Class - 7 | Sunday School Notes | MJSSA Kunnakkurudy District


Class - 7 NOTES




Prepared by :  ELMY ALIAS 
St Thomas SS Airapuram  
MJSSA Kunnakkurudy District



 ഉള്ളടക്കം



ഭാഗം - 1

പാഠം - 1 പ്രാര്‍ത്ഥന

ഭാഗം - 2 പഴയ നിയമം

പാഠം - 2 മോശ പ്രാര്‍ത്ഥനയുടെ മനുഷ്യന്‍

പാഠം - 3 രൂത്ത് വിധേയത്വത്തിന്‍റെ മാതൃക

പാഠം - 4 ഏലീശ ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉത്തമ മാതൃക

പാഠം - 5 എസ്രാ-നെഹമ്യാവ് ദൈവാശ്രയ ബോധത്തോടു കൂടിയ നേതൃത്വം

പാഠം - 6 എസ്ഥേര്‍ ഉപവാസത്തിന്‍റെ ശക്തി

പാഠം - 7 ഇയ്യോബ് ശോധന ചെയ്യപ്പെട്ട വിശ്വാസം

ഭാഗം - 3 പുതിയ നിയമം

പാഠം - 8 ഗിരി പ്രഭാഷണം

പാഠം - 9 ശ്ലീഹന്മാരുടെ തെരഞ്ഞെടുപ്പും നിയമനവും

പാഠം - 10 വി. പത്രോസ് - ശ്ലീഹന്മാരില്‍ തലവന്‍

പാഠം - 11 യേശുവിന്‍റെ മറുരൂപം

പാഠം - 12 അനുതപിക്കുന്ന പാപി

പാഠം - 13 ധനികനായ യുവാവും നിത്യജീവനും

പാഠം - 14 അത്ഭുതകരമായ മീന്‍ പിടുത്തം

പാഠം - 15 വി. പത്രോസിന്‍റെ അധികാരം

പാഠം - 16 വി. പത്രോസിനുണ്ടായ ദര്‍ശനം

ഭാഗം - 4 വിശ്വാസസത്യങ്ങള്‍

ഭാഗം - 5 സഭാ ചരിത്രം

ഭാഗം - 6 വി. കുര്‍ബ്ബാന ഗീതങ്ങള്‍


ഭാഗം - 2    പഴയ നിയമം


പാഠം - 2   മോശ പ്രാര്‍ത്ഥനയുടെ മനുഷ്യന്‍

I. പേരെഴുതുക

1. ഇസ്രായേലിന്‍റെ വിമോചകനായി ദൈവം തെരഞ്ഞെടുത്തതാരെ? എവിടെ വച്ച്?

മോശ, സീനായ് മലയില്‍ വച്ച്

2. ഫറവോന്‍റെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിക്കുവാന്‍ മോശയുടെ സഹായത്തിന് ദൈവം കൂടെ അയച്ചത് ആരെ?

മോശയുടെ സഹോദരനായ അഹറോനെ

3. എത്ര ബാധകളാണ് ദൈവം മിസ്രയിമില്‍ വരുത്തിയത്?

10

4. എവിടെ വച്ചാണ് ഇസ്രായേല്‍ ജനത്തിന് ദൈവം പാറയില്‍ നിന്നും വെള്ളം നല്‍കിയത്?

രെഫിദിമില്‍ വച്ച്

5. ഇസ്രായേല്‍ക്കാര്‍ നേരിട്ട ബാധകളെ സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ ഏത് പുസ്തകത്തിലാണ് വിവരിക്കുന്നത്?

പുറപ്പാട്

II. പൂരിപ്പിക്കുക

1. ആദ്യജാതന്മാരുടെ മരണമെന്ന പത്താമത്തെ ബാധയിലൂടെ .......... ഇസ്രായേല്‍ മക്കളെ വിട്ടയച്ചു.

ഫറവോന്‍

2. ദൈവം അഭിമുഖമായി അറിഞ്ഞ ........... പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.

മോശയെ

3. സീന്‍ മരുഭൂമിയില്‍ നിന്ന് യാത്ര പുറപ്പെട്ട ഇസ്രായേല്‍ മക്കള്‍ ......... പാളയമിറങ്ങി.

രെഫിദിമില്‍

4. മോശയുടെ പ്രാര്‍ത്ഥനാ ജീവിതവും ഏതു കഷ്ടതയിലുമുള്ള ............ നമുക്ക് എന്നും മാതൃകയാണ്.

ദൈവാശ്രയബോധവും

5. മോശയുടെ വാക്കുകള്‍ ..............നും ഇസ്രായേല്‍ ജനത്തിനും ദൈവത്തിന്‍റെ വാക്കുകള്‍ പോലെ സ്വീകാര്യമായിരിക്കുമെന്ന് ദൈവം മോശയ്ക്ക് ഉറപ്പ് കൊടുത്തു.

അഹറോനും

6. യിസ്രായേല്‍ മക്കളെ ഫറവോന്‍റെ അടിമത്തത്തില്‍ നിന്നും വിടുവിച്ചതിന്‍റെ സ്മരണക്കായി ............ ആചരിക്കുന്നു.

പെസഹ

III. ശരിയോ തെറ്റോ എന്നെഴുതുക

1 ആദിജാതന്മാരുടെ മരണമെന്ന പത്താമത്തെ ബാധയിലൂടെ ഫറവോന്‍ ഇസ്രായേല്‍ മക്കളെ വിട്ടയച്ചു.

ശരി

2. ഇസ്രായേലിന്‍റെ മോചനത്തിനായി ദൈവം മോശയെ ഒലിവ് മലയില്‍ വച്ച് വിളിച്ചു.

തെറ്റ്

3. മിസ്രയിം ദേശത്ത് ദൈവം അയച്ച ഒന്നാമത്തെ ബാധ തവള പെരുകിയത് ആയിരുന്നു. തെറ്റ്

IV. ആര് ആരോട് പറഞ്ഞു.

1. "ഞാന്‍ കര്‍ത്താവിനെ അറിയുകയില്ല, ഞാന്‍ അവനെ വിട്ടയക്കുകയുമില്ല."

ഫറവോന്‍ മോശയോട്

2. "ഈ ജനത്തിന് ഞാന്‍ എന്ത് ചെയ്യേണ്ടു അവര്‍ എന്നെ കല്ലെറിയുവാന്‍ പോകുന്നു"

മോശ ദൈവത്തോട്

3. "നീ അവനോട് സംസാരിച്ച് അവന്‍റെ വായില്‍ എന്‍റെ വചനങ്ങള്‍ വയ്ക്കണം"

ദൈവം മോശയോട്

V. ഖണ്ഡിക എഴുതുക

1. മോശയുടെ പ്രാര്‍ത്ഥന ജീവിതം

ഇസ്രായേല്‍ ജനത്തെ വിട്ടയക്കണമെന്ന് പറഞ്ഞുകൊണ്ട് മോശ ഫറവോന്‍റെയടുക്കല്‍ ചെന്നതു മുതല്‍ ഫറവോന്‍ ഇസ്രായേല്‍ ജനത്തെ അധികമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. ദൈവകല്പന അറിയിച്ച മോശയെയും അഹറോനെയും ഫറവോന്‍ അവഹേളിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടായി. അവര്‍ മോശക്കും അഹറോനും വിരോധമായി സംസാരിച്ചു. എന്നാല്‍ അപ്പോഴെല്ലാം മോശ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. ജനത്തെ വേഗത്തില്‍ വിടുവിക്കണമെന്ന് അപേക്ഷിച്ചു. ഫറവോന്‍റെ സന്നിധിയില്‍ വച്ച് അനവധി പ്രാവശ്യം അവഹേളനമുണ്ടായിട്ടും മോശ നിരാശനായില്ല. ദൈവ വാഗ്ദാനത്തെ സംശയിച്ചതുമില്ല. കൂടുതല്‍ കൂടുതല്‍ ദൈവത്തോട് അടുക്കുകയാണ് ചെയ്തത്. രെഫിദിമില്‍ വച്ച് കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ ജനങ്ങള്‍ പ്രശ്നമുണ്ടാക്കിയപ്പോഴും മോശ ദൈവത്തോട് നിലവിളിക്കുകയാണ് ചെയ്തത്. ഇങ്ങനെ അനവധി സന്ദര്‍ഭങ്ങളില്‍ മോശ ജനത്തിന് വേണ്ടി ദൈവസന്നിധിയില്‍ നിലവിളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. മോശയുടെ പ്രാര്‍ത്ഥന ജീവിതവും ഏത് കഷ്ടതയിലുമുള്ള ദൈവാശ്രയബോധവും നമുക്ക് എന്നും മാതൃകയാണ്. 

2. മിസ്രമിലെ പത്ത് ബാധകള്‍

ദൈവത്തിന്‍റെ ശക്തിയുള്ള കൈയുടെ വീര്യപ്രവൃത്തികള്‍ കണ്ടെങ്കില്‍ മാത്രമെ ഫറവോന്‍ യിസ്രായേല്‍ ജനത്തെ വിട്ടയക്കുകയുള്ളുവെന്നും ദൈവത്തിന് അറിയാമായിരുന്നു. അത് കൊണ്ട് പത്തു ബാധകള്‍ അവിടെ വരുത്തി.

1. വെള്ളം രക്തമായി തീര്‍ന്നു

2. തവള പെരുകി

3. പേന്‍ പെരുകി

4. നായീച്ച വര്‍ദ്ധിച്ചു

5. മൃഗങ്ങള്‍ക്ക് കഠിന വ്യാധിയുണ്ടായി

6. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പുണ്ണു പിടിച്ചു

7. കല്‍മഴ പെയ്തു

8. വെട്ടുകിളി വര്‍ദ്ധിച്ചു

9. മൂന്നു ദിവസത്തെ കൂരിരുട്ട് ഉണ്ടായി

10. ആദ്യ ജാതന്‍മാര്‍ മരിച്ചു

ആദ്യജാതന്‍മാരുടെ മരണമെന്ന പത്താമത്തെ ബാധയോടെ ഫറവോന്‍ യിസ്രായേല്‍ മക്കളെ വിട്ടയച്ചു.


പാഠം - 3 രൂത്ത് വിധേയത്വത്തിന്‍റെ മാതൃക

I. പേരെഴുതുക

1. നൊവൊമി ആരുടെ ഭാര്യയായിരുന്നു?

എലിമേലെക്

2. രൂത്ത് ഏത് വംശത്തില്‍ പെട്ടതായിരുന്നു?

മോവാബ്യ

3. രൂത്തിന്‍റെ ഭര്‍ത്താവിന്‍റെ പേര്?

മഫ്ളോന്‍

4. രൂത്തിന്‍റെ വീണ്ടെടുപ്പുക്കാരന്‍?

ബോവാസ്

5. രൂത്തിന്‍റെ മകന്‍റെ പേര്?

ഓബേദ്

6. യേശുവിന്‍റെ വംശാവലിയില്‍ ഉള്‍പ്പെട്ട യഹൂദ വംശജയല്ലാത്ത സ്ത്രീ ഏത്?

രൂത്ത്

7. ദൈവത്തിന്‍റെ രക്ഷാകര പദ്ധതി സാര്‍വ്വത്രികമാണെന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്നത് ഏത് സ്ത്രീയുടെ അനുഭവത്തില്‍ നിന്നാണ്

രൂത്ത്

II. പൂരിപ്പിക്കുക

1. ദാവീദിന്‍റെ അപ്പനായ ............... യുടെ അപ്പനാണ് ഓബേദ്.

യിശ്ശായി

2. യഹൂദ വംശജയല്ലാത്ത ഒരു മോവാബ്യ സ്ത്രീയാണ് ...............

രൂത്ത്

3. രൂത്തിന്‍റെ പേര് ദാവീദിന്‍റെ പിതാക്കന്മാരുടെ പട്ടികയിലും .............. വംശാവലിയിലും ഉള്‍പ്പെട്ടു.

യേശുവിന്‍റെ

4. ശ്രേഷ്ഠമായ അമ്മയിയമ്മ മരുമകള്‍ ബന്ധത്തിന് ........... എന്നും ഒരു ഉത്തമ മാതൃകയായിരിക്കും.

രൂത്ത്

5. സ്വജനത്തെയും സ്വന്തം ദേവന്മാരേയും ഉപേക്ഷിച്ച് യിസ്രായേലിന്‍റെ സത്യദൈവത്തിന്‍റെ ചിറകിന്‍ കീഴില്‍ ആശ്രയിച്ചു എന്നുള്ളതാണ് ............. ന്‍റെ മഹത്വം.

രൂത്ത്

III. ശരിയോ തെറ്റോ എന്നെഴുതുക

1 അമ്മായിയമ്മയുടെ തീരുമാനം അനുസരിച്ച് ഓര്‍പ്പ സ്വന്തം ഭവനത്തിലേക്ക് മടങ്ങിപോയി.

ശരി

2. ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പനാണ് ഓബേദ്.

ശരി

3. രൂത്ത് എന്ന മരുമകള്‍ അഞ്ച് പുത്രന്മാരേക്കാള്‍ ശ്രേഷ്ഠയാണെന്ന് അയല്‍ക്കാര്‍ സാക്ഷിച്ചു.

തെറ്റ്

4. യെഹൂദ്യയിലെ ബേത്ലഹേമിലേക്കുള്ള എഫ്രാത്യനായ എലിമേലെക് എന്ന ഒരുവനായിരുന്നു നൊവോമിയുടെ ഭര്‍ത്താവ്.

ശരി 

IV. ആര് ആരോട് പറഞ്ഞു.

1. "നിന്‍റെ ജനം എന്‍റെ ജനം നിന്‍റെ ദൈവം എന്‍റെ ദൈവം നീ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും"

രൂത്ത് നൊവോമിയോട്

2. "നീ പോകുന്നിടത്ത് ഞാനും പോരും നീ പാര്‍ക്കുന്നിടത്ത് ഞാനും പാര്‍ക്കും"

രൂത്ത് നൊവോമിയോട്

3. യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ചിറകിന്‍ കീഴെ ആശ്രയിപ്പാന്‍ വന്നിരിക്കുന്ന നിനക്ക് അവന്‍ പൂര്‍ണ്ണപ്രതിഫലം തരും."

ബോവാസ് രൂത്തിനോട്

V. ഉപന്യാസം / ESSAY

രൂത്ത് ഉത്തമയായ മരുമകള്‍

രൂത്തിന്‍റെ ഉറച്ച തീരുമാനവും, ദൈവത്തിലുള്ള വിശ്വാസവുമാണ് രൂത്തിനെ ഉത്തമ മരുകള്‍ ആക്കുന്നത്. സ്വദേശമായ ബേത്ലഹേമില്‍ ക്ഷാമം മാറിയപ്പോള്‍ തന്‍റെ മരുമക്കളോട് സ്വന്തം ഭവനങ്ങളിലേക്ക് തിരികെ പോകാന്‍ നൊവോമി ആവശ്യപ്പെട്ടു. എന്നാല്‍ രൂത്തിന്‍റെ മറുപടി, രൂത്തിന് നൊവോമിയോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. "നിന്നെ വിട്ടുപിരിയാനും നിന്‍റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ, നീ പോകുന്നിടത്ത് ഞാനും പോരും നീ പാര്‍ക്കുന്നിടത്ത് ഞാനും പാര്‍ക്കും; നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം; നീ മരിക്കുന്നിട്ത്ത് ഞാനും മരിച്ച് അടക്കപ്പെടും, മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ ദൈവം തക്കവെണ്ണവും അധികവും എന്നോട് ചെയ്യുമാറാകട്ടെ. സ്വജനത്തെയും സ്വന്തം ദേവന്മാരേേയും ഉപേക്ഷിച്ച് യിസ്രായേലിന്‍റെ സത്യദൈവത്തിന്‍റെ ചിറകിന്‍ കീഴില്‍ ആശ്രയിച്ചു എന്നുള്ളതാണ് രൂത്തിന്‍റെ മഹത്വം. ദൈവം രൂത്തിനെ അനുഗ്രഹിച്ചു. രൂത്തിന്‍റെ സല്‍സ്വഭാവത്തിലും ദൈവത്തിലുള്ള അവളുടെ ഉറച്ച വിശ്വാസത്തിലും സന്തുഷ്ടനായി ബോവാസ് അവളെ വിവാഹം കഴിക്കുകയും, അവരുടെ മകനായ ഓബേദിലൂടെ ദാവീദിന്‍റെ വംശാവലിയിലും രൂത്ത് സ്ഥാനം പിടിച്ചു. അമ്മായിയമ്മയുടെ വാക്ക് അനുസരിച്ച് അവള്‍ക്ക് ഹിതകരമായിട്ടുള്ളത് ചെയ്യുന്നതിനും അവളെ ശുശ്രൂഷിക്കുന്നതിലും രൂത്ത് വളരെ ശ്രദ്ധിച്ചിരുന്നു. അമ്മായിയമ്മയോടുള്ള അവളുടെ സ്നേഹവും കരുതലും കണ്ട് അയല്‍ക്കാരായ സ്ത്രീകള്‍ പോലും നൊവോമിയെ പ്രശംസിച്ചിരുന്നു. രൂത്തിന്‍റെ മകനെ സ്വന്തം മകനെ പോലെ നൊവോമി വളര്‍ത്തി. രൂത്ത് എന്ന മരുമകള്‍ ഏഴ് പുത്രന്മാരേക്കാള്‍ ശ്രേഷ്ഠയാണെന്ന് അയല്‍ക്കാര്‍ സാക്ഷിച്ചിരുന്നു. ശ്രേഷ്ഠമായ അമ്മായിയമ്മ മരുകള്‍ ബന്ധത്തിന് രൂത്ത് എന്നും മാതൃകയാണ്. 


പാഠം - 4 ഏലീശ ഗുരുശിഷ്യ ബന്ധത്തിന്‍റെ ഉത്തമ മാതൃക


I. ഉത്തരം എഴുതുക

1. ആരുടെ കാലത്താണ് ഏലിയാ പ്രവാചകന്‍ ജീവിച്ചിരുന്നത്?

ആഹാബ് രാജാവിന്‍റെ

2. ആഹാബ് രാജാവിന്‍റെ പിതാവിന്‍റെ പേര്?

ഒമ്രി

3. ആഹാബിന്‍റെ ഭാര്യയുടെ പേരെന്താണ്?

ഈസേബെല്‍

4. ആരുടെ മകളായിരുന്നു ഈസേബെല്‍?

സിദോന്യ രാജാവ് എത്ത-ബാലിന്‍റെ

5. ഏലീശ പ്രവാചകനെ അഭിഷേകം ചെയ്തത് ആര്?

ഏലിയാവ്

6. സത്യദൈവം ഏതെന്നും തെളിയിക്കേണ്ടിതിന് ഏലിയാവും ആഹാബും ബലി നടത്തിയ മല?

കര്‍മ്മേല്‍ മല

7. എവിടെ വച്ചാണ് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് കയറിയത്?

യോര്‍ദാന്‍

8. ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറിയതാര്?

ഏലിയാവ്

II. പൂരിപ്പിക്കുക

1. ഏലീശയുടെ എല്ലാ ഉയര്‍ച്ചയ്ക്കും നന്മക്കും കാരണം ഏലീശയുടെ ......... ആയിരുന്നു.

ഗുരുഭക്തി

2. തീ കൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ ............ എന്ന് സമ്മതിക്കണം.

സത്യദൈവമെന്ന്

3. ദൈവകല്പന പ്രകാരം ഏലിയാവ് തന്‍റെ പിന്‍ഗാമിയായി ........... ന്‍റെ മകനായ ഏലീശായെ അഭിഷേകം ചെയ്തു.

സാഫാത്തിന്‍റെ

4. ......... രാജാവിന്‍റെ മരണശേഷം ഇസ്രായേല്‍ രാജ്യം ഇസ്രായേല്‍ എന്നും യെഹുദ എന്നും രണ്ട് രാജ്യങ്ങളായി വിഭജിച്ചു.

ശലോമോന്‍

5. ബാലിന്‍റെയും അശേരയുടെയും കൂടി ........... പ്രവാചകന്മാര്‍ ഒരുമിച്ച് നിലവിളിച്ച് രക്തം ഒഴുക്കി പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

എണ്ണൂറ്റിയമ്പത്

III. ശരിയോ തെറ്റോ എന്നെഴുതുക

1 ഏലിയാവിന്‍റെ ആത്മാവിന്‍റെ തുല്യ പങ്കോടെ ഏലിശ ഇസ്രായേലില്‍ പ്രവചനം നടത്തി.

തെറ്റ്

2. ഏലീശ പ്രവാചകനെ അഭിഷേകം ചെയ്തത് ആഹാബ് രാജാവ് ആണ്?

തെറ്റ്

3. യെരിഹോവില്‍ വച്ച് ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു.

തെറ്റ്

4. ആഹാബ് രാജാവിന്‍റെ കാലത്താണ് എലിയാ-ഏലീശാ പ്രവാചകന്മാര്‍ ജീവിച്ചിരുന്നത്

ശരി 

IV. ആര് ആരോട് പറഞ്ഞു.

1. "ഞാന്‍ ആരാധിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനാണ് ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാവുകയില്ല"

ഏലിയാവ് ആഹാബ് രാജാവിനോട്

2. "അങ്ങയുടെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെ മേല്‍ വരുമാറാകട്ടെ"

ഏലീശ ഏലിയാവിനോട്

3. "ദൈവമാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിട്ടുമാറുകയില്ല"

ഏലീശ ഏലീയാവിനോട്

V. ഖണ്ഡിക എഴുതുക

1. കര്‍മ്മേല്‍ മലയിലെ ബലി

സത്യദൈവം ഏതെന്ന് തെളിയിക്കേണ്ടതിന് കര്‍മ്മേല്‍ മലയില്‍ ബലി നടത്താന്‍ ഏലിയാവും ആഹാബും സമ്മതിച്ചു. ബാലിന്‍റെ നാനൂറ്റിയമ്പതു പ്രവാചകന്മാരും അശേരുടെ നാനൂറു പേരെയും കൂട്ടിവരുത്തി ആദ്യം ബലി നടത്തുവാന്‍ ഏലിയാവ് അനുവദിച്ചു. തീ കൊണ്ട് ഉത്തരം അരുളുന്ന ദൈവം തന്നെ സത്യദൈവമെന്ന് സമ്മതിക്കണം. ഇതായിരുന്നു വ്യവസ്ഥ. ബാലിന്‍റെയും അശേരയുടെയും എണ്ണൂറ്റിയമ്പത് പ്രവാചകന്മാര്‍ രക്തം ഒഴുക്കി നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. പിന്നീട് ഏലിയാവ് കാളക്കിടാവിനെ ബലിയായി നല്‍കി, അബ്രാഹാമിന്‍റെ യിസാഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഉടനെ തീ ഇറങ്ങി ബലിയും ബലിപീഠവും ദഹിപ്പിച്ചു കളഞ്ഞു. ജനമെല്ലാം യഹോവ തന്നെ സത്യദൈവമെന്ന് വിശ്വസിക്കുകയും ചെയ്തു.

ഉപന്യാസം തയ്യാറാക്കുക

ഏലീശയുടെ ഗുരുഭക്തി

ദൈവകല്പന പ്രകാരം ഏലിയാവ് തന്‍റെ പിന്‍ഗാമിയായി ഏലീശയെ പ്രവാചകനായി അഭിഷേകം ചെയ്തു. അന്നു മുതല്‍ ഏലിയാവിനെ വിട്ടുപിരിയാതെ ഗുരുവിന്‍റെ പിന്നാലെ ഏലീശ നടന്നു. ഏലിയാവിനെ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുവാന്‍ തീരുമാനിച്ചു. ഏലിയാവ് ഗില്‍ഗാലില്‍ വച്ച് ഏലീശയോട് നീ ഇവിടെ താമസിച്ചുകൊള്ളുക ദൈവം എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്ന് പറഞ്ഞു. ഏലീശക്ക് ഗുരുവിനെ വിട്ടുപിരിയാന്‍ സമ്മതമായിരുന്നില്ല. ഗുരു എവിടെ പോയാലും ശിഷ്യന്‍ കൂടെപ്പോരും എന്ന നിര്‍ബന്ധം ഏലീശക്കുണ്ടായിരുന്നു. "ദൈവമാണേ, അങ്ങേ ജീവനാണേ, ഞാന്‍ അങ്ങയെ വിട്ടുമാറുകയില്ല" എന്ന് ഏലീശ മറുപടി പറഞ്ഞു. ഇങ്ങനെ തന്നെ ബേഥേലില്‍ നിന്ന് യെരീഹോവിലേക്കും, യോര്‍ദ്ദാനിലേക്ക് ദൈവം ഏലിയാവിനോട് ആവശ്യപ്പെട്ടപ്പോഴും ഏലീശ ഗുരുവിനെ വിട്ടുപിരിയാന്‍ തയ്യാറായില്ല. തന്‍റെ ശിഷ്യന്‍ തന്നെ വിട്ടുപിരിയുന്നില്ലെന്നു കണ്ട ഏലിയാവ് യോര്‍ദ്ദാനില്‍ വച്ച് എലീശയോട് "നിനക്ക് ഞാന്‍ എന്തു ചെയ്തു തരേണം എന്നു ചോദിച്ചു. അതിന് മറുപടിയായി ഏലീശ ഏലിയാവിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെമേല്‍ വരുമാറാകട്ടെ എന്ന് പറഞ്ഞു. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നത് ഏലീശ കാണുന്നുവെങ്കില്‍ അങ്ങനെ ഉണ്ടാകും എന്ന് പറഞ്ഞു. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറുന്നത് ഏലീശ കണ്ടു. ഗുരുഭക്തിയും സ്നേഹവുമാണ് അതിന് കാരണമായത്. ഏലിയാവ് കണ്‍മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ ഏലീശ ഏലിയാവിന്മേല്‍ നിന്ന് വീണ പുതപ്പ് എടുത്തു. യോര്‍ദ്ദാന്‍ കടക്കാന്‍ ഏലിയാവ് വെള്ളത്തെ അടിച്ചതും വെള്ളം മാറിയതും ഏലിശ ഓര്‍ത്തു. അപ്രകാരം തന്നെ വിശ്വാസത്തോടെ ഏലിശ തിരികെ പോന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളത്തെ അടിച്ചു. വെള്ളം മാറി ഉണങ്ങിയ നിലത്തിലൂടെ ഏലീശ ഇക്കരെ കടന്നു. യെരിഹോവില്‍ തിരിച്ചെത്തിയ ഏലീശയെ പ്രവാചക ശിഷ്യന്‍മാര്‍ എതിരേറ്റു. ഏലിയാവിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്കോടെ ഏലീശ ഇസ്രായേലില്‍ പ്രവചനം നടത്തി ജനത്തെ സത്യദൈവത്തിലേയ്ക്ക് തിരിച്ചുകൊണ്ടിരുന്നു. ഏലീശായുടെ എല്ലാ ഉയര്‍ച്ചയ്ക്കും നന്മയ്ക്കും കാരണം ഏലീശയുടെ ഗുരുഭക്തി ആയിരുന്നു.


പാഠം - 5 എസ്രാ-നെഹമ്യാവ് ദൈവാശ്രയബോധത്തോടു കൂടിയ നേതൃത്വം

I. ഉത്തരം എഴുതുക

1. മോശയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്ന ആള്‍?

എസ്രാ

2. എസ്രയെ യെരുശലേമിലേക്ക് അയച്ച രാജാവാര്?

അര്‍ത്തഹാശശ്ത്

3. ബാബേല്‍ പ്രവാസത്തിലേയ്ക്ക് പോയ യെഹൂദര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജാവാര്?

പാര്‍സി രാജാവായ കോരെശ്

4. ഏത് രാജാവിന്‍റെ കാലത്താണ് യരുശലേം ദൈവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്?

ദാര്യാവേശ് രാജാവിന്‍റെ

5. യരുശലേം ദൈവാലയ നിര്‍മ്മാണത്തിനായി പുറപ്പെട്ട ആദ്യ സംഘത്തിന്‍റെ നേതാവ്?

സെരുബാബേല്‍

6. യെരുശലേമിന്‍റെ മതില്‍ പണിക്ക് നേതൃത്വം കൊടുത്തത് ആര്?

നെഹമ്യാവ്

II. പൂരിപ്പിക്കുക

1. പ്രവാസത്തിന് ശേഷം യെരുശലേമില്‍ താമസമാക്കിയ യഹൂദന്‍മാരെ സന്‍മാര്‍ഗ്ഗികളാ ക്കുന്നതില്‍ ശ്രേഷ്ഠമായ പങ്കു വഹിച്ച ആളാണ് ..........

എസ്രാ

2. .......... വര്‍ഷം എസ്രാ യെരുശലേമിന്‍റെ അധികാരിയായിരുന്ന് യെഹൂദന്‍മാരെ സന്‍മാര്‍ഗ്ഗങ്ങളില്‍ നയിച്ചു.

13

3. കോരെശിന്‍റെ പിന്‍ഗാമിയായ .......... രാജാവിന്‍റെ കാലത്ത് ബി.സി 611-ല്‍ ദൈവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ദാര്യവേശ്

III. ശരിയോ തെറ്റോ എന്നെഴുതുക

1 അര്‍ത്തഹ്ശ്ശത രാജാവിന്‍റെ ഒരു സേവകനായിരുന്നു യഹൂദ പ്രമാണിയായ നെഹമ്യാവ്.

ശരി

2. ബാബേല്‍ പ്രവാസത്തിലേയ്ക്ക് പോയ യെഹൂദര്‍ക്ക് 50 വര്‍ഷങ്ങള്‍ക്കുശേഷം പാര്‍സി രാജാവായ കോരെശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

തെറ്റ്

3. നെഹമ്യാവ് മോശയുടെ ന്യായപ്രമാമത്തിലെ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു.

1. "യെരുശലേം ശൂന്യമായും അതിന്‍റെ വാതിലുകള്‍ തീ കൊണ്ടെരിഞ്ഞും കിടക്കത്തക്ക ഈ അനര്‍ത്ഥം നിങ്ങള്‍ കാണുന്നുവല്ലോ"

നെഹമ്യാവ് മൂപ്പന്‍മാരോടും, പ്രമാണികളോടും

2. "നിങ്ങള്‍ അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഓര്‍ത്തു നിങ്ങളുടെ സഹോദരങ്ങള്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടറ്റകള്‍ക്കും വേണ്ടി പൊരുതുവിന്‍"

നെഹമ്യാവ് യെഹൂദന്‍മാരോട്

V. ഖണ്ഡിക എഴുതുക

നെഹമ്യാവിന്‍റെ നേതൃത്വത്തില്‍ നടന്ന മതില്‍ പണി

അര്‍ത്തഹ്ശശ്ത രാജാവിന്‍റെ സേവകനായ യെഹൂദ പ്രമാണിയായിരുന്നു നെഹമ്യാവ്. അദ്ദേഹത്തിന്‍റെ അനുവാദം ചോദിച്ച മതിലുപണിക്കായി നെഹമ്യാവ് യെരുശലേമിലെത്തി. യെരുശലേമിലെത്തിയ നെഹമ്യാവ് രഹസ്യത്തില്‍ യെരുശലേം പട്ടണം ചുറ്റി നടന്നു, പട്ടണത്തിന്‍റെ മതില്‍കെട്ട് പണിയേണ്ടതിന്‍റെ ആവശ്യകത മൂപ്പന്‍മാരെയും പ്രമാണികളെയും ബോധ്യപ്പെടുത്തി. യെരുശലേമിന്‍റെ മതില്‍പണി വേഗത്തില്‍ നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവരുടെ ശത്രുക്കള്‍ ഒരുമിച്ച് കൂടി. നെഹമ്യാവ് യെഹൂദന്‍മാരെ ധൈര്യപ്പെടുത്തി. അങ്ങനെ ജനം ദൈവത്തില്‍ ആശ്രയിച്ച് ഒരു കൈ കൊണ്ട് വേല ചെയ്യുകയും മറ്റെ കൈ കൊണ്ട് ആയുധം പിടിക്കുകയും ചെയ്തു. നെഹമ്യാവിന്‍റെ നേതൃത്വത്തില്‍ കോട്ടമതില്‍ പണിയുന്നത് കണ്ട് ശത്രുക്കള്‍ അര്‍ത്തഹശശ്ത രാജാവിന് പരാതി കൊടുത്തു, എന്നാല്‍ രാജാവ് നെഹമ്യാവിന് അനുകൂലമായി രാജകല്പന പുറപ്പെടുവിച്ചു. അങ്ങനെ മതില്‍ പണി പൂര്‍ത്തിയാക്കി.


പാഠം - 6 എന്ഥേര്‍ ഉപവാസത്തിന്‍റെ ശക്തി

I. പേരെഴുതുക

1. ബി.സി 606-ാം ആണ്ടില്‍ യെരുശലേം പട്ടണം പിടിച്ചടക്കിയ ബാബേല്‍ രാജാവ്?

നെബുക്കദ്നേസര്‍

2. എത്ര വര്‍ഷക്കാലം ഇസ്രായേല്‍ ജനം ബാബേലില്‍ പ്രവാസികളായി കഴിഞ്ഞു?

70 വര്‍ഷം

3. എന്ഥേറിനെ വളര്‍ത്തിയ അവളുടെ പിതൃ-സഹോദര പുത്രന്‍?

മൊര്‍ദ്ദേഖായി

4. ഹാമാന്‍റെ പിതാവാര്?

ആഗാഗ്യനായ ഹമ്മെദാഥ

5. ആരുടെ രാജ്ഞിയായിട്ടാണ് എന്ഥേര്‍ വാഴിക്കപ്പെട്ടത്?

അഹശ്വേരോശിന്‍റെ

6. യെഹൂദന്മാരെ നശിപ്പിക്കാന്‍ ഉപായത്തില്‍ രാജാവിന്‍റെ പക്കല്‍ നിന്നും കല്പന വാങ്ങിയത് ആര്?

ഹാമാന്‍

7. ഹാമാനു പകരം പ്രധാനമന്ത്രിയായതാര്?

മൊര്‍ദ്ദേഖായി

II. പൂരിപ്പിക്കുക

1. .............. മാസം പതിനാലും പതിനഞ്ചും ദിവസങ്ങളിലായി യെഹൂദര്‍ പൂരിം പെരുന്നാള്‍ ആഘോഷിച്ചു വരുന്നു.

ആദാര്‍ മാസം

2. ശത്രുക്കളുടെ കയ്യില്‍ നിന്നും ഒഴിഞ്ഞു വിശ്രമിച്ചതിന്‍റെയും ദു:ഖം സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്നതിന്‍റെയും ഓര്‍മ്മയ്ക്കായിട്ടാണ് ........... ആഘോഷിക്കുന്നത്.

പൂരിം പെരുന്നാള്‍

III. ശരിയോ തെറ്റോ എന്നെഴുതുക

1 അഹശ്വേരോശ് രാജാവിന്‍റെ പ്രധാനമന്ത്രിയായിരുന്നു ഹാമാന്‍.

ശരി

2. ഹാമാന്‍ മുഖാന്തിരം അഹശ്വേരോശ് രാജാവ് വധത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു.

1. "നീ ഈ സമയത്ത് മിണ്ടാതിരുന്നാള്‍ യഹൂദന്‍മാര്‍ക്ക് മറ്റൊരു സ്ഥലത്ത് നിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും."

മൊര്‍ദ്ദേഖായി എന്ഥേര്‍ രാജ്ഞിയോട്

V. ഖണ്ഡിക എഴുതുക

പൂരിം പെരുന്നാള്‍

ആദാര്‍ മാസമായ പന്ത്രണ്ടാം മാസം പതിമൂന്ന് പതിനാല് തീയതികളില്‍ യെഹൂദന്മാര്‍ ശത്രുക്കളോട് പ്രതികാരം ചെയ്തു ജയം വരിച്ചു. ആദാര്‍ മാസം പതിനാലും പതിനഞ്ചും ദിവസങ്ങളിലായി യെഹൂദര്‍ പുരീം പെരുന്നാള്‍ ആഘോഷിക്കുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ആദാര്‍ മാസം വരുന്നത്. ശത്രുക്കളുടെ കയ്യില്‍ നിന്ന് ഒഴിഞ്ഞു വിശ്രമിച്ചതിന്‍റെയും ദു:ഖം സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്നതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് പുരീം പെരുന്നാള്‍ ആഘോഷിക്കുന്നത്. ദാനധര്‍മ്മങ്ങള്‍ ചെയ്തും സമ്മാനങ്ങള്‍ കൊടുത്തയച്ചും സല്‍ക്കാരങ്ങള്‍ നടത്തിയും ദൈവം തങ്ങള്‍ക്ക് ചെയ്ത രക്ഷയെ യഹൂദന്മാര്‍ ആഘോഷിക്കുന്നു.


പാഠം - 7  ഇയ്യോബ് ശോധന ചെയ്യപ്പെട്ട വിശ്വാസം


I. ഉത്തരം എഴുതുക

1. നീതിമാന്‍മാര്‍ക്ക് കഷ്ടതകള്‍ വരുന്നത് എന്തുകൊണ്ട് എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥം?

ഇയ്യോബ്

2. ഇയ്യോബിന് പാപബോധം വരുത്തിയ സ്നേഹിതന്‍?

ഏലീഹു

3. ഇയ്യോബ് ഏത് ദേശക്കാരനായിരുന്നു?

ഊസ്

4. ഇയ്യോബിനെ ശാസിച്ച സ്നേഹിതന്‍ ആര്?

ഏലീഹു

5. ഇയ്യോബിന്‍റെ പാപം എന്തായിരുന്നു?

സ്വയം നീതികരണം

II. പൂരിപ്പിക്കുക

1. ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും .......... ദോഷം വിട്ടകലുന്നവനും ആകുന്നു.

ദൈവഭക്തനും

2. തെറ്റ് തിരുത്തുകയും സ്നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ദൈവം ................ ന്‍റെ കഷ്ടതകള്‍ നീക്കി അവനെ പൂര്‍വ്വാധികം അനുഗ്രഹിച്ചു.

ഇയ്യോബിന്‍റെ

3. നീതിമാനും ദൈവഭക്തനുമായ തന്‍റെ ഭര്‍ത്താവിനു നേരിട്ട ............. ഇയ്യോബിന്‍റെ ഭാര്യക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

കഷ്ടതകള്‍

4. ഇയ്യോബിന്‍റെ കഷ്ടതകള്‍ അവനു നേരിട്ടതു കൊണ്ടാണ് ............ എന്ന പാപത്തെക്കുറിച്ച് അവന് ബോധ്യം വന്നത്.

സ്വയം നീതികരണം

5. .............. ദു:ഖത്തിലും സന്തോഷത്തിലും സമ്പത്തിലും ദാരിദ്യത്തിലും ഒരുപോലെ ദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവനാണ്,

യഥാര്‍ത്ഥ വിശ്വാസി

III. ശരിയോ തെറ്റോ എന്നെഴുതുക

1 ഇയ്യോബ് ഒരു യഹൂദനായിരുന്നു.

തെറ്റ്

2. ഇയ്യോബിന്‍റെ ദൈവ വിശ്വാസത്തിന് കാരണം ദൈവം നല്‍കിയ സമ്പത്താണ്.

തെറ്റ്

3. സ്നേഹിതന്മാരുടെ ഉപദേശം ഇയ്യോബിന് സ്വീകാര്യമായിരുന്നു.

തെറ്റ്

4. ഇയ്യോബിന്‍റെ കഷ്ടതകള്‍ അവന് നേരിട്ടതുകൊണ്ടാണ് സ്വയം നീതികരണമെന്ന പാപത്തെക്കുറിച്ച് അവന് ബോധ്യം വന്നത്.

ശരി

5. ഇയ്യോബിന്‍റെ കഷ്ടതകളില്‍ അവന്‍റെ ഭാര്യ അവനെ ചേര്‍ത്തു നിര്‍ത്തി.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു

1. "നീ ഇനിയും നിന്‍റെ ഭക്തി മുറുകെ പിടിച്ചു കൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ച് പറഞ്ഞ് മരിച്ച് കളക"

ഇയ്യോബിന്‍റെ ഭാര്യ ഇയ്യോബിനോട്

2. "ഒരു ദോഷി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്‍റെ നന്മകള്‍ സ്വീകരിച്ചും, ദുരിതങ്ങളും കൈക്കൊള്ളരുതോ?"

ഇയ്യോബ് ഭാര്യയോട്

3. "ഇതില്‍ നീ നീതിമാന്‍ അല്ല, ദൈവം മനുഷ്യനേക്കാള്‍ വലിയവനത്രെ, നീ അവനോട് വാദിക്കുന്നതെന്തിന്."

എലീഹു ഇയ്യോബിനോട്

V. ഖണ്ഡിക എഴുതുക

1. ഇയ്യോബിന്‍റെ വിശ്വാസപ്രഖ്യാപനം

ഇയ്യോബിന്‍റെ ദൈവവിശ്വാസം പരീക്ഷിക്കാന്‍ ദൈവം സാത്താനെ അനുവദിച്ചു. ഇയ്യോബിന്‍റെ മൃഗസമ്പത്തുകള്‍ മോഷ്ടിക്കപ്പെട്ടു. അവന്‍റെ വേലക്കാരെ അക്രമികള്‍ കൊന്നു കളഞ്ഞു. കൊടുങ്കാറ്റടിച്ച് വീട് തകര്‍ന്നു. പുത്രി-പുത്രന്മാര്‍ മരിച്ചു. ഈ കഷ്ടതകള്‍ നേരിട്ടിട്ടും ഇയ്യോബ് പതറിയില്ല. അവന്‍ എഴുന്നേറ്റ് വസ്ത്രം കീറി തല മുണ്ഡനം ചെയ്തു സാഷ്ടാംഗം വീണ് നമസ്കരിച്ചിട്ട് ഇങ്ങനെ പറഞ്ഞു. "നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തില്‍ നിന്ന് പുറപ്പെട്ടു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. ദൈവം തന്നു, ദൈവം എടുത്തു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ. സമ്പത്തുകള്‍ നഷ്ടപ്പെട്ടിട്ടും മക്കള്‍ മരിച്ചിട്ടും ഇയ്യോബിനെ ദൈവവിശ്വാസത്തില്‍ നിന്ന് അകറ്റാന്‍ സാത്താനു കഴിഞ്ഞില്ല. ഇയ്യോബിന്‍റെ ഉള്ളംകാല്‍ മുതല്‍ നെറുക വരെ പരുക്കളാല്‍ അവനെ പരീക്ഷിച്ചു. എന്നാല്‍ ഇയ്യോബ് ഒരു ഓട്ടിന്‍ കഷ്ണമെടുത്തു തന്നത്താന്‍ ചുരണ്ടിക്കൊണ്ട് ചാരത്തില്‍ ഇരുന്നു. ദൈവനാമം ദുഷിച്ചു പറഞ്ഞില്ല.

2. ഇയ്യോബിന്‍റെ ജീവിതത്തിലെ കഷ്ടതകള്‍ നന്മക്കായിട്ട് രൂപാന്തരപ്പെട്ടതെങ്ങനെ?

ഇയ്യോബിന്‍റെ കഷ്ടതകള്‍ അവനു നേരിട്ടതുകൊണ്ടാണ് സ്വയം നീതികരണമെന്ന പാപം ഇയ്യോബ് തിരിച്ചറിഞ്ഞത്. ഇയ്യോബിന്‍റെ വിശ്വാസ പ്രഖ്യാപനവും, ദൈവത്തെ തള്ളിപ്പറയാത്തതും ഇയ്യോബിന്‍റെ ജീവിതത്തില്‍ അനുഗ്രഹമായി തീര്‍ന്നു. പൂര്‍വ്വാധികം ശക്തിയോടെ ദൈവം അവനെ തിരികെ കൊണ്ടുവന്നു. അവന്‍റെ സമ്പത്തുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. രോഗം മാറി, മരിച്ചുപോയ മക്കളെ തിരിച്ചുകിട്ടി. അങ്ങനെ സന്തോഷവാനായ ഇയ്യോബ് മക്കളെയും മക്കളുടെ മക്കളെയും നാല് തലമുറയോളം കണ്ടു വൃദ്ധനും കാല സമ്പൂര്‍ണ്ണനുമായി മരിച്ചു.



ഭാഗം - 3 പുതിയ നിയമം


പാഠം - 8 ഗിരിപ്രഭാഷണം

മന:പാഠ വാക്യം സങ്കീര്‍ത്തനം 19:7

"കര്‍ത്താവിന്‍റെ വേദപ്രമാണം കറയറ്റതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു. കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസയോഗ്യവും ശിശുക്കളെ വിജ്ഞാനികളാക്കുന്നതുമാകുന്നു."

I. ഉത്തരം എഴുതുക

1. ഗിരിപ്രഭാഷണം രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

2. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട നിയമസംഹിതകള്‍ യേശു പഠിപ്പിച്ചതാണ് എന്ത്?

ഗിരിപ്രഭാഷണം

3. ഗിരിപ്രഭാഷണത്തെ എത്രയായി വിഭജിക്കാം?

5

4. ലോകത്തോടുള്ള ബന്ധത്തില്‍ ശിഷ്യന്മാരുടെ സ്ഥാനം എന്തിനോടാണ് സാദൃശപ്പെടുത്തിയിരിക്കുന്നത്?

ഉപ്പ്, വിളക്ക്

5. ദൈവരാജ്യത്തെപ്പറ്റിയുള്ള ഉപദേശത്തിന്‍റെ തുടര്‍ച്ച?

ഗിരിപ്രഭാഷണം

6. പഴയനിയമത്തിലെ എത്ര അനുശാസനകള്‍ക്കാണ് യേശു പുതിയ ഭാഷ്യം നല്‍കുന്നത്?

6

II. പൂരിപ്പിക്കുക

1. ഭൂമിയിലെ ധനത്തേക്കാള്‍ ................ നിക്ഷേപമാണ് വിലയേറിയത്.

സ്വര്‍ഗ്ഗത്തിലെ

2. ദാനധര്‍മ്മം, പ്രാര്‍ത്ഥന, ............... എന്നീ മൂന്ന് കാര്യങ്ങളെ ഭക്തി സംവര്‍ദ്ധക കാര്യങ്ങളായി യഹൂദന്മാര്‍ കരുതിയിരുന്നു.

ഉപവാസം

3. ലോകത്തോടുള്ള ബന്ധത്തില്‍ ശിഷ്യന്മാരുടെ സ്ഥാനം ഉപ്പിനോടും ............... സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

വിളക്കിനോടും

4. ആദ്യമേ ദൈവത്തിന്‍റെ രാജ്യവും ................ഉം അന്വേഷിപ്പിന്‍.

നീതിയും

5. കര്‍ത്താവിന്‍റെ .................... കറയറ്റതും ആത്മാവിനെ തിരിക്കുന്നതും ആകുന്നു.

വേദപ്രമാണം

6. യാചിക്കുക, അന്വേഷിക്കുക, ................ എന്നീ തുടര്‍ച്ചയായ മൂന്ന് ക്രിയകളിലൂടെ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കും.

മുട്ടുക

III. ശരിയോ തെറ്റോ എന്നെഴുതുക

1. ജീവനിലേക്ക് നയിക്കുന്ന വഴി ഇടുക്കവും ഞെരുക്കവും ഉള്ളതായിരിക്കും.

ശരി

2. ഒരേ സമയം ധനത്തേയും ദൈവത്തേയും സ്നേഹിപ്പാന്‍ സാദ്ധ്യമല്ല.

ശരി

3. യേശു പഴയനിയമത്തിലെ 10 അനുശാസനകള്‍ക്ക് പുതിയ ഭാഷ്യം നല്‍കിയിരിക്കുന്നു.

തെറ്റ്

4. ഗിരിപ്രഭാഷണത്തെ നാലായി വിഭജിച്ചിരിക്കുന്നു.

തെറ്റ്

5. ആറ് ഭാഗ്യവര്‍ണ്ണനകളാണ് യേശു ഗിരിപ്രഭാഷണത്തിലൂടെ നല്‍കുന്നത്.

തെറ്റ്

IV. ഖണ്ഡിക എഴുതുക

1. ലോകത്തോടുള്ള ബന്ധത്തില്‍ ശിഷ്യന്മാരുടെ സ്ഥാനം

ലോകത്തോടുള്ള ബന്ധത്തില്‍ ശിഷ്യന്മാരുടെ സ്ഥാനം ഉപ്പിനോടും വിളക്കിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ഉപ്പ് ഭക്ഷണത്തിന് രുചി നല്‍കുവാനും കേടുകൂടാതെ സൂക്ഷിക്കുവാനും ഉപയോഗിക്കുന്നു. അതുപോലെ ക്രിസ്തു ശിഷ്യന്മാര്‍ മാതൃകാപരമായ ജീവിതം നയിക്കുന്നവരും. സമൂഹത്തില്‍ ധാര്‍മ്മികത നിലനിര്‍ത്തുന്നതിന് സഹായിക്കുന്നവരും ആയിരിക്കണം. വിളക്ക് വെളിച്ചം നല്‍കുന്നു. അതുപോലെ സത്യവെളിച്ചമാകുന്ന ക്രിസ്തുവില്‍ നിന്ന് വെളിച്ചം സ്വീകരിച്ച് സമൂഹത്തില്‍ പ്രകാശം പരത്തുന്നവരായിരിക്കണം ക്രിസ്തു ശിഷ്യന്മാര്‍.

2. ഭാഗ്യവാന്മാര്‍ ആരാകുന്നു

എട്ട് ഭാഗ്യ വര്‍ണ്ണനകളാണ് യേശു നല്‍കുന്നത്. ആത്മാവില്‍ ദരിദ്രര്‍, ദു:ഖിതര്‍, താഴ്മയുള്ളവര്‍. നീതിക്കായ് വിശന്നും ദാഹിച്ചും ഇരിക്കുന്നവര്‍, കരുണാമാനസര്‍, നിര്‍മ്മലഹൃദയര്‍, സമാധാനം വരുത്തുന്നവര്‍, നീതിക്കായ് പീഢയേല്‍ക്കുന്നവര്‍ എന്നിവരെ യേശു ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നു. ഇവര്‍ക്കെല്ലാമുള്ള വാഗ്ദാനം ഭാവിയില്‍ ദൈവത്തില്‍ നിന്നും ലഭിയ്ക്കുന്ന മഹാസന്തോഷമാണ്.

V. ഉപന്യാസം എഴുതുക

1. വിശുദ്ധിയിലേക്കുള്ള പാതയില്‍ ഒരു ക്രിസ്ത്യാനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

a) യഥാര്‍ത്ഥ നിക്ഷേപം

സ്വാര്‍ത്ഥപരമായി തനിക്കായി തന്നെ സമ്പത്ത് ശേഖരിച്ച് വയ്ക്കുന്നത് നഷ്ടപ്പെടും. ദാനമായി നല്‍കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപമായി മാറുകയും ചെയ്യും. ഭൂമിയിലെ ധനത്തേക്കാള്‍ സ്വര്‍ഗ്ഗത്തിലെ നിക്ഷേപമാണ് വിലയേറിയത്.

b) ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും

ഒരേ സമയം ധനത്തേയും ദൈവത്തേയും സ്നേഹിപ്പാന്‍ സാദ്ധ്യമല്ല. ധനത്തില്‍ ആശ്രയിക്കുന്നത് ആകുല ചിന്ത വരുത്തുന്നു. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം ആകുലത അകറ്റുന്നു.

c) വിധിക്കുന്നതിനെക്കുറിച്ച്

സ്വന്തം കുറ്റങ്ങളെ വിസ്മരിച്ച് അന്യരെ കുറ്റപ്പെടുത്തുകയും ന്യായം വിധിക്കുകയും ചെയ്യരുത്.

d) പ്രാര്‍ത്ഥനയെക്കുറിച്ച്

യാചിക്കുക, അന്വേഷിക്കുക, മുട്ടുക എന്നീ തുടര്‍ച്ചയായ മൂന്ന് ക്രിയകളിലൂടെ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കും.

e) പ്രവര്‍ത്തനരീതി

മനുഷ്യര്‍ നിങ്ങള്‍ക്കായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നിങ്ങള്‍ അവര്‍ക്കായി ചെയ്യണം എന്ന് ക്രിസ്തു പഠിപ്പിക്കുന്നു.

f) രണ്ട് വഴികള്‍

ഒന്ന് നാശത്തിലേയ്ക്കും മറ്റേത് ജീവനിലേയ്ക്കും. ജീവനിലേയ്ക്കു നയിക്കുന്ന വഴി ഇടുക്കവും ഞെരുക്കവും ഉള്ളതായിരിക്കും.

g) രണ്ട് തരത്തിലുള്ള പ്രവാചകന്‍മാര്‍

സത്യഉപദേഷ്ടാക്കളും കള്ളപ്രവാചകന്മാരും ഉണ്ടാകും. കള്ള പ്രവാചകന്മാരെ തിരിച്ചറിയുകയും സൂക്ഷിക്കുകയും ചെയ്യുക.

h) വാക്കും പ്രവൃത്തിയും

നമ്മുടെ സംസാരവും പ്രവൃത്തിയും പൊരുത്തമുള്ളതായിരിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.

i) ഭോഷനും ബുദ്ധിമാനും

ക്രിസ്തുവിന്‍റെ വാക്കുകള്‍ കേട്ട് അതനുസരിച്ച് ജീവിക്കുന്നവന്‍ ബുദ്ധിമാനും അല്ലാത്തവന്‍ ഭോഷനുമാകുന്നു. ബുദ്ധിമാന്‍റെ ജീവിതം എല്ലാ പ്രതികൂലങ്ങളെയും അതിജീവിക്കുന്നതായിരിക്കും.


പാഠം - 9  ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പും നിയമനവും

മന:പാഠവാക്യം 2 തീമോഥെയോസ് 2:15

"നീയോ, സത്യവചനത്തെ സത്യമായി ലജ്ജകൂടാതെ പ്രസംഗിക്കുന്ന വേലക്കാരനായി, ദൈവം മുമ്പാകെ പൂര്‍ണ്ണതയോടെ നിന്നെത്തന്നെ നിര്‍ത്തുവാന്‍ ഉത്സാഹിച്ചു കൊള്ളണം."

I. ഉത്തരം എഴുതുക

1. ശ്ലീഹന്മാരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് രേഖപ്പെടുത്താത്ത സുവിശേഷം?

വി. യോഹന്നാന്‍

2. ശ്ലീഹന്മാരെ ഈ രണ്ട് പേരായ് അയച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം ഏത്?

വി. മര്‍ക്കോസ്

3. ലാബി എന്ന് വിളിക്കപ്പെടുന്ന ശിഷ്യന്‍?

വി. തദ്ദായി

4. തദ്ദായി എന്ന ശ്ലീഹായുടെ പേര് വി. ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് എന്താണ്?

യഹൂദ

5. സുവിശേഷങ്ങളില്‍ ശ്ലീഹന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഒന്നാമതാര്?

വി. പത്രോസ്

II. പൂരിപ്പിക്കുക

1. യേശു തന്‍റെ സുവിശേഷ പ്രവര്‍ത്തനത്തിനായി പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് ................... എന്ന് പേര് നല്‍കുകയും ചെയ്തു.

ശ്ലീഹന്മാര്‍

2. ................... സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കണം.

സ്വര്‍ഗ്ഗരാജ്യം

III. അര്‍ത്ഥം / പകരം വാക്ക് എഴുതുക

1. ശ്ലീഹ - അയയ്ക്കപ്പെട്ടവന്‍

IV. ശരിയോ തെറ്റോ എന്നെഴുതുക

1. 4 സുവിശേഷങ്ങളിലും ശ്ലീഹന്മാരുടെ തെരഞ്ഞെടുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.

തെറ്റ്

2. യേശു തന്‍റെ സുവിശേഷ പ്രവര്‍ത്തനത്തിനായി പന്ത്രണ്ട് പേരെ തെരഞ്ഞെടുത്തു.

ശരി

3. യേശു ശ്ലീഹന്മാരെ തെരഞ്ഞെടുത്തതിനു ശേഷം അവര്‍ക്ക് ചില അധികാരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.

ശരി

V. ഉപന്യാസം എഴുതുക

യേശു ശ്ലീഹന്മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍

1. പുറജാതികളുടെ വഴിയില്‍ പോകരുത്. ശമറയരുടെ പ്രവേശിക്കരുത്. ഇസ്രായേല്‍ ഭവനത്തില്‍ നിന്നും നഷ്ടപ്പെട്ടു പോയ ആടുകളുടെ അടുക്കലേക്കും പ്രത്യേകമായി പോകണം. എന്നാല്‍ യേശുവിന്‍റെ പുനരുത്ഥാനത്തിനു ശേഷം സകല ജാതികളുടെ അടുക്കലേയ്ക്കും പോകുവാന്‍ യേശു ആഹ്വാനം ചെയ്തു.

2. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കണം.

3. പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കണം. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു; സൗജന്യമായി നിങ്ങള്‍ കൊടുപ്പിന്‍.

4. വളരെ ലളിതവും മിതവുമായ കരുതലുകള്‍ എടുത്താല്‍ മതി.

5. നിങ്ങള്‍ പ്രവേശിക്കുന്ന ഗ്രാമത്തിലും നഗരത്തിലും യോഗ്യനായവന്‍ ആരെന്നു കണ്ടുപിടിച്ച് ആ മനുഷ്യന്‍റെ വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട് ആ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സ്വീകരിക്കാത്ത ഭവനത്തില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ പോരുമ്പോള്‍ കാലുകളില്‍ പറ്റിയ പൊടി കുടഞ്ഞു കളയുക.

6. കഠിനഹൃദരായ യഹൂദന്മാരുടെ ഇടയിലേക്കു പോകുന്നതിനാല്‍ ബുദ്ധിയും നിഷ്കളങ്കതയും ഉണ്ടായിരിക്കണം.

7. ഏത് തരത്തിലുള്ള പീഢകളെയും നേരിടുന്നതിന് പരിശുദ്ധാത്മാവ് ശക്തി നല്‍കും. "ഭയപ്പെടേണ്ട" എന്ന ആശ്വാസവാക്ക് മൂന്ന് പ്രാവശ്യം യേശു ഈ ഭാഗത്ത് പറയുന്നു.


പാഠം - 10 വി. പത്രോസ് - ശ്ലീഹന്മാരില്‍ തലവന്‍

മന:പാഠവാക്യം 1 തീമോത്തെയോസ് 6:12

"വിശ്വാസത്തിന്‍റെ നല്ല യുദ്ധം ചെയ്യുക. നിത്യജീവനെ പിടിച്ചു കൊള്ളുക. അതിനായിട്ടല്ലൊ; നീ വിളിക്കപ്പെട്ടത്."

I. ഉത്തരം എഴുതുക

1. കൈസര്യ ഫിലിപ്പി ഏത് പര്‍വ്വതത്തിന്‍റെ അടിവാരത്ത് ഉള്ളതാണ്?

ഹെര്‍മ്മോന്‍

2. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ലഭിച്ച വ്യക്തി?

വി. പത്രോസ്

3. ആരുടെ മരണശേഷമാണ് യേശു തന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്?

സ്നാപക യോഹന്നാന്‍റെ

4. കൈസര്യ ഫിലിപ്പിയുടെ ഇപ്പോഴത്തെ പേര്?

ബനെയാസ്

5. കൂദോശ് ഈത്തോ ഞായറാഴ്ചയിലെ ഏവന്‍ഗേലിയോന്‍ ഭാഗം എടുത്തിരിക്കുന്നത് ഏത് സുവിശേഷത്തില്‍ നിന്ന്?

വി. മര്‍ക്കോസ്

6. സഭാ വര്‍ഷത്തിന്‍റെ ആരംഭം കുറിക്കുന്ന ഞായര്‍.

കൂദോശ് ഈത്തോ

7. കര്‍ത്താവിന്‍റെ ദിവസം വരുന്നതിനു മുമ്പായി ആര് പ്രത്യക്ഷപ്പെടുമെന്നാണ് മലാഖി പ്രവചനത്തില്‍ പറയുന്നത്?

ഏലിയാവ്

8. യേശുവിനെക്കുറിച്ചുള്ള പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം എവിടെ വച്ചാണ് നടന്നത്?

കൈസര്യ

II. പൂരിപ്പിക്കുക

1. അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ............... ആകുന്നു.

മ്ശിഹാ

2. ............... നല്ല യുദ്ധം ചെയ്യുക, ............... പിടിച്ചുകൊള്ളുക അതിനായിട്ടല്ലോ നീ വിളിക്കപ്പെട്ടത്.

വിശ്വാസത്തിന്‍റെ, നിത്യജീവനെ

3. ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്‍റെ തെക്കേ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ്

കൈസര്യ ഫിലിപ്പി

4. താക്കോലുകള്‍ ............... സൂചിപ്പിക്കുന്നു.

അധികാരത്തെ

5. നീ ............... ആകുന്നു, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും.

കീഫായാകുന്നു

6. കര്‍ത്താവ് തന്‍റെ സഭയെ പണിതിരിക്കുന്നത് ............... ഏറ്റു പറഞ്ഞ വിശ്വാസമാകുന്ന പാറമേല്‍ ആകുന്നു.

ശെമഓന്‍

7. മ്ശിഹായുടെ ആഗമനത്തിനു മുമ്പായി ............... പ്രത്യക്ഷപ്പെടും എന്ന് യഹൂദന്മാര്‍ വിശ്വസിച്ചിരുന്നു.

ഏറമിയ

III. ശരിയോ തെറ്റോ എന്നെഴുതുക

1. കീഫാ എന്ന സുറിയാനി പദത്തിന്‍റെ ഹീബ്രു ഭേദമാണ് പത്രോസ് എന്നത്.

തെറ്റ്

2. സഭ വര്‍ഷത്തിന്‍റെ തുടക്കമായ ഞായറാഴ്ചയാണ് കൂദോശ് ഈത്തോ

ശരി

3. അറാറത്ത് പര്‍വ്വതത്തിന്‍റെ തെക്കേ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണമാണ് കൈസര്യ ഫിലിപ്പി.

തെറ്റ്

4. കര്‍ത്താവ് തന്‍റെ സഭയെ പണിതിരിക്കുന്നത് ശെമഓന്‍ ഏറ്റു പറഞ്ഞ ഉറച്ച വിശ്വാസമാ കുന്ന പാറമേല്‍ ആകുന്നു.

ശരി

IV. ആര് ആരോട് പറഞ്ഞു

1. "അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മ്ശിഹാ ആകുന്നു."

വി. പത്രോസ് (ശെമഓന്‍) യേശുവിനോട് 

2. നീ കീഫായാകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും."

യേശു ശെമഓനോട്

V. അര്‍ത്ഥം / പകരം വാക്ക്

കീഫാ - പാറ

VI. ഖണ്ഡിക എഴുതുക

1. യേശു ശെമഓന് നല്‍കിയ വാഗ്ദാനങ്ങള്‍.

a. നീ കീഫായാകുന്നു, ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും.

കീഫാ എന്ന സുറിയാനി പദത്തിന് പാറ എന്നര്‍ത്ഥം. ഇതിന്‍റെ ഗ്രീക്ക് ഭേദമാണ് പത്രോസ് എന്നത്. ഇതില്‍ നിന്നും നാം മനസ്സിലാക്കുന്നത് സഭ കര്‍ത്താവിന്‍റെ താങ്ങ്. കര്‍ത്താവ് തന്‍റെ  സഭയെ പണിതിരിക്കുന്നത് ശെമഓന്‍ ഏറ്റുപറഞ്ഞ ഉറച്ച വിശ്വാസമാകുന്ന പാറമേല്‍ ആകുന്നു.

b. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനെ ഭരമേല്‍പ്പിക്കുന്നു.

താക്കോലുകള്‍ അധികാരത്തെ സൂചിപ്പിക്കുന്നു. കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം. പാപമോചന അധികാരം കര്‍ത്താവ് പത്രോസിന് നല്‍കിയിരിക്കുന്നു. പിന്നീട് തന്‍റെ പുനരുത്ഥാനശേഷം, യേശു പത്രോസിന് സഭയുടെ ഭരണാധികാരവും നല്‍കുന്നുണ്ട്. 

2. "ശെമഓനെ, നീ ഭാഗ്യവാന്‍" എന്ന് കര്‍ത്താവ് പറഞ്ഞതിന്‍റെ കാരണമെന്ത്?

യേശു തന്‍റെ ശിഷ്യന്മാരോട് ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത് എന്നു ചോദിച്ചു. അതിന് മറുപടിയായി ശെമഓന്‍ പറഞ്ഞത് "അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മ്ശിഹാ ആകുന്നു എന്നാണ്. യേശു പത്രോസിനോട് യൗനായുടെ മകനായ ശെമഓനെ നീ ഭാഗ്യവാന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവല്ലാതെ ജഢവും രക്തവുമല്ല ഇതു നിനക്കു വെളിപ്പെടുത്തിയത്. നീ കീഫായാകുന്നു ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും" എന്ന് പറഞ്ഞു.


പാഠം - 11 യേശുവിന്‍റെ മറുരൂപം

മന:പാഠവാക്യം വി. യോഹന്നാന്‍ 3:36

"പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവന്‍ "ജീവന്‍" കാണുകയില്ല. ദൈവത്തിന്‍റെ കോപം അവനില്‍ വസിക്കും."

I. ഉത്തരം എഴുതുക

1. മറുരൂപ മലയിലേക്ക് യേശു ആരെയൊക്കെയാണ് കൂട്ടികൊണ്ടു പോയത്?

പത്രോസ്, യാക്കോബ്, യോഹന്നാന്‍

2. യേശുവിന്‍റെ മറുരൂപം നടന്നതായി കരുതപ്പെടുന്ന മല?

താബോര്‍

3. യേശുവിന്‍റെ മറുരൂപസമയത്ത് പ്രത്യക്ഷപ്പെട്ടത് ആരെല്ലാം?

മോശയും, ഏലിയാവും

4. മറുരൂപ മലയില്‍ പ്രത്യക്ഷപ്പെട്ട മോശ എന്തിന്‍റെ പ്രതിനിധി?

ന്യായപ്രമാണത്തിന്‍റെ

5. മറുരൂപ മലയില്‍ പ്രത്യക്ഷപ്പെട്ട ഏലിയാവ് എന്തിന്‍റെ പ്രതിനിധി?

പ്രവാചകന്മാരുടെ

II. പൂരിപ്പിക്കുക

1. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകം വിട്ട ................ ദൈവസന്നിധിയില്‍ സജീവരാകുന്നു.

പുണ്യവാന്മാര്‍

2. മോശ ന്യായപ്രമാണത്തിന്‍റെയും .............. പ്രവാചകന്മാരുടെയും പ്രതിനിധികളാണ്.

ഏലിയാവ്

3. പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. പുത്രനെ അനുസരിക്കാത്തവന്‍ ......... കാണുകയില്ല.

ജീവന്‍

4. മോശയും ഏലിയാവും യേശുവിനോട് സംസാരിച്ചത് യേശുവിന്‍റെ .............. കുറിച്ചായിരുന്നു.

നിര്യാണത്തെ

III. ശരിയോ തെറ്റോ എന്നെഴുതുക

1. ഈ ലോകം വിട്ട പുണ്യവന്മാര്‍ ദൈവസന്നിധിയില്‍ സജീവരാകുന്നു.

ശരി

2. ഒരു ദിവസം യേശു പത്രോസിനെയും, യാക്കോബിനെയും, ഫിലിപ്പോസിനെയും കൂട്ടി കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്ക് പോയി.

തെറ്റ്

3. മോശയും ഏലിയായും യേശുവിനോട് തന്‍റെ ഉയര്‍പ്പിനെക്കുറിച്ച് സംസാരിച്ചു.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു

1. "അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്ന് കുടിലുകള്‍ ഉണ്ടാകാം."

പത്രോസ് യേശുവിനോട്

2. "എഴുന്നേല്‍പ്പിന്‍ ഭയപ്പെടേണ്ട"

യേശു ശ്ലീഹന്മാരോട്

3. മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ ഈ കാഴ്ച നിങ്ങള്‍ ആരോടും പറയരുത്"

യേശു ശിഷ്യന്മാരോട്

V. ഖണ്ഡിക എഴുതുക

1. മറുരൂപമലയില്‍ ശ്ലീഹന്മാര്‍ കണ്ട കാഴ്ച എന്ത്?

യേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കവെ തന്‍റെ മുഖഭാവം മാറി; മുഖം സൂര്യനെപ്പോലെ ശോഭിച്ചു. യേശുവിന്‍റെ വസ്ത്രങ്ങള്‍ പ്രകാശിതവും ഹിമം പോലെ ശുഭ്രവും ആയിത്തീര്‍ന്നു. മോശയും ഏലിയായും യേശുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നതായി ശ്ലീഹന്മാര്‍ കണ്ടു. യേശുവിന്‍റെ നിര്യാണത്തെക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്.

2. മറുരൂപ മലയിലെ മോശയുടെയും ഏലിയായുടെയും സാന്നിദ്ധ്യത്തെക്കുറിച്ച് നാം എന്ത് മനസ്സിലാക്കണം.

അവര്‍ മോശയും ഏലിയായും ആണെന്ന് യേശു ശ്ലീഹന്മാര്‍ക്ക് പരിചയപ്പെടുത്തിയില്ല. എന്നാല്‍ ഇത് പത്രോസിനുണ്ടായ മറ്റൊരു ദിവ്യവെളിപാട് ആണ്. ഇവരുടെ ആഗമനത്തില്‍ നിന്നും സുപ്രധാനമായ ചില സത്യങ്ങള്‍ മനസ്സിലാക്കാം.

a) വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ലോകം വിട്ട പുണ്യവാന്മാര്‍ ദൈവസന്നിധിയില്‍ സജീവരാകുന്നു.

b) അവര്‍ക്ക് പ്രത്യേക ശക്തി നല്‍കി ദൈവം ചില ദൗത്യങ്ങള്‍ക്ക് അയക്കുന്നു.

c) അവര്‍ക്ക് യെരുശലേമില്‍ സംഭവിക്കാനിരിക്കുന്ന യേശുവിന്‍റെ നിര്യാണത്തെക്കുറിച്ചുപോലും സംസാരിക്കാന്‍ കഴിയുന്നു. അതായത് അവര്‍ മൗനത്തിലല്ല എന്നര്‍ത്ഥം.

d)മോശ ന്യായപ്രമാണത്തിന്‍റെയും ഏലിയ പ്രവാചകന്മാരുടെയും പ്രതിനിധികളാണ്. പഴയനിയമവും പ്രവചനങ്ങളും യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന വസ്തുതയ്ക്ക് സാക്ഷ്യം വഹിക്കുകയാണവര്‍.


പാഠം - 12 അനുതപിക്കുന്ന പാപി

മന:പാഠവാക്യം വി. യാക്കോബ് 4:8

"നിങ്ങള്‍ ദൈവസന്നിധിയിലേക്ക് അടുത്തു വരുവിന്‍; അവന്‍ നിങ്ങളോട് അടുത്തു വരും. പാപികളെ, നിങ്ങളുടെ കൈകള്‍ ശുദ്ധമാക്കുവിന്‍."

I. ഉത്തരം എഴുതുക

1. അനുതപിക്കുന്ന പാപിക്കു വേണ്ടി കാത്തിരിക്കുന്ന ദൈവസ്നേഹം വരച്ചു കാട്ടുന്ന ഉപമ?

ധൂര്‍ത്തപുത്രന്‍റെ ഉപമ

2. ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ മൂത്ത മകന്‍ ആരെ പ്രതിനിധീകരിക്കുന്നു?

പരീശ ചിന്താഗതിക്കാരെ

3. കാണാതെ പോയ ആട്, കാണാതെ പോയ നാണയം, ധൂര്‍ത്തപുത്രന്‍ എന്നീ ഉപമകള്‍ രേഖപ്പെടുത്തിയിരിക്കുന്ന വി. ലൂക്കോസിന്‍റെ സുവിശേഷത്തിലെ അധ്യായം.

15

4. ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പിതാവ് ആരെ സൂചിപ്പിക്കുന്നു?

പിതാവാം ദൈവത്തെ

5. കാണാതെ പോയ നാണയത്തിന്‍റെ ഉപമയിലെ സ്ത്രീയുടെ കൈയ്യില്‍ എത്ര വെള്ളിനാണയങ്ങള്‍ ഉണ്ടായിരുന്നു?

പത്ത്

II. പൂരിപ്പിക്കുക

1. അനുതപിക്കുന്ന പാപിക്ക് വേണ്ടി കാത്തിരിക്കുന്ന ദൈവസ്നേഹമാണ് ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ ................. വരച്ചു കാണിക്കുന്നത്.

യേശു

2. മാനസാന്തരപ്പെട്ടു വരുന്ന പാപികളെക്കുറിച്ച് നീതിമാന്മാരെ കുറിച്ചുള്ളതിനേക്കാള്‍ അധികം .............. സന്തോഷം ഉണ്ടാകും.

സ്വര്‍ഗ്ഗത്തില്‍

3. ഒരു സാധാരണ ................ സ്ത്രീയുടെ ജീവിതത്തിലെ ഒരു നിമിഷം ചിത്രീകരിച്ചു കൊണ്ടുള്ള ഉപമയാണ് കാണാതെപോയ നാണയത്തിന്‍റെ ഉപമ.

യഹൂദ

4. ............ യേശുവിന്‍റെ സമീപനം പരീശരെയും സൊപ്രെന്മാരെയും ചൊടിപ്പിച്ചിരുന്നു.

പാപികളോടുള്ള

5. ദൈവത്തില്‍ നിന്ന അകലുന്നവന്‍ ................. ന് അടിമയായിത്തീരും.

സാത്താന്

കകക. ശരിയോ തെറ്റോ എന്നെഴുതുക

1. നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതും, അത് തിരികെ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവുമാണ് ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ യേശു വരച്ചു കാണിക്കുന്നത്.

തെറ്റ്

2. വി. ലൂക്കോസിന്‍റെ സുവിശേഷം 15-ാം അദ്ധ്യായത്തില്‍ മൂന്ന് ഉപമകള്‍ വിവരിച്ചിരിക്കുന്നു.

ശരി

3. മാനസാന്തരപ്പെട്ടുവരുന്ന പാപികളെക്കുറിച്ച് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാള്‍ അധികം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടാകും.

ശരി

4. യഹൂദന്മാര്‍ക്ക് ഏറ്റവും നിഷിദ്ധമായ ജോലിയാണ് പന്നി മേയ്ക്കല്‍.

ശരി

IV. ആര് ആരോട് പറഞ്ഞു

1. "നീ എല്ലായ്പ്പോഴും എന്നോടൊരുമിച്ചായിരുന്നല്ലോ എന്‍റെതെല്ലാം നിന്‍റേതല്ലയോ"

ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പിതാവ് മൂത്തമകനോട് പറഞ്ഞു.

V. ഖണ്ഡിക എഴുതുക

1. ധൂര്‍ത്തപുത്രന്‍റെ ഉപമയും മറ്റ് രണ്ട് ഉപമകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമെന്ത്?

കാണാതെ പോയ ആടിന്‍റെ ഉപമയിലും, കാണാതെ പോയ നാണയത്തിന്‍റെ ഉപമയിലും നഷ്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതും, അത് തിരികെ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തെയുമാണ് ചിത്രീകരിച്ചതെങ്കില്‍ അനുതപിക്കുന്ന പാപിക്കു വേണ്ടി കാത്തിരിക്കുന്ന ദൈവസ്നേഹമാണ് ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ യേശു വരച്ചുകാണിക്കുന്നത്. മൂത്ത മകന്‍ എന്ന കഥാപാത്രം ഈ ഉപമയെ വ്യത്യസ്ഥമാക്കുന്നു. പാപികളെ നശിപ്പിക്കുകയാണ് വേണ്ടത്. അവരുമായി സമ്പര്‍ക്കമെ പാടില്ല എന്ന പരീശ ചിന്താഗതിക്കാരെ ഈ മകന്‍ പ്രതിനിധീകരിക്കുന്നു.

2. ധൂര്‍ത്തപുത്രന്‍ പിതാവിന്‍റെ സന്നിധിയില്‍ പറയുവാന്‍ കരുതി വച്ച കാര്യങ്ങള്‍ ഏവ?

1. പുത്രസ്ഥാനത്തു നിന്ന് അകന്നു പോയെങ്കിലും 'എന്‍റെ പിതാവേ' എന്ന് വിളിക്കുന്നതിനുള്ള ധൈര്യം.

2. പാപബോധം വന്നുള്ള പാപം ഏറ്റുപറച്ചില്‍

3. പുത്രന്‍ എന്ന യോഗ്യത നഷ്ടപ്പെട്ടെങ്കിലും കൂലിക്കാരന്‍ എന്ന നിലയില്‍ കണക്കാക്കണമെ എന്ന വിനീതമായ അപേക്ഷ.


പാഠം - 13 ധനികനായ യുവാവും നിത്യജീവനും


മന:പാഠവാക്യം ബാര്‍ ആസിറെ 38:20

"ധനത്തില്‍ ഒരിക്കലും നീ ആശ്രയിക്കരുത്. കാരണം അത് പ്രത്യാശദായകമല്ല. അത് ആകാശത്തിലെ പക്ഷികളെപ്പോലെ ചിറകടിച്ച് പറന്നു പോകും.

I. ഉത്തരം എഴുതുക

1. ധനിക യുവാവ് എങ്ങനെയാണ് യേശുവിനെ സംബോധന ചെയ്തത്?

നല്ലവനായ ഗുരുവേ

2. ധനിക യുവാവ് യേശുവിന്‍റെ അടുത്ത് വന്നതിന്‍റെ ഉദ്ദേശ്യം എന്തായിരുന്നു?

നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാന്‍.

3. ഒട്ടകം എന്നതിന്‍റെ സുറിയാനി പദം - ഗമ്ലോ

II. പൂരിപ്പിക്കുക

1. ധനികന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ എളുപ്പം ............ സൂചിക്കുഴയിലൂടെ കടക്കുന്നതത്രെ.

ഒട്ടകം

2. ദൈവത്തെക്കാള്‍ ഉപരി ............ സ്നേഹിക്കുന്നതിനെ യേശു നിരുത്സാഹപ്പെടുത്തുന്നു.

ധനത്തെ

3. ധനവാനും അവന്‍റെ ............. എന്ന പാപച്ചുമട് മാറ്റി വച്ച് ജീവനിലേക്കുള്ള ഇടുങ്ങിയ വഴിയെ പോകണം.

ധനമോഹം

III. ശരിയോ തെറ്റോ എന്നെഴുതുക

1. ദൈവത്തെക്കാള്‍ ഉപരി ധനത്തെ സ്നേഹിക്കുന്നതിനെ യേശു നിരുത്സാഹപ്പെടുത്തുന്നു.

ശരി

2. ധനികനായിരിക്കുന്നത് പാപമാണെന്ന് കര്‍ത്താവ് കുറ്റപ്പെടുത്തി.

തെറ്റ്

3. ധനിക യുവാവ് കല്പനകളെ പാലിച്ചിരുന്നില്ല.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു

1. 'നിത്യജീവന്‍ അവകാശമാക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?"

ധനികനായ യുവാവ് യേശുവിനോട്

2. "ഇവയെല്ലാം എന്‍റെ ബാല്യം മുതല്‍ തന്നെ ഞാന്‍ പാലിച്ചു വന്നിട്ടുള്ളതാണ്. ഇനിയും എനിക്ക് എന്താണ് കുറവുള്ളത്."

ധനികയുവാവ് യേശുവിനോട്

3. "നിനക്ക് ഒന്ന് കുറവുണ്ട് നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക"

യേശു ധനിക യുവാവിനോട്

4. "ധനികന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതത്രെ."

യേശു ശിഷ്യന്മാരോട്

V. ഖണ്ഡിക എഴുതുക

1. ധനിക യുവാവിന് നിരാശ ഉണ്ടാകുവാന്‍ കാരണമെന്ത്?

നിത്യജീവന്‍ അവകാശമാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് യേശുവിനോട് ചോദിച്ച ധനിക യുവാവിനോട് നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക എന്ന് യേശു പറഞ്ഞു. അവന് വളരെയേറെ സ്വത്തുണ്ടായിരുന്നതിനാല്‍ ഈ വചനത്തില്‍ ദു:ഖിതനായി. അയാള്‍ ആത്മാര്‍ത്ഥമായി ഗുരുവിനെ സമീപിച്ചു. അയാള്‍ കല്പനകള്‍ പാലിക്കുന്നവനായിരുന്നു. അയാളുടെ കുറവ് എന്താണെന്ന് അറിയുവാന്‍ ആഗ്രഹമുള്ളവനായിരുന്നു. എന്നാല്‍ അതേസമയം തന്നെ ധനത്തോട് അമിത മമതയുള്ളവനായിരുന്നു അയാള്‍. താന്‍ ആഗ്രഹിച്ച നിത്യജീവനെക്കാള്‍ അയാളുടെ ധനമായിരുന്നു ആ യുവാവിന് വിലയേറിയതായി തോന്നിയത്. ത്യാഗം സഹിക്കുവാന്‍ മനസ്സില്ലാത്തവനായി, നിരാശനായി ആ ധനികയുവാവ് മടങ്ങേണ്ടി വന്നു.

2. ഒട്ടകം സൂചിക്കുഴയിലൂടെ എന്നതിനുള്ള വ്യാഖ്യാനങ്ങള്‍ ഏവ?

ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുക എന്നതിന് രണ്ട് പ്രധാന വ്യാഖ്യാനങ്ങള്‍ ഉണ്ട്. "ഒട്ടകം" എന്നതിന് സുറിയാനിയില്‍ ഗമ്ലോ എന്ന പദമാണുള്ളത്. ഇതിന് വണ്ണം കൂടിയ കയര്‍ (വടം) എന്നും അര്‍ത്ഥമുണ്ട്. സൂചിക്കുഴയിലൂടെ വടം കോര്‍ക്കുക ബുദ്ധിമുട്ടാണല്ലോ. മറ്റൊന്ന് യെരുശലേമില്‍ സൂചിക്കുഴ എന്ന് വിളിക്കപ്പെടുന്ന പൊക്കം കുറഞ്ഞ ഒരു വാതില്‍ ഉണ്ടായിരുന്നു. അതിലൂടെ ഒട്ടകത്തിന് കടക്കണമെങ്കില്‍ ഭാരച്ചുമടുകള്‍ മാറ്റി, മുട്ട് മടക്കണം. അതുപോലെ, ധനവാനും അവന്‍റെ ധനമോഹം എന്ന പാപച്ചുമട് മാറ്റി വച്ച് ജീവനിലേക്കുള്ള ഇടുങ്ങിയ വഴിയെ പോകണം എന്നത് ഇത് സൂചിപ്പിക്കുന്നു.


പാഠം - 14 അത്ഭുതകരമായ മീന്‍പിടിത്തം

മന:പാഠവാക്യം സങ്കീര്‍ത്തനം 28:8

"കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ബലവും തന്‍റെ അഭിഷിക്തന്‍റെ സഹായകനും രക്ഷകനും ആകുന്നു."

I. ഉത്തരം എഴുതുക

1. അത്ഭുതകരമായ മീന്‍പിടിത്തം നടന്ന കടല്‍?

തിബേരിയോസ്

2. ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാര്‍ക്കു മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെട്ടത് എവിടെ വച്ച്?

തിബേരിയോസ് കടല്‍ക്കരയില്‍

3. തിബേര്യോസ് കടല്‍ക്കരെ വച്ച് യേശുവിനെ ആദ്യം തിരിച്ചറിഞ്ഞത് ആര്?

യോഹന്നാന്‍

4. മത്സ്യങ്ങള്‍ നിറഞ്ഞ വലയെ കരയിലേക്കു വലിച്ചു കയറ്റിയത് ആര്?

ശെമഓന്‍

5. വലയില്‍ എത്ര വലിയ മത്സ്യങ്ങള്‍ ഉണ്ടായിരുന്നു?

153

6. കര്‍ത്താവ് ശീമോന്‍, യാക്കോബ്, യോഹന്നാന്‍ എന്നിവരെ ശിഷ്യന്മാരായി വിളിക്കുന്നതെവിടെ വച്ച്?

തിബേരിയോസ് കടല്‍ക്കരയില്‍

II. പൂരിപ്പിക്കുക

1. അത്ഭുതകരമായ മീന്‍പിടിത്തത്തിന്‍റെ ............ സന്ദര്‍ഭങ്ങളാണ് സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട്

2. പടകിന്‍റെ ............ ഭാഗത്ത് വല വീശുവിന്‍, നിങ്ങള്‍ക്ക് കിട്ടും.

വലത്തു

3. 153 വലിയ മത്സ്യങ്ങള്‍ ലോകത്തിലെ വിവിധ .................. സൂചിപ്പിക്കുന്നു.

ജാതികളെ

4. കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ബലവും തന്‍റെ .................. സഹായകനും രക്ഷകനും ആകുന്നു.

അഭിഷിക്തന്‍റെ

III. ശരിയോ തെറ്റോ എന്നെഴുതുക

1. 153 വലിയ മത്സ്യങ്ങള്‍ ലോകത്തിലെ വിവിധ ജാതികളെ സൂചിപ്പിക്കുന്നു.

ശരി

2. കര്‍ത്താവിന്‍റെ പുനരുത്ഥാനം സത്യം തന്നെ എന്ന വസ്തുത ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നതിന് അത്ഭുതകരമായ മീന്‍പിടുത്തം ശിഷ്യന്മാരെ സഹായിച്ചു.

ശരി

3. തിബര്യോസ് കടല്‍ക്കരെ വച്ച് യേശുവിനെ ആദ്യം തിരിച്ചറിഞ്ഞത് ശെമഓനാണ്.

തെറ്റ്

4. യേശുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ശേഷം രണ്ടാമനായി ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത് തിബേരിയോസ് കടല്‍ക്കരയില്‍ വച്ചാണ്.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു

1. "കുഞ്ഞുങ്ങളെ ഭക്ഷിപ്പാന്‍ വല്ലതും ഉണ്ടോ?"

യേശു ശിഷ്യന്മാരോട്

2. "പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍, നിങ്ങള്‍ക്ക് കിട്ടും."

യേശു ശിഷ്യന്മാരോട്

3. "ഇത് നമ്മുടെ കര്‍ത്താവാണല്ലോ."

യോഹന്നാന്‍ ശെമഓനോട്

4. "നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യങ്ങളില്‍ നിന്ന് കൊണ്ടുവരുവിന്‍."

യേശു ശിഷ്യന്മാരോട്

V. ഖണ്ഡിക എഴുതുക

1. 153 വലിയ മത്സ്യങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു?

153 വലിയ മത്സ്യങ്ങള്‍-ലോകത്തിലെ വിവിധ ജാതികളെ സൂചിപ്പിക്കുന്നു. അതായത് ക്രിസ്തു സഭയിലേയ്ക്ക് ലോകത്തിലുള്ള സകല ജനതകളെയും കൂട്ടിച്ചേര്‍ക്കപ്പെടും, എന്നതിന്‍റെ ദൃഷ്ടന്തമാണിത്. വല സഭയെ സൂചിപ്പിക്കുന്നു. വല കീറാതിരുന്നത്, സഭയുടെ ഉറപ്പിന്‍റെ സൂചനയാണ്. വല വലിച്ചുകയറ്റിയത് ശീമോന്‍ പത്രോസാണ്. പത്രോസിന്‍റെ പ്രത്യേക അധികാരത്തിലേയക്ക് ഇത് വിരല്‍ ചൂണ്ടുന്നു.


പാഠം - 15 വി. പത്രോസിന്‍റെ അധികാരം

മന:പാഠവാക്യം   റോമര്‍ 13:1

"ഓരോരുവനും മേലധികാരത്തിനു കീഴ്പ്പെട്ടിരിക്കണം എന്തെന്നാല്‍ ദൈവത്തില്‍ നിന്നുള്ളതല്ലാതെ അധികാരവുമില്ല. ഉള്ള അധികാരങ്ങള്‍ ദൈവത്താല്‍ കല്പിക്കപ്പെട്ടിരിക്കുന്നു.

I. ഉത്തരം എഴുതുക

1. കര്‍ത്താവിന് വേണ്ടി തലവരി പണം കൊടുക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയത്?

വി. പത്രോസ്

2. കര്‍ത്താവ് തിരഞ്ഞെടുത്ത 12 ശ്ലീഹന്മാരില്‍ പ്രഥമ സ്ഥാനം ആര്‍ക്കായിരുന്നു?

വി. പത്രോസ്

3. കര്‍ത്താവിന്‍റെ ഈ ലോകത്ത് നിന്നുള്ള വേര്‍പാടിനു ശേഷം സഹശിഷ്യന്മാരെ ഉറപ്പിച്ചു നിര്‍ത്താറുള്ള ചുമതല ആര്‍ക്കാണ് യേശു നല്‍കിയത്?

വി. പത്രോസ്

4. കര്‍ത്താവിന് വേണ്ടി സഭയെ മേയിപ്പാനുള്ള അധികാരം കര്‍ത്താവ് നല്‍കിയത് ആര്‍ക്കാണ്?

വി. പത്രോസ്

5. പത്രോസ് എന്ന പേര് ശെമഓനു നല്‍കിയത് ആര്?

യേശു

6. യൂദായ്ക്കു പകരം ആളിനെ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചതാരാണ്?

വി. പത്രോസ്

II. പൂരിപ്പിക്കുക

1. മൂന്ന് പ്രാവശ്യം കര്‍ത്താവ് പത്രോസിന്‍റെ ........... ഉറപ്പായി പ്രഖ്യാപിപ്പിക്കുന്നു.

സ്നേഹം

2. പുറജാതികളില്‍ നിന്നും സഭയിലേയ്ക്ക് ആളുകളെ പ്രവേശിപ്പിച്ചത് ...........

വി. പത്രോസ്

3. വി. പത്രോസ് യഹൂദന്മാരോട് പ്രസംഗിക്കുകയും ........... പേരെ സഭയില്‍ ചേര്‍ക്കുകയും ചെയ്തു.

3,000

4. പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും ........... ഭക്ഷണം നല്‍കുവാനും എല്ലാ ശ്ലീഹന്മാരെയും യേശു അധികാരപ്പെടുത്തിയിട്ടുണ്ട്.

ആത്മീയ

5. പെസഹ ഒരുക്കുന്നതിന് രണ്ട് പേരെ അയച്ചപ്പോഴും ........... അതില്‍ ഉള്‍പ്പെട്ടിരുന്നു.

വി. പത്രോസ്

IV. ശരിയോ തെറ്റോ എന്നെഴുതുക

1. കര്‍ത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് ശ്ലീഹന്മാരില്‍ പ്രഥമ സ്ഥാനം വി. പത്രോസിനായിരുന്നു.

ശരി

2. പുറജാതികളില്‍ നിന്നും സഭയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത് വി. പത്രോസിന് ലഭിച്ച ദര്‍ശനത്താലാണ്.

ശരി

3. കര്‍ത്താവ് പത്രോസിന് ശെമഓന്‍ എന്ന പേരു നല്‍കി.

തെറ്റ്

V. ആര് ആരോടു പറഞ്ഞു

1. "ഇവരെക്കാള്‍ കൂടുതലായി എന്നെ സ്നേഹിക്കുന്നുവോ."

യേശു പത്രോസിനോട്

2. "നീ എനിക്കായി എന്‍റെ കുഞ്ഞാടുകളെ മേയിക്കുക."

യേശു പത്രോസിനോട്

3. "എന്‍റെ കര്‍ത്താവേ, സര്‍വ്വവും അവിടുന്ന് പൂര്‍ണ്ണമായി അറിയുന്നു."

പത്രോസ് യേശുവിനോട്

VI. ഖണ്ഡിക എഴുതുക

1. യേശു വി. പത്രോസിനു നല്‍കിയ അധികാരം എന്തെല്ലാമാണ്?

പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും ആത്മീയ ഭക്ഷണം നല്‍കുവാനും എല്ലാ ശ്ലീഹന്മാരെയും യേശു അധികാരപ്പെടുത്തിയിട്ടുണ്ട് എന്നാല്‍ "എനിക്കായി നീ മേയിക്കുക" എന്നു പറയുമ്പോള്‍ സത്യ ഇടയനായ ഞാന്‍ എന്‍റെ ആടുകളെ നയിക്കുന്നതുപോലെ നീ എനിക്കുവേണ്ടി നയിക്കണം, ഭരിക്കണം എന്നാണ് യേശു വ്യക്തമാക്കുന്നത്. അതായത് കര്‍ത്താവിനുവേണ്ടി സഭയെ മേയിക്കുവാനും ഭരിക്കുവാനുള്ള അധികാരം വി. പത്രോസിന് നല്‍കി.

VII. ഉപന്യാസം എഴുതുക

വി. പത്രോസിനു മാത്രമായുള്ള പ്രാധാന്യം എന്തെല്ലാം?

a) അബ്രാമിനെ ഒരു ജനതയുടെ പിതാവായി ദൈവം തിരിഞ്ഞെടുത്തപ്പോള്‍ പേര് മാറ്റി അബ്രഹാം എന്നാക്കിയതുപോലെ കര്‍ത്താവ് ശെമഓന്‍ പത്രോസ് എന്ന് പേര് നല്‍കി.

b) "സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും." താക്കോലുകള്‍ അധികാര ചിഹ്നങ്ങളാണ്. യേശു ഈ അധികാരം വി. പത്രോസിന് മാത്രമാണ് നല്‍കിയത്.

c) പുനരുത്ഥാന ശേഷം കര്‍ത്താവ് സഭ മുഴുവന്‍ മേലുള്ള അധികാരം മറ്റ് ശ്ലീഹന്മാരുടെ സാന്നിദ്ധ്യത്തില്‍ വി. പത്രോസിന് നല്‍കി.

d) ശ്ലീഹന്മാരുടെ പേരുകള്‍ പറയുന്നിടത്തെല്ലാം വി. പത്രോസിന്‍റെ പേര് ആദ്യം പറഞ്ഞിരിക്കുന്നു.

e) യൂദായ്ക്കു പകരം ആളിനെ തിരഞ്ഞെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതും അതിന് നേതൃത്വം കൊടുത്തതും പത്രോസ് ആണ്.

f) യഹൂദന്മാരോട് പ്രസംഗിക്കുകയും 3,000 പേരെ സഭയില്‍ ചേര്‍ത്തതും പത്രോസ് ആകുന്നു.

g) പുറജാതികളില്‍ നിന്നും സഭയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത് വി. പത്രോസിന് ലഭിച്ച ദര്‍ശനത്താലാണ്. 

h) യെറുശലേമില്‍ കൂടിയ ശ്ലീഹന്മാരുടെയും കശ്ശീശന്മാരുടെയും സംഘത്തില്‍ (യരുശലേം സുന്നഹദോസ്) വി. പത്രോസിന്‍റെ പ്രസംഗവും നിര്‍ദ്ദേശങ്ങളുമാണ് തീരുമാനത്തിലെത്തിയത്.


പാഠം - 16  വി. പത്രോസിനുണ്ടായ ദര്‍ശനം


മന:പാഠവാക്യം ആമോസ് 8:11

"അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, കര്‍ത്താവിന്‍റെ വചനങ്ങളെ കേള്‍ക്കുവാനുള്ള വിശപ്പ് ഞാന്‍ ദേശത്തേയ്ക്ക് അയയ്ക്കുന്ന കാലം വരുന്നു എന്നു ദൈവമായ കര്‍ത്താവിന്‍റെ കല്പന."

I. ഉത്തരം എഴുതുക

1. യോപ്പയില്‍ വി. പത്രോസ് ആരുടെ ഭവനത്തിലാണ് താമസിച്ചിരുന്നത്?

തോല്‍പ്പണിക്കാരനായ ശെമഓന്‍റെ

2. റോമന്‍ പട്ടാളത്തിലെ ഇറ്റാലിക്കി എന്ന വിഭാഗത്തിന്‍രെ ശതാധിപനായിരുന്നതാര്?

കൊര്‍ന്നല്യോസ്

3. എത്ര സേനാംഗങ്ങളുടെ തലവനെയാണ് ശതാധിപന്‍ എന്നു പറയുന്നത്?

100

4. എത്ര ദൂതന്മാരെയാണ് കൊര്‍ന്നല്യോസ് പത്രോസിന്‍റെ അടുക്കല്‍ അയച്ചത്?

3

II. പൂരിപ്പിക്കുക

1. .............. ന്‍റെ മാനസാന്തരത്തിനു ശേഷം വി. പത്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ യരുശലേമിന്‍റെ ചുറ്റുമുള്ള പട്ടണങ്ങളിലേക്കു വ്യാപിപ്പിച്ചു.

ശൗലിന്‍റെ

2. ഒരു ദര്‍ശനത്തിലൂടെയാണ് ............... പത്രോസിനെപ്പറ്റി അറിഞ്ഞത്.

കൊര്‍ന്നല്യോസ്

3. ആകാശം തുറക്കപ്പെട്ടിരിക്കുന്നതായും വലിയ ................ തൂണി പോലുള്ള നാല് മൂലയും ബന്ധിതവുമായ ഒരു വസ്ത്രം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്നതായി പത്രോസ് കണ്ടു.

കേത്താന

4. ദൈവം വെടിപ്പാക്കിയതിനെ നീ ............. മെന്ന് വിചാരിക്കരുത്.

അശുദ്ധമെന്ന്

5. ............... പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവ് ആവസിച്ചു.

വി. പത്രോസ്

6. ............. ഉം കൂട്ടരുമാണ് സഭയിലേയ്ക്കു വന്ന ആദ്യത്തെ വിജാതീയര്‍.

കൊര്‍ന്നല്യോസും

III. ശരിയോ തെറ്റോ എന്നെഴുതുക

1. യോപ്പയില്‍ തോല്‍പ്പണിക്കാരനായ കൊര്‍ന്നല്യോസിന്‍റെ ഭവനത്തിലാണ് വി. പത്രോസ് താമസിച്ചിരുന്നത്.

തെറ്റ്

2. കൊര്‍ന്നല്യോസിന് ദര്‍ശനമുണ്ടായതിന്‍റെ അടുത്ത ദിവസം യോപ്പയില്‍ ആയിരുന്ന വി.പത്രോസിന് ദര്‍ശനമുണ്ടായി.

ശരി

3. കൊര്‍ന്നല്യോസും കൂട്ടരുമാണ് സഭയിലേക്കു വന്ന ആദ്യ വിജാതീയര്‍.

ശരി

IV. ആര് ആരോട് പറഞ്ഞു

1. "എഴുന്നേല്‍ക്കുക ഞാനും ഒരു മനുഷ്യന്‍ തന്നെ."

പത്രോസ് കൊര്‍ന്നല്യോസിനോട്

2. ദൈവത്താല്‍ അങ്ങയോടു കല്‍പ്പിക്കപ്പെട്ടിട്ടുള്ളതെല്ലാം കേള്‍ക്കുവാന്‍ ഞങ്ങള്‍ ആഗ്ര ഹത്തോടിരിക്കുന്നു.

കൊര്‍ത്തല്യോസ് പത്രോസിനോട്

V. ഖണ്ഡിക എഴുതുക

1. വി. പത്രോസ് കണ്ട ദര്‍ശനം എന്തായിരുന്നു?

കൊര്‍ന്നല്യോസിന് ദര്‍ശനമുണ്ടായതിന്‍റെ അടുത്ത ദിവസം യോപ്പയിലായിരുന്ന വി. പത്രോസിനും ഒരു ദര്‍ശനമുണ്ടായി. ആറാം മണി നേരത്തെ പ്രാര്‍ത്ഥനക്കായി അദ്ദേഹം മേല്‍മുറിയില്‍ പ്രവേശിച്ചു. എന്നാല്‍ അദ്ദേഹത്തിനു വിശന്നു. വല്ലതും ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു. ആകാശം തുറക്കപ്പെട്ടിരിക്കുന്നതായും വലിയ കേത്താന തൂണി പോലുള്ളതും നാല് മൂലയും ബന്ധിതവുമായ ഒരു വസ്ത്രം ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു. അതില്‍ ഭൂമിയിലെ എല്ലാ നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. "ശെമഓനെ എഴുന്നേറ്റു അറുത്ത് ഭക്ഷിക്കുക" എന്നു പറയുന്ന ഒരു ശബ്ദവും കേട്ടു. അതിന് ശെമഓന്‍ "എന്‍റെ കര്‍ത്താവേ അതരുതെ എന്തെന്നാല്‍ മലിനവും അശുദ്ധവുമായ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ" എന്നു പറഞ്ഞു. "ദൈവം വെടിപ്പാക്കിയതിനെ നീ അശുദ്ധമെന്ന് വിചാരിക്കരുത്" എന്നൊരു ശബ്ദം കേട്ടു. ഇങ്ങനെ മൂന്ന് പ്രാവശ്യം സംഭവിച്ചു. അനന്തരം ആ വസ്ത്രം ആകാശത്തേക്കു ഉയര്‍ന്നു പോയി. 


ഭാഗം - 4 വിശ്വാസ സത്യങ്ങള്‍


പാഠം - 17  മാറാനായ പെരുന്നാളുകള്‍

I. ഉത്തരം എഴുതുക

1. ദനഹാ പെരുന്നാള്‍ എന്നാണ്?

ജനുവരി 6

2. സ്ലീബാ പെരുന്നാള്‍ മുതല്‍ ഉയിര്‍പ്പു വരെയുള്ള ദിവസങ്ങളെ ഏതു കാലമെന്നു അറിയപ്പെടുന്നു?

സ്ലീബാ കാലം

3. യേശുക്രിസ്തുവിന്‍റെ "ദൈവാലയ പ്രവേശനം" എന്നാണ് ആചരിക്കുന്നത്?

ഫെബ്രുവരി 2

4. യേശുക്രിസ്തു ജനിക്കുന്നത് ബേത്ലഹേമിലാണെന്ന് പ്രവചിച്ച പ്രവാചകനാര്?

മീഖാ

5. യേശു ജനിച്ച ഗോത്രം?

യെഹൂദ ഗോത്രം

6. പേര്‍വഴി ചാര്‍ത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച റോമന്‍ ചക്രവര്‍ത്തി?

ഔഗുസ്തോസ് കൈസര്‍

7. ക്രിസ്തീയ സഭകള്‍ ത്രിത്വനാമത്തിലുള്ള സ്നാനം ആരംഭിച്ചത് എപ്പോള്‍?

പെന്തിക്കൊസ്തിക്കു ശേഷം

8. പരിഛേദനയെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന വി. വേദപുസ്തകത്തിലെ ഭാഗം ഏത്?

ലേവ്യ 12-ാം അദ്ധ്യായം

9. ഞായറാഴ്ച പോലെ തന്നെ വിശുദ്ധിയോടും ഭക്തിയോടും കൂടി ആചരിക്കേണ്ട പെരുന്നാള്‍ ഏത്?

മാറാനായ പെരുന്നാള്‍

10. യേശുവിനെ കൈകളില്‍ എടുത്ത് ദൈവത്തെ മഹത്വപ്പെടുത്തിയ വയോവൃദ്ധന്‍?

ശെമവൂന്‍

11. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് പ്രവചിച്ച പ്രവാചകന്‍ ആര്?

യെശയ്യാ പ്രവാചകന്‍

12. യഹൂദന്മാര്‍ ആണ്‍കുഞ്ഞിന് പരിഛേദന നടത്തി പേര് വിളിക്കുന്നത് എത്രാം ദിവസം?

8-ാം ദിവസം

13. യേശുവിന്‍റെ ജനന സമയത്തെ യെരുശലേമിലെ രാജാവ്?

ഹെരോദ

14. യേശുക്കുഞ്ഞിനെ ദൈവാലയത്തില്‍ കാഴ്ചവെപ്പാന്‍ കൊണ്ടു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രവാചകി?

ഹന്ന

15. വി. സഭ സുബോറൊ പെരുന്നാള്‍ ആചരിക്കുന്നത്?

മാര്‍ച്ച് 25

16. ദു:ഖ വെള്ളിയാഴ്ചയായി വന്നാല്‍ പോലും വി. കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതായ മാറാനായ പെരുന്നാള്‍ ദിനം?

വചനിപ്പ്

17. മാറാനായ പെരുന്നാളുകള്‍ എത്ര വിധമുണ്ട്?

3

18. ക്രിസ്ത്യാനികളുടെ ശാബത് ദിനം?

ഞായറാഴ്ച

19. പൗരോഹിത്യ ഗോത്രം ഏത്?

ലേവി ഗോത്രം

II. പൂരിപ്പിക്കുക

1. പെന്തിക്കോസ്തിക്കുശേഷമാണ് ശിഷ്യന്മാര്‍ ത്രിത്വനാമത്തിലുള്ള ........... ആരംഭിച്ചത്.

സ്നാനം

2. യഹൂദന്മാരുടെ ആചാരമനുസരിച്ച് ഒരാള്‍ ഗുരുവായി അംഗീകരിക്കപ്പെടണമെങ്കില്‍ അയാള്‍ക്ക് ........... വയസ് ഉണ്ടായിരിക്കണം.

30

3. യിസ്രായേല്‍ ജനവും യഹോവയായ ദൈവവും തമ്മിലുള്ള ഒരു ഉടമ്പടി കൂടിയാണ് .............

പരിഛേദന

4. യേശു സ്നാനമെടുക്കുവാന്‍ ............... വയസു വരെ കാത്തിരുന്നു.

30

5. ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ച ............... ദിനമാണ്.

ശാബത്

6. സ്ലീബാ പെരുന്നാള്‍ മുതല്‍ ഉയിര്‍പ്പു വരെയുള്ള ദിവസങ്ങളെ ............. കാലമെന്ന് പറ യുന്നു.

സ്ലീബാ

7. കടിഞ്ഞൂലായ ആണൊക്കെയും യഹോവക്ക് ..............

വിശുദ്ധം

8. യാഗമര്‍പ്പിക്കുവാന്‍ .............. മാത്രമേ ന്യായപ്രമാണപ്രകാരം അധികാരമുള്ളു.

പൗരോഹിത്യസ്ഥാനിക്ക്

9. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ .......... മനുഷ്യര്‍ക്ക് സമാധാനം.

ദൈവപ്രസാദമുള്ള

10. ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ .......... പോലെ എനിക്ക് ഭവിക്കട്ടെ.

വാക്ക്

11. മറിയാമിന്‍റെ ഭക്തിയും വിശുദ്ധിയും ............. മൂലമാണ് ദൈവപുത്രന്‍ അവളില്‍ നിന്നും ജനിച്ചത്.

വിനയവും

12. സ്നാനം ഏല്‍ക്കുവാനായി ................. നദിയുടെ കരയില്‍ സ്നാപകയോഹന്നാന്‍റെയടു ക്കല്‍ യേശു വന്നു.

യോര്‍ദ്ദാന്‍

III. ശരിയോ തെറ്റോ എന്നെഴുതുക

1. യഹൂദന്മാര്‍ക്ക് ഞായറാഴ്ചയാണ് ശാബത് ദിവസം.

തെറ്റ്

2. വചനിപ്പ് പെരുന്നാള്‍ ജനുവരി ആറിന് ആണ് ആഘോഷിക്കുന്നത്.

തെറ്റ്

3. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് യെശയ്യാ പ്രവാചകനിലൂടെ ദൈവം വാഗ്ദാനം ചെയ്തു.

ശരി

4. ന്യായപ്രമാണം അനുസരിച്ച് 9-ാം ദിവസം യേശുവിന് പരിഛേദന നല്‍കി.

തെറ്റ്

5. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹെരോദാ രാജാവാണ് പേര്‍വഴി ചാര്‍ത്തണമെന്ന് ഉത്ത രവിട്ടത്.

തെറ്റ്

6. വി. സഭയുടെ ആരാധന സംവത്സരത്തെ രണ്ടായി തിരിച്ചിരിക്കുന്നു.

ശരി

7. ഉയിര്‍പ്പു ഞായര്‍ മുതല്‍ സ്ലീബാ പെരുന്നാള്‍ വരെയുള്ള ദിവസങ്ങളെ സ്ലീബാ കാലമെന്ന് പറയുന്നു.

തെറ്റ്

8. യേശുവിന്‍റെ ജനനം ആദ്യം അറിഞ്ഞത് കിഴക്ക് ദേശത്തുള്ള വിദ്വാന്മാരാണ്.

ശരി

9. യല്‍ദോ നോമ്പിന്‍റെ അവസാന രാത്രിയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ശരി

10. യേശു സ്വീകരിച്ച സ്നാനം സ്നാപക യോഹന്നാന്‍ നല്‍കി വന്ന മാനസാന്തര സ്നാനം ആയിരുന്നു.

തെറ്റ്

IV. ആര് ആരോട് പറഞ്ഞു

1. "ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ."

കന്യകമറിയാം മാലാഖയോട് (ഗബ്രിയേല്‍)

2. "ഇപ്പോള്‍ സമ്മതിക്കുക എന്തെന്നാല്‍ ഇങ്ങനെ സര്‍വ്വനീതിയും നാം പൂര്‍ത്തിയാക്കേണ്ട താകുന്നു."

യേശു യോഹന്നാന്‍ സ്നാപകനോട്

3. "ഭയപ്പെടേണ്ട, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു."

മാലാഖ ആട്ടിടയന്മാരോട്

V. അര്‍ത്ഥം / പകരം വാക്ക്

1. ക്യംതാ - ഉയിര്‍പ്പ്

2. സുബോറോ - വചനിപ്പ്

3. അമ്മാനുവേല്‍ - ദൈവം നമ്മോടു കൂടെ

4. മായല്‍ത്തൊ - ദൈവാലയ പ്രവേശനം

5. റബ്ബി - ഗുരു

6. ദനഹ - ഉദയം

7. ചേലാകര്‍മ്മം - പരിഛേദന

VI. വാക്യം എഴുതുക

1. വി. ലൂക്കോസ് 1:38

"ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ".

VII. ചേരുംപടി ചേര്‍ക്കുക

വചനിപ്പ് - (1) ഫെബ്രുവരി

യല്‍ദോ - (2) മാര്‍ച്ച് 25

ചേലാകര്‍മ്മം - (3) ഡിസംബര്‍ 25

ദൈവലയ പ്രവേശനം - (4) ജനുവരി 6

ദനഹ - (5) ആഗസ്റ്റ് 6

കൂടാരപ്പെരുന്നാള്‍ - (6) ജനുവരി 1

ഉത്തരം

(2)

- (3)

(6)

- (1)

- (4)

(5)


പാഠം - 18 ആരാധന - ഒരു പഠനം

I. ഉത്തരം എഴുതുക

1. യരുശലേം ദൈവാലയത്തിന്‍റെ മുന്‍കുറി.

സമാഗമന കൂടാരം

2. അഹറോന്‍റെ തളിര്‍ത്ത വടിയുടെ സ്ഥാനത്ത് വി. മദ്ബഹായില്‍ കാണുന്നത്.

വി. സ്ലീബാ

3. യരുശലേം ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്തിന് സമാനമായി നമ്മുടെ ദൈവാലയത്തിലെ പ്രധാന ഭാഗം?

വി. മദ്ബഹാ

4. ആദ്യമായി ദൈവാലയം പണി കഴിപ്പിച്ച രാജാവ്?

ശലോമോന്‍

5. പള്ളിയുടെ ഏറ്റവും വലിപ്പം കൂടിയ ഭാഗം?

ഹൈക്കല (പള്ളിക്കകം)

6. വി. കുര്‍ബ്ബാനയ്ക്ക് അമീറ അടിച്ചു കാട്ടുന്ന മുറി?

ബസ്ഗാസാ മുറി

7. വി. മദ്ബഹായില്‍ മന്നായുടെ സ്ഥാനത്ത് ഉള്ളത് എന്ത്?

വി. കുര്‍ബ്ബാന

8. പ്രാകാരം എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?

മതില്‍, കോട്ട

9. ആരെ കൊല്ലിച്ചതിന്‍റെ പാപം ദാവീദില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവാലയം പണിയാന്‍ ദാവീദിനെ ദൈവം അനുവദിക്കാതിരുന്നത്?

ഊരിയാവ്

10. വി. മദ്ബഹായില്‍ നിയമപ്പലകകളുടെ സ്ഥാനത്ത് ഉള്ളത് എന്ത്?

വി. ഏവന്‍ഗേലിയോന്‍ പുസ്തകം

II. പൂരിപ്പിക്കുക

1. ദൈവമേ ബഹുമതിപൂര്‍വ്വം ഞാന്‍ നിന്‍റെ ............... വന്ന് എന്‍റെ നേര്‍ച്ചകളെ നിനക്ക് കഴിക്കും.

ഭവനത്തിലേയ്ക്കു

2. അതിവിശുദ്ധ സ്ഥലത്ത് .......... അതില്‍ മന്നായിട്ട് വച്ച പൊന്‍പാത്രവും നിയമത്തിന്‍റെ കല്‍പ്പലകകളും അഹരോന്‍റെ തളിര്‍ത്ത വടിയും സൂക്ഷിച്ചിരുന്നു.

സാക്ഷ്യപെട്ടകവും

3. വി. മദ്ബഹ യരുശലേം ദേവാലയത്തിലെ ................ സ്ഥലത്തിനു സമാനമാണ്. 

അതിവിശുദ്ധ

4. ദൈവം വസിക്കുന്ന അഥവാ ദൈവസാന്നിധ്യമുള്ള സ്ഥലത്തെയാണ് ............. എന്നു വിളിക്കുന്നത്.

ദൈവാലയം

5. ശലോമോന്‍ ദൈവാലയം പണിത് ................ മലയില്‍ വച്ച് മോശയ്ക്ക് ദൈവം കാണിച്ച ദൃഷ്ടാന്തമനുസരിച്ചാണ്.

സീനായി

6. ................ സമാഗമന കൂടാരവും സാക്ഷ്യപെട്ടകവും ചുമന്നിരുന്നത്.

ലേവ്യരാണ്

7. കൃപാസനത്തെ മൂടി നിന്ന കെരുബുകളുടെ സ്ഥാനത്ത് കത്തിജ്വലിക്കുന്ന ................ ഉണ്ട്. 

മെഴുകുതിരികളും

III. ശരിയോ തെറ്റോ എന്നെഴുതുക

1. യഹൂദഗോത്രക്കാരാണ് സമാഗമന കൂടാരം ചുമന്നിരുന്നത്.

തെറ്റ്

2. ആരാധനക്കായി വേര്‍തിരിക്കപ്പെട്ട സ്ഥലത്തെ വിശുദ്ധസ്ഥലം എന്നു പറയുന്നു.

ശരി

3. ദൈവാരാധനയ്ക്കായി ആദ്യമായി ഒരു ദൈവാലയം നിര്‍മ്മിച്ചത് ദാവീദ് രാജാവാണ്.

തെറ്റ്

4. വി. മദ്ബഹാ യരുശലേം ദൈവാലയത്തിലെ ശുദ്ധസ്ഥലത്തിനു സമാനമാണ്.

തെറ്റ്

5. വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും ഉള്ള സ്ഥലമാണ് ഹൈക്കല.

ശരി

6. പള്ളിയുടെ ഹൈക്കലായ്ക്ക് പടിഞ്ഞാറ് വശത്തായി അല്പം താഴ്ത്തിയാണ് മോണ്ടളം ഉണ്ടാക്കുന്നത്.

ശരി

7. കിഴക്ക് പടിഞ്ഞാറായിട്ടാണ് പള്ളികള്‍ പണിയുന്നത്.

ശരി

8. ദൈവാലയത്തിനു നാലു പ്രധാന ഭാഗങ്ങളുണ്ട്. 

തെറ്റ്

IV. അര്‍ത്ഥം / പകരം വാക്ക്

1. കെസ്ത്രൂമ - ശുദ്ധമ്പലം / അഴിക്കകം

2. ത്രോണോസ് - സിംഹാസനം

3. ഹൈക്കല - പള്ളിക്കകം

4. പ്രാകാരം - മതില്‍, കോട്ട

5. മോണ്ടളം - പൂമുഖം


ഭാഗം - 5 സഭാ ചരിത്രം

പാഠം - 19 മലങ്കര സഭയ്ക്ക് പുതു ജീവന്‍ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവാ

I. ഉത്തരം എഴുതുക

1. മോര്‍ ഗ്രീഗോറിയോസ് അബ്ദുള്‍ ജലീല്‍ ബാവ ജനിച്ചത് എവിടെ?

ഇറാക്കിലെ മൂസല്‍ പട്ടണത്തില്‍

2. കൂനന്‍ കുരിശ് സത്യം നടന്ന വര്‍ഷം?

1653

3. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പരി. അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവ മലങ്കരയിലെഴുന്നള്ളിയത്?

അബ്ദേദ് മ്ശിഹാ

4. മലങ്കരയില്‍ ആദ്യമായി വാഴിക്കപ്പെട്ട നാട്ടു മെത്രാന്‍ ആരായിരുന്നു?

മാര്‍ തോമാ ഒന്നാമന്‍

5. രണ്ടാം മാര്‍ തോമായെ വാഴിച്ചത് ആരാണ്?

പരി. അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവയും, ഒന്നാം മാര്‍ തോമ്മയും ചേര്‍ന്ന്

6. മലങ്കര സഭയുടെ യാക്കോബ് ബുര്‍ദ്ദാന എന്നറിയപ്പെടുന്ന പിതാവ് ആരാണ്?

പരി. അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവ

7. പരി. അബ്ദുള്‍ ജലീല്‍ ബാവ കാലം ചെയ്തത് എന്ന്?

1671 ഏപ്രില്‍ 27-ാം തീയതി

8. പരി. അബ്ദുള്‍ ജലീല്‍ ബാവ എവിടെയാണ് കബറടക്കപ്പെട്ടത്?

വടക്കന്‍ പറവൂര്‍ സെന്‍റ് തോമസ് പള്ളിയില്‍

9. എന്നാണ് ബാവയെ പരിശുദ്ധനായി പ്രഖ്യാപിച്ചത്?

2000-ാം ആണ്ടില്‍

II. ഖണ്ഡിക എഴുതുക

1. പരി. ഗ്രീഗോറിയോസ് ബാവ മലങ്കരയിലെത്തിയപ്പോള്‍ ഇവിടെ നിലവിലിരുന്ന സാഹചര്യം എന്തായിരുന്നു?

1490 മുതല്‍ 1590 വരെ മലങ്കരസഭ നെസ്തോറിയന്‍ സ്വാധീനത്തിലായിരുന്നു. എന്നാല്‍ നെസ്തോറിയന്‍ വിശ്വാസത്തിന്‍ നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. പിന്നീട് ഗോവന്‍ ബിഷപ്പ് മെനസീസ് 54 വര്‍ഷം മലങ്കര സഭയെ കത്തോലിക്ക ഭരണത്തിന്‍ കീഴിലാക്കി. 1653-ല്‍ കൊച്ചിയില്‍ നടന്ന കൂനന്‍ കുരിശ് സത്യം സുറിയാനി ക്രിസ്ത്യാനികളുടെ സത്യവിശ്വാസം പകര്‍ന്ന പ്രഖ്യാപനവുമായിരുന്നു. തോമാ അര്‍ക്കദിയാക്കോന്‍റെ നേതൃത്വത്തില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെ ഉറച്ച പിന്തുണയോടെ ശക്തമായ ഒരു നേതൃത്വം മലങ്കരയില്‍ ഉടലെടുത്തു. ഈ കാലത്താണ് ബാവ മലങ്കരയില്‍ എത്തുന്നത്.

2. പരിശുദ്ധ ബാവ മലങ്കര സഭയില്‍ ചെയ്ത കാര്യങ്ങള്‍ ചുരുക്കി വിവരിക്കുക.

പരി. ബാവ ഒന്നാം മാര്‍ തോമായോടൊപ്പം മലങ്കരയിലുണ്ടായിരുന്ന പ്രധാന പള്ളികള്‍ സന്ദര്‍ശിക്കുകയും കൂദാശകള്‍ നിര്‍വ്വഹിക്കുകയും ഇടക്കാലത്ത് സഭയില്‍ കടന്നു കൂടിയ വേദവിപരീതങ്ങള്‍ തിരുത്തുകയും ചെയ്തു. രണ്ടാം മാര്‍ത്തോമായെ വാഴിച്ചു. പിതൃസ്വത്തില്‍ നിന്ന് ഒരു വലിയ ഭാഗവുമായി മലങ്കരയിലെത്തിയ ബാവാ പറവൂര്‍ പ്രദേശത്ത് ഒരു പാടശേഖരം വിലയ്ക്കു വാങ്ങി. പിന്നീടത് വടക്കന്‍ പറവൂര്‍ സെന്‍റ് തോമസ് സുറിയാനി പള്ളിയുടെതായി തീര്‍ന്നു. വി. കുര്‍ബ്ബാനയില്‍ പുളിപ്പുള്ള അപ്പം ഉപയോഗത്തിലാക്കി. നിര്‍ത്തലാക്കിയിരുന്ന പട്ടക്കാരുടെ വിവാഹം പുന:സ്ഥാപിച്ചു. പള്ളികളില്‍ രൂപങ്ങളും ബിംബങ്ങളും പ്രതിഷ്ഠിക്കുന്നത് തടഞ്ഞു.

3. പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന സ്ലീബായുടെ പ്രത്യേകത എന്തായിരുന്നു?

പരി ബാവാ ഉപയോഗിച്ചിരുന്ന സ്ലീബായുടെ 12 അറകളില്‍ 11 ലും വിശുദ്ധന്മാരുടെ തിരുശേഷിപ്പുകളും ഒന്നില്‍ കര്‍ത്താവിനെ ക്രൂശിച്ച കുരിശിന്‍റെ അംശവും അടക്കം ചെയ്തിട്ടുണ്ട്.


പാഠം - 20  വലിയ മോര്‍ ദിവന്നാസ്യോസിന്‍റെ ഭരണകാലം

I. ഉത്തരം എഴുതുക

1. ഏത് മെത്രാപ്പോലീത്തയാണ് മോര്‍ ദിവന്നാസ്യോസ് ഒന്നാമനായി വാഴിക്കപ്പെട്ടത്?

ആറാം മാര്‍ തോമ

2. എവിടെ വച്ചാണ് വലിയ മോര്‍ ദിവന്നാസ്യോസിനെ വാഴിച്ചത്?

നിരണം പള്ളിയില്‍

3. ആരാണ് വലിയ മോര്‍ ദിവന്നാസ്യോസിനെ വാഴിച്ചത്?

മോര്‍ ഗ്രീഗോറിയോസും മോര്‍ ഈവാനിയോസും ചേര്‍ന്ന് 

4. വലിയ മോര്‍ ദിവന്നാസ്യോസിന്‍റെ കാലത്ത് മലങ്കര സന്ദര്‍ശിച്ച ആംഗ്ലിക്കന്‍ പണ്ഡിതന്‍ ആരായിരുന്നു?

ഡോ. ക്ലോഡിയസ് ബുക്കാനന്‍

5. വലിയ മോര്‍ ദിവന്നാസ്യോസ് എന്ന് കാലം ചെയ്തു?

1808

6. വലിയ മോര്‍ ദിവന്നാദ്യോസ് കബറടക്കപ്പെട്ടതെവിടെ?

പുത്തന്‍കാവ് പള്ളിയില്‍

II. ശരിയോ തെറ്റോ എന്നെഴുതുക

1. മോര്‍ ഗ്രിഗോറിയോസ് ബാവ കാട്ടുമങ്ങാട്ട് അബ്രാഹാം റമ്പാന് മോര്‍ കൂറിലോസ്  എന്ന പേരില്‍ വാഴിച്ചു.

ശരി

2. വലിയ മോര്‍ ദിവന്നാസ്യോസ് ബാവ നിരണം പള്ളിയില്‍ കബറടക്കപ്പെട്ടു.

തെറ്റ്

III. ഖണ്ഡിക എഴുതുക

1. വട്ടിപണം എന്നാല്‍ എന്ത്?

വലിയ മോര്‍ ദിവന്നാസ്യോസ് തിരുമേനി 10500/- രൂപ ബ്രിട്ടീഷ് റസിഡന്‍റ് കേണല്‍ മെക്കാളേ പ്രഭുവിന് വായ്പ കൊടുത്തിരുന്നു. ഈ തുക എട്ട് ശതമാനം പലിശയ്ക്ക് ഗവണ്‍മെന്‍റില്‍ സ്ഥിര നിക്ഷേപമായി വട്ടിക്കിട്ടു. ഈ തുകയെ വട്ടിപണമെന്നും ഇതിന്‍റെ പലിശ ആര് വാങ്ങണം എന്നത് സംബന്ധിച്ച കേസിനെ വട്ടിപ്പണക്കേസ് എന്നും പറയുന്നു.

2. വലിയ മോര്‍ ദിവന്നാസ്യോസ് മലങ്കര സഭയ്ക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏവ?

ഡോ. ക്ലോഡിയസ് ബുക്കാനന്‍റെ സഹായത്തോടെ സുവിശേഷങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇത് മലങ്കരയിലെ ക്രൈസ്തവ സഭയ്ക്ക് ഏറെ പ്രയോജനപ്പെട്ടു.

വലിയ മോര്‍ ദിവന്നാസ്യോസിന്‍റെ പ്രത്യേക താല്‍പര്യപ്രകാരം കുര്‍ബ്ബാന തക്സ, നമസ്കാരക്രമങ്ങള്‍, മിമ്രാകള്‍ മുതലായവ സുറിയാനിയില്‍ പകര്‍ത്തി എഴുതിച്ചും മലയാളത്തിലേക്ക് ഭാഷാന്തരം നടത്തിയും പുസ്തകങ്ങളാക്കി.


പാഠം - 21 മലങ്കര സഭയില്‍ ബ്രിട്ടീഷ് മിഷനറിമാരുടെ കടന്നാക്രമണം

I. ഉത്തരം എഴുതുക

1. മാവേലിക്കര പടിയോല നടന്നതെന്ന്?

1836

II. പൂരിപ്പിക്കുക

1. ............... മിഷനറിമാരുമായുള്ള സമ്പര്‍ക്കം വേദപുസ്തക പരിഭാഷയ്ക്കും, അച്ചടിക്കും, പഠനത്തിനും, പ്രചാരണത്തിനും പ്രയോജകീഭവിച്ചു.

ആംഗ്ലിക്കന്‍

2. മോര്‍ ദിവന്നാസ്യോസ് നാലാമനെ സന്ദര്‍ശിച്ച കല്‍ക്കട്ട ബിഷപ്പ്?

ഡാനിയേല്‍ വില്‍സണ്‍

3. മാവേലിക്കര പടിയോല എന്നാല്‍ എന്ത്?

മിഷനറിമാരുടെ താല്‍പര്യങ്ങളുമായി ഒത്തുപോകാന്‍ കഴിയാതെ വന്നപ്പോള്‍ മെത്രാപ്പോലീത്തായും മിഷനറിമാരും തമ്മില്‍ അകല്‍ച്ചയും സംഘര്‍ഷവും വളര്‍ന്നു. വിശ്വാസത്തിലും ആരാധനയിലും കുര്‍ബ്ബാന തക്സായിലും ഭരണത്തിലും മാറ്റം വരുത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളെക്കുറിച്ചാലോചിക്കുവാന്‍ 1836-ല്‍ മാവേലിക്കര പുതിയകാവ് പള്ളിയില്‍ പള്ളി പ്രതിനിധിയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തു. ഈ തീരുമാനങ്ങള്‍ "മാവേലിക്കര പടിയോല" എന്നറിയപ്പെടുന്നു.

4. മിഷനറിമാരുടെ ഇടപെടല്‍ മൂലം നമ്മുടെ വിശ്വാസാചാരങ്ങളില്‍ ഏതു തരം നവീകരണങ്ങള്‍ വരുത്തുവാനാണ് അവര്‍ ആഗ്രഹിച്ചത്?

കുര്‍ബ്ബാന തക്സ പ്രൊട്ടസ്റ്റന്‍റ് രീതിയില്‍ പരിഷ്ക്കരിക്കുവാനും, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ഉപേക്ഷിക്കുക, വിശുദ്ധന്‍മാരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒഴിവാക്കുക, പട്ടക്കാര്‍ക്കായി ഫണ്ടുണ്ടാക്കുക എന്നിവ അവര്‍ നടപ്പാക്കാനുദ്ദേശിച്ച പരിഷ്കാരങ്ങളായിരുന്നു.

5. കൊച്ചിന്‍ അവാര്‍ഡ് എന്നാല്‍ എന്ത്?

മിഷനറിമാരും മലങ്കരസഭയും കൂട്ടായി കൈവശം വച്ചിരുന്ന സ്വത്തുക്കളെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. തര്‍ക്ക പരിഹാരത്തിനായി മദ്ധ്യസ്ഥന്‍മാരെ നിയമിച്ചു. 1840-ല്‍ മദ്ധ്യസ്ഥ സമിതി പ്രഖ്യാപിച്ച തീര്‍പ്പ് 'കൊച്ചിന്‍ അവാര്‍ഡ്' എന്ന പേരില്‍ അറിയപ്പെടുന്നു.


പാഠം - 22 പാലക്കുന്നത്ത് മാത്യൂസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

I. ഉത്തരം എഴുതുക

1. 'മാര്‍തോമാ സഭ' യുടെ രൂപീകരണത്തിനിടയാക്കിയ ആള്‍?

പാലക്കുന്നത്ത് എബ്രാഹാം മല്‍പാന്‍

2. മാത്യൂസ് മോര്‍ അത്താനാസ്യോസ് എന്ന് ആരുടെ കൈയ്യില്‍ നിന്ന് മേല്‍പ്പട്ടസ്ഥാനമേറ്റു?

1842-ല്‍ ഇഗ്നാത്തിയോസ് ഏലിയാസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന്

3. മാത്യൂസ് മോര്‍ അത്താനാസ്യോസ് വാഴിക്കപ്പെട്ടപ്പോള്‍ എത്ര വയസ്സുണ്ടായിരുന്നു?

24

4. മാത്യൂസ് മോര്‍ അത്താനാസ്യോസിന്‍റെ സ്ഥാനലബ്ധിയെ സംബന്ധിച്ച് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മലങ്കരയിലെത്തിയ ബാവ?

യൂയാക്കിം മോര്‍ കൂറിലോസ് ബാവ

5. മാത്യൂസ് മോര്‍ അത്താനാസ്യോസിന്‍റെ സ്ഥാനത്തേയ്ക്ക് മലങ്കര സഭ തിരഞ്ഞെടുത്ത മെത്രാപ്പോലീത്ത.

മോര്‍ ദിവന്നാസ്യോസ് 5-ാമന്‍

6. എന്നാണ് പുലിക്കോട്ടില്‍ ജോസഫ് മോര്‍ ദിവന്നാസ്യോസ് 5-ാമന്‍ വാഴിക്കപ്പെട്ടത്?

1865-ല്‍

7. മലങ്കര സഭ മാര്‍തോമാ സഭയാകുന്നതിന് തടയിട്ടതാര്?

മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പത്രിയര്‍ക്കീസ് ബാവ

8. മുളന്തുരുത്തി സുന്നഹദോസ് ആര് എന്ന് വിളിച്ചുകൂട്ടി?

1876-ല്‍, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പത്രിയര്‍ക്കീസ് ബാവ

9. മലങ്കര സഭാ ഭരണക്രമീകരണത്തിന് രൂപം നല്‍കിയത് എവിടെ വച്ച്?

മുളന്തുരുത്തി

10. മുളന്തുരുത്തി പടിയോലക്ക് രൂപം നല്‍കിയതാര്?

മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ ബാവ

II. ഖണ്ഡിക എഴുതുക

1. മാത്യൂസ് മോര്‍ അത്താനാസ്യോസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍?

നവീകരണ പ്രസ്ഥാനത്തിന്‍റെ വക്താവായ എബ്രാഹാം മല്പ്പാന്‍ ഒരു കശ്ശീശ പോലുമല്ലാത്ത സഹോദരപുത്രനായ മാത്യൂസ് മോര്‍ അത്താനാസ്യോസിനെ സഭയുടെ അറിവോ സമ്മതമോ കൂടാതെ മെത്രാന്‍ സ്ഥാനാര്‍ത്ഥിയാക്കി തെറ്റിദ്ധരിപ്പിച്ച് വാഴിച്ചെടുത്തു. പരസ്യമായി അന്ത്യോഖ്യാ പത്രിയര്‍ക്കീസ് ബാവായോട് വിധേയത്വം പ്രഖ്യാപിക്കുകയും രഹസ്യമായി നവീകരണക്കാരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് മാത്യൂസ് മോര്‍ അത്താനാസ്യോസ്  അവലംബിച്ചത്.


പാഠം - 23  മോര്‍ അപ്രേം

I. ഉത്തരം എഴുതുക

1. വി. റൂഹായുടെ കിന്നരമെന്ന് വിളിക്കപ്പെടുന്ന പിതാവ്?

മോര്‍ അപ്രേം

2. മോര്‍ അപ്രേമിന് വി. സഭ അനുസ്മരിക്കുന്നത് ഏത് തുബ്ദേനില്‍?

അഞ്ചാം

3. ഏത് നഗരത്തിലാണ് മോര്‍ അപ്രേം ജനിച്ചത്?

നിസീബിന്‍

4. എത്ര വര്‍ഷക്കാലം മോര്‍ അപ്രേം റീശ് മല്‍പാനായി വൈദിക വിദ്യാലയത്തില്‍ അധ്യാപകനായി?

38 വര്‍ഷം

5. കത്തോലിക്ക സഭ മോര്‍ അപ്രേമിനെ ആരായിട്ടാണ് പ്രഖ്യാപിച്ചത്? എന്ന്?

ആത്മീയ ഗുരു. 1920-ല്‍

6. വി. സഭ എന്നാണ് വി. അപ്രേമിന്‍റെ പെരുന്നാള്‍ കൊണ്ടാടുന്നത്?

വലിയ നോമ്പിന്‍റെ ആദ്യ ശനിയാഴ്ച

7. മോര്‍ അപ്രേം കാലം ചെയ്തത് എന്ന്?

എ.ഡി 373

II. ഖണ്ഡിക എഴുതുക

1. മോര്‍ അപ്രേം പരി. സഭയ്ക്ക് നല്‍കിയ സംഭാവനകള്‍ വിവരിക്കുക?

മോര്‍ അപ്രേം സഭയുടെ യാമപ്രാര്‍ത്ഥനകളുടെ ഒരു വലിയ ഭാഗം എഴുതുകയും ആരാധനകളില്‍ ദൈവമാതാവിന്‍റെ വിശുദ്ധിയെ ഭക്തിബഹുമാനങ്ങളോടെ ഓര്‍മ്മിക്കേണ്ടതാണെന്ന് പഠിപ്പിക്കുകയും ചെയ്തു. വേദ വിപരീതികള്‍ക്കെതിരായി അനേകം കാവ്യങ്ങള്‍ അദ്ദേഹം രചിച്ചു. ദൈവാരാധനയ്ക്കായി അസംഖ്യം കര്‍ണ്ണാനന്ദകരമായ ഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. സുവിശേഷ വ്യാഖ്യാനങ്ങളും ആദ്ധ്യാത്മിക ചുമതലകള്‍ വിവരിക്കുന്നതുമായ ധാരാളം കൃതികള്‍ ഇദ്ദേഹത്തിന്‍റേതായിട്ടുണ്ട്. 


പാഠം - 24 മോര്‍ ശെമവൂന്‍ ദെസ്തൂനോ

I. ഉത്തരം എഴുതുക

1. മോര്‍ ശെമവൂന്‍ അറിയപ്പെട്ടതെങ്ങനെ?

ആദ്യത്തെ ദെസ്തൂനോ

2. എന്തുകൊണ്ടാണ് ശെമവൂന്‍ ദെസ്തൂനോ എന്ന പേര്‍ വന്നത്?

തൂണിലിരുന്ന് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ്

3. തൂണിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഈ സന്യാസ രീത് അനുകരിച്ചവര്‍ എന്തു പേരിലറിയപ്പെടുന്നു?

എസ്തുനോയേ

4. ഏത് ഗ്രാമത്തിലാണ് മോര്‍ ശെമവൂന്‍ ദെസ്തൂനോ ജനിച്ചത്?

സിസ്

5. ബാല്യത്തില്‍ ശെമവൂന്‍ ചെയ്തിരുന്ന ജോലി?

ആട്ടിടയന്‍

6. എത്ര വര്‍ഷക്കാലം മോര്‍ ശെമവൂന്‍ തൂണിന്‍ മേല്‍ പ്രാര്‍ത്ഥനയും വ്രതാനുഷ്ഠാനങ്ങളുമായി ചിലവഴിച്ചു?

40 വര്‍ഷക്കാലം

7. തൂണില്‍ നിന്നിറങ്ങുന്നതിന് മോര്‍ ശെമവൂന് കത്തു കൊടുത്തയച്ച ചക്രവര്‍ത്തി?

തിയോഡോസിയോസ്

8. മോര്‍ ശെമവൂന്‍ ദെസ്തൂനോ മരിച്ചത് എന്ന്?

എ.ഡി 459-ല്‍

9. മോര്‍ ശെമവൂന്‍ ദെസ്തൂനോയെ സംസ്കരിച്ചത് എവിടെ?

അന്ത്യോഖ്യയിലെ വലിയ പള്ളിയില്‍

10. മോര്‍ ശെമവൂന്‍ ദെസ്തൂനോയുടെ പെരുന്നാള്‍ സഭ ആഘോഷിക്കുന്നത് എന്ന്?

ജൂലൈ 27-ാം തീയതി

II. ഖണ്ഡിക എഴുതുക

1. ശെമവൂന്‍റെ ആദ്യകാല ദര്‍ശനമെന്തായിരുന്നു?

ദര്‍ശനത്തില്‍ അദ്ദേഹത്തെ ഒരു ഉയര്‍ന്ന പര്‍വ്വതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായും, ഒരു ബലിപീഠം പണിയുന്നതായും പൗലോസ് ശ്ലീഹായുടെ ശിഷ്യനായ തിമോഥിയോസിന്‍റെ ശരീരം വയ്ക്കപ്പെട്ടിരിക്കുന്ന സ്ഥലത്തും തുടര്‍ന്ന് ദൈവാലയത്തിനുള്ളിലും പ്രവേശിക്കുന്നതായും കണ്ടു. 


പാഠം 25  മോര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ ബാര്‍ എബ്രായ

I. ഉത്തരം എഴുതുക

1. ബാര്‍ എബ്രായയുടെ മുഴുവന്‍ പേരെന്ത്?

മോര്‍ ഗ്രീഗോറിയോസ് യൂഹ്നനോന്‍ ബാര്‍ എബ്രായ

2. ബാര്‍ എബ്രായ ജനിച്ചത് എവിടെ?

ടര്‍ക്കിയിലെ മലാറ്റ്യ എന്ന സ്ഥലത്ത്

3. ബാര്‍ എബ്രായ എത്ര വയസ്സിലാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്?

20

4. എത്രാമത്തെ വയസ്സിലാണ് ബാര്‍ എബ്രായ കിഴക്കിന്‍റെ മഫ്രിയാന ആയത്?

38

5. ബാര്‍ എബ്രായ എങ്ങനെ അറിയപ്പെടുന്നു?

ജ്ഞാനത്തിന്‍റെ സമുദ്രം

6. ബാര്‍ എബ്രായ കാലം ചെയ്തത് എന്ന്?

1286 ജൂലൈ 30

II. ഖണ്ഡിക എഴുതുക

ബാര്‍ എബ്രായയുടെ സഭ സേവനം

ബാര്‍ എബ്രായ 20-ാം വയസ്സില്‍ മെത്രാപ്പോലീത്തയായും, 38-ാം വയസ്സില്‍ കിഴക്കിന്‍റെ മഫ്രിയാന ആയി. ബാര്‍ എബ്രായ 12 മെത്രാപ്പോലീത്തമാരെ വാഴിച്ചു. പള്ളികള്‍, ആശ്രമങ്ങള്‍, മെത്രാസന മന്ദിരങ്ങള്‍ എന്നിവ പണിയിച്ചു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം, നിയമം, സുറിയാനി, വ്യാകരണം, ചരിത്രം എന്നീ വിഷയങ്ങളില്‍ ബാര്‍ എബ്രായ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയില്‍ സഭാചരിത്ര ഗ്രന്ഥം, മതേതര ചരിത്രം, ലോകചരിത്രം എന്നിവ വളരെ വിലമതിക്കപ്പെടുന്നവായാണ്. വെളിപ്പാടൊഴികെയുള്ള വി. വേദപുസ്തകത്തിലെ പഴയനിയമ, പുതിയനിയമ പുസ്തകങ്ങള്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇവയില്‍ സന്യാസ ജീവിതത്തെ സംബന്ധിക്കുന്ന പ്രാവ്, പ്രകാശങ്ങളുടെ പുസ്തകം, ക്നോന്‍ എന്നിവയുള്‍പ്പെടുന്നു. ബാര്‍ എബ്രായ രചിച്ച ഹൂദായകാനോന്‍ വി. സഭയുടെ അംഗീകൃത കാനോനാണ്.


Prepared by :  ELMY ALIAS 
St Thomas SS Airapuram  
MJSSA Kunnakkurudy District



Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !