Class-4 NOTES
ഉള്ളടക്കം
ഭാഗം 1 പ്രാർത്ഥന
ഭാഗം 2 - പഴയ നിയമം
1. ബാബേൽ ഗോപുരം
2. ജ്യേഷ്ഠാവകാശം
3. പത്ത് ബാധകൾ
4. ധീരനായ ന്യായാധിപൻ
5. ജ്ഞാനികളിൽ ജ്ഞാനി
6. നാബോത്തിന്റെ മുന്തിരിത്തോട്ടം
ഭാഗം 3 പുതിയ നിയമം
7. സക്കായിയുടെ മാനസാന്തരം
8. നന്ദി പറയുന്ന കുഷ്ഠരോഗി
9. യേശു ലാസറിനെ ഉയിർപ്പിക്കുന്നു.
10. ഓശാന
11. പാപിനിക്ക് മോചനം
12. ശുശ്രൂഷകനായ ക്രിസ്തു
13. സുഖവും ദുഃഖവും
ഭാഗം 4 ആരാധനാ ഗീതങ്ങൾ
ഭാഗം 5 വിശ്വാസ സത്യങ്ങൾ
ഭാഗം 6 സഭാചരിത്രം (അന്വേഷണ പ്രോജക്റ്റ്)
പാഠം - 1 ബാബേൽ ഗോപുരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ജലപ്രളയശേഷം നോഹയും, മക്കളും പാർത്ത സ്ഥലം?
(ഇറ്റലി, സെനഒാർ, ഇൗജിപ്റ്റ്)
2. ജനത്തിന്റെ ഭാഷ കലക്കികളഞ്ഞ സ്ഥലം ഏതുപേരിൽ അറിയപ്പെടുന്നു?
(ബാബേൽ)
3. യേശു സംസാരിച്ച ഭാഷ ?
(ഹിന്ദി, ഇംഗ്ലീഷ്, അരമായ)
2) പൂരിപ്പിക്കുക
1. ബാബേലിൽ ജനങ്ങളടെ ഭാഷ........................... കലക്കി.
2. ...........................വീടു പണിയുന്നില്ലെങ്കിൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു.
3. വിവധ ഭാഷകളുടെ തുടക്കം ........................... നിന്നാകുന്നു.
4. കാത്തു പരിപാലിക്കുന്ന ദൈവത്തോട് ആലോചന നടത്താതെ സ്വന്തമായി ........................... ഉണ്ടാക്കുവാൻ അവർ തീരുമാനിച്ചു.
5. നമ്മുടെ ഭവനത്തിന്റെ ...........................യേശുക്രിസ്തുവാണ്.
6. ജലപ്രളയശേഷം നോഹയും മക്കളും.................................. ദേശത്ത് വന്നു പാർത്തു.
7. ഒാരേഭാഷ, ഒരേ ...................... എന്ന അഹങ്കാരത്തോടെ നോഹയും മക്കളും ദൈവത്തോട് മത്സരിച്ചു.
8. സ്വന്തം കഴിവിൽ ഉൗറ്റം കൊണ്ട അവരുടെ ഭാഷ ............................ കലക്കികളഞ്ഞു.
9. നാം എന്ത് കാര്യം ചെയ്യുമ്പോഴും..........................മായി ആലോചന നടത്തണം.
10. വലിയ പട്ടണവും ............................ ഉയരവുമുള്ള ഗോപുരവും നിർമ്മിക്കുവാൻ ............................ തീരുമാനിച്ചു.
11. നോഹിന്റെ മക്കളായ............................എന്നിവരും അവരുടെ മക്കളും വർദ്ധിച്ചു ഭൂമിയിൽ നിറഞ്ഞു.
3)ശരിയോ, തെറ്റോ എന്നെഴുതുക
1. ബാബേൽ എന്ന വാക്കിന്റെ അർത്ഥം കലക്കം എന്നാണ്?
2. യേശു സംസാരിച്ച ഭാഷ സംസ്കൃതം ആയിരുന്നു?
3. ജലപ്രളയത്തിന്ശേഷം നോഹയും മക്കളും സെനദ#ാർ ദേശത്ത് വന്ന് പാർത്തു
4. ജനങ്ങളുടെ ഭാഷ കലക്കികളഞ്ഞ സ്ഥലത്തിന് "ഇസ്രായേൽ' എന്ന പേരായി.
5. "ഒരേ ഭാഷ, ഒരേ ജനത' എന്ന അഹങ്കാരത്തോടെ നോഹയും മക്കളും ദൈവത്തോട് മത്സരിച്ചു.
6. വിവിധ ഭാഷകളുടെ തുടക്കം ദൈവത്തിൽ നിന്നാകുന്നു.
4) ചേരുംപടി ചേർക്കുക
1. നോഹിന്റെ മക്കൾ - കലക്കം
2. ബാബേൽ - അരമായ
3. യേശു - ദൈവം
4. ഭാഷകളുടെ പിതാവ് - സെനഒാർ
5) ഉത്തരം എഴുതുക
1. ഗോപുര നിർമ്മാണത്തിൽ ദൈവത്തിന് അനിഷ്ടമുണ്ടായി കാരണം വിശദമാക്കുക.
2. ദൈവം ഗോപുരനിർമ്മാണം തടഞ്ഞത് എങ്ങനെ?
3. കുടുംബത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ എന്ത് ചെയ്യണം?
6)ഉപന്യാസം എഴുതുക
ബാബേൽ ഗോപുരം
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. സെനഓർ
2. ബാബേൽ
3. അരമായ
2) പൂരിപ്പിക്കുക
1 ദൈവം
2 കർത്താവ്
3 ദൈവത്തിൽ
4 പേര്
5 നാഥൻ
6 സെനഒാർ
7 ജനത
8 ദൈവം
9 ദൈവവുമായി
10 ആകാശംമുട്ടെ
11. ശേം, ഹാം, യാഫേത്ത്
3) ശരിയോ തെറ്റോ എന്നെഴുതുക
1. ശരി
2. തെറ്റ്
3. ശരി
4. തെറ്റ് (ബാബേൽ)
5. ശരി
6 ശരി
4) ചേരുപടി ചെർക്കുക
1. നോഹിന്റെ മക്കൾ - സെനഒാർ
2. ബാബേൽ - കലക്കം
3. യേശു - അരമായ
4. ഭാഷകളുടെ പിതാവ് - ദൈവം
5) ഉത്തരം എഴുതുക
1 വലിയ പട്ടണവും ആകാശം മുട്ടെ ഗോപുരവും നിർമ്മിക്കുവാൻ ജനം തീരുമാനിച്ചത് എന്തിന്?.
ജനം ഭൂമുഖത്തൊക്കയും ചിതറിപ്പോകാതെയിരിക്കുവാൻ വേണ്ടിയാണ് ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും ഉണ്ടാക്കുവാൻ ജനം തീരുമാനിച്ചത്.
2. ഗോപുര നിർമ്മാണത്തിൽ ദൈവത്തിന് അനിഷ്ടമുണ്ടായി കാരണം വിശദാമാക്കുക?.
കാത്തുപരിപാലിക്കുന്ന ദൈവത്തോട് ആലോചന നടത്താതെ സ്വന്തമായി ഒരു ‘പേര്’ ഉണ്ടാക്കുവാൻ ജനം തീരുമാനിച്ചതിനാൽ ആണ് ദൈവത്തിന് അനിഷ്ടം തോന്നിയത്.
3. ദൈവം ഗോപുരം നിർമ്മാണം തടഞ്ഞത് എങ്ങനെ?.
സ്വന്തം കഴിവിൽ ഉൗറ്റം കൊണ്ട് ജനത്തിന്റെ ഭാഷ ദൈവം വിഭജിച്ചു കളഞ്ഞു. ഒരുവൻ പറയുന്നത് മറ്റൊരുവന് മനസ്സിലാകാതെ അവർ തമ്മിൽ കലഹിക്കുവാൻ തുടങ്ങിയതോടെ ഗോപുരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.
4. കുടുംബത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ എന്ത് ചെയ്യണം?.
കുടുംബത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ നാം കുടുംബ അംഗങ്ങളുമായി പരസ്പരം എെക്യം ഉണ്ടാകണം. എന്ത് കാര്യം ചെയ്യുമ്പോഴും ദൈവവുമായി ആലോചന നടത്തണം. മാനവും മഹത്വവും ദൈവത്തിന് നൽകണം.
5. ബാബേൽ ഗോപുരം
ജലപ്രളയം കഴിഞ്ഞ് നോഹയുടെ സന്താനങ്ങൾ ലോകത്ത് പെരുകി. അവർ എല്ലാവരും ഒരുമിച്ച് സെനദാർദേശത്ത് പാർത്തു. എല്ലാവരും ഒരേ ഭാഷയും ഒരേ വാക്കും സംസാരിച്ചത്. ഭൂമിയിൽ ചിതറിപോതിരിക്കുവാൻ അവർ ദൈവത്തോട് ആലോചന ചോദിക്കാതെ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുവാൻ തിരുമാനിച്ചു. ദൈവത്തിന് അവരോട് അനിഷ്ടം തോന്നി. ദൈവം അവരെ ശിക്ഷിക്കുവാൻ തീരുമാനിച്ചു. സ്വന്തം കഴിവിൽ ഉൗറ്റം കൊണ്ട അവരുടെ ഭാഷ ദൈവം വിഭജിച്ചു കളഞ്ഞു. ഒരുവൻ പറയുന്നത് മറ്റൊരുവന് മനസ്സിലാകാതെ അവർ തമ്മിൽ കലഹിക്കുവാൻ തുടങ്ങി. ജനങ്ങൾ ചിതറി ഒാടിപ്പോയി. ജനങ്ങൾ തമ്മിൽ കലഹിച്ച സ്ഥത്തിന് ‘ബാബേൽ’ എന്ന് പേരായി. ബാബേൽ എന്ന പദത്തിന് കലഹം എന്ന് അർത്ഥം.
പാഠം - 2 ജ്യേഷ്ഠാവകാശം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ഏശാവ് ജ്യേഷ്ഠാവകാശം ആർക്കാണ് വിറ്റത് ?
(ഇസഹാക്ക്, ബന്യാമിൻ, യാക്കോബ്)
2. ഇസഹാക്കിന് എത്ര പുത്ര•ാർ ഉണ്ടായിരുന്നു.
3. ഇസഹാക്കിന്റെ മൂത്ത പുത്രന്റെ പേര്?
(യാക്കോബ്, ഏശാവ്്, ബിന്യാമിനി)
4. ''നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വിൽക്കുക'' എന്ന് യാക്കോബ് ആരോടാണ് പറഞ്ഞത്?
(ഏശാവ്, അബ്രഹാം, ഇസഹാക്ക്)
2) പൂരിപ്പിക്കുക
1. ഏശാവ് ................................. വിചാരമില്ലാത്തവനുമായിരുന്നു.
2. ഇസഹാക്കിന് പുത്ര•ാർ ................................. പേർ.
3. പായസത്തിനു പകരമായി യാക്കോബ് ആവശ്യപ്പെട്ടത് ................................. ആയിരുന്നു.
4. ഇസഹാക്കിന്റെ രണ്ടു മക്കളിൽ മൂത്തയാൾ ................................. ആണ്.
5. ഒരിക്കൽ യാക്കോബ് ................................. വച്ചുകൊണ്ടിരിക്കുമ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്നു ക്ഷീണിച്ചവശനായി വന്നു.
6. ആദ്യജാതനായ ഏശാവ് ................................. നിറമുള്ളവനായിരുന്നു.
7. ഏശാവിന്റെ ശരീരം ................................. പോലെ ആയിരുന്നു.
8. ................................. നീതി നടത്തുന്നത് മനുഷ്യന്റെ പ്രവർത്തിയെകണ്ട് മാത്രമല്ല.
3) ചേരുപടി ചേർക്കുക
1. യാക്കോബ് - ഏശാവ്
2. അദ്യജാതൻ - രണ്ട് പുത്ര•ാർ
3. ഇസഹാക്ക് - പായസം
4) ആര് ആരോട് പറഞ്ഞു
1. ""ഞാൻ ക്ഷീണിച്ചവശനായിരിക്കുന്നതിനാൽ ആ ചുവന്ന പായസത്തിൽ കുറച്ച് എനിക്കു തരണം'' ആര് ആരോട് പറഞ്ഞു.
5) ഉത്തരം എഴുതുക
1. ഏശാവ് എന്താണ് ചോദിച്ചത്? യാക്കോബ് നൽകിയതെന്ത്?
2. പായസത്തിനു പകരമായി യാക്കോബ് ആവശ്യപ്പെട്ടതെന്ത്?
3. ദൈവം നൽകിയ അവകാശമായ സ്വർഗ്ഗരാജ്യം നഷ്ടെപ്പെടാതിരിക്കാൻ നാം എന്തെല്ലാം ചെയ്യണം?
4. ഏശാവ് എങ്ങനെയാണ് ജ്യേഷ്ഠാവകാശത്തെ നിസ്സാരമാക്കി കളഞ്ഞത്.
6) ശരിയോ, തെറ്റോ എന്ന് എഴുതുക
1. ഇസഹാക്കിന് പുത്ര•ാർ രണ്ടുപേരായിരുന്നു.
2. ഇസഹാക്കിന്റെ രണ്ടു മക്കളിൽ മൂത്തയാൾ യാക്കോബ് ആണ്.
3. ഏശാവാണ് തന്റെ ജ്യേഷ്ഠ#ാവകാശം യാക്കോബിനാണ് വിറ്റത്.
4. ""നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വിൽക്കുക'' എന്ന് യാക്കോബ് ഏശാവിനോട് പറഞ്ഞു.
7) ഉപന്യാസം എഴുതുക
1. ജ്യേഷ്ഠാവകാശം
2. സ്വർഗ്ഗരാജ്യം എന്റെ അവകാശം.
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. യാക്കോബ്
2. 2
3. ഏശാവ്
4. ഏശാവ്
5. പായസം
6. ചുവപ്പ്
2) പൂരിപ്പിക്കുക
1 അഭക്തനും
2 രണ്ടു
3 ജ്യേഷ്ഠാവകാശം
4 ഏശാവ്
5. പായസം
6 ചുവപ്പ്
7 രോമക്കുപ്പായം
8 ദൈവം
3) ചേരുംപടി ചേർക്കുക
1. യാക്കോബ് - പായസം
2. ആദ്യജാതൻ - ഏശാവ്
3. ഇസഹാക്ക് - രണ്ട്പുത്ര•ാർ
4) ആര് ആരോട് പറഞ്ഞു
1. ഏശാവ് യാക്കോബിനോട് പറഞ്ഞു
2. യാക്കോബ് ഏശാവിനോട്് പറഞ്ഞു
5) ഉത്തരം എഴുതുക
1. ഏശാവ് എന്താണ് ചോദിച്ചത്?. യാക്കോബ് നൽകിയതെന്ത്?.
പായസം ആണ് ഏശാവ് ചോദിച്ചത്. യാക്കോബ് അപ്പവും പയറുപായസവും കൊടുത്തു.
2. പായസത്തിന് പകരമായി യാക്കോബ് ആവശ്യപ്പെട്ടതെന്ത്?.
ഏശാവിന്റെ ജ്യേഷ്ഠാവകാശം
3. ദൈവം നൽകിയ അവകാശമായ സ്വർഗ്ഗരാജ്യം നഷ്ട്ടപ്പെടാതിരിക്കാൻ നാം എന്തെല്ലാം ചെയ്യണം?.
പ്രാർത്ഥിക്കണം, ഭക്തിയോടെ നോമ്പ് നോക്കണം, സഹജീവികളോട് അനുകമ്പ കാണിക്കണം, പ്രകൃതിയെ സ്നേഹിക്കണം, ദൈവത്തിന്റെ കല്പനകൾ അനുസരിക്കണം.
4. ഏശാവ് എങ്ങനെയാണ് ജ്യേഷ്ഠാവകാശത്തെ നിസ്സാരമാക്കി കളഞ്ഞത്?.
ക്ഷീണിച്ചവശനായി വന്ന ഏശാവ് യക്കോബിനോട് പായസം ചോദിച്ചപ്പോൾ ഇന്നു നിന്റെ ജ്യേഷ്ഠാവകാശം എനിക്ക് വിൽക്കുക എന്നു പറഞ്ഞു. ഏശാവ് തന്റെ മനസ്സിൽ ഇതാ ഞാൻ മരിക്കാൻ പോകുന്നു ഇൗ ജ്യേഷ്ഠാവകാശം കൊണ്ട് എനിക്ക് എന്ത് പ്രയോജനം എന്ന് സത്യം ചെയ്ത് ഏശാവ് തന്റെ ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കിക്കളഞ്ഞു.
ഉപന്യാസം എഴുതുക
1. ജ്യേഷ്ഠാവകാശം:
ഇസഹാക്കിനു രണ്ട് പുത്ര•ാർ ഉണ്ടായിരുന്നു. ഏശാവും യാക്കോബും. യാക്കോബ് പായസം വച്ചു കൊണ്ടിരിക്കുമ്പോൾ ഏശാവു ക്ഷിണിച്ചവശനായി വെളിമ്പ്രദേശത്ത് നിന്നു വന്നു. ഏശാവ് യക്കോബിനോട് ഞാൻ ക്ഷീണിച്ചവശനായിരിക്കുകയാൽ ചുവന്ന ഇൗ സാധനത്തിൽ നിന്നും കുറെ എനിക്ക് തരണം എന്നുപറഞ്ഞു. ഇതു നിമിത്തം അവന് ഏദോം എന്നു പേരു വീണു. യക്കോബ് ഏശാവിനോട് പായസത്തിനു പകരമായി നിന്റെ ജ്യേഷ്ഠാവകാശം എനിക്ക് വിൽക്കുക എന്നു പറഞ്ഞു. ഏശാവ് മനസ്സിൽ മരിക്കാൻ പോകുന്ന എനിക്ക് ജ്യേഷ്ഠാവകാശം കൊണ്ട് എന്ത് പ്രയോജനം ഏശാവ് യക്കോബിനു സത്യം ചെയ്ത് ജ്യേഷ്ഠാവകാശം അനുജനായ യാക്കോബിന് വിറ്റു. മനുഷ്യബുദ്ധിയിൽ ചിന്തിക്കുമ്പോൾ യക്കോബ് സൂത്രശാലിയായി തോന്നാം എന്നാൽ ദൈവത്തിന്റെ പദ്ധതികൾ മനുഷ്യബുദ്ധിക്കപ്പുറമാണ്.
2. സ്വർഗ്ഗരാജ്യം എന്റെ അവകാശം
യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നവൻ സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരുന്നു. ദൈവമേ നിർമ്മലമായൊരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായൊരാത്മാവിനെ എന്നിൽ പുതുക്കേണമേ. ആത്മാവിൽ ദരിദ്രരായ കുട്ടികളായ നമുക്ക് സ്വർഗ്ഗരാജ്യത്തിന് അവകാശികളാകാൻ ഉണരുക, പ്രവർത്തിക്കുക, വി.കുർബ്ബാനയിലും, സൺഡേസ്കൂളിലും പതിവായി സംബന്ധിക്കുക, മറ്റുളളവരെ സ്നേഹിക്കുക, പാവപ്പെട്ടവരെ സഹായിക്കുക, രോഗികളെ സന്ദർശിക്കുക, സർവ്വോപരി അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.
1. ശരി
2. തെറ്റ്
3. ശരി
4. ശരി
പാഠം - 3 പത്ത് ബാധകൾ
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ദൈവം മെസ്രേനിൽ വരുത്തിയ ബാധകൾ
(എഴ്, അഞ്ച്, പത്ത്)
2. ഏത് രാജാവിന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുവാൻ വേണ്ടിയാണ് ദൈവം മോശേയും അഹറോനേയും ചുമതലപ്പെടുത്തിയതാര്?
(ശലോമോൻ, ആഹാബ്, ഫറവോ)
3. ഫറവോനോട് എത്ര പ്രാവശ്യം ദൈവം ക്ഷമിച്ചു.്?
4. എവിടെയാണ് ദൈവം പത്ത് ബാധകൾ വരുത്തിയത്്?
(ബാബേൽ, ഇസ്രായേൽ, മെസ്രേനിൽ)
5. ദൈവ കൽപ്പന ആരെ അറിയിക്കുവാനാണ് ദൈവം മോശയേയും അഹറോനേയും ചുമതലപ്പെടുത്തിയത്.
(ഫറവോ, ശിംസോൻ, ബാബേൽ)
2) പൂരിപ്പിക്കുക
1. ദൈവത്തിന്റെ കല്പന ഫറവോനെ അറിയിക്കുവാൻ ദൈവം മോശയേയും ............................. ചുമതലപ്പെടുത്തി.
2. ദൈവത്തിന്റെ ............................. അറിയിക്കുവാൻ മോശയേയും അഹറോനേയും ചുമതലപ്പെടുത്തി.
3. ............................. ജനതയെ ഫറവോന്റെ അടിമത്വത്തിൽ നിന്ന് രക്ഷിക്കുവാൻ ദൈവം തീരുമാനിച്ചു.
4. "ഞാനാകുന്ന കർത്താവ് എന്ന് നീ അറിയുക എന്നെ സേവിപ്പാനും എന്റെ മനസ്സ് മാറ്റുവാനും ഇസ്രായേൽ ജനതയെ മോചിപ്പിക്കാനുമായി ദൈവം............................. പറവോനും നേരേയും അവന്റെ ജനതയുടെ നേരെയും ദേശത്താകെയും പുറപ്പെടുവിക്കും.
5 ............................. പത്ത് ബാധകളേറ്റ് കഷ്ടപ്പെട്ടു.
6. "നിങ്ങൾ എഴുനേറ്റ് എന്റെ............................. ഇടയിൽ നിന്ന് പുറപ്പെട്ട് പോകുവിൻ നിങ്ങളുടെ കർത്താവ് നിങ്ങളോട് പറഞ്ഞതുപോലെ അവനെ സേവിപ്പിൻ എന്നെയും അനുഗ്രഹിപ്പിൻ''
3) ശരിയോ, തെറ്റോ എന്നെഴുതുക
1. ഫറവോനോട് ദൈവം പത്ത് (10) തവണ ക്ഷമിച്ചു.
2. ഇസ്രായേൽ ജനതയെ ഫറവോന്റെ അടിമത്തത്തിൽനിന്നും രക്ഷിക്കുവാൻ ദൈവം തീരുമാനിച്ചു.
3. ദൈവത്തിന്റെ കൽപ്പന ഫറവോനെ അറിയിക്കുവാൻ ദൈവം മോശയെയും അഹറോനെയും ചുമതലപ്പെടുത്തി.
4. ദൈവം മെസ്രേനിൽ ഏഴ് ബാധകളാണ് വരുത്തിയത്.
4)ചേരുംപടി ചേർക്കുക
1. ഫറവോ - പത്ത് ബാധകൾ
2. ഇസ്രായേൽ ജനത - മോശയും അഹറോനും
3. വെള്ളം രക്തമായി മാറുന്നു - ഭൂമിയിൽ അന്ധകാരം നിറയുന്നു.
5) ആര് ആരോട് പറഞ്ഞു
1. ""നിങ്ങളുടെ കർത്താവ് നിങ്ങളോട് പറഞ്ഞതുപോലെ അവനെ സേവിപ്പിൻ''
2. ""നിങ്ങൾ എഴുന്നേറ്റ് എന്റെ ജനത്തിന്റെ ഇടയിൽനിന്ന് പുറപ്പെട്ട് പോകുവിൻ''
6) ഉത്തരം എഴുതുക
1. ദൈവം എന്തിനാണ് മെസ്രേനിൽ ബാധകൾ വരുത്തിയത്.
2. ഇസ്രായേൽ ജനതയെ ഫറവോന്റെ അടിമത്വത്തിൽനിന്ന് വിടുവിക്കുവാൻ ദൈവം വരുത്തിയ 10 ബാധകൾ ഏതെല്ലാം?
3. ദൈവം ഫറവോ രാജാവിന്റെ മേൽവരുത്തിയപത്ത് ബാധകളിൽ 4 എണ്ണം എഴുതുക.
4. ബാധകൾ ഒാരോന്ന് വരുത്തിയപ്പോഴും അതിൽ നിന്ന് ഒഴിയുവാൻ ഫറവോൻ കാണിച്ച ഉപായമെന്ത്?
5. പത്ത് ബാധകൾക്കും ശേഷം ഫറവോൻ മോശയോട് പറഞ്ഞതെന്ത്?
6. ഒരു ദേശത്ത് പ്രകൃതിക്ഷോഭത്താൽ നാശനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമുക്കേതെല്ലാം വിധത്തിൽ സഹായങ്ങൾ ചെയ്യാൻ കഴിയും?
7) ഉപന്യാസം എഴുതുക
1. പത്ത് ബാധകൾ
2. ജീവിതത്തിൽ കഷ്ടതകളും പ്രയാസങ്ങളും വരുമ്പോൾ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്.
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. പത്ത്
2. ഫറവോ
3. 10
4. ഇസ്രായേൽ
5. പറവോ
2) പൂരിപ്പിക്കുക
1 അഹറോനെയും
2. കല്പന
3. ഇസ്രായേൽ
4. പത്ത് ബാധകൾ
5. ഫറവോ രാജാവ്
6. ജനത്തിന്റെ
3) ശരിയോ തെറ്റോ എന്നെഴുതുക
1. ശരി
2. ശരി
3. ശരി
4. തെറ്റ്
4) ചേരുപടി ചെർക്കുക
1. ഫറവോ - പത്ത് ബാധകൾ
2. ഇസ്രായേൽ ജനം - മോശയും അഹറോനും
3. വെള്ളം രക്തമായി മാറുന്നു - ഭൂമിയിൽ അധികാരം നിറയുന്നുയ
5) ആര് അരോട് പറഞ്ഞു
1. ഫറവോ രാജാവ് മോശയോടും അഹറോനോടും പറഞ്ഞു
2. ഫറവോ രാജാവ് മോശയോടും അഹറോനോടും പറഞ്ഞു.
6) ഉത്തരം എഴുതുക
പത്ത് ബാധകൾ
1. ദൈവം എന്തിനാണ് മെസ്രേനിൽ ബാധകൾ വരുത്തിയത്?.
ഫറവോന്റെ മനസ്സിന് മാറ്റം വരുത്തി ദൈവത്തിലേക്ക് തിരിയുവാനും ഇസ്രായേൽ ജനതയെ വിട്ടുകിട്ടുവാനും
2. ഇസ്രയേൽ ജനതയെ ഫറവോന്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കുവാൻ ദൈവം വരുത്തിയ 10 ബാധകൾ ഏതെല്ലാം?
മ വെളളം രക്തമായിത്തീർന്നു.
യ തവള പെരുകി
ര പേൻ പെരുകി
റ നായീച്ച വർദ്ധീച്ചു.
ല മൃഗങ്ങൾക്ക് കഠിന വ്യാധിയുണ്ടായി ചത്തൊടുങ്ങി.
ള മൃഗങ്ങൾക്കും മനുഷ്യർക്കും വൃണങ്ങൾ പിടിച്ചു.
ഴ കൽമഴ പെയ്തു
വ വെട്ടുക്കിളി വർദ്ധിച്ചു.
ശ മൂന്നുദിവസം അന്ധകാരം ഉണ്ടായി
ഷ ആദ്യജാതൻമാർ മരിച്ചു
3. ദൈവം ഫറവോ രാജാവിന്റെ മേൽ വരുത്തിയ പത്ത് ബാധകളിൽ 4 എണ്ണം എഴുതുക?.
കൽമഴ പെയ്തു.
വെട്ടുകിളി വർദ്ധിച്ചു.
മൃഗങ്ങൾക്കും മനുഷ്യർക്കും വ്രണങ്ങൾ പിടിച്ചു.
4. ബാധകൾ ഒരോന്ന് വരുത്തിയപ്പോഴും അതിൽ നിന്ന് ഒഴിയുവാൻ ഫറവോൻ കാണിച്ച ഉപായമെന്ത്?.
ബാധകൾ ഒരോന്ന് വരുത്തിയപ്പോഴും വിട്ടുപോകേണ്ടതിനു കർത്താവിനോടു പ്രാർത്ഥിപ്പിൻ ജനത്തെ വിട്ടയക്കാം എന്നും അവർ കർത്താവിന് യാഗം കഴിച്ചുകൊളളട്ടെ എന്ന് പറയും.
5. പത്ത് ബാധകൾക്കും ശേഷം ഫറവോൻ മോശയോട് പറഞ്ഞതെന്ത്?.
“നിങ്ങൾ എഴുന്നേറ്റ് എന്റെ ജനത്തിന്റെ ഇടയിൽ നിന്ന് പുറപ്പെട്ട് പോകുവിൻ” കർത്താവ് നിങ്ങളോട് പറഞ്ഞതുപോലെ അവനെ സേവിപ്പാൻ എന്നെയും അനുഗ്രഹിപ്പിൻ.
6. ഒരു ദേശത്ത് പ്രകൃതിക്ഷോഭത്താൽ നാശനഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമുക്കെന്തെല്ലാം വിധത്തിൽ സഹായങ്ങൾ ചെയ്യാൻ കഴിയും?.
വസ്ത്രങ്ങൾ നൽകാം, രോഗികൾ ആയിട്ടുളളവർക്ക് മരുന്നുകൾ നൽകാം, താമസിക്കുവാൻ ഇടം കൊടുക്കാം, ആഹാരം കൊടുക്കാം.
7. ഉപന്യാസം എഴുതുക
1. പത്ത് ബാധകൾ
ഇസ്രായേൽ ജനതയെ ഫറവോന്റെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുവാൻ ദൈവം തീരുമാനിച്ചും ദൈവത്തിന്റെ കല്പ്പന ഫറവോനെ അറിയിക്കുവാൻ ദൈവം മോശയെയും അഹരോനെയും ചുമതലപ്പെടുത്തി. കല്പ്പന ഇതായിരുന്നു ഞാനാകുന്നു കർത്താവ് എന്ന് നീ അറിയുക എന്നെ സേവിപ്പാനും എന്റെ മനസ്സ് മാറ്റുവാനും ഇസ്രായേൽ ജനതയെ മോചിപ്പിക്കുവാനുമായി ദൈവം പത്ത് ബാധകൾ ഫറവോനും നേരേയും അവന്റെ ജനതയുടെ നേരെയും ദേശത്തൊക്കെയും പുറപ്പെടുവിക്കും ഫറവോരാജാവ് പത്തുബാധകളേറ്റ് കഷ്ടപ്പെട്ട് കർത്താവ് അരുളിചെയ്തതുപോലെ അവനെ സേവിപ്പിൻ തന്നെയും അനുഗ്രഹിപ്പിൻ എന്ന് പറഞ്ഞു
2. ജീവിതത്തിൽ കഷ്ടതകളും പ്രയാസങ്ങളും വരുമ്പോൾ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?.
ദൈവത്തോട് പ്രാർത്ഥിക്കണം കഷ്ടതകളും പ്രയാസങ്ങളും, പ്രതിസന്ധികളും നേരിടുമ്പോൾ കാൽവരിയിൽ കഷ്ടം അനുഭവിച്ച യേശുക്രിസ്തുവിനെ നോക്കി പ്രതിസന്ധികളെ അതിജീവിക്കാനുളള ശക്തി പ്രാപിക്കണം ശത്രുക്കളെ സ്നേഹിക്കണം, നമ്മെ ഉപദ്രവിക്കുന്നവരോട് പ്രതികാരം ചെയ്യാതെ ക്ഷമയോടെ ചെറുത്ത് നില്ക്കണം.
പാഠം - 4 ധീരനായ ന്യായാധിപൻ
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ശിഠശോന്റെ പിതാവ്?
(യാഫേത്ത്, മനോഹ, ഏശാവ്)
2. ഏഴ് ജടകളായി പിന്നിയിട്ട തലമുടിയിൽ ദൈവശക്തി ആവസിച്ചിരുന്ന ന്യായാധിപനാര്?
(ശംഗർ, ശിംശോൻ യായീർ)
3. ഏതുഗോത്രത്തിലാണ് ശിംശോൻ ജനിച്ചത്്?
(ദാവീദ്, ബന്യാമിൻ, ദാൻ)
4. ശിംശോന്റെ ഭാര്യ ദലീല ഏതുദേശക്കാരിയായിരുന്നു.
(സോരേക്ക്, സീനായ്, നിമ്നം)
5. എത്ര വർഷമാണ് ശിംശോൻ ഇസ്രായേലിന്് ന്യായപാലനം നടത്തിയത്
6. ശിംശോന്റെ ഭാര്യയുടെ പേര് ?
(ഇസബെൽ, ദലീല, ദബോര)
7. ഗർഭം മുതൽ ദൈവത്തിനു നാസിരനായിരുന്ന ബാലൻ
(മോൾ, യേശു, ശിംശോൻ)
2) പൂരിപ്പിക്കുക
1. എന്റെ ............................. ഉറവിടം അറിയുവാൻ ദലീല പലവിധത്തിലും ശ്രമിച്ചു.
2. ............................. എന്നാകുന്നു. ശിംശോന്റെ പിതാവിന്റെ പേര്?
3. ............................. ഗോത്രത്തിലാണ് ശിംശോൻ ജനിച്ചത്?
4. ............................. ന്റെ ആത്മാവ് എന്നോടുകൂടെ ഉണ്ടായിരുന്നു.
5. ശിംശോൻ ഇസ്രായേലിന് ............................. വർഷം ന്യായാധിപനായിരുന്നു
6. ശിംശോന്റെ തലമുടി ............................. ജടകളായി പിന്നി ഇട്ടിരിക്കുന്നു.
7. ............................. താഴ്വരയിൽ പാർത്തിരുന്ന ദലീല ഫെലിസ്ത്യരുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി ശിംശോനേ ചതിച്ചു.
8. സോരേക്ക് താഴ്വരയിൽ പാർത്തിരുന്ന ............................. ഫെലിസ്ത്യരുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി ശിംശോനെ ചതിച്ചു.
9. കുറെക്കാലം ശിംശോന ഗുഹയിൽ ഒളിച്ചു പാർത്ത് ഫെലിസ്ത്യരെ നശിപ്പിച്ചുകൊണ്ടിരുന്നു ............................. യിലായിരുന്നു ആ ഗുഹ.
10. ഏഴ് ജടകളായി പിന്നി ഇട്ടിരിക്കുന്ന മുടിയിൽ ............................. ആവസിച്ചിരുന്നു.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. ശിംശോന്റെ തലമുടി 5 ജടകളായി പിന്നി ഇട്ടിരിക്കുന്നു.
2. സോരേക്ക് താഴ്വരയിൽ പാർത്തിരുന്ന ദലീല ഫെലിസ്ത്യരുടെ കൈയ്യിൽ നിന്നും കൈക്കൂലി വിങ്ങി ശിംശോനെ ചതിച്ചു.
3. ശിംശോൻ 20 വർഷം യിസ്രായേലിനു ന്യാപാലനം നടത്തി.
4. ശിംശോന്റെ ശക്തി ആവസിച്ചിരുന്നത് അവന്റെ കൈകളിലാണ്.
5. ദാൻ എന്ന ഗോത്രത്തിലാണ് ശിംശോൻ ജനിച്ച്ത
6. ശിംശോന്റെ പിതാവിന്റെ പേര് മനോഹ എന്നാണ്.
7. കഴുതയുടെ താടിയെല്ലുകൊണ്ട് ശിംശോൻ കൊന്ന ഫെലിസ്ത്യരുടെ എണ്ണം 3000
ആയിരുന്നു.
4)ചേരുംപടി ചേർക്കുക
1. മനോഹ - തിമ്ന
2. ശിംശോൻ - ദലീല
3. സോരേക്ക് താഴ്വര - ദൈവശക്തി
4. എഴ് ജടകൾ - ദാൻഗോത്രം
5) ആര് ആരോട് പറഞ്ഞു
1. "നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും ആകയാൽ നീ സൂക്ഷിച്ചുകൊൾക. വീഞ്ഞും മദ്യവും കുടിക്കരുത്. അശുദ്ധമായത് ഒന്നും തിന്നുകയുമരുത്. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്.''
6) ഉത്തരം എഴുതുക
1. ശിംശോന്റെ അന്ത്യം എങ്ങനെ അയിരുന്നു.?
2. ശിംശോന്റെ പരാജയത്തിന് കാരണം എന്തായിരുന്നു.
3. ശിംശോൻ പറഞ്ഞ കടങ്കഥയും അതിന്റെ അർത്ഥവും എഴുതുക.
4. ഇസ്രായേൽ ഭരിച്ചിരുന്ന 5 ന്യായാധിപ•ാരുടെ പേര് എഴുതുക.
5. ദൈവത്തെ മറന്ന് ചീത്ത കൂട്ടുകെട്ടുകളിൽ അകപ്പെടാതിരിക്കാൻ നാം എന്തുചെയ്യണം.
7) ഉപന്യാസം എഴുതുക
1. പാപത്തെ വിട്ടൊഴിഞ്ഞ് ദൈവത്തിൽ ആശ്രയിക്കുക.
2. ധീരനായ ന്യായാധിപൻ.
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. മനോഹ
2. ശിംശോൻ
3. ദാൻ
4. സോരേക്ക്
5. 20
6. ദലീല
7. ശിംശോൻ
2) പൂരിപ്പിക്കുക
1 ശക്തിയുടെ
2. മനോഹ
3. ദാൻ
4. ദൈവത്തിന്റെ
5. 20
6. ഏഴ്
7. സോരേക്ക്
8. ദലീല
9. എത്താംപാറ
10. ദൈവശക്തി
3) ശരിയോ തെറ്റോ എന്നെഴുതുക
1. തെറ്റ്
2. ശരി
3. ശരി
4. തെറ്റ്
5. ശരി
6. ശരി
7. തെറ്റ്
4)ചേരുംപടി ചേർക്കുക
1. മനോഹ - ദാൻഗോത്രം
2. ശിംശോൻ - തിമ്ന
3. സോരേക്ക് താഴ്വര - ദലീല
4. എഴ് ജടകൾ - ദൈവശക്തി
5) ആര് ആരോട് പറഞ്ഞു
1. ദൂതൻ ശിംശോന്റെ മാതാവിനോട് പറഞ്ഞു
6) ഉത്തരം എഴുതുക
1. ശിംശോന്റെ അന്ത്യം എങ്ങനെ ആയിരുന്നു?.
ഫെലിസ്ത്യരുടെ ദേവനായ ദാഗോന്റെ ക്ഷേത്രത്തിന്റെ തൂണുകളിൽ ശിംശോനെ ചങ്ങലകൊണ്ട് ബന്ധിച്ചു. കണ്ണുകൾ രണ്ടുംകുത്തിപൊട്ടിച്ചു. ശിംശോൻ ദൈവത്തോട് ഒരു പ്രാവശ്യം കൂടെ ശക്തി തരണമേ എന്ന് പ്രാർത്ഥിച്ചു. ദൈവശക്തി അവന്റെ മേൽവന്നപ്പോൾ ക്ഷേത്രത്തിന്റെ തൂണുകളിൽ പിടിച്ച് കുലുക്കി ക്ഷേത്രം മുഴുവനായി ഇടിഞ്ഞു വീണു 3000 ഫെലിസ്ത്യരുകൂടെ ശിംശോനും മരിച്ചു.
2. ശിംശോന്റെ പരാജയത്തിന് കാരണം എന്തായിരുന്നു?.
ദൈവത്തെ മറന്ന് ചീത്ത കൂട്ടൂകെട്ടുകളിൽ അകപ്പെട്ടതായിരുന്നു ശിംശോന്റെ പരാജയത്തിന് കാരണം
3. ശിംശോൻ പറഞ്ഞ കടങ്കഥയും അതിന്റെ അർത്ഥവും എഴുതുക?.
“ഭോക്താവിൽ നിന്നു ഭോജനവും
ഘോരനിൽ നിന്നു മധുരവും പുറപ്പെട്ടു
എന്നതാണ് ശിംശോൻ പറഞ്ഞ കടങ്കഥ
തേനിനെക്കാൾ മധുരമുളളതു എന്തു?. സിംഹത്തെക്കാൾ മധുരമുളളതു എന്തു?. എന്നതാണ് കടംങ്കഥയുടെ അർത്ഥം
4. ഇസ്രയേൽ ഭരിച്ചിരുന്ന 5 ന്യായാധിപ•ാരുടെ പേര് എഴുതുക?.
അബിമേലേക്ക്
ഏലോൻ
ഗിദയോൻ
ഇബ്സാൻ
അബ്ദേൻ
5. ദൈവത്തെ മറന്ന് ചീത്ത കൂട്ടൂകെട്ടുകളിൽ അകപ്പെടാതിരിക്കാൻ നാം എന്തു ചെയ്യണം?.
പാപത്തെ വിട്ടൊഴിഞ്ഞ് ദൈവത്തെ അറിഞ്ഞ് ദൈവകല്പ്പനകൾ ലംഘിക്കാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കണം.
ഉപന്യാസം എഴുതുക
1. പാപത്തെ വിട്ടൊഴിഞ്ഞ് ദൈവത്തിൽ ആശ്രയിക്കുക.
ദൈവ കല്പ്പനകളുടെ ലംഘനമാണ് പാപം. പാപത്തിലൂടെ സഞ്ചരിക്കുന്നവനെ ദൈവത്തിലേക്ക് തിരിക്കുവാനാണ് തമ്പുരാൻ അവതരിച്ചത്. ദൈവരാജ്യം സ്നേഹത്തിന്റെയും, കരുണയുടെ കൃപയുടെയും രാജ്യമാണ്. ലോകത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ നാം പാപത്തെ വിട്ടൊഴിഞ്ഞ് ദൈവത്തിലേക്ക് തിരിയണം ദൈവസ്നേഹം മനസ്സിൽ നിറയ്ക്കണം
2. ധീരനായ ന്യാധിപൻ
ദൈവജനത്തിന്റെ സംരക്ഷകരായി ദൈവം നിയോഗിച്ച യുദ്ധവീരൻ•ാരും യിസ്രായേൽ മക്കളുടെ മേൽ അധികാരമുളളവരുമായ ഭരണകർത്താക്കളായിരുന്നു ന്യാധിപൻ•ാർ. ന്യാധിപ•ാരുടെ ഭരണകാലം ബി.സി.1 1, 12 നൂറ്റാണ്ടുകളായിരുന്നു. ഫെലിസ്ത്യരുടെ കയ്യിൽ നിന്ന് യിസ്രായേൽ ജനതയെ രക്ഷിക്കാൻ ദാൻ ഗോത്രത്തിൽ മനോഹ എന്ന ഭക്തനുണ്ടായ പുത്രനായിരുന്നു ധീരനായ ന്യായധിപനായ ശിംശോൻ. ദൈവത്മാവ് ശിംശോന്റെ മേൽ വന്ന് ജീവിതത്തിൽ ഒരിക്കലും അവന്റെ തലമുടി കത്രിക്കരുതെന്നും ദൈവത്തിന്റെ അരുളപ്പാടുണ്ടായി. ശിംശോന്റെ തലമുടി ഏഴുജടകളായി പിന്നി ഇട്ടിരുന്നു. ജടകളിൽ ദൈവശക്തി ആവസിച്ചിരുന്നതിനാൽ അവനെ തോൽപ്പിക്കുവാൻ ആർക്കും കഴിയുമായിരുന്നില്ല.
പാഠം - 5 ജ്ഞാനികളിൽ ജ്ഞാനി
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ആരുടെ ഉപദേശ പ്രകാരമാണ് ശലോമോന്റെ അമ്മയായ ബേത്ശേവേ തന്റെ മകനെ രാജാവാക്കുവാൻ ദാവീദിനോട് അപേക്ഷിച്ചത്.
(നാഥാൻ പ്രവാചകൻ, ശംഗർ, യായിർ)
2. ശലോമോന്റെ അമ്മയുടെ പേര്?
(ബേത്ശേബ, രൂത്ത്, സാറ)
3. ശലോമോൻ ദൈവത്തോടെ ആവശ്യപ്പെട്ട കാര്യം?
(സൗന്ദ്യര്യം, സമ്പത്ത്, വിവേകമുള്ള ഹൃദയം)
4. യരുശലേം ദൈവാലയം നിർമ്മിക്കുന്നതിനാവശ്യമായ മരം നൽകിയതാര്?
(ഫറവോ രാജാവ്, സോർ രാജാവായ ഹീരം, ആഹാബ് രാജാവ്)
5. എത്രവർഷം കൊണ്ടാണ് യരുശലോം ദൈവാലയ നിമ്മാണം പൂർത്തിയാക്കിയത്?
6. യരുശലേം ദൈവാലയത്തിൽ എവിടെയാണ് ദൈവത്തിന്റെ നിയമ പെട്ടകം സ്ഥാപിച്ചത്?
(അതിവിശുദ്ധ സ്ഥലം, വിശുദ്ധ സ്ഥലം, പ്രാകാരം)
2) പൂരിപ്പിക്കുക
1. ദൈവമേ വെടിപ്പുള്ള ............................. എന്നിൽ സൃഷ്ടിക്കേണമേ
2. ദൈവം നൽകിയ സമ്പത്തും നിർമ്മാണ ചാരുതയും ഉപയോഗിച്ച് ............................. അനേകം കൊട്ടരങ്ങൾ നിർമ്മിച്ചു.
3. യരുശലേം ദൈവാലയം നിർമ്മിക്കാനാവശ്യമായ മരം മുഴുവനും ............................. ആണ് നൽകിയത്.
5. ............................. സ്ഥലത്തായിരുന്നു ദൈവത്തിന്റെ നിയമപെട്ടകം സ്ഥാപിച്ചത്.
6. യരുശലേം ദൈവാലയത്തിനു ............................. ഭാഗങ്ങൾ ഉണ്ടായിരുന്നു.
7. പുരോഹിതനായ ............................. നാഥാൻ പ്രവാചകനും വിശുദ്ധ കൂടാരത്തിൽ നിന്ന് തൈലക്കൊമ്പുകൊണ്ട്ചെന്ന് ശലോമോനെ അഭിഷ്കം ചെയ്തു.
8. ............................. രാജാവിനു പ്രായമായപ്പോൾ തനിക്കൊരു പിൻഗാമിയെ കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചു.
9. ശലോമോൻ ............................. വയസ്സിൽ മരണമടഞ്ഞു.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. യെരുശലേമിൽ ദൈവാലയ പണിക്കാവശ്യമായ മരം മുഴുവനും സോർ രാജാവായ ഹീരാം ആണ് നൽകിയത്.
2. വിവേകമുള്ള ഒരു ഹൃദയം മാത്രം ആവശ്യപ്പെട്ട ശലോമോനെ ദൈവം മറ്റെല്ലാം നൽകി അനുഗ്രഹിച്ചു.
3. യരുശലേം ദൈവാലയം നിർമ്മിച്ചത് ദാവീദ് രാജാവാണ്.
4) ചേരുംപടി ചേർക്കുക
1. ശലോമോൻ - ശലോമോൻ
2. സദൃശ്യവാക്യങ്ങൾ - 7 വർഷം
3. യരുശലേം ദൈവാലയം - ജ്ഞാനികളിൽ ജ്ഞാനി
5) ആര് ആരോട് പറഞ്ഞു
1. "ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിന് ന്യായപാലനം ചെയ്യുവാൻ വിവേകമുള്ളൊരു ഹൃദയം എനിക്ക തരേണമേ?
6) ഉത്തരം എഴുതുക
1. യരുശലേം ദൈവാലയത്തിന്റെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം?
2. ശലോമോൻ ദൈവത്തിൽനിന്ന് അകന്നതെങ്ങനെ?
7) ഉപന്യാസം
1. യരുശലേം ദൈവാലയത്തിന്റെ മാതൃക
2. ജ്ഞാനികളിൽ ജ്ഞാനി
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. നാഥാൻ പ്രവാചകൻ
2. ബേത്ശേബ
3. വിവേകമുള്ള ഹൃദയം
4. സോർ രാജാവായ ഹീരാം
5. 7
2) പൂരിപ്പിക്കുക
1. ഹൃദയം
2. ശലോമോൻ രാജാവ്
3. സോർ രാജാവായ ഹീരാം
4. 7
5. അതിവിശുദ്ധ സ്ഥലത്ത്
6. 3
7. സാദോക്കും
8. ദാവീദ്
9. 60
3) ശരിയോ തെറ്റോ
1. ശരി
2. ശരി
3. തെറ്റ്
4) ചേരുംപടി ചേർക്കുക
1. ശലോമോൻ - ജ്ഞാനികളിൽ ജ്ഞാനി
2. സദൃശ്യവാക്യങ്ങൾ - ശലോമോൻ
3. യരുശലേം ദൈവാലയം - 7 വർഷം
5) ആര് ആരോട് പറഞ്ഞു
1.ശലോമോൻ രാജാവ് ദൈവത്തോട് പറഞ്ഞു
6) ഉത്തരം എഴുതുക
1. യരുശലേം ദൈവാലയത്തിന്റെ മൂന്ന് ഭാഗങ്ങൾ ഏതെല്ലാം?.
അതിവിശുദ്ധസ്ഥലം,വിശുദ്ധസ്ഥലം, പ്രാകാരം.
2. ശലമോൻ ദൈവത്തിൽ നിന്ന് അകന്നതെങ്ങനെ?.
ദൈവ കല്പന ലംഘിച്ച് പുറജാതി സ്ത്രീകളെ ഭാര്യമാരാക്കി, പുറജാതി ദേവൻമാർക്കുവേണ്ടി ക്ഷേത്രങ്ങൾ പണികഴിപ്പിച്ച് അവിടെ ആരാധന നടത്തി അതിലൂടെ ദൈവത്തിന്റെ കോപം ശലോന്റെ മോൽ വന്നുദൈവത്തിൽ നിന്നും അകുന്നു.
1. യരുശലേം ദൈവലയത്തിന്റെ മാതൃക
ശലോമോൻ അനേക കൊട്ടാരങ്ങൾ പണിയുകയും അത്ഭുതമുളവാകുന്ന മറ്റനേകകാര്യങ്ങൾ ചെയ്തു എങ്കിലും ശലോമോന്റെ ഭരണകാലത്തെ ഏറ്റവു വലിയ സംഭവമായിരുന്നു യരുശലേം ദേവാലയ നിർമ്മാണം. സ്വർണ്ണം, രത്നം, തങ്കം പൂശിയ പിത്തള തകിട് എന്നിവ ധാരളമായി പണിക്ക് ഉപയോഗിച്ചു.
അറുപതുമുഴം നീളവും, ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉളളതായിരുന്നു. ഒരുലക്ഷത്തി അമ്പത്തിമൂവ്വായിരത്തി അഞ്ഞൂറുപേർ എഴു വർഷം കൊണ്ടാണ് പണിപൂർത്തീകരിച്ചത്. ദൈവാലയത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങൾ ഉണ്ടായിരുന്നു. അതിവിശുദ്ധസ്ഥം, വിശുദ്ധസ്ഥലം, പ്രാകാരം. ഇതിൽ അതിവിശുദ്ധസ്ഥലം ദൈവത്തിന്റെ നിയമപെട്ടകം സ്ഥാപിച്ചു.
2. ജ്ഞാനികളിൽ ജ്ഞാനി
മഹാനായ ദാവീദ് രാജാവിന്റെ മകനായിരുന്ന ശലോമോൻ. മാതാവിന്റെ പേര് ബത്ശേബ പ്രാർത്ഥന ശീലമുളള ശലോമോനിൽ ദൈവത്തിന് സംപ്രീതി തോന്നി. സമൃദ്ധിയായി അനുഗ്രഹിച്ചു ദാവീദീന് ശേഷം ശലോമോൻ ഇസ്രാലേലിന്റെ രാജാവായി ദൈവം അവന് പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചു കൊൾക എന്ന് കല്പ്പിച്ചു. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിന് ന്യായപാലനം നടത്തുവാൻ വിവേകമുളള ഹൃദയം എനിക്ക് തരേണമേ എന്ന് അപേക്ഷിച്ചു. ദൈവം അവന് ജ്ഞാനവും വിവേകവും ഉളള ഹൃദയം നൽകി. പിൻക്കാലത്ത് അദ്ദേഹം ജ്ഞാനിയായ ശലോമോൻ എന്ന പേരിൽ അറിയപ്പെട്ടു.
പാഠം - 6 നാബോത്തിന്റെ മുന്തിരിത്തോട്ടം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ആഹാബിന്റെ ഭാര്യ?
(നയോമി, ഇസബേൽ, റാഹേൽ)
2. ആഹാബ് രാജാവിന്റെ അടുക്കൽവന്ന പ്രവാചകൻ?
(ഏലിയ, ഏശായ, ശമുവേൽ)
3. നാബോത്തിന്റെ മുന്തിരിത്തോട്ടം സ്വന്തമാക്കാനാഗ്രഹിച്ച് ഇസ്രായേൽ രാജാവ്?
(ആഹാബ്, ശലോമോൻ, യോഹൂ)
4. ആരുടെ മുന്തിരിത്തോട്ടം സ്വന്തമാക്കണം എന്നാണ് ആഹാബ് രാജാവ് ആഗ്രഹിച്ചിരുന്നത്?
(യോഹൂ, നാബോത്ത്, ഇസബേൽ)
5. രാജാവായ യേഹുവിന്റെ കൽപ്പനപ്രകാരം കൊട്ടാര ജോലിക്കാർ മാളികമുകളിൽ നിന്ന് വലിച്ചറിഞ്ഞതാരെ
(ഇസബേൽ, ആഹാബ്, ദലീല)
6. നാബോത്തിനെ കൊന്നതെങ്ങനെ?
(കല്ലെറിഞ്ഞ്, ശിരച്ഛേദം ചെയ്ത്, പൊട്ടകിണറ്റിലിട്ട്)
2) പൂരിപ്പിക്കുക
1. ആഹാബ് രാജാവിന് ശേഷം ............................. ഇസ്രായേലിൻരെ രാജാവായി.
2. ഇസ്രായേൽക്കാരനായ ............................. ന് അഹാബിന്റെ കൊട്ടാരത്തിന് സമീപം ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
3. ............................. രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു ആഹാബ്.
4. അനേകം പ്രവാചക•ാരെ കൊല്ലിച്ച നീചയായ സ്ത്രീയായിരുന്നു. .............................
5. 'നീ ദൈവ ഇഷ്ടത്തിനെതിരായി പ്രവർത്തിക്കുകയാൽ ............................. ന്റെ രക്തം നക്കിയതുപോലെ നായ്ക്കൽ നിൻരെ രക്തവും നക്കും.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. കൊട്ടാര ജോലിക്കാർ ഇസബേലിനെ മാളിക മുകലിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നു.
2. ആഹാബിന്റെ ഭാര്യുടെ പേര് ബത്തശേബ എന്നായിരുന്നു.
3. ദൈവത്തിന്റെ അരുളപ്പാട് ഏലിയ പ്രവാചകന് ഉണ്ടായി
4. ഇസ്രായേൽക്കാരനായ നാബോത്തിന് ആഹാബിന്റെ കൊട്ടാരത്തിന് സമീപം ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
5. ഇസ്രായേൽ രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്ന ആഹാബ്
3) ചേരുംപടിചേർക്കുക
ആഹാബ് - രാജാവ്
നാമ്പോത്ത് - യിസ്രായേല്യൻ
ഏലിയാവ് - പ്രവാചകൻ
ഇസബേൽ - രാജ്ഞി
4) ആര് ആരോട് പറഞ്ഞു
1. "വിഷമിക്കേണ്ട, അങ്ങ് ആഗ്രഹിച്ചത് ഞാൻ നേടിത്തരും'
2. "മഹാരാജാവേ, ഇൗ തോട്ടം എന്റെ പിതാക്ക•ാരുടെ മണ്ണാണ് ഇത് ഞാൻ അങ്ങേയ്ക്ക് തരികയില്ല'
3. നീ ദൈവ ഇഷ്ടത്തിനെതിരായി പ്രവർത്തിക്കുകയാൽ നാബോത്തിന്റെ രക്തം നക്കിയതു പോലെ നായ്ക്കൾ നിന്റെ രക്തവും നക്കും നിന്റെ ഭാര്യം ഇൗ കൊടും ചതി ചെയ്യിച്ചതിനാൽ അവളുടെ മാംസം നായ്ക്കൾ തിന്നും'
5) ഉത്തരം എഴുതുക
1. ഏലിയ ദീർഘദർശി ആഹാബിന് നൽകിയ മുന്നറിയിപ്പ് എന്തായിരുന്നു.
2. നാബോത്തിനോട് ആഹാബിന് വൈരാഗ്യം ഉണ്ടാകുവാൻ കാരണം എന്തായിരുന്നു.?
3. നാബോത്ത് മുന്തിരിത്തോട്ടം വിൽക്കാതിരിക്കാനുള്ള കാരണം?
6) ഉപന്യാസം
1. പാപത്തിന്റെ ശമ്പളം മരണമത്രേ
2. ദുരാഗ്രഹികളുടെ വീഴ്ച
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ഇസബേൽ
2. ഏലിശ
3. ആഹാബ്
4. നാബോത്ത്
5. ഇസബേൽ
6. കല്ലറിഞ്ഞ്
2) പൂരിപ്പിക്കുക
1. യേഹു
2. നാബോത്തിന്
3. ഇസ്രായേൽ
4. ഇസബേൽ
5. നാബോത്തിന്റെ
3) ശരിയോ തെറ്റോ
1. ശരി
2. തെറ്റ്
3. ശരി
4. ശരി
5. ശരി
4) ആര് ആരോട് പറഞ്ഞു
1. ഇസബേൽ ആഹാബ് രാജാവിനോട്
2. നാബോത്ത് ആഹാബ് രാജാവിനോട്
3. ഏലിയ പ്രവാചകൻ ആഹാബ് രാജാവിനോട്
5) ഉത്തരം എഴുതുക
1. ഏലിയ ദീർഘദർശി ആഹാബിന് നൽകിയ മുന്നറിയിപ്പ് എന്തായിരുന്നു?.
നീ ദൈവ ഇഷ്ടത്തിനെതിരായി പ്രവർത്തിക്കുകയാൽ നാബോത്തിന്റെ രക്തം നക്കിയതുപോലെ നായ്ക്കൾ നിന്റെ രക്തവും നക്കും നിന്റെ ഭാര്യ ഇൗകൊടുംചതി ചെയ്തതിനാൽ അവളുടെ മാംസം നായ്ക്കൾ തിന്നും.
2. നാബോത്തിനോട് ആഹാബിന് വൈരാഗ്യം ഉണ്ടാകുവാൻ കാരണം എന്തായിരുന്നു?.
ആഹാബ് ആവിശ്യപ്പെട്ടിട്ട് തന്റെ മുന്തിരിതോട്ടം നാബോത്ത കൊടുക്കാത്തതുകൊണ്ട്
3. നാബോത്ത മുന്തിരിതോട്ടം വിൽക്കാതിരിക്കാനുളള കാരണം?.
തന്റെ പിതാക്ക•ാരുടെ മണ്ണ് ആയതുകൊണ്ടാണ് നാബോത്ത് മുന്തിരിത്തോട്ടം വിൽക്കാതിരുന്നത്.
ഉപന്യാസം
1. പാപത്തിന്റെ ശബളം മരണം അത്രേ എന്ന് തിരുവചനം നമ്മെ ഒാർമ്മിപ്പിക്കുന്നു. ഏകമനുഷ്യനാൽ പാപവും, പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു
ദുരാഗ്രഹികളുടെ വീഴ്ച
യിസ്രായേൽ രാജാവായ ആഹാബ് രാജാവിന്റെ കൊട്ടാരത്തിനടുത്ത് ഒരു പാവപ്പെട്ട കർഷകന് ഒരുമുന്തിരി തോട്ടം ഉണ്ടായിരുന്നു. ആ തോട്ടം സ്വന്തമാക്കുവാൻ ആഹാബ് ആ സ്ഥലം ആവശ്യപ്പെട്ടു. തന്റെ പിതൃക്കളുടെ മണ്ണ് ആകയാൽ അത് കൊടുക്കുകയില്ല എന്ന് പറഞ്ഞു. ഇതറിഞ്ഞ് ദു:ഖിതാനായ ആഹാബിനെ ഭാര്യ സമാധാനിപ്പിക്കുകയും ഒരു ഉപായത്തിൽ നാബോത്തിന്റെ മേൽ രാജദ്രോഹം ചുമത്തി നാബോത്തിനെ കല്ലെറിഞ്ഞു കൊന്നു. വൈകാതെ അരാമ്യരുമായുണ്ടായ യുദ്ധത്തിൽ ആഹാബ് മരിച്ചു. ഇസബെലിനെ മാളിക മുകളിൽ നിന്നും വഴിയിലേക്ക് വലിച്ചെറിഞ്ഞു. ദൈവത്തോട് മത്സരിക്കുകയും പ്രവാചകൻ•ാരെ ഉപദ്രവിക്കുകയും സാധുക്കളെ കൊല്ലുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും
പാഠം - 7 സക്കായിയുടെ മാനസാന്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. സഖായി യേശുവിനെ കാണാൻ കയറിയ മരം?
(കാട്ടത്തി, ഒലിവ്, ഖദിരമരം)
2. റോമാ ഗവൺമെന്റിനുവേണ്ടി സക്കായി നികുതി പിരിച്ചുകൊണ്ടിരുന്ന പട്ടണം?
(നസ്രത്ത്, യറിഹോ, യരുശലേം)
3. കാട്ടത്തി മരത്തിൽ നിന്ന് ഇറങ്ങിവരുവാൻ യേശു പറഞ്ഞത് ആരോട് ?
(ശിംശോൻ, സക്കായി, ദാവീദ്)
4. ഭവനശുദ്ധീകരണ കൂദാശയ്ക്ക് വായിക്കുന്ന ഏവൻഗേലിയോൻ വായനഭാഗം ആരുടെ മാസാന്തരത്തെ കുറിച്ചാണുള്ളത്?
(സക്കായി, ഏശാവ്, ശിംസോൻ)
2) പൂരിപ്പിക്കുക
1. നമ്മുടെ ഭവനത്തിന്റെ സംരക്ഷകൻ .............................
2. എന്തെന്നാൽ കാണാതെ പോയതിനെ അന്വേഷിപ്പാനും, ജീവിപ്പിക്കുവാനുമാണ് ............................. വന്നിരിക്കുന്നത്.
3. ............................. നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പട്ടണമാണ് യറിഹോ.
4. പാപബോധം വന്ന സക്കായി യേശുവിന്റെ അടുക്കൽ ചെന്ന് പാപങ്ങൾ
ഏറ്റുപറഞ്ഞ്.............................
5. ............................. ഗവൺമെന്റിന് വേണ്ടി നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു സക്കായി.
6. തങ്ങളെ അടിമകളാക്കി വച്ചിരിക്കുന്ന റോമാക്കാർക്കുവേണ്ടി............................പിരിക്കുന്നവരെ വെറുപ്പോടുകൂടിയാണ് യഹൂദ•ാർ കരുതിയിരുന്നത്.
7. സക്കായി ............................. ഒരു പുതിയ മനുഷ്യനായി.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. യേശുവിനെ കാണുന്നതിന് സക്കായി ഒരു മതിലിൽ കയറി നിന്നു.
2. സക്കായി ഒരു ചുങ്കം (നികുതി) പിരുവുകാരൻ ആയിരുന്നു.
3. യേശു ചുങ്കക്കാരെയും പാപികളെയും വെറുത്തിരുന്നു.
4. ആരിൽ നിന്നെല്ലാംഅപഹരിച്ച് എടുത്തിട്ടുണ്ടോ അവർക്ക് എല്ലാവർക്കും ഒന്നിന് രണ്ടു വീതം തിരിച്ച് കൊടുക്കും എന്ന് സക്കായി പറഞ്ഞു.
5. യോർദ്ദാൻ നദിയുടെ കിഴക്ക്ഭാഗത്തുള്ള പട്ടണമാണ് യറീഹോ.
6. റോമൻ ഗവൺമെന്റിനുവേണ്ടി നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു ശീമോൻ.
7. സക്കായി ഒരു യഹൂദനായിരുന്നു.
4) ചേരുംപടിചേർക്കുക
യറിഹോ - ഭവനകൂദാശ
സക്കായിയുടെ മാനസാന്തരം - ചുങ്കക്കാരൻ സക്കായി
5) ആര് ആരോട് പറഞ്ഞു
1. ""ഇവനും അബ്രഹാമിന്റെ പുത്രനാകുന്നു''
2. ""ഇന്ന് നിന്റെ ഭവനത്തിൽ എനിക്ക് താമസിക്കേണ്ടിയിരിക്കുന്നു.''
3. ""ഇതാ എന്റെ സമ്പാദ്യത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുകയാണ്.
6) ഉത്തരം എഴുതുക
1. സക്കായിക്കുണ്ടായ മാനസാന്തരത്തിന്റെ വിവിധ ഘട്ടങ്ങൾ ഏവ?
2. സക്കായിയെ ജനം വെറുത്തത് എന്തുകൊണ്ട്?
3. പാപബോധം വന്ന സക്കായി യേശുവിനോട് പറഞ്ഞത് എന്ത്?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. കാട്ടത്തി
2. യറിഹോ
3. സക്കായി
4. സക്കായി
2) പൂരിപ്പിക്കുക
1. യേശുക്രിസ്തുവാണ്
2. മനുഷ്യപുത്രൻ
3. യോർദ്ദാൻ
4. മാനസാന്തരപ്പെട്ടു
5. റോമൻ
6. നികുതി
7. മാനസാന്തരപ്പെട്ട്
3) ശരിയോ തെറ്റോ
1. തെറ്റ്
2. ശരി
3. തെറ്റ്
4. തെറ്റ്
5. തെറ്റ്
6. തെറ്റ്
7. ശരി
4) ചേരുപടി ചേർക്കുക
1. ചുങ്കക്കാരൻ സക്കായി
2. ഭവനകൂദാശ
5) ആര് ആരോട് പറഞ്ഞു
1. യേശു സക്കായിയോടും ജനങ്ങളോടും
2. യേശു സക്കായിയോട്
3. സക്കായി യേശുവിനോട്
6) ഉത്തരം എഴുതുക
1. സക്കായിക്കുണ്ടായ മാനസാന്തരത്തിന്റെ വിവിധ ഘട്ടങ്ങൾ ഏവ?.
പാപബോധം
പശ്ചാത്താപം
ഏറ്റുപറച്ചിൽ
2. സക്കായിയെ ജനം വെറുത്തത് എന്തുകൊണ്ട്?.
റോമൻ ഗവൺമെന്റിനു വേണ്ടി നികുതി പിരിച്ചിരുന്ന സക്കായി കണക്കിൽ ഉളളതിൽ കൂടുതൽ ആളുകളിൽ നിന്നും പിരിച്ചെടുത്തിരുന്നതുകൊണ്ട് ആളുകൾ അവനെ വെറുത്തിരുന്നു.
3. പാപബോധം വന്ന സക്കായി യേശുവിനോട് പറഞ്ഞത് എന്ത്?.
എന്റെ കർത്താവേ ഇതാ എന്റെ സമ്പാദ്യത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുകയാണ്. ഞാൻ ആരിൽ നിന്നെല്ലാം അപഹരിച്ച് എടുത്തിട്ടുണ്ടോ അവർക്ക് എല്ലാവർക്കും ഒന്നിന് നാല് വീതം ഞാൻ തിരിച്ച് കൊടുക്കുകയും ചെയ്യും.
പാഠം - 8 നന്ദി പറയുന്ന കുഷ്ഠരോഗി
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. കുഷ്ഠം മാറിയപ്പോൾ യേശുവിനോടു നന്ദി പറയുവാൻ തിരിച്ചു വന്ന കുഷ്ഠരോഗി ഏത് ദേശക്കാരനായിരുന്നു.
(യറിഹോ, യരുശലേം, ശമര്യ)
2. എത്ര കുഷ്ഠരോഗികളാണ് കുഷ്ഠം മാറിയപ്പോൾ യേശുവിന്റെ അടുക്കൽ വന്ന് നന്ദി പറഞ്ഞത്?
(പത്ത്, ഒന്ന്, അഞ്ച്)
3. ആരുടെ അടുക്കലേക്ക് പോകുവാനാണ് യേശു പത്ത് കുഷ്ഠരോഗികളോട് പറഞ്ഞത്.
(പരിശ•ാർ, പുരോഹിത•ാർ, ശിഷ്യ•ാർ)
2) പൂരിപ്പിക്കുക
1. നിന്റെ വിശ്വാസം നിന്നെ .............................
2. യേശുക്രിസ്തു രോഗികളുടെ ............................. ആകുന്നു.
3. എല്ലാ അറിയുന്നവനാണ് ............................. എങ്കിലും നാം അപേക്ഷിക്കേണ്ടതുണ്ട്.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. അസുഖം വന്നാൽ ആശുപത്രിയിൽപോയാൽ മാത്രം പോരാ ദൈവത്തോടെ പ്രാർത്ഥിക്കു കയും വേണം.
2. രോഗം ഭേദമായാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി ദൈവത്തോട് നന്ദി പറഞ്ഞ് സ്തുതിക്കണ മെന്ന് യേശു പഠിപ്പിച്ചു.
3. മടങ്ങി വന്ന് യേശുവിനോട് നന്ദി പറഞ്ഞ കുഷ്ഠരോഗി ഒരു യഹൂദനായിരുന്നു.
4. യേശുക്രിസ്തുവിന്റെ കാലത്ത് കുഷ്ഠരോഗികൾ സമൂഹത്തിൽ ഒറ്റപ്പെട്ടിരുന്നു.
5. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല.
4) ആര് ആരോട് പറഞ്ഞു
1. ""നിങ്ങൾ പോയി നിങ്ങളെത്തന്നെ പുരോഹിത•ാർക്ക് കാണിപ്പിൻ''
2. ""നീ എഴുന്നേറ്റ് പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ ജീവിപ്പിച്ചിരിക്കുന്നു.''
5) ഉത്തരം എഴുതുക
1. താൻ ശുദ്ധനായെന്ന് കുഷ്ഠരോഗികളിൽ ഒരാൾ മനസിലാക്കിയപ്പോൾ എന്താണ് ചെയ്തത്.
2. യേശുവിനെ കണ്ടകുഷ്ഠരോഗികൾ എന്താണ് വിളിച്ചു പറഞ്ഞത്?
3. നന്ദി പറഞ്ഞ കുഷ്ഠരോഗിയോട് യേശു എന്താണ് പറഞ്ഞ്ത?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ശരമ്യ
2. ഒന്ന്
3. പുരോഹിത•ാർ
2) പൂരിപ്പിക്കുക
1. ജീവിച്ചിരിക്കുന്നു
2. മഹവൈദ്യനാണ്
3. ദൈവം
3) ശരിയോ തെറ്റോ
1. ശരി
2. ശരി
3. തെറ്റ്
4. ശരി
5. ശരി
4) ആര് ആരോട് പറഞ്ഞു
1. യേശു പത്ത് കുഷ്ഠരോഗികളോട്
2. യേശു കുഷ്ഠരോഗിയോട്
5) ഉത്തരം എഴുതുക
1. താൻ ശുദ്ധനായെന്ന് കുഷ്ഠരോഗികളിൽ ഒരാൾ മനസിലാക്കിയപ്പോൾ എന്താണ് ചെയ്തത്?
ഉറച്ച ശബ്ദത്തിൽ ദൈവത്തെ സ്തുതിച്ചു. മടങ്ങി വന്ന് യേശുവിന്റെ കാൽക്കൽ വീണ് നന്ദി പറഞ്ഞു.
2. യേശുവിനെ കണ്ടകുഷ്ഠ രോഗികൾ എന്താണ് വിളിച്ചു പറഞ്ഞത്?.
“ റാബാൻ” യേശുവേ ഞങ്ങളോട് മനസ്സലിയണമേ
3. നന്ദി പറഞ്ഞ കുഷ്ഠരോഗിയോട് യേശു എന്താണ് പറഞ്ഞത്?.
നീ എഴുന്നേറ്റ് പൊയ്ക്കൊളളുക നിന്റെ വിശ്വാസം നിന്നെ ജീവിപ്പിച്ചിരിക്കുന്നു.
പാഠം - 9 യേശു ലാസറിനെ ഉയർപ്പിക്കുന്നു.
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ലാസറിനെ യേശു ഉയർപ്പിച്ചത് രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം?.
(വി. ലൂക്കോസ്, വി. യോഹന്നാൻ, വി. മത്തായി)
2. മാർത്തയുടെ സഹോദരൻ
(ലാസർ, ശിമോൻ, സക്കായി)
3. ലാസർ മരിച്ചിട്ട് എത്രദിവസം കഴിഞ്ഞ് ആണ് യേശു അവനെ ഉയർപ്പിച്ചത്?.
4. മരിച്ച് അടക്കപ്പെട്ട് ഏതു വ്യക്തിയെയാണ് യേശു ഉയിർപ്പിച്ചത്?.
(ലാസർ, കുഷ്ഠരോഗി, ശീമോൻ)
5. കുരുടന്റെ കണ്ണുതുറന്ന യേശുവിന് ലാസർ മരിക്കാതിരിക്കേണ്ടതിന് വേണ്ടതുചെയ്യുവാൻ കഴിയുമായിരുന്നല്ലോ എന്നുപറഞ്ഞതാര്?.
(ശിഷ്യ•ാർ, യഹൂദ•ാർ, മാർത്ത)
6. ലാസർ ജീവിച്ചിരുന്ന ഗ്രാമത്തിന്റെ പേര് ?.
(ആരാമ്യ, ബത്അനിയാ, യറീഹോ)
2) പൂരിപ്പിക്കുക
1. ഞാനാകുന്നു പുനരുത്ഥാനവും ............................., എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
2. മാർത്തയും മറിയവും............................. ന്റെ സഹോദരിമാരായിരുന്നു.
3. പകൽ സമയത്ത് നടക്കുന്നവർ ഇൗ ലോകത്തിന്റെ ............................. കാണുന്നതുകൊണ്ട് ഇടറുന്നല്ല.
4. വിശ്വസിച്ചാൽ ദൈവത്തിന്റെ ............................. കാണുവാൻ കഴിയും.
3) ശരിയോ, തെറ്റോ എന്നെഴുതുക
1. ലാസർ മരിച്ചിട്ട് 3 ദിവസം കഴിഞ്ഞിട്ടാണ് യേശു അവനെ ഉയർപ്പിച്ചത്.
2. ലാസർ രോഗിയായിരിക്കുന്നു എന്ന വിവരം അറിയിക്കുന്നതിന് മൂന്ന് പേരെ ലാസറിന്റെ സഹോദരിമാർ യേശുവിന്റെ അടുക്കലേയ്ക്കയച്ചു.
3. ലാസർ മരിച്ചപ്പോൾ യേശു ലാസറിന്റെ അടുക്കൽ ഉണ്ടായിരുന്നു.
4. ലാസറിന്റെ രോഗം മരണത്തിനായിട്ടല്ല, ദൈവത്തിന്റെ പുത്രൻ മഹിമപ്പെടുവാനായി, ദൈവ മഹത്വത്തിനു വേണ്ടിയുള്ളതായിരുന്നു.
5. ലാസറിന്റെ മരണത്തെപ്രതി യേശു കണ്ണീർ വാർത്തു.
6. കല്ലറയിൽ നിന്നും പുറത്തു വന്ന ലാസറിന്റെ കയ്യും കാലും കെട്ടപ്പെട്ടിരുന്നു.
4) ചേരുപടി ചേർക്കുക
1. ബത് അനിയാ - ദൈവ മഹത്വം
2. വിശ്വാസം - ലാസർ
5) ആര് ആരോട് പറഞ്ഞു
1. "ബത് അനിയായിൽ അങ്ങ് സ്നേഹിക്കുന്ന ലാസർ രോഗിയായിരിക്കുന്നു.''
2. "പകൽ സമയത്ത് നടക്കുന്നവൻ ഇൗ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല''
3. "അങ്ങ് ദൈവത്തോട് എത്രചോദിച്ചാലും അവിടുന്ന് നൽകും എന്ന് ഞാൻ അറിയുന്നു.''
4. "ഞാനാകുന്നു പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും''
5. "നീ വിശ്വസിക്കുമെങ്കിൽ, ദൈവത്തിന്റെ മഹത്വം കാണുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ''
6. "ഗുരോ, ഇപ്പോൾ യഹൂദ•ാർ അങ്ങയെ കല്ലെറിയുവാൻ ഭാവിച്ചുകൊണ്ടിരിക്കുകയാണല്ലോ.വീണ്ടും അങ്ങ് അവിടേക്ക് പോവുകയാണോ?''
4) ഉത്തരം എഴുതുക
1. ഇൗ ദിനം മരണത്തിനായിട്ടല്ല പിന്നെ എന്തിന് വേണ്ടിയായിരുന്നു എന്നാണ് യേശു പറഞ്ഞത്?
2. യേശുവിന്റെ അടുക്കലേയ്ക്ക് ഒാടിച്ചെന്ന മാർത്ത ഉച്ചത്തിൽ പറഞ്ഞത് എന്ത്?
3. മാർത്ത യേശുവിനോട് ഏറ്റുപറഞ്ഞ വിശ്വാസം എന്തായിരുന്നു.?
4. വീണ്ടും യഹൂദ്യായിലേക്ക് പോയാൽ എന്ത് സംഭവിക്കുമെന്നാണ് ശിഷ്യ•ാർ യേശുവിനോട് പറഞ്ഞത്?
5. രാത്രിയിൽ നടക്കുന്നവർ എന്തുകൊണ്ടാണ് ഇടറുന്നത്്?
6. ദൈവം തന്നെ അയച്ചിരിക്കുന്നു എന്ന് ജനക്കൂട്ടം വിശ്വസിക്കുവാനായി യേശു ഉറക്കെ പറഞ്ഞത് എന്ത്്?-
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. വി. യോഹന്നാൻ
2. ലാസർ
3. 4
4. ലാസർ
5. യഹൂദ•ാർ
6. ബത്അനിയാ
2) പൂരിപ്പിക്കുക
1. ജീവനും
2. ലാസർ
3. വെളിച്ചം
4. മഹത്വം
3) ശരിയോ തെറ്റോ
1. തെറ്റ്
2. തെറ്റ്
3. തെറ്റ്
4. ശരി
5. ശരി
6. ശരി
4)ചേരുപടി ചേർക്കുക
1. ലാസർ
2. ദൈവ മഹത്വം
5) ആര് ആരോട് പറഞ്ഞു
1. ലാസറിന്റെ സഹോദരിമാർ അയച്ച രണ്ടുപേർ യേശുവിനോട്
2. യേശു ശിഷ്യ•ാരോട്
3. മാർത്ത യേശുവിനോട്
4. യേശു മാർത്തയോട്
5. യേശു മാർത്തയോട്
6. ശിഷ്യ•ാർ യേശുവിനോട്
6) ഉത്തരം എഴുതുക
1. ഇൗ ദിനം മരണത്തിനായിട്ടല്ല പിന്നെ എന്തിന് വേണ്ടിയായിരുന്നു എന്നാണ് യേശു പറഞ്ഞത്?.
ദൈവത്തിന്റെ പുത്രൻ മഹിമപ്പെടുവൻ ദൈവമഹത്വത്തിനു വേണ്ടിയുളളത്.
2. യേശുവിന്റെ അടുക്കലേയ്ക്ക് ഒാടിച്ചെന്ന മാർത്ത ഉച്ചത്തിൽ പറഞ്ഞത് എന്ത്?.
എന്റെ കർത്താവേ അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുമായിരുന്നില്ലല്ലോ .എന്നാൽ ഇപ്പോൾ അങ്ങ് ദൈവത്തോട് എന്ത് ചോദിച്ചാലും അവിടുന്ന് നൽകും എന്ന് ഞാൻ അറിയുന്നു
3. മാർത്ത യേശുവിനോട് ഏറ്റു പറഞ്ഞ വിശ്വാസം എന്തായിരുന്നു?.
ലോകത്തിലേക്ക് വരുന്ന ദൈവപുത്രനായ മിശിഹ അങ്ങാകുന്നു എന്ന് വിശ്വസിക്കുന്നു.
4. വീണ്ടും യഹൂദ്യായിലേക്ക് പോയാൽ എന്ത് സംഭവിക്കുമെന്നാണ് ശിഷ്യ•ാർ യേശുവിനോട് പറഞ്ഞത്?.
യഹൂദ•ാർ കല്ലെറിയും എന്നാണ് ശിഷ്യ•ാർ യേശുവിനോട് പറഞ്ഞത്.
5. രാത്രിയിൽ നടക്കുന്നവർ എന്തുകൊണ്ടാണ് ഇടറുന്നത്?.
രാത്രിയിൽ നടക്കുന്നവൻ വെളിച്ചം ഇല്ലായ്ക കൊണ്ടാണ് ഇടറുന്നത്.
6. ദൈവം തന്നെ അയച്ചിരിക്കുന്നു എന്ന് ജനക്കൂട്ടം വിശ്വസിക്കുന്നവാനായി യേശു ഉറക്കെ പറഞ്ഞത് എന്ത്?.
“ ലാസറേ നീ പുറത്തു വരിക”
പാഠം - 10 ഒാശാന
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. പെസഹായ്ക്ക് എത്രദിവസം മുമ്പാണ് ഒാശാനപ്പെരുന്നാൾ ആഘോഷിക്കുന്നത്?
(അഞ്ച്, ഏഴ്, മൂന്ന്)
2. യേശു യരുശലേം ദൈവാലയത്തിലേക്ക് എഴുന്നള്ളിയത് ഏതു മൃഗത്തിന്റെ പുറത്ത് കയറിയാണ്?
(കുതിര, കഴുത, ആന)
3. ഏത് മരത്തിന്റെ കൊമ്പുകൾ വീശിക്കൊണ്ടാണ് ജനം യേശുവിനെ യരുശലേമിൽ എതിരേറ്റത് ?
(സൈത്ത്, ദൈവദാരു, കാട്ടത്തി)
2) ശരയോ തെറ്റോ എന്നെഴുതുക
1. യേശു കുതിരപ്പുറത്ത് ആണ് യരുശലേം ദൈവാലയത്തിലേയ്ക്ക് എഴുന്നള്ളിയത്.
2. നമമുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ഒാരോ പ്രവൃത്തിയും അവിടുന്ന് മ്ശിഹ ആണെന്ന് വെളിപ്പെടുത്തുന്നവയായിരുന്നു.
3. ജനം തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും സൈത്തിൻ കൊമ്പുകൾ വഴിയിൽ വിതറിയും യേശുവിന് മുൻപായി നടന്നു.
4. യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതിന് നാം എളിമയുള്ളവരായിരിക്കണം.
3) ആര് ആരോട് പറഞ്ഞു
1. ""ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും''
4) ഉത്തരം എഴുതുക
1. ഏതു യാത്രയെ അനുസ്മരിച്ചാണ് പരി. സഭ ഒാശാന പെരുന്നാൾ ആഘോഷിക്കുന്നത്?
2. യേശു ശിഷ്യ•ാരെ എന്തിനാണ് അടുത്തുള്ള ഗ്രാമത്തിലേയക്ക് പറഞ്ഞയച്ചത്്?
3. കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ നടത്തുന്നത് ഏത് ദിവസം ആണ്്?
4. യേശു നമ്മുടെ ഹൃദയത്തിലേയ്ക്ക് എഴുന്നള്ളി വരുമ്പോൾ നാം നമ്മുടെ ഹൃദയത്തെ എങ്ങനെയാണ് അണിയിച്ചൊരുക്കേണ്ടത്.്?
5. ജനത്തോട് ആർപ്പിവിളിക്കരുതെന്ന് കല്പിക്കുവാൻ യേശുവിനോട് യഹൂദ പ്രമാണിമാർ പറഞ്ഞപ്പോൾ യേശു പറഞ്ഞ മറുപടി എന്ത്്?
6. യേശുവിന്റെ യരുശലേമിലേക്കുള്ള ജയോത്സവ യാത്രയിൽ ജനം എന്താണ് ആർത്തുവിളിച്ചത്
7. യഹൂദ പ്രമാണിമാർക്ക് അരിശം വരത്തക്കവിധത്തിൽ എങ്ങനെയാണ് ജനം യേശുവിനെ എതിരേറ്റത്്?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. അഞ്ച്
2. കഴുത
3. സൈത്ത്
2) ശരിയോ തെറ്റോ എന്നെഴുതുക
1. തെറ്റ്
2. ശരി
3. ശരി
4. ശരി
3) ആര് ആരോട് പറഞ്ഞു
1. യേശു യഹൂദ പ്രമാണിമാരോട്
4) ഉത്തരം എഴുതുക
1. ഏതു യാത്രയെ അനുസ്മരിച്ചാണ് പരി.സഭ ഒാശാനപ്പെരുന്നാൾ ആഘോഷിക്കുന്നത്?.
യേശുവിന്റെ യരുശലേമിലേക്കുളള യാത്രയെ അനുസ്മരിച്ചാണഅ പരി.സഭ ഒാശാന പെരുന്നാൾ ആഘോഷിക്കുന്നത്.
2. യേശു ശിഷ്യ•ാരെ എന്തിനാണ് അടുത്തുളള ഗ്രാമത്തിലേക്ക് പറഞ്ഞയച്ചത്?.
അവിടെ കെട്ടിയിരുന്ന കഴുതയെയും അതിനോടുകൂടെയുളള കഴുതക്കുട്ടിയെയും അഴിച്ചുകൊണ്ടു വരുന്നതിന് വേണ്ടിയാണ് യേശു ശിഷ്യ•ാരെ അടുത്തുളള ഗ്രാമത്തിലേക്കു പറഞ്ഞയച്ചത്
3. കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ നടത്തുന്നത് ഏത് ദിവസം ആണ്?.
ഒാശാന ഞായറാഴ്ച
4. യേശു നമ്മുടെ ഹൃദയത്തിലേയ്ക്ക് എഴുന്നുളളി വരുമ്പോൾ നാം നമ്മുടെ ഹൃദയത്തെ എങ്ങനെയാണ് അണിയിച്ചൊരുക്കേണ്ടത്?.
നമ്മുടെ ഹൃദയത്തെ ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണം
യേശുവിന് സ്തുതി ഗീതം ആലപിക്കണം
നാം ശാന്തശീലനാകണം
യേശു മിശിഹായാണെന്ന് ഉറക്കെ വിളിച്ചു പറയണം
5. ജനത്തോട് ആർപ്പുവിളിക്കരുതെന്ന് കല്പ്പിക്കുവാൻ യേശുവിനോട് യഹൂദപ്രമാണിമാർ പറഞ്ഞപ്പോൾ യേശു പറഞ്ഞ മറുപടി എന്ത്?.
“ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും”
6. യേശുവിന്റെ യരുശലേമിലേക്കുളള ജയോത്സവ യാത്രയിൽ ജനം എന്താണ് ആർത്തുവിളിച്ചത്?.
“ദാവീദ് പുത്രന് ഒാശാന
കർത്താവിന്റെ നാമത്തിൽ വരുന്നവൻ
വാഴ്ത്തപ്പെട്ടവനാകുന്നു.
അത്യുന്നതങ്ങളിൽ ഒാശാന” എന്നാണ് ആർത്തു വിളിച്ചത്.
7. യഹൂദപ്രമാണിമാർക്ക് അരിശം വരത്തക്കവിധത്തിൽ എങ്ങനെയാണ് ജനം യേശുവിനെ എതിരേറ്റത്?.
ജനം തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും സൈത്തിന്റെ കൊമ്പുകൾ വഴിയിൽ വിതറിയും യേശുവിന് മുൻപായി നടന്നുമാണ് ജനം യേശുവിനെ എതിരേറ്റത്.
പാഠം - 11 പാപിനിക്ക് മോചനം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. യേശുവിനെ വിരുന്നിന് ക്ഷണിച്ച പരിശപ്രമാണ്?
(യോഹന്നാൻ, ശീമോൻ, സക്കായി)
2. ശീമോന്റെ ഭവനത്തിൽ വച്ച് യേശു പാപമോചനം നൽകിയതാർക്ക്്?
(കുഷ്ഠരോഗി, പാപിനിയായ സ്ത്രീ, കുരുടൻ)
2) പൂരിപ്പിക്കുക
1. നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിന്റെ ............................ നിന്നെ ജീവിപ്പിച്ചിരിക്കുന്നു.
2. ഇവളാകട്ടെ തന്റെ ............................ കൊണ്ട് എന്റെ പാദം കഴുകി, തലമുടികൊണ്ട് തുവർത്തി.
3. യേശു ക്രിസ്തു ശീമോനോട് ............................ ഒരു കഥ പറഞ്ഞുകൊടുത്തു.
3) ശരിയോ തെറ്റോ എന്നെഴുതുക
1. പാപിനിയായ സ്ത്രീ വെള്ളം കൊണ്ട് യേശുവിന്റെ പാദം കഴുകി തൂവാലകൊണ്ട് തുടച്ചു.
2. ശീമോൻ യേശുവിനെ വിലയേറിയ സുഗന്ധതൈലം പൂശി സ്വീകരിച്ചു.
3. ശീമോൻ ഒരു യഹൂദനായിരുന്നു.
4. തന്റെ നീളമുള്ള മുടികൊണ്ട് പാപിനിയായ സ്ത്രീ യേശുവിന്റെ കാൽ തുടച്ചു.
5. പാപിനിയായ സ്ത്രീയുടെ പശ്ചാത്താപത്താൽ അവളു#െട പാപങ്ങൾ മോചിക്കപ്പെട്ടു.
4) ചേരുംപടി ചേർക്കുക
1. ശീമോൻ - സുഗന്ധതൈലം
2. പാപിനിയായ സ്ത്രീ - പരീശപ്രമാണി
5) ആര് ആരോട് പറഞ്ഞു
1. ""നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിന്റെ വിശ്വാസം നിന്നെ ജീവിപ്പിച്ചിരിക്കുന്നു നീ സമാധാനത്തോടെ പൊയ്കൊൾക''
2. ""അവൾ അധികം സ്നേഹിച്ചതുകൊണ്ട് അവളുടെ ഏറിയ പാപങ്ങൾ അവളോട് ക്ഷമിക്കപ്പെട്ടിരിക്കുന്നു.
6)ഉത്തരം എഴുതുക
1. പാപിനിയായ സ്ത്രീയെക്കുറിച്ച് യേശു ശീമോനോട് പറഞ്ഞത് എന്ത്?
2. യേശുവിന്റെ കാലത്ത് അതിഥികളെ സ്വീകരിക്കുന്ന രീതി എങ്ങനെ ആയിരുന്നു.?
3. പാപിനിയായ സ്ത്രീ കൊണ്ടുവന്ന ഭരണിയിൽ അവൾ എന്താണ് കരുതിയിരുന്നത്?
4. പാപിനിയായ സ്തീര യേശുവിനെ പരിചരിക്കുന്ന കണ്ട ശീമോൻമനസ്സിൽ പറഞ്ഞത് എന്ത്?
5. പാപിനിയായ സ്ത്രീ യേശുവിനെ എപ്രകാരം പരിചരിച്ചു.?
6. ശീമോന്റെ ഭവനത്തിൽവച്ച് യേശുവിന്റെ കാൽ കഴുകിയ സ്ത്രീയെക്കുറിച്ച് ജനം എന്താണ് പറഞ്ഞിരുന്നത്.?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ശീമോൻ
2. പാപിനിയായ സ്ത്രീ
2) പൂരിപ്പിക്കുക
1. വിശ്വാസം
2. കണ്ണുനീർ
3. ദൈവസ്നേഹത്തെകുറിച്ച്
3)ശരിയോ തെറ്റോ എന്നെഴുതുക
1. തെറ്റ്
2. തെറ്റ്
3. ശരി
4. ശരി
5. ശരി
4) ചേരുംപടി ചേർക്കുക
1. പരിശപ്രമാണി
2. സുഗന്ധതൈലം
5) ആര് ആരോട് പറഞ്ഞു
1. യേശു പാപിനിയായ സ്ത്രീയോട്
2. യേശു ശീമോനോട്
6) ഉത്തരം എഴുതുക
1. പാപിനിയായ സ്ത്രീയെക്കുറിച്ച് യേശു ശീമോനോട് പറഞ്ഞത് എന്ത്?.
ഞാൻ നിന്റെ വീട്ടിൽ വന്നിട്ട് നീ എന്നെ വേണ്ട വിധത്തിൽ സ്വീകരിച്ചില്ല. ഇവളാകട്ടെ തന്റെ കണ്ണുനീർ കൊണ്ട് എന്റെ പാദം കഴുകി, തലമുടികൊണ്ട് തുവർത്തി, പരിമള തൈലം കാലുകളിൽ പൂശി കാലുകളിൽ ചുംബിക്കുകയും ചെയ്തു. ഇവളുടെ പശ്ചാത്താപത്താൽ ഇവളുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.
2. യേശുവിന്റെ കാലത്ത് അതിഥികളെ സ്വീകരിക്കുന്ന രീതി എങ്ങനെ ആയിരുന്നു?.
അതിഥികളെ കാലുകൾ കഴുകിച്ച് തൈലം പൂശി ആലിംഗനം ചെയ്ത് ചുംബിച്ചാണ് സ്വീകരിച്ചിരുന്നത്.
3. പാപിനിയായ സ്ത്രീ കൊണ്ടുവന്ന ഭരണിയിൽ അവൾ എന്താണ് കരുതിയിരുന്നത്?.
വിലയേറിയ സുഗന്ധതൈലമാണ് ഭരണിയിൽ കരുതിയിരുന്നത്.
4. പാപിനിയായ സ്ത്രീ യേശുവിനെ പരിചരിക്കുന്നത് കണ്ട ശീമോൻ മനസ്സിൽ പറഞ്ഞത് എന്ത്?.
ഇദ്ദേഹം പ്രവാചകനായിരുന്നുവെങ്കിൽ ഇവൾ ആരാണെന്നും ഇവളെക്കുറിച്ചുളള കേൾവി എന്തെന്നും തന്നെ സ്പർശിച്ച സ്ത്രീ പാവിനിയാണെന്നും അറിയുമായിരുന്നു.
5. പാപിനിയായ സ്ത്രീ യേശുവിനെ എപ്രകാരം പരിചരിച്ചു.?
അവളുടെ പാപത്തെ ഒാർത്ത് കരഞ്ഞ് കണ്ണുനീർ കൊണ്ട് യേശുവിന്റെ പാദം കഴുകി തലമുടികൊണ്ട് തുവർത്തി പരിമള തൈലം കാലുകളിൽ പൂശി കാലുകളിൽ ചുംബിച്ചു.
6. ശീമോന്റെ ഭവനത്തിൽ വച്ച് യേശുവിന്റെ കാൽ കഴുകിയ സ്ത്രീക്കുറിച്ച് ജനം എന്താണ് പറഞ്ഞിരുന്നത്?.
ദുഷിച്ച ജീവിതം നയിക്കുന്നവൾ പട്ടണത്തിലെ പാപിനി
പാഠം - 12 ശുശ്രൂഷകനായ ക്രിസ്തു
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. യേശു ശിഷ്യ•ാരുടെ കാൽ കഴുകുമ്പോൾ തന്റെ കാൽ കഴുകുന്നത് വിലക്കിയ ശിഷ്യനാര്?
(വി. യോഹന്നാൻ, വി. പത്രോസ്, വി. മത്തായി)
2. ഏതുദിവസമാണ് പരി. സഭ കാൽ കഴുകൽ ശുശ്രൂഷ നടത്തുവാൻ ക്രമീകരിച്ചിരിക്കുന്നത്.
(ഉയർപ്പ്, പെസഹാ, ദുഃഖവെള്ളി)
3. യേശുവും ശിഷ്യ•ാരും പെസഹാ ആചരിച്ചത് എവിടെവച്ച്?
(മാളികയിൽ, വീട്ടിൽ, ദൈവാലയത്തിൽ)
4. പെസഹാ ഒരുക്കുവാനുള്ള സ്ഥലം കണ്ടുപിടിക്കുവാൻ പത്രോസിനോടുകൂടെ യേശു ചുമതലപ്പെടുത്തിയ ശിഷ്യൻ
(വി. യോഹന്നാൻ, വി. മത്തായി, വി. മർക്കോസ്)
5. ഇത് എന്റെ ശരീരമാകുന്നു എന്ന് പറഞ്ഞുകൊണ്ട് യേശു ശിഷ്യ•ാർക്കായി വാഴ്ത്തി മുറിച്ച് കൊടുത്തത് എന്ത്?
(മന്ന, അപ്പം, വീഞ്ഞ്)
2) പൂരിപ്പിക്കുക
1. യേശു കാണിച്ചുകൊടുത്ത വിനയത്തിന്റെ വലിയ മാതൃകയാണ് ............................ ശുശ്രൂഷ.
2. എന്തെന്നാൽ സ്വയം ഉയർത്തുന്നവൻ ............................ , സ്വയം താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
3) ശരിയോ തെറ്റോ എന്നെഴുതുക
1. ഉൗശാനപ്പെരുന്നാൾ ദിവസമാണ് കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെടുന്നത്.
2. യേശു തന്റെ ശിഷ്യ•ാരുടെ കാൽ കഴുകിയതിലൂടെ വിനയത്തിന്റെയും ശുശ്രൂഷയു ടെയും മനോഭാവം വെളിപ്പെടുത്തി.
3. വിറക് ചുമന്നുകൊണ്ട് വരുന്ന ആളെ പിൻതുടർന്നാൽ പെസഹാ ഒരുക്കുവാനുള്ള സ്ഥലം കണ്ടുപിടിക്കാം എന്ന് യേശു പറഞ്ഞു.
4. യേശു ശിഷ്യ•ാരുടെ പാദങ്ങൾ മാത്രമല്ല കൈകളും തലയും കഴുകി.
4) ചേരുംപടി ചേർക്കുക
1. പെസഹാ - യേശുവിന്റെ ശരീരരക്തങ്ങൾ
2. അപ്പം, വീഞ്ഞ് - കാൽകഴുകൽ ശുശ്രൂഷ
5) ആര് ആരോട് പറഞ്ഞു
1. ""ഞങ്ങൾ അങ്ങേക്കായി എവിടെയാണ് പെസഹാ ഒരുക്കേണ്ടത്''
2. ""നിങ്ങൾ വാങ്ങി ഭക്ഷിക്കുവാൻ, ഇത് എന്റെ ശരീരമാകുന്നു''
3. ""ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ നിയമത്തിനുള്ള രക്തം''
4. ""ഞാൻ നിന്നെ കഴുകുന്നില്ല എങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല.
5. എന്റെ പാദങ്ങൾ മാത്രമല്ല എന്റെ കൈകളും തലയും അവിടുന്ന് കഴുകണമേ''
6) ഉത്തരം എഴുതുക
1. പെസഹാ ഒരുക്കേണ്ട സ്ഥലം ശ്ലീഹ•ാർ എങ്ങനെയാണ് കണ്ടുപിടിച്ചത്?
2. പെസഹാ ആചരിച്ച ശേഷം യേശു വിനയത്തിന്റെ മാതൃകയായി ചെയ്ത പ്രവർത്തി എന്തായിരുന്നു.
3. യേശു പാനപാത്രം എടുത്ത് സ്തോത്രം ചെയ്ത് ശിഷ്യ•ാർക്ക് കൊടുത്തശേഷം അരുളിചെയ്തത് എന്ത്?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. വി. പത്രോസ്
2. പെസഹാ
3. മാളികയിൽ
4. വി. യോഹന്നാൻ
5. അപ്പം
2) പൂരിപ്പിക്കുക
1. കാൽകഴുകൽ
2. താഴ്ത്തപ്പെടും
3) ശരിയോ തെറ്റോ എന്നെഴുതുക
1. തെറ്റ്
2. ശരി
3. തെറ്റ്
4. തെറ്റ്
4) ചേരുംപടി ചേർക്കുക
1. കാൽകഴുകൽ ശുശ്രൂഷ
2. യേശുവിന്റെ ശരീര രക്തങ്ങൾ
5) ആര് ആരോട് പറഞ്ഞു
1. ശിഷ്യ•ാർ യേശുവിനോട്
2. യേശു ശിഷ്യ•ാരോട്
3. യേശു ശിഷ്യ•ാരോട്
4. യേശു പത്രോസിനോട്
5. പത്രോസ് യേശുവിനോട്
6) ഉത്തരം എഴുതുക
1. പെസഹ ഒരുക്കേണ്ട സ്ഥലം യാഹൂദൻ•ാർ എങ്ങനെയാണ് കണ്ടുപിടിച്ചത് ?
യേശു പറഞ്ഞ പ്രകാരം അടുത്തുളള പട്ടണത്തിൽ ശിഷ്യൻമാരായ പത്രോസും യോഹന്നാനും എത്തിയപ്പോൾ തങ്ങളുടെ നേരേ ഒരു കുടം വെളളം ചുമന്നുകൊണ്ട് വന്ന ആളുടെ പിന്നാലെ അനുഗമിച്ച് അവൻ പ്രവേശിച്ച വീട്ടുടമസ്ഥനോട് പെസഹാ പെരുന്നാൾ ഒരുക്കുവാനുളള സ്ഥലം ചോദിച്ചു.
2. പെസഹ ആചരിച്ച ശേഷം യേശു വിനയത്തിന്റെ മാതൃകയായി ചെയ്ത പ്രവർത്തി എന്തായിരുന്നു?.
യേശുതന്റെ പുറം കുപ്പായം മാറ്റിവച്ച് അരയിൽ ഒരു തൂവാലയെടുത്ത് ചുറ്റി പാത്രത്തിൽ വെളളമെടുത്ത് തന്റെ ശിഷ്യ•ാരുടെ പാദങ്ങൾ കഴുകി ചുംബിച്ചു.
3. യേശു പാനപാത്രം എടുത്ത് സ്തോത്രം ചെയ്ത് ശിഷ്യ•ാർക്ക് കൊടുത്തശേഷം അരുളിചെയ്തത് എന്ത്?.
വാങ്ങി നിങ്ങൾ എല്ലാവരും ഇതിൽ നിന്നും കുടിപ്പിൻ ഇത് പാപമോചനത്തിനായി അനേകർക്കായി ചീന്തപ്പെടുന്ന പുതിയ നിയമത്തിനുളള രക്തം എന്നാണ് അരുളിചെയ്ത്ത്.
പാഠം - 13 സുഖവും ദുഃഖവും
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ""്നഗ്നായി ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ നിന്ന് വന്നു. നഗ്നനായിത്തന്നെ
മടങ്ങിപ്പോകും. ദൈവം തന്നു. ദൈവം എടുത്തു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ. ഇത് ആരുടെ വാക്കുകൾ?
(കുഷ്ഠരോഗി, ഇയ്യോബ്, യാക്കോബ്)
2) പൂരിപ്പിക്കുക
1. ഇയ്യോബിനുണ്ടായിരുന്ന സകലവും ................. ഇരട്ടിയായി വർദ്ധിപ്പിച്ച് കൊടുത്തു.
2. നമ്മുടെ ദുഃഖങ്ങളെല്ലാം നീങ്ങിപ്പോകും. ദൈവം നമുക്ക് പ്രത്യാശയും..................... നൽകും.
3) ശരിയോ തെറ്റോ എന്നെഴുതുക
1. സന്തോഷം പങ്കുവയ്ക്കുമ്പോൾ അത് പകുതിയാകും. ദുഖം പങ്കുവയ്ക്കുമ്പോൾ അത് ഇരട്ടിയാകും.
2. സുഖത്തിലും ദുഃഖത്തിലും ഇയ്യോബ് ദൈവത്തെ മഹത്വപ്പെടുത്തി.
3. ഇയ്യോബിനെ ദൈവം നീതിമാൻ എന്നു വിളിച്ചു.
4. ഇയ്യോബിനുണ്ടായിരുന്ന സകലവും കർത്താവ് നാല് ഇരട്ടിയായി വർദ്ധിപ്പിച്ച് കൊടുത്തു.
4) ഉത്തരംഎഴുതുക
1. ഇയ്യോബ് നമുക്ക് തരുന്ന സന്ദേശം എന്ത്?
2. സുഖകാലത്തും ദുഃഖ വേളയിലും പിരിയാത്ത നല്ല സ്നേഹിതൻ ആരാണ്.?.
3. സുഖത്തിലും ദുഃഖത്തിലും ദൈവത്തെ മഹത്വപ്പെടുത്തിയ ഇയ്യോബിന് ദൈവം നൽകിയ പ്രതിഫലം എന്തായിരുന്നു.?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. ഇയ്യോബ്
2) പൂരിപ്പിക്കുക
1. കർത്താവ്
2. സമാധാനവും
3) ശരിയോ തെറ്റോ എന്നെഴുതുക
1. തെറ്റ്
2. ശരി
3. ശരി
4. തെറ്റ്
4) ഉത്തരം എഴുതുക
1. ഇയ്യോബ് നമുക്ക് തരുന്ന സന്ദേശം എന്ത്?.
സുഖത്തിലും ദു:ഖത്തിലും യേശുവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയു ചെയ്താൽ ദൈവം നമുക്ക് പ്രത്യാശയും സമാധാനവും നൽകും.
2. സുഖകാലത്തും ദു:ഖവേളയിലും പിരിയാത്ത നല്ല സ്നേഹിതൻ ആരാണ്?.
യേശുക്രിസ്തു.
3. സുഖത്തിലും ദു:ഖത്തിലും ദൈവത്തെ മഹത്വപ്പെടുത്തിയ ഇയ്യോബിന് ദൈവം നൽകിയ പ്രതിഫലം എന്തായിരുന്നു?.
ഇയ്യോബിനുണ്ടായിരുന്ന സകലവും കർത്താവ് ഇരട്ടിയായി വർദ്ധിപ്പിച്ച് കൊടുത്തു.
പാഠം - 14 വിശ്വാസ സത്യങ്ങൾ
1) പൂരിപ്പിക്കുക
1. പ്രാർത്ഥന ദൈവവുമായിട്ടുള്ള ........................... ആണ്.
2. യോഹന്നാൻ ശ്ലീഹായെ ........................... ദ്വീപിലേയ്ക്ക് നാടുകടത്തി
3. പ്രാർത്ഥനയിൽ ........................... , യാചന,സ്തോത്രം എന്നീകാര്യങ്ങൾ അടങ്ങിയിരിക്കുന്നു.
4. ........................... അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചു.
5. വെളിപാട് പുസ്തകം എഴുതിയത് ........................... ആണ്.
6. ........................... ദിവസത്തെ കർത്ത്യദിവസമായി ആചരിക്കണമെന്ന് പരി. സഭ പഠിപ്പിക്കുന്നു.
7. പെസഹായ്ക്ക് ........................... ദിവസം മുൻപാണ് പരി. സഭ ഒാശാനപെരുന്നാൾ ആഘോഷി ക്കുന്നത്.
8. ........................... ശ്ലീഹായെ ശ്ലീഹ•ാരിൽ ഒന്നാമൻ എന്നറിയപ്പെടുന്നു.
10. വി. പത്രോസ് ശ്ലീഹായെ ........................... എന്നു വിളിക്കപ്പെട്ടു.
2) (ബ്രാക്കറ്റിൽ നിന്നു ശരായായുത്തരം തെരഞ്ഞെടുക്കുക.)
1. യേശു ഏറ്റവും അധികം സ്നേഹിച്ച ശിഷ്യൻ
(വി. യോഹന്നാൻ, വി. പത്രോസ്, വി. തോമസ്സ്)
2. വി. പത്രോസ് ശ്ലീഹായുടെ സഹോദരൻ.
(യോഹന്നാൻ, അന്ത്രയോസ്, മത്തായി)
3. കർത്താവു സ്ഥാപിച്ച സഭയുടെ പ്രവർത്തനം ആരംഭിച്ചതെവിടെ
(യരുശലേം, അന്ത്യോഖ്യാ, നസറേത്ത്)
4. എതു ശ്ലീഹായേയാണ് തലകീഴായി ക്രൂശിച്ചത്
(യൂദാശ്ലീഹാ, പത്രോസ് ശ്ലീഹാ, യാക്കോബ് ശ്ലീഹാ)
5. അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചത് എന്ന്?
(എ.ഡി. 47, എഡി. 27, എ.ഡി. 37)
6. യേശു പരസ്യ ശുശ്രൂഷയുടെ അവസാന നാളുകളിൽ യെരുശലേമിലേയ്ക്ക് നടത്തിയ ജൈത്ര യാത്രയുടെ അനുസ്മരണമാണ്.
(ഒാശാന, പെസഹ, പെന്തിക്കോസ്തി)
7. സ്വഭാവിക മരണം പ്രാപിച്ച ഏക കർത്തൃശിഷ്യൻ
(വി. പത്രോസ് ശ്ലീഹ, വി. യോഹന്നാൻ ശ്ലീഹ, വി. യാക്കോബ് ശ്ലീഹാ)
8. വി. പത്രോസ് ശ്ലീഹയുടെ പിതാവിന്റെ പേര്
(അന്ത്രയോസ്, യൗനാൻ, മത്തായി)
9. എതു ശ്ലീഹായേയാണ് സ്നേഹത്തിന്റെ അപ്പോസ്തോലൻ എന്നറിയപ്പെടുന്നത്.
(വി. യോഹന്നാൻ ശ്ലീഹ, വി. പത്രോസ് ശ്ലീഹ, വി. തോമ ശ്ലീഹ)
10. വെളിപാട് പുസ്കമെഴുതിയതാര്.
(വി. പത്രോസ് ശ്ലീഹ, വി. യോഹന്നാൻ ശ്ലീഹ, വി. യാക്കോബ് ശ്ലീഹ)
3) ചേരുംപടി ചേർക്കുക
1. കീപ്പാ - പാറ
വെളിപാട് പുസ്തകം - വി. യോഹന്നാൻ ശ്ലീഹ
എ.ഡി. 37 - അന്ത്യോഖ്യാ
നീറോ - റോമൻ ചക്രവർത്തി
2. വി. പത്രോസ് - കീപ്പാ (പാറ)
വി. യോഹന്നാൻ - സ്നേഹത്തിന്റെ അപ്പോസ്തോലൻ
കർത്തൃദിവസം - ഞായറാഴ്ച
4) ഉത്തരം എഴുതുക
1. ഞായറാഴ്ച ആരാധനാ ദിനമായി നാം ആചരിക്കുന്നത് എന്തുകൊണ്ട്?
2. പ്രാർത്ഥിക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?
3. ദൈവവുമായി ബന്ധപ്പെടുവാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് നമുക്കുള്ളത്?
4. എന്താണ് പ്രാർത്ഥന?
ഉത്തരം
1) (ബ്രാക്കറ്റിൽ നിന്നും ശരിയായ ഉത്തരം എഴുതുക)
1. വി. യോഹന്നാൻ ശ്ലീഹ
2. അന്ത്രയോസ്
3. അന്ത്യോഖ്യാ
4. വി. പതത്രോസ്
5. ഏ.ഡി. 37
6. ഒാശാന
7. വി. യോഹന്നാൻ ശ്ലീഹാ
8. യൗനാൻ
9. വി. യോഹന്നാൻ ശ്ലീഹാ
10. വി. യോഹന്നാൻ ശ്ലീഹാ
2) പൂരിപ്പിക്കുക
1. സംസർഗ്ഗമാണ്
2. പത്മോസ്
3. സ്തുതിപ്പ്
4. വി. പത്രോസ് ശ്ലീഹ
5. വി. യോഹന്നാൻ ശ്ലീഹ
6. ഞായറാഴ്ച
7. മൂന്ന്
8. വി. യോഹന്നാൻ
9. വി. പത്രോസ് ശ്ലീഹ
4) ഉത്തരം എഴുതുക
1. ഞായറാഴ്ച ആരാധനാ ദിനമായി നാം ആചരിക്കുന്നത് എന്തുകൊണ്ട്?.
നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റത് ഞായറാഴ്ച ആയിരുന്നു, ശിഷ്യ•ാർക്ക് പ്രത്യക്ഷപ്പെട്ടത് ഞായറാഴ്ച ആയിരുന്നു, ശിഷ്യ•ാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിയ ആവസിച്ച പെന്തിക്കൊസ്തി ദിവസവും ഞായറാഴ്ച ആയിരുന്നു ഇതുകൊണ്ടെല്ലാം ഞായറാഴ്ച ദിവസത്തെ കർത്തൃ ദിവസമായി ആചരിക്കണമെന്ന് പരിശുദ്ധസഭ പഠിപ്പിക്കുന്നു.
2. പ്രർത്ഥിക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?.
സത്യം, നീതി, ന• ഇവയുടെ വിജയത്തിനായി മാത്രമേ പ്രാർത്ഥിക്കാവു. വിശ്വസത്തോടും ഭക്തിയോടും കൂടി പ്രാർത്ഥിക്കണം.
3. ദൈവവുമായി ബന്ധപ്പെടുവാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് നമുക്കുളളത്?.
പ്രാർത്ഥന, നോമ്പ്, ഉപവാസം
4. എന്താണ് പ്രാർത്ഥന?.
ദൈവവുമായുളള സംസർഗ്ഗമാണ് പ്രാർത്ഥന.
1. തിരുസുതരായ് വരുവാൻ നമ്മെ...
2. മന്നമകൾക്കായി & അഖിലജഗൽപതിയേ...
3. നാഥാ കൃപചെയ്യണമലിവാൽ & സ്തുതി ഉയരങ്ങളിൽ...