Class - 8 NOTES
MGM SS Mangalathunada
MJSSA Kunnakkurudy District
പാഠം 1 പ്രവാചകന്‍മാര്‍ - പൊതുവിവരണം
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എഴുതുക
1. ബി.സി 7-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍?
(ആമോസ്, മീഖ, മലാഖി)
2. പ്രവാചക ഗ്രന്ഥങ്ങള്‍ എത്ര?
(4, 12, 16)
3. പ്രവചനദൗത്യത്തില്‍ ഉള്‍പ്പെട്ട പ്രവാചകി?
(ഏശായ, മിര്യാം, ദാനിയേല്‍)
4. ആരുടെ കാലം വരെയാണ് പ്രവാചകന്‍മാര്‍ ദര്‍ശകന്‍ എന്നോ ദീര്‍ഘദര്‍ശി എന്നോ അറിയപ്പെട്ടിരുന്നത്?
(യോന, ശമൂവേല്‍, ഹഗ്ഗായി)
5. പ്രവാചകന്‍മാരുടെ സന്ദേശങ്ങളുടെ കേന്ദ്രം?
(ക്രിസ്തു, മോശ, അബ്രാഹാം)
6. വലിയ പ്രവാചകന്‍മാരുടെ ഗ്രന്ഥങ്ങള്‍ എത്ര?
(12, 4, 16)
II. പേരെഴുതുക
1. പഴയനിയമകാലത്ത് ദൈവഹിതം ജനങ്ങളെയും രാജാവിനെയും അറിയിച്ചിരുന്നത് ആര്?
2. പ്രോഫൈറ്റസ് എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം?
3. പ്രവാചകന്മാരുടെ കാലഘട്ടമായി അറിയപ്പെടുന്ന കാലം?
4. പ്രവചനങ്ങളില്‍ സൂചിപ്പിക്കുന്ന രാജാധിരാജാവ് ആര്?
5. ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത ദൂതന്‍മാര്‍ ആര്?
III. ശരിയോ തെറ്റോ എന്നെഴുതുക
1. പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു.
2. ദാനിയേല്‍ പ്രവാചകന്‍ ബി.സി 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
3. പ്രവചനങ്ങളിലെല്ലാം ഏറെ വ്യത്യാസങ്ങളും സമാനതകളും കാണാന്‍ കഴിയും.
4. വലിയ പ്രവാചകന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെട്ട പ്രവാചകനാണ് മലാഖി.
5. സമുദായത്തില്‍ കടന്ന് കൂടിയ ദുരാചാരങ്ങളെ ദുരീകരിക്കുന്നവരായിരുന്നു പ്രവാചകന്‍മാര്‍.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക
1. പ്രവാചകന്‍മാരെ ദര്‍ശകന്‍ എന്നോ .............. എന്നോ ആണ് വിളിച്ചിരുന്നത്.
2. ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത ദൂതന്മാര് ആയിരുന്നു ...............
3. പ്രവാചകന്‍മാര്‍ ................. ശരിയായി വ്യാഖ്യാനിക്കുന്നവരായിരുന്നു.
4. ഹീബ്രു ഭാഷയില്‍ .................. എന്ന പദമാണ് പ്രവാചകന്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്നത്.
5. പ്രവാചക സന്ദേശങ്ങളില്‍ കൃപയുടേയും ............... സന്ദേശം ഉള്‍പ്പെട്ടിരുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. നബി - 6-ാം നൂറ്റാണ്ട്
2. പ്രോഫെറ്റ് - ഹീബ്രു
3. ദാനിയേല്‍ - ചെറിയ പ്രവാചകഗ്രന്ഥം
4. ദെബോര - പ്രവാചകന്‍
5. മലാഖി - പ്രവാചകി
VI. അര്‍ത്ഥം/പകരം പറയാവുന്ന വാക്ക് എഴുതുക
1. പ്രോഫെറ്റ്
2. നബി
VII. ഖണ്ഡിക എഴുതുക
1. പ്രവാചകന്‍മാരുടെ ദൗത്യം എന്തായിരുന്നു?
2. പ്രവചനങ്ങളിലെ ക്രിസ്തുദര്‍ശനം.
VIII. ഉപന്യസിക്കുക
1. യിസ്രായേല്‍ ജനത്തിന്‍റെ ജീവിതത്തില്‍ പ്രവാചകന്‍മാര്‍ക്കുള്ള സ്ഥാനം?
ഉത്തരം
I.
1. മീഖ
2. 16
3. മിര്യാം
4. ശമൂവേല്‍
5. ക്രിസ്തു
6. 4
II.
1. പ്രവാചകന്‍മാര്‍
2. ദൈവിക അരുളപ്പാടുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നവന്‍.
3. ബി.സി 8-ാം നൂറ്റാണ്ട് മുതല്‍ 5-ാം നൂറ്റാണ്ട് വരെ.
4. യേശുക്രിസ്തു
5. പ്രവാചകന്‍മാര്‍
III.
1. ശരി
2. തെറ്റ്
3. ശരി
4. തെറ്റ്
5. ശരി
IV.
1. ദീര്‍ഘദര്‍ശി
2. പ്രവാചകന്‍മാര്‍
3. ന്യായപ്രമാണത്തെ
4. നബി
5. ആത്മരക്ഷയുടേയും
V.
1. നബി - ഹീബ്രു
2. പ്രോഫെറ്റ് - പ്രവാചകന്‍
3. ദാനിയേല്‍ - 6-ാം നൂറ്റാണ്ട്
4. ദെബോര - പ്രവാചകി
5. മലാഖി - ചെറിയ പ്രവാചകഗ്രന്ഥം
VI.
1. പ്രവാചകന്‍/ദൈവിക അരുളപ്പാടുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നവന്‍.
2. പ്രവാചകന്‍
VII
1. ദൈവഹിതം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു പ്രവാചക ദൗത്യം.
മറ്റനേക കാര്യങ്ങളും അവരുടെ ചുമതലകളില്‍ പെട്ടിരുന്നു. പ്രവാചകന്‍മാര്‍ ദൈവത്തെ മനു
ഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത ദൂതന്മാര് ആയിരുന്നു. അവര്‍ ന്യായപ്രമാണത്തെ ശരി
യായി വ്യാഖ്യാനിക്കുന്നവരായിരുന്നു. മതപരവും സാമുദായികവുമായ കാര്യങ്ങളില്‍ ജന
ങ്ങളെ ഉപദേശിക്കുന്നവരായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ ദൈവഹിതമെന്തെന്ന് രാജാ
ക്കന്‍മാര്‍ക്കും ജനത്തിനും വെളിപ്പെടുത്തിക്കൊടുക്കുന്നവരായിരുന്നു. സമുദായത്തില്‍ കടന്ന്
കൂടിയ ദുരാചാരങ്ങളെ ദൂരീകരിക്കുന്നവരായിരുന്നു.
2. പ്രവചനങ്ങളിലെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ യേശുക്രിസ്തുവിനെ സൂചി
പ്പിക്കുന്നതാണ്. ദൈവം രാജാവായി വാഴുന്ന പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും
കുറിച്ചുള്ള പ്രത്യാശ പ്രവചനങ്ങളില്‍ കാണാവുന്നതാണ്. യിസ്രായേലിനെ ഞെരുക്കുന്ന ശത്രു
ക്കളെയെല്ലാം നശിപ്പിച്ച് രാജ്യഭാരം കയ്യേല്‍ക്കുന്ന ഒരു രാജാധിരാജാവിനെ കുറിച്ചും പ്രവച
നങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ രാജാധിരാജാവ് കര്‍ത്താവായ യേശുക്രിസ്തുവാണ്. യേശു
വിന്‍റെ ജനനം, രക്ഷാകര പ്രവര്‍ത്തനം, മരണം, സ്വര്‍ഗാരോഹണം, രണ്ടാം വരവ്, ന്യായ
വിധി തുടങ്ങിയവയും പ്രവചനങ്ങളിലൂടെ പ്രവാചകന്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഢകകക. പഴയ നിയമകാലത്ത് ദൈവഹിതം ജനങ്ങളെയും രാജാവിനെയും അറിയിക്കു
ന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത് പ്രവാചകന്‍മാരാണ്. പഴയനിയമക്കാലത്ത് പ്രവചനവരം
ലഭിച്ചിരുന്ന അനേകര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രധാന പ്രവര്‍ത്തനരംഗം പ്രവച
നമായിരുന്നില്ല. അബ്രാഹാം, മോശ, അഹറോന്‍, ദെബോര, മിര്യാം, ശമുവേല്‍, ഏലിയ, ഏലീശ
തുടങ്ങിയവരെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ്.
ബി.സി എട്ടാം നൂറ്റാണ്ട് മുതല്‍ അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രവാചകന്‍മാര്‍ ദൈവഹിതം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്തിരുന്നു. മറ്റനേക കാര്യങ്ങളും അവരുടെ ചുമതലകളില്‍ ഉള്‍പ്പെട്ടിരുന്നു. ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തി കൊടുത്ത ദൂതന്‍മാരായിരുന്നു. അവര്‍ ന്യായപ്രമാണത്തെ ശരിയായി വ്യാഖ്യാനിക്കുന്നവരായിരുന്നു. മതപരവും സമുദായികവുമായ കാര്യങ്ങളില്‍ ജനങ്ങളെ ഉപദേശിക്കുന്നവരായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ദൈവഹിതമെന്തെന്ന് രാജാക്കന്‍മാര്‍ക്കും ജനത്തിനും വെളിപ്പെടുത്തിക്കൊടുക്കുന്നവരായിരുന്നു. സമുദായത്തില്‍ കടന്ന് കൂടിയ ദുരാചാരങ്ങളെ ദൂരീകരിക്കുന്നവരായിരുന്നു. രാഷ്ട്രീയ സാംസ്കാരിക ആദ്ധ്യാത്മീക കാര്യങ്ങളില്‍ രാജാവിനും പ്രജകള്‍ക്കും ഒരുപോലെ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവരായിരുന്നു. എന്നാല്‍ പലപ്പോഴും അവരുടെ ധാര്‍മ്മിക രോഷം രാജാക്കന്മാരെ കുപിതരാക്കുകയും പലരും രക്തസാക്ഷികളായി തീരുകയും ചെയ്തു.
ദൈവനിയോഗത്താന്‍ പ്രവചിക്കുന്ന പ്രവാചകന്മാരുടെ സന്ദേശങ്ങളില്‍ ആത്മരക്ഷയുടേയും കൃപയുടേയും സന്ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അവ ലോകാവസാനം വരെ നിലനില്‍ക്കുന്ന വെളിപാടുകള്‍ നിറഞ്ഞതായിരുന്നു.
പാഠം - 2 ഏശയാ
I. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്ത് എഴുതുക
1. പഴയനിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി ഏറ്റവും കൂടുതല്‍ പ്രവചിച്ചിട്ടുള്ളത് ആര്?
(ദാനിയേല്‍, ഏശായ, എറമിയ)
2. ഏശായ പ്രവചനം നടത്തിയ കാലഘട്ടത്തിലെ രാജാവ് ആര്?
(ഊസിയ, യോശിയ, സെദക്കിയ)
3. പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും കുറിച്ച് പ്രതീക്ഷ നല്‍കുന്ന പ്രവചനഗ്രന്ഥം?
(ഏശായ, എറമിയ, ഹോശയ)
4. മശീഹായെ സഹനത്തിന്‍റെ ദാസനായി ചിത്രീകരിച്ച പ്രവാചകന്‍?
(എറമിയ, ഏശായ, ദാനിയേല്‍)
II. പേരെഴുതുക
1. വേദപുസ്തകത്തിന്‍റെ കൊച്ചുപതിപ്പായി വിശേഷിപ്പിക്കുന്ന പ്രവചനപുസ്തകം ഏത്?
2. څകന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കുംچ എന്ന് പ്രവചിച്ച പ്രവാചകന്‍?
3. ക്രിസ്തു പ്രവചനങ്ങള്‍ ഏറ്റവും കൂടുതലുള്ള പ്രവചന ഗ്രന്ഥം?
4. യിസ്രായേലിന്‍റെ സര്‍വ്വനാശത്തെക്കുറിച്ച് പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയ പ്രവാചകന്‍?
III. ശരിയോ തെറ്റോ എന്നെഴുതുക
1. ഏശായ പ്രവചനത്തെ വേദപുസ്തകത്തിന്‍റെ കൊച്ചുപതിപ്പായി വിശേഷിപ്പിക്കപ്പെടുന്നു.
2. ന്യായവിധിയും പ്രത്യാശയും മാറിമാറി പ്രതിഫലിക്കുന്ന ഒരു പുസ്തകമാണ് ഏശായ പ്രവചനം.
3. മശീഹായെ സഹനത്തിന്‍റെ ദാസനായി എറമിയ ചിത്രീകരിച്ചു.
4. ഏശായ പ്രവചനത്തില്‍ ഉള്ളിടത്തോളം ക്രിസ്തു പ്രവചനങ്ങള്‍ പഴയ നിയമത്തില്‍ മറ്റൊരു പുസ്തകത്തിലും ഇല്ല.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. കന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കും ............ എന്ന് അവന്‍റെ പേരു വിളിക്കപ്പെടും.
2. ഏകദേശം ............... വര്‍ഷക്കാലം ഏശായ പ്രവചനം നടത്തി.
3. മശീഹായെ ................. ദാസനായി ഏശായ ചിത്രീകരിച്ചിരിക്കുന്നു.
4. ഏശായ പ്രവചനത്തെ വേദപുസ്തകത്തിന്‍റെ ................ ആയിട്ട് വേദപണ്ഡിതന്മാര്‍ വിശേഷിപ്പിക്കാറുണ്ട്.
5. അന്ധകാര സ്ഥലത്ത് വസിച്ചവരുടെ മേല്‍ ............... ശോഭിച്ചു.
V. ചേരുംപടി ചേര്‍ക്കുക
1. ഹെസ്ക്കിയ - സഹനത്തിന്‍റെ ദാസന്‍
2. ഏശായ - കന്യകയുടെ സന്തതി
3. അമ്മാനുവേല്‍ - 40 വര്‍ഷം
4. മശിഹ - മനശ്ശെ
VI. വാക്യം എഴുതുക
1. ഏശായ 7:14
2. ഏശായ 42:1
3. മര്‍ക്കോസ് 15:27
4. ഏശായ 53:12
ഢകക. ഖണ്ഡിക എഴുതുക
ഏശായയുടെ ക്രിസ്തുദര്‍ശനം
VIII. ഉപന്യാസം എഴുതുക
ഏശായ പ്രവചനം, പ്രധാന ചിന്തകള്‍, ക്രിസ്തു ദര്‍ശനം - വിവരിക്കുക.
ഉത്തരം
1.
1. ഏശായ
2. ഊസിയ
3. ഏശായ
4. ഏശായ
II
1. ഏശായ
2. ഏശായ
3. ഏശായ
4. ഏശായ
III.
1. ശരി
2. ശരി
3. തെറ്റ്
4. ശരി
IV.
1. അമ്മാനുവേല്‍
2. 40
3. സഹനത്തിന്‍റെ
4. കൊച്ചുപതിപ്പ്
5. പ്രകാശം
V.
1. ഹെസ്ക്കിയ - മനശ്ശെ
2. ഏശായ - 40 വര്‍ഷം
3. അമ്മാനുവേല്‍ - കന്യകയുടെ സന്തതി
4. മശീഹ - സഹനത്തിന്‍റെ ദാസന്‍
VI. 1. കന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കും അമ്മാനുവേല്‍ എന്ന് അവന്‍റെ പേര് വിളിക്ക പ്പെടും.
2. ഇതാ എന്‍റെ ദാസന്‍, ഞാന്‍ അവനെ താങ്ങി, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ വച്ചിരിക്കുന്നു.
3. അവര്‍ രണ്ട് കള്ളന്മാരെ, ഒരുവനെ തന്‍റെ വലത്തും ഒരുവനെ ഇടത്തുമായി ക്രൂശിച്ചു.
4. അതിക്രമക്കാര്‍ക്കു വേണ്ടി മദ്ധ്യസ്ഥനായി അക്രമികളോട് കൂടെ എണ്ണപ്പെട്ടു.
VII.
പഴയ നിയമത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്തു പ്രവചനങ്ങള്‍ രേഖപ്പെടുത്തിയി
ട്ടുള്ളത് ഏശായ പ്രവചനത്തിലാണ്. യേശുവിന്‍റ രക്ഷാകര ചരിത്രം രണ്ടു ഭാഗങ്ങളായി ഏശായ
അവതരിപ്പിക്കുന്നു. ഒന്നാം ഭാഗത്തില്‍ യേശുവിന്‍റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെ
യുള്ള സംഭവങ്ങളാണ്. രണ്ടാം ഭാഗത്തില്‍ യേശുവിന്‍റെ രണ്ടാം വരവും അനുബന്ധസംഗതി
കളുമാണ് ഏശായ വ്യക്തമാക്കുന്നത്. ഒന്നാം ഭാഗത്തെ പ്രവചനങ്ങളില്‍ പലതും നിറവേറി
കഴിഞ്ഞു. ചില ഉദാഹരണങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
1. കന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കും. അമ്മാനുവേല്‍ എന്ന് അവന്‍റെ പേര്
വിളിക്കപ്പെടും. യേശുവിന്‍റെ കന്യകമറിയാമില്‍ നിന്നുള്ള ജനനം വഴിയായി ഇതു നിറവേറ്റ
പ്പെട്ടു.
2. അന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. അന്ധകാര
സ്ഥലത്തു വസിച്ചവരുടെ മേല്‍ പ്രകാശം ശോഭിച്ചു, വി. മത്തായിയുടെ സുവിശേഷത്തില്‍ ഇത്
എപ്രകാരം നിവൃത്തിയായി എന്ന് കാണാന്‍ സാധിക്കും.
3. അതിക്രമക്കാര്‍ക്കുവേണ്ടി മദ്ധ്യസ്ഥനായി അക്രമികളോട് കൂടെ എണ്ണപ്പെട്ടു.
4. ഇതാ എന്‍റെ ദാസന്‍ ഞാന്‍ അവനെ താങ്ങി, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ വച്ചിരിക്കുന്നു.
VIII.
പഴയ നിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി ഏറ്റവും കൂടുതല്‍ പ്രവചിച്ചിട്ടുള്ള പ്രവാച
കനാണ് ഏശായാ. സഹനത്തിന്‍റെ ദാസനായി മശീഹായെ ചിത്രീകരിച്ചിരിക്കുന്നു. ഏശായാ
പ്രവചനത്തെ വേദപുസ്തകത്തിന്‍റെ കൊച്ചുപതിപ്പായി വേദപണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നു.
ആങ്ങനെ 39 അദ്ധ്യായങ്ങളില്‍ വിഗ്രാഹാരാധനയും അധാര്‍മ്മീകതയ്ക്കുമെതിരെയുള്ള
ശിക്ഷയെപ്പറ്റിയാണ് പറയുന്നത്. അവസാനത്തെ 27 അദ്ധ്യായങ്ങള്‍ രക്ഷയുടെ സന്ദേശം
നല്‍കുന്നു.
ക്രിസ്തു ദര്‍ശനം
ഏശായാ പ്രവചനത്തില്‍ ഉള്ളിടത്തോളം ക്രിസ്തു പ്രവചനങ്ങള്‍ പഴയനിയമത്തില്‍ മറ്റൊരു പുസ്തകത്തിലും ഇല്ല. യേശുവിന്‍റെ രക്ഷാകര ചരിത്രത്തിന്‍റെ രണ്ട് ഭാഗങ്ങളെക്കുറിച്ചും ഏശായാ വ്യക്തമാക്കുന്നു. ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണ് ഒന്നാം ഭാഗം. രണ്ടാം വരവും അനുബന്ധ സംഗതികളുമാണ് രണ്ടാം ഭാഗം. ഒന്നാം ഭാഗത്തെ ക്രിസ്തു പ്രവചനങ്ങളില്‍ പലതും നിറവേറി കഴിഞ്ഞു. ചില ഉദാഹരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
കന്യകയുടെ സന്തതി
കന്യക ഗര്‍ഭിണിയായി മകനെ പ്രസവിക്കും. څഅമ്മാനുവേല്‍چ എന്ന് അവന്‍റെ പേര് വിളിക്കപ്പെടും. യേശുവിന്‍റെ കന്യകമറിയാമില്‍ നിന്നുള്ള ജനനം വഴിയായി ഇതു നിറവേറി.
ദിവ്യതേജസ്
څഅന്ധകാരത്തില്‍ ഇരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. അന്ധകാര സ്ഥലത്തു വസിച്ചവരുടെ മേല്‍ പ്രകാശം ശോഭിച്ചു. ഏശായായുടെ ഈ പ്രവചനം നിവൃത്തിയായതായി കാണാന്‍ കഴിയും.
തിരഞ്ഞെടുത്ത ദാസന്‍
ഇതാ എന്‍റെ ദാസന്‍, ഞാന്‍ അവനെ താങ്ങി, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍, ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെ മേല്‍ വച്ചിരിക്കുന്നു എന്നുള്ള വചനം, 'ഇതാ ഞാന്‍ അവനില്‍ പ്രസാദിച്ചു എന്‍റെ ദാസന്‍' എന്ന പുതിയനിയമത്തിലെ വചനത്തിലൂടെ നിവൃത്തിയായി.
അതിക്രമക്കാരോട് കൂടെ എണ്ണപ്പെട്ടു
ڇഅതിക്രമക്കാര്‍ക്കു വേണ്ടി മദ്ധ്യസ്ഥനായി അക്രമികളോട് കൂടെ എണ്ണപ്പെട്ടു.ڈ എന്നുള്ള ഏശായാ പ്രവചനം, ڇഅവര്‍ രണ്ട് കള്ളന്മാരെ ഒരുവനെ തന്‍റെ വലത്തും ഒരുവനെ ഇടത്തുമായി ക്രൂശിച്ചുڈഎന്നുള്ള വി. മര്‍ക്കോസിന്‍റെ സുവിശേഷത്തിലൂടെ നിവൃത്തിയായി.
പാപം ചെയ്യുന്നവനെ ദൈവം കഠിനമായി ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ അനുതപിച്ച് മടങ്ങുന്നവരെ മുന്‍കാല പാപം ഓര്‍ക്കാതെ രക്ഷിക്കുകയും ചെയ്യുമെന്ന് ഏശായാ വ്യക്തമാക്കുന്നു. ന്യായവിധിയും പ്രത്യാശയും മാറിമാറി പ്രതിഫലിക്കുന്ന പ്രവചനമാണ് ഏശായാ നല്‍കുന്നത്.
പാഠം -3 ഏറമിയാ
ക. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. കഷ്ടതയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്ന പ്രവാചകന്‍?
(ഹസ്ക്കിയേല്‍, യോന, ഏറമിയാ)
2. ബാബേല്‍ പ്രവാസകാലം എത്ര സംവത്സരം?
(40, 30, 70)
3. പുരോഹിതനായ ഹല്‍ക്കിയായുടെ മകന്‍?
(ഏശായാ, ഹസ്ക്കിയേല്‍, എറമിയ)
4. യിസ്രായേലിന്‍റെ സര്‍വ്വനാശത്തെക്കുറിച്ച് പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയ പ്രവാച കന്‍?
(ഏറമിയാ, ഏശായാ, സെദക്കിയ)
II. പേരെഴുതുക
1. ഏറമിയാ പ്രവാചകന്‍റെ പിതാവ് ആര്?
2. വിലാപങ്ങള്‍ ഏത് പ്രവചനപുസ്തകത്തിന്‍റെ ഭാഗമാണ്?
3. ചെളിക്കുണ്ടിലിടപ്പെട്ട പ്രവാചകന്‍?
4. ബലാല്‍ക്കാരമായി പിടിച്ച് ഈജിപ്റ്റിലേക്ക് കൊണ്ടുപോയ പ്രവാചകന്‍ ആര്?
5. പ്രവാസകാലം 70 സംവത്സരം നീണ്ടു നില്‍ക്കുമെന്ന് പ്രവചിച്ച പ്രവാചകന്‍?
III. ശരിയോ തെറ്റോ എന്നെഴുതുക
1 40 വര്‍ഷത്തെ പ്രവാചകശുശ്രൂഷയുടെ അവസാനം ഏറമിയായെ കല്ലെറിഞ്ഞ് കൊന്നു.
2. യിസ്രായേലിന്‍റെ സര്‍വ്വനാശത്തെക്കുറിച്ച് പലപ്രാവശ്യം ഏറമിയാ ജനത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല.
3. ഏറമിയായെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ദൈവം തിരഞ്ഞെടുത്ത് വിശുദ്ധീകരിച്ച് ജാതികള്‍ക്ക് പ്രവാചകനായി നിയമിച്ചു.
4. വിലാപങ്ങള്‍ ഏറമിയായുടെ പുസ്തകത്തിന്‍റെ ഭാഗമല്ല.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ഏറമിയായുടെ പുസ്തകത്തിന്‍റെ തന്നെ ഭാഗമായിട്ടാണ് ............. കണക്കാക്കുന്നത്.
2. ഏറമിയാ പ്രവചനത്തിന്‍റെ പ്രധാന ചിന്ത ............... ആണ്.
3. ............ പ്രവാസത്തെക്കുറിച്ചും 70 സംവത്സരത്തെ പ്രവാസ ജീവിതത്തെക്കുറിച്ചും ഏറമിയാ മുന്നറിയിപ്പ് നല്‍കി.
4. വരാനിരിക്കുന്ന നല്ല ഇടയനായും ദാവീദിന് നീതിയുള്ള ഒരു മുളയായും ഒരു രക്ഷകന്‍ വരുമെന്ന് ............. ജനത്തിന് പ്രത്യാശ നല്‍കുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. വിലാപത്തിന്‍റെ പ്രവാചകന്‍ - 70 വര്‍ഷം
2. ഏറമിയ - യെരുശലേമിന്‍റെ നാശം
3. വിലാപങ്ങള്‍ - ഏറമിയാ
4. ബാബേല്‍ പ്രവാസം - ഹല്‍ക്കിയ
VI. വാക്യം എഴുതുക
ഏറമിയാ 1:10
VII. ആര് ആരോട് പറഞ്ഞു
"ഉന്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും തകര്‍ത്ത് കളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാന്‍ നിന്നെ ഇന്ന് ജാതികളുടെയും രാജ്യങ്ങളുടേയും മേല്‍ നിയമിച്ചിരിക്കുന്നു."
VIII. ഖണ്ഡിക എഴുതുക
1. വിലാപങ്ങളിലെ ഉള്ളടക്കം.
2. ഏറമിയാ നല്‍കുന്ന ക്രിസ്തു ദര്‍ശനം
3. ഏറമിയായുടെ ദൗത്യം
IX. ഉപന്യാസം എഴുതുക
ഏറമിയാ പ്രവാചകന്‍
ഉത്തരം
I. 1. ഏറമിയാ
2. 70
3. ഏറമിയാ
4. ഏറമിയാ
II. 1. ഹല്‍ക്കിയ
2. ഏറമിയാ
3. ഏറമിയാ
4. ഏറമിയാ
5. ഏറമിയാ
III. 1. ശരി
2. ശരി
3. ശരി
4. തെറ്റ്
IV. 1. വിലാപങ്ങള്‍
2. ദൈവാശ്രയബോധം
3. ബാബേല്‍
4. ഏറമിയാ
V. 1. വിലാപത്തിന്‍റെ പ്രവാചകന്‍ - ഏറമിയാ
2. ഏറമിയ - ഹല്‍ക്കിയ
3. വിലാപങ്ങള്‍ - യെരുശലേമിന്‍റെ നാശം
4. ബാബേല്‍ പ്രവാസം - 70 വര്‍ഷം
VI. 1. ഉന്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും തകര്‍ത്ത് കളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാന്‍ നിന്നെ ഇന്ന് ജാതികളുടെയും രാജ്യങ്ങളുടെയും മേല്‍ നിയമിച്ചിരിക്കുന്നു.
VII. ദൈവം ഏറമിയായോട്
VIII. 1. വിലാപങ്ങളിലെ ഉള്ളടക്കം
ഏറമിയായുടെ പുസ്തകത്തില്‍ തന്നെ ഒരു ഭാഗമാണ് വിലാപങ്ങള്‍. ബാബേല്‍ പ്രവാസ സമയത്തെ യെരുശലേമിന്‍റെ ദു:സ്ഥിതിയാണ് മുഖ്യപ്രതിപാദ വിഷയം. യെരുശലേം നശിപ്പിക്കപ്പെടുകയും ദൈവാലയം തകര്‍ക്കുകയും നേതാക്കന്‍മാര്‍ അടിമകളായി പിടിക്കപ്പെടുകയും ബലികള്‍ നിന്ന് പോവുകയും ചെയ്തപ്പോള്‍ അത് നോക്കി കാണുന്ന ഒരാളുടെ ദൃക്സാക്ഷി വിവരണത്തിന്‍റെ മാതൃകയിലാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഈ നാശത്തിന്‍റെയെല്ലാം കാരണം തങ്ങളുടെ അകൃത്യങ്ങളാണെന്ന് സമ്മതിച്ച് ഏറ്റു പറയുക കൂടി ചെയ്യുന്നുണ്ട്. വരാന്‍ പോകുന്ന ശിക്ഷയെക്കുറിച്ച് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയത് ദൈവപ്രേരിതമായിട്ടായിരുന്നു. യെരുശലേമിന്‍റെയും ഇസ്രായേലിന്‍റെയും നാശത്തില്‍ അതിയായി ദു:ഖിക്കുന്നതോടൊപ്പം ദൈവത്തിന്‍റെ കാരുണ്യത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്‍റെ പ്രഖ്യാപനം കൂടിയാണ് വിലാപങ്ങള്‍.
2. ഏറമിയായുടെ ക്രിസ്തുദര്‍ശനം
ഏറമിയായുടെ പുസ്തകത്തില്‍ മശീഹായെക്കുറിച്ച് സ്പഷ്ടമായി ചിത്രീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നല്ല ഇടയനായും ദാവീദിന് നീതിയുള്ള ഒരു മുളയായും ഒരു രക്ഷകന്‍ വരുമെന്ന് ഏറമിയാ ജനത്തിന് പ്രത്യാശ നല്‍കുന്നു. വരുവാനിരിക്കുന്ന രക്ഷകന്‍ ക്രിസ്തുവാണ്. അവന്‍ നീതിയോടെ ലോകത്തെ ന്യായം വിധിക്കുന്നവനാണെന്നും അവന്‍റെ കാലത്ത് യഹൂദ രക്ഷിക്കപ്പെടുമെന്നും യിസ്രായേല്‍ സമാധാനത്തിലാകുമെന്നും ഏറമിയാ പ്രവചിച്ചു.
3. ഏറമിയായുടെ ദൗത്യം
ഉന്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും തകര്‍ത്ത് കളയുവാനും പണിയുവാനും നടുവാനും വേണ്ടി ദൈവം ഏറമിയായെ ജാതികളുടെയും രാജ്യങ്ങളുടേയും മേല്‍ നിയമിച്ചു. അദ്ദേഹത്തിന് പ്രവാചക ശുശ്രൂഷ ഘട്ടത്തില്‍ അതികഠിനമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. സ്വന്തദേശക്കാരില്‍ നിന്നും അദ്ദേഹത്തിന് നിന്ദയും പീഡയും സഹിക്കേണ്ടി വന്നു. സ്വന്ത വീട്ടുകാര്‍ അദ്ദേഹത്തെ പിടിച്ച് ആമത്തിലിട്ടു. അദ്ദേഹത്തെ ചെളിക്കുണ്ടിലിടുകയും ബലാല്‍ക്കാരമായി ഈജിപ്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 40 വര്‍ഷത്തെ പ്രവാചക ശുശ്രൂഷയുടെ അവസാനം അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊന്നു.
IX. ഏറമിയാ പ്രവാചകന്‍
കഷ്ടതയുടെ പ്രവാചകന്‍, വിലാപത്തിന്‍റെ പ്രവാചകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏറമിയ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ തെരഞ്ഞെടുത്ത പ്രവാചകനായിരുന്നു.
ഉന്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും തകര്‍ത്ത് കളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാന്‍ നിന്നെ ഇന്ന് ജാതികളുടെയും രാജ്യങ്ങളുടെയും മേല്‍ നിയമിച്ചിരിക്കുന്നുവെന്ന് ദൈവം ഏറമിയായോട് കല്പിച്ചു. ഏറമിയയുടെ ദൗത്യം മഹത്തരമായിരുന്നുവെങ്കിലും അദ്ദേഹത്തിന് നേരിടേണ്ടി വന്ന പ്രയാസങ്ങളും അതികഠിനമായിരുന്നു. സ്വന്തം വീട്ടുകാര്‍ അദ്ദേഹത്തെ ആമത്തിലിട്ടു. രാജാവും ജനങ്ങളും അദ്ദേഹത്തെ ചെളിക്കുണ്ടിലിട്ടു. പിന്നീട് ബലാല്‍ക്കാരമായി അദ്ദേഹത്തെ ഈജിപ്റ്റിലേക്ക് കൊണ്ടുപോയി. അവസാനം അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊന്നു.
ദൈവാശ്രയ ബോധമാണ് പ്രധാന ചിന്ത. ധാര്‍മിക പ്രമാണങ്ങള്‍ ഉപേക്ഷിച്ച് നടക്കുന്ന നേതാക്കന്‍മാരോടും ജനത്തോടും വരാന്‍ പോകുന്ന ശിക്ഷയെപ്പറ്റി ശക്തമായ ഭാഷയില്‍ ഏറമിയാ അറിയിച്ചു. പക്ഷെ ദൈവം പാപിയുടെ മനം തിരിവിനായി കാത്തിരിക്കുന്നവനാണെന്നും ഏറമിയാ വെളിപ്പെടുത്തുന്നു.
ക്രിസ്തു ദര്‍ശനം
ഏറമിയ മശീഹായെക്കുറിച്ച് സ്പഷ്ടമായി ചിത്രീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നല്ല ഇടയനായും ദാവീദിന് നീതിയുള്ള ഒരു മുളയായും ഒരു രക്ഷകന്‍ വരുമെന്ന് ഏറമിയ പ്രത്യാശ നല്‍കുന്നു. അവന്‍ നീതിയോടെ ലോകത്തെ ന്യായം വിധിക്കുന്നവനാണെന്നും അവന്‍റെ കാലത്ത് യഹൂദ രക്ഷിക്കപ്പെടുമെന്നും യിസ്രായേല്‍ സമാധാനത്തിലാകുമെന്നും ഏറമിയാ പ്രവചിക്കുന്നു.
ഏറമിയായുടെ പുസ്തകത്തില്‍ തന്നെ ഒരു ഭാഗമായിട്ടാണ് വിലാപങ്ങള്‍ കണക്കാക്കുന്നത്. ബാബേല്‍ പ്രവാസ സമയത്തെ യെരുശലേമിന്‍റെ ദു:സ്ഥിതിയാണ് മുഖ്യ പ്രതിപാദ വിഷയം. യിസ്രയേലിന്‍റെ സര്‍വ്വനാശത്തെക്കുറിച്ച് പല പ്രാവശ്യം ഏറമിയാ ജനത്തിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളില്‍ നിന്നും മടങ്ങി പോരുവാന്‍ പ്രവാചകന്‍ മുഖാന്തിരം അരുളി ചെയ്തിട്ടും ജനം സ്വീകരിച്ചില്ല. ബാബേല്‍ പ്രവാസത്തെക്കുറിച്ചും 70 വര്‍ഷത്തെ പ്രവാസ ജീവിതത്തെക്കുറിച്ചും ഏറമിയാ മുന്നറിയിപ്പ് നല്‍കി. അനേകം പ്രതീകങ്ങളിലൂടെ ദൈവശിക്ഷയേയും അവിടുത്തെ കാരുണ്യത്തെയും പറ്റി ജനത്തിന് വ്യക്തമാക്കി കൊടുത്തു. എന്നാല്‍ ജനം ഇതൊന്നും സ്വീകരിക്കാതെ പ്രവാസത്തിലേക്ക് പോയി.
പാഠം - 4 ദാനിയേല്‍ പ്രവാചകന്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. ദാനിയേല്‍ പ്രവാചകന്‍ ജീവിച്ചിരുന്ന നൂറ്റാണ്ട്?
(ബി.സി 6-ാം നൂറ്റാണ്ട്, ബി.സി 7-ാം നൂറ്റാണ്ട്, ബി.സി 8-ാം നൂറ്റാണ്ട്)
2. പുനരുത്ഥാനത്തെക്കുറിച്ചുള്ള സൂചന നല്‍കുന്ന പഴയ നിയമ പ്രവചന പുസ്തകം?
(ദാനിയേല്‍, ഏശായ, ഏറമിയാ)
3. ദാനിയേലിനെ ബാബേലിക്ക് അടിമയായി കൊണ്ടുപോയ രാജാവ്?
(യോശിയ, നെബുക്കദ്നേസര്‍, സെദക്കിയ)
4. പ്രവചനം എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രം.
(ദാനിയേല്‍, ഹസ്ക്കിയേല്‍, യോന)
II. പേരെഴുതുക
1. പഴയ നിയമത്തില്‍ മനുഷ്യപുത്രന്‍ എന്ന ആശയം ആദ്യമായി കാണുന്ന പുസ്തകം.
2. വെളിപാട് പുസ്തകത്തോട് സാദൃശ്യമുള്ള പ്രവചന ഗ്രന്ഥം.
3. ആരുടെ മതമര്‍ദ്ദനകാലത്താണ് ദാനിയേലിന്‍റെ പുസ്തകം എഴുതപ്പെട്ടത്?
4. ബാബേല്‍ പ്രവാസകാലത്ത് ജീവിച്ചിരുന്ന പ്രവാചകന്‍.
III. ശരിയോ തെറ്റോ എന്നെഴുതുക
1 ദാനിയേല്‍ ബി.സി 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു.
2. ദാനിയേല്‍ പ്രവചനത്തിന് ഹെബ്രായ മൂലഗ്രന്ഥത്തില്‍ 14 അദ്ധ്യായങ്ങള്‍ ഉണ്ട്.
3 എത്ര കഷ്ടനഷ്ടങ്ങള്‍ വന്നാലും സത്യദൈവത്തെ തള്ളിക്കളയാതെ അവനില്‍ അടിയുറച്ച് വിശ്വസിച്ചാല്‍ ഒടുവില്‍ ദൈവം അവരെ രക്ഷിച്ച് യഥാസ്ഥാനപ്പെടുത്തുമെന്ന് ദാനിയേല്‍ പ്രവചനം പഠിപ്പിക്കുന്നു.
4. ബാബേല്‍ പ്രവാസത്തിനു ശേഷം ജീവിച്ചിരുന്ന പ്രവാചകനാണ് ദാനിയേല്‍.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ദാനിയേലിന്‍റെ ഈ ദര്‍ശനം .............. വെളിപാടിനോട് സാദൃശ്യമുള്ളതാണ്.
2. മനുഷ്യപുത്രനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ .............. പ്രവചനത്തെ അത്യധികം ശ്രദ്ധേയമാക്കുന്നു.
3. എല്ലാ സാമ്രാജ്യത്വ ശക്തികളേയും നീക്കി ............. ഭരണം നടത്തുമെന്ന് ദാനിയേല്‍ സൂചിപ്പിക്കുന്നു.
4. ............ ദര്‍ശനത്തിലൂടെ മശീഹായെ സര്‍വ്വ ആധിപത്യവും ലഭിച്ച മനുഷ്യപുത്രനായി അവതരിപ്പിക്കുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. വെളിപാട് പുസ്തകം - മനുഷ്യപുത്രന്‍
2. ബാബേല്‍ - മശീഹാ
3. ദാനിയേല്‍ - നെബുക്കദ്നേസര്‍
4. അറുക്കപ്പെടുന്ന അഭിഷിക്തന്‍ - ദാനീയേലിന്‍റെ ദര്‍ശനം
VI. ഖണ്ഡിക എഴുതുക
ദാനിയേലിന്‍റെ ക്രിസ്തു ദര്‍ശനം
VII. ഉപന്യാസം എഴുതുക
ദാനിയേല്‍ പ്രവാചകന്‍, പ്രാധന ചിന്തകള്‍, ക്രിസ്തുദര്‍ശനം
ഉത്തരം
I. 1. ബി.സി 6-ാം നൂറ്റാണ്ട്
2. ദാനിയേല്‍
3. നെബുക്കദ്നേസര്‍
4. ദാനിയേല്‍
II. 1. ദാനിയേല്‍
2. ദാനിയേല്‍
3. അന്തിയോക്കസ് എപ്പിഫാനിസ്
4. ദാനിയേല്‍
III. 1. ശരി
2. തെറ്റ്
3. ശരി
4. തെറ്റ്
IV. 1. യോഹന്നാന്‍റെ
2. ദാനിയേല്‍
3. മശീഹാ
4. ദാനിയേല്‍
V. 1. വെളിപാട് പുസ്തകം - ദാനിയേലിന്‍റെ ദര്‍ശനം
2. ബാബേല്‍ - നെബുക്കദ്നേസര്‍
3. ദാനിയേല്‍ - മനുഷ്യപുത്രന്‍
4. അറുക്കപ്പെടുന്ന അഭിക്ഷിക്തന്‍ - മശീഹാ
VI. 1. ദാനിയേലിന്‍റെ ക്രിസ്തുദര്‍ശനം
ദാനിയേലിന്‍റെ മശീഹായെപ്പറ്റിയുള്ള ദര്‍ശനം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
1. തങ്കം, താമ്രം, വെള്ളി, ഇരുമ്പ്, കളിമണ്ണ് എന്നിവ കൊണ്ടുണ്ടാക്കിയ ഒരു ഭയങ്കര ബിംബം നിവര്‍ന്ന് നില്‍ക്കുമ്പോള്‍ കൈതൊടാതെ ഒരു കല്ല് പറിഞ്ഞ് വന്ന് അതിനെ തകര്‍ത്ത് കളഞ്ഞു. ആ പൊടിയെ കാറ്റ് തളര്‍ത്തിക്കളഞ്ഞു. ഈ കൈതൊടാത്ത കല്ല് മശീഹായും ബിംബം സാമ്രാജ്യത്വ ശക്തികളുമാണ്. യഥാസമയം എല്ലാ സാമ്രാജ്യത്വ ശക്തികളേയും നീക്കി മശിഹ ഭരണം നടത്തുമെന്ന് ദാനിയേല്‍ സൂചിപ്പിക്കുന്നു.
2. ദാനിയേല്‍ ദര്‍ശനത്തിലൂടെ മശീഹായെ സര്‍വ്വ ആധിപത്യവും ലഭിച്ച മനുഷ്യപുത്രനായി അവതരിപ്പിക്കുന്നു.
3. യെരുശലേമിനെ യഥാസ്ഥാനപ്പെടുത്താന്‍ മശീഹായെന്ന അഭിഷിക്തന്‍ വരുമെന്നും എന്നാല്‍ അവന്‍ ഛേദിക്കപ്പെടുമെന്നും തുടര്‍ന്ന് യുദ്ധങ്ങളും മഹാപീഡകളുമുണ്ടാകുമെന്നും ദാനിയേല്‍ പ്രവചിച്ചിരിക്കുന്നു.
4. അരയ്ക്കു മഹത്വത്തിന്‍റെ കച്ചകെട്ടിയവന്‍ എന്ന ദാനിയേലിന്‍റെ ദര്‍ശനം യോഹന്നാന്‍റെ വെളിപാടിനോട് സാദൃശ്യമുള്ളതാണ്.
VII. ബി.സി 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനായിരുന്നു ദാനിയേല്‍. ബാബേല്‍ പ്രവാസകാലത്ത് നെബുക്കദ്നേസര്‍ രാജാവ് അദ്ദേഹത്തെ അടിമകളായി ബാബേലിക്ക് കൊണ്ടുപോയിരുന്നു. ദാനിയേല്‍ പ്രവചനത്തിന് ഹെബ്രായ മൂലഗ്രന്ഥത്തില്‍ 12 അദ്ധ്യായങ്ങളും ഗ്രീക്കില്‍ 14 അദ്ധ്യായങ്ങളുമുണ്ട്.
പ്രധാന ചിന്തകള്‍
ദാനിയേലിന്‍റെ പ്രവചനഗ്രന്ഥത്തെ 2 ഭാഗങ്ങളായി തിരിക്കാം. ഒന്നാം ഭാഗത്ത് ദാനിയേലിന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടുകാരുടേയും ഉറച്ച ഭക്തിയും യഹൂദആചാരങ്ങളിലുള്ള നിഷ്ഠയും വ്യക്തമാക്കുന്നു. രണ്ടാം ഭാഗത്ത് ദാനിയേലിനുണ്ടായ ദര്‍ശനങ്ങള്‍ വിവരിക്കുന്നു.
മനുഷ്യപുത്രനെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളും ദാനിയേല്‍ പ്രവചനത്തില്‍ കാണാന്‍ സാധിക്കും. പുനരുത്ഥാനത്തെക്കുറിച്ചുള്ള സൂചനയും ഈ പുസ്തകത്തെ മറ്റുള്ളവയില്‍ നിന്നുംവ്യത്യസ്തമാക്കുന്നു.
ക്രിസ്തു ദര്‍ശനം
ദാനിയേലിന്‍റെ മശീഹായെപ്പറ്റിയുള്ള ദര്‍ശനം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.
1.തങ്കം, താമ്രം, വെള്ളി, ഇരുമ്പ്, കളിമണ്ണ് എന്നിവ കൊണ്ടുണ്ടാക്കിയ ഒരു ഭയങ്കര ബിംബം നിവര്‍ന്ന് നില്‍ക്കുമ്പോള്‍ കൈതൊടാതെ ഒരു കല്ല് പറിഞ്ഞ് വന്ന് അതിനെ തകര്‍ത്ത് കളഞ്ഞു. ആ പൊടിയെ കാറ്റ് തളര്‍ത്തിക്കളഞ്ഞു. ഈ കൈതൊടാത്ത കല്ല് മശീഹായും ബിംബം സാമ്രാജ്യത്വ ശക്തികളുമാണ്. എല്ലാ സാമ്രാജ്യത്വ ശക്തികളേയും നീക്കി മശിഹ ഭരണം നടത്തുമെന്ന് ദാനിയേല്‍ സൂചിപ്പിക്കുന്നു.
2.ദാനിയേല്‍ ദര്‍ശനത്തിലൂടെ മശീഹായെ സര്‍വ്വ ആധിപത്യവും ലഭിച്ച മനുഷ്യപുത്രനായി അവതരിപ്പിക്കുന്നു.
3.യെരുശലേമിനെ യഥാസ്ഥാനപ്പെടുത്താന്‍ മശീഹായെന്ന അഭിഷിക്തന്‍ വരുമെന്നും എന്നാല്‍ അവന്‍ ഛേദിക്കപ്പെടുമെന്നും തുടര്‍ന്ന് യുദ്ധങ്ങളും മഹാപീഡകളുമുണ്ടാകുമെന്നും ദാനിയേല്‍ പ്രവചിച്ചിരിക്കുന്നു.
4.അരയ്ക്കു മഹത്വത്തിന്‍റെ കച്ചകെട്ടിയവന്‍ എന്ന ദാനിയേലിന്‍റെ ദര്‍ശനം യോഹന്നാന്‍റെ വെളിപാടിനോട് സാദൃശ്യമുള്ളതാണ്.
5.ദാനിയേലിന്‍റെ ദര്‍ശനങ്ങളിലെല്ലാം ദൈവപക്ഷം വിജയിക്കുകയും ദൈവരാജ്യം സ്ഥാപിതമാകുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്നു. എത്ര കഷ്ടനഷ്ടങ്ങള്‍ വന്നാലും സത്യദൈവത്തെ തള്ളിക്കളയാതെ അവനില്‍ അടിയുറച്ച് വിശ്വസിച്ചാല്‍ ഒടുവില്‍ ദൈവം അവരെ രക്ഷിച്ച് യഥാസ്ഥാനപ്പെടുത്തുമെന്ന് ദാനിയേല്‍ പ്രവചനം വ്യക്തമാക്കുന്നു.
പാഠം -5 ഹസ്ക്കിയേല്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. ഉയര്‍ന്ന മലയില്‍ നട്ടിരിക്കുന്ന ദേവദാരു വൃക്ഷം എന്നു മ്ശിഹായെ അവതരിപ്പിക്കുന്ന പ്രവാചകന്‍ ആര്?
(യോവേല്‍, ദാനിയേല്‍, ഹസ്ക്കിയേല്‍)
2. ഹസ്ക്കിയേല്‍ മശീഹായെ അവതരിപ്പിക്കുന്നത് എത്ര വിധം?
(2, 3, 4)
3. ബി.സി 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍?
(ഹസ്ക്കിയേല്‍, യോന, ആമോസ്)
4. ഹസ്ക്കിയേല്‍ പ്രവാചകന്‍റെ സമകാലീനന്‍?.
(യോവേല്‍, ദാനിയേല്‍, മീഖാ)
II. പേരെഴുതുക
1. ഹസ്ക്കിയേലിനെ അടിമയാക്കി ബാബേലിക്ക് കൊണ്ടുപോയ രാജാവ് ആര്?
2. ഏതു നദീതീരത്തുവച്ചാണ് ഹസ്ക്കിയേലിന് പ്രവചനവരം ലഭിച്ചത്?
3. ഹസ്ക്കിയേല്‍ പ്രവചനത്തിന്‍റെ രണ്ടാം ഭാഗം സൂചിപ്പിക്കുന്നത്?
4. കെബാര്‍ നദി സ്ഥിതി ചെയ്യുന്ന പട്ടണം?
III. ശരിയോ തെറ്റോ എന്നെഴുതുക
1 ദാനിയേലും ഹസ്ക്കിയേലും സമകാലീനര്‍ ആയിരുന്നു.
2. ബി.സി 9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനാണ് ഹസ്ക്കിയേല്‍.
3 യിസ്രായേലിനെ ഞെരുക്കിയ ജനതക്ക് ഭയാനകമായ ശിക്ഷ ലഭിക്കുമെന്ന് ഹസ്ക്കിയേല്‍ പറയുന്നു.
4. ഹസ്ക്കിയേല്‍ മശീഹായെ നാലുവിധത്തില്‍ അവതരിപ്പിക്കുന്നു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. യഥാര്‍ത്ഥ ഭരണാധികാരിയായി ............... കര്‍ത്താവ് വരുമെന്ന് ഹസ്ക്കിയേല്‍ സൂചിപ്പിക്കുന്നു.
2. ഹസ്ക്കിയേലിന്‍റെ പ്രവചനത്തിന്‍റെ ആദ്യഭാഗം പൊതുവെ ............. പറ്റിയാണ് പറയുന്നത്.
3. യഹൂദ മൂപ്പന്‍മാര്‍ പുരോഹിതന്‍ കൂടിയായ .............. ന്‍റെ നേതൃത്വത്തില്‍ ദൈവത്തെ ആരാധിച്ചുവന്നു.
4. പുതിയ ................ ജീവജലത്തിന്‍റെ ഉറവയായിത്തീരും.
V. ചേരുംപടി ചേര്‍ക്കുക
1. മശീഹ - കെബാര്‍ നദി
2. ബാബിലോണ്‍ - ഹസ്ക്കിയേല്‍
3. ദനിയേല്‍ - ദേവദാരു വൃക്ഷം
VI. വാക്യം എഴുതുക
1. ഹസ്ക്കിയേല്‍ 21:27
2. ഹസ്ക്കിയേല്‍ 18:2
VII. ഖണ്ഡിക എഴുതുക
1. ഹസ്ക്കിയേലിന്‍റെ പ്രധാന ചിന്തകള്‍
2. ഹസ്ക്കിയേലിന്‍റെ ക്രിസ്തുദര്‍ശനം
VIII. ഉപന്യാസം എഴുതുക
ഹസ്ക്കിയേല്‍ പ്രവാചകന്‍
ഉത്തരം
I. 1. ഹസ്ക്കിയേല്‍
2. 3
3. ഹസ്ക്കിയേല്‍
4. ദാനിയേല്‍
II. 1. നെബുക്കദ്നേസര്‍
2. കെബാര്‍
3. രക്ഷ
4. ബാബിലോണ്‍
III. 1. ശരി
2. തെറ്റ്
3. ശരി
4. തെറ്റ്
IV. 1. മശീഹ
2. ശിക്ഷയെ
3. ഹസ്ക്കിയേല്‍
4. ദൈവാലയം
V. 1. മശീഹാ - ദേവദാരു വൃക്ഷം
2. ബാബിലോണ്‍ - കെബാര്‍ നദി
3. ദാനിയേല്‍ - ഹസ്ക്കിയേല്‍
VI. 1. അതിന് അവകാശമുള്ളവന്‍ വരുന്നത് വരെ അത് ഇല്ലാതിരിക്കും. അവന് ഞാന്‍ അത് കൊടുക്കും.
2. അപ്പന്‍മാര്‍ പച്ചമുന്തിരിങ്ങ തിന്ന് മക്കളുടെ പല്ല് പുളിച്ചു.
VII. ഹസ്ക്കിയേലിന്‍റെ പ്രധാന ചിന്തകള്‍
ഹസ്ക്കിയേലിന്‍റെ പ്രവചനത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗത്ത് ശിക്ഷയെപ്പറ്റിയും രണ്ടാംഭാഗത്ത് രക്ഷയെക്കുറിച്ചും പറയുന്നു. യഹൂദരുടേയും യെരുശലേമിന്‍റെയും അകൃത്യങ്ങളെയും അവിശ്വസ്തതയേയും പ്രവാചകന്‍ തുറന്നുകാട്ടുകയും അതിന് കഠിനമായ ശിക്ഷ കിട്ടുമെന്ന് പറയുന്നു. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ലെന്ന് തറപ്പിച്ചു പറയുന്നു. തന്‍റെ ആട്ടിന്‍പറ്റത്തെ കര്‍ത്താവ് നേരിട്ട് മേയിക്കുമെന്നും ചിതറിപ്പോയതിനെ അവിടുന്ന് കൂട്ടിച്ചേര്‍ക്കുമെന്നും മുറിവേറ്റതിനെ വെച്ചുകെട്ടി സൗഖ്യമാക്കുമെന്നും പ്രവാചകന്‍ പറയുന്നു. ശത്രുക്കളെയെല്ലാം നശിപ്പിച്ച് ഇസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുന്ന സമയം വരുമെന്നും തന്‍റെ പ്രവചനത്തിലൂടെ ഹസ്ക്കിയേല്‍ പ്രത്യാശ നല്‍കുന്നു. യിസ്രായേല്‍ സമൂഹത്തിന്‍റെ ശിക്ഷയേയും രക്ഷയേയും വ്യക്തമാക്കുമ്പോള്‍ തന്നെ ഈ ശിക്ഷയും രക്ഷയും വ്യക്തിപരമാണെന്ന് കൂടി പ്രവാചകന്‍ വ്യക്തമാക്കുന്നു.
2. ഹസ്ക്കിയേലിന്‍റെ ക്രിസ്തുദര്‍ശനം
ഹസ്ക്കിയേല്‍ മശീഹായെ പ്രധാനമായും മൂന്നുവിധത്തിലാണ് അവതരിപ്പിക്കുന്നത്.
1. ഉയര്‍ന്ന മലയില്‍ നട്ടിരിക്കുന്ന ദേവദാരു വൃക്ഷം
ഉയരമുള്ള ദേവദാരുവിന്‍റെ ഇളം ചില്ലയെടുത്ത് ഉയരമുള്ള മലയില്‍ നടും. അത് വളര്‍ന്ന് ശാഖോപശാഖകളുള്ള വന്‍വൃക്ഷമായി തീരും. അതിന്‍റെ തണലില്‍ പലവിധം ചിറകുകളുള്ള പക്ഷികളെല്ലാം പാര്‍ക്കും.അത് മശീഹായുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു.
2. യഥാര്‍ത്ഥ ഭരണാധികാരി
യഥാര്‍ത്ഥ ഭരണാധികാരിയായി മശീഹാ കര്‍ത്താവ് വരുമെന്ന് സൂചിപ്പിക്കുന്നു.
3. നല്ല ഇടയന്‍
ഞാന്‍ ആടിനും ആടിനും മദ്ധ്യേ ന്യായം വിധിക്കും. അവയെ മേയിക്കുവാന്‍ ഞാന്‍ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും. യേശുക്രിസ്തു എന്ന ഇടയന്‍റെ കീഴില്‍ ഇസ്രായേല്‍ സുരക്ഷിതമായിരിക്കുമെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു.
VIII. ഹസ്ക്കിയേല്‍ പ്രവാചകന്‍
ബി.സി 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകനാണ് ഹസ്ക്കിയേല്‍. ബാബേല്‍ പ്രവാസകാലത്ത് പ്രവാസി യഹൂദരുടെ ഇടയിലായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.
ബാബിലോണിലെ കെബാര്‍ നദീതീരത്ത് പാര്‍ക്കുമ്പോഴാണ് ഹസ്ക്കിയേലിന് പ്രവചനവരം ലഭിക്കുന്നത്. നീണ്ട പ്രവാസകാലത്ത് വിഗ്രഹാരാധനയിലേക്കും കള്ളപ്രവാചകന്‍മാരുടെ ഉപദേശങ്ങളിലേക്കും തിരിഞ്ഞ ജനങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ഹസ്ക്കിയേലിന്‍റേത്. യഹൂദരില്‍ ഒരു കൂട്ടര്‍ സത്യദൈവത്തില്‍ ഉറച്ച് നിന്ന് കൊണ്ട് പുരോഹിതന്‍ കൂടിയായ ഹസ്ക്കിയേലിന്‍റെ നേതൃത്വത്തില്‍ ദൈവത്തെ ആരാധിച്ച് വന്നു.
പ്രധാന ചിന്തകള്‍
ഹസ്ക്കിയേലിന്‍റെ പ്രവചനത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗത്ത് ശിക്ഷയെപ്പറ്റിയും രണ്ടാംഭാഗത്ത് രക്ഷയെക്കുറിച്ചും പറയുന്നു. യഹൂദരുടേയും യെരുശലേമിന്‍റെയും അകൃത്യങ്ങളെയും അവിശ്വസ്തതയേയും പ്രവാചകന്‍ തുറന്നുകാട്ടുകയും അതിന് കഠിനമായ ശിക്ഷ കിട്ടുമെന്ന് പറയുന്നു. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ലെന്ന് തറപ്പിച്ചു പറയുന്നു. തന്‍റെ ആട്ടിന്‍പറ്റത്തെ കര്‍ത്താവ് നേരിട്ട് മേയിക്കുമെന്നും ചിതറിപ്പോയതിനെ അവിടുന്ന് കൂട്ടിച്ചേര്‍ക്കുമെന്നും മുറിവേറ്റതിനെ വെച്ചുകെട്ടി സൗഖ്യമാക്കുമെന്നും പ്രവാചകന്‍ പറയുന്നു. ശത്രുക്കളെയെല്ലാം നശിപ്പിച്ച് ഇസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുന്ന സമയം വരുമെന്നും തന്‍റെ പ്രവചനത്തിലൂടെ ഹസ്ക്കിയേല്‍ പ്രത്യാശ നല്‍കുന്നു. യിസ്രായേല്‍ സമൂഹത്തിന്‍റെ ശിക്ഷയേയും രക്ഷയേയും വ്യക്തമാക്കുമ്പോള്‍ തന്നെ ഈ ശിക്ഷയും രക്ഷയും വ്യക്തിപരമാണെന്ന് കൂടി പ്രവാചകന്‍ വ്യക്തമാക്കുന്നു.
ക്രിസ്തുദര്‍ശനം
ഹസ്ക്കിയേല്‍ മശീഹായെ പ്രധാനമായും മൂന്നുവിധത്തിലാണ് അവതരിപ്പിക്കുന്നത്.
1. ഉയര്‍ന്ന മലയില്‍ നട്ടിരിക്കുന്ന ദേവദാരു വൃക്ഷം
ഉയരമുള്ള ദേവദാരുവിന്‍റെ ഇളം ചില്ലയെടുത്ത് ഉയരമുള്ള മലയില്‍ നടും. അത് വളര്‍ന്ന് ശാഖോപശാഖകളുള്ള വന്‍വൃക്ഷമായി തീരും. അതിന്‍റെ തണലില്‍ പലവിധം ചിറകുകളുള്ള പക്ഷികളെല്ലാം പാര്‍ക്കും. അത് മശീഹായുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു.
2. യഥാര്‍ത്ഥ ഭരണാധികാരി
യഥാര്‍ത്ഥ ഭരണാധികാരിയായി മശീഹാ കര്‍ത്താവ് വരുമെന്ന് സൂചിപ്പിക്കുന്നു.
3. നല്ല ഇടയന്‍
'ഞാന്‍ ആടിനും ആടിനും മദ്ധ്യേ ന്യായം വിധിക്കും. അവയെ മേയിക്കുവാന്‍ ഞാന്‍ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും.' യേശുക്രിസ്തു എന്ന ഇടയന്‍റെ കീഴില്‍ ഇസ്രായേല്‍ സുരക്ഷിതമായിരിക്കുമെന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു.
പാഠം -6 ചെറിയ പ്രവാചകന്മാകര്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. യേശുക്രിസ്തു തന്നോട് സാമ്യപ്പെടുത്തി പറഞ്ഞിട്ടുള്ള പ്രവാചകന്‍?
(ആമോസ്, യോന, ഹോശയാ)
2. യോന മത്സ്യത്തിന്‍റെ ഉദരത്തില്‍ കിടന്നത് എത്ര ദിവസം?
(2, 3, 1)
3. ആട്ടിടയനായ പ്രവാചകന്‍ ആര്?
(യോന, ആമോസ്, ഹോശയാ)
4. 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍ ആര്?.
(ഏറമിയാ, ഹോശയാ, മീഖ)
5. യോനയുടെ പുസ്തകം എഴുതപ്പെട്ട കാലഘട്ടം?
(ബി.സി 500-400, ബി.സി 400-300, ബി.സി 300-200)
6. ഹോശയാ പ്രവചനത്തിന്‍റെ സന്ദേശം എന്ത്?
(വീണ്ടെടുപ്പ്, രക്ഷ, സമാധാനം)
II. പേരെഴുതുക
1. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ദൈവിക ശാസനയെ പ്രഖ്യാപിച്ച പ്രവാചകന്‍ ആര്?
2. വി. സഭയില്‍ യോനയുടെ പുസ്തകം വായിച്ച് ധ്യാനിക്കുന്ന സന്ദര്‍ഭം?
3. ഭാരം ചുമക്കുന്നവന്‍ എന്നര്‍ത്ഥമുള്ള പ്രവാചകന്‍?
4. യോന മാസനാന്തരപ്രസംഗം നടത്തിയ പട്ടണം ഏത്?
5. വീണ്ടെടുപ്പിന്‍റെ സന്ദേശം നല്‍കുന്ന പ്രവാചകന്‍ ആര്?
III. ശരിയോ തെറ്റോ എന്നെഴുതുക
1 ചെറിയ പ്രവാചകന്മാരെ മൂന്നു ഗണമായി തിരിച്ചിരിക്കുന്നു.
2. ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ദര്‍ശനം ആമോസില്‍ കാണാന്‍ കഴിയും.
3 ആമോസിന്‍റെ സമകാലികനായിരുന്നു ഹോശയാ.
4. സ്വന്തം വിവാഹജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധത്തെ യോന ചിത്രീകരിക്കുന്നു.
5. യേശുവിന്‍റെ ബാല്യത്തെപ്പറ്റി പ്രവചിക്കുന്ന പ്രവചനമാണ് ഹോശയാ.
6. യോന പ്രവാചകനെ മാത്രമല്ല യേശുക്രിസ്തു തന്നോട് സാമ്യപ്പെടുത്തി പറഞ്ഞിട്ടുള്ളത്.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ഇതാ ...............യേക്കാളും വലിയവന്‍ ഇവിടെയുണ്ട്.
2. ............... നില്‍ നിന്നും ഞാന്‍ എന്‍റെ മകനെ വിളിച്ചു.
3. ദൈവത്തിന്‍റെ സന്ദേശം അറിയിക്കാന്‍ യോനയ്ക്ക് നിയോഗം ലഭിച്ചപ്പോള്‍ അതനുസരി ക്കാതെ പടിഞ്ഞാറ് കിടക്കുന്ന ............... ലേക്ക് കപ്പല്‍ കയറുകയാണ് യോന ചെയ്തത്.
4. യോന എന്ന വാക്കിന്‍റെ അര്‍ത്ഥം ............... എന്നാണ്.
5. ദൈവത്തിന്‍റെ സ്വന്ത ജനമായ ഇസ്രായേലിനേയും ............... ആയ യേശുവിനേയും തമ്മില്‍ ഹോശയാ സാമ്യപ്പെടുത്തുന്നുണ്ട്.
6. മൂന്നു നോമ്പില്‍ ............... പുസ്തകം വായിച്ച് ധ്യാനിക്കുന്നത് വി. സഭയില്‍ സാധാരണമാണ്.
V. ചേരുംപടി ചേര്‍ക്കുക
1. യോന - ആട്ടിടയന്‍
2. ആമോസ് - യോനായുടേ പുസ്തകം
3. 8-ാം നൂറ്റാണ്ട് - നിനവെ
4. മൂന്ന് നോമ്പ് - ഹോശയ
5. വീണ്ടെടുപ്പ് - ചെറിയ പ്രവാചകര്‍
VI. അര്‍ത്ഥം എഴുതുക
1. യോന
2. ആമോസ്
VII. വാക്യം എഴുതുക
1. ഹോശയ 11:1
2. ആമോസ് 5:24
VIII. ഖണ്ഡിക എഴുതുക
1. ആമോസിന്‍റെ പ്രവചന പശ്ചാത്തലം
2. യോനയുടെ ക്രിസ്തുദര്‍ശനം
3. ഹോശയ പ്രവാചകന്‍റെ ക്രിസ്തുദര്‍ശനം
IX. ഉപന്യാസം എഴുതുക
8-ാം നൂറ്റാണ്ടിലെ ചെറിയ പ്രവാചകന്മാര്‍
ഉത്തരം
I. 1. യോന
2. 3
3. ആമോസ്
4. ഹോശയാ
5. ബി.സി 400-300
6. വീണ്ടെടുപ്പ്
II. 1. ഹോശയാ
2. മൂന്നു നോമ്പ്
3. ആമോസ്
4. നിനവെ
5. ഹോശയാ
III. 1. ശരി
2. ശരി
3. തെറ്റ്
4. തെറ്റ്
5. ശരി
6. തെറ്റ്
IV. 1. യോന
2. മെസ്രേന്‍
3. തര്‍ശ്ശീസ്
4. പ്രാവ്
5. ദൈവപുത്രന്‍
6. യോനയുടെ
V. 1. യോന - നിനവെ
2. ആമോസ് - ആട്ടിടയന്‍
3. 8-ാം നൂറ്റാണ്ട് - ചെറിയ പ്രവാചകര്‍
4. മൂന്ന് നോമ്പ് - യോനായുടെ പുസ്തകം
5. വീണ്ടെടുപ്പ് - ഹോശയ
VI. 1. യോന - പ്രാവ്
2. ആമോസ് - ഭാരം ചുമക്കുന്നവന്‍
VII. 1. മെസ്രേനില്‍ നിന്നും ഞാന്‍ എന്‍റെ മകനെ വിളിച്ചു.
2. നീതിമാനായ ദൈവം തന്‍റെ ആരാധകരില്‍ നിന്നും നീതിയും ന്യായവും ആണ് പ്രതീക്ഷിക്കുന്നത്.
VIII. 1. യെരോ ബയാമിന്‍റെ കാലത്ത് രാജ്യം സാമ്പത്തികമായി ഏറെ ഉന്നതി പ്രാപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഭദ്രത ജന്മികള്‍, കച്ചവടക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു പുതിയ മേധാവി വര്‍ഗ്ഗത്തിന് രൂപം കൊടുത്തു. കച്ചവടക്കാര്‍ കള്ളത്തുലാസ് ഉപയോഗിക്കുകയും ഗോതമ്പില്‍ പതിര്‍ ചേര്‍ത്ത് വില്‍ക്കുകയും ചെയ്തു. ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി ന്യായം മറിച്ച് കളഞ്ഞു. സുഖലോലുപരാകാന്‍ വേണ്ടി പാവങ്ങളെ ഞെരുക്കുവാന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ പ്രേരിപ്പിച്ചു. മതാചാരങ്ങള്‍ ബാഹ്യപ്രകടനങ്ങള്‍ മാത്രമായി ദിവസവും ആത്മാര്‍ത്ഥതയില്ലാത്ത യാഗങ്ങള്‍ നടത്തി. യഹോവയെ മുഷിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ആമോസ് പ്രവചനം നടത്തുന്നത്.
2. യോന പ്രവാചകനെ മാത്രമാണ് യേശുക്രിസ്തു തന്നോട് സാമ്യപ്പെടുത്തി പറഞ്ഞിട്ടുള്ളത്. യോന മത്സ്യത്തിന്‍റെ ഉദരത്തില്‍ മൂന്ന് പകലും മൂന്ന് രാവും ആയിരുന്നതുപോലെ തന്നെ മനുഷ്യപുത്രന്‍ ഭൂമിക്കുള്ളില്‍ മൂന്ന് പകലും മൂന്ന് രാവും ആയിരിക്കും. ന്യായവിധി ദിവസത്തില്‍ നിനുവെക്കാര്‍ ഈ തലമുറയോട് കൂടി നിന്ന് ഇതിനെ കുറ്റപ്പെടുത്തുന്നു. യേശുവിന്‍റ മരണം, ശവസംസ്കാരം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ മുന്‍കുറിപ്പായിരുന്നു മൂന്നു ദിവസം മത്സ്യത്തിന്‍റെ വയറ്റില്‍ കിടന്ന യോനായുടെ അനുഭവം.
3. ഹോശയ പ്രവാചകന്‍ യേശുവിന്‍റെ ബാല്യത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ദൈവത്തിന്‍റെ സ്വന്ത ജനമായ ഇസ്രായേലിനേയും ദൈവപുത്രനായ യേശുവിനേയും തമ്മില്‍ ഹോശയ സാമ്യപ്പെടുത്തുന്നുണ്ട്. ഇസ്രായേലും യേശുവും രണ്ട് പേരും തങ്ങളുടെ ബാല്യത്തില്‍ സ്വദേശമായ പാലസ്തീന്‍ വിട്ട് ഈജിപ്തിലേക്ക് പലായനം ചെയ്യുകയും പിന്നീട് ദൈവം അവരെ മടക്കി വരുത്തുകയും ചെയ്തു. ഹോശയ പരസംഗത്തില്‍ ജീവിച്ച സ്ത്രീയെ വില കൊടുത്ത് വീണ്ടെടുത്തതുപോലെ യേശു സ്വന്തം രക്തം നല്‍കി നമ്മെ വീണ്ടെടുത്തു.
IX. ആമോസ്, യോന, ഹോശയ എന്നീ പ്രവാചകന്മാരാണ് 8-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറിയ പ്രവാചകന്മാര്‍
ആമോസ്
രാജ്യം സാമ്പത്തികമായി ഏറെ ഉന്നതി പ്രാപിച്ചിരുന്ന സമയത്ത് ജന്മികള്‍, കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഒരു പുതിയ മേധാവി വര്‍ഗ്ഗം രൂപമെടുത്തു. കച്ചവടക്കാര്‍ കള്ളത്തുലാസ് ഉപയോഗിക്കുകയും ന്യായാധിപന്മാര്‍ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളയുകയും ചെയ്തു. ജനം സുഖലോലുപരാകാന്‍ ശ്രമിച്ചു. മതാചാരങ്ങള്‍ ബാഹ്യപ്രകടനങ്ങള്‍ മാത്രമായിത്തീര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ആമോസ് പ്രവചനം നടത്തുന്നത്. നീതിമാനായ ദൈവം തന്‍റെ ആരാധകരില്‍ നിന്ന് നീതിയും ന്യായവുമാണ് പ്രതീക്ഷിക്കുന്നതെന്ന് തന്‍റെ പ്രവചനങ്ങളിലൂടെ ആമോസ് ഉദ്ബോധിപ്പിച്ചു. നീതിയും സത്യസന്ധമായ ആരാധനയും ബലഹീനരെക്കുറിച്ചുള്ള കരുതലുമാണ് ആമോസിന്‍റെ പ്രവചനത്തിന്‍റെ മുഖ്യസന്ദേശം. എല്ലാ അധികാരങ്ങളുമുള്ള ന്യായാധിപനായി എന്നാല്‍ തന്‍റെ ജനത്തെ വീണ്ടെടുത്ത് രക്ഷിക്കുന്ന രക്ഷകനായും ക്രിസ്തുവിനെ ആമോസ് പ്രതീക്ഷിക്കുന്നു.
യോന
ആമോസ് പ്രവാചകന്‍റെ സമകാലികനായിരുന്നു യോന. യോനയുടെ പ്രവചനത്തേക്കാള്‍ യോനയെപ്പറ്റിയുള്ള കഥയാണ് യോനയുടെ പുസ്തകത്തിന്‍റെ ഇതിവൃത്തം. നിനവെയില്‍ പോയി ദൈവസന്ദേശം അറിയിക്കാന്‍ യോനയ്ക്ക് നിയോഗം ലഭിച്ചപ്പോള്‍ അതു അനുസരിക്കാതെ യോന തര്‍ശ്ശീസിലേക്ക് കപ്പല്‍ കയറി. എന്നാല്‍ യോനയെ കപ്പലില്‍ നിന്നും സമുദ്രത്തിലേക്ക് തള്ളിയിടുകയും വലിയ മത്സ്യം യോനയെ വിഴുങ്ങുകയും ചെയ്തു. മൂന്നു ദിവസം യോന മത്സ്യത്തിന്‍റെ ഉദരത്തില്‍ കിടന്നു. പിന്നീട് നിനവെയുടെ കരയില്‍ എത്തിക്കുകയും ചെയ്തു. നിനവെയരോട് യോന മാനസാന്തരപ്രസംഗം നടത്തി. അവര്‍ അനുതപിച്ചും ദൈവത്തിന്‍റെ കാരുണ്യത്തിന് അതിരുകളില്ലെന്നും എല്ലാ ജനതകളും ദൈവത്തിന്‍റെ മക്കളാണെന്നും എല്ലാവരും രക്ഷിക്കപ്പെടണം എന്ന സന്ദേശമാണ് യോനയുടെ പുസ്തകം നമുക്ക് നല്‍കുന്നത്. യോനയെ മാത്രമാണ് യേശുക്രിസ്തു തന്നോട് സാമ്യപ്പെടുത്തിയിട്ടുള്ളത്. യോന മൂന്നു ദിവസം മത്സ്യത്തിന്‍റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നു ദിവസം ഭൂമിക്കുള്ളില്‍ ആയിരിക്കും. യേശുവിന്‍റെ മരണം, ശവസംസ്കാരം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ മുന്‍കുറിയായിരുന്നു ഈ സംഭവം.
ഹോശയ
സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ദൈവിക ശാസനയെ പ്രഖ്യാപിച്ച പ്രവാചകനാണ് ഹോശയ. യിസ്രായേല്‍ മക്കള്‍ സത്യദൈവത്തെ വിട്ട് അന്യദേവന്‍മാരുമായി പരസംഗം ചെയ്ത് ജീവിക്കുന്ന കാലഘട്ടത്തിലാണ് ഹോശയ തന്‍റെ പ്രവചനം ആരംഭിക്കുന്നത്. ദൈവകല്പന അനുസരിച്ച് പരസംഗം ചെയ്തു ജീവിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കുകയും പിന്നീട് വീണ്ടും പരസംഗത്തിലേക്ക് തിരിയുകയും ചെയ്തു. ഹോശയ വീണ്ടും അവളെ വിലക്കുവാങ്ങി സ്വീകരിക്കുന്നു. ഈ പ്രവൃത്തിയിലൂടെ വീണ്ടെടുപ്പിന്‍റെ സന്ദേശം നല്‍കുന്നു. മനംതിരിഞ്ഞ് ദൈവത്തിലേക്കു വരുന്നവരെ ദൈവം വീണ്ടെടുത്ത് രക്ഷിക്കുമെന്ന സന്ദേശം നല്‍കുന്നു. ഇസ്രായേലിനെയും യേശുവിനേയും ഹോശയ സാമ്യപ്പെടുത്തുന്നു.
പാഠം -7 പ്രവാസത്തിന് മുമ്പുള്ള പവാചകന്മാകര്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. മീഖാ പ്രവാചകന്‍റെ ജന്മസ്ഥലം?
(നിനവെ, മൊരേഷേത്ത്, തര്‍ശ്ശീസ്)
2. ക്രിസ്തുവിനെക്കുറിച്ച് നേരിട്ട് ഒരു പരാമര്‍ശവും ഇല്ലാത്ത പ്രവചനഗ്രന്ഥം?
(മീഖാ, നാഹൂം, സെഫന്യാ)
3. മൂന്ന് അദ്ധ്യായങ്ങള്‍ മാത്രമുള്ള പ്രവചനപുസ്തകം്?
(ഹബ്ക്കൂക്ക്, മീഖാ, ആമോസ്)
4. യേശുക്രിസ്തു സെഫന്യാ പ്രവാചകനെപ്പറ്റി പരോക്ഷമായി പറയുന്നത് എത്ര തവണ?.
(1, 3, 2)
5. വിലാപഗാനമായി അവതരിപ്പിക്കുന്ന പ്രവചനപുസ്തകം?
(സെഫന്യാ, മീഖാ, ഹബ്ക്കൂക്ക്)
6. ന്യായവിധിയുടെ പ്രവാചകന്‍ ആര്?
(സെഫന്യാ, നാഹൂം, മീഖാ)
II. പേരെഴുതുക
1. സ്വന്തം ജനത്തിനെതിരെ കുറ്റപ്പെടുത്തലുകളില്ലാത്ത പ്രവചനം ഏത്?
2. മശീഹായുടെ ജനനസ്ഥലം കൃത്യമായി പ്രവചിച്ച പ്രവാചകന്‍ ആര്?
3. നാഹൂം പ്രവചനത്തിന്‍റെ ഉള്ളടക്കം ഏതു പട്ടണത്തിന്‍റെ ഉന്‍മൂലനാശം?
4. അനുതാപത്തിന് അവസരം കൊടുക്കാതെ പ്രസംഗിച്ച പ്രവാചകന്‍ ആര്?
5. നാഹൂം പ്രവാചകന്‍ ആര്‍ക്കെതിരെയാണ് പ്രവചിക്കുന്നത്?
6. ന്യായവിധിയുടെ ദിവസം കര്‍ത്താവിന്‍റെ ദിവസം ആയിരിക്കുമെന്ന് പ്രവചിച്ച പ്രവാചകന്‍?
7. അശൂര്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?
III. ശരിയോ തെറ്റോ എന്നെഴുതുക
1 നാഹൂം നിനവെയില്‍ പോകാതെയാണ് അതിന്‍റെ നാശത്തെക്കുറിച്ച് പ്രവചിക്കുന്നത്.
2. മശീഹായെക്കുറിച്ച് നേരിട്ടുള്ള പ്രവചനം സെഫന്യായില്‍ ഇല്ല.
3 ജനങ്ങളുടെ പാപം, ദൈവശിക്ഷ, വീണ്ടെടുപ്പ് എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രവചന ഗ്രന്ഥമാണ് ഹബ്ക്കൂക്ക്.
4. ഏകദേശം 600 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മീഖാ മശിഹായുടെ ജന്മസ്ഥലത്തെപ്പറ്റി പ്രവചിച്ച ത്.
5. ഇസ്രായേലിനെ പീഡിപ്പിച്ചിരുന്ന ശക്തനായ ഒരു ഭരണാധികാരിയുടെ നാശമാണ് ഹബ്ക്കൂക്ക് പ്രവചനഗ്രന്ഥത്തിലെ ഇതിവൃത്തം.
6. മശീഹായുടെ രാജ്യത്തിന്‍റെ ഒരു സൂചനയും ഹബ്ക്കൂക്കില്‍ കാണാന്‍ കഴിയില്ല.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ............... പ്രവചനത്തില്‍ നിന്നും വ്യത്യസ്തമായി അനുതാപത്തിന് വഴികൊടുക്കാതെ നിനവെയുടെ സമ്പൂര്‍ണ്ണനാശമാണ് നാഹൂം പ്രസംഗിക്കുന്നത്.
2. ..............., നീ യഹൂദ വംശങ്ങളില്‍ ചെറുതാണെങ്കിലും എനിക്കായി ഇസ്രായേലിനെ ഭരിക്കേണ്ടവന്‍, നിന്നില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
3. അകൃത്യം ചെയ്യുന്നവനെ മുഖപക്ഷമില്ലാതെ ശിക്ഷിക്കുമെങ്കിലും അനുതപിച്ചാല്‍ അകൃത്യം ഓര്‍ക്കാതെ അനുഗ്രഹിക്കുന്നവനാണ് ദൈവമെന്ന മുഖ്യ സന്ദേശമാണ് ............... നല്‍കു ന്നത്.
4. ............... കുറിച്ച് നേരിട്ട് ഒരു പരാമര്‍ശനവും ഇല്ലാത്ത ഒരു പ്രവചനമാണ് നാഹൂം.
5. ............... യെ ഞെരുക്കുന്ന ശത്രുക്കളെ ശിക്ഷിക്കാതെ എത്രത്തോളം ദൈവം വിട്ടയയ്ക്കും എന്നതാണ് ഹബ്ക്കൂക്കിന്‍റെ ദൈവത്തോടുള്ള ഒന്നാമത്തെ ചോദ്യം.
6. ദുഷ്ടന്‍മാര്‍ക്ക് നാശവും ............... മാര്‍ക്ക് രക്ഷയും ഉണ്ടാകുമെന്ന് ദൈവം മറുപടി പറയുന്നു.
7. ............... എന്നര്‍ത്ഥമുള്ള മൂലപദത്തില്‍ നിന്നുമാണ് രക്ഷകന്‍ എന്നര്‍ത്ഥമുള്ള യേശു എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്.
8. ............... രണ്ട് പ്രാവശ്യം പരോക്ഷമായി സെഫന്യാ പ്രവാചകനെപ്പറ്റി പറയുന്നുണ്ട്.
V. ചേരുംപടി ചേര്‍ക്കുക
1. മൊരേഷേത്ത് - ഹബ്ക്കൂക്ക്
2. നാഹൂം - മശീഹായുടെ ജന്മസ്ഥലം
3. രണ്ട് ചോദ്യങ്ങള്‍ - എഫ്രേം
4. ദൈവം ഒളിപ്പിച്ചവന്‍ - യെരുശലേം
5. മീഖാ - നിനവെയുടെ നാശം
6. ബേത്ലഹേം എഫ്രാത്താ - സെഫന്യാ
VI. അര്‍ത്ഥം എഴുതുക
1. മീഖാ
2. സെഫന്യാ
VII. വാക്യം എഴുതുക
1. മീഖ 7:18
2. മീഖാ 5:2
3. വി. മത്തായി 1:21
4. ഹബ്ക്കൂക്ക് 2:14
5. സെഫന്യാ 2:3
VIII. ഖണ്ഡിക എഴുതുക
1. മീഖാ പ്രവചനത്തിലെ ക്രിസ്തുദര്‍ശനം
2. ഹബ്ക്കൂക്ക് പ്രവാചകന്‍റെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും.
IX. ഉപന്യാസം എഴുതുക
7-ാം നൂറ്റാണ്ടിലെ പ്രവാസത്തിന് മുമ്പുള്ള ചെറിയ പ്രവാചകന്മാര്‍
ഉത്തരം
I. 1. മൊരേഷേത്ത്
2. നാഹൂം
3. ഹബ്ക്കൂക്ക്
4. 2
5. ഹബ്ക്കൂക്ക്
6. സെഫന്യാ
II. 1. നാഹൂം
2. മീഖാ
3. നിനവെ
4. നാഹൂം
5. നിനവെക്കാര്‍
III. 1. ശരി
2. ശരി
3. തെറ്റ്
4. തെറ്റ്
5. ശരി
6. തെറ്റ്
IV. 1. യോന
2. ബേത്ലഹേം എഫ്രാത്താ
3. മീഖാ
4. ക്രിസ്തുവിനെ
5. യഹൂദ
6. നീതിമാന്‍
7. രക്ഷ
8. യേശുക്രിസ്തു
V. 1.മൊരേഷേത്ത് - യെരുശലേം
2. നാഹൂം - നിനവെയുടെ നാശം
3. രണ്ട് ചോദ്യങ്ങള്‍ - ഹബ്ക്കൂക്ക്
4. ദൈവം ഒളിപ്പിച്ചവന്‍ - സെഫന്യാ
5. മീഖാ - മശീഹായുടെ ജന്മസ്ഥലം
6. ബേത്ലഹേം എഫ്രാത്താ - എഫ്രേം
VI. 1. ദൈവത്തിന് തുല്യന്‍ ആര്‍?
2. ദൈവം ഒളിപ്പിച്ചവന്‍.
VII. 1. തന്‍റെ അവകാശത്തില്‍ അവശേഷിച്ചിരിക്കുന്നവരുടെ അധര്‍മ്മം ക്ഷമിക്കുകയും പാപം മാറ്റിക്കളയുകയും ചെയ്യുന്ന കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവവുമില്ല.
2. ബെത്ലഹേം എഫ്രാത്താ, നീ യഹൂദ വംശങ്ങളില്‍ ചെറുതാണെങ്കിലും എനിക്കായി ഇസ്രായേലിനെ ഭരിക്കേണ്ടവന്‍, നിന്നില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
3. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‍റെ പേര് യേശു എന്ന് വിളിക്കണം. എന്തെന്നാല്‍ അവന്‍ സ്വന്തജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.
4. സമുദ്രം ജലപൂര്‍ണ്ണമായിരിക്കുന്നതുപോലെ, ഭൂമി ദൈവമഹത്വ പരിജ്ഞാനത്താല്‍ നിറയും.
5. പാപത്തെവിട്ട് മനം തിരിഞ്ഞാല്‍ ദൈവം ക്ഷമിക്കും.
VIII. 1. മീഖാ പ്രവചനത്തിലെ ക്രിസ്തുദര്‍ശനം
ക്രിസ്തുവിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് മീഖാ മശീഹായുടെ ജനനസ്ഥലത്തെപ്പറ്റിയും നിത്യമായ ഭരണത്തെപ്പറ്റിയും വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. മീഖാ 5:2 ല്‍ "ബേത്ലഹേം എഫ്രാത്താ, നീ യഹൂദ വംശങ്ങളില്‍ ചെറുതാണെങ്കിലും എനിക്കായി ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ , നിന്നില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്" എന്ന് പ്രവചിച്ചിരിക്കുന്നു. മശീഹായുടെ ജനനം എവിടെയായിരിക്കുമെന്ന് വിദ്വാന്‍മാര്‍ ഹെരോദേസ് രാജാവിനോട് ചോദിച്ചപ്പോള്‍ അയാള്‍ ശാസ്ത്രിമാരോട് അതേക്കുറിച്ച് അന്വേഷിക്കുകയും യെഹൂദ്യയിലെ ബേത്ലഹേമിലാണെന്നും മറുപടി പറയുകയും ചെയ്തു.
2. പ്രവാചകന്‍ ദൈവത്തോട് ചോദിക്കുന്ന രണ്ട് ചോദ്യങ്ങളും ദൈവം അവയ്ക്ക് നല്‍കുന്ന മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു വിലാപഗാനമാണ് മൂന്ന് അദ്ധ്യായങ്ങളുള്ള ഹബ്ക്കൂക്ക് പ്രവചനം.
ഒന്നാമത്തെ ചോദ്യം
യഹൂദയെ ഞെരുക്കുന്ന ശത്രുക്കളെ ശിക്ഷിക്കാതെ എത്രത്തോളം ദൈവം വിട്ടയയ്ക്കും എന്നതാണ് ഹബ്ക്കൂക്കിന്‍റെ ദൈവത്തോടുള്ള ഒന്നാമത്തെ ചോദ്യം.
രണ്ടാമത്തെ ചോദ്യം
ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍ ദൈവം മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹബ്ക്കൂക്ക് ദൈവത്തോട് രണ്ടാമത് ചോദിക്കുന്നു.
യഹോവയുടെ മറുപടി
ദുഷ്ടന്‍മാര്‍ക്ക് നാശവും നീതിമാന്‍മാര്‍ക്ക് രക്ഷയും ഉണ്ടാകുമെന്ന് ദൈവം മറുപടി പറയുന്നു. നീതിമാന്‍മാര്‍ വിശ്വാസത്തില്‍ ജീവിക്കുമെന്നു ദൈവം കല്പിച്ചു.
കത. മീഖ, നാഹൂം, ഹബ്ക്കൂക്ക്, സെഫന്യാ എന്നീ പ്രവാചകന്മാരാണ് 7-ാം നൂറ്റാണ്ടില്‍ പ്രവാസകാലത്തിന് മുമ്പ് ജീവിച്ചിരുന്ന ചെറിയ പ്രവാചകന്മാര്‍.
മീഖാ
യെശുലേമിലെ മൊരേഷേത്ത് എന്ന സ്ഥലത്താണ് മീഖാ പ്രവാചകന്‍ ജനിച്ചത്. ദൈവത്തിന് തുല്യന്‍ ആര്‍? എന്നാണ് മീഖാ എന്ന വാക്കിന്‍റെ അര്‍ത്ഥം. അധികാരികള്‍ പാവങ്ങളെ ചൂഷണം ചെയ്യുകയും കച്ചവടക്കാര്‍ കൊള്ള ലാഭമെടുക്കുകയും ന്യായാധിപന്മാര്‍ അതിനു കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സമയത്താണ് മീഖാ പ്രവചനം നടത്തുന്നത്. ഏഴ് അദ്ധ്യായങ്ങളുള്ള പ്രവചന ഗ്രന്ഥമാണ് മീഖാ. ആദ്യത്തെ മൂന്നിലൊന്ന് ഭാഗം സ്വന്തം ജനങ്ങളുടെ പാപത്തെപ്പറ്റിയും രണ്ടാമത്തെ മൂന്നിലൊന്ന് പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയെക്കുറിച്ചും അവസാനത്തെ മൂന്നിലൊന്ന് വീണ്ടെടുപ്പിനെപ്പറ്റിയുമുള്ള സന്ദേശമാണ് നല്‍കുന്നത്. ക്രിസ്തുവിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് മശീഹായുടെ ജനനസ്ഥലത്തെപ്പറ്റിയും നിത്യമായ ഭരണത്തെപ്പറ്റിയും മീഖാ വ്യക്തമായി പ്രവചിച്ചിരുന്നു.
നാഹൂം
നിനവെ പട്ടണത്തിന്‍റെ ഉന്‍മൂലനാശമാണ് നാഹൂം പ്രവചനത്തിന്‍റെ ഉള്ളടക്കം. നിനവെയിലെ ജനങ്ങള്‍ സത്യദൈവത്തെ വിട്ട് വിഗ്രഹാരാധനയിലേക്കും അധാര്‍മ്മികതയിലേക്കും തിരിയുകയും ദൈവജനമായ യിസ്രായേലിനെ പീഡിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നാഹൂം പ്രവാചകന്‍ നിനവെയുടെ നാശത്തെക്കുറിച്ച് പ്രവചിക്കുന്നത്. സ്വന്തം ജനത്തിനെതിരെ യാതൊരു കുറ്റപ്പെടുത്തലുകളും ഇല്ലാത്ത പ്രവചനഗ്രന്ഥമാണ് നാഹൂം. അനുതാപത്തിന് വഴി കൊടുക്കാതെ നിനവെക്ക് സമ്പൂര്‍ണ്ണനാശം സംഭവിക്കുമെന്ന് നാഹൂം പ്രവചിച്ചു. ക്രിസ്തുവിനെക്കുറിച്ച് നേരിട്ട് ഒരു പരാമര്‍ശനവും ഈ പുസ്തകത്തില്‍ കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ സകല ജാതികളേയും ന്യായം വിധിച്ച് രാജാധിരാജാവായി ഭരണം നടത്തുന്ന കര്‍ത്താവിനെ സൂചിപ്പിക്കുന്നു.
ഹബ്ക്കൂക്ക്
മൂന്ന് അദ്ധ്യായങ്ങള്‍ മാത്രമുള്ള ചെറിയ പ്രവചന ഗ്രന്ഥമാണ് ഹബ്ക്കൂക്ക്. ഇസ്രായേലിനെ പീഡിപ്പിച്ചിരുന്ന ശക്തനായ ഭരണാധികാരിയുടെ നാശമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. പ്രവാചകന്‍ ദൈവത്തോട് ചോദിക്കുന്ന രണ്ട് ചോദ്യങ്ങളും അതിനുള്ള ദൈവത്തിന്‍റെ മറുപടിയുമാണ് ആദ്യത്തെ ഒന്നും രണ്ടും അദ്ധ്യായങ്ങളില്‍. മൂന്നാം അദ്ധ്യായത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള സ്തുതിഗീതമാണ്. യഹൂദയെ ഞെരുക്കുന്ന ശത്രുക്കളെ ശിക്ഷിക്കാതെ എത്രത്തോളം ദൈവം വിട്ടയ്ക്കും എന്നതാണ് ഒന്നാമത്തെ ചോദ്യം. ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍ ദൈവം മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് ദുഷ്ടന്മാര്‍ക്ക് നാശവും നീതിമാന്‍മാര്‍ക്ക് രക്ഷയും ഉണ്ടാകുമെന്ന് ദൈവം മറുപടി പറയുന്നു. ക്രിസ്തുവിനെപ്പറ്റി നേരിട്ടുള്ള പ്രവചനമല്ല ഹബ്ക്കൂക്കില്‍ കാണുന്നത്. എന്നാല്‍ രണ്ട് സ്ഥലത്ത് രക്ഷകനെപ്പറ്റിയുള്ള പരാമര്‍ശം കാണാം.
സെഫന്യാ
ന്യായവിധിയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്ന സെഫന്യാ കര്‍ക്കശമായ ഭാഷയിലാണ് ജനത്തിന്‍റെ പാപത്തെയും അതിനെതിരേയുള്ള ദൈവത്തിന്‍റെ ശിക്ഷയേയും കുറിച്ച് പറയുന്നത്. ന്യായവിധിയുടെ ദിവസം വരുമെന്നും അത് കര്‍ത്താവിന്‍റെ ദിവസം ആയിരിക്കുമെന്നും പ്രവാചകന്‍ പറയുന്നു. പാപത്തെ വിട്ട് മനം തിരഞ്ഞാല്‍ ദൈവം ക്ഷമിക്കുമെന്ന് ആശ്വസിപ്പിക്കുന്നതിലൂടെ ദൈവത്തിന്‍റെ കരുണയേയും കുറിച്ച് പ്രസ്താവിക്കുന്നു. മശീഹായെക്കുറിച്ച് നേരിട്ടുള്ള പ്രവചനം സെഫന്യായില്‍ ഇല്ല. എന്നാല്‍ യിസ്രായേലിന്‍റെ രക്ഷകനായി യേശുക്രിസ്തുവിനെ സെഫന്യാ പ്രതീക്ഷിക്കുന്നു.
പാഠം - 8 സുവിശേഷങ്ങള്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. വി. ഗ്രന്ഥത്തിലെ സുവിശേഷങ്ങളുടെ എണ്ണം എത്ര?
(4, 2, 3)
2. ആദ്യം രചിക്കപ്പെട്ട സുവിശേഷം?
(വി. മത്തായിയുടെ സുവിശേഷം, വി. മര്‍ക്കോസിന്‍റെ സുവിശേഷം, വി. യോഹന്നാന്‍റെ സുവിശേഷം))
3. വി. പത്രോസിന്‍റെ പ്രസംഗങ്ങളില്‍ പരിഭാഷകനായി വര്‍ത്തിച്ചിരുന്ന വ്യക്തി്?
(വി. യോഹന്നാന്‍, വി.ലൂക്കോസ്, വി. മര്‍ക്കോസ്)
II. പേരെഴുതുക
1. സമാന്തര സുവിശേഷങ്ങള്‍ എത്ര?
2. ഏറ്റവും അവസാനം എഴുതപ്പെട്ട സുവിശേഷം?
3. സമാന സുവിശേഷങ്ങള്‍ ഏവ?
III. ശരിയോ തെറ്റോ എന്നെഴുതുക
1 ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലെ സാമ്യഭേദങ്ങളുടെ കാരണം എന്താണ് എന്നതാണ് സമാന്തര പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്.
2. മര്‍ക്കോസില്‍ ഇല്ലാത്ത 300-ഓളം വാക്യങ്ങള്‍ മത്തായിയിലും ലൂക്കോസിലും ഉണ്ട്.
3 സുവിശേഷങ്ങളില്‍ ആദ്യം രചിക്കപ്പെട്ടത് വി. യോഹന്നാന്‍റേതാണ്.
4. വി. പത്രോസിന്‍റെ പ്രസംഗങ്ങളില്‍ പരിഭാഷകനായി വി. ലൂക്കോസ് വര്‍ത്തിച്ചിരുന്നു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. യേശുക്രിസ്തു തന്‍റെ സന്ദേശങ്ങളെ ............ എന്ന് വിശേഷിപ്പിക്കുന്നതായി കാണാം.
2. പത്രോസില്‍ നിന്നും കിട്ടിയ അറിവുകളെ ആധാരമാക്കി ക്രമാനുഗതമായി മര്‍ക്കോസ് തന്‍റെ സുവിശേഷം എഴുതിയതായി ............ എന്ന സഭാ പിതാവ് രേഖപ്പെടുത്തിയിരിക്കുന്നു.
V. അര്‍ത്ഥം എഴുതുക
1. സുവിശേഷം
2. ഏവന്‍ഗേലിയോന്‍
VI. ഖണ്ഡിക എഴുതുക
1. സുവിശേഷങ്ങള്‍ രചിക്കപ്പെടാനുണ്ടായ സാഹചര്യം
ഉത്തരം
I. 1. 4
2. വി. മര്‍ക്കോസിന്‍റെ സുവിശേഷം
3. വി. മര്‍ക്കോസ്
II. 1. 3
2. വി. യോഹന്നാന്‍റെ സുവിശേഷം
3. വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്കോസ്
III. 1. ശരി
2. തെറ്റ്
3. തെറ്റ്
4. തെറ്റ്
IV. 1. സുവിശേഷം
2. പാപ്പിയസ്
V. 1. നല്ല വാര്‍ത്ത
2. നല്ല വാര്‍ത്ത
VI. പെന്തിക്കൊസ്തിക്കു ശേഷം നിലവില്‍ വന്ന ആദിമ ക്രൈസ്തവ സഭയില്‍ ക്രിസ്തുവിന്‍റെ ജീവിതം, പ്രവര്‍ത്തനം, പീഡാനുഭവം, ഉയിര്‍പ്പ് എന്നിവയെ സംബന്ധിച്ച സ്മരണ വളരെ സജീവമായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ നേരിട്ട് കണ്ടവരുടെയും അടുത്തറിഞ്ഞവരുടേയും കാലം കഴിയാറായതോടെ ഇവയെല്ലാം എഴുതി സൂക്ഷിക്കാന്‍ പലരും ശ്രമിച്ചു. വി. ലൂക്കോസ് തന്‍റെ രചന ആരംഭിക്കുന്നത് തന്നെ ഇത് അനുസ്മരിച്ചുകൊണ്ടാണ്. അനേകം സുവിശേഷങ്ങള്‍ രചിക്കപ്പെട്ടുവെങ്കിലും വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്കോസ്, വി.യോഹന്നാന്‍ എന്നിവര്‍ എഴുതിയത് മാത്രമാണ് കാലാതീതമായി സുവിശേഷങ്ങള്‍ എന്ന് അംഗീകരിച്ചിരിക്കുന്നത്. സുവിശേഷങ്ങള്‍ നാല് എന്ന ആശയത്തിന് എ.ഡി 100 മുതല്‍ അംഗീകാരം ലഭിച്ചിരുന്നു.
പാഠം - 9 സമാന സുവിശേഷങ്ങള്‍
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. മര്‍ക്കോസ് ശ്ലീഹാ തന്‍റെ സുവിശേഷം എഴുതിയത് എവിടെ വച്ച്?
(റോം, കൈസരിയ, അന്ത്യോഖ്യാ)
2. വി. മത്തായിയുടെ സുവിശേഷം എഴുതപ്പെട്ട ഭാഷ?
(യവന, സുറിയാനി, അറമായ)
3. വി. മത്തായി ശ്ലീഹായുടെ മറു പേര്?
(ലേവി, മര്‍ക്കോസ്, ഇരട്ട)
4. വൈദ്യനും ചിത്രകാരനും ആയിരുന്ന സുവിശേഷകന്‍?.
(വി. മര്‍ക്കോസ്, വി. ലൂക്കോസ്, വി. യോഹന്നാന്‍)
5. ആദ്യം എഴുതപ്പെട്ട സുവിശേഷം?
(വി. മത്തായി, വി. മര്‍ക്കോസ്, വി. യോഹന്നാന്‍്)
6. അപ്പോസ്തോല പ്രവര്‍ത്തികളുടെ രചയിതാവ്?
(വി. ലൂക്കോസ്, വി. മത്തായി, വി. യോഹന്നാന്‍)
7. സഭാ സുവിശേഷം എന്നറിയപ്പെടുന്ന സുവിശേഷം?
(വി. മത്തായി, വി. യോഹന്നാന്‍, വി.ലൂക്കോസ്)
8. പുറജാതികളില്‍ നിന്നും ക്രിസ്ത്യാനിയായ സുവിശേഷകന്‍?
(വി. ലൂക്കോസ്, വി. മത്തായി, വി. മര്‍ക്കോസ്)
9. വി. മര്‍ക്കോസിന്‍റെ മറ്റൊരു പേര്?
(യോഹന്നാന്‍, മത്തായി, ലൂക്കോസ്)
10. സമാന സുവിശേഷത്തില്‍ പെടാത്ത സുവിശേഷം ഏത്?
(വി. യോഹന്നാന്‍, വി. മര്‍ക്കോസ്, വി. മത്തായി)
11. തെയോഫിലോസ് എന്ന വ്യക്തിയെ സംബോധന ചെയ്ത് ഗ്രന്ഥം എഴുതിയ സുവിശേഷകന്‍?
(വി. മത്തായി, വി. ലൂക്കോസ്, വി. യോഹന്നാന്‍)
12. സഭ എന്ന പദം കാണപ്പെടുന്ന സുവിശേഷം?
(വി. യോഹന്നാന്‍, വി. ലൂക്കോസ്, വി. മത്തായി)
II. പേരെഴുതുക
1. മര്‍ക്കോസിന്‍റെ ദയറായില്‍ സൂക്ഷിച്ചിരിക്കുന്ന കന്യക മറിയത്തിന്‍റെ ചിത്രം വരച്ച സുവിശേഷന്‍?
2. പ്രാര്‍ത്ഥനയുടെ സുവിശേഷം ഏത്?
3. ചുങ്കക്കാരനായ സുവിശേഷകന്‍?
4. യഹൂദേതര ക്രിസ്ത്യാനികള്‍ക്ക് വേണ്ടി എഴുതിയ സുവിശേഷം?
5. അറമായ ഭാഷയില്‍ എഴുതപ്പെട്ട സുവിശേഷം?
6. വി. ഗ്രന്ഥത്തില്‍ ലൂക്കോസിനാല്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ ഏവ?
7. സമാന സുവിശേഷ രചയിതാക്കളില്‍ ശ്ലീഹ ആയിരുന്ന ആള്‍?
8. യേശുവിനെ പുതിയ മോശയായി വെളിപ്പെടുത്തുന്ന സുവിശേഷകന്‍?
9. യേശുവിന്‍റെ ബാല്യം പരാമര്‍ശിക്കപ്പെടാത്ത സുവിശേഷം?
10. ഏറ്റവും ചെറിയ സുവിശേഷം ഏത്?
III. ശരിയോ തെറ്റോ എന്നെഴുതുക
1 വി. ലൂക്കോസ് വരച്ച കന്യകമറിയാമിന്‍റെ ചിത്രം ഇപ്പോഴും മര്‍ക്കോസിന്‍റെ ദയറായില്‍ സൂക്ഷിക്കുന്നു.
2. വി. മര്‍ക്കോസ് വൈദ്യനും ചിത്രകാരനുമായ സുവിശേഷകന്‍.
3 ജാതികളുടെ ഇടയില്‍ യേശു ദൈവപുത്രന്‍ എന്ന് വരച്ചു കാണിക്കുകയാണ് സുവിശേഷത്തിന്‍റെ ലക്ഷ്യം.
4. വി. മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് യേശുവിന്‍റെ വംശാവലി രേഖപ്പെടുത്തിക്കൊണ്ടാണ്.
5. വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും സഹപ്രവര്‍ത്തകനായിരുന്നു വി. മര്‍ക്കോസ്.
6. വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ ജനനവും ബാല്യവും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
7. യഹൂദേതരെ ഉദ്ദേശിച്ചാണ് വി. മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടത്.
8. എളിയവരോടും ദരിദ്രരോടുമുള്ള യേശുവിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും ഊന്നല്‍ നല്‍കി കൊണ്ടാണ് ലൂക്കോസ് സുവിശേഷം രചിച്ചിരിക്കുന്നത്.
9. കാരാഗൃഹവാസകാലത്ത് പൗലോസിന്‍റെ ശുശ്രൂഷകനായിരുന്നു വി. ലൂക്കോസ്.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ക്രിസ്തുവിനെ പുതിയ .......... വി. മത്തായി വെളിപ്പെടുത്തുന്നു.
2. നാലു സുവിശേഷ രചയിതാക്കളില്‍ .......... ആണ് യേശുവിന്‍റെ മാനുഷികവശം കൂടുതലായി വെളിപ്പെടുത്തുന്നത്.
3. സുവിശേഷം എഴുതിയ നാലുപേരില്‍ .......... മാത്രമാണ് പുറജാതികളില്‍ നിന്നും ക്രിസ്ത്യാനിയായ ആള്‍.
4. മര്‍ക്കോസിന്‍റെ മാളിക അഥവാ .......... എന്ന് ഇത് അറിയപ്പെടുന്നു.
5. വി. ലൂക്കോസിന്‍റെ സുവിശേഷത്തെ .......... എന്നും വിളിക്കാറുണ്ട്.
6. നമ്മുടെ നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്ന .......... എന്നത് വി. ലൂക്കോസിന്‍റെ സുവിശേഷത്തിലെ 1-ാം അദ്ധ്യായം 46 മുതല്‍ 55 വരെയുള്ള വാക്യങ്ങളാണ്.
7. ഇന്ന് ഇത് പരി. സഭയുടെ അഭിമാനമായ .......... ദയറ ആണ്.
8. സര്‍വ്വജഡവും ദൈവത്തിന്‍റെ .......... കാണും.
9. .......... എന്ന പദം 32 പ്രാവശ്യം വി. മത്തായി തന്‍റെ സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. വി. ലൂക്കോസ് - സെഹിയോന്‍ മാളിക
2. അലക്സന്ത്രിയ - 32 പ്രാവശ്യം
3. വി. മത്തായി - പുറജാതി
4. സ്വര്‍ഗ്ഗരാജ്യം - വി. മര്‍ക്കോസ്
5. മര്‍ക്കോസിന്‍റെ മാളിക - ലേവി
VI. അര്‍ത്ഥം എഴുതുക
1. മൗര്‍ബോ
VII. ഖണ്ഡിക എഴുതുക
1. വി. മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തുദര്‍ശനം
2. സമാന സുവിശേഷങ്ങള്‍
VIII. ഉപന്യാസം എഴുതുക
1. സമാന സുവിശേഷങ്ങള്‍ - വിശദീകരിക്കുക.
ഉത്തരം
I. 1. റോം
2. അറമായ
3. ലേവി
4. വി. ലൂക്കോസ്
5. വി. മര്‍ക്കോസ്
6. വി. ലൂക്കോസ്
7. വി. മത്തായി
8. വി. ലൂക്കോസ്
9. യോഹന്നാന്‍
10. വി. യോഹന്നാന്‍
11. വി. ലൂക്കോസ്
12. വി. മത്തായി
II. 1. വി. ലൂക്കോസ്
2. വി. ലൂക്കോസിന്‍റെ സുവിശേഷം
3. വി. മത്തായി
4. വി. മര്‍ക്കോസിന്‍റെ സുവിശേഷം
5. വി. മത്തായിയുടെ സുവിശേഷം
6. അപ്പോസ്തോല പ്രവൃത്തികള്‍, വി.ലൂക്കോസിന്‍റെ സുവിശേഷം
7. വി. മത്തായി
8. വി. മത്തായി
9. വി. മര്‍ക്കോസിന്‍റെ സുവിശേഷം
10. വി. മര്‍ക്കോസിന്‍റെ സുവിശേഷം
III. 1. ശരി
2. തെറ്റ്
3. ശരി
4. ശരി
5. ശരി
6. തെറ്റ്
7. തെറ്റ്
8. ശര
9. ശരി
IV. 1. മോശയായി
2. മര്‍ക്കോസ്
3. വി. ലൂക്കോസ്
4. സെഹിയോന്‍ മാളിക
5. പ്രാര്‍ത്ഥനയുടെ സുവിശേഷം
6. മറിയാമിന്‍റെ പാട്ട്
7. മാര്‍ മര്‍ക്കോസിന്‍റെ
8. രക്ഷ
9. സ്വര്‍ഗ്ഗരാജ്യം
V. 1. വി. ലൂക്കോസ് - പുറജാതി
2. അലക്സന്ത്രിയ - വി. മര്‍ക്കോസ്
3. വി. മത്തായി - ലേവി
4. സ്വര്‍ഗ്ഗരാജ്യം - 32 പ്രാവശ്യം
5. മര്‍ക്കോസിന്‍റെ മാളിക - സെഹിയോന്‍ മാളിക
VI. മറിയാമിന്‍റെ പാട്ട്
VII. 1. ക്രിസ്തു ദര്‍ശനം
ക്രിസ്തുവിനെ പുതിയ മോശയായി വി. മത്തായി വെളിപ്പെടുത്തുന്നു. ക്രിസ്തുവിനെ തന്‍റെ ഗിരിപ്രഭാഷണത്തിലൂടെ മോശ നല്‍കിയ നിയമങ്ങളെ പഠിപ്പിക്കുന്ന ഗുരുവായും വി. മത്തായി വെളിപ്പെടുത്തുന്നു. യിസ്രായേലിന്‍റെ പ്രത്യാശയായ മശീഹ എന്ന രാജാവായിട്ട് യേശുവിനെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യം എന്ന പദം 32 പ്രാവശ്യം തന്‍റെ സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നു. പുതിയ നിയമത്തില്‍ മറ്റൊരിടത്തും ഈ പദം കാണുന്നില്ല.
2. ആദ്യത്തെ മൂന്നു സുവിശേഷങ്ങളായ വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്കോസ് എന്നിവയാണ് സമാന സുവിശേഷങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രധാനമായും യഹൂദേതര ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ് വി. മര്‍ക്കോസ് സുവിശേഷം എഴുതിയത്. സ്നാപകയോഹന്നാന്‍ മുതല്‍ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കാര്യങ്ങള്‍ മാത്രമാണ് ഈ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സുവിശേഷത്തിന്‍റെ കൂടുതല്‍ ഭാഗവും യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചാണ്. യേശുവിനെ ദൈവപുത്രനായി വരച്ചുകാണിക്കുകയാണ് മര്‍ക്കോസിന്‍റെ ലക്ഷ്യം. യേശുവിന്‍റെ വംശാവലി രേഖപ്പെടുത്തിക്കൊണ്ടാണ് വി. മത്തായി തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. യഹൂദരെ ഉദ്ദേശിച്ചാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. യേശുവിനെ പുതിയ മോശയായും ഗുരുവായും വി. മത്തായി വെളിപ്പെടുത്തുന്നു. യേശുവിനെ യിസ്രായേലിന്‍റെ പ്രത്യാശയായ മശീഹാ എന്ന രാജാവായിട്ട് സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. സഭയെപ്പറ്റി സുവിശേഷത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. യേശുക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെ കാലക്രമമനുസരിച്ച് വി. മത്തായി ക്രമീകരിച്ചിരിക്കുന്നു. യേശുവിന്‍റെ ജനനത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും ഏറ്റവും വിശദമായി എഴുതിയിരിക്കുന്നത് വി. ലൂക്കോസിന്‍റെ സുവിശേഷത്തിലാണ്. പ്രാര്‍ത്ഥനയെക്കുറിച്ച് വളരെയേറെ കാര്യങ്ങള്‍ തന്‍റെ സുവിശേഷത്തില്‍ വി. ലൂക്കോസ് പറഞ്ഞിരിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ മുഴുവന്‍ രക്ഷയ്ക്കായിട്ടാണ് യേശു വന്നത് എന്നതിനാണ് വി. ലൂക്കോസ് പ്രാധാന്യം നല്‍കുന്നത്. എളിയവരോടും ദരിദ്രരോടുമുള്ള യേശുവിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും ഊന്നല്‍ നല്‍കികൊണ്ടാണ് ലൂക്കോസ് തന്‍റെ സുവിശേഷം രചിച്ചിരിക്കുന്നത്. പാപികളായ മനുഷ്യരെത്തേടി രക്ഷിക്കുവാന്‍ വന്ന സമ്പൂര്‍ണ്ണ മനുഷ്യനാണ് യേശുവെന്നും ലൂക്കോസ് ചിത്രീകരിക്കുന്നു.
VIII. സമാന സുവിശേഷങ്ങള്‍
ആദ്യത്തെ മൂന്ന് സുവിശേഷങ്ങള്‍ വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്കോസ് എന്നിവയാണ് സമാന സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ മൂന്ന് സുവിശേഷങ്ങളുടെ ഉള്ളടക്കത്തിലും സംഭവങ്ങളെ വിവരിക്കുന്ന വിധത്തിലും ക്രമത്തിലും കാണുന്ന സാമ്യം ഇവ തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠിക്കുന്നതിന് വേദശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ച ഘടകങ്ങളാണ്.
വി. മര്‍ക്കോസിന്‍റെ സുവിശേഷം
ആദ്യം എഴുതപ്പെട്ട സുവിശേഷമാണ് വി. മര്‍ക്കോസിന്‍റേത്. ഇദ്ദേഹത്തിന്‍റെ യെരുശലേമിലെ ഭവനം മര്‍ക്കോസിന്‍റെ മാളിക അഥവാ സെഹിയോന്‍ മാളിക എന്ന പേരില്‍ അറിയപ്പെടുന്നു. റോമില്‍ വച്ചാണ് സുവിശേഷം എഴുതപ്പെട്ടത്. യഹൂദേതര ക്രിസ്ത്യാനികള്‍ക്കു വേണ്ടിയാണ് സുവിശേഷം എഴുതപ്പെട്ടത് എന്ന് വ്യക്തമാണ്. സ്നാപകയോഹന്നാന്‍ മുതല്‍ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കാര്യങ്ങള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. യേശുവിന്‍റെ ജനനവും ബാല്യവും പരാമര്‍ശിക്കപ്പെടുന്നതേയില്ല. ജാതികള്‍ക്ക് മനസ്സിലാകത്തക്കവണ്ണം യഹൂദാചാര ക്രമങ്ങള്‍, സ്ഥല വിവരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക സ്ഥാനം നല്‍കിയിരിക്കുന്നു. കൂടാതെ അറമായ പദങ്ങളും അതിന്‍റെ അര്‍ത്ഥങ്ങളും കൊടുത്തിരിക്കുന്നു. സുവിശേഷത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചാണ്. യേശുവിനെ ദൈവപുത്രനായി വരച്ചുകാണിക്കുകയാണ് മര്‍ക്കോസിന്‍റെ ലക്ഷ്യം. മാമ്മോദീസായുടെ അവസരത്തിലും രൂപാന്തരസമയത്ത് പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനത്തിലും ശതാധിപന്‍റെ ഏറ്റുപറച്ചിലിലൂടെയും മര്‍ക്കോസ് ഇത് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ മനുഷ്യപുത്രന്‍ എന്ന ആശയവും തുല്യപ്രാധാന്യം നല്‍കിയിരിക്കുന്നു.
വി. മത്തായിയുടെ സുവിശേഷം
ക്രിസ്തു ശിഷ്യനായിരുന്ന വി. മത്തായി അന്ത്യോഖ്യായില്‍ വച്ച് അറമായ ഭാഷയില്‍ സുവിശേഷം എഴുതപ്പെട്ടു. യഹൂദരെ ഉദ്ദേശിച്ചാണ് ഈ സുവിശേഷം എഴുതിയത്. അതുകൊണ്ടു തന്നെ എബ്രായ പദങ്ങളുടെ വിവരണം ഒന്നും നല്‍കിയിട്ടില്ല. ക്രിസ്തുവിനെ പുതിയ മോശയായും ഗുരുവായും വി. മത്തായി വെളിപ്പെടുത്തുന്നു. യിസ്രായേലിന്‍റെ പ്രത്യാശയായ മശീഹാ എന്ന രാജാവായിട്ട് യേശുവിനെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യം എന്ന പദം 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. സഭ എന്ന പദം ഈ സുവിശേഷത്തില്‍ മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ട് ഈ സുവിശേഷം സഭാ സുവിശേഷം എന്ന പേരില്‍ വിളിക്കപ്പെടുന്നു. മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്താത്ത പല വിവരങ്ങളും വി. മത്തായി വിവരിക്കുന്നു. ഉദാഹരണമായി വിദ്വാന്മാരുടെ സന്ദര്‍ശനം, ശിശുവധം, പീലാത്തോസിന്‍റെ ഭാര്യക്കുണ്ടായ സ്വപ്നം എന്നിവയാണ്. യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെ കാലക്രമമനുസരിച്ച് വി. മത്തായി ക്രമീകരിച്ചിരിക്കുന്നത്. പരസ്പരം ചേരുന്ന കാര്യങ്ങളെ കൂട്ടിച്ചേര്‍ത്താണ് എഴുതിയിരിക്കുന്നത്.
വി. ലൂക്കോസിന്‍റെ സുവിശേഷം
പുറജാതികളില്‍ നിന്നും സുവിശേഷം എഴുതിയ ഏക വ്യക്തി വി. ലൂക്കോസ് ആണ്. ശ്ലീഹന്മാരുടെ പ്രവൃത്തികള്‍ എന്ന പുസ്തകം എഴുതിയതും ഇദ്ദേഹമാണ്. വൈദ്യനും ചിത്രകാരനും ആയിരുന്നു വി. ലൂക്കോസ്, തെയോഫിലോസ് എന്ന വ്യക്തിയ്ക്കാണ് വി.ലൂക്കോസ് തന്‍റെ രണ്ടു പുസ്തകങ്ങളും സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ നിയമ ഗ്രന്ഥത്തില്‍ സുന്ദരമായ ഭാഷാശൈലിയിലും അവതരണ ശൈലിയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണിത്. യേശുവിന്‍റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്ന ഭാഗത്താണ് വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനയെ കുറിച്ച് വളരെയേറെ കാര്യങ്ങള്‍ സുവിശേഷത്തില്‍ കാണാന്‍ സാധിക്കും. അതിനാല്‍ പ്രാര്‍ത്ഥനയുടെ സുവിശേഷം എന്ന പേരിലും അറിയപ്പെടുന്നു. മറ്റ് സുവിശേഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ പേരുകള്‍ കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്ന മറിയാമിന്‍റെ പാട്ട് വി.ലൂക്കോസിന്‍റെ സുവിശേഷത്തിലെ വാക്യങ്ങളാണ്. തിരഞ്ഞെടുക്കപ്പെട്ട ജാതികള്‍ക്കുമാത്രമല്ല മനുഷ്യവര്‍ഗ്ഗം മുഴുവന്‍റേയും രക്ഷയ്ക്കായിട്ടാണ് യേശു വന്നത് എന്നതിനാണ് വി. ലൂക്കോസ് പ്രാധാന്യം നല്‍കുന്നത്. എളിയവരോടും ദരിദ്രരോടുമുള്ള യേശുവിന്‍റെ സ്നേഹത്തിനും അനുകമ്പയ്ക്കും ഊന്നല്‍ നല്‍കിയിരിക്കുന്നു. പാപികളായ മനുഷ്യരെത്തേടി രക്ഷിക്കുവാന്‍ വന്ന സമ്പൂര്‍ണ്ണമനുഷ്യനാണ് യേശു എന്ന വ്യക്തമായ ചിത്രം വി. ലൂക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന് ലഭ്യമാണ്.
പാഠം - 10 വി. യോഹന്നാന്‍ എഴുതിയ സുവിശേഷം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. ഏറ്റവും അവസാനം എഴുതപ്പെട്ട സുവിശേഷം?
(വി. മര്‍ക്കോസ്, വി. യോഹന്നാന്‍, വി. ലൂക്കോസ്)
2. സമാന സുവിശേഷത്തില്‍പെടാത്ത സുവിശേഷം ഏത്?
(വി. യോഹന്നാന്‍, വി. മര്‍ക്കോസ്, വി. മത്തായി)
3. വി. യോഹന്നാന്‍റെ സുവിശേഷം എഴുതിയത് എവിടെ വച്ച്?
(റോം, എഫേസോസ്, അന്ത്യോഖ്യാ)
4. യേശു തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്ന പ്രതിരൂപങ്ങള്‍ എത്ര?
(7, 5, 6)
5. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്‍റെ അത്ഭുത പ്രവൃത്തികള്‍ എത്ര?
(7, 4, 5
II. പേരെഴുതുക
1. വി. യോഹന്നാന്‍ ശ്ലീഹായുടെ സഹോദരന്‍?
2. സ്വാഭാവിക മരണം പ്രാപിച്ച ശ്ലീഹ ആര്?
3. യാക്കോബ് ശ്ലീഹായുടെ സഹോദരന്‍?
4. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി യിരിക്കുന്ന പട്ടണം ഏത്?
5. ക്രിസ്തു മഹാപുരോഹിതനായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1 ഇതര സുവിശേഷങ്ങളില്‍ നിന്ന് ആശയത്തിലും അവതരണത്തിലും ഉള്ളടക്കത്തിലും വി. യോഹന്നാന്‍റെ സുവിശേഷം വേറിട്ടു നില്‍ക്കുന്നു.
2. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഉപമകള്‍ ഉണ്ട്.
3. സമാന സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ആറ് അത്ഭുതങ്ങള്‍ യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
4. ശിഷ്യന്മാരുടെ കാല്‍കഴുകല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇല്ല.
5. യേശുമൂന്നു പെസഹാ ആചരിച്ചിരുന്നുവെന്ന് യോഹന്നാന്‍ രേഖപ്പെടുത്തുന്നു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ഞാന്‍ ആകുന്നു .......... അപ്പം.
2. ശ്ലീഹന്മാരില്‍ സ്വാഭാവിക മരണം പ്രാപിച്ചത് .......... മാത്രമാണ്.
3. യേശു മൂന്നു പെസഹ ആചരിച്ചിരുന്നതായി .......... രേഖപ്പെടുത്തിയിരിക്കുന്നു.
4. മാളികയില്‍ വച്ച് നല്‍കുന്ന .......... പ്രഭാഷണം വളരെ ദൈര്‍ഘ്യമായി യോഹന്നാന്‍ രേഖ പ്പെടുത്തിയിരിക്കുന്നു.
5. അനാദ്യന്തനായിരുന്ന .......... ജഡം ധരിച്ച് മനുഷ്യനായി അവതരിച്ചു.
V. ചേരുംപടി ചേര്‍ക്കുക
1. മഹാപുരോഹിത പ്രാര്‍ത്ഥന - വി. യോഹന്നാന്‍
2. വി. യോഹന്നാന്‍റെ സുവിശേഷം - പ്രതിരൂപം
3. സ്വഭാവിക മരണം - ദൈവസന്നിധി
4. ജീവന്‍റെ അപ്പം - എഫേസോസ്
VI. വാക്യം എഴുതുക
വി. യോഹന്നാന്‍ 6:48
VII. ഖണ്ഡിക എഴുതുക
1. യേശുക്രിസ്തുവിനെക്കുറിച്ച് യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രതിരൂപങ്ങള്‍.
2. സമാനസുവിശേഷങ്ങളുമായി യോഹന്നാന്‍റെ സുവിശേഷത്തിനുള്ള വ്യത്യാസങ്ങള്‍.
VIII. ഉപന്യാസം
വി. യോഹന്നാന്‍ എഴുതിയ സുവിശേഷം
ഉത്തരം
I. 1. വി. യോഹന്നാന്‍
2. വി. യോഹന്നാന്‍
3. എഫേസോസ്
4. 7
5. 7
II. 1. യാക്കോബ് ശ്ലീഹാ
2. വി. യോഹന്നാന്‍
3. വി. യോഹന്നാന്‍
4. യെരുശലേം
5. മഹാപുരോഹിത പ്രാര്‍ത്ഥന
III. 1. ശരി
2. തെറ്റ്
3. ശരി
4. തെറ്റ്
5. ശരി
IV. 1. ജീവന്‍റെ
2. യോഹന്നാന്‍
3. യോഹന്നാന്‍
4. വിട വാങ്ങല്‍
5. വചനം
V. 1. മഹാപുരോഹിത പ്രാര്‍ത്ഥന - ദൈവസന്നിധി
2. വി. യോഹന്നാന്‍റെ സുവിശേഷം - എഫേസോസ്
3. സ്വഭാവിക മരണം - വി. യോഹന്നാന്‍
4. ജീവന്‍റെ അപ്പം - പ്രതിരൂപം
VI. ഞാന്‍ ആകുന്നു ജീവന്‍റെ അപ്പം
VII. 1. വി. യോഹന്നാന്‍ യേശു തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഏഴു പ്രതിരൂപങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഇവയാണ്.
* ഞാന്‍ ആകുന്നു ജീവന്‍റെ അപ്പം.
* ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു.
* ഞാനാകുന്നു വാതില്‍.
* ഞാന്‍ നല്ല ഇടയനാകുന്നു.
* ഞാനാകുന്നു പുനരുത്ഥാനവും ജീവനും.
* ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു.
* ഞാന്‍ യഥാര്‍ത്ഥ മുന്തിരിവള്ളിയാകുന്നു.
2.
1. സമാന സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത കര്‍ത്താവിന്‍റെ ആറ് അദ്ഭുതങ്ങള്‍ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
2. യോഹന്നാന്‍റെ സുവിശേഷങ്ങളിലുള്ള ഉപമകള്‍ക്കു പകരം പ്രതീകാത്മക ശൈലി ഉപയോഗിച്ചിരിക്കുന്നു.
3. സമാന സുവിശേഷങ്ങളിലുള്ള കന്യകയില്‍ നിന്നുള്ള ജനനം, മാമോദീസാ, പരീക്ഷകള്‍, മറുരൂപം, കുര്‍ബ്ബാന സ്ഥാപനം എന്നിവ യോഹന്നാന്‍റെ സുവിശേഷത്തിലില്ല. ശിഷ്യന്മാ രുടെ കാല്‍കഴുകല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രമേ പറയുന്നുള്ളു.
4. യേശുവിന്‍റെ യെരുശലേമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഹന്നാന്‍ പ്രാധാന്യം കൊടുത്തിരിക്കുന്നു, എന്നാല്‍ സമാന സുവിശേഷങ്ങളില്‍ ഗലീലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു.
5. യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശു മൂന്നു പെസഹ ആചരിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. സമാന സുവിശേഷങ്ങളില്‍ ഒരു പെസഹ പെരുന്നാളിനെക്കുറിച്ച് മാത്രമേ പറയുന്നുള്ളു.
6. മാളികയില്‍ വെച്ച് നല്‍കുന്ന വിടവാങ്ങല്‍ പ്രഭാഷണം വളരെ ദൈര്‍ഘ്യമായി യോഹന്നാന്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.
VIII. വി. യോഹന്നാന്‍ എഴുതിയ സുവിശേഷം
ശ്ലീഹന്മാരില്‍ സ്വഭാവിക മരണം പ്രാപിച്ച ഏക ശ്ലീഹയാണ് വി. യോഹന്നാന്‍. അദ്ദേഹം എഫേസോസില്‍ വച്ച് എ.ഡി 98 ലോ 99 ലോ ഈ സുവിശേഷം എഴുതി. ഏറ്റവും അവസാനം എഴുതപ്പെട്ട സുവിശേഷമാണിത്. യേശുവിന്‍റെ പ്രവൃത്തികളേക്കാള്‍ ആളത്വത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. മറ്റു സുവിശേഷങ്ങളില്‍ നിന്ന് ആശയത്തിലും അവതരണത്തിലും ഉള്ളടക്കത്തിലും ഈ സുവിശേഷം വേറിട്ടു നില്‍ക്കുന്നു. അന്നത്തെ ആവശ്യങ്ങളേയും വെല്ലുവിളികളേയും കണക്കിലെടുത്ത് യേശു ആരെന്നും യേശുവിന്‍റെ ദൗത്യം എന്തായിരുന്നുവെന്നും ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വി. യോഹന്നാന്‍ ഈ സുവിശേഷം എഴുതിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ രചനാശൈലി തികച്ചും വ്യത്യസ്തമാണ്.
യേശു തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഏഴു പ്രതിരൂപങ്ങളെക്കുറിച്ച് വി. യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. സമാന സുവിശേഷങ്ങളില്‍ ഉള്‍പ്പെടുത്താത്ത പല സംഭവങ്ങളും വി. യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ത്താവിന്‍റെ ആറു അത്ഭുതങ്ങള്‍ - വെള്ളം വീഞ്ഞാക്കിയത്, രാജസേവകന്‍റെ മകനു സൗഖ്യം, ബദ്ഹെസ്തായിലെ രോഗിക്ക് സൗഖ്യം, പിറവി കുരുടനു കാഴ്ച്ച, ലാസറിനെ ഉയിര്‍പ്പിച്ചത്, അത്ഭുതകരമായ മീന്‍ പിടുത്തം, ശിഷ്യന്മാരുടെ കാല്‍ കഴുകല്‍ എന്നിവയാണവയില്‍ ചിലത്. അതുപോലെ സമാന സുവിശേഷങ്ങളില്‍ പറയുന്ന ചില സംഭവങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണാന്‍ കഴിയില്ല. ഉദാഹരണമായി കന്യകയില്‍ നിന്നുള്ള ജനനം, മാമോദീസാ, പരീക്ഷകള്‍, മറുരൂപം, കുര്‍ബ്ബാന സ്ഥാപനം എന്നിവയാണവ.
യോഹന്നാന്‍റെ സുവിശേഷത്തില്‍ ഉപമകള്‍ക്ക് സ്ഥാനമില്ല. പകരം പ്രതീകാത്മശൈലി ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണമായി ജീവന്‍റെ അപ്പം, ജീവജലം, മുന്തിരിവള്ളി മുതലായവ. യോഹന്നാന്‍റെ സുവിശേഷം യേശുവിന്‍റെ യെരുശലേമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ സമാന സുവിശേഷങ്ങള്‍ ഗലീലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. യേശു മൂന്നു പെസഹാ ആചരിച്ചിരുന്നതായി യോഹന്നാന്‍ സാക്ഷ്യപ്പെടുത്തുന്നു. മാളികയില്‍ വച്ചുള്ള വിടവാങ്ങല്‍ പ്രഭാഷണം ഏറ്റവും ദൈര്‍ഘ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാന്‍റെ സുവിശേഷത്തിലാണ്.
ക്രിസ്തുദര്‍ശനം
യേശു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമായിരുന്നുവെന്ന് യോഹന്നാന്‍ തെളിയിക്കുന്നു. അനാദ്യന്തനായിരുന്ന വചനം ജഡം ധരിച്ച് മനുഷ്യനായി അവതരിച്ചു. ഈ വചനത്തെ ജീവന്‍ നല്‍കുന്നവനായും ജീവന്‍റെ അപ്പമായും ജീവജലമായും നിത്യപ്രകാശമായും യോഹന്നാന്‍ ചിത്രീകരിക്കുന്നു.
പാഠം - 11 യേശുവിന്‍റെ രാജകീയ യേരുശലേം പ്രവേശനം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. യേശുവിന്‍റെ രാജകീയ യെരുശലേം പ്രവചനം പ്രവചിച്ച ദീര്‍ഘദര്‍ശി?
(ഹെസ്കിയേല്‍, സ്കറിയ, മീഖ)
2. യേശു ക്രയവിക്രയം ചെയ്തുകൊണ്ടിരിക്കുന്നവരെ പുറത്താക്കുമെന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രവചനം
(ഏശയ്യാ, ദാനിയേല്‍, മലാഖി)
3. ഏതു പട്ടണത്തെ ഓര്‍ത്താണ് യേശു വിലപിച്ചത്?
(യെരുശലേം, റോം, നിനവെ)
4. യേശു വാഹനമേറിയ മൃഗം?
(കുതിര, കഴുത, ആട്)
II. പേരെഴുതുക
1. കഴുതക്കുട്ടിമേല്‍ കയറിയുള്ള യേശുവിന്‍റെ യാത്ര ഏത് പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണ്.
2. യെരുശലേമില്‍ പ്രവേശിച്ച യേശു ആദ്യം പോയത് എവിടേക്കാണ്?
3. ഒലിവുമലയുടെ മറ്റൊരു പേര്?
4. യെരുശലേമിലേക്ക് യേശു യാത്ര പുറപ്പെട്ട സ്ഥലം?
III. ശരിയോ തെറ്റോ എന്നെഴുതുക
1 എ.ഡി 70-ല്‍ യേശു പറഞ്ഞതുപോലെ യെരുശലേം നഗരം പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു.
2. പെസഹാ പെരുന്നാളില്‍ നാനാഭാഗങ്ങളിലുള്ള യഹൂദ ജനം യെരുശലേമില്‍ ഒരുമിച്ചു കൂടിയിരുന്നു.
3. യേശു കഴുതക്കുട്ടിയുടെ പുറത്തുകയറി വരുമെന്നുള്ള യോവേല്‍ പ്രവചനം പൂര്‍ത്തിയായി.
4. യെരുശലേമില്‍ പ്രവേശിച്ച യേശു ആദ്യം പോയത് ദൈവാലയത്തിലേക്കാണ്.
5. യെരുശലേമിന് കിഴക്കുള്ള താബോര്‍ മലയില്‍ നിന്നും യേശു യാത്ര പുറപ്പെട്ടു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. യെരുശലേമിന് കിഴക്കുള്ള ............... മലയില്‍ നിന്നും യേശു യാത്ര പുറപ്പെടുന്നു.
2. 'കര്‍ത്താവെ രക്ഷിക്കേണമേ' എന്നര്‍ത്ഥമുള്ള എബ്രായ പദമാണ്..............
3. യാഗം കഴിക്കുവാനുള്ള മൃഗങ്ങളും പക്ഷികളും .............. എന്ന് പുരോഹിതന്‍ സാക്ഷ്യപ്പെടുത്തണമായിരുന്നു.
4. ............ കൂടാരപെരുന്നാളില്‍ ഓശാന പാടിയിരുന്നു.
5. ദൈവാലയത്തെശുദ്ധീകരിച്ച ............. അതില്‍ ദിനംതോറും പഠിപ്പിച്ചുകൊണ്ടിരുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. ഒലിവു മല - കഴുത
2. യേശുവിന്‍റെ വാഹനം - കൂടാര പെരുന്നാള്‍
3. യെരുശലേം - ബേസ്സൈത്തെ
4. ഓശാന - എ.ഡി 70
VI. അര്‍ത്ഥം എഴുതുക
ഓശാന
VII. വാക്യം എഴുതുക
1. സ്കറിയ 9.9
2. സങ്കീര്‍ത്തനം 117:2
VIII. ആര് ആരോട് പറഞ്ഞു
1. നിന്‍റെ ശിഷ്യരെ വിലക്കുക
2. ഇവര്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും.
IX. ഖണ്ഡിക എഴുതുക
1. യെരുശലേമിലേക്ക് എഴുന്നള്ളിയ യേശുവിനെ ജനം സ്വീകരിച്ചത് എങ്ങനെ?
2. ദൈവാലയത്തില്‍ ക്രയവിക്രയം നടത്തിയവരെ യേശു പുറത്താക്കാനുള്ള കാരണം.
X. ഉപന്യാസം
യേശുവിന്‍റെ രാജകീയ യെരുശലേം പ്രവേശനം
ഉത്തരം
I. 1. സ്കറിയ
2. മലാഖി
3. യെരുശലേം
4. കഴുത
II. 1. സ്കറിയ
2. ദൈവാലയത്തിലേക്ക്
3. ബേസ്സൈത്തെ
4. ഒലിവുമല
III. 1. ശരി
2. ശരി
3. തെറ്റ്
4. ശരി
5. തെറ്റ്
IV. 1. ഒലിവു
2. ഓശാന
3. ഊനമില്ലാത്തവ
4. യഹൂദന്മാര്‍
5. യേശു
V. 1. ഒലിവുമല - ബേസ്സൈത്തെ
2. യേശുവിന്‍റെ വാഹനം - കഴുത
3. യെരുശലേം - എ.ഡി 70
4. ഓശാന - കൂടാരപെരുന്നാള്‍
VI. 1. കര്‍ത്താവെ രക്ഷിക്കണമേ
VII. 1. ഇതാ നിന്‍റെ രാജാവ് നിന്‍റെ അടുക്കലേക്ക് വരുന്നു, അവന്‍ നീതിമാനും രക്ഷകനും, വിനീതനും കഴുതപ്പുറത്ത് പെണ്‍ കഴുതയുടെ കുട്ടിയുടെ പുറത്ത് വാഹനമേറിയിരിക്കുന്നവനും ആകുന്നു.
2.നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിന്‍ .
VIII. 1. പരീശര്‍ യേശുവിനോട്
2. യേശു പരീശരോട്
IX. 1. കഴുതക്കുട്ടിമേല്‍ കയറിയ യേശുവിനെ രാജോചിതമായി ജനം സ്വീകരിച്ചു. വഴിയില്‍ അവര്‍ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വിരിച്ചു. തനിക്കു മുമ്പും പിമ്പും പോയിരുന്നവര്‍ 'ഓശാന ഇസ്രായേലിന്‍ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു' എന്ന് ആര്‍ത്തട്ടഹസിച്ചു. യഹൂദന്മാര്‍ കൂടാരപെരുന്നാളില്‍ ഓശാന പാടിയിരുന്നു. 'കര്‍ത്താവെ രക്ഷിക്കണമെ' എന്നര്‍ത്ഥമുള്ള എബ്രായപദമാണ് ഓശാന. അതിന്‍റെ 7-ാം ദിനം ഓശാന ദിനം എന്നും ആരാധകര്‍ പിടിച്ചിരുന്ന ചെറിയ ഒലിവു ശാഖകളെ ഓശാന എന്നും വിളിച്ചിരുന്നു.
2. ദൈവാലയത്തീന്‍റെ പുറത്തെ പ്രാകാരമായ യഹൂദേതരുടെ മണ്ഡപത്തിലാണ് ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത്. അതുകാരണം യഹുദേതരര്‍ക്കും ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ദൈവാലയത്തില്‍ അര്‍പ്പിക്കുന്ന നാണയം പ്രത്യേകമായിട്ടുള്ളതിനാല്‍ നാണയമാറ്റം ആവശ്യമായിരുന്നു. അതുപോലെ യാഗം കഴിക്കുവാനുള്ള മൃഗങ്ങളും പക്ഷികളും ഊനമില്ലാത്തവ എന്ന് പുരോഹിതന്‍ സാക്ഷ്യപ്പെടുത്തണമായിരുന്നു. പുറത്തു നിന്നും യാഗവസ്തുക്കളെ കൊണ്ടുവന്നാല്‍ പുരോഹിതന്‍ പല തടസങ്ങളും പറയുമായിരുന്നു. അതുകൊണ്ട് ദൈവാലയത്തിനുള്ളില്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളവയെ വാങ്ങി അര്‍പ്പിക്കുകയായിരുന്നു പതിവ്. ഈ രണ്ട് കാര്യത്തിലും പുരോഹിത ഭവനക്കാര്‍ കൈയടക്കി അമിത ലാഭമുണ്ടാക്കിയിരുന്നു. ആരാധനാസ്ഥലത്തെ ഈ അഴിമതിക്കെതിരെയാണ് യേശു പ്രതികരിച്ചത്.
X താന്‍ ആരാകുന്നു എന്നു സ്പഷ്ടമാക്കാനും തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മശീഹാ രാജാവ് യേശു തന്നെയാണെന്ന് ജനത്തെ ബോദ്ധ്യപ്പെടുത്തുവാന്‍ യേശു തീരുമാനിക്കുകയും ശിഷ്യന്മാര്‍ക്ക് അതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതിന്‍ പ്രകാരമാണ് യേശു രാജാധിരാജാവായി യെരുശലേമിലേക്ക് പ്രവേശിക്കുന്നത്.
യെരുശലേമിന് കിഴക്കുള്ള ഒലിവുമലയില്‍ നിന്നും യേശു യാത്ര പുറപ്പെടുന്നു. ബേത്ത് ഫാഗേയ്ക്കും ബെത് ആനിയായ്ക്കും സമീപത്തെത്തിയപ്പോള്‍ തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ അയച്ച് ആരും ഒരിക്കലും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ വരുത്തി. അവര്‍ അതിന്മേല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു, യേശു അതില്‍ കയറി യെരുശലേമിലേക്കു തന്‍റെ യാത്ര തുടര്‍ന്നു. ജനം വഴിയില്‍ വസ്ത്രങ്ങളും വൃക്ഷച്ചില്ലകളും വിരിച്ച് യേശുവിനെ രാജോചിതമായി സ്വീകരിച്ചു. തനിക്കു മുമ്പും പിമ്പും പോയിരുന്നവര്‍ 'ഓശാന ഇസ്രായേലിന്‍ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു' എന്ന് ആര്‍ത്തട്ടഹസിച്ചു. യേശുവിനെ ഇങ്ങനെ രാജകീയമായി എതിരേല്‍ക്കുന്നതുകണ്ട് ഒരു കൂട്ടം പരീശര്‍ അസൂയ പൂണ്ടു. യെരുശലേം പട്ടണം ദൂരെ നിന്നു തന്നെ യേശു കണ്ടു. യെരുശലേമിന് വരാന്‍ പോകുന്ന വിപത്തിനെ ഓര്‍ത്ത് യേശു വിലപിച്ചു.
യെരുശലേമില്‍ പ്രവേശിച്ച യേശു ആദ്യം പോയത് ദൈവാലയത്തിലേക്കാണ്. അവിടെ ക്രയവിക്രയം ചെയ്തു കൊണ്ടിരുന്നവരെ യേശു പുറത്താക്കി. ദൈവാലയത്തിനുള്ളില്‍ പുരോഹിതന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളവയെ വാങ്ങി അര്‍പ്പിക്കുകയായിരുന്നു പതിവ്. അതുകൊണ്ടു തന്നെ പുരോഹിത ഭവനക്കാര്‍ ഇതിന്‍മൂലം അമിത ലാഭമുണ്ടാക്കിയിരുന്നു. ഈ അഴിമതിക്കെതിരെയാണ് യേശു പ്രതികരിച്ച് ദൈവാലയം ശുദ്ധീകരിച്ചത്. അവിടെയുണ്ടായിരുന്ന കുരുടരേയും മുടന്തരേയും യേശു സൗഖ്യമാക്കുകയും ചെയ്തു. ദൈവാലയത്തെ ശുദ്ധീകരിച്ച യേശു അതില്‍ ദിനം തോറും പഠിപ്പിച്ചുകൊണ്ടിരുന്നു.
പാഠം - 12 കര്‍ത്താവിന്‍റെ പീഡാനുഭവം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. 'ഇടയന്‍ അടി കൊള്ളും ആടുകള്‍ ചിതറും' എന്ന് പ്രവചിച്ചതാര്?
(സ്കറിയ, മലാഖി, ഏശായ)
2. ശിഷ്യന്മാര്‍ യേശുവിനായി പെസഹാ ഒരുക്കിയത് എവിടെ?
(മര്‍ക്കോസിന്‍റെ മാളിക, റോം, കൈസരിയ)
3. പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് എത്ര തവണ?
(2, 3,1)
4. അടിമയുടെ വില എത്രയായിരുന്നു?
(30 വെള്ളിക്കാശ്, 20 വെള്ളിക്കാശ്, 12 വെള്ളിക്കാശ്)
II. പേരെഴുതുക
1. യേശുവിനെ കാണിച്ചുകൊടുത്തത് ആര്?
2. കര്‍ത്താവ് വി. കുര്‍ബ്ബാന സ്ഥാപിച്ചത് എവിടെ?
3. യേശുവിന്‍റെ മഹത്വം മറുരൂപമലയില്‍ ദര്‍ശിച്ചവര്‍ ആരെല്ലാം?
4. യേശു പ്രാര്‍ത്ഥിപ്പാന്‍ പോയ സ്ഥലം?
5. പത്രോസിനാല്‍ മുറിവേറ്റപ്പെട്ടത് ആര്?
III. ശരിയോ തെറ്റോ എന്നെഴുതുക
1 കര്‍ത്താവിന്‍റെ പീഢാനുഭവത്തെക്കുറിച്ച് നാലു സുവിശേഷങ്ങളും വിശദീകരിക്കുന്നു.
2. കര്‍ത്തൃശിഷ്യനായിരുന്ന യൂദാസ്കറിയോത്ത യേശുവിനെ 20 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു.
3. യേശു ഒരു ദാസനെപ്പോലെ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി തുടച്ചു.
4. ഏദന്‍തോട്ടത്തില്‍ ആദ്യ മനുഷ്യന്‍ ദൈവഹിതം ലംഘിച്ച് പാപത്തിന് തുടക്കം കുറിച്ചു.
5. യേശു യോഹന്നാന്‍ ശ്ലീഹായെ ശാസിച്ചു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. പെസഹാ ആചരണത്തിനും വി. കുര്‍ബ്ബാന സ്ഥാപനത്തിനും ശേഷം യേശു ശിഷ്യന്‍മാരേയും കൂട്ടി യെരുശലേമിന് കിഴക്കുള്ള ............. മലയിലേക്ക് പോയി.
2. പാപമില്ലാത്തവന്‍ സര്‍വ്വലോകത്തിന്‍റെയും ............ വഹിച്ചതുമൂലം കടുത്ത വേദന അനുഭവിക്കുന്നു.
3. 30 വെള്ളിക്കാശ് ............. വിലയായിരുന്നു.
4. പ്രധാനാചാര്യന്‍മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്‍മാരും ................. എന്ന പ്രധാനാചാര്യന്‍റെ മണ്ഡപത്തില്‍ ഒരുമിച്ച് കൂടി.
5. ............ മുന്നോട്ട് വന്ന് ഗുരോ സമാധാനം എന്ന് പറഞ്ഞ് യേശുവിനെ ചുംബിച്ചു.
V. ചേരുംപടി ചേര്‍ക്കുക
1. 30 വെള്ളിക്കാശ് - പത്രോസ്
2. മര്‍ക്കോസിന്‍റെ മാളിക - ഒലിവുമല
3. ഗത്സീമോന്‍ - പെസഹ അത്താഴം
4. മല്‍ക്കോസ് - അടിമ
VI. വാക്യം എഴുതുക
1. സ്കറിയ 13:7
VII. ആര് ആരോട് പറഞ്ഞു
1. ഇന്ന് രാത്രിയില്‍ കോഴി കൂകുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം എന്നെ തള്ളി പറയും.
2. ഇതാ സമയമടുത്തു മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്‍പ്പിക്കപ്പെടുന്നു. എഴു ന്നേല്‍പ്പിന്‍ നമുക്ക് പോകാം.
3. ഗുരോ സമാധാനം
4. എന്‍റെ സ്നേഹിതാ
VIII. ഖണ്ഡിക എഴുതുക
1. ഗത്സമനയിലെ യേശുവിന്‍റെ പ്രാര്‍ത്ഥന
2. പെസഹായുടെ ആചരണം
3. യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് വിനയത്തിന്‍റെ മാതൃക കാണിച്ചു കൊടുത്തത് എങ്ങനെ?
4. യേശുവിനെ നശിപ്പിക്കണമെന്ന് യഹൂദന്‍മാര്‍ ചിന്തിച്ചതിന്‍റെ കാരണം?
5. ഒരു അടിമയുടെ വിലയാണ് യഹൂദന്‍മാര്‍ യേശുവിന് നല്‍കിയത്. വിശദീകരിക്കുക.
6. യേശു തന്‍റെ പീഡാനുഭവത്തിന് വേണ്ടി ശക്തി പ്രാപിച്ചത് എങ്ങനെ?
7. ശിഷ്യന്‍മാര്‍ ഓടി ഒളിക്കാന്‍ ഇടയായതിന്‍റെ കാരണം.
ഉത്തരം
I. 1. സ്കറിയ
2. മര്‍ക്കോസിന്‍റെ മാളിക
3. 3
4. 30 വെള്ളിക്കാശ്
II. 1. യൂദാ സ്കറിയോത്ത
2. മര്‍ക്കോസിന്‍റെ മാളിക
3. പത്രോസ്, യോഹന്നാന്‍, യാക്കോബ്
4. ഗത്സീമോന്‍
5. മല്‍ക്കോസ്
III. 1. ശരി
2. തെറ്റ്
3. ശരി
4. ശരി
5. തെറ്റ്
IV. 1. ഒലിവ്
2. പാപം
3. അടിമയുടെ
4. കയ്യാഫാ
5. യൂദാ
V. 1. 30 വെള്ളിക്കാശ് - അടിമ
2. മര്‍ക്കോസിന്‍റെ മാളിക - പെസഹ അത്താഴം
3. ഗത്സീമോന്‍ - ഒലിവുമല
4. മല്‍ക്കോസ് - പത്രോസ്
VI. 1. ഇടയന്‍ അടി കൊള്ളും ആടുകള്‍ ചിതറും.
VII. 1. യേശു പത്രോസിനോട്
2. യേശു ശിഷ്യന്മാരോട്
3. യൂദാ യേശുവിനോട്
4. യേശു യൂദയോട്
VIII. 1. ഗത്സമനയിലെ യേശുവിന്‍റെ പ്രാര്‍ത്ഥന
യേശു തന്‍റെ ഏറ്റവും അടുത്ത മൂന്ന് ശ്ലീഹന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ കൂട്ടി പ്രാര്‍ത്ഥിപ്പാനായി ഗത്സമന തോട്ടത്തിലേക്ക് പോയി. തന്നോട് കൂടെ ഉണര്‍ന്നിരിപ്പാന്‍ അവരോട് ആവശ്യപ്പെട്ടിട്ട് അല്‍പംകൂടി മുമ്പോട്ട് പോയി കമിഴ്ന്ന് വീണ് പ്രാര്‍ത്ഥിച്ചു. എന്‍റെ പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും കടന്നുപോകേണമേ എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നതുപോലെയല്ല അങ്ങ് ഇഷ്ടപ്പെടുന്നതുപോലെ ആകട്ടെ എന്നാണ് യേശു പ്രാര്‍ത്ഥിച്ചത്. യേശു തന്‍റെ പിതാവിനോട് പ്രാര്‍ത്ഥിച്ച് ശക്തി പ്രാപിച്ചു.
2. പെസഹായുടെ ആചരണം
പെസഹാ ഒരുക്കുന്നതിനായി യേശു പത്രോസിനെയും യോഹന്നാനേയും ചുമതലപ്പെടുത്തുന്നു. അവര്‍ മര്‍ക്കോസിന്‍റെ മാളികയിലാണ് പെസഹാ ഒരുക്കിയത്. ന്യായ പ്രമാണമനുസരിച്ച് അവര്‍ പെസഹാ ഭക്ഷിച്ചു. യൂദായുടെ ഒറ്റിക്കൊടുക്കിനെക്കുറിച്ച് യേശു ഭക്ഷണ സമയത്ത് സൂചിപ്പിച്ചു. യൂദ അവിടെ നിന്നും ഇറങ്ങിപ്പോയി. ശിഷ്യന്‍മാരുടെ ഇടയില്‍ തങ്ങളില്‍ വലിയവന്‍ ആരാണെന്ന് ഒരു തര്‍ക്കമുണ്ടായിരുന്നു. ഭക്ഷണത്തിന് മുമ്പായി ഒരു ദാസനെപ്പോലെ യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി തുടച്ചു. വിനയത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക ഇതിലൂടെ കര്‍ത്താവ് ശിഷ്യന്‍മാര്‍ക്ക് കാണിച്ചു കൊടുത്തു.
3. ഖണ്ഡിക 2 (ഉത്തരം)
4. കര്‍ത്താവിന് യെരുശലേമില്‍ ലഭിച്ച രാജകീയ സ്വീകരണത്തില്‍ ശാസ്ത്രിമാരും പരീശന്‍മാരും പരിഭ്രാന്തരാകുകയും മുഴുവന്‍ ആളുകളും യേശുവിന്‍റെ പക്ഷത്തായിതീരുമെന്ന് ഭയപ്പെട്ടു. അതുകൊണ്ട് എങ്ങനെയെങ്കിലും യേശുവിനെ നശിപ്പിക്കണമെന്ന് ചിന്തിച്ചു. അവര്‍ കയ്യാഫാ എന്ന പ്രധാനാചാര്യന്‍റെ മണ്ഡപത്തില്‍ ഒരുമിച്ച് കൂടി. യേശുവിനെ വഞ്ചനയില്‍ പിടിച്ച് ഇല്ലാതാക്കുവാന്‍ ആലോചിച്ചു. എന്നാല്‍ ജനമധ്യേ കലഹമുണ്ടാകാതിരിക്കാനായി പെരുന്നാള്‍ കഴിഞ്ഞാകട്ടെ എന്നവര്‍ നിശ്ചയിച്ചു. അങ്ങനെയിരിക്കെ കര്‍ത്താവിന്‍റെ ശിഷ്യന്‍മാരില്‍ ഒരുവനായ യൂദാ സ്കറിയോത്ത പ്രധാനാചാര്യന്‍മാരുടെ അടുക്കലെത്തി യേശുവിനെ ഏല്പിച്ച് കൊടുക്കുന്നതിനായി 30 വെള്ളിക്കാശിന് ഉടമ്പടി ചെയ്തു. 30 വെള്ളിക്കാശ് ഒരു അടിമയുടെ വിലയായിരുന്നു.
5. ഖണ്ഡിക 4 (ഉത്തരം)
6. ഖണ്ഡിക 1 (ഉത്തരം)
7. കര്‍ത്താവിനെ പിടിക്കാന്‍ തക്ക അവസരം നോക്കിയിരുന്ന പടയാളികള്‍ യൂദായുടെ നേതൃത്വത്തില്‍ എത്തുകയും രാത്രിയില്‍ ശിഷ്യന്‍മാരുടെ കൂട്ടത്തില്‍ നിന്ന് യേശുവിനെ വേര്‍തിരിച്ചറിയുന്നതിന് താന്‍ ഏത് രീതിയിലായിരിക്കും യേശുവിനെ സ്വീകരിക്കുക എന്ന് യൂദ അധികാരികള്‍ക്ക് അടയാളം നല്‍കിയിരുന്നു. ചുംബനമായിരുന്നു അടയാളം. യൂദാ മുന്നോട്ട് വന്ന് ഗുരോ സമാധാനം എന്ന് പറഞ്ഞ് യേശുവിനെ ചുംബിച്ചു. അതിന് യേശു യൂദായെ എന്‍റെ സ്നേഹിതാ എന്ന് വിളിക്കുന്നു. പടയാളികള്‍ യേശുവിനെ ബന്ധിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന പത്രോസിന് കലശലായ ദേഷ്യം വന്നിട്ട് അടുത്ത് നിന്നിരുന്ന ഒരു മനുഷ്യനെ വെട്ടി. അയാളുടെ ചെവി മുറിഞ്ഞു പോയി. യേശു പത്രോസിനെ ശാസിക്കുകയും ആ മനുഷ്യന് സൗഖ്യം നല്‍കുകയും ചെയ്തു. തങ്ങളുടെ ഗുരു ബന്ധനസ്ഥനായി എന്ന് മനസ്സിലാക്കിയ ശിഷ്യന്‍മാര്‍ ഭീരുക്കളായി ഓടി ഒളിച്ചു.
പാഠം - 13 യേശു വിസ്തരിക്കപ്പെടുന്നു
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. യേശുവിന്‍റെ ഹന്നാന്‍റെ മുമ്പാകെയുള്ള വിസ്താരം രേഖപ്പെടുത്തിയിട്ടുള്ള ഏക സുവിശേഷം?
(വി. മര്‍ക്കോസ്, വി. മത്തായി, വി. യോഹന്നാന്‍)
2. യേശു നേരിട്ട വിസ്താരഘട്ടങ്ങള്‍ എത്ര?
(5, 6, 4)
3. യേരുശലേം ദൈവാലയത്തില്‍ പ്രാവ് വില്‍പന നടത്തിയിരുന്ന കുടുംബം ആരുടേത്?
(കയ്യഫാ, ഹന്നാന്‍, പീലാത്തോസ്)
4. യെഹൂദ്യയുടെ ആസ്ഥാനം?
(റോം, കൈസര്യ, അന്ത്യോഖ്യാ)
5. ഗുരുവിന്‍റെ പാദങ്ങള്‍ ചുംബിച്ച് മരിക്കുവാന്‍ തയ്യാറായ കര്‍തൃശിഷ്യന്‍?
(പത്രോസ്, യോഹന്നാന്‍, യാക്കോബ്)
6. യേശു കുറുക്കന്‍ എന്ന് അഭിസംബോധന ചെയ്ത നാടുവാഴി?
(ഹേറോദേസ്, ഹേറോദേസ് അന്തിപ്പാസ്, പീലാത്തോസ്)
II. പേരെഴുതുക
1. യോഹന്നാന്‍ സ്നാപകനെ ശിരഛേദം ചെയ്ത ഭരണാധികാരി?
2. പീലാത്തോസിന്‍റെ ഭാര്യയുടെ പേര്?
3. യേശുവിനു പകരം വിട്ടയച്ച കുറ്റവാളി?
4. യേശുവിനെ വിസ്തരിച്ച വിജാതീയനായ റോമന്‍ ഗവര്‍ണര്‍?
5. പീലാത്തോസ് ഗലീലയിലെ ഏത് നാടുവാഴിയുടെ അടുത്തേയ്ക്കാണ് യേശുവിനെ അയ ച്ചത്?
6. യേശുവിനെ ക്രൂശിപ്പാന്‍ ഏല്പിച്ചുകൊടുത്തയാള്‍?
7. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്‍റെ വിസ്താരം ഏത്?
III. ശരിയോ തെറ്റോ എന്നെഴുതുക
1 കയ്യാഫായുടെ മുമ്പില്‍ യേശുവിനെ രണ്ടു പ്രാവശ്യം വിസ്തരിച്ചു.
2. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രമേ യേശുവിന്‍റെ കയ്യാഫായുടെ മുമ്പാകെയുള്ള വിസ്താരം രേഖപ്പെടുത്തിയിട്ടുള്ളു.
3. ആദ്യമേ മരണശിക്ഷ വിധിച്ചിട്ടാണ് യേശുവിന്‍റെ വിസ്താരം നടന്നത്.
4. പീലാത്തോസ് എ.ഡി 26-36 വരെ കൈസര്യയുടെ ഗവര്‍ണ്ണര്‍ ആയിരുന്നു.
5. റോമന്‍ പടയാളികള്‍ യേശുവിനെ ചുവന്ന മേലങ്കി ധരിപ്പിച്ചു.
6. ഹേറോദാസ് യേശുവിനെ ക്രൂശിപ്പാനായി ഏല്‍പ്പിച്ച് കൊടുത്തു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. സന്നിദ്രിം എന്നതിന് ................ എന്നര്‍ത്ഥം.
2. സന്നിദ്രിം യേശുവില്‍ ............... എന്ന കുറ്റം മാത്രമാണ് ആരോപിച്ചത്.
3. ............... തടവിലാക്കപ്പെട്ട ഒരു വലിയ കുറ്റവാളിയായിരുന്നു.
4. യേശുവിന്‍റെ ജനനസമയത്ത് ഭരിച്ചിരുന്ന .............. ന്‍റെ മകനാണ് ഹേറോദേസ് അന്തിപ്പാസ്.
5. റോമന്‍ പടയാളികള്‍ യേശുവിന്‍റെ വസ്ത്രം അഴിച്ച് മാറ്റി ഒരു ചുവന്ന ............... ധരിപ്പി ച്ചു.
V. ചേരുംപടി ചേര്‍ക്കുക
1. യോഹന്നാന്‍ സ്നാപകന്‍ - യേശു
2. യഹൂദന്‍മാരുടെ രാജാവ് - സന്നിദ്രി സംഘം
3. കൈസര്യ - ഹന്നാന്‍
4. കയ്യാഫാ - പീലാത്തോസ്
5. വി. യോഹന്നാന്‍റെ സുവിശേഷം - ഹേറോദേസ് അന്തിപ്പാസ്
VI. ആര് ആരോട് പറഞ്ഞു
1. ഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിയിക്കുക, അല്ലെങ്കില്‍ എന്നെ തല്ലുന്നത് എന്ത്?
2. നീ ദൈവത്തിന്‍റെ പുത്രനായ മശീഹാ ആകുന്നുവോ എന്ന് നീ ഞങ്ങളോട് പറയണം എന്ന് ജീവനുള്ള ദൈവത്തെ കൊണ്ട് ആണയിട്ട് പറയുന്നു.
3. നീ ദൈവത്തിന്‍റെ പുത്രനാണോ?
4. ഞാന്‍ ആകുന്നുവെന്ന് നിങ്ങള്‍ തന്നെ പറയുന്നുവല്ലോ?
5. യഹൂദന്മാരുടെ രാജാവേ, സമാധാനം.
6. ഇതാ ആ മനുഷ്യന്‍.
7. ക്രൂശിക്കുക, ക്രൂശിക്കുക.
VII. ഖണ്ഡിക എഴുതുക
1. യേശു നേരിട്ട നിയമാനുസരണമല്ലാത്ത കുറ്റവിചാരണ ഏതെല്ലാം വിധം?
2. കയ്യാഫായുടെ മുമ്പാകെയുള്ള വിസ്താരം
3. പീലാത്തോസും ഹേറോദാ അന്തിപ്പാസും സ്നേഹിതന്മാരായി തീര്‍ന്നതെങ്ങനെ?
4. പീലാത്തോസിന്‍റെ അരമനയില്‍ വച്ച് യേശു നേരിട്ട പീഡകള്‍?
VIII. ഉപന്യാസം എഴുതുക
പീലാത്തോസിന്‍റെ മുമ്പാകെയുള്ള യേശുവിന്‍റെ വിസ്താരം
ഉത്തരം
I. 1. വി. യോഹന്നാന്‍
2. 6
3. ഹന്നാന്‍
4. കൈസര്യ
5. പത്രോസ്
6. ഹേറോദേസ് അന്തിപ്പാസ്
II. 1. ഹേറോദേസ് അന്തിപ്പാസ്
2. ക്ലോഡിയ പ്രൊക്യുള
3. ബറബ്ബാസ്
4. പീലാത്തോസ്
5. ഹെറോദേസ് അന്തിപ്പാസ്
6. പീലാത്തോസ്
7. ഹന്നാന്‍റെ മുമ്പാകെയുള്ള വിസ്താരം
III. 1. ശരി
2. തെറ്റ്
3. ശരി
4. ശരി
5. ശരി
6. തെറ്റ്
IV. 1. സംഘം
2. ദൈവദൂഷണം
3. ബറബ്ബാസ്
4. ഹേറോദേസ്
5. മേലങ്കി
V. 1. യോഹന്നാന്‍ സ്നാപകന്‍ - ഹേറോദേസ് അന്തിപ്പാസ്
2. യഹൂദന്‍മാരുടെ രാജാവ് - യേശു
3. കൈസര്യ - പീലാത്തോസ്
4. കയ്യാഫാ - സന്നിദ്രി സംഘം
5. വി. യോഹന്നാന്‍റെ സുവിശേഷം - ഹന്നാന്‍
IV. 1. യേശു ഹന്നാന്‍റെ ദാസനോട്
2. കയ്യാഫാ യേശുവിനോട്
3. സന്നിദ്രി സംഘം യേശുവിനോട്
4. യേശു സന്നിദ്രി സംഘത്തോട്
5. പീലാത്തോസ് ജനത്തോട്
6. ജനം പീലാത്തോസിനോട്
VII. 1. യേശു നേരിട്ട വിസ്താരത്തില്‍ താഴെ പറയുന്ന വിധത്തില്‍ നീതി നിഷേധിക്കപ്പെട്ടിരു ന്നു.
* ആദ്യമേ മരണശിക്ഷ വിധിച്ചിട്ടാണ് യേശുവിന്‍റെ വിസ്താരം നടന്നത്.
* കള്ളസാക്ഷികളെ ഹാജരാക്കി, സാക്ഷികളുടെ വിശ്വസ്തതയെ ഉറപ്പു വരുത്തിയശേഷമാണ് ? അവരുടെ മൊഴി തെളിവായി സ്വീകരിച്ചത്.
* സ്വയം സംരക്ഷണത്തിനുള്ള അവസരമോ അനുവാദമോ നല്‍കിയില്ല.
* സന്നിദ്രി സംഘം രാത്രിയില്‍ കൂടരുതെന്നാണ് നിയമം.
* മഹാ പുരോഹിതന്‍ യേശുവിനെക്കൊണ്ട് സത്യം ചെയ്യിച്ചിട്ട് താന്‍ നല്‍കിയ വാചകത്താല്‍ തന്നെ കുറ്റം വിധിക്കുകയെന്നത് തെറ്റാണ്.
* സന്നിദ്രി സംഘത്തിന്‍റെ കോടതി മുറിയില്‍ വച്ച് മാത്രമേ വിസ്താരം നടത്താവൂ എന്ന് നിയമമുണ്ട്. എന്നാല്‍ യേശുവിന്‍റെ കാര്യത്തില്‍ മഹാപുരോഹിതന്‍റെ വീട്ടില്‍ വെച്ചാണ് കൂടിയത്.
* വിസ്താരം നടക്കുന്ന ദിവസം തന്നെ വിധി പ്രസ്താവിക്കുവാന്‍ പാടില്ല. ആ നിയമവും ലംഘിച്ചു.
2. കയ്യാഫായുടെ മുമ്പില്‍ യേശുവിനെ രണ്ട് പ്രാവശ്യം വിസ്തരിക്കപ്പെട്ടു. ആദ്യം രാത്രിയില്‍ തന്നെ സന്നിദ്രിം സംഘത്തിന്‍റെ ചെറിയ യോഗം കൂടി. രണ്ടാമത് പ്രഭാതത്തില്‍ സന്നിദ്രിം സംഘത്തിന്‍റെ നിയമാനുസൃതയോഗവും കൂടി. യേശുവിനെതിരായി കള്ളസാക്ഷിക്കാരുടെ സാക്ഷ്യങ്ങള്‍ ഒരു പോലെ ആയിരുന്നില്ല. മഹാപുരോഹിതന്‍റെ ചോദ്യങ്ങള്‍ക്ക് യേശു മൗനമായിരുന്നതേയുള്ളു. യേശുവിന്‍റെ വായില്‍ നിന്നും താന്‍ മശീഹായാണെന്ന് വരുത്തുകയായിരുന്നു കയ്യാഫായുടെ ഉദ്ദേശ്യം. അതിന്‍മേല്‍ ദൈവദൂഷണക്കുറ്റം ചുമത്തി വധശിക്ഷ നടപ്പാക്കാന്‍ റോമന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുകയായിരുന്നു അവരുടെ പരാതി. യേശു ഞാന്‍ മശീഹായാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ കയ്യാഫാ വസ്ത്രം കീറി യേശു ദൈവദൂഷണം പറഞ്ഞിരിക്കുന്നുവെന്ന് വിധിച്ചു. അവിടെ ഉണ്ടായിരുന്നവര്‍ യേശുവിനെ തുപ്പുകയും മുഖം മൂടിയിട്ട് മുഖത്തടിക്കുകയും ചെയ്തു. അങ്ങനെ യേശുവിനെ ദൈവദൂഷണ കുറ്റം ചുമത്തി മരണശിക്ഷ നല്‍കാനായി റോമന്‍ ഗവര്‍ണറായ പീലാത്തോസിന്‍റെ അടുക്കലേക്ക് കൊണ്ടുപോയി
3. യേശു ഗലീലക്കാരനാണ് എന്നു മനസ്സിലാക്കിയ പീലാത്തോസ് ഗലീലയിലെ നാടുവാഴിയായ ഹേറോദേസ് അന്തിപ്പാസിന്‍റെ അടുത്തേക്ക് യേശുവിനെ അയച്ചു. യേശു തന്‍റെ അടുക്കല്‍ എത്തിയപ്പോള്‍ എന്തെങ്കിലും അദ്ഭുതങ്ങള്‍ കാണാം എന്നു വിചാരിച്ച് ഹേറോദേസ് സന്തോഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍ക്ക് യേശു മൗനമായിരുന്നതേയുള്ളു. തന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനാല്‍ യേശുവിനെ നിന്ദിക്കുകയും ചുവപ്പ് കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുക്കലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഈ സംഭവത്തോടെ പീലാത്തോസും ഹേറോദേസും സ്നേഹിതന്‍മാരായി തീര്‍ന്നു.
4. പീലാത്തോസ് യേശു നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കാന്‍ ശ്രമിച്ചെങ്കിലും ജനത്തിന്‍റെ എതിര്‍പ്പിനാല്‍ യേശുവിനെ അടിപ്പാന്‍ വിധിച്ചു. റോമന്‍ പടയാളികള്‍ യേശുവിന്‍റെ വസ്ത്രം അഴിച്ച് മാറ്റി ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു. ചമ്മട്ടി കൊണ്ടടിച്ചു. മുള്ളുകള്‍കൊണ്ട് ഒരു കിരീടം ഉണ്ടാക്കി തലയില്‍ വച്ചു. കയ്യില്‍ ഒരു കോല്‍ കൊടുത്തിട്ട് യഹൂദന്മാരുടെ രാജാവേ, സമാധാനം എന്ന് പരിഹസിച്ചുകൊണ്ട് ചെകിട്ടത്തടിക്കുകയും ചെയ്തു. മുള്‍ക്കിരീടവും രക്താംബരവും ധരിച്ച് ദേഹമാസകലം രക്തം വാര്‍ന്നൊലിക്കുന്ന മുറിവുകളുമായി യേശുവിനെ പടയാളികള്‍ പുറത്തേക്ക് കൊണ്ടുവന്നു.
VIII. പീലാത്തോസിന്‍റെ മുമ്പാകെയുള്ള യേശുവിന്‍റെ വിസ്താരം അയാളുടെ വസതിയുടെ പുറത്തും അകത്തുമായി രണ്ട് വേദികളിലായാണ് നടന്നത്. ദൈവദൂഷണം എന്ന കുറ്റം പീലാത്തോസ് കാര്യമായി എടുക്കുകയില്ല എന്ന് ചിന്തിച്ച് രണ്ട് കുറ്റങ്ങള്‍ കൂടി യേശുവില്‍ ചുമത്തി. കൈസറിന് തലവരി കൊടുക്കേണ്ട എന്ന് യേശു പഠിപ്പിച്ചുവെന്നും രാജപദവി സ്വയം ഏറ്റെടുത്തു എന്നും ആരോപിച്ചു. യേശു ഗലീലക്കാരനാണെന്ന് കണ്ട് ഗലീലയിലെ നാടുവാഴിയായ ഹേറോദേസ് അന്തിപ്പാസിന്‍റെ അടുത്തേക്ക് അയച്ചു. എന്നാല്‍ പീലാത്തോസിന്‍റെ അടുത്തേക്ക് വീണ്ടും യേശുവിനെ തിരിച്ചയച്ചു.
യേശു നിരപരാധിയാണെന്ന് മനസ്സിലാക്കിയ പീലാത്തോസ് ജനത്തിനോട് കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചു. ഹെറോദേസും യേശുവില്‍ ഒരു കുറ്റവും കണ്ടില്ല എന്നും മരണാര്‍ഹമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ എന്തെങ്കിലും ശിക്ഷ കൊടുത്ത് വിട്ടയക്കാമെന്നും പറഞ്ഞു. എന്നാല്‍ യേശുവിന് പകരം ബറബ്ബാസ് എന്ന കുറ്റവാളിയെ വിട്ടുകിട്ടാനാണ് ജനം അഭ്യര്‍ത്ഥിച്ചത്. യേശുവിനെ ക്രൂശിക്കാനുമാണ് അവര്‍ ആവശ്യപ്പെട്ടത്. പീലാത്തോസ് ജനത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചെങ്കിലും ജനം സമ്മതിച്ചില്ല. അതിനാല്‍ ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ അടിപ്പാനും വിധിച്ചു.
റോമന്‍ പടയാളികള്‍ യേശുവിന്‍റെ വസ്ത്രം അഴിച്ച് മാറ്റി ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു. ചമ്മട്ടി കൊണ്ടടിച്ചു. മുള്ളുകള്‍ കൊണ്ട് കിരീടം ഉണ്ടാക്കി തലയില്‍ വച്ചു. കയ്യില്‍ ഒരു കോല്‍ കൊടുത്തിട്ട് 'യഹൂദന്മാരുടെ രാജാവേ സമാധാനം' എന്ന് പരിഹസിച്ചുകൊണ്ട് ചെകിട്ടത്തടിക്കുകയും ചെയ്തു. മുള്‍ക്കിരീടവും രക്താംബരവും ധരിച്ച് ദേഹമാസകലം രക്തം വാര്‍ന്നൊലിക്കുന്ന മുറിവുകളുമായി യേശുവിനെ പടയാളികള്‍ പുറത്തേക്ക് കൊണ്ടു വന്നു. ഈ സ്ഥിതിയില്‍ യേശുവിനെ കാണുമ്പോള്‍ ജനത്തിന് മനസ്സലിവ് ഉണ്ടാകാം എന്ന് വിചാരിച്ചാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ജനം യേശു മരണാര്‍ഹനാണെന്ന് ആവര്‍ത്തിച്ച് വാദിക്കുകയും 'ക്രൂശിക്കുക' എന്ന് അട്ടഹസിക്കുകയും ചെയ്തു.
പീലാത്തോസ് വീണ്ടും യേശുവിനെ വിസ്തരിച്ചു. എന്നാല്‍ യേശു മൗനം പാലിച്ചതേയുള്ളു. യേശുവിനെ വിട്ടയക്കാന്‍ പീലാത്തോസ് ആഗ്രഹിച്ചിരുന്നു. ജനം അയാളെ ഭീഷണിപ്പെടുത്തി. യേശുവിനെ വിട്ടയച്ചാല്‍ പീലാത്തോസ് കൈസറിന്‍റെ സ്നേഹിതനായിരിക്കുകയില്ലെന്നും സ്വയം രാജാവാകുന്ന ഏവനും കൈസറിന്‍റെ എതിരാളി ആകുന്നുവെന്നും അവര്‍ പറഞ്ഞു. സ്വന്തം സ്ഥാനം നഷ്ടപ്പെടുന്ന ഒരു നടപടിക്ക് ഒരുമ്പെടാതെ ജനങ്ങളുടെ ഇഷ്ടത്തിന് വഴങ്ങാന്‍ തീരുമാനിച്ചു. യേശുവിനെ ക്രൂശിക്കാനായി ഏല്‍പ്പിച്ചുകൊടുത്തു.
പാഠം - 14 ക്രൂശാരോഹണം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. കാല്‍വറി എന്നത് ഏത് ഭാഷാപദമാണ്?
(ലത്തീന്‍, എബ്രായ, ഹിബ്രു)
2. യേശുവിന്‍റെ കുറ്റസംഗതി എത്ര ഭാഷകളില്‍ എഴുതിയിരിക്കുന്നു?
(2, 3, 1)
3. കര്‍ത്താവിന്‍റെ വാത്സല്യ ശിഷ്യന്‍ ആര്?
(യോഹന്നാന്‍, പത്രോസ്, യാക്കോബ്)
4. യേശുവിനെ ക്രൂശിച്ച സമയം?
(9-ാം മണി, 3-ാം മണി, 6-ാം മണി)
5. യേശുവിന്‍റെ വിലാപ്പുറത്ത് നിന്ന് രക്തവും വെള്ളവും ഒഴുകി എന്ന് രേഖപ്പെടുത്തിയിട്ടുള്ള സുവിശേഷം?
(വി. മത്തായി, വി. ലൂക്കോസ്, വി. യോഹന്നാന്‍)
II. പേരെഴുതുക
1. യേശുക്രിസ്തുവിന്‍റെ കുരിശ് ചുമക്കുവാന്‍ ഭാഗ്യം ലഭിച്ച വ്യക്തി?
2. യേശുവിനെ ക്രൂശിപ്പാന്‍ കൊണ്ടുപോയ സ്ഥലം ഏത്?
3. കര്‍ത്താവ് മാതാവിന്‍റെ സംരക്ഷണചുമതല ഏല്‍പ്പിച്ച ശിഷ്യന്‍ ആര്?
4. മല്‍ക്കിസദേക്ക് ബലി അര്‍പ്പിച്ച സ്ഥലം?
III. ശരിയോ തെറ്റോ എന്നെഴുതുക
1 യേശുവിനെ ക്രൂശിച്ചത് ആറാം മണിക്കായിരുന്നു.
2. മരണവേദന അറിയാതിരിക്കാനുള്ള പാനീയം യേശു കുടിച്ചില്ല.
3. യേശുവിന്‍റെ മേലങ്കിയ്ക്കായി പടയാളികള്‍ ചീട്ടിട്ടു.
4. യേശു തന്‍റെ മാതാവിന്‍റെ സംരക്ഷണചുമതല പത്രോസിനെ ഭരമേല്‍പ്പിച്ചു.
5. ശീമോന്‍ എന്ന കുറീനക്കാരനെ കൊണ്ട് യേശുവിന്‍റെ കുരിശ് ചുമപ്പിച്ചു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. പടയാളികള്‍ യേശുവിന്‍റെ വസ്ത്രങ്ങള്‍ .............. പങ്കിട്ടെടുത്തു.
2. റോമന്‍ പടയാളികള്‍ യേശുവിനെ ക്രൂശിക്കുന്നതിനായി യെരുശലേം നഗരത്തിനു പുറത്തുള്ള .............. ലേക്കു കൊണ്ടുപോയി.
3. .............. യേശു യഹൂദന്‍മാരുടെ രാജാവ് എന്നതായിരുന്നു യേശുവിനെപ്പറ്റി പീലാത്തോസ് എഴുതിയ കുറ്റസംഗതി.
4. നീ ഇന്ന് എന്നോടുകൂടെ ................ ഇരിക്കും.
5. ............... നേരത്ത് യേശു തന്‍റെ പ്രാണനെ വിട്ടു.
V. ചേരുംപടി ചേര്‍ക്കുക
1. ഗോഗുല്‍ത്താ - പുറജാതിക്കാരന്‍
2. ശീമോന്‍ - തലയോടിടം
3. ശതാധിപന്‍ - കുറീനക്കാരന്‍
4. മാതാവിന്‍റെ സംരക്ഷണം - വിലാപ്പുറം
5. രക്തവും വെള്ളവും - യോഹന്നാന്‍
VI. അര്‍ത്ഥം എഴുതുക
1. ഗോഗുല്‍ത്താ
2. കാല്‍വറി
VII. ആര് ആരോട് പറഞ്ഞു
1. യേലുശലേം പുത്രിമാരേ നിങ്ങള്‍ എന്നെക്കുറിച്ച് കരയേണ്ട പിന്നെയോ നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍.
2. അങ്ങ് അവിടുത്തെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെ ഓര്‍ക്കേണമേ.
3. നീ ഇന്ന് എന്നോടുകൂടെ പറുദീസായിലിരിക്കും.
VIII. ഖണ്ഡിക എഴുതുക
1. ഗോഗുല്‍ത്താക്ക് വേദപുസ്തകപരമായ പ്രാധാന്യം.
2. പുറജാതിക്കാരനായ ശതാധിപന്‍ ദൈവത്തില്‍ വിശ്വസിക്കുവാനിടയായ സാഹചര്യം.
3. ദുഷ്കര്‍മ്മികളില്‍ ഒരാള്‍ രക്ഷ അവകാശമാക്കിയത് എങ്ങനെ?
ഉത്തരം
I. 1. ലത്തീന്‍
2. 3
3. യോഹന്നാന്‍
4. മൂന്നാം മണി
5. വി. യോഹന്നാന്‍
II. 1. ശീമോന്‍
2. ഗോഗുല്‍ത്താ
3. യോഹന്നാന്‍
4. ഗോഗുല്‍ത്താ
III. 1. തെറ്റ്
2. ശരി
3. ശരി
4. തെറ്റ്
5. ശരി
IV. 1. നാലായി
2. ഗോഗുല്‍ത്താ
3. നസ്രായനായ
4. പറുദീസായില്‍
5. ഒന്‍പതാം മണി
V. 1. ഗോഗുല്‍ത്താ - തലയോടിടം
2. ശീമോന്‍ - കുറീനക്കാരന്‍
3. ശതാധിപന്‍ - പുറജാതിക്കാരന്‍
4. മാതാവിന്‍റെ സംരക്ഷണം - യോഹന്നാന്‍
5. രക്തവും വെള്ളവും - വിലാപ്പുറം
VI. 1. തലയോടിടം
2. തലയോടിടം
VII. 1. യേശു സ്ത്രീകളോട്
2. ദുഷ്കര്‍മ്മികളിലൊരാള്‍ യേശുവിനോട്
3. യേശു ദുഷ്കര്‍മ്മികളിലൊരാളോട്
VIII. 1. 30 അടി മാത്രം പൊക്കമുള്ള തലയോട്ടിയുടെ ആകൃതിയിലുള്ള ഉയര്‍ന്ന സ്ഥലമാണ് ഗോഗുല്‍ത്താ. ആദാമിന്‍റെ തലയോട്ടി ഇവിടെയുള്ളതായി വിശ്വസിക്കപ്പെടുന്നു. മല്‍ക്കിസദേക്ക് ബലി അര്‍പ്പിച്ച സ്ഥലവും ദാവീദ് ബലി അര്‍പ്പിച്ചിരുന്ന സ്ഥലവും അതുപോലെ അബ്രാഹാം ഇസഹാക്കിനെ ബലി കഴിക്കാന്‍ യാഗപീഠം പണിതസ്ഥലവും ഇതാണെന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
2. യേശുവിനെ ക്രൂശിച്ചത് മൂന്നാം മണിക്കായിരുന്നു. ആറാം മണി മുതല്‍ ഒന്‍പതാം മണി വരെ ഭൂമിയിലെല്ലായിടവും അന്ധകാരം ഉണ്ടായി. ഈ സമയത്ത് ദേവാലയ മറ രണ്ടായി കീറി, ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, ശവക്കല്ലറകള്‍ തുറക്കപ്പെട്ടു. ഒന്‍പതാം മണി നേരത്ത് യേശു തന്‍റെ പ്രാണനെ വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന പുറജാതിക്കാരനായ ശതാധിപന്‍ ദൈവത്തില്‍ വിശ്വസിച്ചു.
3. തന്നോട് കൂടെ ക്രൂശിക്കപ്പെട്ട ദുഷ്കര്‍മ്മികളിലൊരാള്‍ യേശുവില്‍ വിശ്വസിക്കുകയും 'അങ്ങ് അവിടുത്തെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെ ഓര്‍ക്കേണമേ' എന്ന് അപേക്ഷിക്കുകയും ചെയ്തു. 'നീ ഇന്ന് എന്നോട് കൂടെ പറുദീസായിലിരിക്കും' എന്ന് യേശു അവന് ഉറപ്പ് നല്‍കി. യേശു തന്നെ ക്രൂശിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് കേട്ടപ്പോഴാണ് ഈ മനുഷ്യന് പാപബോധം വന്നത്.
പാഠം - 15 ക്രിസ്തുവിന്‍റെ കബറടക്കം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം
I. ബ്രാക്കറ്റില്‍ നിന്നും ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
1. യേശു ഉയിര്‍ത്തെഴുന്നേറ്റ വിവരം ആദ്യം അറിഞ്ഞത് ആര്?
(വി. പത്രോസ്, വി. യോഹന്നാന്‍, മഗ്ദലനക്കാരി മറിയം)
2. പുനരുത്ഥാനശേഷം യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് എത്ര ദിവസം?
(40, 50, 30)
3. പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടത് ആര്?
(യൗസേഫ്, നിക്കോദീമോസ്, പത്രോസ്)
കക. പേരെഴുതുക
1. യേശുവിന്‍റെ ശിഷ്യത്വം പരസ്യമാക്കാതിരുന്ന അരിമത്യക്കാരന്‍?
2. ഉയിര്‍ത്തെഴുന്നേറ്റ യേശു മൂന്നാം പ്രാവശ്യം ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് എവിടെവച്ച്?
3. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലം?
4. യേശുവിന്‍റെ കബറടക്കത്തിന് നേതൃത്വം നല്‍കിയത് ആരെല്ലാം?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1 യേശു ശിഷ്യന്മാര്‍ക്ക് പാപമോചന അധികാരം നല്‍കി.
2. യേശുവിന്‍റെ പുനരുത്ഥാനം മനുഷ്യവര്‍ഗ്ഗത്തിന് ഉണ്ടാകാനിരിക്കുന്ന പുനരുത്ഥാനത്തിന് മുന്നോടി അല്ല.
3. ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ ആദ്യമായി കര്‍ത്താവിന്‍റെ കല്ലറയില്‍ കടന്നത് വി. യോഹ ന്നാന്‍ ശ്ലീഹയാണ്.
4. ഉയിര്‍ത്തെഴുന്നേറ്റ യേശു 10 പ്രാവശ്യം ശിഷ്യന്മാര്ക്കും മറ്റുള്ളവര്‍ക്കുമായി പ്രത്യക്ഷപ്പെ ടുന്നത് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തുന്നു.
5. ഉയിര്‍ത്തെഴുന്നേറ്റ യേശു പൗലോസിനായി പ്രത്യക്ഷപ്പെട്ട സംഭവം വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കഢ. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ഉയിര്‍പ്പിന്‍റെ ഏറ്റവും വലിയ സന്ദേശം ............. ആണ്
2. ഉയിര്‍ത്തെഴുന്നേറ്റ യേശു അന്ന് വൈകിട്ട് തന്നെ ...............ത്തില്‍ വച്ച് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടു.
3. മൂന്നാം ദിവസം വരെ മൃതദേഹത്തില്‍ ................ പൂശുക എന്നത് യഹൂദന്മാരുടെ പതിവായിരുന്നു.
4. ക്രിസ്തു ഉയിര്‍ത്തു എന്ന സന്ദേശം ................. അവരെ അറിയിച്ചു.
ഢ. ചേരുംപടി ചേര്‍ക്കുക
1. നിക്കോദീമോസ് - സമാധാനം
2. അരിമത്യക്കാരന്‍ - ഒലിവുമല
3. സ്വര്‍ഗ്ഗാരോഹണം - ശിഷ്യന്മാര്‍
4. ഉയിര്‍പ്പ് - പരീശപ്രമാണി
5. പാപമോചന അധികാരം - യൗസേഫ്
ഢക. ആര് ആരോട് പറഞ്ഞു
1. എന്‍റെ പിതാവ് എന്നെ അയച്ചതുപോലെ തന്നെ ഞാനും നിങ്ങളെ അയക്കുന്നു.
2. നീ അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
3. എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ.
4. തന്‍റെ കൈകളില്‍ ആണിപ്പാടുകള്‍ കാണുകയും ആ പാടുകളില്‍ എന്‍റെ വിരലുകള്‍ ഇടുകയും തന്‍റെ വിലാപ്പുറത്ത് എന്‍റെ കൈനീട്ടി നോക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല.
ഢകക. ഖണ്ഡിക എഴുതുക
1. യേശുവിന്‍റെ പുനരുത്ഥാനത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ ഏവ?
2. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യക്ഷപ്പെട്ട 10 സന്ദര്‍ഭങ്ങള്‍.
3. തോമാശ്ലീഹായുടെ വിശ്വാസം യേശു ഉറപ്പിച്ചത് എങ്ങനെ?
4. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണം.
ഢകകക. ഉപന്യാസം
1. കര്‍ത്താവിന്‍റെ പുനരുത്ഥാനവും സ്വര്‍ഗ്ഗാരോഹണവും.
2. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യക്ഷപ്പെട്ട 10 സന്ദര്‍ഭങ്ങള്‍ ഏവ? യേശുവിന്‍റെ പുനരുത്ഥാനത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട വസ്തുതകള്‍ ഏവ?
ഉത്തരം
ക. 1. മഗ്ദലനക്കാരി മറിയം
2. 40
3. യൗസേഫ്
കക. 1. യൗസേഫ്
2. തീബേരിയോസ് കടല്‍ക്കരെ
3. ഒലിവുമല
4. യൗസേഫും നിക്കോദിമോസും
കകക. 1. ശരി
2. തെറ്റ്
3. തെറ്റ്
4. ശരി
5. തെറ്റ്
കഢ. 1. സമാധാനം
2. മര്‍ക്കോസിന്‍റെ ഭവനം
3. തൈലം
4. മാലാഖ
ഢ. 1. നിക്കോദിമോസ് - പരീശ പ്രമാണി
2. അരിമത്യക്കാരന്‍ - യൗസേഫ്
3. സ്വര്‍ഗ്ഗാരോഹണം - ഒലിവുമല
4. ഉയിര്‍പ്പ് - സമാധാനം
5. പാപമോചന അധികാരം - ശിഷ്യന്മാര്‍
ഢക. 1. യേശു ശിഷ്യന്മാരോട്
2. യേശു തോമാശ്ലീഹായോട്
3. തോമാശ്ലീഹാ യേശുവിനോട്
4. തോമാശ്ലീഹാ ശിഷ്യന്മാരോട്
ഢകക. 1. യേശുവിന്‍റെ പുനരുത്ഥാനത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടതായ വസ്തുതകള്‍ ഇവയാണ്
? യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്‍റെ ഏറ്റവും ശക്തമായ പിന്‍ബ ലമാണ്.
??ഉയിര്‍പ്പിന്‍റെ ഏറ്റവും വലിയ സന്ദേശം സമാധാനമാണ്. ഉയിര്‍പ്പ് ഭയത്തെ അകറ്റി പ്രത്യാശയെ പകരുന്നു.
??കര്‍ത്താവിനു ശേഷം തന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ഭൗതീക നിയമങ്ങള്‍ക്ക് അതീത മായ മഹത്വശരീരം പ്രാപിക്കുന്നു.
??പുനരുത്ഥാനം വഴി യേശു സമ്പൂര്‍ണ്ണമായി മരണത്തെ തകര്‍ത്തു കളയുകയും മനുഷ്യനെ മരണത്തിന്‍റെയും പാതാളത്തിന്‍റെയും അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു.
??യേശുവിന്‍റെ പുനരുത്ഥാനം മനുഷ്യവര്‍ഗ്ഗത്തിന് ഉണ്ടാകാനിരിക്കുന്ന പുനരുത്ഥാനത്തിന് മുന്നോടിയാണെന്ന് പറയാം.
??മനുഷ്യവര്‍ഗ്ഗത്തിന്‍റെ നീതികരണത്തിനായിട്ടാണ് താന്‍ പുനരുത്ഥാനം ചെയ്തത്.
2. ഉയിര്‍ത്തെഴുന്നേറ്റ യേശു 10 പ്രാവശ്യം ശിഷ്യന്മാര്ക്കും മറ്റുള്ളവര്‍ക്കുമായി പ്രത്യക്ഷപ്പെട്ടുവെന്ന് വി. ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അവ
??മഗ്ദലനക്കാരി മറിയത്തിന് മാത്രമായി കല്ലറയുടെ അടുത്ത്
??സ്ത്രീകള്‍ കല്ലറയില്‍ നിന്ന് മടങ്ങുമ്പോള്‍
??പത്രോസിന് മാത്രമായി
??എമ്മാവോസിലേക്ക് പോയ രണ്ട് ശിഷ്യന്മാര്‍ക്കായി
??ഉയിര്‍പ്പിന്‍റെ ദിവസം തന്നെ വൈകുന്നേരം മര്‍ക്കോസിന്‍റെ ഭവനത്തില്‍ വച്ച് പത്ത് ശ്ലീഹാന്മാര്‍ക്കായി
??തോമാശ്ലീഹാ ഉള്‍പ്പെടെ 11 ശ്ലീഹന്മാര്‍ക്കായി എട്ടാം ദിവസം മര്‍ക്കോസിന്‍റെ ഭവനത്തില്‍ വച്ച്
??തിബെര്യോസ് കടല്‍ക്കരെ വച്ച് ശിഷ്യന്മാര്‍ക്കായി
??11 ശ്ലീഹന്മാര്‍ക്കും 500-ഓളം സഹോദരന്മാര്‍ക്കുമായി ഗലീലയില്‍ വച്ച്
??യാക്കോബിനായി
??സ്വര്‍ഗ്ഗാരോഹണ സമയത്ത്
3. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാരുടെ അടുത്ത് എത്തിയപ്പോള്‍ തോമാശ്ലീഹാ അവരോടൊപ്പം ഉണ്ടായിരുന്നില്ല. കര്‍ത്താവിനെ കണ്ട കാര്യം തോമാശ്ലീഹായോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിച്ചില്ല. തന്‍റെ കൈകളില്‍ ആണിപ്പാടുകള്‍ കാണുകയും ആ പാടുകളില്‍ എന്‍റെ വിരലുകള്‍ ഇടുകയും തന്‍റെ വിലാപ്പുറത്ത് എന്‍റെ കൈ നീട്ടി നോക്കുകയും ചെയ്യാതെ ഞാന്‍ വിശ്വസിക്കുകയില്ല എന്ന് തോമാശ്ലീഹാ അവരോട് പറഞ്ഞു. പിറ്റെ ഞായറാഴ്ച തോമാശ്ലീഹായും കൂടെയുള്ളപ്പോള്‍ വാതില്‍ അടയ്ക്കപ്പെട്ടിരിക്കെ യേശു ശ്ലീഹന്മാരുടെ നടുവില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ക്ക് സമാധാനം ആശംസിച്ചു. കര്‍ത്താവ് തോമാശ്ലീഹായെ വിളിച്ച് തന്‍റെ ദേഹത്തെ മുറിവുകള്‍ സ്പര്‍ശിക്കുവാന്‍ ആവശ്യപ്പെട്ടു. 'നീ അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക' എന്ന് യേശു പറഞ്ഞു. അതിന് 'എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ' എന്നു പറഞ്ഞുകൊണ്ട് തോമാശ്ലീഹാ തന്‍റെ വിശ്വാസം പ്രഖ്യാപിച്ചു.
4. പുനരുത്ഥാന ശേഷം യേശു 40 ദിവസം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ടും ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടും സജീവനായിരിക്കുന്നുവെന്ന് വളരെയേറെ അദ്ഭുതങ്ങള്‍ വഴിയായി തന്നെതന്നെ അവര്‍ക്ക് വെളിപ്പെടുത്തി. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതുവരെ യെരുശലേമില്‍ തന്നെ താമസിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഒലിവുമലയില്‍ വച്ച് യേശു കൈ ഉയര്‍ത്തി അവരെ അനുഗ്രഹിക്കുകയും അവര്‍ കാണ്‍കെ യേശു ആരോഹണം ചെയ്തു. ഒരു മേഘം തന്നെ സ്വീകരിച്ച് അവരുടെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കപ്പെടുകയും ചെയ്തു.
ഢകകക.
1. യേശുവിന്‍റെ ക്രൂശീകരണത്തിനും കബറടക്കത്തിനും സാക്ഷികളായിരുന്ന സ്ത്രീകള്‍ ഞായറാഴ്ച അതിരാവിലെ കല്ലറയില്‍ എത്തിയപ്പോള്‍ ക്രിസ്തു ഉയിര്‍ത്തു എന്ന സന്ദേശമാണ് മാലാഖ അവരെ അറിയിച്ചത്. ഉയിര്‍പ്പിന്‍റെ സന്ദേശം ശിഷ്യന്മാരെ അറിയിക്കുവാന്‍ അവരെ നിയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ കല്ലറ വിട്ടുപോകുമ്പോള്‍ ഉത്ഥിതനായ യേശു അവര്‍ക്ക് പ്രത്യക്ഷനായി.
ഉയിര്‍ത്തെഴുന്നേറ്റ യേശു 10 പ്രാവശ്യം ശിഷ്യന്മാര്ക്കും മറ്റുള്ളവര്‍ക്കുമായി പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തന്‍റെ പുനരുത്ഥാനത്തെക്കുറിച്ച് യേശു ശിഷ്യന്മാരോട് മുന്‍കൂട്ടി സംസാരിച്ചിരുന്നുവെങ്കിലും അപ്പോള്‍ അവര്‍ക്ക് അത് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഉയിര്‍ത്തെഴുന്നേറ്റ യേശു അന്ന് വൈകിട്ട് തന്നെ മര്‍ക്കോസിന്‍റെ ഭവനത്തില്‍ വച്ച് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടു. യേശുവിന്‍റെ സാന്നിദ്ധ്യം അവര്‍ക്ക് ലഭിച്ചപ്പോള്‍ അവരില്‍ നിന്ന് ഭയവും നിരാശയും അപ്രത്യക്ഷമായി. യേശു ശിഷ്യന്മാര്‍ക്ക് പാപമോചന അധികാരം നല്‍കി.
യേശു ശ്ലീഹന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ തോമാശ്ലീഹാ അവരോടൊപ്പം ഉണ്ടായിരുന്നില്ല. കര്‍ത്താവിനെ കണ്ട കാര്യം അവര്‍ പറഞ്ഞപ്പോള്‍ തോമാശ്ലീഹാ വിശ്വസിച്ചില്ല. പിറ്റെ ഞായറാഴ്ച തോമാശ്ലീഹായും കൂടെയുള്ളപ്പോള്‍ യേശു ശ്ലീഹന്മാരുടെ നടുവില്‍ പ്രത്യക്ഷപ്പെട്ടു. തന്‍റെ ദേഹത്തെ മുറിവുകള്‍ സ്പര്‍ശിക്കുവാന്‍ കര്‍ത്താവ് തോമാശ്ലീഹായോട് ആവശ്യപ്പെട്ടു. നീ അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക എന്ന് യേശു പറഞ്ഞു. അതിന് എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട് തോമാശ്ലീഹാ തന്‍റെ വിശ്വാസം പ്രഖ്യാപിച്ചു.
ശ്ലീഹന്മാര്‍ പതിനൊന്നു പേര്‍ക്കും ഗലീലയില്‍ വച്ച് യേശു പ്രത്യക്ഷനായി. അവിടെ വച്ച് കൂടുതല്‍ അധികാരങ്ങളും ചുമതലകളും വാഗ്ദാനവും നല്‍കി. ??സര്‍വ്വജാതികളെയും ശിഷ്യപ്പെടുത്തുക. ??പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തുക. ??യേശുവിന്‍റെ കല്പനകള്‍ പ്രമാണിപ്പാന്‍ അവരെ പഠിപ്പിക്കുക.
ഉയിര്‍ത്തെഴുന്നേറ്റ യേശു മൂന്നാം പ്രാവശ്യം ശിഷ്യന്മാര്‍ക്കായി തീബേരിയോസ് കടല്‍ക്കരെ വച്ച് പ്രത്യക്ഷപ്പെട്ടു. അവിടെ വച്ച് അത്ഭുതകരമായ ഭക്ഷണം നല്‍കുന്നു. ഭക്ഷണത്തിനുശേഷം യേശു തന്‍റെ സഭയുടെ ഭരണപരമായ അധികാരങ്ങള്‍ പത്രോസിനായി നല്‍കി.
യേശുവിന്‍റെ പുനരുത്ഥാനത്തില്‍ നിന്നും താഴെ പറയുന്ന വസ്തുതകള്‍ നാം മനസിലാക്കേണ്ടതാണ്.
* ക്രൈസ്തവ വിശ്വാസത്തിന്‍റെ ഏറ്റവും ശക്തമായ പിന്‍ബലമാണ് യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
* ഏറ്റവും വലിയ സന്ദേശം സമാധാനമാണ്. ഉയിര്‍പ്പ് ഭയത്തെ അകറ്റി പ്രത്യാശയെ പകരുന്നു.
* യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ഭൗതീക നിയമങ്ങള്‍ക്ക് അതീതമായ മഹത്വശരീരം പ്രാപിക്കുന്നു.
* പുനരുത്ഥാനം വഴി യേശു മനുഷ്യനെ മരണത്തിന്‍റെയും പാതാളത്തിന്‍റെയും അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ടു.
* മനുഷ്യവര്‍ഗ്ഗത്തിന് ഉണ്ടാകാനിരിക്കുന്ന പുനരുത്ഥാനത്തിന് മുന്നോടിയാണ് യേശുവിന്‍റെ പുനരുത്ഥാനം.
* മനുഷ്യവര്‍ഗ്ഗത്തിന്‍റെ നീതികരണത്തിനായിട്ടാണ് താന്‍ പുനരുത്ഥാനം ചെയ്തത്.
സ്വര്‍ഗ്ഗാരോഹണം
പുനരുത്ഥാന ശേഷം യേശു 40 ദിവസം ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ട് വളരെയേറെ അത്ഭുതങ്ങള്‍ വഴിയായി തന്നെതന്നെ അവര്‍ക്ക് വെളിപ്പെടുത്തി. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതുവരെ യേരുശലേമില്‍ തന്നെ താമസിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഒലിവുമലയില്‍ വച്ച് യേശു കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചുകൊണ്ട് ആരോഹണം ചെയ്തു. ഒരു മേഘം തന്നെ സ്വീകരിച്ച് അവരുടെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കപ്പെടുകയും ചെയ്തു. രണ്ട് ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ട് കര്‍ത്താവ് വീണ്ടും വരുമെന്ന വാര്‍ത്ത അറിയിച്ചു.
2. ഖണ്ഡിക 1 & 2
പാഠം 16 മാറാനായ പെരുന്നാളുകള്‍
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എടുത്തെഴുതുക
1. സമാധാനത്തിന്‍റ പെരുന്നാള്‍ എന്നറിയപ്പെടുന്ന ദിവസം
(പെസഹ, ഉയിര്‍പ്പ്, ദുഃഖവെള്ളി)
2. യേശു ഉയിര്‍ത്തെഴുന്നേറ്റ വിവരം ആദ്യം അറിഞ്ഞത് ആര്?
(മഗ്ദലനക്കാരി മറിയം, വി. പത്രോസ്, വി. യോഹന്നാന്‍)
3. യഹൂദന്മാര്‍ കൊയ്ത്തുത്സവമായി ആചരിക്കുന്ന ദിവസം ക്രൈസ്തവര്‍ ആചരിക്കുന്ന പെരുന്നാള്‍?
(പെസഹ, പെന്തിക്കൊസ്തി, സ്ലീബാ പെരുന്നാള്‍)
4. ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകളില്‍ നടത്തപ്പെടുന്ന പ്രദക്ഷിണം എത്ര?
(2, 3, 1)
5. യേശു പുതിയ നിയമ പെസഹ സ്ഥാപിച്ചത് എവിടെ വച്ച്?
(അന്ത്യോഖ്യാ, സെഹിയോന്‍ മാളിക, നിഖ്യാ)
6. പുത്തരി പെരുന്നാള്‍ എന്നറിയപ്പെടുന്ന ദിവസം?
(സെപ്റ്റംബര്‍ 14, ആഗസ്റ്റ് 15, ജൂണ്‍ 29)
കക. പേരെഴുതുക
1. വി. സഭ സ്ലീബാപെരുന്നാള്‍ ആചരിക്കുന്ന ദിവസം?
2 ദു:ഖ ശനിയാഴ്ചയുടെ മറ്റൊരു പേരെന്ത്?
3. നമ്മുടെ കര്‍ത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തിയത് ആര്?
4. യേശുക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലം?
5. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് എത്ര ദിവസം?
6. ജൂലൈ 3 ദു:ഖറോനോ ആരുടെ ഓര്‍മ്മയാണ്?
7. പരിശുദ്ധാത്മ ദാനത്തിന്‍റെ പെരുന്നാള്‍?
8. കര്‍ത്താവിന്‍റെ മൃതശരീരം കബറടക്കിയത് ആരെല്ലാം?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1. ദു:ഖ വെള്ളിയാഴ്ച മൂന്ന് പ്രദക്ഷിണങ്ങള്‍ ഉണ്ട്.
2. ഉയിര്‍പ്പുമുതല്‍ പെന്തിക്കൊസ്തി വരെ കുമ്പിടേണ്ടതില്ല.
3. പെന്തിക്കൊസ്തി എന്നതിന് 40-ാം ദിവസം എന്നാണര്‍ത്ഥം.
4. ദു:ഖ വെള്ളിയാഴ്ചയിലെ ആദ്യത്തെ പ്രദക്ഷിണം പള്ളിയുടെ വടക്കെ വാതില്‍ വഴി പുറ ത്തേക്കിറങ്ങി പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു.
5. ദു:ഖ വെള്ളിയാഴ്ച രണ്ടാം പ്രദക്ഷിണത്തിന് കുട, കൊടി ആദിയായവ ഉപയോഗിക്കും.
6. നമ്മുടെ കര്‍ത്താവിന്‍റെ മൂന്നാം ദിവസമുള്ള ഉയിര്‍പ്പിനെയാണ് ക്യംതാ എന്നു പറയുന്ന ത്.
7. സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കൊസ്തി വരെ 10 ദിവസം കാത്തിരിപ്പിന്‍റെ നാളുകള്‍ എന്നറിയപ്പെടുന്നു.
8. അനുസരണത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ സ്ലീബായെ നാം ബഹുമാനി ക്കുകയും വണങ്ങുകയും ചെയ്യണം.
കഢ. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. ഉയിര്‍പ്പിനു ശേഷം ................ ദിവസമായി വരുന്ന വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണം.
2. സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കൊസ്തി വരെയുള്ള 10 ദിവസം ................ നാളു കള്‍ എന്നറിയപ്പെടുന്നു.
3. ഉയിര്‍പ്പ് ................ ന്‍റെ പെരുന്നാള്‍ ആണ്.
4. പെസഹാ ബുധനാഴ്ച ................ യോടെ പള്ളിയില്‍ പെസഹായുടെ ശുശ്രൂഷകള്‍ ആരം ഭിക്കുന്നു.
5. വെള്ളിയാഴ്ച കബറക്കപ്പെട്ട കര്‍ത്താവ് ഞായറാഴ്ച ................ ജയിച്ച് ഉയിര്‍ത്തെഴു ന്നേറ്റു.
6. ദു:ഖ ശനിയാഴ്ച നമ്മുടെ ................ പാതാളത്തില്‍ പോയി തടവിലുള്ള ആത്മാക്കളോട് സുവിശേഷം അറിയിച്ചതിന്‍റെ ഓര്‍മ്മയാണ്.
7. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ തന്നെ ................ ആണ്.
ഢ. ചേരുംപടി ചേര്‍ക്കുക
1. ദൈവമാതാവിന്‍റെ വാങ്ങിപ്പ് - മശിഹാ
2. മാര്‍ത്തോമാശ്ലീഹായുടെ ഓര്‍മ്മ - വലിയ വെള്ളി
3. പെസഹ - കുസ്തന്തിനോസ്
4. കൊയ്ത്തു പെരുന്നാള്‍ - ആഗസ്റ്റ് 15
5. വി. സ്ലീബ - പുതിയ നിയമ പെസഹ
6. ഉയിര്‍പ്പ് - സെഹിയോന്‍ മാളിക
7. ദു:ഖ വെള്ളി - സമാധാനം
8. അറുക്കപ്പെട്ട കുഞ്ഞാട് - പെന്തിക്കൊസ്തി
9. കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവ് - ജൂലൈ 3
ഢക. അര്‍ത്ഥം എഴുതുക
1. പെസഹ
2. ക്യംതാ
3. പെന്തിക്കൊസ്തി
ഢകക. ആര് ആരോട് പറഞ്ഞു
1. നിങ്ങള്‍ക്ക് സമാധാനം
ഢകകക. വാക്യം എഴുതുക
വി. യോഹന്നാന്‍ 14:16
കത. ഖണ്ഡിക എഴുതുക
1. ക്യംതാ പെരുന്നാള്‍
2. സ്ലീബാ പെരുന്നാള്‍
3. സ്വര്‍ഗ്ഗാരോഹണം
ഢകക. ഉപന്യാസം എഴുതുക
1. പെന്തിക്കൊസ്തി പെരുന്നാള്‍
2. ദു:ഖ വെള്ളി
3. പെസഹാ മുതല്‍ പെന്തിക്കൊസ്തി വരെയുള്ള മാറാനായ പെരുന്നാളുകള്‍
ഉത്തരം
ക. 1. ഉയിര്‍പ്പ്
2. മഗ്ദലനക്കാരി മറിയം
3. പെന്തിക്കൊസ്തി
4. 2
5. സെഹിയോന്‍ മാളിക
6. സെപ്റ്റംബര്‍ 14
കക. 1. സെപ്റ്റംബര്‍ 14
2. അറിയിപ്പിന്‍റെ ശനി
3. ഹെലനി രാജ്ഞി
4. ഒലിവ് മല
5. 40 ദിവസം
6. പെന്തിക്കൊസ്തി
7. യൗസേഫും നിക്കോദീമോസും
കകക 1. തെറ്റ്
2. ശരി
3. തെറ്റ്
4. തെറ്റ്
5. ശരി
6. ശരി
7. ശരി
8. ശരി
കഢ. 1. 40-ാം
2. കാത്തിരിപ്പിന്‍റെ
3. സമാധാനത്തിന്‍റെ
4. സന്ധ്യാപ്രാര്‍ത്ഥന
5. മരണത്തെ
6. കര്‍ത്താവ്
7. ഉയിര്‍പ്പ്
ഢ. 1. ആഗസ്റ്റ് 15
2. ജൂലൈ 3
3. സെഹിയോന്‍ മാളിക
4. പെന്തിക്കൊസ്തി
5. കുസ്തന്തിനോസ്
6. സമാധാനം
7. വലിയ വെള്ളി
8. മശിഹാ
9. പുതിയ നിയമ പെസഹ
ഢക. 1. കടന്നുപോക്ക്
2. ഉയിര്‍പ്പ്
3. അമ്പതാം ദിവസം
ഢകക. 1. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാരോട്
ഢകകക. 1. ഞാന്‍ പിതാവിനോട് ചോദിക്കും. അവന്‍ സത്യത്തിന്‍റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേയ്ക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും.
കത. ക്യംതാ പെരുന്നാള്‍
നമ്മുടെ കര്‍ത്താവിന്‍റെ മൂന്നാം ദിവസമുള്ള ഉയിര്‍പ്പിനെയാണ് ക്യംതാ എന്നു പറയുന്നത്. വെള്ളിയാഴ്ച കബറക്കപ്പെട്ട കര്‍ത്താവ് ഞായറാഴ്ച മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റു. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ തന്നെ ഉയിര്‍പ്പാണ്. നാം ഉത്ഥിതനായ കര്‍ത്താവിനെയാണ് ആരാധിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ് കര്‍ത്താവ് ആദ്യമായി പ്രത്യക്ഷനാകുന്നത് മഗ്ദലനക്കാരി മറിയക്കാണ്. അവളെ അനുഗ്രഹിച്ച ശേഷം താന്‍ ഉയിര്‍ത്തെഴുന്നേറ്റ വിവരം തന്‍റെ ശിഷ്യന്‍മാരെ അറിയിക്കാനുള്ള ദൗത്യം കൂടി മഗ്ദലനക്കാരി മറിയത്തെ എല്‍പ്പിച്ചു. യേശുവിന്‍റെ മരണത്തോടെ ദു:ഖത്തിലായിരുന്ന ശിഷ്യന്‍മാര്‍ക്ക് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പ്രത്യക്ഷനാകുമ്പോള്‍ അവരോട് ആദ്യം പറയുന്നത് നിങ്ങള്‍ക്ക് സമാധാനം എന്നാണ്. ഉയിര്‍പ്പ് സമാധാനത്തിന്‍റെ പെരുന്നാളാണ്. ഈ ദൈവീക സമാധാനം നമുക്കും ലഭിക്കേണ്ടതിന് നാം തീര്‍ച്ചയായും ഉയിര്‍പ്പ് ശുശ്രൂഷയില്‍ സംബന്ധിക്കണം.
2. സ്ലീബാ പെരുന്നാള്‍
നമ്മുടെ കര്‍ത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതിന്‍റെ ഓര്‍മ്മയാണ് സ്ലീബാ പെരുന്നാളായി സഭ ആചരിക്കുന്നത്. സെപ്റ്റംബര്‍ 14 നാണ് സ്ലീബാ പെരുന്നാള്‍ ആഘോഷിക്കുന്നത്. റോമാ ചക്രവര്‍ത്തിയായിരുന്ന കുസ്തന്തിനോസിന് വി. സ്ലീബായുടെ മഹത്വത്തെക്കുറിച്ച് വെളിപാടുണ്ടാവുകയും അദ്ദേഹം തന്‍റെ കൊടികളില്‍ സ്ലീബാ അടയാളം വച്ച് ശത്രുക്കളെ തോല്‍പ്പിക്കുകയും ചെയ്തു. എ.ഡി 326-ല്‍ ഹെലനി രാജ്ഞി യെരുശലേമില്‍ പോയി കര്‍ത്താവിന്‍റെ വി. സ്ലീബായും കല്ലറയും കണ്ടെത്തി. വി. സ്ലീബായെ കുസ്തന്തിനോസ് പോലീസിലേക്ക് കൊണ്ടുവരികയും ചെയ്തു. കേരളത്തില്‍ പുത്തരി പെരുന്നാള്‍ എന്ന പേരിലും അറിയപ്പെടുന്നു. അനുസരണത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ സ്ലീബായെ നാം ബഹുമാനിക്കുകയും വണങ്ങുകയും ചെയ്യണം. അതുവഴി നമുക്ക് രക്ഷനേടി തന്ന കര്‍ത്താവിനെയാണ് നാം വണങ്ങുന്നത്.
3. സ്വര്‍ഗ്ഗാരോഹണം
ഉയിര്‍പ്പിന് ശേഷം 40-ാം ദിവസമായി വരുന്ന വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണം. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് 40 ദിവസത്തോളം ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടു. താന്‍ ഉയിര്‍ത്ത് ജീവിച്ചിരിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയും പല കാര്യങ്ങള്‍ അവരെ പഠിപ്പിക്കുകയും ചെയ്തു. 40-ാം ദിവസം ശിഷ്യന്‍മാര്‍ കാണ്‍കെ ഒലിവ് മലയില്‍ വച്ച് സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ കാഴ്ച കണ്ട് അത്ഭുതപരതന്ത്രരായിരുന്ന ശിഷ്യന്‍മാരെ മാലാഖ വന്ന് ആശ്വസിപ്പിക്കുകയും സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയവന്‍ വീണ്ടും വരുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഈ ലോകത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കരേറുമ്പോള്‍ പരിശുദ്ധാത്മാവിനെ ലോകത്തിലേക്ക് അയക്കും എന്ന ഉറപ്പും കര്‍ത്താവ് നല്‍കിയിട്ടുണ്ട്. നിങ്ങള്‍ യെരുശലേമില്‍ നിന്ന് മടങ്ങിപ്പോകാതെ എന്നോട് കേട്ട എന്‍റെ പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം. സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കൊസ്തി വരെയുള്ള 10 ദിവസം കാത്തിരിപ്പിന്‍റെ നാളുകള്‍ എന്നറിയപ്പെടുന്നു.
ത.1. പെന്തിക്കൊസ്തി പെരുന്നാള്‍
സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞ് വരുന്ന 10-ാം ദിവസം ഞായറാഴ്ചയാണ് പെന്തിക്കൊസ്തി പെരുന്നാള്‍. കര്‍ത്താവിന്‍റെ കല്പനയനുസരിച്ച് സ്വര്‍ഗ്ഗാരോഹണം മുതല്‍ ശിഷ്യന്‍മാര്‍ ഒരു മനപ്പെട്ട് യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും കൂടി പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഉയിര്‍പ്പിന്‍റെ 50-ാം ദിവസം ഞായറാഴ്ചയാണ് കര്‍ത്താവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ ലോകത്തിലേക്കിറങ്ങി ശിഷ്യന്‍മാരുടെ മേല്‍ ആവസിച്ചത്. തുടര്‍ന്ന് ഇന്ന് വരെയും പരിശുദ്ധാത്മാവ് ലോകത്തില്‍ ഇരിക്കുന്നു.
യഹൂദന്‍മാരുടെ ഒരു പ്രധാന പെരുന്നാളാണ് പെന്തിക്കൊസ്തി. വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. വിളവെടുപ്പിന്‍റെ ആരംഭം മുതല്‍ 7 ആഴ്ച കഴിഞ്ഞ് വരുന്ന ദിവസമാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊയ്ത്തുപെരുന്നാള്‍, ആദ്യഫലോല്‍സവം, വാരോല്‍സവം എന്നീ പേരുകളിലും ഈ പെരുന്നാള്‍ അറിയപ്പെടുന്നു.
യഹൂദന്‍റെ കൊയ്ത്തുല്‍സവമായ പെന്തിക്കൊസ്തി ദിവസത്തിലാണ് പരിശുദ്ധാത്മാവ് ശിഷ്യന്‍മാരുടെ മേല്‍ ഇറങ്ങി ആവസിച്ചത്. ക്രിസ്ത്യാനിക്ക് പെന്തിക്കൊസ്തി പെരുന്നാള്‍ പരിശുദ്ധാത്മദാനത്തിന്‍റെ പെരുന്നാളാണ്. പെന്തിക്കൊസ്തി ഞായറാഴ്ചയിലെ പ്രത്യേക ശുശ്രൂഷ മൂന്ന് ക്രമമായിട്ടാണ് നിര്‍വ്വഹിക്കുന്നത്. ആദ്യത്തേത് പിതാവാം ദൈവത്തോടും രണ്ടാമത്തേത് പുത്രനാം ദൈവത്തോടും മൂന്നാമത്തേത് പരിശുദ്ധാത്മാവാം ദൈവത്തോടും ഉള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെട്ടതാണ്. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് ഓരോ ക്രമത്തിന്‍റെയും ഒടുവില്‍ വിശ്വാസികളുടെ മേല്‍ വാഴ്വിന്‍റെ ജലം തളിക്കുന്നത്.
2. ദു:ഖവെള്ളി
കര്‍ത്താവായ യേശുക്രിസ്തു ലോകത്തിന്‍റെ പാപപരിഹാരാര്‍ത്ഥം കാല്‍വറിയില്‍ അറുക്കപ്പെട്ട ദിവസമാണ് ദു:ഖവെള്ളി. രാവിലെ 9 മണിയോടെ ആരംഭിച്ച് ഉച്ച കഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ തീരത്തക്കവിധമാണ് ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദു:ഖ വെള്ളിയാഴ്ചത്തെ ശുശ്രൂഷകളില്‍ രണ്ട് പ്രദക്ഷിണം നടത്തുന്നുണ്ട്. പ്രഭാതം, മൂന്നാം മണി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ആദ്യത്തെ പ്രദക്ഷിണം നടത്തുന്നു. പള്ളിയുടെ തെക്കെ വാതില്‍ വഴി പുറത്തിറങ്ങി പടിഞ്ഞാറോട്ട് നടന്ന് ഒരു പ്രദക്ഷിണം വെച്ച് വടക്കേ വാതില്‍ വഴി പള്ളിയകത്ത് പ്രവേശിക്കുന്നു. ഈ പ്രദക്ഷിണത്തില്‍ കുട, കൊടി ആദിയായവ ഉപയോഗിക്കാന്‍ പാടില്ല. യേശു ക്രിസ്തു ക്രൂശും ചുമന്നുകൊണ്ട് ഗോഗുല്‍ഥാ മലയിലേക്ക് തെരുവിലൂടെ നടന്നതിനെയാണ് ഈ പ്രദക്ഷിണം അനുസ്മരിപ്പിക്കുന്നത്.
രണ്ടാമത്തെ പ്രദക്ഷിണം നടത്തുന്നത് ശുശ്രൂഷകള്‍ക്കൊടുവിലാണ്. ഉച്ചയുടേയും ഒന്‍പതാം മണിയുടേയും ശുശ്രൂഷകള്‍ കഴിഞ്ഞ ശേഷം സ്ലീബാ വന്ദനവിന്‍റെ ക്രമവും കഴിഞ്ഞ ശേഷം എല്ലാവരും കുമ്പിട്ട് സ്ലീബാ വണങ്ങുന്നു. ഇതിന് ശേഷമാണ് രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കുന്നത്. ഈ പ്രദക്ഷിണവും പള്ളിയുടെ തെക്കേ വാതില്‍ വഴി പുറപ്പെട്ട് ഒരു പ്രദക്ഷിണം വെച്ചശേഷം വടക്കേ വാതില്‍ വഴി പ്രവേശിക്കുന്നു. ഈ പ്രദക്ഷിണത്തില്‍ കുട, കൊടി ആദിയായവ ഉപയോഗിക്കും. പക്ഷേ അവ ദു:ഖ സൂചകമായി കറുത്ത നിറമുള്ളവയായിരിക്കണം. ഈ പ്രദക്ഷിണം പള്ളിയകത്തുകൂടി നടത്തുന്ന ഒരു പതിവ് ഉണ്ട്. പള്ളിയകത്തുകൂടി നടത്തുമ്പോള്‍ കുട, കൊടി ആദിയായവ ഉപയോഗിക്കേണ്ടതില്ല. കര്‍ത്താവിന്‍റെ മൃതശരീരം അരിമത്യക്കാരന്‍ യൗസേഫും നിക്കോദീമോസും കൂടി ക്രൂശില്‍ നിന്നിറക്കി കബറടക്കാന്‍ കൊണ്ടുപോയതിനെയാണ് ഈ പ്രദക്ഷിണം അനുസ്മരിപ്പിക്കുന്നത്.
നമ്മുടെ കര്‍ത്താവിന് ദാഹിച്ചപ്പോള്‍ പുളി വീഞ്ഞ് നല്‍കിയതിനെ ഓര്‍ത്തുകൊണ്ട് വിശ്വാസികള്‍ കുരിശില്‍ നിന്നുള്ള വാഴ്വിന്‍റേതായ കൈപ്പുവെള്ളം കുടിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം പിരിഞ്ഞ് പോകുന്നു.
3. പെസഹാ
കഷ്ടാനുഭവ ആഴ്ചയിലെ വ്യാഴാഴ്ചയാണ് പെസഹാവ്യാഴാഴ്ചയായി ആചരിക്കുന്നത്. യിസ്രായേല്‍ ജനം അടിമകളായി പാര്‍ത്തിരുന്ന മിസ്രയിം ദേശത്ത് നിന്ന് യഹോവയുടെ കല്പന പ്രകാരം മോശയുടെ നേതൃത്വത്തില്‍ ഓടിപ്പോന്നതിന്‍റെ ഓര്‍മ്മയാണ് യഹൂദന്മാരുടെ പെസഹാ പെരുന്നാള്‍. നിഷേധിയായ ഫറവോനില്‍ നിന്നും യിസ്രായേല്‍ മക്കളെ വിടുവിക്കുന്നതിനു വേണ്ടി യഹോവയുടെ സംഹാരദൂതന്‍ മിസ്രയിമിലെ ഓരോ വീടുകളിലും അര്‍ദ്ധരാത്രിയില്‍ കടന്ന്ചെന്ന് അവിടുത്തെ ആദ്യജാതന്മാരെ വധിച്ചു. ഇസ്രായേല്‍ മക്കളുടെ ഭവനങ്ങളില്‍ കുഞ്ഞാടിന്‍റെ രക്തം കൊണ്ട് മുദ്രകുത്തിയിരുന്നതിനാല്‍ അടയാളം കണ്ട ഭവനങ്ങളില്‍ കയറാതെ സംഹാരദൂതന്‍ കടന്നുപോയി. യിസ്രായേല്‍ മക്കള്‍ രക്ഷപ്പെടുകയും ചെയ്തു. ഈ കടന്നുപോക്കിനെയാണ് പെസഹാ ആയിട്ട് യഹൂദജനം ആചരിക്കുന്നത്.
ഈ പെസഹാ ദിവസം യേശു തമ്പുരാന്‍ പഴയ നിയമ പെസഹായെ തികച്ച ശേഷം സെഹിയോന്‍ മാളികയില്‍ വെച്ച് ശിഷ്യന്‍മാരുടെ സാന്നിദ്ധ്യത്തില്‍ പുതിയ നിയമ പെസഹാ സ്ഥാപിച്ചു. അപ്പ വീഞ്ഞുകളെ കര്‍ത്താവിന്‍റെ ശരീരരക്തങ്ങളാക്കി രൂപാന്തരപ്പെടുത്തിയശേഷം ശിഷ്യന്മാര്‍ക്കു നല്‍കി. തന്‍റെ രണ്ടാമത്തെ വരവ് വരെ ഇതു ചെയ്യുവാന്‍ ശിഷ്യരോട് കല്പിച്ചു. ഇതിന്‍റെ അനുസ്മരണമാണ് പുതിയനിയമ പെസഹ.
ദു:ഖവെള്ളി
ഉപന്യാസം (ഉത്തരം 2)
ക്യംതാ പെരുന്നാള്‍
ഖണ്ഡിക (ഉത്തരം 1)
സ്വര്‍ഗ്ഗാരോഹണം
ഖണ്ഡിക (ഉത്തരം 3)
പെന്തിക്കൊസ്തി
ഉപന്യാസം (ഉത്തരം 1)
പാഠം - 17
ആരാധന - ഒരു പഠനം
ക. ബ്രാക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
1. ധൂപക്കുറ്റിയില്‍ എത്ര മണികള്‍ ഉണ്ട്?
(8, 4, 12)
2. ധൂപക്കുറ്റിയില്‍ ആകെ ചങ്ങലകള്‍ എത്ര?
(3, 4, 15)
3. വി. കുര്‍ബ്ബാനക്ക് പൂജാപാത്രങ്ങള്‍ വയ്ക്കുന്നതിനുള്ള ചെറിയ പലക?
(കബലാന, തബലൈത്താ, കൗക്കുബോ)
4. വിദ്വാന്‍മാര്‍ക്കു കാണപ്പെട്ട നക്ഷത്രത്തെ സൂചിപ്പിക്കുന്ന ദൈവാലയ ഉപകരണം?
(കൗക്കുബോ, കബലാന, തര്‍വോദോ)
5. പട്ടക്കാരും മേല്‍പ്പട്ടക്കാരും ശുശ്രൂഷക്കുപ്പായത്തിന്‍റെ മുകളില്‍ മാറിലൂടെ ധരിക്കുന്ന മാര്‍ കവചം?
(ഹമ്മനീഹോ, കാപ്പ, ചെരുപ്പ്)
6. കര്‍ത്താവിന്‍റെ നാല് സുവിശേഷങ്ങള്‍ അടങ്ങിയ ഏവന്‍ഗേലിയോന്‍ പുസ്തകം വയ്ക്കുന്ന പീഠം ഏത്?
(വിരിക്കൂട്ടം, ഏവന്‍ഗേലിയോന്‍ മേശ, തബലൈത്താ)
7. വി. കുര്‍ബ്ബാനയ്ക്ക് അപ്പം ഒരുക്കിവയ്ക്കുന്ന പരന്ന പാത്രമാണ്?
(കബലാന, പീലാസ, കാസ)
8. ശത്രുവിനോട് പോരാടുവാനുള്ള നിരന്തര സന്നദ്ധതയെ സൂചിപ്പിക്കുന്ന പട്ടക്കാരന്‍റെ അംശവസ്ത്രം?
(ഹമ്മനീഹോ, ചെരുപ്പ്, അരക്കെട്ട്)
9. ഇസ്രായേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങള്‍ക്കും വെള്ളം ഒഴുക്കികൊടുത്ത തീക്കല്‍ പാറയെ സൂചിപ്പിക്കുന്ന ദൈവാലയ ഉപകരണം?
(കൗക്കുബോ, കബലാന, ശോശപ്പ)
10. ഏലിയാ ദീര്‍ഘദര്‍ശിയുടെ പുറങ്കുപ്പായത്തെ സൂചിപ്പിക്കുന്ന പട്ടക്കാരന്‍റെ അംശവസ്ത്രം?
(അരക്കെട്ട്, കാപ്പ, ഊറാറ)
കക. പേരെഴുതുക
1. അദൃശ്യരായ മാലാഖമാരെ ദൃഷ്ടാന്തീകരിക്കുന്ന ദൈവാലയ ഉപകരണം്?
2. മേല്‍പ്പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള പൗരോഹിത്യ സ്ഥാനികള്‍ എപ്പോഴും തല മൂടിയിരിക്കുന്ന കറുത്ത വസ്ത്രം?
3. സമാഗമനകൂടാരത്തെ മൂടിയിരുന്ന മേഘത്തെ ദൃഷ്ടാന്തീകരിക്കുന്ന ദൈവാലയ ഉപക രണം?
4. യേശുവിന്‍റെ മുന്നോടി?
5. എവന്‍ഗേലിയോന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം?
6. ദിവ്യശുശ്രൂഷകളില്‍ സംബന്ധിക്കുമ്പോള്‍ മാത്രം മേല്‍പ്പട്ടക്കാര്‍ തല മൂടിക്കൊണ്ട് ധരി ക്കുന്ന ശിരോവസ്ത്രം ഏത്?
7. പള്ളിയില്‍ വിശുദ്ധ ആരാധനക്കുള്ള സമയമായി എന്ന് വിശ്വാസികളെ അറിയിക്കുന്ന ദൈവാലയ ഉപകരണം?
8. നമ്മുടെ സഭയുടെ ഇപ്പോഴത്തെ പ്രാദേശിക തലവന്‍?
9. വി. സ്ലീബായിന്‍മേല്‍ ഇടുന്ന നീളമുള്ള വീതികുറഞ്ഞ തുണി?
10. അപ്പവീഞ്ഞുകള്‍ ക്രമീകരിച്ചശേഷം ശോശപ്പകൊണ്ട് മൂടാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ കാസ -പീലാസകള്‍ മൂടുന്ന തുണി ഏത്?
11. സ്രോപ്പേ മാലാഖ ഉപയോഗിച്ച അഗ്നി കൊടിലിനെ സൂചിപ്പിക്കുന്ന ദേവാലയ ഉപകരണം?
12. മണിനാദം കര്‍ത്താവിന്‍റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്നു എന്ന് പറഞ്ഞ പിതാവ് ആര്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1. വി. കുര്‍ബ്ബാന ആരംഭിച്ചാല്‍ അത് അവസാനിക്കുന്നതുവരെ സെമിത്തേരിയില്‍ പോവു കയും തിരി കത്തിക്കുകയും ചെയ്യുന്നത് ശരിയല്ല.
2. വിശ്വാസികള്‍ വി. കുര്‍ബ്ബാനക്കുള്ള സാധനങ്ങള്‍ക്ക് പകരം അതിനുള്ള പണം പള്ളിയില്‍ ഏല്‍പിക്കുന്നതിനെയാണ് വഴിപാട് എന്നു പറയുന്നത്.
3. രാവിലെ ഭക്ഷണം കഴിക്കാതെ വന്നാല്‍ മാത്രം മതി, വി. കുര്‍ബ്ബാന അനുഭവിക്കാന്‍ എന്നുള്ള ധാരണ ശരിയാണ്.
4. ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കല്പന വായിക്കുന്ന സമയത്ത് പട്ടക്കാരന്‍റെ ഇരുവശ ങ്ങളിലുമായി രണ്ട് പേര്‍ മെഴുകുതിരി കത്തിച്ച് പിടിച്ച് നില്‍ക്കണം.
5. പഴയ നിയമവായനകളും അനുബന്ധഗീതങ്ങളും ചൊല്ലിയിട്ടു വേണം പരസ്യ കുര്‍ബ്ബാന ആരംഭിക്കുവാന്‍.
6. ഊറാറ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ തെളിവാണ്.
7. വിരിക്കൂട്ടത്തില്‍ ചുവപ്പ് നിറമുള്ള ഭാഗമാണ് വിരിക്കുമ്പോള്‍ തബലൈത്തായുടെ മുക ളില്‍ മൂടുന്നത്.
8. വി. കുര്‍ബ്ബാനയുടെ ഒരുക്ക ശുശ്രൂഷക്ക് തുയോബാ എന്നു പറയുന്നു.
9. മ്ശംശോനോ എന്നാല്‍ അഞ്ചാം പട്ടമുള്ള ശെമ്മാശന്‍ എന്നാണ്.
10. വിരിക്കൂട്ടത്തിലെ ചുവപ്പ് നിറം ഭൂമിയിലെ വി. സഭയെ സൂചിപ്പിക്കുന്നു.
11. കാസായില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശു മിശിഹായുടെ രക്തം എടുത്ത് പാനം ചെയ്യുന്നതിനുള്ള ഒരു ചെറിയ സ്പൂണ്‍ ആണ് തര്‍വോദോ.
12. മല്‍ക്കിസദേക്കിന്‍റെ ക്രമം കഴിഞ്ഞാല്‍ പുരോഹിതന്‍ കൈകള്‍ കഴുകിയതിനു ശേഷം അംശവസ്ത്രങ്ങള്‍ അണിയുന്നു.
13. സ്ലീബാ പെരുന്നാള്‍ മുതല്‍ ക്യംതാ വരെയുള്ള കാലഘട്ടത്തെയാണ് ക്യംതാ കാലമെന്ന് പറയുന്നത്.
14. പട്ടക്കാരും മേല്‍പ്പട്ടക്കാരും ശുശ്രൂഷ കുപ്പായത്തിന്‍റെ മുകളില്‍ മാറിലൂടെ ധരിക്കുന്ന മാര്‍കവചമാണ് ഹമ്മനീഹോ.
കഢ. പുസ്തകത്തിലേതുപോലെ പൂരിപ്പിക്കുക.
1. വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന പൂജാപാത്രങ്ങള്‍ ത്രോണോസിന്‍മേല്‍ വയ്ക്കുന്ന തിനുള്ള ഒരു ചെറിയ പലകയാണ് ................
2. വി. കുര്‍ബ്ബാനയ്ക്ക് സംബന്ധിക്കാന്‍ വരുന്നവര്‍ ................ ആരംഭിക്കുന്നതിന് മുമ്പ് ദൈവാലയത്തില്‍ എത്തിയിരിക്കണം.
3. വി. കുര്‍ബ്ബാനയ്ക്ക് അപ്പം ഒരുക്കിവയ്ക്കുന്ന പരന്നപാത്രമാണ് ................
4. സ്ലീബാ പെരുന്നാള്‍ മുതല്‍ ................ വരെയുള്ള കാലഘട്ടത്തെയാണ് സ്ലീബാകാലം എന്ന് പറയുന്നത്.
5. ത്രോണോസിന്‍റെ നടുവില്‍ കിഴക്കേ അറ്റത്ത് ................ ന്‍റെ പ്രതീകമായി വി. സ്ലീബ നാട്ടിയിരിക്കണം.
6. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ സൂചിപ്പിക്കാനാണ് ................ യുള്ള കുരിശ് നാം ഉപയോഗിക്കുന്നത്.
7. ഇസ്രായേല്‍ മക്കള്‍ തങ്ങള്‍ക്കുള്ളതിന്‍റെ ................ ദൈവാലയത്തിന് കൊടുക്കണമെന്ന് ദൈവ കല്പനയായിരുന്നു.
8. വി. കുര്‍ബ്ബാനയില്‍ ഓര്‍ക്കേണ്ട പേരുകള്‍ ................ മുമ്പ് പട്ടക്കാരന് ലഭിച്ചിരിക്കണം.
9. ഏവന്‍ഗേലിയോന്‍ മേശ മദ്ബഹായുടെ ................ വശത്ത് വയ്ക്കുന്നു.
10. ത്രോണോസിന്മേല്‍ ................ തിരികള്‍ ആണ് വെയ്ക്കേണ്ടത്.
11. ചുവപ്പു നിറം ദൈവം സൃഷ്ടിച്ച ................ സൂചിപ്പിക്കുന്നു.
12. വി. ത്രോണോസ് മുഴുവന്‍ മൂടിക്കൊണ്ട് വിരിക്കുന്ന തുണിക്കാണ് ................ എന്നു പറ യുന്നത്.
13. വി. മദ്ബഹായില്‍ ശുശ്രൂഷിക്കുമ്പോള്‍ പട്ടക്കാരനു താഴെയുള്ള പൗരോഹിത്യ സ്ഥാനി കള്‍ ശുശ്രൂഷക്കുപ്പായത്തിനു മുകളില്‍ ധരിക്കുന്നതാണ്................
14. ത്രോണോസിന്‍റെ നടുവില്‍ കിഴക്കേ അറ്റത്ത് യേശുക്രിസ്തുവിന്‍റെ പ്രതീകമായ ................ നാട്ടിയിരിക്കണം.
ഢ. ചേരുംപടി ചേര്‍ക്കുക
1. ഏവന്‍ഗേലിയോന്‍ - തീക്കല്‍പ്പാറ
2. മറുവഹസ - സ്രോപ്പേ മാലാഖ
3. ശോശപ്പ - മാലാഖമാര്‍
4. സ്തേഫാനോസ് - പൗരോഹിത്യസ്ഥാനി
5. തര്‍വോദാ - പത്രസീന്‍
6. യൗഫോദിയാക്കോനോ - ശീലമുടി
7. മശിഹാ തമ്പുരാന്‍റെ
പുറംകുപ്പായം - സുവിശേഷം
8. ഇസ്രായേല്‍ ഗോത്രങ്ങളുടെ
പേരെഴുതിയ മാര്‍പതക്കം - ശെമ്മാശന്‍
9. മോശയുടെ മൂടുപടം - കാപ്പ
ഢക. അര്‍ത്ഥം / പകരം എഴുതാവുന്നവ
1. ഏവന്‍ഗേലിയോന്‍
2. ഏവന്‍ഗേലിയോന്‍ മേശ
3. മ്ഗൂശന്‍മാര്‍
4. തൂയോബോ
5. മ്ശംശോനോ
6. കശ്ശീശ്ശോ
7. കാതോലിക്ക
8. പാത്രിയര്‍ക്കീസ്
9. കോറൂയോ
10. കമ്മീസ്
11. ദര്‍ഗാ
12. ഹൂത്തോമൊ
13. ഹൂസോയോ
ഢകക. ഖണ്ഡിക എഴുതുക
1. തബലൈത്ത
2. മല്‍ക്കിസദേക്കിന്‍റെ ക്രമം
3. ചിത്തോല്‍
4. കൗക്കുബോ
5. മസ്നപ്സ
6. കുര്‍ബ്ബാനപ്പണം
ഉത്തരം
ക. 1. 12
2. 4
3. തബലൈത്താ
4. കൗക്കുബോ
5. ഹമ്മനീഹോ
6. ഏലന്‍ഗേലിയോന്‍ മേശ
7. പീലാസ
8. അരക്കെട്ട്
9. ശോശപ്പ
10. കാപ്പ
കക. 1. മറുവഹസ
2. മസ്നപ്സ
3. കബലാന
4. യോഹന്നാന്‍ സ്നാപകന്‍
5. സുവിശേഷം
6. ശീലമുടി
7. വലിയ മണി
8. നി.വ.ദി.മ.ശ്രീ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക
9. ഊറാറ
10. കബലാന
11. തര്‍വോദോ
12. മുശേബര്‍ കീപ്പ
കകക. 1. ശരി
2. തെറ്റ്
3. തെറ്റ്
4. തെറ്റ്
5. ശരി
6. ശരി
7. തെറ്റ്
8. ശരി
9. തെറ്റ്
10. തെറ്റ്
11. ശരി
12. ശരി
13. തെറ്റ്
14. ശരി
കഢ. 1. തബലൈത്ത
2. വി. കുര്‍ബ്ബാന
3. പീലാസ
4. ക്യംതാ
5. യേശുക്രിസ്തുവിന്‍റെ
6. ഊറാറ
7. ദശാംശം
8. തൂയോബോ
9. വലതു
10. 13
11. ചിത്തോല്‍
12. ഊറാറ
13. മരണത്തെ
14. സ്ലീബാ
ഢ. 1. ഏവന്‍ഗേലിയോന്‍ - സുവിശേഷം
2. മറുവഹസ - മാലാഖമാര്‍
3. ശോശപ്പ - തീക്കല്‍പ്പാറ
4. സ്തേഫാനോസ് - ശെമ്മാശന്‍
5. തര്‍വോദോ - സ്രോപ്പേ മാലാഖ
6. യൗഫോദിയാക്കോനോ - പൗരോഹിത്യസ്ഥാനി
7. മശിഹാ തമ്പുരാന്‍റെ
പുറംകുപ്പായം - കാപ്പ
8. ഇസ്രായേല്‍ ഗോത്രങ്ങളുടെ
പേരെഴുതിയ മാര്‍പതക്കം - പത്രസീന്‍
9. മോശയുടെ മൂടുപടം - ശീലമുടി
ഢക. 1. സുവിശേഷം
2. സിംഹാസനം
3. വിദ്വാന്‍മാര്‍
4. ഒരുക്കം
5. ആറാം പട്ടമുള്ള ശെമ്മാശന്‍
6. പട്ടക്കാരന്‍
7. പ്രാദേശിക തലവന്‍
8. സാര്‍വ്വത്രിക സഭാതലവന്‍
9. നാലാം പട്ടമുള്ള ശെമ്മാശന്‍
10. കുപ്പായം
11. ത്രോണോസിന്‍റെ മുമ്പിലുള്ള ചവിട്ട് പടി
12. സമാപന പ്രാര്‍ത്ഥന
13. പാപ പരിഹാര പ്രാര്‍ത്ഥന
ഢകക. 1. തബലൈത്താ
വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന പൂജാപാത്രങ്ങള്‍ ത്രോണോസിന്‍മേല്‍ വെയ്ക്കുന്നതിനുള്ള ഒരു ചെറിയ പലകയാണ് തബലൈത്ത. ഇത് മേല്‍പ്പട്ടക്കാരനാല്‍ കൂദാശ ചെയ്യപ്പെട്ടതും വി. മൂറോനാല്‍ മുദ്രകുത്തപ്പെട്ടതുമാണ്. തബലൈത്തയുടെ പുറത്ത് അത് കൂദാശ ചെയ്ത മേല്‍പ്പട്ടക്കാരന്‍റെ പേരും തീയതിയും എഴുതിയിരിക്കും. ഒരിക്കല്‍ കൂദാശ ചെയ്യപ്പെട്ട തബലൈത്ത വീണ്ടും കൂദാശ ചെയ്യപ്പെടാതിരിക്കുവാനും കൂദാശ ചെയ്യാത്ത തബലൈത്ത ഉപയോഗിക്കാതിരിക്കാനുമാണ് ഇത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പള്ളി ഇല്ലാത്ത സ്ഥലങ്ങളില്‍ തബലൈത്താമേല്‍ പൂജാപാത്രങ്ങള്‍ വെച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കാവുന്നതാണ്.
2. മല്‍ക്കിസദേക്കിന്‍റെ ക്രമം
ഗോത്ര പിതാവായ അബ്രാഹാം രാജാക്കന്മാരെ ജയിച്ചു മടങ്ങി വരുമ്പള്‍ ശാലേം രാജാവായ മല്‍ക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടു വന്ന് അബ്രാഹാമിന് കൊടുത്തു. അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ആയിരുന്നു. അബ്രാഹാം തനിക്കുള്ളതില്‍ നിന്ന് മല്‍ക്കിസദേക്കിന് ദശാംശം കൊടുത്തു. പുരോഹിതനായ മല്‍ക്കിസദേക്ക് അബ്രാഹാമിനെ അനുഗ്രഹിച്ചു. ഉല്പത്തി പുസ്തകം 14-ാം അദ്ധ്യായത്തില്‍ പറയുന്ന ദൈവത്തിന്‍റെ മഹാപുരോഹിതനായ മല്‍ക്കിസദേക്കിന്‍റെ ശുശ്രൂഷ അനുസ്മരിച്ചുകൊണ്ട് വി. കുര്‍ബ്ബാനയ്ക്കുള്ള അപ്പവീഞ്ഞുകളെ ക്രമീകരിച്ച് വെയ്ക്കുന്നതിനെയാണ് മല്‍ക്കിസദേക്കിന്‍റെ ക്രമം എന്നു പറയുന്നത്. ഈ സമയത്ത് പുരോഹിതന്‍ കാഴ്ചയര്‍പ്പണത്തിനുള്ള അപ്പത്തെ പീലാസായിലും വീഞ്ഞും വെള്ളവും സമമായി ചേര്‍ത്ത മിശ്രിതത്തെ കാസായിലും അതിന് കല്പിക്കപ്പെട്ടിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലി സമര്‍പ്പിക്കുന്നു.
3. ചിത്തോല്‍
വി. ത്രോണോസ് മുഴുവനും മൂടിക്കൊണ്ട് വിരിക്കുന്ന തുണിക്കാണ് ചിത്തോല്‍ എന്നു പറയുന്നത്. ഇതിനു ചുവപ്പും പച്ചയും വെള്ളയുമായ നിറങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. കുരിശ്, പ്രാവ്, മുന്തിരിവള്ളി, ഗോതമ്പ്, കതിര് തുടങ്ങിയവ ചിത്തോലില്‍ ഉചിതമായി തയ്ച്ച് ചേര്‍ക്കുന്നു. കുരിശ് നമ്മുടെ കര്‍ത്താവിനെയും പ്രാവ് നമ്മോട് കൂടെ സദാ വസിക്കുന്ന പരിശുദ്ധാത്മാവിനെയും മുന്തിരിവള്ളിയും ഗോതമ്പും ദൈവാനുഗ്രഹത്തേയും വ്യക്തമാക്കുന്നതാണ്.
4. കൗക്കുബോ
പീലാസായില്‍ അപ്പം വെച്ച് കബലാന കൊണ്ട് മൂടുമ്പോള്‍ അപ്പത്തെ സ്പര്‍ശിക്കാത്തവണ്ണം അപ്പത്തിന്‍റെ മുകളില്‍ വെയ്ക്കുന്ന ഏതാണ്ട് നക്ഷത്ര ആകൃതിയിലുള്ള ഒരു സാധനമാണ് കൗക്കുബോ. ഇത് പൊന്ന്, വെള്ളി, സ്റ്റീല്‍ ഇവയിലേതെങ്കിലും ഒന്നുകൊണ്ട് ഉണ്ടാക്കുന്നു. വിദ്വാന്‍മാര്‍ക്ക് കാണപ്പെട്ട നക്ഷത്രത്തെ ഇത് സൂചിപ്പിക്കുന്നു.
5. മസ്നപ്സ
മേല്പട്ടക്കാര്‍ മുതലുള്ള പൗരോഹിത്യ സ്ഥാനികള്‍ എപ്പോഴും തലമൂടിയിടുന്ന കറുത്ത വസ്ത്രമാണ് മസ്നപ്സ. ഇത് ഔദ്യോഗികമായി ദയറാക്കാരുടെ വസ്ത്രമാണ്. ഒരാള്‍ ദയറാ സ്ഥാനം സ്വീകരിക്കുമ്പോള്‍ ലോകത്തോടും അതിന്‍റെ മോദങ്ങളോടും വിട പറയുന്നുവെന്ന് വ്യക്തമാക്കുന്ന അടയാളമാണ് ശിരോവസ്ത്രമായ മസ്നപ്സ. ഇത് ഒരിയ്ക്കല്‍ സ്വീകരിച്ചാല്‍ കുളിക്കുക തുടങ്ങിയ ദിനകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് തലയില്‍ നിന്നും അഴിച്ച് മാറ്റുന്നത്.
6. കുര്‍ബ്ബാനപ്പണം
യഹൂദ സഭയില്‍ ബലി കഴിക്കാന്‍ വരുന്നവര്‍ ബലിവസ്തു കൂടി കൊണ്ടു വന്ന് ആചാര്യനെ ഏല്പിക്കണമായിരുന്നു. ബലി നിര്‍വ്വഹണത്തിന് ആചാര്യനോട് സഹകരിക്കുകയും ബലിയര്‍പ്പണത്തിന് ശേഷം അതില്‍ ഒരു ഭാഗം ആചാര്യനില്‍ നിന്ന് വാങ്ങി ഭക്ഷിക്കുകയും ചെയ്യണമായിരുന്നു. അതുപോലെ തന്നെ വി. കുര്‍ബ്ബാനയ്ക്കുള്ള സാധനങ്ങള്‍ വിശ്വാസികള്‍ നേരത്തെ ദൈവാലയത്തില്‍ എത്തിക്കുകയും അതില്‍നിന്ന് ആവശ്യമുള്ളതെടുത്ത് പുരോഹിതന്‍ ബലി അര്‍പ്പിക്കുകയും വിശ്വാസികള്‍ അത് ഭക്ഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ആദ്യകാലത്ത്. എന്നാല്‍ വിശ്വാസികള്‍ വി. കുര്‍ബ്ബാനയ്ക്കുള്ള സാധനങ്ങള്‍ക്ക് പകരം അതിനുള്ള പണം പള്ളിയില്‍ ഏല്‍പിക്കുവാന്‍ തുടങ്ങി. ഇതാണ് കുര്‍ബ്ബാനപ്പണം എന്നറിയപ്പെടുന്നത്.
പാഠം 18
മുളന്തുരുത്തി സുന്നഹദോസ്
ക. ബ്രാക്കറ്റില്‍ നിന്നും ശരിയുത്തരം എടുത്തെഴുതുക
1. മുളന്തുരുത്തി സുന്നഹദോസ് കൂടിയ വര്‍ഷം?
(എ.ഡി 1876, എ.ഡി 1976, എ.ഡി 1886)
2. പരി. പത്രോസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ മലങ്കരയില്‍ നിന്ന് തിരിച്ച് എഴുന്നള്ളിയ വര്‍ഷം?
(എ.ഡി 1876, എ.ഡി 1877, എ.ഡി 1880)
3. ജനാധിപത്യ ഭരണക്രമത്തിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത്?
(മലങ്കര, ഗ്രീസ്, അന്ത്യോഖ്യാ)
കക. പേരെഴുതുക
1. മുളന്തുരുത്തി സുന്നഹദോസ് വിളിച്ചുചേര്‍ത്ത അന്ത്യോഖ്യാ പാത്രീയര്‍ക്കീസ് ബാവ ആര്?
2 മലങ്കര മെത്രാപ്പോലീത്തായുടെ ആസ്ഥാനം?
3. മുളന്തുരുത്തി സുന്നഹദോസ് ചേരുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത് ആര്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1. മുളന്തുരുത്തി സുന്നഹദോസിനു ശേഷം എട്ട് പട്ടക്കാരും പതിനഞ്ച് അല്‍മായക്കാരും ഉള്‍പ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
2. പരി. പത്രോസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭ ജിച്ചു.
3. മുളന്തുരുത്തി സുന്നഹദോസില്‍ ഊര്‍ശ്ലേമിന്‍റെ അബ്ദുള്ള മോര്‍ ഗ്രീഗോറിയോസ്, മലങ്ക രയുടെ ജോസഫ് മോര്‍ ദീവന്നാസ്യോസ് എന്നീ മേല്‍പട്ടക്കാര്‍ സംബന്ധിച്ചിരുന്നു.
4. മുളന്തുരുത്തി മാര്‍തോമന്‍ പള്ളിയിലാണ് 1876-ല്‍ സുന്നഹദോസ് യോഗം ചേര്‍ന്നത്.
കഢ. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക.
1. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണ് .........
2. മലങ്കര മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയാണ് .......... എന്നറിയ പ്പെടുന്നത്.
3. .......... ഭദ്രാസനത്തിന്‍റെ ചുമതല മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മോര്‍ ദിവന്നാസിയോസ് വഹിച്ചു.
ഢ. ചേരുംപടി ചേര്‍ക്കുക
1. അങ്കമാലി - ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ്
2. മുളന്തുരുത്തി സുന്നഹദോസ് - ഊര്‍ശ്ലേം
3. കൊച്ചു തിരുമേനി - മുളന്തുരുത്തി പടിയോല
4. അബ്ദുള്ള മോര്‍ ഗ്രിഗോറിയോസ് - 1876
5. സമ്മതപത്രം - അമ്പാട്ട് ഗീവര്‍ഗീസ് മോര്‍ കൂറീലോസ്
ഢക. ഖണ്ഡിക എഴുതുക
1. മുളന്തുരുത്തി പടിയോല
2. മുളന്തുരുത്തി സുന്നഹദോസിന്‍റെ തീരുമാനങ്ങള്‍
3. മുളന്തുരുത്തി സുന്നഹദോസില്‍ രൂപീകരിച്ച പുതിയ ഭദ്രാസനങ്ങളും അവയുടെ മെത്രാ പ്പോലീത്താമാരും
ഢകക. ഉപന്യാസം എഴുതുക
മുളന്തുരുത്തി സുന്നഹദോസ്
ഉത്തരം
ക. 1. എ.ഡി 1876
2. എ.ഡി 1877
3. ഗ്രീസ്
കക. 1. പരി. ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ
2. കോട്ടയം
3. ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ്
കകക 1. തെറ്റ്
2. ശരി
3. ശരി
4. ശരി
കഢ. 1. മുളന്തുരുത്തി സുന്നഹദോസ്
2. സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍
3. കോട്ടയം
ഢ. 1. അമ്പാട്ട് ഗീവര്‍ഗീസ് മോര്‍ കൂറീലോസ്
2. 1876
3. ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ്
4. ഊര്‍ശ്ലേം
5. മുളന്തുരുത്തി പടിയോല
ഢക. 1. മുളന്തുരുത്തി പടിയോല
മുളന്തുരുത്തി സുന്നഹദോസിലെ തീരുമാനങ്ങളെല്ലാം രേഖപ്പെടുത്തി സുന്നഹദോസില്‍ സംബന്ധിച്ച അംഗങ്ങളെല്ലാം ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്ത ഒരു പ്രതി പരി. പാത്രീയര്‍ക്കീസ് ബാവയ്ക്കും സമര്‍പ്പിക്കാനും ഒരു പ്രതി സഭയുടെ കേന്ദ്രത്തില്‍ സൂക്ഷിക്കാനും തീരുമാനിച്ചു. ഈ തീരുമാനങ്ങളൊക്കെ സവിസ്തരം രേഖപ്പെടുത്തിയ ഒരു സമ്മത പത്രം മലങ്കര സഭാംഗങ്ങള്‍ പരി. പാത്രീയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ചു. ഈ സമ്മതപത്രമാണ് മുളന്തുരുത്തി പടിയോല എന്ന പേരില്‍ അറിയപ്പെടുന്നത്.
2. മുളന്തുരുത്തി സുന്നഹദോസിലെ തീരുമാനങ്ങള്‍
1. മലങ്കര സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ പൂര്‍വികമായ സത്യവിശ്വാസങ്ങള്‍ പാലിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. ഇതിന്‍ പ്രകാരം വിശ്വാസപരമായി ലംഘനം നടത്തുന്നവര്‍ക്ക് പള്ളിയിലോ സഭയിലോ സ്ഥാനം ഉണ്ടായിരിക്കുകയില്ല.
2. സഭയുടെ കാനോന്‍ നിയമങ്ങള്‍ അച്ചടിപ്പിച്ച് എല്ലാ പള്ളികള്‍ക്കും എത്തിച്ച് കൊടുക്കാന്‍ തീരുമാനിച്ചു.
3. എല്ലാ പള്ളികളിലും അവിടെ നടക്കുന്ന മാമ്മോദീസ, വിവാഹം, ശവസംസ്ക്കാരം ഇവയ്ക്കെല്ലാം പ്രത്യേകം രജിസ്റ്ററുകള്‍ ഉണ്ടാക്കി സൂക്ഷിക്കാന്‍ തീരുമാനിച്ചു.
4. സഭയുടെ പൊതു ആവശ്യത്തിനായി ഒരു സ്ഥിരമായ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു.
5. ഭരണപരമായ കാര്യങ്ങള്‍ക്കായി മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ പട്ടക്കാരും അത്മായക്കാരും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
3. മലങ്കര സഭയുടെ പ്രദേശങ്ങള്‍ മുഴുവന്‍ ഒരു മെത്രാപ്പോലീത്താക്ക് തനിച്ച് ഭരണം നടത്താന്‍ പ്രയാസമാണെന്ന് മനസിലാക്കിയ പരി. പത്രോസ് ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവ മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ചു. ആസ്ഥാനം കോട്ടയത്ത് തുടരുവാനും കോട്ടയത്തിന്‍റെ തെക്ക് ഭാഗം കൊല്ലം, നിരണം, തുമ്പമണ്‍ എന്നിവയായും വടക്ക് ഭാഗം അങ്കമാലി, കൊച്ചി, കണ്ടനാട് എന്നീ ഭദ്രാസനങ്ങളുമായും രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഇവയ്ക്ക് വേണ്ടി 6 മെത്രാപ്പോലീത്തമാരേയും വാഴിച്ചു.
അങ്കമാലി - അമ്പാട്ട് ഗീവര്‍ഗീസ് മോര്‍ കൂറീലോസ്
കൊച്ചി - കരോട്ട് വീട്ടില്‍ ശെമവൂന്‍ മോര്‍ ദിവന്നാസിയോസ്
കണ്ടനാട് - മുറിമറ്റം പൗലോസ് മോര്‍ ഈവാനിയോസ്
കൊല്ലം - കടവില്‍ പൗലോസ് മോര്‍ അത്താനാസ്യോസ്
നിരണം - ചാത്തുരുത്തില്‍ ഗീവറുഗീസ് മോര്‍ ഗ്രിഗോറിയോസ്
തുമ്പമണ്‍ - കോനാട്ട് ഗീവര്‍ഗീസ് മോര്‍ യൂലിയോസ്
കോട്ടയം ഭദ്രാസനത്തിന്‍റെ ചുമതല മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മോര്‍ ദിവന്നാസിയോസ് വഹിച്ചു.
ഢകക. മുളന്തുരുത്തി സുന്നഹദോസ്
മലങ്കാര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണ് മുളന്തുരുത്തി പാത്രീയര്‍ക്കീസ് ബാവ വിളിച്ചുചേര്‍ത്ത യോഗം 1876-ല്‍ മുളന്തുരുത്തി മാര്‍തോമന്‍ പള്ളിയില്‍ മൂന്നു ദിവസങ്ങളിലായി നടന്നു. 103 പള്ളികളില്‍ നിന്നും 130 വൈദികരും 144 അല്‍മായക്കാരും, കൂടാതെ ഊര്‍ശ്ലേമിന്‍റെ അബ്ദുള്ള മോര്‍ ഗ്രിഗോറിയോസ് മലങ്കരയുടെ ജോസഫ് മോര്‍ ദീവന്നാസ്യോസ് എന്നിവരും സംബന്ധിച്ചിരുന്നു. സുന്നഹദോസിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത് മുളന്തുരുത്തി ഇടവകയിലെ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാനായിരുന്നു.
സുന്നഹദോസില്‍ ഒന്നാമത്തെ ദിവസം പ്രതിനിധികളുടെ രജിസ്ട്രേഷനും ബാവയുടെ ഉത്ഘാടന പ്രസംഗവും നടന്നു. രണ്ടാം ദിവസം പരി. പാത്രീയര്‍ക്കീസ് ബാവയുടെ കല്‍പന വായിച്ചു. മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തയുടെ വാഴ്ചയെ തുടര്‍ന്ന് മലങ്കര സഭയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍, അവയെ ഇല്ലായ്മ ചെയ്യുവാന്‍ പരി. ബാവ നടത്തിയ പരിശ്രമം, മേലില്‍ ഇപ്രകാരം സംഭവിക്കാതിരിപ്പാന്‍ സഭ ചെയ്യേണ്ട ക്രമീകരണം എന്ന നിലയ്ക്ക് കെല്‍പുള്ള ഒരു ഭരണ സംവിധാനം ഉണ്ടാകേണ്ട ആവശ്യകത എന്നിവയെല്ലാം കല്‍പനയില്‍ വ്യക്തമായി പരാമര്‍ശിച്ചിരുന്നു.
മൂന്നാം ദിവസം പരി. ബാവയ്ക്ക് മറുപടി സമര്‍പ്പിച്ചു. മറുപടിയില്‍ പറയുന്ന തീരുമാനങ്ങള്‍ ഇവയാണ്.
1. മലങ്കര സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ പൂര്‍വികമായ സത്യവിശ്വാസങ്ങള്‍ പാലിച്ചുകൊണ്ട് ഉറച്ചു നില്‍ക്കും. ഇതിന്‍ പ്രകാരം വിശ്വാസപരമായി ലംഘനം നടത്തുന്നവര്‍ക്ക് പള്ളിയിലോ സഭയിലോ സ്ഥാനം ഉണ്ടായിരിക്കുകയില്ല.
2. സഭയുടെ കാനോന്‍ നിയമങ്ങള്‍ അച്ചടിപ്പിച്ച് എല്ലാ പള്ളികള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ തീരുമാനിച്ചു.
3. എല്ലാ പള്ളികളിലും അവിടെ നടക്കുന്ന മാമ്മോദീസ, വിവാഹം, ശവസംസ്കാരം ഇവയെക്കെല്ലാം പ്രത്യേകം രജിസ്റ്ററുകള്‍ ഉണ്ടാക്കി സൂക്ഷിക്കാന്‍ തീരുമാനിച്ചു.
4. സഭയുടെ പൊതു ആവശ്യത്തിനായി ഒരു സ്ഥിരമായ ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചു.
5. ഭരണപരമായ കാര്യങ്ങള്‍ക്കായി മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ പട്ടക്കാരും അല്‍മായക്കാരും ഉള്‍പ്പെടെ ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു.
ഈ തീരുമാനങ്ങളെല്ലാം രേഖപ്പെടുത്തി സുന്നഹദോസില്‍ സംബന്ധിച്ച അംഗങ്ങളെല്ലാം ഒപ്പിട്ട് രജിസ്റ്റര്‍ ചെയ്ത ഒരു പ്രതി പരി. ബാവയ്ക്ക് സമര്‍പ്പിക്കാനും ഒരു പ്രതി സഭയുടെ കേന്ദ്രത്തില്‍ സൂക്ഷിക്കാനും തീരുമാനിച്ചു. ഈ തീരുമാനങ്ങള്‍ സവിസ്തരം രേഖപ്പെടുത്തിയ ഒരു സമ്മതപത്രം മലങ്കര സഭാംഗങ്ങള്‍ പരി. പാത്രീയര്‍ക്കീസ് ബാവയ്ക്ക് സമര്‍പ്പിച്ചു. അതാണ് മുളന്തുരുത്തി പടിയോല.
മുളന്തുരുത്തി സുന്നഹദോസിലെ തീരുമാനമനുസരിച്ച് മലങ്കരയിലെ എട്ട് പട്ടക്കാരും പതിനാറ് അല്‍മായക്കാരും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയാണ് സുറിയായനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
പാഠം - 19
മോര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍
ക. ബ്രാക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
1. ജോസഫ് മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കാലം ചെയ്തത് എന്ന്?
(1909, 1910, 1907)
2. പരുമല സെമിനാരി സ്ഥാപിച്ചത് ആര്?
(മോര്‍ ദീവന്നാസ്യോസ് ആറാമന്‍, മോര്‍ ഈവാനിയോസ്, മോര്‍ ദീവന്നാസ്യോസ് അഞ്ചാ മന്‍)
3. ജോസഫ് മോര്‍ ദീവന്നാസ്യോസ് അഞ്ചാമനെ വാഴിച്ച പാത്രിയര്‍ക്കീസ് ബാവ?
(പരി. യാക്കോബ് ദ്വിതീയന്‍, പരി. ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍, പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദുള്ള ബാവ)
കക. പേരെഴുതുക
1. പരി. പാത്രീയര്‍ക്കീസ് ബാവയെ അനുകൂലിക്കുന്ന വിഭാഗം അറിയപ്പെട്ടിരുന്നത്?
2. മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മെത്രാപ്പോലീത്ത?
3. വട്ടശ്ശേരില്‍ തിരുമേനി എന്ന പേരില്‍ അറിയപ്പെടുന്നത് ആര്?
4. മലങ്കര സഭയുടെ അതിപ്രഗത്ഭരായ മെത്രാപ്പോലീത്താമാരില്‍ അഗ്രഗണ്യനായിരുന്ന മെത്രാപ്പോലീത്ത?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1. വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങുവാന്‍ മോര്‍ ദീവന്നാസ്യോസ് ആറാമന്‍ അര്‍ഹനായി.
2. ദീവന്നാസ്യോസ് അഞ്ചാമനുശേഷം വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മോര്‍ ദീവന്നാസ്യോസ് മലങ്കര മെത്രപ്പോലീത്തയായി.
3. വട്ടശ്ശേരി തിരുമേനി സ്വാര്‍ത്ഥനും തന്നിഷ്ടക്കാരനുമായി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സഭയില്‍ ഭിന്നതകള്‍ ഉടലെടുത്തു.
4. പരി. പത്രോസ് തൃതീയന്‍ പാത്രീയര്‍ക്കീസില്‍ നിന്നും ജോസഫ് മോര്‍ ദീവന്നാസ്യോസ് സ്ഥാനമേറ്റു.
കഢ. പുസ്തകത്തിലേതുപോലെ പൂരിപ്പിക്കുക.
1. മോര്‍ ദീവന്നാസ്യോസ് അഞ്ചാമനുശേഷം ............. തിരുമേനിയെ മലങ്കര മെത്രാപ്പോലീ ത്തയായി തെരഞ്ഞെടുത്തു.
2. 1909 ജൂലൈ 11-ാം തീയതി ജോസഫ് മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കാലം ചെയ്ത് .......... പഴയ സെമിനാരിയില്‍ കബറടക്കപ്പെട്ടു.
3. സഭാസ്വത്തുക്കളുടെ കൂട്ടു ട്രസ്റ്റിമാര്‍ കോനാട്ട് വന്ദ്യ മാത്തന്‍ മല്‍പാനും ശ്രീ .......... ആയിരുന്നു.
ഢ. ചേരുംപടി ചേര്‍ക്കുക
1. വെട്ടിക്കല്‍ ദയറാ - മോര്‍ ദീവന്നാസ്യോസ് ആറാമന്‍
2. മല്ലപ്പള്ളി മെത്രാന്‍ - സെമിനാരി കേസ്സ്
3. 1879 - മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍
ഢക. ഖണ്ഡിക എഴുതുക
മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ സംഭാവനകള്‍
ഉത്തരം
ക. 1. 1909
2. മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍
3. പരി. യാക്കോബ് ദ്വിതീയന്‍
കക. 1. ബാവാ കക്ഷി
2. പുലിക്കോട്ടില്‍ ജോസഫ് മോര്‍ ദീവന്നാസ്യോസ്
3. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മോര്‍ ദീവന്നാസ്യോസ്
4. മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍
കകക. 1. തെറ്റ്
2. ശരി
3. ശരി
4. തെറ്റ്
ഢക. 1. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മോര്‍ ദീവന്നാസ്യോസ്
2. കോട്ടയം
3. സി.ജെ കുര്യന്‍
ഢ. 1. വെട്ടിക്കല്‍ ദയറാ - മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍
2. മല്ലപ്പിള്ളി മെത്രാന്‍ - മോര്‍ ദീവന്നാസ്യോസ് ആറാമന്‍
3. 1879 - സെമിനാരി കേസ്
ഢക. 1. മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തോമസ് മോര്‍ അത്താനാസ്യോസില്‍ നിന്നും സഭാസ്വത്തുക്കള്‍ വിട്ടുകിട്ടുന്നതിനായി 1879 ല്‍ സിവില്‍ കേസ് കൊടുത്തു. തന്മൂലം വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങുവാന്‍ അദ്ദേഹം തയ്യാറായി. പള്ളികളെല്ലാം മാര്‍തോമാക്കാരില്‍ നിന്നും വീണ്ടെടുത്തു. സഭയുടെ സാമൂഹ്യപുരോഗതിക്കായി പരുമല സെമിനാരി പഴയ സെമിനാരിയിലെ മാര്‍തോമാ പ്രസ്സ് എന്നിവ സ്ഥാപിച്ചു. എം.ഡി സെമിനാരി സ്കൂളടക്കം, അനേകം സ്കൂളുകള്‍ ആരംഭിച്ചു. തിരുവനന്തപുരം പള്ളി, വെട്ടിക്കല്‍ ദയറാ എന്നിവ സ്ഥാപിച്ചു. തക്സാകളും ശുശ്രൂഷാക്രമങ്ങളും അച്ചടിപ്പിച്ചു. ഇടവക പത്രിക, സുവിശേഷകന്‍ എന്നീ മാസികകള്‍ ആരംഭിച്ചു.
പാഠം - 20
പരി. അബ്ദേദാലോഹോ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര സന്ദര്‍ശനവും
തുടര്‍ന്നുള്ള സംഭവങ്ങളും
ക. ബ്രാക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക
1. ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിച്ച പരി. പാത്രിയര്‍ക്കീസ് ബാവ?
(പരി. അബ്ദുള്ള പാത്രിയര്‍ക്കീസ്, പരി. യാക്കോബ് ദ്വീതീയന്‍ പാത്രിയര്‍ക്കീസ്, പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ്)
2. 1911-ല്‍ പരി. പാത്രിയര്‍ക്കീസ് ബാവ മലങ്കരയില്‍ വി. മൂറോന്‍ കൂദാശ ചെയ്ത ദേവാ ലയം?
(മുളന്തുരുത്തി, കോതമംഗലം, പരുമല)
3. പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവയെ അധികാര ദുര്‍മോഹി എന്നു വിളിച്ചാക്ഷേപിച്ച താര്?
(മോര്‍ ദീവന്നാസ്യോസ് ആറാമന്‍, മോര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, ഗീവര്‍ഗീസ് മോര്‍ സേവേറിയോസ്)
4. പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ അകപ്പറമ്പ് പള്ളിയില്‍ വച്ച് വാഴിച്ച മെത്രാപ്പോ ലീത്ത?
(പൗലോസ് മോര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മോര്‍ സേവേറിയോസ്, മോര്‍ ഈവാനി യോസ്)
കക. പേരെഴുതുക
1. പാണമ്പാടി പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത?
2. മലങ്കര റീത്ത് പുനരൈക്യപ്രസ്ഥാനം സ്ഥാപിച്ച മെത്രാപ്പോലീത്ത?
3 മോര്‍ ദീവന്നാസ്യോസ് ആറാമനെ സഭയില്‍ നിന്നും മുടക്കിയ പാത്രീയര്‍ക്കീസ് ബാവ?
4. വി. അബ്ദേദാലോഹോ പാത്രീയര്‍ക്കീസ് ബാവ കാലം ചെയ്തതിനെ തുടര്‍ന്ന് പാത്രീ യര്‍ക്കീസായി വാഴിക്കപ്പെട്ടത് ആര്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1 മാനസികവൈകല്യവും ഓര്‍മ്മക്കുറവും മൂലം പരി. സുന്നഹദോസിനാല്‍ തള്ളപ്പെട്ട മേല്‍പ്പ ട്ടക്കാരനായിരുന്നു മോര്‍ അബ്ദുള്‍ മ്ശിഹാ പാത്രിയര്‍ക്കീസ്.
2. മലങ്കരയിലെത്തിയ അബ്ദുള്‍ മശീഹാ പാത്രിയര്‍ക്കീസ്, കല്ലാശ്ശേരി പുന്നൂസ് റമ്പാനെ മെത്രാനായി വാഴിക്കുകയും മുറിമറ്റം മാര്‍ ഈവാനിയോസിനെ കാതോലിക്ക എന്ന സ്ഥാനം നല്‍കി വാഴിക്കുകയും ചെയ്തു.
3. പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവയുടെ ആജ്ഞയനുസരിച്ച് വി. മൂറോന്‍ കൂദാ ശയും പള്ളി പ്രതിപുരുഷയോഗവും സംബന്ധിച്ച് കല്‍പനകള്‍ മുറിമറ്റം മോര്‍ ഈവാനി യോസ് മെത്രാപ്പോലീത്തയാണ് പുറപ്പെടുവിച്ചത്.
4. പൗലോസ് മോര്‍ അത്താനാസ്യോസിന്‍റെ തിരഞ്ഞെടുപ്പിന് പരി. പാത്രീയര്‍ക്കീസ് ബാവയുടെ സ്ഥിരീകരണം ലഭിച്ചിരുന്നു.
കഢ. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക
1. ........... ഒക്ടോബറില്‍ പരി. അബ്ദുള്ള പാത്രീയര്‍ക്കീസ് ബാവ മലങ്കരയില്‍ നിന്ന് തിരി ച്ചെഴുന്നള്ളി.
2. 1927-ല്‍ കണ്ടനാട് ഭദ്രാസനത്തിന് ........... മെത്രാപ്പോലീത്തയെ പരി. ഏലിയാസ് തൃതീ യന്‍ പാത്രീയര്‍ക്കീസ് ബാവാ വാഴിച്ചു.
3. ഇടവഴിക്കല്‍ ഗീവര്‍ഗീസ് കശീശായെ ......... എന്ന സ്ഥാനനാമത്തില്‍ 1910 ഓഗസ്റ്റ് 28-ാം തീയതി മെത്രാപ്പോലീത്തയായി വാഴിച്ചു.
4. പരമഭക്തനും മലങ്കര മെത്രാപ്പോലീത്തായുമായ പൗലോസ് മോര്‍ കൂറിലോസ് 1917 ഡിസം ബര്‍ 15-ാം തീയതി കാലം ചെയ്ത് .......... പള്ളിയില്‍ അടക്കപ്പെട്ടു.
ഢ. ചേരുംപടി ചേര്‍ക്കുക
1. പൗലോസ് മോര്‍ കൂറിലോസ് - മൂറോന്‍ കൂദാശ
2. പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ - മോര്‍ ഈവാനിയോസ്
3. മലങ്കര റീത്ത് പുനരൈക്യ പ്രസ്ഥാനം - പാണമ്പാടി പള്ളി
4. മോര്‍ ദിവന്നാസ്യോസ് ആറാമന്‍ - ബോംബെ
5. മുളന്തുരുത്തി പള്ളി - മോര്‍ അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ്
ഢക. ഖണ്ഡിക എഴുതുക
പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര സന്ദര്‍ശനം
ഢകക. ഉപന്യാസം
മോര്‍ ദിവന്നാസ്യോസ് ആറാമന്‍റെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
ഉത്തരം
ക. 1. പരി. അബ്ദുള്ള പാത്രീയര്‍ക്കീസ്
2. മുളന്തുരുത്തി
3. മോര്‍ ദീവന്നാസ്യോസ് ആറാമന്‍
4. പൗലോസ് മോര്‍ അത്താനാസ്യോസ്
കക. 1. പൗലോസ് മോര്‍ കൂറിലോസ്
2. മോര്‍ ഈവാനിയോസ്
3. പരി. അബ്ദുള്ള പാത്രീയര്‍ക്കീസ്
4. പരി. ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ
കകക. 1. ശരി
2. ശരി
3. ശരി
4. തെറ്റ്
കഢ. 1. 1911
2. ഔഗേന്‍ മോര്‍ തീമോത്തിയോസ്
3. മോര്‍ സേവേറിയോസ്
4. പാണമ്പാടി
ഢ. 1. പൗലോസ് മോര്‍ കൂറിലോസ് - പാണമ്പാടി പള്ളി
2. പരി. അബ്ദുള്ള പാത്രീയര്‍ക്കീസ് ബാവ - ബോംബെ
3. മലങ്കര റീത്ത് പുനരൈക്യ പ്രസ്ഥാനം - മോര്‍ ഈവാനിയോസ്
4. മോര്‍ ദീവന്നാസ്യോസ് ആറാമന്‍ - മോര്‍ അബ്ദുള്‍ മശിഹാ പാത്രീ യര്‍ക്കീസ്
5. മുളന്തുരുത്തി പള്ളി - മൂറോന്‍ കൂദാശ
ഢക. 1909-ല്‍ ബോംബെയിലെത്തിയ പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്ദുള്ള ബാവയ്ക്ക് മോര്‍ ദീവന്നാസ്യോസ് ആറാമന്‍റെ നേതൃത്വത്തില്‍ മലങ്കരയിലേക്കാനയിച്ചു. ഗംഭീര സ്വീകരണവും നല്‍കപ്പെട്ടു. മലങ്കര സഭയുടെ ഭരണകാര്യങ്ങള്‍ ക്രമപ്പെടുത്തുവാന്‍ പരി. ബാവ താന്‍ സ്ഥാനം നല്‍കി ഭരണമേല്‍പിച്ച രണ്ട് മെത്രാന്‍മാരോടും നിയമാനുസൃതമായ ഉടമ്പടി നല്‍കുവാന്‍ ആവശ്യപ്പെട്ടു. മോര്‍ കൂറിലോസ് തിരുമേനി ഉടമ്പടി സമര്‍പ്പിച്ചു. എന്നാല്‍ ദിവന്നാസ്യോസ് തിരുമേനി വിസമ്മതിക്കുകയും ബാവക്കെതിരെ ദുഷ്പ്രചാരണം ആരംഭിച്ചു. പരി. ബാവ 1909-ല്‍ കോട്ടയത്ത് വിളിച്ചുകൂട്ടിയ പള്ളി പ്രതിപുരുഷയോഗത്തില്‍ കലഹമുണ്ടായി. 1910-ല്‍ പരി. ബാവ പൗലോസ് മോര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മോര്‍ സേവേറിയോസ് എന്നിവരെ മെത്രാപ്പോലീത്തമാരായി വാഴിച്ചു. 1911-ല്‍ മുളന്തുരുത്തി പള്ളിയില്‍ വച്ച് ബാവ മൂറോന്‍ കൂദാശ ചെയ്തു. അതുകൂടാതെ ആലുവ പള്ളിയില്‍ വച്ച് പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടി. പൗലോസ് മോര്‍ കൂറിലോസിനെ മലങ്കര മെത്രാപ്പോലീത്തയായും കോനാട് മല്‍പാനച്ചന്‍, ശ്രീ. സി.ജെ കുര്യന്‍ എന്നിവരെ കൂട്ട് ട്രസ്റ്റിമാരായും തെരഞ്ഞെടുത്തു. 1911 ഒക്ടോബറില്‍ പരി. ബാവ മലങ്കരയില്‍ നിന്ന് തിരിച്ചെഴുന്നള്ളി.
ഢകക. 1909-ല്‍ മലങ്കരയിലെത്തിയ പരി. അബ്ദുള്ള പാത്രീയര്‍ക്കീസ് ബാവയ്ക്ക് മോര്‍ ദീവന്നാസ്യോസ് ആറാമന്‍റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കപ്പെട്ടു. മലങ്കര സഭയുടെ ഭരണ കാര്യങ്ങള്‍ ക്രമപ്പെടുത്തുവാന്‍ പരി. ബാവാ താന്‍ സ്ഥാനം നല്‍കി ഭരണമേല്‍പ്പിച്ച രണ്ട് മെത്രാന്‍മാരോടും നിയമാനുസൃതമായ ഉടമ്പടി നല്‍കുവാന്‍ ആവശ്യപ്പെട്ടെങ്കിലും വട്ടശ്ശേരില്‍ ദിവന്നാസ്യോസ് തിരുമേനി വിസമ്മതിച്ചു. മാത്രമല്ല പരി. ബാവയ്ക്കെതിരെ ദുഷ്പ്രചാരണം ആരംഭിച്ചു. പരി. പിതാവിനെ അധികാര ദുര്‍മോഹി എന്ന് വിളിച്ച് വ്യക്തിപരമായി ആക്ഷേപിക്കുവാന്‍ സ്വപക്ഷത്തെ പ്രോത്സാഹിപ്പിച്ചു. 1909-ല്‍ കോട്ടയത്ത് ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗത്തില്‍ മോര്‍ ദിവന്നാസ്യോസിന്‍റെ പ്രേരണയാല്‍ കലഹമുണ്ടായി. പരി. ബാവ സമുദായാന്തരീക്ഷം കലുഷിതമായതിനെ തുടര്‍ന്ന് മോര്‍ ദിവന്നാസ്യോസ് ആറാമനെ മുടക്കി.
പിന്നീട് 1905-ല്‍ പരി. സിംഹാസനത്തില്‍ നിന്നും തള്ളപ്പെട്ട് സ്വസ്ഥമായി കഴിഞ്ഞിരുന്ന മോര്‍ അബ്ദുള്‍ മശിഹാ പാത്രീയക്കീസിനെ മലങ്കരയില്‍ വരുത്തി. ഇതിന് ചുക്കാന്‍ പിടിച്ചത് മോര്‍ ദിവന്നാസ്യോസ് ആറാമന്‍റെ വലംകൈ ആയിരുന്ന ഫാ. പി.റ്റി ഗീവര്‍ഗീസ് ആയിരുന്നു. മലങ്കരയിലെത്തിയ അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ്, കല്ലാശ്ശേരി പുന്നൂസ് റമ്പാനെ മെത്രാനായി വാഴിക്കുകയും മുറിമറ്റം മോര്‍ ഈവാനിയോസിനെ കാതോലിക്ക എന്ന സ്ഥാനം നല്‍കി വാഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാത്രിയര്‍ക്കീസ് നല്‍കുന്ന അധികാരം അസാധുവാണെന്ന് നിശ്ചയമുണ്ടായിരുന്ന മോര്‍ ദിവന്നാസ്യോസ് ആറാമന്‍ ഈ വാഴ്ചയില്‍ പങ്കെടുത്തില്ല.
1908 മുതല്‍ വട്ടിപ്പണത്തിന്‍റെ പലിശ ആരും വാങ്ങിയിരുന്നില്ല. ഈ പലിശ ആര്‍ക്കു കൊടുക്കണമെന്ന് നിശ്ചയിക്കാനായി 1913-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസിനെ കോടതിയുടെ അനുവാദത്തോടെ സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന കേസാക്കി മാറ്റി. മോര്‍ ദീവന്നാസ്യോസ് ആറാമനും കൂട്ട് ട്രിസ്റ്റിമാരും വാദികളായും മോര്‍ കൂറിലോസും കൂട്ടു ട്രസ്റ്റിമാരും പ്രതികളായും പരിഗണിക്കപ്പെട്ടു.
മോര്‍ ദിവന്നാസ്യോസ് ആറാമന്‍ തന്‍റെ പശ്ചാത്താപം പ്രകടിപ്പിച്ച് മോര്‍ കൂറിലോസ് എഴുതി കൊടുത്തതുപോലെ ഉടമ്പടി താനും സഹമെത്രാപ്പോലീത്താമാരും എഴുതികൊടുക്കാമെന്ന് സമ്മതിച്ചു. അത് മലങ്കരയില്‍ വച്ച് എഴുതി അന്ത്യോഖ്യാ പ്രതിനിധി വശം കൊടുത്ത് കൊള്ളാമെന്ന് സമ്മതിച്ച് മലങ്കരയിലെത്തി എന്നാല്‍ മലങ്കരയിലെത്തിയ മോര്‍ ദിവന്നാസ്യോസ് ആറാമന്‍ ഈ വ്യവസ്ഥകള്‍ പാലിച്ചില്ല.
പാഠം 21
ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ
മലങ്കര സമര്‍പ്പണം
ക. ബ്രായ്ക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
1 പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയെ മലങ്കരയിലേക്ക് ക്ഷണിച്ച വൈസ്രോയി?
(മൗണ്ട് ബാറ്റണ്‍, ഇര്‍വിന്‍ പ്രഭു, കഴ്സണ്‍ പ്രഭു)
2. പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്നത്?
(വടക്കന്‍ പറവൂര്‍, മഞ്ഞനിക്കര, മലേക്കുരിശ്)
3. പരി. ഏലിയാസ് തൃതീയന്‍ ബാവയെ വി. കുര്‍ബ്ബാനയില്‍ എത്രാമത്തെ തുബ്ദേനിലാണ് ഓര്‍ക്കുന്നത്?
(1, 4, 5)
കക. പേരെഴുതുക
1. മലങ്കരയില്‍ കബറടങ്ങിയിരിക്കുന്ന പാത്രിയര്‍ക്കീസ് ബാവ?
2. പൗലോസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായെ വാഴിച്ചതാര്?
3. പരി. ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ കാലം ചെയ്തത് എന്ന്?
കകക. ശരിയോ തെറ്റോ എന്നെഴുതുക
1. 1931-ല്‍ പരി. ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് കാലം ചെയ്തു.
2. കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായും ഒരാള്‍ തന്നെ മതിയെന്ന് തീരുമാനിച്ച യോഗത്തില്‍ ബാവ കക്ഷികളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
3. ഇര്‍വിന്‍ പ്രഭുവിന്‍റെ ക്ഷണപ്രകാരം പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.
കഢ. പുസ്തകത്തിലേതുപോലെ പൂരിപ്പിക്കുക
1. ........... 1934-ല്‍ കാലം ചെയ്ത് കോട്ടയം പഴയ സെമിനാരിയില്‍ കബറടക്കപ്പെട്ടു.
3. ........... ബാവായുടെ കബറിടം ഇന്ന് അനേകായിരങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.
3. 1935 ആഗസ്റ്റ് 22-ാം തീയതി .......... പള്ളിയില്‍ പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടി പരി. വലിയ തിരുമേനിയെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു.
ഢ. ചേരുംപടി ചേര്‍ക്കുക
1. പൗലോസ് മോര്‍ അത്താനാസ്യോസ് - പരി. ഏലിയാസ് തൃതീയന്‍ ബാവ
2. മഞ്ഞനിക്കര - മണര്‍കാട്
3. എബ്രാഹാം മോര്‍ ക്ലീമ്മിസ് - വലിയ തിരുമേനി
ഢക. ഖണ്ഡിക എഴുതുക
പരി. ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവയുടെ മലങ്കര സന്ദര്‍ശനം
ഉത്തരം
ക. 1. ഇര്‍വിന്‍ പ്രഭു
2. മഞ്ഞനിക്കര
3. 5
കക. 1. പരി. ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവ
2. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ
3. 1932
കകക. 1. തെറ്റ്
2. തെറ്റ്
3. ശരി
കഢ. 1. മോര്‍ ദിവന്നാസ്യോസ് ആറാമന്‍
2. പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ്
3. കരിങ്ങാച്ചിറ
ഢ. 1. പൗലോസ് മോര്‍ അത്താനാസ്യോസ് - വലിയ തിരുമേനി
2. മഞ്ഞനിക്കര - പരി. ഏലിയാസ് തൃതീയന്‍ ബാവ
3. എബ്രാഹാം മോര്‍ ക്ലീമ്മിസ് - മണര്‍കാട്
ഢക. മലങ്കര സഭയിലെ ഭിന്നത തീര്‍ക്കുവാന്‍ ഏറെ ആഗ്രഹിച്ചിരുന്ന പരി. ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇര്‍വിന്‍ പ്രഭുവിന്‍റെ ക്ഷണപ്രകാരം 1931-ല്‍ മലങ്കരയിലേക്കെഴുന്നള്ളി. കറാച്ചി വഴി ഡല്‍ഹിയിലെത്തിയ പരി. ബാവ വൈസ്രോയിയുടെ അതിഥിയായി താമസിച്ചു. തുടര്‍ന്ന് മദ്രാസ് വഴി ആലുവായിലെത്തി. മോര്‍ ദിവന്നാസ്യോസ് ആറാമന്‍ പരി. പിതാവിനെ കണ്ട് സമാധാനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരി. പിതാവ് മോര്‍ ദിവന്നാസ്യോസിനെ സ്വീകരിച്ച് മുടക്കം തീര്‍ത്തു. എന്നാല്‍ മോര്‍ ദീവന്നാസ്യോസ് കാതോലിക്ക സ്ഥാപനം അപ്പാടെ പരി. പാത്രിയര്‍ക്കീസ് അംഗീകരിക്കണം എന്ന വാശിയിലായി. പരി. പിതാവ് ഇത് വിസമ്മതിച്ചു. പരി. പിതാവ് വീണ്ടും വീണ്ടും മോര്‍ ദിവന്നാസ്യോസിനെ വരുത്തി സമാധാനത്തിന് ശ്രമിച്ചു. എന്നാല്‍ പിടിവാശി മൂലം എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മലങ്കരയിലെ അനേകം പള്ളികളില്‍ ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവുമായ സ്വീകരണങ്ങള്‍ പരി. പിതാവിന് നല്‍കി. 1932 ഫെബ്രുവരിയില്‍ മഞ്ഞനിക്കരയില്‍ മോര്‍ സ്തേഫാനോസ് പള്ളിയിലെത്തിയ പരി. ബാവ ഹൃദ്രോഗം മൂലം അവിടെവച്ച് കാലം ചെയ്ത് കബറക്കപ്പെട്ടു.
പാഠം - 22 സ്രൂഗിലെ മോര്‍ യാക്കോബ്
I. ബ്രായ്ക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക
1. പരിശുദ്ധാത്മാവിന്‍റെ മുരളി എന്ന അപരനാമമുള്ള പിതാവാര്?
(സ്രൂഗിലെ മോര്‍ യാക്കോബ്, മോര്‍ യാക്കോബ് ബുര്‍ദാന, മോര്‍ ബാലായി)
2. ബത്നെ ദസ്രൂഗ് ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതാര്?
(മോര്‍ യാക്കോബ്, വി. കൂറിലോസ്, മോര്‍ ഈവാനിയോസ്)
3 ഏതു പെരുന്നാള്‍ ദിവസത്തിലാണ് പൈതലായ മോര്‍ യാക്കോബ് ത്രോണോസിലെത്തി വന്ദിച്ചത്?
(ദനഹ പെരുന്നാള്‍, വാങ്ങിപ്പ് പെരുന്നാള്‍, സ്ലീബാ പെരുന്നാള്‍)
II. പേരെഴുതുക
1. മോര്‍ യാക്കോബിന്‍റെ ജന്മദേശം?
2. മോര്‍ ദാനിയേലിന്‍റെയും മോര്‍ ഹനനിയായുടെയും ജീവചരിത്രം എഴുതിയത് ആര്?
3. മോര്‍ യാക്കോബ് കാലം ചെയ്തത് എന്ന്?
III. ശരിയോ തെറ്റോ എന്നെഴുതുക
1. മോര്‍ യാക്കോബിന്‍റെ മെമ്രാകള്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നവയാണ്.
2. മോര്‍ യാക്കോബ് 760 ഓളം മെമ്രാകള്‍ രചിച്ചിട്ടുണ്ട്.
3. സ്നേഹിതന്മാര്‍ക്കും പള്ളികള്‍ക്കും ഇടവകകള്‍ക്കുമായി മോര്‍ യാക്കോബ് 46 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക
1. ............. ന് ശേഷം സത്യസുറിയാനി സഭയില്‍ തിളങ്ങി നില്‍ക്കുന്ന പരിശുദ്ധ പിതാവാണ് മോര്‍ യാക്കോബ്.
2. എഴുപത് എഴുത്തുകാരാണ് ............. ന്‍റെ മെമ്രാകള്‍ പകര്‍ത്തി എഴുതിക്കൊണ്ടിരുന്നത് എന്ന് പറയപ്പെടുന്നു.
3. .......... ന്‍റെ മെമ്രാകള്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്നവയാണ്.
V. ചേരുംപടി ചേര്‍ക്കുക
1. പരിശുദ്ധാത്മാവിന്‍റെ മുരളി - 760
2. മോര്‍ യാക്കോബിന്‍റെ മെമ്രാകള്‍ - മോര്‍ യാക്കോബ്
IV. ഖണ്ഡിക എഴുതുക
മോര്‍ യാക്കോബിന്‍റെ സംഭാവനകള്‍
ഉത്തരം
I. 1. സ്രൂഗിലെ മോര്‍ യാക്കോബ്
2. മോര്‍ യാക്കോബ്
3. ദനഹ പെരുന്നാള്‍
II. 1. കുര്‍ത്തോം
2. മോര്‍ യാക്കോബ്
3. എ.ഡി 521
III. 1. ശരി
2. ശരി
3. തെറ്റ്
IV. 1. മോര്‍ അഫ്രേം
2. മോര്‍ യാക്കോബ്
3. മോര്‍ യാക്കോബ്
V. 1. പരിശുദ്ധാത്മാവിന്‍റെ മുരളി - മോര്‍ യാക്കോബ്
2. മോര്‍ യാക്കോബിന്‍റെ മെമ്രാകള്‍ - 760
IV. പരിശുദ്ധാത്മിന്‍റെ മുരളി എന്ന അപരനാമമുള്ള മോര്‍ യാക്കോബ് 760 ഓളം മെമ്രാകള്‍ രചിച്ചിട്ടുണ്ടെന്നും 70 എഴുത്തുകാരാണ് ഇദ്ദേഹത്തിന്‍റെ മെമ്രാകള്‍ പകര്‍ത്തി എഴുതിയതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ മെമ്രാകള്‍ പഴയ നിയമ പ്രവാചകന്‍മാരെ സംബന്ധിച്ചും പെരുന്നാളുകളില്‍ നല്‍കേണ്ട ധര്‍മ്മോപദേശങ്ങളും, മാലാഖമാരെ സംബന്ധിച്ചും ദൈവപുത്രനെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ ഉള്‍പ്പെട്ടവയുമാണ്. ഇവ കൂടാതെ നിരവധി എഴുത്തുകളും പ്രസംഗങ്ങളും ദയറാകള്‍ക്കും സ്നേഹിതര്‍ക്കും പള്ളികള്‍ക്കും ഇടവകകള്‍ക്കുമായി എഴുതിയ 45 ലേഖനങ്ങളും രണ്ട് കുര്‍ബ്ബാന തക്സാകളും നമ്മുടെ കര്‍ത്താവിന്‍റെ ജനന പെരുന്നാള്‍ ദിവസം സമാധാനം കൊടുക്കുന്ന പ്രാര്‍ത്ഥനയും മാമ്മോദീസായുടെ ഒരു ക്രമവും മോര്‍ ദാനിയേലിന്‍റെയും മോര്‍ ഹനനിയായുടെയും ജീവചരിത്രങ്ങളും ഇദ്ദേഹത്തിന്‍റേതായിട്ടുണ്ട്. മോര്‍ യാക്കോബിന്‍റെ മെമ്രാകള്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ കഴിയുന്നവയാണ്.
പാഠം - 23 സ്വര്‍ണ്ണനാവുകാരന്‍ മോര്‍ ഈവാനിയോസ്
I. ബ്രായ്ക്കറ്റില്‍ നിന്നും ശരിയായ ഉത്തരം എടുത്തെഴുതുക
1. സ്ലീബാ പെരുന്നാള്‍ ദിവസം കാലം ചെയ്ത വിശുദ്ധന്‍?
(മോര്‍ ഈവാനിയോസ്, മോര്‍ കൂറിലോസ്, മോര്‍ യാക്കോബ്)
2. സ്വര്‍ണ്ണനാവുകാരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പിതാവ്?
(വി. കൂറിലോസ്, മോര്‍ ഈവാനിയോസ്, മോര്‍ യാക്കോബ്)
3. മോര്‍ ഈവാനിയോസിന്‍റെ ജന്മദേശം?
(അന്ത്യോഖ്യാ, റോം, സ്രൂഗ്)
4. കുസ്തന്തീനോസ് പോലീസിലെ പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ പിതാവ്?
(വി. കൂറിലോസ്, മോര്‍ ഈവാനിയോസ്, മോര്‍ യാക്കോബ്)
II. പേരെഴുതുക
1. യോഹന്നാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ പിതാവ്?
2. മോര്‍ ഈവാനിയോസിന് വൈദിക വിദ്യാഭ്യാസം നല്‍കിയ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്?
3.മോര്‍ ഈവാനിയോസിനെ നാടുകടത്താന്‍ പ്രേരിപ്പിച്ച റോമാ ചക്രവര്‍ത്തിനി?
III. ശരിയോ തെറ്റോ എന്നെഴുതുക
1. ലിബിയാനോസ് എന്ന വാഗ്മിയില്‍ നിന്ന് മോര്‍ ഈവാനിയോസ് തത്വശാസ്ത്രം പഠിച്ചു.
2. ആഡംബര ജീവിതത്തെ നിശിതമായി വിമര്‍ശിച്ച പിതാവായിരുന്നു വി. കൂറിലോസ്.
3. വി. മത്തായി, വി. യോഹന്നാന്‍ എന്നീ ശ്ലീഹന്മാരുടെ സുവിശേഷങ്ങളും വി. പൗലോസ് ശ്ലീഹായുടെ 8 ലേഖനങ്ങളുമായിരുന്നു മോര്‍ ഈവാനിയോസിന്‍റെ പ്രസംഗവിഷയം.
4. ഒരാളുടെ സ്വത്ത് സ്വകാര്യമല്ലെന്നും മറ്റൊരാള്‍ക്ക് വേണ്ടി കൈകാര്യം ചെയ്യുവാന്‍ വിശ്വാസത്തില്‍ ഏല്‍പ്പിച്ചവയാണെന്നും ആവശ്യത്തിലധികമുള്ളവ ആവശ്യക്കാര്‍ക്ക് നല്‍കണമെന്നും മോര്‍ ഈവാനിയോസ് പ്രബോധിപ്പിച്ചു.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക
1. ................. ന്‍റെയും യൂഡോക്സിയയുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായി ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി.
2. നാടുകടത്തപ്പെട്ട ............. കുസ്തന്തീനോസ് പോലീസിലെ വിശ്വാസികള്‍ക്കായി 200 ലധികം കത്തുകളയച്ചു.
3. .......... എന്ന വാഗ്മിയില്‍ നിന്ന് മോര്‍ ഈവാനിയോസ് തത്വശാസ്ത്രം, നിയമം, പ്രസംഗകല എന്നിവ പഠിച്ചു.
V. ചേരുംപടി ചേര്‍ക്കുക.
1. പ്രഥമ രക്തസാക്ഷി - ജസബെല്‍
2. സ്വര്‍ണ്ണനാവുകാരന്‍ - ക്രിസ്തു
3. വി. മിലിത്തിയോസ് - സ്തേപ്പാനോസ്
4. പ്രതിമ - മോര്‍ ഈവാനിയോസ്
5. മോശ - അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്
VI. ഖണ്ഡിക എഴുതുക
മോര്‍ ഈവാനിയോസിനെ നാടുകടത്താനുണ്ടായ സാഹചര്യം
VII. ഉപന്യാസം എഴുതുക
സ്വര്‍ണ്ണനാവുകാരന്‍ മോര്‍ ഈവാനിയോസ്
ഉത്തരം
I. 1. മോര്‍ ഈവാനിയോസ്
2. മോര്‍ ഈവാനിയോസ്
3. അന്ത്യോഖ്യാ
4. മോര്‍ ഈവാനിയോസ്
II. 1. മോര്‍ ഈവാനിയോസ്
2. വി. മിലിത്തിയോസ്
3. യൂഡോക്സിയ
III. 1. ശരി
2. തെറ്റ്
3. ശരി
4. ശരി
IV. 1. തെയോഫിലോസ്
2. മോര്‍ ഈവാനിയോസ്
3. ലിബിയാനോസ്
V. 1. പ്രഥമ രക്തസാക്ഷി - സ്തേപ്പാനോസ്
2. സ്വര്‍ണ്ണ നാവുകാരന്‍ - മോര്‍ ഈവാനിയോസ്
3. വി. മിലിത്തിയോസ് - അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്
4. പ്രതിമ - ജസബെല്‍
5. മോശ - ക്രിസ്തു
IV. പുരോഹിതന്‍മാരുടെ നവീകരണത്തിനും അധ:സ്ഥിതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മോര്‍ ഈവാനിയോസ് പിതാവ് ധനികരുടെ ധൂര്‍ത്തിനെ ശക്തിയായി വിമര്‍ശിച്ചു. ഒരാളുടെ സ്വത്ത് സ്വകാര്യമല്ലെന്നും മറ്റൊരാള്‍ക്ക് വേണ്ടി കൈകാര്യം ചെയ്യുവാന്‍ വിശ്വാസത്തില്‍ ഏല്‍പ്പിച്ചവയാണെന്നും ആവശ്യത്തിലധികമുള്ളവ ആവശ്യക്കാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പ്രബോധിപ്പിച്ചു. മടിയന്‍മാരായ വൈദികരെ ശാസിക്കുകയും കുറ്റക്കാരായ മെത്രാന്‍മാരെ ശിക്ഷിച്ചും ദയറാക്കാരെ ഗുണദോഷിച്ചും അക്രമികളായ ധനവാന്മാരേയും ഉദ്യോഗസ്ഥരേയും രാജകുടുംബാംഗങ്ങളെയും താക്കീതും ചെയ്തും അദ്ദേഹം ഭരണം നടത്തി. തന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും 'ജസബെല്‍' എന്ന് പരാമര്‍ശിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് റോമാ ചക്രവര്‍ത്തിയുടെ ഭാര്യ യൂഡോക്സിയ അദ്ദേഹത്തോട് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചു. അലക്സന്ത്രിയ പാത്രീയര്‍ക്കീസായിരുന്ന തെയോഫിലോസിന്‍റെ ചെയ്തികളെ അനുകൂലിക്കാത്തതിനാല്‍ അദ്ദേഹവും ശത്രുവായി. ഈ രണ്ടുപേരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായി പരി. പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തി.
VII. സ്വര്‍ണ്ണനാവുകാരന്‍ മോര്‍ ഈവാനിയോസ്
കുസ്തന്തിനോസ് പോലീസിലെ പാത്രിയര്‍ക്കീസായിരുന്ന മോര്‍ ഈവാനിയോസ് എ.ഡി
344-ല്‍ അന്ത്യോഖ്യായില്‍ ജനിച്ചു. വി. മിലിത്തിയോസിന്‍റെ കീഴില്‍ വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലിബിയാനോസ് എന്ന വാഗ്മിയില്‍ നിന്ന് തത്വശാസ്ത്രം, നിയമം, പ്രസംഗകല എന്നിവ പഠിച്ചു. പരി. പിതാവിന്‍റെ പ്രസംഗചാതുര്യം മുന്‍നിര്‍ത്തി അദ്ദേഹം സ്വര്‍ണ്ണനാവുകാരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു.
അധ:സ്ഥിതരുടെ ഉന്നമനത്തിനും പുരോഹിതന്‍മാരുടെ നവീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ജനങ്ങളുടെ സര്‍വ്വവിധ പിന്തുണ ലഭിച്ചിരുന്നു. സമ്പത്തിന്‍റെ ദുര്‍വിനിയോഗത്തെ മോര്‍ ഈവാനിയോസ് ശക്തമായി വിമര്‍ശിച്ചിരുന്നു. ആവശ്യത്തിലധികമുള്ളവര്‍ ആവശ്യക്കാര്‍ക്ക് സ്വത്ത് നല്‍കണമെന്നും അദ്ദേഹം പ്രബോധിപ്പിച്ചു. മടിയന്‍മാരായ വൈദികരെ ശാസിച്ചും കുറ്റക്കാരായ മെത്രാന്‍മാരെ ശിക്ഷിച്ചും ദയറാക്കാരെ ഗുണദോഷിച്ചും അക്രമികളായ ധനവാന്മാരെയും ഉദ്യോഗസ്ഥരെയും രാജകുടുംബാംഗങ്ങളേയും താക്കീതു ചെയ്തു ഇദ്ദേഹം ഭരണം നടത്തി. അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും 'ജസബെല്‍' എന്ന് പരാമര്‍ശിക്കുകയും ചെയ്തതു മൂലം പരി. പിതാവ് റോമാ ചക്രവര്‍ത്തിയുടെ ഭാര്യയായ യൂഡോക്സിയയുടെ വെറുപ്പിന് ഇരയായി. അലക്സന്ത്രിയ പാത്രീയര്‍ക്കീസായ തെയോഫിലോസിനെ അനുകൂലിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെയും ശത്രുവായി. ഇവരുടെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി. ഈ വിവരം നേരത്തെ മനസ്സിലാക്കിയ പരി. പിതാവ് തന്‍റെ സുഹൃത്തുക്കള്‍ക്ക് കത്തെഴുതിയിരുന്നു.
നാടുകടത്തപ്പെട്ട മോര്‍ ഈവാനിയോസ് കുസ്തന്തീനോസ് പോലീസിലെ വിശ്വാസികള്‍ക്കായി 200 ലധികം കത്തുകളയച്ചു. സ്നേഹിതന്മാര്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുന്നത് തടയാന്‍ സ്ഥലം മാറ്റി പാര്‍പ്പിച്ചു. ദുരിതപൂര്‍ണ്ണമായ യാത്ര, അസഹനീയമായ കാലാവസ്ഥ എന്നിവ മൂലം തളര്‍ന്ന പരി. പിതാവ് എ.ഡി 407 സെപ്റ്റംബര്‍ 14 ന് കാലം ചെയ്തു.
പ്രസംഗകന്‍, വ്യാഖ്യാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു മോര്‍ ഈവാനിയോസ്. വി. കുര്‍ബ്ബാന തക്സാകളില്‍ ഒന്ന് ഇദ്ദേഹത്തിന്‍റേതാണ്. ഇദ്ദേഹത്തിന്‍റെ പ്രസംഗം ശ്രവിച്ചിരുന്നവര്‍ അനുതാപത്താല്‍ കരയുമായിരുന്നു. മദ്യപന്‍മാരും വെറിക്കൂത്തില്‍ താല്‍പര്യമുള്ളവരും വിഗ്രഹാരാധകരും ആയിരുന്നവരെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിത്തിലേക്ക് കൊണ്ടു വരികയായിരുന്നു അദ്ദേഹത്തിന്‍റെ ദൗത്യം. മോര്‍ ഈവാനിയോസ് മാമ്മോദിസാക്ക് ഒരുങ്ങുന്നവരോടും മാമ്മോദീസാ ഏറ്റവരോടും ചെയ്ത പ്രസംഗങ്ങളും പൗരോഹിത്യത്തിന്‍റെ മഹത്വവും പ്രതീകാത്മക വിവരങ്ങളും പ്രതിപാദിച്ച് എഴുതിയ ഗ്രന്ഥങ്ങളും ഏറെ പ്രസിദ്ധമാണ്.
പാഠം - 24 വി. കൂറിലോസ്
I. ബ്രായ്ക്കറ്റിനുള്ളില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്ത് എഴുതുക.
1. ജഢധാരണ വിശ്വാസപ്രമാണ പണ്ഡിതന്‍ എന്നറിയപ്പെടുന്ന വിശുദ്ധന്‍?
(വി. കൂറിലോസ്, മോര്‍ യാക്കോബ്, മോര്‍ ഈവാനിയോസ്)
2. എഫേസൂസ് സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ച പിതാവ്?
(വി. കൂറിലോസ്, വി. സേവേറിയോസ്, വി. അത്താനാസിയോസ്)
3 വി. കൂറിലോസിനെ മെത്രാപ്പോലീത്തയായി വാഴിച്ചതാര്?
(തെയോഫിലോസ്, ലിബിയാനോസ്, മിലിത്തിയോസ്)
II. പേരെഴുതുക
1. വി. കൂറീലോസിന്‍റെ ജന്മസ്ഥലം?
2. എഫേസൂസ് സുന്നഹദോസ് വിളിച്ചു ചേര്‍ത്ത ചക്രവര്‍ത്തി?
3. വി. കന്യകമറിയാമിനെ ക്രിസ്തുവിന്‍റെ മാതാവ് എന്ന് വ്യാഖ്യാനിച്ച വ്യക്തി?
III. ശരിയോ തെറ്റോ എന്നെഴുതുക
1. തെയോഫിലോസിനു ശേഷം വി. കൂറീലോസ് അന്ത്യോഖ്യ പാത്രീയര്‍ക്കീസായി സ്ഥാനാ രോഹണം ചെയ്തു.
2. നെസ്തോറിന്‍റെ വേദവിപരീതം ചര്‍ച്ച ചെയ്യുന്നതിനാണ് എ.ഡി 431-ല്‍ എഫേസൂസ് സുന്ന ഹദോസ് വിളിച്ചുചേര്‍ത്തത്.
3. ദൈവമായ വചനത്തിന്‍റെ മൂര്‍ത്തീകരണത്തെ കാണിച്ചു തന്ന മഹത്വമുള്ളവനായ മോര്‍ കൂറീലോസ് എന്ന് വി. കൂറീലോസിനെ വിളിക്കുന്നു.
4. നമ്മുടെ കര്‍ത്താവിന്‍റെ ജഡധാരണത്തെക്കുറിച്ചുള്ള സത്യവിശ്വാസം എന്ന ഗ്രന്ഥം രചിച്ചത് മോര്‍ ഈവാനിയോസ് ആണ്.
IV. പുസ്തകത്തിലേതു പോലെ പൂരിപ്പിക്കുക
1. വി. കൂറീലോസ് ........... എന്ന പേരിലും അറിയപ്പെടുന്നു.
2. ........... എ.ഡി 444 ജൂണ്‍ 27-ാം തീയതി കാലം ചെയ്തു.
3. ........... യേശുക്രിസ്തുവിന്‍റെ മനുഷ്യത്വത്തിന് മാത്രമാണ് മാതാവായത്.
4. വി. കൂറീലോസിന്‍റെ ഗഹനമായ വ്യാഖ്യാനങ്ങള്‍ മൂലം ഇദ്ദേഹം ........... എന്നും അറിയപ്പെട്ടിരുന്നു.
V. ചേരുംപടി ചേര്‍ക്കുക
1. വി. കൂറിലോസ് - എ.ഡി 431
2. അലക്സന്ത്രിയ പാത്രിയര്‍ക്കീസ് - നെസ്തോര്‍
3. എഫേസൂസ് സുന്നഹദോസ് - സിറിള്‍
4. ക്രിസ്തുവിന്‍റെ മാതാവ് - തെയോഫിലോസ്
VI. ഖണ്ഡിക എഴുതുക
വി. കൂറീലോസ്
ഉത്തരം
I. 1. വി. കൂറീലോസ്
2. വി, കൂറീലോസ്
3. തെയോഫിലോസ്
II. 1. ഈജിപ്റ്റ്
2. തിയോഡോസിയോസ് രണ്ടാമന്‍
3. നെസ്തോര്‍
III. 1. ശരി
2. ശരി
3. ശരി
4. തെറ്റ്
IV. 1. സിറിള്‍
2. വി. കൂറീലോസ്
3. കന്യകമറിയം
4. ജഢധാരണ വിശ്വാസപ്രമാണ പണ്ഡിതന്‍
V. 1. വി. കൂറീലോസ് - സിറിള്‍
2. അലക്സന്ത്രിയ പാത്രീയര്‍ക്കീസ് - തെയോഫിലോസ്
3. എഫേസൂസ് സുന്നഹദോസ് - എ.ഡി 431
4. ക്രിസ്തുവിന്‍റെ മാതാവ് - നെസ്തോര്‍
VI. ജഢധാരണ വിശ്വാസപ്രമാണ പണ്ഡിതന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വി. കൂറീലോസ് എ.ഡി 376-ല്‍ ഈജിപ്റ്റില്‍ ജനിച്ചു. തെയോഫിലോസിനു ശേഷം അലക്സന്ത്രിയ പാത്രിയര്‍ക്കീസായി അദ്ദേഹം സ്ഥാനാരോഹണം ചെയ്തു. എ.ഡി 431-ല്‍ വിളിച്ചുചേര്‍ത്ത എഫേസോസ് സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ചത് വി. കൂറീലോസ് ആയിരുന്നു. നെസ്തോറിന്‍റെ വേദവിപരീതത്തെ തള്ളിക്കളയുകയും കന്യകമറിയം ദൈവമാതാവാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് ദൈവമായ വചനത്തിന്‍റെ മൂര്‍ത്തീകരണത്തെ കാണിച്ചു തന്ന മഹത്വമുള്ളവനായ മോര്‍ കൂറീലോസ് എന്ന് വി. കൂറീലോസിനെ വിളിക്കുന്നു. സത്യവിശ്വാസത്തിന്‍റെ കാവല്‍ഭടനായ വി. കൂറീലോസിന് നെസ്തോറിന്‍റെ അനുയായികളില്‍ നിന്ന് പീഢയേല്‍ക്കേണ്ടി വന്നു. വി. ലൂക്കോസ്, വി. യോഹന്നാന്‍ എന്നിവരുടെ സുവിശേഷ വ്യാഖ്യാനങ്ങളും നമ്മുടെ കര്‍ത്താവിന്‍റെ ജഢധാരണത്തെക്കുറിച്ചുള്ള സത്യവിശ്വാസം എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. എ.ഡി 444 ജൂണ്‍ 27-ാം തീയതി അദ്ദേഹം കാലം ചെയ്തു.