Class - 3 | Sunday School Notes | MJSSA Kunnakkurudy District

 

Class - 3 NOTES



Prepared by :  Elsa M Roy
St Marys SS Thattamughal
Kunnakkurudy District


ഉള്ളടക്കം

 പഴയനിയമം

1. ജലപ്രളയം

2. അബ്രാഹാമും ലോത്തും

3. മെസ്രേനിലെ പ്രധാനമന്ത്രി

4. മോശ ഇസ്രായേലിന്റെ നായകൻ

5. മരുഭൂമിയിൽ വഴി നടത്തിയ ദൈവം

6. ഏശായാ കണ്ട ദർശനം

 പുതിയ നിയമം:-

7. ക്രിസ്തുവിന്റെ ഭാവം

8. യേശുവും ശമര്യാസ്ത്രീയും

9. പരീക്ഷയെ അതിജീവിച്ച യേശു

10. യേശു കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു

11. ശൗലിന്റെ മാനസാന്തരം

12. പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന ശിഷ്യ•ാർ

13. വിദ്യാധനം സർവ്വധനാൽ പ്രധാനം


പാഠം -1 ജലപ്രളയം


1. ജലപ്രളയകാലത്ത് ദൈവം നീതിമാനായി കണ്ട വ്യക്തി ആര്?

ഉ:- നോഹയെ

2. എത്ര ദിവസം തുടർച്ചയായി രാവും പകലും ഭൂമിയിൽ ജലപ്രളയമുണ്ടായി?

ഉ:- 40 ദിവസം

3. 40 ദിവസങ്ങൾക്കു ശേഷം നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്നു.

4. പെട്ടകത്തിന്റെ കിളിവാതിൽ തുറന്നു ആദ്യം പുറത്തു വിട്ട പക്ഷി ഏത്?

ഉ:- കാക്ക

5. ഏത് മരം ഉപയോഗിച്ചാണ് നോഹ പെട്ടകം ഉണ്ടാക്കിയത്?

ഉ:- ഗോഫർ മരം അഥവാ അർക്കാമരം

6. നോഹയുടെ പെട്ടകം ഉറച്ചത് ഏത് പർവ്വതത്തിലാണ്?

ഉ:- അറാറാത്ത് പർവ്വതം

7. നീതിമാ•ാരെ ദൈവം സംരക്ഷിക്കും

8. സൃഷ്ടിക്കുവാനും, സംരക്ഷിക്കുവാനും, ശിക്ഷിക്കുവാനും അധികാരപ്പെട്ടവൻ ആരാണ്?

ഉ:- ദൈവം

9. ദൈവം പെട്ടകത്തിന്റെ വാതിലടച്ചു.

10. നോഹിനേയും കുടുംബത്തേയും രക്ഷിക്കുവാൻ വേണ്ടി പെട്ടകം നിർമ്മിക്കുവാൻ കർത്താവ് കൽപ്പിച്ചു.

11. ഭൂമിയിൽ ജലപ്രളയം ഉണ്ടാകാനുള്ള കാരണമെന്ത്?

ഉ:- ഭൂമിയിലെ മനുഷ്യർ തി• ചെയ്യുന്നതുകൊണ്ട്, മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ച് ഒാർത്ത് ദൈവം ദു:ഖിച്ചു. അതുകൊണ്ട് മനുഷ്യരെയും, മൃഗങ്ങളെയും, ഇഴജന്തുക്കളെയും, പറവകളെയും നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു.

12. നോഹയുടെ കൂടെ പെട്ടകത്തിനകത്ത് പ്രവേശിച്ചത് ആരെല്ലാം?

ഉ:- നോഹയും, നോഹയുടെ കുടുംബവും, എല്ലാ ജീവജാലങ്ങളിൽ നിന്നും ആണും പെണ്ണുമായി ഇൗ രണ്ടായി പെട്ടകത്തിൽ പ്രവേശിപ്പിച്ചു.

13. മഴവില്ല് ആകാശത്ത് വന്നതിന് പിന്നിൽ ഉണ്ടായ ഉടമ്പടി എന്ത്?

ഉ:- ഇനി ഒരിക്കലും ഭൂമിയെ ജലപ്രളയം കൊണ്ട് നശിപ്പിക്കുകയില്ല എന്നുള്ളതാണ് ആ ഉടമ്പടി.



പാഠം 2   അബ്രാഹാമും ലോത്തും


1. തന്റെ സഹോദരനെ സ്നേഹിക്കുന്നവനോ, പ്രകാശത്തിൽ വസിക്കുന്നു.

2. വിശ്വാസികളുടെ പിതാവാര്?

ഉ:- അബ്രാഹാം

3. അബ്രാഹാം ഹാരാനിൽ താമസിക്കുന്ന കാലത്ത് ദൈവം പ്രത്യക്ഷനായി.

4. അബ്രാഹാമിന്റെ ഭാര്യയുടെ പേരെന്ത്?

ഉ:- സാറ

5. അബ്രാഹാമിന്റെ സഹോദരന്റെ പേരെന്ത്?

ഉ:- ഹാരാൻ

6. അബ്രാഹാമിന്റെ സഹോദരപുത്രന്റെ പേരെന്ത്?

ഉ:- ലോത്ത്

7. ലോത്തിന്റെ പിതാവ്?

ഉ:- ഹാരാൻ

8. അബ്രാഹാമും ലോത്തും മെസ്രേനിൽ നിന്ന് കനാനിൽ തിരിച്ചെത്തിയത് സമ്പന്നരായിട്ടാണ്.

9. ലോത്ത് തിരഞ്ഞെടുത്ത പ്രദേശത്തിന്റെ പ്രത്യേകത എന്തായിരുന്നു?

ഉ:- നീരോട്ടമുള്ളതായിരുന്നു.

10. അബ്രാഹാമിന്റെയും ലോത്തിന്റെയും ഭൃത്യ•ാർ തമ്മിൽ പിണക്കം ഉണ്ടാകുന്നത് പതിവായി.

11. ശത്രുസൈന്യം സോദോമിലെ സമ്പത്തെല്ലാം കൊള്ളയടിച്ചു. 

12. അബ്രാഹാം പടയളികളുമായിച്ചെന്ന് ശത്രുസൈന്യത്തെ തോൽപിച്ച് ലോത്തിനെയും, കൂടെയുള്ളവരെയും മോചിപ്പിച്ചു. 

13. അബ്രാഹാമിന് ദൈവം പ്രത്യക്ഷപ്പെട്ട സ്ഥലം ഏത്?

ഉ:- ഹാരാൻ

14. ലോത്ത് അബ്രാഹാമിന്റെ ആരായിരുന്നു?

ഉ:- സഹോദരപുത്രൻ

15. എന്തുകൊണ്ടാണ് അബ്രാഹാമും ലോത്തും സമ്പത്ത് പങ്കുവച്ചത്?

ഉ:- അബ്രാഹാമിന്റെയും ലോത്തിന്റെയും ഭൃത്യ•ാർ തമ്മിൽ പിണക്കം ഉണ്ടാകുന്നത് പതിവായിരുന്നു. സഹോദര•ാർക്കിടയിൽ പിണക്കം നല്ലതല്ലാത്തതിനാൽ അബ്രാഹാം സ്വത്തുക്കൾ ലോത്തുമായി പങ്കുവയ്ക്കുവാൻ തീരുമാനിച്ചത്.

16. അബ്രാഹാം സഹോദര സ്നേഹം പ്രകടമാക്കിയ സംഭവം പറയുക?

ഉ:- ഒരിക്കൽ ശത്രുസൈന്യം സോദോമിലെ സമ്പത്തെല്ലാം ആക്രമിച്ചു കൊള്ളയടിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന ലോത്തിനെയും കൂടെയുള്ളവരെയും പിടിച്ചുകൊണ്ടുപോയി. ഇൗ സംഭവമറിഞ്ഞ അബ്രാഹാം പടയാളികളുമായിച്ചെന്ന് ശത്രുസൈന്യത്തെ തോൽപിച്ച് ലോത്തിനെയും, കൂടെയുള്ളവരെയും മോചിപ്പിച്ചു.


പാഠം 3 മെസ്രേനിലെ പ്രധാനമന്ത്രി


1. യൗസേഫിന്റെ പിതാവിന്റെ പേരെന്ത്?

ഉ:- യാക്കോബ്

2. സ്വപ്നത്തിന്റെ അർത്ഥം പറയാനുള്ള കഴിവ് ദൈവം നൽകിയത് ആർക്കാണ്?

ഉ:- യൗസേഫിന്

3. അടിമക്കച്ചവടക്കാർ യൗസേഫിനെ വിറ്റത് ആർക്കായിരുന്നു?

ഉ:- പൊത്തിഫോറിന്

4. മെദിയാനിലെ അടിമക്കച്ചവടക്കാർ യൗസേഫിനെ 20 വെള്ളിക്കാശിന് വിലക്കു വാങ്ങി,

5. ജയിലിൽ യൗസേഫിനോടൊപ്പം ഉണ്ടായിരുന്ന തടവുകാർ ആരെല്ലാമായിരുന്നു?

ഉ:- ഒരാൾ ഫറവോ രാജാവിന്റെ അപ്പക്കാരനും മറ്റെയാൾ പാനപാത്രവാഹകനും ആയിരുന്നു.

6. യൗസേഫിന് സ്വപ്നത്തിന്റെ അർത്ഥം പറയുവാനുള്ള കഴിവ് നൽകിയത് ആര്?

ഉ:- ദൈവം

7. അപ്പക്കാരനും, പാനപാത്രവാഹകനും കണ്ട സ്വപ്നത്തിന്റെ അർത്ഥമെന്തായിരുന്നു?

ഉ:- അപ്പക്കാരൻ കൊല്ലപ്പെടുമെന്നും, പാനപാത്ര വാഹകന് അവന്റെ ജോലി തിരികെ ലഭിക്കുമെന്നുമായിരുന്നു സ്വപ്നങ്ങളുടെ അർത്ഥം.

8. ഫറവോ കണ്ട സ്വപ്നം എന്തായിരുന്നു?

ഉ:- (ഉൽപത്തി പുസ്തകം 41 :1-8 വാക്യങ്ങൾ വായിച്ചു നോക്കുക)

9. ഫറവോയുടെ സ്വപ്നത്തിന്റെ അർത്ഥം എന്തായിരുന്നു?

ഉ:- ""അടുത്തു വരുന്ന 7 വർഷങ്ങളിൽ മെസ്രേനിൽ രാജ്യത്ത് വലിയ വിളവ് ഉണ്ടാകും. പിന്നീട് വരുന്ന 7 വർഷങ്ങൾ കഠിനമായ ക്ഷാമത്തിന്റെതാകും. സമൃദ്ധിയുണ്ടാകുമ്പോൾ കരുതി വച്ചാൽ ക്ഷാമത്തെ നേരിടാനാകും'' എന്നതായിരുന്നു.

10. സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുകൊടുത്ത യൗസേഫിനെ ഫറവോ രാജാവ് ആദരിച്ചത് എങ്ങനെ?

ഉ:- രാജാവ് തന്റെ കൈയിൽ കിടന്ന മുദ്രമോതിരം ഉൗരി അവനെ അണിയിച്ചു. കൂടാതെ പട്ടുവസ്ത്രവും സ്വർണ്ണമാലയും ധരിപ്പിച്ച് രഥത്തി•േൽ ഇരുത്തി.

11. കാരാഗൃഹത്തിൽ നിന്ന് മന്ത്രിപദത്തിലേക്ക് ദൈവം ഉയർത്തിയത് ആരെയായിരുന്നു?

ഉ:- യൗസേഫിനെ


പാഠം 4 മോശ ഇസ്രായേലിന്റെ നായകൻ


1. ഇസ്രായേൽ മക്കളെ ഫറവോ രാജാവിന്റെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി ദൈവം നായകനായി തിരഞ്ഞെടുത്തത് ആരെയാണ്?

ഉ:- മോശ

2. ഇസ്രായേൽ മക്കൾ മെസ്രേനിൽ കഠിനവേല ചെയ്ത് കഷ്പ്പെട്ടപ്പോൾ അവർ ദൈവത്തോട് നിലവിളിച്ചു പ്രാർത്ഥിച്ചു. 

3. മോശയുടെ സഹോദരൻ ആര്?

ഉ:- അഹറോൻ

4. ഇസ്രായേലിന്റെ നായകനായ മോശ ദൈവജനത്തെ ഫറവോന്റെ അടിമത്തത്തിൽ നിന്നും കനാൻ ദേശത്തേക്ക് യാത്രതിരിച്ചു. 

5. മോശയ്ക്ക് ദൈവം പ്രത്യക്ഷപ്പെട്ടത് എവിടെ വച്ച്?

ഉ:- സീനായ് മലയിൽ

6. ഇസ്രായേൽ മക്കളെ വിട്ടയച്ചില്ലെങ്കിൽ എന്ത് സംഭവിക്കും എന്നാണ് മോശ ഫറവോ രാജാവിനോട് പറഞ്ഞത്?

ഉ:- ഇസ്രായേൽ മക്കളെ വിട്ടയക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ നിന്റെ മൂത്ത മകൻ ഉൾപ്പെടെ മെസ്രേനിലെ സകല ആദ്യപുത്ര•ാരെയും ദൈവം നശിപ്പിക്കും എന്നാണ് ദൈവം കൽപ്പിച്ചിരിക്കുന്നതെന്ന് മോശ ഫറവാനോട് പറഞ്ഞത്. 

7. എന്തുകൊണ്ടാണ് ഫറവോ ഇസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തയ്യാറായത്?

ഉ:- ഫറവോ ദൈവകൽപന അനുസരിക്കാതിരുന്നതുകൊണ്ട് അവന്റെ മകൻ ഉൾപ്പെടെ സകല ഭവനങ്ങളിലെയും ആദ്യജാത•ാരും മരിച്ചുപോയി. അതുകൊണ്ടാണ് ഫറവോ ഇസ്രായേൽ ജനത്തെ വിട്ടയക്കുവാൻ തയ്യാറായത്. 

8. നായകനായ മോശ എവിടേക്കാണ് ഇസ്രായേൽ മക്കളെ കൂട്ടിക്കൊണ്ടുപോയത്?

ഉ:- കനാനിലേക്ക്

9. ഏത് മലയിൽ വച്ചാണ് ദൈവം മോശയ്ക്ക് 10 കൽപനകൾ നൽകിയത്?

സീനായ് മലയിൽ വച്ച്

10. പത്ത് കൽപനകളിൽ ഏതെങ്കിലും 3 എണ്ണം പറയുക?

ഉ:- 1. നിന്റെ ദൈവമായ കർത്താവിന്റെ നാമത്തിൽ വ്യാജമായി ആണയിടരുത്.

2. നിന്റെ അയൽക്കാരനെതിരെ കള്ളസാക്ഷി പറയരുത്.

3. ഞാൻ നിന്റെ ദൈവമായ കർത്താവാകുന്നു. ഞാനല്ലാതെ മറ്റൊരു ദേവ•ാർ നിനക്കുണ്ടായിക്കൂടാ.



പാഠം 5 മരുഭൂമിയിൽ വഴി നടത്തിയ ദൈവം


1. എന്നെ രക്ഷിച്ച കർത്താവിനെ ഞാൻ സ്തുതിക്കും.

2. സീനായ് മരുഭൂമിയിലൂടെയാണ് ഇസ്രായേൽ മക്കൾ നടന്നുപോകുന്നത്.

3. ഇസ്രായേൽ ജനങ്ങളെ നയിച്ചത് ആര്?

ഉ:- മോശയും, അഹറോനും

4. ഫറവോ രാജാവിന്റെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ മക്കളെ വിടുവിച്ച് കനാൻ നാട്ടിലേക്ക് യാത്രയാക്കി.

5. ദൈവം ഇസ്രായേൽ മക്കൾക്ക് വാഗ്ദാനം ചെയ്ത നാട്?

ഉ:- കനാൻ

6. ദൈവം ഇസ്രായേൽ ജനത്തെ വഴി നടത്തിയത് എങ്ങനെ?

ഉ:- പകലിൽ സൂര്യരശ്മികളേറ്റ് അവർ തളർന്നുപോകാതിരിപ്പാൻ മേഘം കൊണ്ട് ദൈവം സൂര്യനെ മറച്ചു. രാത്രി വെളിച്ചം ലഭിക്കുന്നതിനും തണുപ്പ് അകറ്റുന്നതിനുമായി അഗ്നിസ്തംഭം ഒരുക്കി. ദൈവം അവർക്ക് മുമ്പായ് പൊയ്ക്കൊണ്ടിരുന്നു.

7. മോശ വടി നീട്ടിയപ്പോൾ വെള്ളം 2 വശത്തേക്കും നീങ്ങിയ കടൽ ഏത്?

ഉ:- ചെങ്കടൽ

8. ഇസ്രായേൽക്കാർക്ക് സ്വർഗ്ഗത്തിൽ നിന്നും ദൈവം അയച്ചുകൊടുത്ത ആഹാരം എന്ത്?

ഉ:- മന്നയും, കാടപ്പക്ഷിയേയും

9. വെള്ളത്തിനായി മോശ അടിച്ചത് എവിടെ?

ഉ:- മോശ മരുഭൂമിയിലെ പാറയിൽ വടി കൊണ്ട് അടിച്ചു. 

10. ഇസ്രായേൽ മക്കൾ യാത്ര ചെയ്ത മരുഭൂമി ഏത്?

ഉ:- സീനായ് മരുഭൂമിയിലൂടെ

11. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയാണ്?

ഉ:- മഞ്ഞിനിരിക്കരയിൽ

12. ദൈവം ഇസ്രായേൽ മക്കളെ മരുഭൂമിയിലൂടെ 40 വർഷം കാത്തു പരിപാലിച്ചു.



പാഠം- 6 ഏശായാ കണ്ട ദർശനം



1. യഹോവയായ ദൈവം പ്രവാചക•ാരിലൂടെയാണ് ജനങ്ങളോട് ദൈവത്തിന്റെ ഇഷ്ടം അറിയിച്ചിരുന്നത്. 

2. ഏശയാ പ്രവാചകന്റെ പിതാവിന്റെ പേരെന്ത്?

ഉ:- ആമോസ്

3. ഇസ്രായേൽ ജനങ്ങളെ ദൈവാലോചനകൾ പറഞ്ഞുകൊടുത്ത് തെറ്റുകൾ തിരുത്തി നേരായ വഴിയിലേക്ക് നയിക്കാൻ ദൈവം നിയോഗിച്ച പ്രവാചകൻ ആര്?

ഉ:- ഏശായാ പ്രവാചകനെ

4. പരി. സഭയിൽ ദൈവത്തിന്റെ ആലോചനകൾ നമ്മെ അറിയിക്കുന്നത് ആരെല്ലാമാണ്?

ഉ:- മേല്പട്ടക്കാർ, പുരോഹിത•ാർ

5. ഏശായാ പ്രവാചകൻ കണ്ട ദർശനം വിവരിക്കുക.

ഉ:- ഒരു ദിവസം ഏശായാ പ്രവാചകന് ദൈവം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ദൈവം വലിയ ഒരു സിംഹാസനത്തിൽ ഇരിക്കുന്നത് അവൻ കണ്ടു. 

6. സ്രോപ്പേൻ മാലാഖമാർ എങ്ങനെയാണ് ദൈവത്തെ സ്തുതിച്ചത്?

ഉ:- തന്റെ മഹത്വം കൊണ്ട് സർവ്വഭൂമിയിലും നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവം തമ്പുരാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ

7. ദൈവത്തിന് ചുറ്റും നിന്നിരുന്നതായി ഏശായ കണ്ട മാലാഖമാർ ഏത് ഗണത്തിൽപ്പെട്ടവരായിരുന്നു?

ഉ:- സ്രോപ്പേൻ മാലാഖമാർ

8. സ്രോപ്പേൻ മാലാഖമാരുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

ഉ:- ദൈവത്തിന് ചുറ്റും നിന്നിരുന്നവരാണ് സ്രോപ്പേൻ മാലാഖമാർ, അവർക്ക് 6 വീതം ചിറകുകളുണ്ടായിരുന്നു. അതിൽ 2 ചിറകുകൾ കൊണ്ട് അവർ മുഖം മൂടി, 2 ചിറകുകൾ കൊണ്ട് കാല് മൂടി, 2 ചിറകുകൾ കൊണ്ട് അവർ പറന്നു.

9. സ്രോപ്പേൻ മാലാഖ എങ്ങനെയാണ് പ്രവാചകനെ ശുദ്ധനാക്കിയത്?

ഉ:- സ്രോപ്പേൻ മാലാഖമാരിൽ ഒരുവൻ കൊടിൽ ഉപയോഗിച്ച് യാഗപീഠത്തിൽ നിന്ന് ഒരു തീക്കട്ട എടുത്ത് ഏശായാ പ്രവാചകന്റെ വായിൽ തൊടുവിച്ചു. അതുവഴിയായി പ്രവാചകന്റെ പാപങ്ങൾ മോചിക്കപ്പെട്ടു. 

10. ദൈവത്തിന് എന്ത് മറുപടിയാണ് ഏശായാ പ്രവാചകൻ കൊടുത്തത്?

ഉ:- ""അടിയൻ ഇതാ, അടിയനെ അയക്കേണമെ.''

11. ദൈവത്തിന്റെ അറിയിപ്പുകൾ കേൾക്കുവാൻ നാം എങ്ങനെ ഒരുങ്ങണം?

ഉ:- 1) ദൈവാലയത്തിൽ മുടങ്ങാതെ പോകണം

2) വി. കുർബ്ബാന അനുഭവിക്കണം

3) ദൈവവചനം കേൾക്കണം

4) പാപങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം

5) ദിവസവും പ്രാർത്ഥിക്കണം

12. ഏശായെപ്പോലെ നമുക്കും എങ്ങനെ ദൈവത്തെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാം?

ഉ:- 1) പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുക.

2) ദു:ശീലങ്ങളിൽ അടിമപ്പെടാതെയിരിക്കുക

3) കൂട്ടുകാരുമായി ദൈവസ്നേഹം പങ്കുവയ്ക്കുക

4) നല്ല മാതൃകയായി സഭയിലും സമൂഹത്തിലും പ്രവർത്തിക്കാം

13. ദൈവത്തിന്റെ ആഗ്രഹമനുസരിച്ച് പ്രവാചക•ാർ ദൈവജനത്തെ നയിച്ചിരുന്നു.



പാഠം - 7 ക്രിസ്തുവിന്റെ ഭാവം


1.ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്നേഹിക്കണം

2. ദൈവം സ്നേഹമാകുന്നു.

3. യേശുവിന്റെ അടിസ്ഥാനഭാവം എന്ത്?

ഉ:- സ്നേഹം

4. യേശുവിന്റെ കല്പന എന്തായിരുന്നു?

ഉ:- ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്നേഹിക്കണം.

5. വഴക്ക് ആരംഭിക്കുമ്പോൾ തന്നെ അത് പിശാചിന്റെ കെണിയാകുന്നു. 

6. നമുക്ക് എങ്ങനെയെല്ലാം ദൈവസ്നേഹം പ്രകടിപ്പിക്കാം?

ഉ:- 1) മറ്റുള്ളവരെ ആപത്തിൽ നിന്ന് രക്ഷപ്പെടുത്തുക.

2) മറ്റുള്ളവരെ സഹായിക്കുക

3) ദിവസവും പ്രാർത്ഥിക്കുക (മറ്റള്ളവർക്കു വേണ്ടിയും)

4) നല്ല ശീലങ്ങൾ നിലനിർത്തുക

7. ശ്ലോമോ നൽകുന്ന സമയത്തുള്ള ഗീതം പാടുക?

ഉ:- ""അന്യോന്യം സ്നേഹിപ്പിനെന്നോതിയ

നാഥാ നിന്റെ സ്നേഹം

വാണീടേണമെങ്ങളിലെന്നും

സ്തുതി ദൈവത്തിനുയരത്തിൽ

ഭൂതലമെങ്ങും നൽശാന്തി

മാനവരിടയിൽ സംപ്രീതി



പാഠം 8  യേശുവും ശമര്യാ സ്ത്രീയും


1. ജീവന്റെ ജലം ദൈവത്തിന്റെ വചനമാണ്.

2. ജീവജലം കുടിക്കുന്നവർക്ക് ഒരുനാളും ക്ഷീണം ഉണ്ടാവുകയില്ല.

3. ആത്മാവിനെ നിലനിർത്തുവാൻ ദൈവവചനമാകുന്ന ജീവജലം കുടിക്കണം.

4. എന്നാൽ ഞാൻ അവന് നൽകുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കുകയില്ല.

5. യേശുവിന് വെള്ളം നൽകുവാൻ ശമര്യാസ്ത്രീ മടികാണിച്ചത് എന്തുകൊണ്ട്?

ഉ:- യേശു ഒരു യഹൂദനാണെന്ന് കരുതിയതുകൊണ്ട്.

6. യേശു നൽകുന്ന ജീവജലത്തിന്റെ പ്രത്യേകത എന്ത്?

ഉ:- യേശു നൽകുന്ന ജീവജലം കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. ആ ജീവജലം നിത്യജീവനിലേക്ക് പൊട്ടിപുറപ്പെട്ട് വരുന്ന വെള്ളമായി സ്ഥിതിചെയ്യുകയും ചെയ്യും.

7. ശമര്യാസ്ത്രീ പട്ടണത്തിലുണ്ടായിരുന്ന ആളുകളെ അറിയിച്ചത് എന്ത്?

ഉ:- ശമര്യാസ്ത്രീ യാക്കോബിന്റെ കിണറ്റിൽ വെള്ളം കോരാൻ പോയപ്പോൾ താൻ ഒരു പ്രവാചകനെ കണ്ടുവെന്നും, തന്നോട് സംസാരിച്ചുകൊണ്ടിരുന്ന പ്രവാചകൻ മശിഹായാണെന്നും, അവിടുന്ന് തരുന്ന ജീവജലം കുടിച്ചാൽ ഒരിക്കലും ദാഹിക്കുകയില്ലെന്നും, ആ കുടിക്കുന്ന വെള്ളം നിത്യജീവനിലേക്കു പൊട്ടിപുറപ്പെട്ട് വരുന്ന വെള്ളമായി സ്ഥിതിചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ തന്നോട് അറിയിച്ചുവെന്നുമാണ് ശമര്യാസ്ത്രീ പട്ടണത്തിലുണ്ടായിരുന്ന ആളുകളോട് അറിയിച്ചത്.

8. ശമര്യാസ്ത്രീയുടെ വാക്കുകേട്ട് യേശുവിന്റെ അടുക്കൽ വന്ന ജനങ്ങൾ എന്താണ് ചെയ്തത്?

ഉ:- മശിഹായെ കണ്ട ശമര്യാസ്ത്രീ പട്ടണത്തിലേക്ക് പോയി സംഭവിച്ച കാര്യങ്ങൾ ജനങ്ങളെ അറിയിക്കുകയും, അത് കേട്ട് വലിയ ജനക്കൂട്ടം യേശുവിന്റെ അടുക്കൽ ഒാടിക്കൂടുകയും അനേകർ യേശുവിൽ വിശ്വസിക്കുകയും ചെയ്തു.

9. യേശുവാകുന്ന ജീവജലം പ്രാപിക്കുവാൻ നമ്മിൽ ഉണ്ടാകേണ്ട ഗുണങ്ങൾ എന്തെല്ലാമാണ്?

ഉ:- ദൈവത്തെ സ്നേഹിക്കണം

ദൈവവചനം പഠിക്കണം

മറ്റുള്ളവരോട് അനുകമ്പ ഉണ്ടാകണം

മുടങ്ങാതെ പ്രാർത്ഥിക്കണം

10. യാക്കോബിന്റെ കിണർ സ്ഥിതി ചെയ്യുന്ന പട്ടണമേത്?

ഉ:- ശമര്യാ പട്ടണത്തിൽ

11. യാക്കോബിന്റെ പുത്രന്റെ പേരെന്ത്?

ഉ:- യൗസേഫ്

12. യേശു ശമര്യാ ദേശത്തുകൂടി ഗലീലായിലേക്ക് യാത്ര ചെയ്തു.

13. ""മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നുവെങ്കിൽ അവന് എന്ത് പ്രയോജനം''?



പാഠം 9 പരീക്ഷയെ അതിജീവിച്ച യേശു


1. നിന്റെ ദൈവമായ കർത്താവിനെ ഭയപ്പെട്ട് അവനെ സേവിക്കണം.

2. യേശുക്രിസ്തുവിനെ പരീക്ഷിച്ച് തോൽപ്പിക്കുവാൻ തീരുമാനിച്ചത് ആര്?

ഉ:- ആകൽക്കറുസോ (സാത്താൻ)

3. യേശു 40 ദിവസം മരുഭൂമിയിൽ ഉപവസിച്ചു.

4. ""നീ ദൈവത്തിന്റെ പുത്രനെങ്കിൽ ഇൗ കല്ലുകൾ അപ്പമാക്കുവാൻ തക്കവണ്ണം പറയുക.

4. യേശു ആകൽക്കറുസോയെ തോൽപ്പിച്ചത് എങ്ങനെ?

ഉ:- ദൈവവചനം കൊണ്ട് യേശു ആകൽക്കറുസോയെ തോർപ്പിച്ചു.

6. മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല. പിന്നെയോ ദൈവവദനത്തിൽ നിന്നും പുറപ്പെടുന്ന എല്ലാ വചനം കൊണ്ടും അത്രെ.

7. നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിട്ടുണ്ട്. 

8. സാത്താന്റെ ഒന്നാമത്തെ പരീക്ഷ എന്തായിരുന്നു?

ഉ:- ""നീ ദൈവത്തിന്റെ പുത്രനെങ്കിൽ ഇൗ കല്ലുകൾ അപ്പമാകുവാൻ തക്കവണ്ണം പറയുക'' എന്നതായിരുന്നു ഒന്നാമത്തെ പരീക്ഷണം. 

9. ആകൽക്കറുസോയുടെ മറ്റ് 2 പേരുകൾ എന്തെല്ലാമാണ്?

ഉ:- സാത്താൻ, പരീക്ഷകൻ

10. ഒന്നാമത്തെ പരീക്ഷയിൽ എന്ത് മറുപടിയാണ് യേശു ആകൽക്കറുസയോട് പറഞ്ഞത്?

ഉ:- ""മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല, പിന്നെയോ ദൈവവദനത്തിൽ നിന്നും പുറപ്പെടുന്ന എല്ലാ വചനം കൊണ്ടും അത്രെ.''

11. പരീക്ഷകൻ മലമുകളിൽ കൊണ്ടുപോയിട്ട് എന്താണ് ചോദിച്ചത്?

ഉ:- ""നീ വീണ് എന്നെ വന്ദിച്ചാൽ ഇവയെല്ലാം ഞാൻ നിനക്ക് തരാം'' എന്നാണ് ചോദിച്ചത്. 

12. നമുക്ക് സാത്താനെ എങ്ങനെയെല്ലാം പരാജയപ്പെടുത്തുവാൻ കഴിയും?

ഉ:- ദൈവത്തെ മാത്രം ആരാധിച്ച് പ്രാർത്ഥിക്കുമ്പോൾ

മാതാപിതാക്കളെ സ്നേഹിക്കുമ്പോൾ

ദൈവവചനം പഠിച്ച് അനുസരിക്കുമ്പോൾ

ന•യുള്ളവരായി മാറുമ്പോൾ

നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ

13. ആകൽക്കറുസ യേശുവിനെ എത്ര വട്ടമാണ് പരീക്ഷിച്ചത്?

ഉ:- 3 പ്രാവശ്യം

14. 2-ാമത്തെ പരീക്ഷണം എന്തായിരുന്നു?

ഉ:- ""നീ ദൈവത്തിന്റെ പുത്രനെങ്കിൽ താഴോട്ട് ചാടുക. എന്തെന്നാൽ അവൻ തന്റെ ദൂതൻമാരോട് നിന്നെക്കുറിച്ച് കൽപ്പിക്കും. നിന്റെ കാൽ കല്ലിൽ തട്ടാതിരിപ്പാൻ അവർ അവരുടെ കൈകളിൽ നിന്നെ വഹിക്കും'' എന്നതാണ് സാത്താൻ ദൈവാലയത്തിന്റെ മുകളിൽ നിർത്തിയിട്ട് യേശുവിനോട് പറഞ്ഞത്-ഇതായിരുന്നു 2-ാമത്തെ പരീക്ഷണം. 




പാഠം-10 യേശു കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നു


1. കർത്താവ് സകലത്തെയും സൃഷ്ടിക്കുന്നവനും, നിയന്ത്രിക്കുന്നവനുമാണ്. 

2. യേശു ഏത് തടാകത്തിലൂടെ യാത്ര ചെയ്ത സന്ദർഭത്തിലാണ് കൊടുങ്കാറ്റിനെ ശമിപ്പിച്ചത്?

ഉ:- ഗലീല തടാകത്തിലൂടെ

3. യേശു പടകിന്റെ ഏത് ഭാഗത്ത് കിടന്നാണ് ഉറങ്ങിയിരുന്നത്?

ഉ:- പിൻഭാഗത്ത് / അമരത്ത്

4. യേശു കാറ്റിനെയും, കടലിനെയും ശാസിച്ചപ്പോൾ എന്താണ് സംഭവിച്ചത്?

ഉ:- കാറ്റ് നിലച്ചു, കടൽ ശാന്തമാകുകയും ചെയ്തു.

5. യേശുവിനെ വിളിച്ചുണർത്തി ശിഷ്യൻമാർ എന്താണ് ചോദിച്ചത്?

ഉ:- ""ഗുരോ! ഞങ്ങൾ നശിച്ചുപോകുന്നതിൽ അങ്ങേക്ക് വിചാരമില്ലയോ'' എന്നാണ് ചോദിച്ചത്.

6. കുഞ്ഞുമനസ്സിലുണ്ടാകുന്ന ഭയം അകറ്റുവാൻ എന്താണ് ചെയ്യേണ്ടത്?

ഉ:- യേശുവിൽ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നമ്മുടെ മനസ്സിലെ ഭയം ഇല്ലാതാകും.


പാഠം - 11 ശൗലിന്റെ മാനസാന്തരം


1. സഭയിലെ ആദ്യത്തെ രക്തസാക്ഷി ആര്?

ഉ:- സ്തേഫാനോസ്

2. സ്തേഫാനോസിനെ കല്ലെറിഞ്ഞവരുടെ വസ്ത്രം സൂക്ഷിച്ചിരുന്ന വ്യക്തി ആരായിരുന്നു?

ഉ:- ശൗൽ

3. ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും, ശിക്ഷിക്കുകയും ചെയ്തിരുന്ന റോമാ പൗരനായിരുന്നു ശൗൽ.

4. ശൗൽ മാനസാന്തരപ്പെട്ട് പിന്നീട് പൗലോസ് എന്ന പേരിൽ അറിയപ്പെട്ടു. 

5. ശ്ലീഹ•ാരിൽ തലവൻ?

ഉ:- വി. പത്രോസ്

6. ക്രിസ്ത്യാനികളെ തടവുകാരാക്കി കൊണ്ടുവരുന്നതിന് ശൗൽ എവിടേക്കാണ് പോയത്?

ഉ:- ദമസ്ക്കോസിലേക്ക്

7. ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാൻ ശൗലിന് അധികാരപത്രം നൽകിയത് ആര്?

ഉ:- യഹൂദ പുരോഹിതൻമാർ

8. നിലത്തുവീണ ശൗൽ കേട്ട ശബ്ദം എന്തായിരുന്നു?

ഉ:- ശൗലേ! ശൗലേ! നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?

9. ആര് തലയിൽ കൈ വച്ച് പ്രാർത്ഥിച്ചപ്പോഴാണ് ശൗലിന് കാഴ്ചശക്തി തിരികെ ലഭിച്ചത്?

ഉ:- ഹാനനിയ (അനനിയാസ്)

10. പൗലോസ് ശ്ലീഹ രക്തസാക്ഷിയായ വർഷം ഏത്?

ഉ:- എ.ഡി 67-ൽ

11. മോർ പത്രോസ് മോർ പൗലോസ് ശ്ലീഹ•ാരുടെ ഒാർമ്മ വിശുദ്ധ സഭ ആചരിക്കുന്നത് എന്ന്?

ഉ:- ജൂൺ 29-ാം തീയതി

12. നീറോ ചക്രവർത്തിയാൽ വാളിനാൽ വധിക്കപ്പെട്ട് വി. പൗലോസ് രക്തസാക്ഷിയായിത്തീർന്നു.

13. ശൗലിന് കാഴ്ച തിരികെ ലഭിച്ചതെങ്ങനെ?

ഉ:- കർത്താവിന്റെ അറിയിപ്പ് ലഭിച്ചതനുസരിച്ച് അനന്യാസ് ശൗലിന്റെ അടുക്കൽ ചെന്നു ശൗലിന്റെ മേൽ കൈ വച്ച് പ്രാർത്ഥിച്ചു. ഉടനെതന്നെ മീൻ ചെതുമ്പൽ പോലെ എന്തോ അവന്റെ കണ്ണിൽ നിന്ന് വീഴുകയും, അവന് കാഴ്ച ലഭിക്കുകയും ചെയ്തു.

14. ദമസ്ക്കോസിൽ, യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച ഹാനനിയ എന്ന പേരുള്ള ശിഷ്യൻ ഉണ്ടായിരുന്നു.

15. എന്തെന്നാൽ എന്റെ ജീവൻ മ്ശിഹ ആകുന്നു. മരിച്ചാൽ എനിക്ക് അത് ലാഭവുമാകുന്നു.



പാഠം - 12 പരിശുദ്ധാത്മാവിനെ പ്രാപിക്കുന്ന ശിഷ്യ•ാർ


1. പരിശുദ്ധാത്മാവ് നമ്മളിൽ ആവസിക്കുന്നത് എങ്ങനെ?

ഉ:- വി. മാമോദീസായിലൂടെയും, വി. മൂറോൻ അഭിഷേകത്തിലൂടെയും 

2. യഹൂദ•ാരുടെ പ്രധാന പെരുന്നാളുകളിൽ ഒന്നാണ് പെന്തിക്കൊസ്തി

3. ദൈവം മോശയ്ക്ക് 10 കൽപ്പനകൾ നൽകിയത് എവിടെവെച്ച്?

ഉ:- സീനായ് മലയിൽ

4. യേശുവിന്റെ ഉയിർപ്പുപെരുന്നാളിനു ശേഷം വരുന്ന 50-ാം ദിവസം പെന്തിക്കൊസ്തി പെരുന്നാളായി സഭ ആചരിച്ചു വരുന്നു. 

5. പെന്തിക്കൊസ്തി നാളിൽ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ ശിഷ്യ•ാർ ഒരുമിച്ച് കൂടിയിരുന്നത് എവിടെ?

ഉ:- സെഹിയോൻ / മർക്കോസിന്റെ മാളികയിൽ

6. എന്തിന്റെ രൂപത്തിലാണ് പരിശുദ്ധാത്മാവ് പെന്തിക്കൊസ്തി നാളിൽ അപ്പോസ്തോല•ാരുടെമേൽ ആവസിച്ചത്?

ഉ:- അഗ്നിനാവുകളുടെ രൂപത്തിൽ

7. പരിശുദ്ധാത്മാവിനെ പ്രാപിച്ച ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാം?

ഉ:- മറ്റുള്ളവരോട് കരുണ കാണിക്കണം

യേശുവിന്റെ സാക്ഷിയായി ജീവിക്കണം

എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം

പരിശുദ്ധാത്മാവിന് വിരോധമായി പാപങ്ങൾ ചെയ്യരുത്

ക്ഷമയുള്ളവനാകണം

8. പരിശുദ്ധാത്മാവിനെ പ്രാപിച്ച ശിഷ്യ•ാർ എന്തൊക്കെയാണ് പ്രവർത്തിച്ചിരുന്നത്?

ഉ:- ശിഷ്യ•ാർ ആളുകൾക്ക് വി. മാമ്മോദീസ നൽകുകയും, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ രോഗികളെ സൗഖ്യമാക്കുകയും, ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു.

9. നിങ്ങൾ ദൈവത്തിന്റെ ആലയമാകുന്നുവെന്നും, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലയോ.



പാഠം - 13 വിദ്യാധനം സർവ്വധനാൽ പ്രധാനം


1. ദൈവഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.

2. ന്യായപാലനം ചെയ്യുവാൻ ശലോമോനെ സഹായിച്ചത് എന്ത്?

ഉ:- ദൈവത്തിന്റെ ജ്ഞാനം

3. ദൈവിക ജ്ഞാനം പ്രാപിക്കുവാൻ നാം എന്ത് ചെയ്യണം?

ഉ:- ദൈവവചനം ധ്യാനിക്കണം

ന•പ്രവൃത്തികൾ ചെയ്യണം

സൺഡേ സ്കൂൾ പഠനം

ദൈവാരാധനയുള്ളവരായിരിക്കണം

ദൈവഭക്തിയുള്ളവരായിരിക്കണം

4. ശലോമോന്റ വരം എന്തായിരുന്നു?

ഉ:- ദൈവമേ, ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിന് ന്യായപാലനം ചെയ്യുവാൻ വിവേകമുള്ളോരു ഹൃദയം എനിക്ക് തരണമെ എന്നായിരുന്നു ശലോമോന്റെ വരം.

5. ശലോമോന്റെ വരത്തിന് ദൈവം കൊടുത്ത വരമെന്തായിരുന്നു?

ഉ:- ധനമോ, മാനമോ, കീർത്തിയോ ആഗ്രഹിക്കാതെ ജ്ഞാനം മാത്രം ചോദിച്ചതിനാൽ ദൈവം ശലോമോന് ഏറ്റവും വലിയ ജ്ഞാനവും ബുദ്ധിയും കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും നൽകി. 



സത്യവിശ്വാസം



1. വി. കൂദാശകൾ എന്നാൽ എന്ത്?

ഉ:- മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്ക് ആവശ്യമായി കൃപമാർഗ്ഗങ്ങളായി നമ്മുടെ കർത്താവ് കൽപ്പിച്ചു നിശ്ചയിച്ചിട്ടുള്ള അപ്രത്യക്ഷങ്ങളായ ന•കളുടെ പ്രത്യക്ഷങ്ങളായ വി. കർമ്മങ്ങളാകുന്നു വി. കൂദാശകൾ.

2. പരി. സഭയിൽ 7 വി. കൂദാശകൾ ഉണ്ട്.

3. വി. കൂദാശകൾ ഏതെല്ലാം?

ഉ:- വി. മാമ്മോദീസ, വി. മൂറോൻ, വി. കുമ്പസാരം, വി. കുർബ്ബാന, വി. പട്ടത്വം, വി. വിവാഹം, രോഗികൾക്കുള്ള വി. തൈലാഭിഷേകം.

4. ഏവൻഗേലിയോൻ എന്ന വാക്കിന്റെ അർത്ഥം?

ഉ:- സുവിശേഷം

5. എന്റെ വാൽസല്യമുള്ളവരെ എന്ന് അർത്ഥം വരുന്ന സുറിയാനി പദമേത്?

ഉ:- ഹാബീബായ്

6. കുറിയേലായിസോൻ എന്ന വാക്കിന്റെ അർത്ഥം?

ഉ:- കർത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ.

7. സ്തൗമെൻകാലോസ് എന്ന വാക്കിന്റെ അർത്ഥം?

ഉ:- നന്നായി നിൽക്കണം

8. എന്റെ സഹോദരങ്ങളെ എന്ന് അർത്ഥം വരുന്ന സുറിയാനി പദമേത്?

ഉ:- ആഹായ്


സഭാചരിത്രം


1. യേശുവിന് എത്ര ശ്ലീഹ•ാർ ഉണ്ടായിരുന്നു

ഉ:- 12 ശ്ലീഹ•ാർ

2. ശ്ലീഹോ എന്ന വാക്കിന്റെ അർത്ഥമെന്ത്?

ഉ:- അയക്കപ്പെട്ടവൻ

3. ഭാരതത്തിൽ സുവിശേഷമറിയിച്ച ശ്ലീഹ?

ഉ:- വി. തോമാശ്ലീഹ

4.ശ്ലീഹ•ാരിൽ തലവൻ?

ഉ:- വി. പത്രോസ്

5. വി. പത്രോസ് സിംഹാസനം സ്ഥാപിച്ചത് എവിടെ?

ഉ:- അന്ത്യോഖ്യായിൽ

6. വി. പത്രോസിനെ ശ്ലീഹ•ാരിൽ തലവൻ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?

ഉ:- കർത്താവിനുവേണ്ടി സഭയെ ഭരിക്കുന്നതിനുള്ള ചുമതല കർത്താവ് വി. പത്രോസിന് നൽകി.

7. അന്ത്യോഖ്യായിൽ വി. പത്രോസ് സിംഹാസനം സ്ഥാപിച്ചതെന്ന്?

ഉ:- എ.ഡി 37-ൽ

8. കർത്താവിന്റെ സ്വർഗ്ഗാരോഹണശേഷം കർത്താവിനാൽ വിളിക്കപ്പെട്ട ശിഷ്യഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആൾ?

ഉ:- വി. പൗലോസ്

9. യഹൂദാസ്കറിയോത്തക്ക് പകരം ചീട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ട കർത്തൃശിഷ്യൻ?

ഉ:- വി. മത്തിയാസ്

10. പരിശുദ്ധ സഭയുടെ ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബാവ?

ഉ:- നി.വ.ദി.മ.ശ്രീ. ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ

11. വി. പത്രോസിന്റെ ശൈ്ലഹിക പിൻഗാമികൾ ഏത് പേരിൽ അറിയപ്പെടുന്നു?

ഉ:- അന്ത്യോഖ്യായുടെയും, കിഴകൊക്കെയുടെയും പരി. പത്രോസിന്റെ അപ്പൊസ്തലിക സിംഹാസനത്തിൽ വാണരുളുന്ന പരി. ഇഗ്നാത്തിയോസ് പാത്രിയർക്കീസ് ബാവ എന്ന പേരിൽ അറിയപ്പെടുന്നു.

12. യേശുവിന്റെ ശ്ലീഹ•ാർ ആരെല്ലാം?

ഉ:- വി. പത്രോസ്, വി. അന്ത്രയോസ്, വി. യാക്കോബ്, വി. യോഹന്നാൻ, വി. തോമ, ഹൽപായിടുടെ മകൻ വി. യാക്കോബ്, വി. ശെമവൂൻ, വി. യഹൂദ, യഹൂദ സ്കറിയോത്ത.

13. അന്ത്യോഖ്യായിൽ വി. പത്രോസ് സിംഹാസനം സ്ഥാപിച്ചതിന്റെ ഒാർമ്മ പരി. സഭ എന്ന് ആഘോഷിക്കുന്നു?

ഉ:- ്രെബഫുവരി 22


1. യജമാനൻ വരുമന്നേരത്തു...



2. ഒരുപോലിങ്ങും മോർ...



3. മരമതിനുയരെ കർത്താവെ...


Prepared by :  Elsa M Roy
St Marys SS Thattamughal
Kunnakkurudy District

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !