CLASS - 6
ഭാഗം -1 പ്രാർത്ഥന
ഭാഗം -2 പഴയനിയമം
1. മോശയ്ക്ക് പ്രത്യക്ഷനായ ദൈവം
2. അഹരോൻ
3. ഗിദയോൻ
4. ഏലിയ എന്ന ദീപയഷ്ടി
5. ധീര വനിത
6. രൂത്ത്
ഭാഗം -3 പുതിയ നിയമം
7. കാരുണ്യ ഭവനം
8. ക്ഷമയുടെ നീതിസാരം
9. കാണാതെ പോയ ആട്
10. എമ്മാവൂസിലേക്കുള്ള വഴി
11. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ തുപ്പട്ടി
12. നമുക്ക് ധീരരാകാം
13. സമഗ്ര വളർച്ച
ഭാഗം -4 സഭാ ചരിത്രം
ഭാഗം -5 വിശ്വാസ സത്യങ്ങൾ
ഭാഗം -6 കുർബ്ബാന ഗീതങ്ങൾ
അദ്ധ്യായം 1 മോശയ്ക്ക് പ്രത്യക്ഷനായ ദൈവം
മനപ്പാഠ വാക്യം “എന്നെ സ്നേഹിക്കുന്നവർക്കും എന്റെ കൽപ്പനകൾ പാലിക്കുന്നവർക്കും ആയിരം തലമുറകൾ വരെ ഞാൻ കൃപ ചെയ്യുന്നു” (പുറപ്പാട് 20 6)
1. ആരാണ് ദൈവത്തിന്‍റെ ജനം ?
ഇസ്രായേൽ
2. ഏത് മലയിലേക്ക് കയറി ചെല്ലുവാനാണ് ദൈവം മോശയോട് കൽപ്പിച്ചത്?
സീനായ് മലയിലേക്ക്
3. ഏത് മലയിൽ വെച്ചാണ് ദൈവം കൽപ്പനകൾ എഴുതിയ പലക മോശയ്ക്ക് നൽകിയത് ?
സീനായ് മലയിൽ
4. ഇസ്രായേൽ ജനം ഏത് നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സീനായ് മലയുടെ താഴ്വരയിൽ എത്തിയത് ?
കനാൻ നാട്ടിലേക്ക്
5. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൽപ്പനകൾ ഏതെല്ലാം ?
1 മുതൽ 4 വരെയുള്ള കല്പനകൾ
6. ദൈവത്തെയും മനുഷ്യനെയും കൂട്ടി ഇണക്കുന്ന കൽപ്പന ഏതാണ് ?
അഞ്ചാം കൽപ്പന
7.മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൽപ്പനകൾ ഏതെല്ലാം ?
6 മുതൽ 10 വരെയുള്ള കൽപ്പനകൾ
8. ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കും എന്നത് ഏത് കൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശാബതിനെ ശുദ്ധീകരിക്കുക അന്ന് വേലയൊന്നും ചെയ്യരുത്
9. ആയുസ്സിന്റെ ദിനങ്ങൾ വർദ്ധിക്കേണ്ടതിന് എന്താണ് ചെയ്യേണ്ടത് ?
മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക
10. പരീക്ഷയിൽ കോപ്പിയടിക്കില്ല എന്നത് ഏതുമായി ഏത് കൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നീ മോഷ്ടിക്കരുത്
11. എനിക്കുള്ളതിൽ മാത്രം സന്തോഷിക്കും എന്നത് ഏത് കൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പത്താം കൽപ്പന നിന്‍റെ അയൽക്കാരനുള്ള യാതൊന്നിനെയും മോഹിക്കരുത്
12 പലക ദൈവത്തിന്‍റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റേതും ആയിരുന്നു ഏതു പലക ?
10 കൽപ്പനകൾ എഴുതിയ പലക
13. എന്നെ സ്നേഹിക്കുന്നവർക്കും എന്റെ പാലിക്കുന്നവർക്കും ആയിരം തലമുറകൾ വരെ ഞാൻ കൃപ ചെയ്യുന്നു
കൽപ്പനകൾ
14. ഇസ്രായേൽ ജനം ദൈവഹിതപ്രകാരം ജീവിക്കുവാൻ ദൈവം മോശ വഴിയായി നൽകിയ സന്ദേശമാണ്
പത്ത് കൽപ്പനകൾ
15. നിന്‍റെ ദൈവമായ കർത്താവിന്‍റെ നാമത്തിൽബ ആണ ഇടരുത്
വ്യാജമായി
16. നിന്‍റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്ത് നിന്‍റെ വർധിക്കേണ്ടതിന് നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക
ആയുസ്സിന്‍റെ ദിനങ്ങൾ
17. നമുക്ക് ദൈവത്തെ സ്നേഹിക്കാൻ എങ്ങനെ കഴിയും ?
ദൈവത്തിന്റെയും വിശുദ്ധ സഭയുടെയും കൽപ്പനകളെ ആചരിച്ച്
ജീവിക്കുന്നതിനാൽ നമുക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയും
18. പള്ളിയോ കുരിശോ കാണുമ്പോൾ എന്ത് ചെയ്യണം ?
ഞങ്ങൾക്കുവേണ്ടി കുരിശിക്കപ്പെട്ടവനെ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ എന്ന് പറഞ്ഞ് ഭക്തിയോടുകൂടി കുരിശു വരച്ച് വന്ദിക്കണം
19. ഈ രണ്ട് കൽപ്പനകളിൽ ന്യായപ്രമാണവും ദീർഘദർശികളും അടങ്ങിയിരിക്കുന്നു കൽപ്പനകൾ ഏതെല്ലാം ?
• നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണമനസ്സോടും കൂടി നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കണം
• നീ നിന്നെ എന്നപോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം
അദ്ധ്യായം 2 അഹറോൻ
മനപ്പാഠവാക്യം പുരോഹിതൻ കർത്താവിന്‍റെ ദൂതൻ ആകയാൽ അവന്‍റെ അധരങ്ങൾ പരിജ്ഞാനം പൊഴിക്കുന്നു നിയമം അവന്റെ വായിൽ നിന്ന് തേടേണ്ടതും ആകുന്നു (മലാഖി 27)
1. വിശുദ്ധ സഭയില്‍ വൈദിക വിദ്യാഭ്യാസം കൊടുക്കുന്നത് എവിടെ ?
എം എസ് ഒ ടി സെമിനാരി
2. അഹറോൻ എന്ന വാക്കിന്റെ അർത്ഥം?
പ്രകാശമുള്ളവൻ
3. അഹരോന്‍റെ മാതാപിതാക്കൾ ആരെല്ലാം ?
അമ്രാം , യോഖേദേവ്
4.അഹരോന്‍റെ സഹോദരൻ ആര് ?
മോശ
5. അഹരോന്‍റെ സഹോദരി ആര് ?
മിര്യാം
6. അഹരോന്‍റെഭാര്യയുടെ പേര് ?
ഏലിശേഖ
7. അഹരോന്‍റെ മക്കൾ ആരെല്ലാം ?
നാദാബ്, അബിഹു, എലയാസർ, ഈഥാമാർ
8. അഹരോന്‍റെ ആയുഷ്കാലം എത്ര ?
123 വർഷം
9. അഹരോൻ എവിടെ വച്ചാണ് മരിച്ചത് ?
ഹോർ പർവതത്തിൽ
10. അഹരോന് പകരം പുരോഹിതൻ ആയത് ആര് ?
എലയാസർ
11. യേശുവിന്‍റെ കാലത്ത് ന്റെ കുടുംബത്തിൽ പെട്ടവരെയാണ് പുരോഹിതരായി നിയമിച്ചിരുന്നത്
അഹരോന്‍റെ
12. പഴയ നിയമത്തിൽ പുരോഹിതന്മാർ ബലിയാണ് നടത്തിയിരുന്നത്
മൃഗ ബലി
13. യേശുക്രിസ്തു കാൽവരിയിൽ ബലിയായി തീർന്നതോടെ അവസാനിച്ചു
മൃഗ ബലി
14. കർത്താവ് വിശുദ്ധ കുർബാന സ്ഥാപിച്ചത് എവിടെ ?
സെഹിയോൻ മാളികയിൽ
15. വിശുദ്ധ ശ്ലീഹന്മാരിൽ നിന്ന് മൂലം നൽകപ്പെട്ട പൗരോഹിത്യം ഇന്നും പരിശുദ്ധ സഭയിൽ തുടർന്നുവരുന്നു
കൈവെപ്പ്
16. അഹരോന്‍റെ ഗോത്രം ഏതാണ് ?
ലേവി ഗോത്രം
17. അഹരോനെ പുരോഹിതനായി അഭിഷേകം ചെയ്തത് ആര് ?
മോശ
18. ആരുടെ മുൻപിൽ ആണ് അഹരോൻ അൽഭുതം പ്രവർത്തിച്ചത് ?
ഫറവോന്‍റെ മുന്നിൽ
19. ആരാണ് മിരിയാമിനും മറ്റു ജനത്തിനും വേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥത യാചിച്ച് പ്രാർത്ഥിച്ചത് ?
അഹരോൻ
20. ഫറവോന്‍റെ മുൻപിൽ അഹരോന്‍ പ്രവർത്തിച്ച ഒരു അത്ഭുതംഎഴുതുക ?
അഹരോന്‍റെവടി നിലത്തിട്ടപ്പോൾ അത് പാമ്പായി തീർന്നു. ഫറവോന്‍റെ മന്ത്രവാദികളും വടി നിലത്തിട്ട് പാമ്പാക്കി. അപ്പോള്‍ അഹരോന്‍റെ വടി മന്ത്രവാദികളുടെ വടിയെ തിന്നുകളഞ്ഞു
21. ആര് ആരോട് പറഞ്ഞു–“നിന്റെ സഹോദരനായ അഹറോനെയും പുത്രന്മാരെയും പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് ഇസ്രായേൽ മക്കളുടെ ഇടയിൽ നിന്നും തിരഞ്ഞെടുക്കുക”
ദൈവം മോശയോട്
22. പുരോഹിതനായ അഹരോന്‍റെ ഗുണങ്ങൾ വർണ്ണിക്കുക ?
• സമർത്ഥനായ ഒരു പ്രസംഗകൻ
• ഫറവോ രാജാവിന്‍റെ മുന്നിൽ ധൈര്യപൂർവ്വം ചെന്ന് അതിശയം കാണിച്ചവൻ
• മിര്യാമിനും മറ്റു ജനത്തിനും വേണ്ടി ദൈവ സന്നിധിയിൽ മധ്യസ്ഥത യാചിച്ചു പ്രാർത്ഥിച്ചവൻ
• മോശയോടൊപ്പം നിന്ന് ഇസ്രായേലിനെ നയിച്ചവൻ
• അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ആരാധന നടത്തി ജനത്തെ അനുഗ്രഹിച്ചവൻ
23. പുരോഹിതരെ നാം ബഹുമാനിക്കണം എന്തുകൊണ്ട് ?
പുരോഹിതൻ കർത്താവിന്‍റെ ദൂതൻ ആണ്. അവന്‍റെ അധരങ്ങൾ ജ്ഞാനം പൊഴിക്കുന്നു. നിയമം അവന്റെ വായിൽ നിന്ന് തേടേണ്ടത് ആകുന്നു. പുരോഹിതന്‍ ജനത്തിന് വേണ്ടി ദൈവസന്നിധിയില്‍ മദ്ധ്യസ്ഥത യാചിക്കുന്നു, അതിനാല്‍ നാം പുരോഹിതരെ ബഹുമാനിക്കണം.
അദ്ധ്യായം 3 ഗിദയോൻ
മനപ്പാഠവാക്യം –“ഗിദയോൻ അവരോട് ഞാൻ നിങ്ങൾക്ക് അധിപൻ ആകയില്ല കർത്താവ് എത്ര നിങ്ങളുടെ രാജാവ് എന്ന് പറഞ്ഞു” ന്യായാധിപന്മാർ (8 – 23)
1. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പേര് ?
[[നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ ]] നി.വ. ദി.മ. മ. ശ്രീ ഇഗ്നാത്യോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ
2. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പേര്?
[[നിതാന്ത വന്ദ്യ ദിവ്യ മഹിമ ശ്രീ]] നി.വ. ദി. മ. ശ്രീ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ
3. ഗിദയോൻ എന്ന പേരിന്റെ അർത്ഥം ?
ധീരനായ യോദ്ധാവ്
4. ഇസ്രായേല്യർ ആരെ ഭയന്നാണ് കൃഷിയിടങ്ങളിൽ നിന്ന് മാറി ഒളിച്ചു താമസിച്ചത് ?
മിദ്യാന്യരെ
5. എവിടെ വച്ചാണ് കർത്താവിന്റെ ദൂതൻ ഗിദയോന് പ്രത്യക്ഷനായത് ?
ഒഫ്രിയിൽ
6. ഒഫ്രിയിൽ ഏതു മരത്തിന്‍റെ കീഴിലിരുന്ന് ഗോതമ്പ് മെതിക്കുമ്പോഴാണ് കർത്താവിന്‍റെ ദൂതൻ ഗിദയോന് പ്രത്യക്ഷനായത് ?
കരുവേലകത്തിന്റെ
7. ഗിദയോൻ പണിത യാഗപീഠത്തിന്‍റെ പേര്?
യഹോവ ശ്ലോം
8. എത്ര പേരടങ്ങുന്ന സൈന്യവും ആയിട്ടാണ് ഗിദയോൻ മിദ്യാന്യരോട് യുദ്ധം ചെയ്തത് ?
300 പേർ
9. എത്ര വർഷം ഗിദയോന്‍മൂലം ഇസ്രായേല്യര്‍ സ്വസ്ഥമായി കഴിഞ്ഞു ?
40 വർഷം
10. ആര് ആരോട് പറഞ്ഞു ഞാൻ നിങ്ങൾക്ക് രാജാവാകയില്ല ,ദൈവമത്രെ നിങ്ങളുടെ രാജാവ്
ഗിദയോൻ ഇസ്രായേൽ ജനത്തോട്
11 എന്തുകൊണ്ടാണ് ഇസ്രായേല്യര്‍ കൃഷിയിടങ്ങളിൽ നിന്ന്മാറി ഒളിച്ചു താമസിച്ചത് ?
ഇസ്രായേല്യരുടെ വിളവെടുപ്പ് സമയത്ത് മിദ്യാന്യർ അവരെ ആക്രമിച്ച് ധാന്യം കൊള്ള ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ട് മിദ്യാന്യരെ ഭയന്ന് ഇസ്രായേല്യര്‍ കൃഷിയിടങ്ങളിൽ നിന്ന് മാറി ഒളിച്ചു താമസിച്ചു.
12.ഗിദയോൻ ഗോതമ്പ് മെതിച്ചു കൊണ്ടിരുന്നത് എവിടെയാണ്?
ഒഫ്രിയിൽ ഒരു കരുവേലകത്തിന്‍റെ കീഴിൽ
13. രാജാവ് ആകണമെന്ന് ജനം ആവശ്യപ്പെട്ടപ്പോൾ ഗിദയോൻ പറഞ്ഞ മറുപടി എന്ത്?
ഞാൻ നിങ്ങൾക്ക് രാജാവാകയില്ല ദൈവമത്രെ നിങ്ങളുടെ രാജാവ്
14. ദൈവം മുൻപാകെ നമ്മുടെ മനോഭാവം എപ്രകാരമായിരിക്കണം ?
• എനിക്കുള്ളതെല്ലാം ദൈവത്തിന്‍റെ ദാനമാണ്
• പ്രയത്നിക്കുവാൻ ആരോഗ്യവും പ്രവർത്തിക്കുവാൻ ബുദ്ധിയും തന്നത് ദൈവമാണ്
• ദൈവമാണ് എന്നെ നയിക്കുന്നത്
• ഞാൻ ദൈവത്തോടും സഹജീവികളോടും നന്ദിയുള്ളവരായിരിക്കും
15. പോരാട്ട ജീവിതത്തിൽ ജയിക്കുന്നവന്‍റെ അനുഭവമെന്ത് ?
പോരാട്ട ജീവിതത്തിൽ ജയിക്കുന്നവൻ ദൈവത്തെ സ്നേഹിക്കുകയും തന്റെ കൽപ്പനകളെ പ്രമാണിക്കുകയും ചെയ്യുക മൂലം ലോകാരംഭത്തിന് മുൻപേ മുതൽ ദൈവം നീതിമാന്മാർക്കായി ഒരുക്കി വെച്ചിരിക്കുന്നതും കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും ഹൃദയം കൊണ്ട് നിരൂപിച്ചിട്ടില്ലാത്തതുമായ സൗഭാഗ്യകരമായ സ്വർഗ്ഗരാജ്യത്തെ അവകാശപ്പെടുത്തും
അദ്ധ്യായം 4 ഏലിയാ എന്ന ദീപയഷ്ടി
മനപ്പാഠവാക്യം–“നീതിമാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്” (യാക്കോബ് 5 – 16)
1. പ്രകൃതി കോപങ്ങളിൽ പെടുന്നവരുടെ മധ്യസ്ഥൻ ആരാണ്?
ഏലിയ
2. ഫിഫ്ത് മൗണ്ടൈൻ എന്ന പുസ്തകം രചിച്ചതാര് ?
പൗലോ കൊയ്‍ലോ
3. പുത്തൻകുരിശ് എംജെഎസ്ഐയുടെ ആസ്ഥാനത്തിന് കിഴക്കുവശത്തുള്ള ചാപ്പൽ ആരുടെ നാമത്തിലാണ്?
ഏലിയായുടെ
4. ഏലിയായുടെ കാലത്തെ ഇസ്രായേൽ രാജാവ് ആരാണ്?
ആഹാബ്
5. ഏലിയ ഏത് തോടിന്‍റെ അരികത്താണ് ഒളിച്ചു പാർത്തത്?
കെരീത്ത് തോട്
6. ദൈവം ഏലിയാവോട് ഏത് ദേശത്തിലെ വിധവയുടെ അടുത്തേക്ക് ചെല്ലുവാനാണ് കൽപ്പിച്ചത്?
സാറേഫാത്തിലെ
7. ഏലിയ ആരായിരുന്നു? പ്രതിസന്ധികളിൽ പെട്ട ഇസ്രായേൽജനത്തെ കർത്താവിൽ ഉറപ്പിച്ചു നിർത്തുവാൻ നിയോഗിക്കപ്പെട്ട പ്രവാചകൻ ആയിരുന്നു ഏലിയ.
8. ദൈവം എന്തിനാണ് ഏലിയായ നിയോഗിച്ചത്?
ബാൽ ദൈവത്തെ ആരാധിക്കുവാൻ തുടങ്ങിയ ഇസ്രായേൽജനത്തെ നേർവഴിക്ക് കൊണ്ടുവരുവാൻ ആണ് ദൈവം ഏലിയായെ നിയോഗിച്ചത്
9. ക്ഷാമം വന്നപ്പോൾ ദൈവം ഏലിയായോട് കല്പിച്ചത് എന്ത്?
നീ ശമര്യയിൽ നിന്ന് പുറപ്പെട്ട് യോർദാന് കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചു പാർക്കുക. തോട്ടിൽ നിന്ന് നീ കുടിച്ചു കൊള്ളണം. നിനക്ക് ഭക്ഷണം തരേണ്ടതിന് ഒരു കാക്കയോട് കൽപ്പിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും അപ്പവും ഇറച്ചിയും നിനക്ക് തരും.
10. സാറേഫാത്തിലെ വിധവയുടെ മകനെ എങ്ങനെയാണ് ഏലിയാ പ്രവാചകൻ രക്ഷിച്ചത്?
സാരേഫാത്തിലെ വിധവയുടെ രോഗിയായ മകനെ ഏലിയ താൻ പാർത്തിരുന്ന മാളിക മുറിയിൽ കൊണ്ട് ചെന്ന് തന്‍റെ കിടക്ക മേൽ കിടത്തി ദൈവത്തോട് പ്രാർത്ഥിച്ചു പിന്നെ ബാലന്‍റെ മേൽ മൂന്നു പ്രാവശ്യം കവിണ്ണ് കിടന്നുരുമ്മി. എന്‍റെ ദൈവമായ കർത്താവേ ഈ ബാലന്‍റെ പ്രാണൻ അവനിൽ മടങ്ങി വരുമാറാകട്ടെ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചു. കർത്താവ് ഏലിയായുടെ പ്രാർത്ഥന കേട്ട് ബാലന്‍റെ പ്രാണൻ അവനിൽ മടങ്ങി വന്നു. അവൻ ജീവിച്ചു.
11. ഏലിയായുടെ ഹോമ യാഗത്തിൽ ദൈവം പ്രസാദിച്ചുവോ എങ്ങനെ?
ഏലിയായുടെ പ്രാർത്ഥന കേട്ട് യാഗപീഠത്തിന്മേൽ അഗ്നിയിറങ്ങി ഹോമ യാഗവും വിറകും മണ്ണും ദഹിപ്പിച്ചു. യാഗപീഠത്തിന്റെ ചുറ്റുമുള്ള തോട്ടിലെ വെള്ളവും വറ്റിച്ചു കളഞ്ഞു. ഇത് കണ്ട് ജനം എല്ലാം കമിഴ്ന്നു വീണ് ദൈവത്തെ സ്തുതിച്ചു.
12. ഏലിയ ബലിപീഠത്തിൽ കാളയെ വച്ചിട്ട് എന്താണ് പ്രാർത്ഥിച്ചത് ?
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കർത്താവ് ഇസ്രായേലിന്‍ ദൈവം എന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളെല്ലാം ഞാൻ നിന്റെ കൽപ്പന പ്രകാരം ആണ് ചെയ്തത് എന്നും ഇന്ന് വെളിപ്പെട്ട് വരണമേ. കർത്താവേ എന്നോടു ഉത്തരമരുളണമേ, നീയാണ് ദൈവം, നീ ഞങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എന്നോട് ഉത്തരമരുളേണമേ എന്ന് പ്രാർത്ഥിച്ചു.
അധ്യായം 5 ധീര വനിത
മനപ്പാഠവാക്യം യുദ്ധങ്ങളെ ശമിപ്പിക്കുന്ന ദൈവം നീയാകുന്നു. കർത്താവായ നിൻറെ ജനത്തിൻറെ ഇടയിൽ നിൻറെ കൂടാരം വച്ചിരിക്കുന്നു. അവരെ ഞെരുക്കുന്നവരുടെകൈകളിൽ നിന്ന് അവരെ രക്ഷിക്കേണ്ടതിന് തന്നെ(യൂദിത്ത് 16 3)
1. നെബൂക്കദ്നേസർ ഏത് രാജ്യത്തെ രാജാവായിരുന്നു?
അസീറിയ
2. നെബൂക്കദ്നേസറിൻറെ സേനാധിപതി ആര്?
എൽഫർണസ്
3. നെബൂക്കദ്നേസറിൻറെ സേനാധിപതി ആയ എൽഫർണസിനെ വധിച്ചത് ആര്?
യൂദിത്ത്
4. യൂദിത്ത് നഗരത്തിലെ മൂപ്പന്മാരോട് പറഞ്ഞതെന്ത്?
നിങ്ങൾ നിശ്ചയിച്ച ദിവസത്തിനുള്ളിൽ ദൈവം സഹായിച്ചില്ലെങ്കിൽ ശത്രുക്കൾക്ക് കീഴടങ്ങും എന്ന് ആണയിട്ടത് തെറ്റ്. ദൈവത്തെ പരീക്ഷിക്കാൻ നിങ്ങൾ ആര്. മനുഷ്യഹൃദയത്തിന്റെ ആഴം അളക്കാൻ കഴിയാത്ത നിങ്ങൾക്ക് ദൈവത്തെ എങ്ങനെ മനസ്സിലാകും. ദൈവം ഭീഷണിക്ക് കീഴ്പ്പെടുന്നവനല്ല. അവനോട് വിലപേശരുത് ദൈവത്തിനുവേണ്ടി കാത്തിരുന്ന് സഹായത്തിനായി പ്രാർത്ഥിക്കുക അവന് തിരുമനസ് ആയാൽ നമ്മുടെ ശബ്ദം ദൈവം കേൾക്കും
5. എങ്ങനെയാണ് യൂദിത്ത് ഇസ്രായേല്യരെ രക്ഷിച്ചത്?
എൽഫർണസ്സിൻറെ വിശ്വാസം ആർജിച്ച യൂദിത്തിനെ അൽഫസ് തൻറെ ഭക്ഷണശാലയിലേക്ക് ക്ഷണിച്ചു. അവർ അവിടെനിന്ന് തിന്നും കുടിച്ചും പോന്നു. എൽഫർണസ്സ് അമിതമായി വീഞ്ഞു കുടിച്ചതിനാൽ ബോധരഹിതനായി. ആ സമയം അവിടെ ആരുമില്ലെന്ന് ഉറപ്പാക്കിയ യൂദിത്ത് ദൈവത്തോട് പ്രാർത്ഥിച്ചു ശക്തി പ്രാപിച്ച ശേഷം കട്ടിലിനു താഴെ തൂക്കിയിട്ടിരുന്ന വാളെടുത്ത് എൽഫർണസിൻറെ ശിരസ്സ് ഛേദിച്ചു. അങ്ങനെ ഇസ്രായേല്യരെനെബൂക്കദ്നേസറിൻറെ കയ്യിൽ നിന്നും രക്ഷിച്ചു.
6. യൂദിത്തിനെ പോലെ മറ്റൊരു ധീര വനിത പഴയ നിയമത്തിലുണ്ട് ആരാണ് അത്?
ദെബോറ
ആര് ആരോട് പറഞ്ഞു
7. നിങ്ങൾ നിശ്ചയിച്ച ദിവസത്തിനുള്ളിൽ ദൈവം സഹായിച്ചില്ലെങ്കിൽ ശത്രുക്കൾക്ക് കീഴടങ്ങും എന്ന് ദൈവം മുമ്പാകെ ആണയിട്ടത് തെറ്റ്
യൂദിത്ത് ഇസ്രായേല്യരോട്
8. എന്നും താഴ്വരയിൽ പോയി പ്രാർത്ഥിപ്പാൻ അവസരം തന്നാൽ അവർ പാപം ചെയ്യുന്നുണ്ടോ എന്ന് ദൈവം എന്നെ ബോധ്യപ്പെടുത്തും ആ വിവരം ഞാൻ അങ്ങയോട് പറയാം
യൂദിത്ത് എൽഫർണസിനോട്
8. നിങ്ങൾക്കും ഞങ്ങൾക്കും ഇടയിൽ ദൈവം ന്യായം വിധിക്കട്ടെ അവർക്ക് കീഴടങ്ങുക
ഇസ്രായേല്യർ അവരുടെ മൂപ്പനായ ഉസിയയോട്.
അദ്ധ്യായം 6– രൂത്ത്
മനപ്പാഠവാക്യം നീ പോകുന്നിടത്ത് ഞാനും പോരും നീ പാർക്ക് നേടത്ത് ഞാനും പാർക്കും നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം (രുത്ത് 1– 16)
1. എലിമേലെക്കിൻറെ ഭാര്യ ആര്?
നവോമി
2. എലിമേലെക്കിൻറെമക്കൾ ആരെല്ലാം?
മഹ്ലോൻ, കില്യോൻ
3. എലിമേലേക്കും കുടുംബവും പാലായനം ചെയ്തത് ഏത് ദേശത്തേക്ക്?
മോവാബ്
4. മോവാബ്യ ദേവൻറെ പേരെന്ത്?
കേമോഷ്
5. മഹ്ലോൻറെ ഭാര്യ?
രൂത്ത്
6. കില്യോൻ വിവാഹം കഴിച്ചത് ആരെ?
ഓർപ്പാ
7. അമ്മാവി അമ്മയെ ചുംബിച്ച് വേർപിരിഞ്ഞ മരുമകൾ ആര്?
ഓർപ്പ
8. ബേത്‍ലഹേം എന്ന വാക്കിൻറെ അർത്ഥം എന്ത്?
അപ്പത്തിൻറെ വീട്
9. രൂത്ത് ആരുടെ വയലിലാണ് കതിർ പറക്കുവാനായി പോയത്?
ബോവസിൻറെ
10. രൂത്തിൻറെ വീണ്ടെടുപ്പുകാരൻ ആര്?
ബോവസ്
11. ബോവസ്സിൻറെയും രൂത്തിൻറെയും മകൻ?
ഊബിദ്
12. ബോവസിൻറെയും രൂത്തിൻറെയും കൊച്ചുമകൻ?
യിശ്ശായി
13. രൂത്തിനെ ഉത്തമ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് ആര്?
ബോവസ്
14. യിശ്ശായിയുടെ മകനായ.............. വംശാവലിയിൽ ആണ് യേശു ജനിച്ചത്?
ദാവീദിൻറെ
15. നീ പോകുന്നിടത്ത് ഞാനും പോരും, നീ പാർക്കുന്നേടത്ത് ഞാനും പാർക്കും, നിൻറെ ജനം എൻറെ ജനം, നിൻറെ ദൈവം എൻറെ ദൈവം ആര് ആരോട് പറഞ്ഞു?
രൂത്ത് നവോമിയോട്
അദ്ധ്യായം 7 കാരുണ്യ ഭവനം
മനപ്പാഠവാക്യം സുഖപ്പെടുവാൻ നിനക്ക് ആഗ്രഹമുണ്ടോ ( യോഹന്നാൻ 5 6 )
1. ബത്ഹെസ്ദ കുളത്തിന് എത്ര മണ്ഡപങ്ങൾ ഉണ്ട്?
അഞ്ച്
2. മാലാഖ അപ്രതീക്ഷിതമായി വന്ന വെള്ളം കലക്കുന്നത് ഏത് കുളത്തിലെയാണ്?
ബത്ഹെസ്ദകുളം
3ബത്ഹെസ്ദഎന്ന വാക്കിൻറെ അർത്ഥം എന്ത്?
കരുണയുടെ വീട്
4. ബത്ഹെസ്ദകുളം എവിടെയാണ് അതിന്റെ പ്രത്യേകത എന്ത്?
ബത്ഹെസ്ദ കുളം യെരുശലേമിൽ ആണ്. അതിന് 5 മണ്ഡപങ്ങൾ ഉണ്ടായിരുന്നു. അവിടെ അനേകം രോഗികൾ പാർത്തിരുന്നു. അപ്രതീക്ഷിത ദിവസത്തിൽ ഒരു മാലാഖ വന്ന് ആ കുളത്തിൽ ഇറങ്ങി വെള്ളം ഇളക്കുക പതിവായിരുന്നു. ആ സമയം കുളത്തിൽ ആദ്യം ഇറങ്ങുന്ന രോഗി സുഖം പ്രാപിക്കും.
6. ബത്ഹെസ്ദ കുളത്തിന് അരികിൽ കണ്ട രോഗിയോട് യേശു ചോദിച്ചത് എന്ത്?
സുഖമാകുവാൻ നിനക്ക് ആഗ്രഹമുണ്ടോ
7. സൗഖ്യമായ രോഗിയെ യേശു വീണ്ടും കണ്ടപ്പോൾ കൽപ്പിച്ചത് എന്ത്?
നീ ഇതാ സുഖപ്പെട്ടിരിക്കുന്നു. ഇനിയും നീ പാപം ചെയ്യരുത്, ആദ്യത്തേതിൽ കൂടുതലായി എന്തെങ്കിലും നിനക്ക് സംഭവിച്ചേക്കും
8. അർത്ഥം എഴുതുക
ബെത്‍ലെഹേം = ആഹാര വീട്
ബഥാന്യ= അത്തിപ്പഴത്തിന്റെ വീട്
ബഥേൽ = ദൈവത്തിന്റെ വീട്
9. സുഖമാകുവാൻ നിനക്ക് ആഗ്രഹമുണ്ടോ ആര് ആരോട് പറഞ്ഞു?
38 വർഷമായി രോഗത്തിലായിരുന്ന മനുഷ്യനോട് യേശു
10. നീ ഇതാ സുഖപ്പെട്ടിരിക്കുന്നു ഇനിയും നീ പാപം ചെയ്യരുത്. ആദ്യത്തേതിൽ കൂടുതലായി എന്തെങ്കിലും തിന്മപ്പെട്ടത് നിനക്ക് സംഭവിച്ചേക്കാം ആര് ആരോട് പറഞ്ഞു?
യേശു രോഗസൗഖ്യം പ്രാപിച്ച വ്യക്തിയോട്
അധ്യായം 8 ക്ഷമയുടെ നീതിസാരം
മനപ്പാഠവാക്യം മനുഷ്യർ നിങ്ങൾക്കായി ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അതുപോലെ നിങ്ങളും അവർക്കായി ചെയ്യണം, എന്തെന്നാൽ ഇതാകുന്നു ന്യായപ്രമാണവും പ്രവാചകന്മാരും ( വി. മത്തായി 7 12)
1. ശത്രുവിനോട് എത്ര പ്രാവശ്യം ക്ഷമിക്കണം എന്നാണ് യഹൂദന്മാർ പഠിപ്പിച്ചിരുന്നത്?
മൂന്നുപ്രാവശ്യം
2 ഒരു കക്രീൻ എന്നത് എത്ര രൂപയാണ്?
3700 രൂപ
3. ഒരു ദീനാർ എന്നത് എത്ര രൂപയാണ് ?
ഏകദേശം 60 പൈസ
4. സൃഷ്ടാവായ ദൈവം നമുക്കായി എന്ത് ചെയ്യുന്നു?
ദൈവം നമ്മെ സ്നേഹിക്കുകയും നമുക്ക് ആവശ്യമായ സകലവും തരികയും ചെയ്യുന്നു.
5. യജമാനനും രണ്ട് കടക്കാരും എന്ന ഉപമയുടെ സാരാംശം എന്ത്?
നമ്മളിൽ ഓരോരുത്തരും തന്റെ സഹോദരനോട് അവന്റെ കുറ്റങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മോടും അങ്ങനെ തന്നെ ചെയ്യും.
6. രണ്ട് കടക്കാരുടെ ഉപമ സ്വർഗ്ഗരാജ്യസംബന്ധിയായ ഉപമയാണെന്ന് പറയുവാൻ കാരണമെന്ത്?
ഈ ഉപമയിൽ രാജാവ് (യജമാനൻ) ദൈവമാണ്. ദൈവം നമ്മോട് കരുണ കാണിക്കുമ്പോൾ നാം അഹങ്കരിക്കരുത്. സ്വർഗ്ഗരാജ്യം നഷ്ടമാകുവാൻ അത് കാരണമാകും. ഹൃദയപൂർവ്വം തെറ്റുകളും കുറവുകളും പരസ്പരം ക്ഷമിച്ചും മറ്റുള്ളവരെ സഹായിച്ചും നാം വളരണം എന്ന് ഈ ഉപമയിലൂടെ പഠിക്കുന്നു. അതിനാലാണ് ഈ ഉപമ സ്വർഗ്ഗരാജ്യം സംബന്ധിയായ ഉപമയാണെന്ന് പറയുന്നത്
7.ദുഷ്ടനായ ദാസനെ യജമാനൻ ശിക്ഷിക്കുവാൻ കാരണമെന്ത്?
ദുഷ്ടനായ ദാസന്റെ പശ്ചാത്താപം സ്വന്തം കാര്യം സാധിച്ചു കിട്ടുന്നതിന് വേണ്ടി മാത്രമായിരുന്നു. നല്ലവൻ ആയിരുന്നു എങ്കിൽ തനിക്ക് ലഭിച്ച ആനുകൂല്യം തന്റെ കൂട്ടുകാരനും ചെയ്തു കൊടുക്കുമായിരുന്നു.. യജമാനൻ തന്നോട് കാണിച്ച ക്ഷമ താൻ മറ്റുള്ളവരോടും കാണിക്കേണ്ടതാണെന്ന വലിയ തത്വം ഈ ദാസൻ ഗ്രഹിച്ചില്ല. അതിനാലാണ് ദുഷ്ടനായ ദാസനെ യജമാനൻ ശിക്ഷിച്ചത്.
അദ്ധ്യായം 9 കാണാതെ പോയ ആട്
മനപ്പാഠവാക്യം ബാലൻ നടക്കേണ്ടുന്ന വഴി ശൈശവത്തിൽ തന്നെ അവനെ പഠിപ്പിക്കുക, വൃദ്ധൻ ആകുമ്പോഴും അതിൽ നിന്നും തെറ്റിപ്പോകയില്ല ( സദൃശ്യവാക്യങ്ങൾ 22 6 )
ഈ ചെറിയവരിൽ ഒരുവൻ നശിച്ചു പോകുന്നത് നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന് ഇഷ്ടമല്ല (വി. മത്തായി1814)
1. ലോക ലഹരി വിരുദ്ധ ദിനം?
ജൂൺ 26
2. കാണാതെ പോയ ആടിൻറെ കഥ നൽകുന്ന സന്ദേശമെന്ത് ?
പാപിയുടെ മാനസാന്തരത്തിൽ സ്വർഗ്ഗം സന്തോഷിക്കുന്നു. യേശുവിൻറെ വരവിൻറെ ലക്ഷ്യമാണ് ഈ ഉപമയിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യപുത്രൻ വന്നത് നശിച്ചുപോയതിനെ ജീവിപ്പിക്കുവാനാണ്. അവൻ നീതിമാൻമാരെയല്ല, പാപികളെയത്രെ വിളിപ്പാൻ വന്നത്. അവൻ വന്നത് സ്വർഗ്ഗസ്ഥനായ പിതാവിൻറെ ഇഷ്ടം ചെയ്യുവാനാണ്.
3. ആരാണ് നമ്മെ മേയിക്കുന്നത്?
കർത്താവ്
4. ഞാൻ നീതിമാൻമാരെയല്ല, ..........................അത്രേ വിളിപ്പാൻ വന്നത്
പാപികളെ
5 ഞാൻ വന്നത് എൻറെ ഇഷ്ടം ചെയ്യുവാനല്ല , .......................................... ഇഷ്ടം ചെയ്യുവാനത്രേ
എന്നെ അയച്ചവൻറെ
6. പാപിയുടെ മാനസ്ന്തരത്തിൽ ........................... സന്തോഷിക്കുന്നു.
സ്വർഗ്ഗം
7. മാതാപിതാക്കളുടെ കടമകൾ എന്തെല്ലാം?
മക്കൾ വഴി തെറ്റാതെ നോക്കേണ്ടതും തെറ്റി.വരെ നേർവഴിക്ക് നടത്തേണ്ടതും മാതാപിതാക്കളുടെ കടമയാണ്.
8. മനുഷ്യപുത്രൻ വന്നത് ................................. ജീവിപ്പിക്കുവാനത്രേ
നശിച്ചു പോയതിനെ
9. ആടുകൾ തെറ്റിപ്പോയാൽ ഇടയന് യജമാനനോട് .................. ബോധിപ്പിക്കേണ്ടതുണ്ട്.
ന്യായം
അദ്ധ്യായം 10 എമ്മാവോസിലേക്കുള്ള വഴി
മനപ്പാഠവാക്യം അവർ ഒരുമിച്ച് ഭക്ഷണത്തിന് ഇരുന്നപ്പോൾ താൻ അപ്പം എടുത്ത് വാഴ്ത്തി മുറിച്ച്അവർക്ക് കൊടുത്തു ഉടനെ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു(വി. ലൂക്കോസ് 24 31 )
1. ക്ലയോപ്പാവും കൂട്ടുകാരനും പോയത് ഏത് സ്ഥലത്തേക്കാണ്?
എമ്മാവോസ്
2. എമ്മാവോസിലേക്ക് പോയ ശിഷ്യന്മാരുടെ സംസാരവിഷയം എന്തായിരുന്നു?
യേശുവിനെയും യേശുവിന്റെ കുരിശു മരണത്തെയും കുറിച്ച്
3. അല്പബുദ്ധികളെ മശിഹാ പീഡ അനുഭവിക്കുകയും ഉയർക്കുകയും ചെയ്യേണ്ടതല്ലേആര് ആരോട് പറഞ്ഞു?
യേശു ക്ലയാപ്പാവിനോടും കൂട്ടുകാരനോടും (യേശു എമ്മാവോസിലേക്ക് പോയ ശിഷ്യൻമാരോട്)
4. വഴിയിൽ വച്ച് യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർക്ക് എന്താണ് അനുഭപ്പെട്ടത് ?
വഴിയിൽ വച്ച് യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നു.
5. എമ്മവോസിലേക്ക് പോയ ശിഷ്യൻമാരുടെ കണ്ണുകൾ തുറക്കപ്പെട്ടത് എപ്പോഴാണ്?
യേശു അപ്പമെടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തപ്പോൾ
6. യേശു ഉിർത്തെഴുന്നേറ്റു എന്ന് ബോധ്യമായ എമ്മവോസിലേക്ക് പോയ ശിഷ്യൻമാർ എന്താണ് ചെയ്തത് ?
അവർ വേഗം എഴുന്നേറ്റ് യെരുശലേമിലേക്ക് പോയി . അവിടെ കൂടിയിരുന്ന പ്രാർത്ഥിച്ചുകൊണ്ടിരുന്ന പതിനൊന്ന് ശിഷ്യൻമാരെയും കണ്ട് കാര്യങ്ങളെല്ലാം അവരോട് വിശദമായി പറഞ്ഞു.
അദ്ധ്യായം 11 സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന തുപ്പട്ടി
അധ്യായം 12 നമുക്ക് ധീരരാകാം
അദ്ധ്യായം 13 സമഗ്ര വളർച്ച
സഭാചരിത്രം
1. അദ്ധ്യായം 1– പൊതുസുന്നഹദോസുകൾ
അദ്ധ്യായം 2 ആകമാന സുറിയാനി സഭ
അദ്ധ്യായം മൂന്ന് മലങ്കര സഭ
വിശ്വാസ സത്യങ്ങൾ
വിശുദ്ധ കൂദാശകൾ
കുർബ്ബാന ഗീതങ്ങൾ
1. രക്ഷകനെ നിൻ ഗാത്രത്തെ...
2. കരുണ നിറഞ്ഞവനെ പുനരുദ്ധാനത്തിൽ...
3. മഹിമയോടാക്കബറിന്നു പുറപ്പെട്ടി സൃഷ്ടികളെ...
4. ദൈവമുയിർത്തു മഹത്വത്തോ...