Class - 5 | Sunday School Notes | MJSSA Kunnakkurudy District


 Class-5 Notes


Prepared by : Sunny Varghese
St Thomas SS Mazhuvannoor
Kunnakkurudy District

ഉള്ളടക്കം


ഭാഗം 1 പ്രാർത്ഥന

ഭാഗം 2 - പഴയ നിയമം

1. മരുഭൂമിയിലെ അത്താണി 

2. പിച്ചള സർപ്പം 

3. നീതിയുടെ കിരീടധാരി 

4. ജ്ഞാന സാമ്പാദനം പ്രാർത്ഥനയിലൂടെ 

5.  എസ്ഥേർ

6. കേടാവിളക്ക് 

ഭാഗം 3 പുതിയ നിയമം

7. യഥാർത്ഥ പ്രാർത്ഥന 

8. തലന്തുകൾ 

9. ധനവാനും ലാസറും 

10. അത്ഭുതകരമായ മീൻപിടുത്തം 

11. സ്വർഗ്ഗരാജ്യ പ്രവേശനം 

12. ഉത്തമ സുഹൃത്ത് 

13. നീതിബോധം 

ഭാഗം 4 ആരാധനാ ഗീതങ്ങൾ

ഭാഗം 5 - വിശ്വാസ സത്യങ്ങൾ

ഭാഗം 6 സഭാചരിത്രം


 പാഠം 1 മരുഭൂമിയിലെ അത്താണി


മന:പാഠ വാക്യം
“നിങ്ങളുടെ ഹൃദയം ചഞ്ചലപ്പെട്ട് പോകരുത്. ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ”.
വി.യോഹ.14:1
ക പേരെഴുതുക
1. യിസ്രയേൽ മക്കൾ എവിടേക്കാണ് യാത്ര ചെയ്തത്?
കനാൻ ദേശത്തേക്ക്
2. ആരുടെ അടിമത്തത്തിൽ നിന്നാണ് യിസ്രായേൽ മക്കൾ രക്ഷപ്പെട്ടത്?
ഫറവോന്റെ
3. യിസ്രായേൽക്കാരുടെ നേതാവ് ആരായിരുന്നു?
മോശ
4. മോശയുടെ കൂടെ യാത്രയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ആരായിരുന്നു അയാൾ?
അഹറോൻ
5. മോശയേയും അഹറോനെയും തെരഞ്ഞെടുത്തതാര്?
ദൈവം
കക പൂരിപ്പിക്കുക
6. ദൈവം യിസ്രായേൽക്കാരെ ----- ൽ നിന്ന് മോചിപ്പിച്ച് കനാൻ ദേശത്തേക്ക് കൂട്ടികൊണ്ട് പോന്നു
മെസ്രേനിൽ
7. മരുഭൂമിയിലൂടെയുള്ള യാത്രയിൽ യിസ്രായേൽക്കാർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാതെ 
വന്നപ്പോൾ അവർ ---- ചെയ്യുവാൻ തുടങ്ങി.
പിറുപിറുക്കാൻ തുടങ്ങി
8. ഫറവോന്റെ സൈന്യം സമുദ്രത്തിൽ പ്രവേശിച്ചപ്പോൾ മോശ തന്റെ ---- കടലിന് മേൽ നീട്ടി 
കൈ
9. യിസ്രായേൽ ജനം മൂന്നു ദിവസം ശൂർ മരുഭൂമിയിലൂടെ യാത്ര ചെയ്ത് ---- എന്ന സ്ഥലത്തെത്തി. 
മാറ
10. യിസ്രായേൽ മെസ്രേനിൽ നിന്നും പുറപ്പെട്ട് എലീമിനും സീനായിക്കും മധ്യേ --------മരുഭൂമിയിൽ  എത്തി.
സീൻ
കകക ആര് ആരോട് പറഞ്ഞു

10. യിസ്രായേൽ ഭവനത്തോട് യാത്ര തിരിക്കുവാൻ പറയുക. നിന്റെ വടിയെടുത്ത് സമുദ്രത്തിന്റെ     മേൽ നിന്റെ കൈ നീട്ടി അതിന് വിഭാഗിക്കുക.
ദൈവം മോശയോട്
11. സൂര്യാസ്തമനത്തിങ്കൽ അവർ ഇറച്ചി തിന്നും രാവിലെ അപ്പം കൊണ്ട് തൃപ്തരാകും
ദൈവം മോശയോട്
കഢ ശരിയോ തെറ്റോ എന്ന് എഴുതുക
12. മോശയുടെ കരങ്ങൾ ഉയർന്നിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും. താഴ്ന്നിരിക്കുമ്പോൾ അമാലേക്ക് ജയിക്കും. 
ശരി
13. അഹറോനും ഹൂറും ഒാരോവശത്ത് മോശയുടെ കൈകൾ താങ്ങി നിന്നു.
        ശരി
14. സൂര്യൻ അസ്തമിക്കുവോളം ഇസ്രായേൽ യുദ്ധത്തിൽ തോറ്റു.
തെറ്റ്
ഢ  അർത്ഥം/പകരം പദം എഴുതുക
15. മൊറിയോനിശി-  കർത്താവ് എന്റെ കൊടി
(പൂരിപ്പിക്കുക - ഒരെണ്ണം കൂടി)
16. കനാൻ ദേശത്ത് എത്തുന്നതുവരെയും ദൈവം യിസ്രായേൽ മക്കൾക്ക് രാത്രിയിൽ ---- ആയും പകൽ മേഘത്തണലായും നിലകൊണ്ടു.
അഗ്നിസ്തംഭമായും
ഒരു ഖണ്ഡിക എഴുതുക
17. സീൻ മരുഭൂമിയിലെത്തിയപ്പോൾ ദൈവത്തിന്റെ മഹത്വം യിസ്രയേൽ ജനം അിറഞ്ഞതെങ്ങനെ?
യിസ്രയേൽ ജനം മെസ്രേനിൽ നിന്നും പുറപ്പെട്ട് എലീമിനും സീനായിക്കും മധ്യേ സീൻ മരുഭൂമിയിൽ എത്തി. അവിട അവർ വിശന്നു വലഞ്ഞു. മോശക്കും അഹറോനും നേർക്ക് അവർ ആക്രോശിച്ചു. ഇതിലും ഭേദം മെസ്രേനിൽ വച്ച് മരിക്കുന്നതായിരുന്നു എന്നും, പട്ടിണിക്കിട്ട് നശിപ്പിക്കുവാനോ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നും അവർ ചോദിച്ചു. അപ്പോൾ ദൈവം മോശയോട് “സൂര്യാസ്തമനത്തിങ്കൽ അവർ ഇറച്ചി തിന്നും, അപ്പം കൊണ്ട് തൃപ്തരാകും.”
ഇതറിഞ്ഞ മോശ യിസ്രായേൽ മക്കളോട് ഇക്കാര്യം അറിയിച്ചു. അന്ന് രാത്രി കാടപ്പക്ഷികൾ പാളയത്തെ മൂടി. പിറ്റേ ദിവസം പ്രഭാതത്തിൽ ആകാശത്തു നിന്നും അപ്പം വർഷിച്ചു. അവർ അത് ഭക്ഷിച്ച് തൃപ്രായി



പാഠം 2 പിച്ചള സർപ്പം


മന:പാഠ വാക്യം
മോശ മരുഭൂമിയിൽ പിച്ചള സർപ്പത്തെ ഉയർത്തിയതുപോലെ തന്നെ മനുഷ്യ പുത്രനും ഉയർത്തപ്പെടുവാനിരിക്കുന്നു.
(വി. യോഹ 3:14)
ക. പേരെഴുതുക
 1. അഹറോന്റെ മരണശേഷം യിസ്രായേൽ ജനം മോശയുടെ നേതൃത്വത്തിൽ ഹോർ പർവ്വതത്തൽ നിന്ന് ചെങ്കടൽ വഴി യാത്ര പുറപ്പെട്ടത് എങ്ങോട്ടാണ്? 
ഒാബോത്തിലേക്ക്
കക. പൂരിപ്പിക്കുക 
2. യേശുവിന്റെ കുരിശുമരണത്തിന്റേയും അതുമൂലമുള്ള രക്ഷയുടെയും പ്രതീകമായിരുന്നു ----
പിച്ചളസർപ്പം
3. പാപത്തിന്റെ ശമ്പളം ---- അത്രേ
മരണമത്രേ
കകക. അർത്ഥം എഴുതുക
4. സറഫ്-
ജ്വാല
5. ഗോഗുൽത്ത-
കുരിശുരൂപം
കഢ ആര് അരോട് പറഞ്ഞു
6. ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി അടയാളമായി ഉയർത്തുക. കടിയേൽക്കുന്നവർ ആരെങ്കിലും 
അതിനെ നോക്കിയാൽ ജീവിക്കും.
ദൈവം മോശയോട്
ഢ. ഒരു ഖണ്ഡിക എഴുതുക
7. പഴയ നിയമത്തിലെ പിച്ചള സർപ്പത്തിന് പുതിയ നിയമവുമായുള്ള ബന്ധമെന്ത്?  
മോശ മരഭൂമിയിൽ പിച്ചള സർപ്പത്തെ ഉയർത്തിയതുപോലെ തന്നെ മനുഷ്യപുത്രനും ഉയർത്തപ്പെടുവാനിരിക്കുന്നു. ആയത് തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ അവന് നിത്യജീവൻ ഉണ്ടാക്കേണ്ടതിനുതന്നെ.
8. ജനം ദൈവത്തിനും മോശക്കും എതിരായി സംസാരിച്ചതെന്ത്? എന്താണ് കാരണം?
ജനം ദൈവത്തിനും മോശക്കും എതിരായി സംസാരിക്കുവാൻ കാരണം മരുഭൂമിയിലൂടെയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. ശാരീരികമായും മാനസികമായും അവർ ഏറെ ക്ഷീണിച്ചു.
ജനം മോശക്കും ദൈവത്തിനും എതിരായി സംസാരിച്ചത് “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മെസ്രേൻ ദേശത്തു നിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല. ഇൗ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു. 



പാഠം 3 നീതിയുടെ കിരീടധാരി


മന:പാഠ വാക്യം
“ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ തന്നേ: സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. 
(ഇയ്യോബ് 5:17)
ക. പേരെഴുതുക
1. ഇയ്യോബ് ജനിച്ചതെവിടെ?
ഉൗസ് ദേശത്ത്
2. ഇയ്യോബിന് എത്ര പുത്ര•ാരുണ്ടായിരുന്നു?
ഏഴ് പുത്ര•ാർ
3. ഇയ്യോബിന്റെ സ്നേഹിത•ാർ ആരെല്ലാം?
എലിഫസ്, ബിൽദാദ്, സോഫാർ, ഏലീഹു
കക. പൂരിപ്പിക്കുക
4. ഇയ്യോബ് ദൈവഭക്തനും നേരുള്ളവനും ---- ഉം ആയിരുന്നു?
ദോഷം വിട്ടകന്നവനും.
5. ഇയ്യോബിൽ അസൂയ പൂണ്ട സാത്താൻ അവനെ ---- തീരുമാനിച്ചു.
നശിപ്പിക്കുവാൻ
കകക. ആര് ആരോട് പറഞ്ഞു?
6. നീ എവിടെ നിന്ന് വരുന്നു
ദൈവം സാത്താനോട്
7. ഞാൻ മരുഭൂമിയിൽ ഉൗറാടി സഞ്ചരിച്ചിട്ട് വരുന്നു.
സാത്താൻ ദൈവത്തോട്
8. എന്റെ ദാസനായ ഇയ്യോബിൻ മേൽ നീ ദൃഷ്ടി വച്ചുവോ?
ദൈവം സാത്താനോട്
9. ഇതാ അവനുള്ളതെല്ലാം നിന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നു. അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുത്.
ദൈവത്തെ സാത്താനോട്
10. “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ദുഷിച്ച് പറഞ്ഞ് 
മരിക്കുക” 
ഇയ്യോബിന്റെ ഭാര്യ ഇയ്യോബിനോട്
11. ഒരു ദോഷി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിന്റെ ന•കൾ സ്വീകരിച്ചു. ദുരിതങ്ങളും കൈക്കൊള്ളരുതോ”
ഇയ്യോബ് ഭാര്യയോട്
12. ഇതിൽ നീ നിതിമാൻ അല്ല. ദൈവം മനുഷ്യനേക്കാൾ വലിയവനത്രെ. നീ അവനോട് വാദിക്കുന്നതെന്തിന്?
ഏലീഹു ഇയ്യോബിനോട്
13. എന്റെ കണ്ണ് ഇതെല്ലാം കാണുകയും ചെവി ഇതെല്ലാം കേട്ട് ഗ്രഹിച്ചുമിരിക്കുന്നു. ഞാൻ നിങ്ങളേക്കാൾ താഴെയല്ല. ദൈവത്തോട് പ്രതിവാദം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ വ്യാജം പറയുന്നു. നിങ്ങൾ ജ്ഞാനമില്ലാതെ വൈദ്യ•ാർ അത്രേ?
ഇയ്യോബ് സ്നേഹിത•ാരോട്



പാഠം 4  ജ്ഞാന സമ്പാദനം പ്രാർത്ഥനയിലൂടെ


മന:പാഠ വാക്യം
“അകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഒരു ഹൃദയം എനിക്കു തരണമേ.” (1 രാജാക്ക•ാർ 3:9)
ഉത്തരം എഴുതുക
1. ആരായിരുന്നു ശലോമോൻ?
യിസ്രായിലിന്റെ രാജാവ്
2. യിസ്രായേലിന്റെ എത്രാമത്തെ രാജാവായിരുന്നു ശലോമോൻ?
മൂന്നാമത്തെ
3. ശലോമോന്റെ മാതാപിതാക്കൾ ആരെല്ലാം?
ദാവീദ്, ബെത്ശേബ
4. ഏതെല്ലാം പഴയനിയമ പുസ്തകങ്ങളിൽ ശലോമോന്റെ ചരിത്രം കാണാം?
രാജാക്ക•ാർ, ദിനവൃത്താന്തങ്ങൾ
5. യെരുശലേം ദൈവാലയം പണികഴിപ്പിച്ചത് ആര്?
ശലോമോൻ
6. ശലോമോന്റെ മറുപേര് എന്തായിരുന്നു?
യെദീദ്യാവ്
ക. പൂരിപ്പിക്കുക
7. ശലോമോന്റെ ഭരണകാലം യിസ്രായേലിന്റെ ---- ഘട്ടമായി ചരിത്രം രേഖപ്പെടുത്തി
സുവർണ കാലഘട്ടമായി
8. ശലോമോന്റെ ഭരണകാലം സമാധാനവും ---- ഉം നിറഞ്ഞതായിരുന്നു.
എെശ്വര്യവും
9. ശലോമോൻ രാജാവ് ---- ൽ യാഗം കഴിപ്പാൻ പോയി.
ഗിബെയോനിൽ
10. യാഗപീഠത്തി•േൽ ശലോമോൻ ---- ഹോമയാഗം കഴിച്ചു.
ആയിരം
കക. ആര് ആരോട് പറഞ്ഞു
11. നിനക്കിഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക
ദൈവം ശലോമോനോട്
12. “ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഒരു ഹൃദയം എനിക്കു തരണമേ”
ശലോമോൻ ദൈവത്തോട്
കകക. അർത്ഥം എഴുതുക
13. യെദീദ്യാവ് എന്ന വാക്കിനർത്ഥം
ദൈവത്തിന് പ്രിയൻ
14. ശലോമോൻ എന്ന വാക്കിനർത്ഥം
സമാധാനം
കഢ. ഖണ്ഡിക എഴുതുക
15. ശലോമോന്റെ പ്രാർത്ഥനയിൽ എന്തെല്ലാം കാര്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്?
തന്റെ പിതാവിനെ ഒാർക്കുന്നു. പിതാവ് ചെയ്ത ന•കൾ ഒാർമ്മിക്കുന്നു. പിതാവിന്റെ ന•കൾ മകന്റെ ഉയർച്ചക്ക് കാരണമാകുന്നുവെന്ന് തിരിച്ചറിയുന്നു. രാജാവായതിൽ നന്ദി അറിയിക്കുന്നു. തന്റെ കുറവുകളും ബലഹീനതകളും ദൈവസമക്ഷം സമർപ്പിക്കുന്നു. ഗുണവും ദോഷവും തിരിച്ചറിയുന്നു. ജ്ഞാനം ഇല്ലാതായാലുള്ള നിസ്സഹായത മനസ്സിലാക്കു

 

 പാഠം 5 എസ്ഥേർ


മന:പാഠ വാക്യം
“വാൾ അതിന്റെ ഉറയിൽ ഇടുക, എന്തെന്നാൽ വാൾ എടുത്തവനെല്ലാം വാളാൽ മരിക്കും”
വി: മത്തായി 26:52
ക. ഉത്തരം എഴുതുക
1. ബി.സി 606-ൽ യെരുശലേം ആക്രമിച്ച ബാബേൽ രാജാവ്?
നെബുക്കദ്നേസർ
2. എസ്ഥേറിന്റെ പിതാവിന്റെ സഹോദരപുത്രൻ?
മൊർദ്ദേഖായി
3. എസ്ഥേറിനെ വളർത്തിയത് ആരായിരുന്നു?
മൊർദ്ദേഖായി
4. ഹാമാനു പകരം പ്രധാനമന്ത്രിയായി നിയമിച്ചതാരെയാണ്?
മോർദ്ദേഖായി
കക. പൂരിപ്പിക്കുക
5. എസ്ഥേറിന്റെ കാലത്തെ പാർസി രാജാവായിരുന്നു -----
അഹശ്വേരോശ്്
6. അഹശ്വേരോശ് രാജാവ് വസ്ഥിക്ക് പകരം ----നെ രാജ്ഞിയാക്കി.
എസ്ഥേറിനെ
7. അഹശ്വോരോശ് രാജാവിന്റെ പ്രധാനമന്ത്രി അഹങ്കാരിയായ ---- ആയിരുന്നു.
ഹാമാൻ
കകക. ആര് ആരോട് പറഞ്ഞു പൂരിപ്പിക്കുക ഒരെണ്ണം കൂടി
8. രാജാവൊഴികെ മറ്റെല്ലാവരും തന്നെ കുമ്പിട്ട് നമസ്ക്കരിക്കണം
ഹാമാൻ ജനത്തോട്
9. മലങ്കരയുടെ യാക്കോബ് ബുർദ്ദാന എന്നറിയപ്പെടുന്നത് ----
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ




പാഠം 6 കെടാവിളക്ക്


മന:പാഠ വാക്യം
ദാനധർമ്മം മഹോന്നത സന്നിധിയിൽ ചെയ്യുന്ന എല്ലാവർക്കും അത് ഉത്തമമായ ഒരു വഴിപാടാണ് 
(തൂബീദ് 4:11)

ക. പേരെഴുതുക
1. തൂബീദിന്റെ ഗോത്രമേത്?
നഫ്താലി
2. തൂബീദിന്റെ പിതാവിന്റെ പേരെന്ത്?
തോബിയേൽ
3. തൂബീദിന്റെ ഭാര്യയുടെ പേരെന്ത്?
ഹന്ന
4. തൂബീദിന്റെ മകന്റെ പേരെഴുതുക
തോബിയ
കക. പൂരിപ്പിക്കുക
5. നഫ്താലി കുടുംബം ദൈവത്തിൽ നിന്ന് അകന്ന് ---- എന്ന കാളക്കുട്ടിക്ക് ബലിയർപ്പിച്ചു.
ബാൽ
6. ശൽമനോസ്സർ രാജാവ് മരിച്ചപ്പോൾ മകൻ ---- രാജാവായി
സെൻഹരീബ്
7.   വി. ഗ്രന്ഥത്തിൽ തൂബീദിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ---- വിഭാഗത്തിലാണ്
     ഇതര കാനോനിക ഗ്രന്ഥങ്ങൾ

കകക. ആര് ആരോട് പറഞ്ഞു
8. എന്നെ ഉചിതമായ രീതിയിൽ സംസ്കരിക്കണമെന്നും, അമ്മയെ മറക്കരുതെന്നും, ദൈവായ കർത്താവിനെ സ്തുതിച്ചു കൊള്ളണമെന്നും പറഞ്ഞു
തൂബീദ് മകനായ തോബിയയോട്





പുതിയ നിയമം


പാഠം 7 യഥാർത്ഥ പ്രാർത്ഥന


മന:പാഠ വാക്യം
“എന്തെന്നാൽ തന്നെത്താൻ ഉയർത്തുവനെല്ലാം താഴ്ത്തപ്പെടും. തന്നത്താൻ താഴ്ത്തുന്നവനോ ഉയർത്തപ്പെടും”
(വി. ലൂക്കോസ് 18:14)
ക. ഉത്തരം എഴുതുക
1. ചുങ്കക്കാരന്റെ പ്രാർത്ഥന എന്തായിരുന്നു?
ദൈവമേ! പാപിയായ എന്നോട് കരുണ ചെയ്യേണമേ
2. നാം എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്?
അഹങ്കാരമില്ലാതെ, നല്ല മനസ്സോടെ, മറ്റുള്ളവരെ കുറ്റപ്പെടുത്താതെ, നല്ല സ്വഭാവത്തോടെ, ശുദ്ധ ഹൃദയത്തോടെ പ്രാർത്ഥിക്കണം.
3. ചുങ്കക്കാരെ ജനങ്ങൾ വെറുത്തിരുന്നു. കാരണമെന്ത്?
നികുതി പിരിച്ചിരുന്നതുകൊണ്ടാണ്.
4. തന്നെത്താൻ ഉയർത്തുന്നവന് എന്തു സം‘വിക്കും?
താഴ്ത്തപ്പെടും ‘
5. തന്നെത്താൻ താഴ്ത്തുന്നവന് എന്തു സംഭവിക്കും?
ഉയർത്തപ്പെടും
6. ചുങ്കക്കാരന്റേയും പരീശന്റേയും പ്രാർത്ഥന താരതമ്യം ചെയ്യുക.
പരീശൻ ചുങ്കക്കരാൻ
ദൈവത്തെ സ്തുതിക്കുന്നു  ദൂരെ മാറിനിന്ന് തലകുനിച്ച് ഹൃദയവേദനയോടെ
ദശാംശം കൊടുക്കുന്നു  പ്രാർത്ഥിച്ച് മാറത്തടിച്ച്
ആഴ്ചയിൽ 2 ദിവസം തന്നെത്താൻ താഴ്ത്തി 
അത്യാഗ്രഹി അല്ല പ്രാർത്ഥിക്കുന്നു 
കക. ആര് ആരോട് പറഞ്ഞു
7. ദൈവമേ; പാപിയായ എന്നോട് കരണ ചെയ്യേണമേ
ചുങ്കക്കാരൻ ദൈവത്തോട്
8. “കഴിയുമെങ്കിൽ ഇൗ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ
പുത്രനാം ദൈവം പിതാവാം ദൈവത്തോട്

കകക. പേരെഴുതുക
9. യഹൂദ മതത്തിലെ ഏറ്റവും കർക്കശക്കാർ ആരായിരുന്നു?
പരീശ•ാർ
10. ചുങ്കക്കാർ ആരായിരുന്നു?
റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുന്നവർ





കഢ. പൂരിപ്പിക്കുക
11. പരീശ•ാർ അനുഷ്ഠാനങ്ങളിലെ ---- ആചാരങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നു.
ബാഹ്യ
12. നികുതി പിരിക്കാനുള്ള അവകാശം ---- ചെയ്തുകൊടുത്തിരുന്നു.
ലേലം
13. പല ചുങ്കക്കാരും ---- നികുതി പിരിച്ചിരുന്നു.
അന്യായമായി



 പാഠം 8 താലന്തുകൾ

മന:പാഠ വാക്യം
“യജമാനൻ അവനോട്, കൊള്ളാം - നല്ലവനും വിശ്വസ്തനുമായ ദാസാ, നീ അല്പത്തിൽ വിശ്വസ്തനായിരിക്കുന്നു. അധിക കാര്യങ്ങൾക്ക് ഞാൻ നിന്നെ അധികാരിയാക്കും. 
(വി. മത്തായി 25:23)
ക. ഉത്തരം എഴുതുക
1. യജമാനനായ മനുഷ്യൻ തന്റെ ദാസ•ാർക്ക് നൽകിയ നാണയത്തിന്റെ പേര്?
കക്ര
2. താലന്തുകളിലെ ഉപമ കർത്താവ് എപ്പോഴാണ് പഠിപ്പിച്ചത്?
കർത്താവ് സ്വർക്ഷരാജ്യത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ
കക. പൂരിപ്പിക്കുക
3. താലത്ത,് യജമാനൻ, ദാസർ ഇവ ---- എന്നിവയെ സൂചിപ്പിക്കുന്നു.
യേശു സ്വർക്ഷാരോഹണം ചെയ്ത് പോകുന്നതിനെ
4. നല്ലവനും വിശ്വസ്തനുമായ ദാസാ, നീ അല്പത്തിൽ ---- ഞാൻ നിന്നെ അധിക കാര്യങ്ങൾക്ക് അധികാരിയാക്കും.
വിശ്വസ്തനായിരിക്കുന്നു
കകക. ആര് ആരോട് പറഞ്ഞു
5. “കൊള്ളാം, നീയും വിശ്വസ്തനായതുകൊണ്ട് ഞാൻ നിന്നെ അധികകാര്യങ്ങൾക്ക് അധികാരിയാക്കും.”
ജയമാനൻ രണ്ട് താലന്ത് കിട്ടിയ ദാസനോട്
6   “നിന്റെ സമ്പാദ്യം നീ വർദ്ധിപ്പിക്കാത്തതിനാൽ അത് നിന്നിൽ നിന്ന് എടുത്ത് ഉള്ളവന് കൊടുക്കുവാൻ     ഞാൻ തീരുമാനിച്ചിരിക്കുന്നു”
യജമാനൻ ഒരു താലന്ത് കിട്ടിയ ദാസനോട്
7. “ആർക്കാണോ ഉള്ളത് അവന് നൽകപ്പെടും. ഇല്ലാത്തവനിൽ നിന്ന് അവനുള്ളതും കൂടി എടുക്കപ്പെടും.”
യജമാനൻ മറ്റ് ദാസ•ാരോട്
കഢ.
8. ദൈവം നമുക്ക് നൽകിയിരിക്കുന്ന കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന് നാം സ്വായത്തമാക്കേണ്ട കഴിവുകൾ ഏതെല്ലാം?
അച്ചടക്കം, ലക്ഷ്യബോധം, പരിശ്രമം, സമർപ്പണം, പ്രാർത്ഥന





പാഠം 9 ധനവാനും ലാസറും



മന:പാഠ വാക്യം
“ചെറിയവരായ എന്റെ ഇൗ സഹോദരരിൽ ഒരുവനു നിങ്ങൾ ചെയ്തിട്ടുള്ളതെല്ലാം എനിക്കാണ് നിങ്ങൾ ചെയ്തത് എന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” 
(വി. മത്തായി 25:40)
1. ധനാഢ്യനായ വ്യക്തിയുടെ പടിവാതിൽക്കൽ കിടക്കുന്ന മനുഷ്യന്റെ പേര് എന്ത്?
ലാസ്സർ
2. ധനവാന്റേയും ലാസ്സറിന്റേയും ഉപമ രേഖപ്പെടുത്തിയിരിക്കുന്നത് ഏത് സുവിശേഷത്തിലാണ്?
വി. ലൂക്കോസ്
കക. ശരിയോ തെറ്റോ എന്നെഴുതുക
3. മരണശേഷം ധനവാനെ മാലാഖമാർ വന്ന് അബ്രാഹാമിന്റെ മടിയിലേക്ക് കൊണ്ടുപോയി ശരിയോ, തെറ്റോ?
ശരി
കകക ആര് ആരോട് പറഞ്ഞു
4. “ലാസ്സർ തന്റെ വിരൽതുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയച്ചുതരേണമേ”
ധനവാൻ അബ്രാഹാമിനോട്
5. “ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയായി വലിയൊരു ഗർത്തവും ഉണ്ട്. ആകയാൽ ഇവിടെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വരിക സാധ്യമല്ല”
അബ്രാഹാം ധനവാനോട്
6. “എന്റെ അഞ്ചു സഹോദര•ാരെങ്കിലും പാതാളത്തിൽ വരാതിരിപ്പാൻ ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് സാക്ഷ്യം നൽകുന്നതിനായി അയക്കേണമേ”
ധനവാൻ അബ്രഹാമിനോട്
7. “അവർക്ക് മോശയും പ്രവാചക•ാരും ഉണ്ടല്ലോ. അവരെ അനുസരിക്കട്ടെ”
അബ്രഹാം ധനവാനോട്
8. “മരിച്ചവരിൽ ഒരാൾ ചെന്ന് പറഞ്ഞാൽ അവർ അനുതപിക്കും.”
ധനവാൻ അബ്രഹാമിനോട്
9. “മോശയുടേയും പ്രവാചക•ാരുടേയും വാക്ക് കേൾക്കുന്നില്ലായെങ്കിൽ മരിച്ചവരിൽ നിന്നും ഒരുവൻ ഉയിർത്തെഴുന്നേറ്റു ചെന്നാലും അവർ അവനെ വിശ്വസിക്കുകയില്ല”
അബ്രഹാം ധനവാനോട്



പാഠം 10 അത്ഭുതകരമായ മീൻപിടുത്തം

മന:പാഠ വാക്യം
താൻ അവരോട്, “പടകിന്റെ വലതുഭാഗത്തു വല വീശുവിൻ, നിങ്ങൾക്കു കിട്ടും.”
(വി. യോഹന്നാൻ 21:6)
ക. പൂരിപ്പിക്കുക
1. പാലസ്തീൻ നാടിന്റെ വടക്കു‘ാഗത്ത് ഗലീല ജില്ലയിലുള്ള ശുദ്ധജല തടാകമാണ് ----
ഗലീലക്കടൽ
2. ഗലീലക്കടലിന് 13 മൈൽ നീളവും ---- മൈൽ വീതിയുമുണ്ട്.
7 മൈൽ
3. യോർദ്ദാൻ നദി തെക്കോട്ടൊഴുകുന്നത് ---- തടാകത്തിലൂടെയാണ്.
ഗലീലക്കടൽ
കക. പേരെഴുതുക
4. ഗലീലക്കടലിന്റെ മറ്റു പേരുകൾ എന്തെല്ലാം?
തിബെര്യാസ്, ഗന്നസരേത്ത്
5. വലയിൽ എത്ര മത്സ്യം ഉണ്ടായിരുന്നു?
153 വലിയ മത്സ്യങ്ങൾ
6. 153 വലിയ മത്സ്യങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
വിവിധ ജാതികളെ
7. വല എന്തിനെ സൂചിപ്പിക്കുന്നു?
വി. സഭയെ
8. വല വലിച്ചു കയറ്റിയത് ആരാണ്?
ശീമോൻ പത്രോസ്
കകക. ആര് ആരോട് പറഞ്ഞു
9. കുഞ്ഞുങ്ങളെ, കൂട്ടുവാൻ വല്ലതുമുണ്ടോ?
യേശു ശിഷ്യ•ാരോട്
10. പടകിന്റെ വലതു‘ാഗത്തു വലയിടുവിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും. അവർ വീശി. വല നിറയെ മീൻ കിട്ടി.
   യേശു ശിഷ്യ•ാരോട്
കഢ. ഉത്തരം എഴുതുക
11. അത്ഭുതകരമായ മീൻപിടുത്തത്തിലൂടെ ശിഷ്യ•ാർക്ക് എന്തെല്ലാം കാര്യങ്ങൾ മനസ്സിലായി?
ആഹാരത്തിനായി അദ്ധ്വാനിക്കാൻ പോയവരെ ആഹാരവുമായി എതിരേൽക്കാനെത്തിയ കർത്താവ് ക്ഷമിക്കുന്ന സ്നേഹമാണെന്ന് മനസ്സിലായി.
അവർ കർത്താവിനെ വിട്ട് അവരുടെ വേലക്കായി പോയിട്ടും അവരെ കരുതുന്ന കർത്താവ് അവർക്കായി ജീവിക്കുന്നു എന്നു പഠിച്ചു. 
ക്രൂശു മരണത്തിന് മുമ്പ് തങ്ങളോടുകൂടെ ഉണ്ടായിരുന്ന യേശു തന്നെയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടതെന്ന് അവർ ഗ്രഹിച്ചു.
കർത്താവിനെ കണ്ടതുകൊണ്ട് വയർ മാത്രമല്ല വഞ്ചിയും നിറയുമെന്ന് മനസ്സിലായി.
പത്രോസിന്റെ ഭീരുത്വം ഇതോടെ തീർന്നു.



പാഠം 11 സ്വർക്ഷരാജ്യ പ്രവേശനം


മന:പാഠ വാക്യം
നിങ്ങൾ വിചാരിക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുമെന്നതിനാൽ നിങ്ങളും ഒരുങ്ങിയിരിപ്പിൻ
(വി. മത്തായി 24:44)
ക. പേരെഴുതുക
1. പരിശുദ്ധ സഭയുടെ പരമ മേലധ്യക്ഷനാര്?
നി.വ.ദി.മ.മ.ശ്രീ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ.
2. കന്യകമാർ വിളക്കിലെണ്ണയുമായി കാത്തുനിന്നതാരെ?
മണവാളനെ
3. ബുദ്ധിയുള്ള കന്യകമാർ ചെയ്തത് എന്താണ്?
വിളക്കിൽ എണ്ണയുമായി മണവാളനെ കാത്തുനിന്നു.
കക. ആര് ആരോട് പറഞ്ഞു
4. “പ്രഭോ, ഞങ്ങൾക്കും വാതിൽ തുറന്നു തരണമേ”
വിളക്കിൽ എണ്ണയില്ലാത്ത കന്യകമാർ മണവാളനോട്
5. “ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് സത്യമായും നിങ്ങളോട് പറയുന്നു”
മണവാളൻ വിളക്കിൽ എണ്ണയില്ലാതെ നിന്ന അഞ്ച് കന്യകമാരോട്
കകക. പൂരിപ്പിക്കുക
6. യഹൂദരുടെ വിവാഹം ---- ലാണ് നടക്കുന്നത്.
രാത്രിയിൽ
7. മണവാട്ടിക്ക് തോഴിമാരായി അണിഞ്ഞൊരുക്കിയ ---- കന്യകമാർ ഉണ്ടായിരിക്കും
10 കന്യകമാർ
8. മണവാളൻ ---- യാണ് സൂചിപ്പിക്കുന്നത്
യേശുക്രിസ്തുവിനെ
9. മണവാട്ടി ---- നെ സൂചിപ്പിക്കുന്നു
വി. സഭയെ
10. മണവാളന്റെ വരവ് ---- നെ സൂചിപ്പിക്കുന്നു
ക്രിസ്തുവിന്റെ രണ്ടാം വരവ്
11. വിളക്കിലെ എണ്ണ ---- നെ സൂചിപ്പിക്കുന്നു
വിശ്വാസത്തെ
12. ബുദ്ധിയുള്ള കന്യകമാർ ---- നെ സൂചിപ്പിക്കുന്നു.
ഒരുങ്ങിയിരിക്കുന്ന വിശ്വാസികളെ
13. ബുദ്ധിയില്ലാത്ത കന്യകമാർ ---- നെ സൂചിപ്പിക്കുന്നു
ഒരുക്കമില്ലാത്ത വിശ്വാസികളെ


 പാഠം 12 ഉത്തമ സുഹൃത്ത്


മന:പാഠ വാക്യം
“ആകയാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നത് വിശ്വാസത്താൽ മാത്രമല്ല പ്രവൃത്തികളാൽ ആകുന്നുവെന്ന് നിനക്ക് കാണാമല്ലോ.
(യാക്കോബ 2:24)
ക. പൂരിപ്പിക്കുക
1. ഒരു മനുഷ്യൻ യരുശലേമിൽ നിന്നു ---- ലേക്കു പോകുമ്പോൾ കള്ള•ാരുടെ കയ്യിൽ അകപ്പെട്ടു.
യരീഹോ
2. ആ വഴിലിയൂടെ യാത്ര ചെയ്തത് പുരോഹിതൻ, ലേവ്യൻ, ----
ശമര്യക്കാരൻ
3. കള്ള•ാരുടെ കയ്യിൽ അകപ്പെട്ട വ്യക്തിയെ സഹായിച്ചത് ---- ആണ്?
ശമര്യക്കാരൻ
കക. ആര് ആരോട് പറഞ്ഞു
4. “നീയും പോയി അങ്ങനെതന്നെ ചെയ്യ്ക”
കള്ള•ാരുടെ കയ്യിൽ അകപ്പെട്ടവനോട് യേശു
കകക. ഉത്തരം എഴുതുക ഒരു ഖണ്ഡികയിൽ
5. കള്ള•ാരുടെ കയ്യിൽ അകപ്പെട്ടവനെ ശമര്യാക്കാരൻ രക്ഷപ്പെടുത്തിയത് എങ്ങനെ?
ശമര്യക്കാരൻ വഴിപോകയിൽ ആക്രമിക്കപ്പെട്ടവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു, എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷ ചെയ്തു. പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശു എടുത്തു വഴിയമ്പലക്കാരനു കൊടുത്തു; ഇവനെ രക്ഷ ചെയ്യേണം. അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.




പാഠം 13 നീതിബോധം


ക. ആര് ആരോട് പറഞ്ഞു
1. “പ്രഭോ അടിയനും ഭാര്യയും കുഞ്ഞുങ്ങളുമായിട്ടാണ് ഇൗ കുടിലിൽ കഴിയുന്നത്. ഇത് പൊളിച്ച് മാറ്റിയാൽ ഞാൻ എവിടെപ്പോകും.”
പാവപ്പെട്ട മനുഷ്യൻ മന്ത്രിയോട്
2. “ആ കുടിൽ പൊളിച്ചു മാറ്റുന്നതിന് അങ്ങ് കല്പിച്ചാലും” 
മന്ത്രി രാജാവിനോട്
3. “നീതിബോധമുള്ള ഒരു ഭരണാധികാരിയായി അറിയപ്പെടുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്”
രാജാവ് മന്ത്രിയോട്
കക. പൂരിപ്പിക്കുക
4. ആകാശവും ഭൂമിയും സൃഷ്ടിച്ച സൃഷ്ടാവായ ദൈവം നീതിബോധമുള്ള ---- ആണ്.
ന്യായാധിപതിയാണ്. 
5. അതിമനോഹരമായ കൊട്ടാരം സന്ദർശിക്കുവാൻ വരുന്നവർ ഇതിന്റെ ശില്പചാതുരി കണ്ട് എന്റെ സൗന്ദര്യബോധത്തെ പുകഴ്ത്തും. അതുകഴിഞ്ഞ് മുൻവശത്ത് കാണുന്ന കൂടിൽ കാണുമ്പോൾ എന്റെ ---- അഭിനന്ദിക്കും.
നീതിബോധത്തെ
വിശ്വാസ സത്യങ്ങൾ
ക. നോമ്പും ഉപവാസവും
മന:പാഠ വാക്യം: ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഇൗ വർക്ഷം മാറിപോകയില്ല.
(വി. മത്തായി 17:21)
കക. ഉത്തരം എഴുതുക
1. നോമ്പിന്റെ നിയമം എവിടെ നിന്നാണ് ആരംഭിച്ചത്?
ഏദൻ തോട്ടത്തിൽ നിന്ന്
2. ആത്മനിയന്ത്രണത്തിനായി ദൈവം തന്നെ മനുഷ്യന് കല്പിച്ച് നിശ്ചയിച്ചത് എന്താണ്?
നോമ്പ്
കകക. പൂരിപ്പിക്കുക
3. നോമ്പിന്റെ മറ്റൊരു രീതിയാണ്
ഉപവാസം
4. നോമ്പും ഉപവാസവും ---- ന്റെ ഇരുവശങ്ങളായി കണക്കാക്കാം.
നാണയത്തിന്റെ
5 യഥാർത്ഥ നോമ്പ് ----നോടു കൂടെയുള്ളതാകുന്നു.
ഉപവാസത്തോട്
6. ഒാരോ വിശ്വാസിയേയും സ്വർക്ഷരാജ്യത്തിൽ എത്തിക്കുവാൻ സഹായിക്കുന്ന മുഖ്യഘടകങ്ങളാകുന്നു ----.
നോമ്പും ഉപവാസവും
7 ശരീരം ഭക്ഷണത്തെ വെടിയുമ്പോൾ ആത്മാവ് ---- വെടിയേണ്ടതാണ്.
തി•കളേയും
8. വി. സഭ നിശ്ചയിച്ചിട്ടുള്ള നോമ്പുകൾ ഏതെല്ലാം?
മ) നിനുവേ നോമ്പ് അഥവാ മൂന്നു നോമ്പ്
യ) വലിയ നോമ്പ് അഥവാ അമ്പതു നോമ്പ്
ര) ശ്ലീഹാ നോമ്പ്
റ) ശൂനോയോ നോമ്പ്
ല) യൽദോ നോമ്പ്
ള) ബുധൻ, വെള്ളി ദിനങ്ങൾ
10. നോമ്പു നോക്കുന്നതുകൊണ്ട് ആർക്കെല്ലാമാണ് പ്രയോജനം?
അവനവന്, മറ്റുള്ളവർക്ക്, ജീവജാലങ്ങൾക്ക്
11. നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നതിലൂടെ നമുക്ക് ല‘ിക്കുന്ന ഫലങ്ങൾ എന്തെല്ലാം?
മ) മനോനിയന്ത്രണം
യ) ആത്മരക്ഷ
ര) സ്വർക്ഷരാജ്യം
റ) ആപത്തിൽ നിന്നും രക്ഷ
ല) പാപമോചനം
12. നാം എപ്പോഴെല്ലാം നോമ്പ് നോക്കണം?
മ) സഭ നിർദ്ദേശിക്കുമ്പോൾ
യ) പ്രതിസന്ധികൾ കടന്നുവരുമ്പോൾ
ര) പ്രത്യേക നിയോഗങ്ങൾക്കായി പ്രാർത്ഥിച്ച് ഒരുങ്ങുമ്പോൾ
കകക. വിശുദ്ധ കൂദാശകൾ
ക. ഉത്തരം എഴുതുക
1. ഏത് വാക്കിൽ നിന്നാണ് കൂദാശ എന്ന പദം ഉണ്ടായത്?
കാദേശ് എന്ന സുറിയാനി വാക്കിൽ നിന്ന്
2. ആരാണ് മാമ്മോദീസ മുക്കുന്നത്?
കാർമ്മികൻ
3. ആദ്യമായി സ്വീകരിക്കുന്ന കൂദാശ ഏതാണ്?
വി. മാമ്മോദീസ
4. വി. മമ്മോദീസയോടുകൂടി ലഭിക്കുന്ന മറ്റ് കൂദാശകൾ ഏതെല്ലാം?
വി. മൂറോനും, വി. കുർബ്ബാനയും
5. ഏത് പദത്തിൽ നിന്ന് മൂറോൻ എന്ന പദം ഉദ്്ഭവിച്ചത്?
മൂർ
6. വി. മൂറോൻ തൈലം രൂപപ്പെടുത്തുന്ന കൂദാശക്ക് പ്രധാന കാർമ്മികത്വം വഹിക്കുന്നത് ആരാണ്?
പാത്രിയർക്കീസ് ബാവ (പരി. സഭയുടെ പരമ മേലധ്യക്ഷൻ)
7. വി. സഭയിലേക്ക് അംഗത്വം ലഭിക്കുന്ന കൂദാശയേതാണ്?
വി. മാമ്മോദീസ
കക. അർത്ഥം എഴുതുക
8. കൂദാശ
ശുദ്ധീകരണം
9. മൂറോൻ
സുഗന്ധതൈലം

കകക. പൂരിപ്പിക്കുക
10. കൂദാശകൾ വഴിയായി വിശ്വാസിക്ക് ദൈവീക ---- ലഭിക്കുന്നു.
കൃപാവരം
11. ---- ക്രിസ്തുവിന്റെ ശുശ്രൂഷകനും ദൈവീക കർമ്മങ്ങളുടെ സൂക്ഷിപ്പുകാരനുമായി വി. കൂദാശ നിർവ്വിഹിക്കുന്നു.
പുരോഹിതൻ
12. വി. കൂദാശയിലൂടെ ദൈവീക കൃപാവരം ലഭിക്കുന്നതിന് വിശ്വാസവും ---- ആവശ്യമാണ്
ഒരുക്കവും
13. വി. കൂദാശ നിർവ്വഹിക്കാൻ ചുമതലപ്പെട്ട വ്യക്തിയാണ് ----
കാർമ്മികൻ
14. മശിഹായുടെ പരിമളവാസനയാണ് ----
വി. മൂറോൻ
15. സത്യവിശ്വാസത്തിന്റെ അടയാളവും മുദ്രയുമാണ് ----
വി. മൂറോൻ
16. പരിശുദ്ധാത്മ നൽവരത്തിന്റെ പൂർത്തീകരണമാണ് ----
വി. മൂറോൻ
കഢ. ശരിയോ തെറ്റോ എന്ന് എഴുതുക
17. വി. കൂദാശ നിർവ്വഹണത്തിന് ആവശ്യമായ സാധനങ്ങളെ കർമ്മസാധനം എന്നു പറയുന്നു.
ശരി
18. വി. കൂദാശ നിർവ്വഹണത്തിന് വി. സഭ കൽപിച്ചിട്ടുള്ള പ്രാർത്ഥനകളും നടപടിക്രമങ്ങളും കൂടിയതാണ് കർമ്മസ്വരൂപം.
ശരി
19. വിശ്വാസത്തോടും ഭക്തിയോടും കൂടി വി. കൂദാശ സ്വീകരിക്കുന്ന വിശ്വാസിയെ സ്വീകാരകൻ എന്ന് പറയുന്നു.
ശരി
20. യേശുക്രിസ്തു സ്ഥാപിച്ച വി. കൂദാശകളിൽ ഒന്നാണ് വി. മാമ്മോദീസ
ശരി
21. വി. മാമ്മോദീസ വഴി വി. സഭയിലേക്ക് പരിശുദ്ധാത്മദാം ലഭിക്കുന്നു.
തെറ്റ്
22. വി. മാമ്മോദീസ സ്വീകരിക്കാതെ മറ്റുള്ള വി. കൂദാശകൾ സ്വീകരിക്കാം
തെറ്റ്
23. വി. മാമ്മോദീസയോടു കൂടി വി. മൂറോനും വി. കുർബ്ബാനയും നൽകുന്നു.
ശരി
24. വി. കുർബ്ബാന അനുഭവിക്കുന്നതോടുകൂടി ദൈവിക ദാനങ്ങളിൽ പൂർണ്ണരായിത്തീരുകയും മശിഹായുടെ അവയവമായി തീരുകയും ചെയ്യും
ശരി
25. വി. മൂറോൻ അഭിഷേകത്തിലൂടെ പരിശുദ്ധാത്മദാനം ലഭിക്കുന്നു.
ശരി
ഢ. ഒരു ഖണ്ഡികയിൽ ഉത്തരമെഴുതുക
26. വി. കൂദാശകൾ എത്ര? ഏതെല്ലാം?
ഏഴ് 
1. വി. മാമ്മോദീസ 2. വി. മൂറോൻ 3. വി. കുർബ്ബാന 4. വി. കുമ്പസാരം 5. വി. വിവാഹം 6. വി. പട്ടത്വം 7. രോഗികൾക്കുള്ള തൈലാഭിഷേകം
27. വി. കൂദാശകളിലെ ഘടകങ്ങൾ ഏതെല്ലാം?



1. വി. കൂദാശ നിർവ്വഹിക്കാൻ ചുമതലപ്പെട്ട വ്യക്തിയാണ്
കാർമ്മികൻ
2. വി. കൂദാശ നിർവ്വഹണത്തിന് ആവശ്യമായ സാധനങ്ങളാണ്
കർമ്മസാധനം
3. വി. കൂദാശ നിർവ്വഹണത്തിന് വി. സഭ കൽപിച്ചിട്ടുള്ള പ്രാർത്ഥനകളും നടപടിക്രമങ്ങളുണ് കർമ്മസ്വരൂപം
4. വിശ്വാസത്തോടും ഭക്തിയോടും കൂടി, വി. കൂദാശ സ്വീകരിക്കുന്ന വിശ്വാസിയാണ് സ്വീകാരകൻ
28. വി. മാമ്മോദീസയിലൂടെ ലഭിക്കുന്ന നൽവരങ്ങൾ ഏതെല്ലാം?
മ) പുത്രസ്വീകാര്യം
യ) പാപമോചനം
ര) പരിശുദ്ധാത്മദാനം
റ) ക്രിസ്തു സഭാംഗത്വം
29. വി. മാമ്മോദീസയിൽ കർമ്മസാധനങ്ങൾ എന്തെല്ലാം?
ചൂടുവെള്ളം, പച്ചവെള്ളം, സൈത്ത്, വി. മൂറോൻ
30. വി. മൂറോൻ അഭിഷേകത്തിന്റെ ഉദ്ദേശ്യം എന്തെല്ലാം?
നിത്യജീവനു വേണ്ടി, മശിഹായുടെ ഭട•ാരുടെ സ്ഥിരമായ മുദ്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ, പൈശാചിക ശക്തികളെ തോൽപ്പിക്കുവാൻ, ദൈവതേജസ്സിൽ ഇൗ ലോകയാത്ര ചെയ്യുവാൻ.
31. മൂറോൻ തൈലം രൂപപ്പെടുത്തുന്നതെങ്ങനെ?
പരി. സഭയുടെ പരമമേലധ്യക്ഷനായ പരിശുദ്ധ പാത്രിയർക്കീസ് ബാവയാണ് വി. മൂറോൻ തൈലം രൂപപ്പെടുത്തുന്ന കൂദാശക്ക് പ്രധാന കാർമ്മികത്വം നിർവ്വഹിക്കുന്നത്. അംശവസ്ത്രമണിഞ്ഞ 12 പട്ടക്കാർ ധൂപക്കുറ്റിയേന്തിയും, 12 പൂർണ്ണശെമ്മാശ•ാർ മർവഹസകൾ വഹിച്ചും, 12 ശെമ്മാശ•ാർ തിരി കത്തിച്ചു പിടിച്ചും ഇൗ കൂദാശയിൽ പങ്കുചേരുന്നു. മൂറോൻ തൈലം വി. ത്രോണോസിൽ വച്ച് പ്രാർത്ഥനകൾ നടത്തി പരിശുദ്ധാത്മാവിനെ ആവസിപ്പിക്കുന്നു. ശുദ്ധമായ വിവിധങ്ങളായ 10 കൂട്ടം സുഗന്ധദ്രവ്യങ്ങളും ചേർത്താണ് മൂറോൻ തൈലം രൂപപ്പെടുത്തുന്നത്


 സഭാ ചരിത്രം


ക. വി. സഭ - പ്രാരംഭവും വളർച്ചയും

ക. ഉത്തരം എഴുതുക
1. വി. സഭയുടെ അമരക്കാരനായി യേശു നിയമിച്ചതാരെയാണ്?
ശ്ലീഹ•ാരിൽ തലവനായ പത്രോസിനെ
2. സ്വർക്ഷാരോഹണ ദിവസം യേശു ശിഷ്യ•ാരെ എവിടെയാണ് വിളിച്ചുകൂട്ടിയത്?
ഒലിവുമലയിൽ
3. ശിഷ്യ•ാർക്ക് എന്ത് ചുമതലയാണ് യേശു നൽകിയത്?
ലോകമെമ്പാടും സുവിശേഷമറിയിക്കുവാൻ
4. പെന്തിക്കോസ്തി നാളിൽ ശിഷ്യ•ാരിൽ കൂടിയിരുന്ന് പ്രാർത്ഥിച്ചത് എവിടെയാണ്?
സെഹിയോൻ മാളികയിൽ
5. സെഹിയോൻ മാളികയുടെ മറ്റൊരു പേരെന്താണ്?
വി. മർക്കോസിന്റെ മാളിക
6. സെഹിയോൻ മാളികയിൽ പ്രാർത്ഥനക്കായി ശിഷ്യ•ാർ ഉൾപ്പെടെ എത്ര പേർ കൂടി?
120 പേർ
7. പരി. സഭയിലെ ആദ്യ അംഗങ്ങൾ ഏതാണ്?
സെഹിയോൻ മാളികയിൽ കൂടിയ 120 പേർ
8. വി. പത്രോസ് നടത്തിയ ആദ്യപ്രസംഗത്തിൽ എത്ര പേർ മാനസാന്തരപ്പെട്ട് സ‘യോടു ചേർന്നു?
3000 പേർ
9. വി. സഭയുടെ ആദ്യ രക്തസാക്ഷി?
വി. സ്തേഫാനോസ്
10. ശൗൽ മാനസാന്തരപ്പെട്ട് ആരായി മാറി
വി. പൗലോസായി മാറി
11. ആരുടെ കാലത്താണ് റോമാ നഗരം കത്തിച്ചാമ്പലായി മാറിയത്?
റോമാ ചക്രവത്തിയായ നീറോയുടെ കാലത്ത്
12. യോഹന്നാൻ ശ്ലീഹായെ നാടുകടത്തിയ ദ്വീപ്?
പത്മോസ്
13. എവിടെ വെച്ചാണ് യോഹന്നാൻ ശ്ലീഹ വെളിപ്പാട് പുസ്തകം എഴുതിയത്?
പത്മോസ്
14. ആരാണ് വെളിപ്പാട് പുസ്തകം എഴുതിയത്?
യോഹന്നാൻ ശ്ലീഹ
15. തലകീഴായി ക്രൂശിക്കപ്പെട്ട ശ്ലീഹ?
വി. പത്രോസ്
16. വി. പൗലോസ് എപ്രകാരമാണ് മരണപ്പെട്ടത്?
ശിരഛേദം ചെയ്തു
17. മിലാൻ വിളംബരം നടന്ന വർഷം?
എ.ഡി 313 ൽ
18. കർത്താവിന്റെ കുരിശ് കണ്ടെടുത്ത രാജ്ഞി?
  ഹെലനി രാജ്ഞി
19. ഞായറാഴ്ച പൊതുഅവധിയായി പ്രഖ്യാപിച്ച രാജാവ്?
കുസ്തന്തിനോസ് ചക്രവർത്തി

20. ക്രിസ്ത്യാനികളെ ഒരു മതവിഭാഗമായി അംഗീകരിച്ച രാജാവ്?
കുസ്തന്തിനോസ്
കക. പൂരിപ്പിക്കുക
21. --- ഏറ്റുപറഞ്ഞ സത്യവിശ്വാസമാകുന്ന പാറമേലാണ് കർത്താവ് വി. സഭ സ്ഥാപിച്ചത്?
വി. പത്രോസ്
22. ക്രിസ്തുവിന്റെ മരണശേഷം എ.ഡി 70 വരെ ---- ആണ് വി. സഭയുടെ വളർച്ചക്ക് വിത്തുകൾ 
പാകിയത്.
കർത്തൃശിഷ്യരാണ്.
21. എ.ഡി 313-ൽ കുസ്തന്തിനോസ് ചക്രവർത്തി ---- ടെയാണ് കൈ്രസ്തവ സ‘യ്ക്കെതിരായ പീഡകൾ അവസാനിച്ചത്?
മിലാൻ വിളംബരം
22. ---- ന്റെ ഒാർമ്മയ്ക്കായിട്ടാണ് സ്ലീബാ പെരുന്നാളായി പരി. സഭ ആഘോഷിക്കുന്നത്
കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവ് ഹെലനി രാജ്ഞി കർത്താവിന്റെ കുരിശ് കണ്ടെടുത്തതിന്റെ ഒാർമ്മക്കായിട്ട്്
23. ---- സ്ലീബ പെരുന്നാളായി പരി. സഭ ആഘോഷിക്കുന്നു.
സെപ്തംബർ 14
കകക. അർത്ഥം എഴുതുക
24. സഭ എന്ന വാക്കിനർത്ഥം
കൂട്ടം
25. സഹദ -
വി. സഭയിലെ രക്തസാക്ഷികൾ
കകക. ഒരു ഖണ്ഡികയിൽ എഴുതുക
26. എന്താണ് മിലാൻ വിളംബരം?
എ.ഡി 313-ൽ കുസ്തന്തിനോസ് ചക്രവർത്തി നടത്തിയ പ്രഖ്യാപനമാണ് മിലാൻ വിളംബരം. അതോടുകൂടി കൈ്രസ്തവ സഭയ്ക്കെതിരായ പീഡകൾ അവസാനിച്ചു.
28. മിലാൻ വിളംബരത്തിന്റെ അനന്തരഫലങ്ങൾ എന്തെല്ലാം?
മ) ഞായറാഴ്ച പൊതുഅവധിയായി പ്രഖ്യാപിച്ചു.
യ) ക്രിസ്ത്യാനികളെ ഒരു മതവിഭാഗമായി അംഗീകരിച്ചു.
ര) ക്രിസ്ത്യാനികൾക്കെതിരായ എല്ലാ പീഡകളും അവസാനിച്ചു.

കക. വി. സഭയിലെ രക്തസാക്ഷികൾ

1. വി. ഗീവർക്ഷീസ് സഹദാ എപ്രകാരമാണ് മരണപ്പെട്ടത്?
ശിരഛേദം ചെയ്യപ്പെട്ടു
2. വി. കുരിയാക്കോസ് സഹദ എപ്രകാരം മരണപ്പെട്ടത്?
പീഡനമേറ്റ് മരിച്ചു.
3. വി. സ്തേഫാനോസ് എപ്രകാരമാണ് മരിച്ചത്?
കല്ലെറിഞ്ഞ് കൊല്ലപ്പെട്ടു.
4. മോർ ബെഹനാം സഹദാ എപ്രകാരമാണ് മരിച്ചത്?
രാജാവിനാൽ വധിക്കപ്പെട്ടു
5. ഇടിമക്കൾ എന്ന പേരിൽ അറിയപ്പെട്ടവർ ആരെല്ലാം?
യാക്കോബും യോഹന്നാനും
6. യാക്കോബ്, യോഹന്നാൻ എന്നിവരുടെ പിതാവിന്റെ പേര്?
സെബദി
7. സെബദിയുടെ തൊഴിൽ എന്തായിരുന്നു?
മത്സ്യബന്ധനം
8. വി. അന്ത്രയോസ് ജനിച്ച പട്ടണം?
ബേത്ത്സേയ്ദ
9. വി. അന്ത്രയോസിന്റെ സഹോദരൻ?
ശീമോൻ പത്രോസ്
10. വി. അന്ത്രയോസിന്റെ കുരിശിന്റെ പ്രത്യേകത എന്ത്?
ഗുണനചിഹ്നം പോലുള്ള ക്രൂശിലാണ് ശ്ലീഹായെ ക്രൂശിച്ചത്.
11. യാക്കോബിനെ വാൾ കൊണ്ട് ശിരഛേദം ചെയ്തത് ആരാണ്?
ഹെറോദ അഗ്രിപ്പാ ഒന്നാമൻ
12. ശ്ലീഹ•ാരിലെ ഒന്നാമത്തെ രക്തസാക്ഷിയാര്?
യാക്കോബ് ശ്ലീഹ
കക. ആര് ആരോട് പറഞ്ഞു
13. “നിന്റെ വാക്കിന് വലയിറക്കാം”
പത്രോസ് യേശുവിനോട്
14. “ആഴത്തിലേക്ക് നീക്കി വലയിറക്കുവിൻ”
യേശു പത്രോസിനോട്
കകക. പേരഴുതുക
15. യേശുവിനെ ഒറ്റിക്കൊടുത്ത ശ്ലീഹ ആരാണ്?
ഇൗസ്കായ്യോർത്ത് യൂദാ
16. ഇൗസ്കായ്യോർത്ത് യൂദായ്ക്ക് പകരം തെരഞ്ഞെടുത്ത ശ്ലീഹായുടെ പേര്?
മതത്ത്യാസ്

പരി. ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവ

ക. ഉത്തരം എഴുതുക
1. ഏത് പട്ടണത്തിലാണ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ ജനിച്ചത്?
ടർക്കിയിലെ മർദ്ദീൻ പട്ടണത്തിൽ
2. ഏലിയാസ് ത്രൃതീയൻ പാത്രിയർക്കീസ് ബാവയുടെ സ്ഥാനാരോഹണം നടന്ന വർഷം?
1917-ൽ
3. എത്രാമത്തെ പാത്രിയർക്കീസായിരുന്നു ഏലിയാസ് തൃതീയൻ ബാവ?
119
4. ആരുടെ ക്ഷണപ്രകാരമായിരുന്നു ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ ഇന്ത്യയിൽ വന്നത്?
ഇർവിൻ പ്രഭു
5. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ എന്തിനാണ് മലങ്കരയിൽ എഴുന്നള്ളിയത്?
മലങ്കരയിൽ സമാധാനം സ്ഥാപിക്കാൻ
6. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കാലം ചെയ്തത് എന്നാണ്?
1932 ്രെബഫുവരി 13-ാം തീയതി
7. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന സ്ഥലം?
മഞ്ഞനിക്കര ദയറാ


പരി. യൽദോ മോർ ബസ്സേലിയോസ് ബാവ

ഉത്തരം എഴുതുക
1. യൽദോ മോർ ബസ്സേലിയോസ് ബാവ ജനിച്ചത്?
ഇറാക്കിലെ മൊസൂൾ പട്ടണത്തിൽ
2. യൽദോ മോർ ബസ്സേലിയോസ് ബാവ മലങ്കരയിലേക്ക് എഴുന്നള്ളിയത് എന്തിനായിരുന്നു?
പോർച്ചുഗീസുകാർ വിശ്വാസികളെ കാത്തോലിക്കാ സഭയിലേക്ക് ചേർക്കുന്നതിനെ തടയുന്നതിനു വേണ്ടി.
3. യൽദോ മോർ ബസ്സേലിയോസ് ബാവ എന്നാണ് കാലം ചെയ്തത്?
1685 ഒക്ടോബർ 3-ാം തീയതി
4. യൽദോ മോർ ബസ്സേലിയോസ് ബാവ എവിടെയാണ് കബറടങ്ങിയിരിക്കുന്നത്?
കോതമംഗലം മാർത്തോമൻ ചെറിയപള്ളിയിൽ 


പരി. ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് (പരുമല കൊച്ചുതിരുമേനി)

ഉത്തരം എഴുതുക
1. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി എവിടെയാണ് ജനിച്ചത്?
മുളന്തുരുത്തി
2. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി എത്രാമത്തെ വയസ്സിൽ എവിടെ വെച്ച് മെത്രാപ്പോലീത്തയായി?
1876-ൽ 28-ാമത്തെ വയസ്സിൽ വടക്കൻ പറവൂർ പള്ളിയിൽ വച്ച് മെത്രാപ്പോലീത്തയായി
3. ഗീവർക്ഷീസ് മോർ ഗ്രിഗോറിയോസ് തിരുമേനിക്ക് മെത്രാഭിഷേകം നൽകിയത് ആര്?
പരി. പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ

4. പരി. ഗീവർക്ഷീസ് മോർ ഗ്രിഗോറിയോസ് തിരുമേനി എന്നാണ് കാലം ചെയ്തത്?
1902 നവംബർ 2 ന് കാലം ചെയ്തു
5. ഗീവർക്ഷീസ് മോർ ഗ്രീഗോറിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്നത് എവിടെവെച്ച്?
പരുമല പള്ളിയിൽ
6. ഭകൊച്ചുതിരുമേനി എന്ന പേരിൽ അിറയപ്പെടുന്ന പരി. പിതാവ്?
ഗീവർക്ഷീസ് മോർ ഗ്രീഗോറിയോസ്
7. പരുമല തിരുമേനിയുടെ യാത്രാവിവരണ പുസ്തകത്തിന്റെ പേര്?
ഉൗശലേം യാത്രാവിവരണം
8. പരുമല തിരുമേനിയുടെ സംഭാവനകൾ എന്തെല്ലാം?
ഉൗർശലേം യാത്രാവിവരണം എന്ന പുസ്തകം എഴുതി. പത്രോസ് ത്രിതീയൻ പാത്രിയർക്കീസ് ബാവ എഴുതിയ ‘യാക്കോബായ സുറിയാനി സഭയിലെ നടപടിചട്ടങ്ങൾഭ എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

മഹനീയ മാതൃക

1. ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ, യൽദോ മോർ ബസ്സേലിയോസ് ബാവ, ഗീവർക്ഷീസ് മോർ ഗ്രീഗോറിയോസ് തിരുമേനി എന്നിവരെ ഒാർക്കുന്ന തുബ്ദേൻ?
5-ാം തുബ്ദേൻ
2. പിതാക്ക•ാരുടെ കൈയ്യിലെ അംശവടി എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?
വിശ്വാസികളുടെ മേൽ പിതാക്ക•ാർക്കുള്ള അധികാരം, ഉത്തരവാദിത്വം
3. പിതാക്ക•ാർ ഉപയോഗിക്കുന്ന രണ്ട് തരം അംശവടികൾ ഏതെല്ലാം?
മോശ ഉണ്ടാക്കിയ പിച്ചള സർപ്പത്തിന്റേയും, സർപ്പമായി മാറിയ അഹറോന്റെ വടിയുടേയും രീതിയിൽ
 

1. യാചിക്കേണ്ടും സമയമിതാ...



2. അൻപുടയോനെ നിൻ വാതിൽ...



3. സ്രാപ്പികളെ കണ്ടേശായാ...





Prepared by : Sunny Varghese
St Thomas SS Mazhuvannoor
Kunnakkurudy District


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !