Class - 2 | Sunday School Notes | MJSSA Kunnakkurudy District

  

CLASS - 2 NOTES


Prepared by : Soumya Binu 
St Thomas SS Mazhuvannoor
Kunnakkurudy District


ഉള്ളടക്കം

പഴയ നിയമം

1. കൽപ്പന ലംഘനം പാപം

2. കായേനും ഹാബേലും

3. അബ്രാഹാമിന്റെ ബലി

4. മോശ മുൾപ്പടർപ്പിൽ

5. ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൌൽ

6. ദാവീദും യോനാഥാനും

പുതിയ നിയമം

7. നക്ഷത്രം കണ്ട വിദ്വാ•ാർ

8. യേശുവിന്റ മാമ്മോദീസ

9. കാനായിലെ കല്യാണം

10. വിശക്കുന്നവന് ആഹാരം നൽകുന്ന യേശു

11. കരുണാമയനായ യേശു

12. നല്ല സ്നേഹിതൻ

13. അതിരുകളില്ലാത്ത സ്നേഹം

സത്യവിശ്വാസം

         സഭാചരിത്രം



പാഠം - 1 കൽപ്പന ലംഘനം പാപം


മന:പാഠവാക്യം

“ഇതാ അനുസരണം യാഗത്തെക്കാളും കേൾക്കുന്നത് മുട്ടാടുകളുടെ 

മേദസ്സിനെക്കാളും നല്ലത്” (1 ശമുവേൽ 15:22)

ക. ഉത്തരം പറയുക.

1. ദൈവം ആദാമിനേയും ഹവ്വായേയും പാർപ്പിച്ചത് എവിടെ?

ഏദൻ തോട്ടത്തിൽ

2. ഏത് വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നാണ് ദൈവം ആദാമിനോടും ഹവ്വായോടും കൽപിച്ചത്?

ന•തി•കളുടെ അറിവിന്റെ വൃക്ഷം

3. മനുഷ്യൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ ആർക്കാണ് അസൂയ തോന്നിയത്?

സാത്താന്

4. ആദാമിനെയും ഹവ്വയേയും ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം കാവൽ നിർത്തിയത് ആരെ?

ക്രൂബുകളെ

5. ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാനുള്ള മാർഗ്ഗം എന്താണ്?

അനുസരണം

6. എല്ലാം അറിയുന്നവൻ ആരാണ്?

ദൈവം

7. ദൈവം ആദാമിനെയും ഹവ്വയെയും പാർപ്പിച്ചത് എവിടെ?

ഏദൻ തോട്ടത്തിൽ

8. ദൈവം ആദാമിനും ഹവ്വയ്ക്കും നൽകിയ കൽപ്പന എന്ത്?

“തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.  എന്നാൽ ന•തി•കളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്.  തിന്നുന്ന നാളിൽ നിങ്ങൾ മരിക്കും” 

9. യാഗത്തെക്കാൾ ശ്രേഷ്ഠമായത് എന്താണ്?

അനുസരണം

10. ദൈവം എന്തുകൊണ്ടാണ് ആദാമിനെയും ഹവ്വയെയും ഏദൻ തോട്ടത്തിൽ നിന്ന് 

പുറത്താക്കിയത്?

അനുസരണക്കേട് കാണിച്ച് ദൈവകല്പന ലംഘിച്ച് പാപം ചെയ്തതിനാൽ ദൈവം അവരെ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കി. 

കക. പൂരിപ്പിക്കുക

11. ............................. എല്ലാം അറിയുന്നു.

ദൈവം

12. അനുസരണക്കേട് ...................... ആകുന്നു

പാപം

13. സാത്താൻ ............................ രൂപത്തിൽ ഹവ്വയുടെ അടുത്ത് വന്നു.

പാമ്പിന്റെ

14. ആര് അരോട് പറഞ്ഞു.

“അതു തിന്നുന്നനാളിൽ നിങ്ങൾ ദൈവത്തെ പോലെയാകും”

സാത്താൻ ഹവ്വായോട് 

15. “തോട്ടത്തിൽ പഴങ്ങൾ തിന്നരുതെന്ന് ദൈവം കൽപ്പിച്ചിട്ടുണ്ടോ?” 

സാത്താൻ ഹവ്വായോട്



പാഠം - 2 കായേനും ഹാബേലും


മന:പാഠവാക്യം

“തന്റെ സഹോദരനെ സ്നേഹിക്കുന്നവനോ പ്രകാശത്തിൽ വസിക്കുന്നു” 

(1 യോഹന്നാൻ 2:10)

ക. ഉത്തരം പറയുക.

1. കായേന്റെ സഹോദരൻ? 

ഹാബേൽ

2. ഹാബേലിന്റെ വഴിപാട് എന്തായിരുന്നു?

ആട്ടിൻകുട്ടി / കുഞ്ഞാട്

3. ആരുടെ ബലിയിലാണ് ദൈവം പ്രസാദിച്ചത്?

ഹാബേലിന്റെ

4. ആദാമിന്റെ മക്കൾ ആരെല്ലാം?

കായേൻ, ഹാബേൽ

5. കായേന്റെ ജോലി എന്തായിരുന്നു?

കൃഷിക്കാരൻ

6. ഹാബേലിന്റെ ജോലി എന്തായിരുന്നു?

ആട്ടിടയൻ

7. കായേൻ സമർപ്പിച്ച വഴിപാട് എന്തായിരുന്നു?

തന്റെ നിലത്തിലെ വിളവിൽ നിന്നും ഒരു ഭാഗം.

8. കോപം വന്നപ്പോൾ കായേൻ എന്താണ് ചെയ്തത്?

കായേൻ ഹാബേലിനെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയി.  അസൂയയും കോപവും വർദ്ധിച്ച കായേൻ അവിടെ ഹാബേലിനെ അടിച്ചു കൊന്നു.

9. കായേന്റെ വഴിപാടിൽ ദൈവം പ്രസാദിച്ചില്ല.  കാരണം പറയുക?

കായേൻ ന• നിറഞ്ഞ മനസ്സോടെയല്ല വഴിപാട് കഴിച്ചത്.

10. കായേന് ലഭിച്ച ശിക്ഷ എന്തായിരുന്നു?

“സഹോദരനെ കൊന്നതിനാൽ നീ ശപിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു”  എന്ന് ദൈവം അരുളിചെയ്തു.  ദൈവം കായേനെ തന്റെ സന്നിധിയിൽ നിന്നും പുറത്താക്കി.

11. സ്വസഹോദരനെ കായേൻ കൊന്നതെന്തുകൊണ്ട്?

കായേന്റെ ബലി ദൈവം സ്വീകരിക്കാതെയും സഹോദരനായ ഹാബേലിന്റെ ബലി ദൈവം സ്വീകരിക്കുകയും ചെയ്തതുകൊണ്ട്.

12. നമുക്കു ദൈവത്തെ എങ്ങനെ സന്തോഷിപ്പിക്കാം?

ദൈവത്തിന്റെ കല്പനകൾ അനുസരിക്കണം. ദൈവത്തെ സ്നേഹിക്കണം.

13. ദൈവാലയത്തിൽ പ്രവേശിക്കുമ്പോള് ചൊല്ലേണ്ട പ്രാർത്ഥന?

“ബഹുമതിപൂർവ്വം ഞാൻ നിന്റെ ഭവനത്തിലേക്ക് പ്രവേശിച്ച് എന്റെ നേർച്ചകളെ കഴിക്കും.” 

കക. പൂരിപ്പിക്കുക

14. സ്വർഗ്ഗത്തിൽ നിന്നും .................... കായേനെ വിളിച്ചു.

ഉ. ദൈവം

15. തന്റെ സഹോദരനെ സ്നേഹിക്കുന്നവനോ ................................................ വസിക്കുന്നു.

ഉ. പ്രകാശത്തിൽ

16. അസൂയയും..................................................... പാപത്തിലേക്ക് നയിക്കുന്നു.

ഉ. കോപവും

17. ............................................ നിറഞ്ഞ മനസ്സോടെ ദൈവത്തിന് വഴിപാട് അർപ്പിക്കണം

ഉ. ന•

കകക. ആർ ആരോട് പറഞ്ഞു.

18. നിന്റെ സഹോദരൻ ഹാബേൽ എവിടെ?

ദൈവം കായേനോട്

19. നിന്റെ സഹോദരനെ നീ കൊന്നതിനാൽ നീ ശപിക്കപ്പെട്ടവനായിത്തീർന്നിരിക്കുന്നു

ദൈവം കായേനോട് പറഞ്ഞു.

20. എനിക്കറിയില്ല - ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?

കായേൻ ദൈവത്തോട്.




പാഠം - 3  അബ്രാഹാമിന്റെ ബലി


മന:പാഠവാക്യം

“നീ അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കുക” (യോഹന്നാൻ 20:27)

ക. ഉത്തരം പറയുക

1. വിശ്വാസികളുടെ പിതാവ് ആര്?

അബ്രാഹാം

2. അബ്രാഹാം ഇസഹാക്കിനെ ബലി കഴിക്കുവാൻ കൊണ്ടുപോയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?

കർത്താവ് കരുതും എന്ന് അർത്ഥമുളള മൊറിയോനെഹ്മെ (മോറിയാമല)

3. യാഗത്തിനുളള മൃഗം എവിടെയെന്ന് ചോദിച്ചപ്പോൾ അബ്രാഹാം പറഞ്ഞതെന്ത്?

‘ആട്ടിൻകുട്ടിയെ ദൈവം നോക്കിക്കൊളളും മകനെ’

4. യാഗത്തിന് ഒരുങ്ങിയ അബ്രാഹാമിനോട് ദൈവം കൽപിച്ചതെന്ത്?

അബ്രാഹമേ അബ്രാഹമേ ബാലന്റെ മേൽ കൈ നീട്ടരുത്. അവനെ ഒന്നും ചെയ്യരുത്.

5. യിസഹാക്കിന് പകരം അബ്രാഹം ബലി അർപ്പിച്ചത് എന്തിനെയായിരുന്നു ?

ആട്ടുകൊറ്റനെ

6. ദൈവം നമ്മെ രക്ഷിക്കുന്നതിന് നാം എന്തെല്ലാം ചെയ്യണം ?

ദൈവത്തെ സ്നേഹിക്കണം, ദൈവത്തോട് പ്രാർത്ഥിക്കണം, ദൈവത്തെ അനുസരിക്കണം, ദൈവത്തിൽ വിശ്വസിക്കണം, ദൈവത്തിൽ ആശ്രയിക്കണം

7. ദൈവം അബ്രാഹാമിനോട് കൽപിച്ചതെന്ത് ? 

“നീ സ്നേഹിക്കുന്ന നിന്റെ മകനെ എനിക്ക് ബലികഴിക്കുക” എന്ന് കൽപ്പിച്ചു. 

8. അബ്രാഹാമിന്റെ ഭാര്യയുടെ പേര്?

സാറ

കക. പൂരിപ്പിക്കുക

9. അബ്രാഹാം ജീവിച്ചിരുന്നത് ....................................... എന്ന ദേശത്താണ്

കനാൻ

10. അബ്രാഹാമിന്റെ മകന്റെ പേര് ................................................. എന്നാണ്

ഇസഹാക്ക്

11. അബ്രാഹാമും ഇസഹാക്കും ................................ മലയിൽ എത്തിച്ചേർന്നു.

മോറിയ

കകക. ആര് ആരോട് പറഞ്ഞു

12. നീ സ്നേഹിക്കുന്ന നിന്റെ ഏക മകനെ എനിക്ക് ബലികഴിക്കുക ? 

ദൈവം അബ്രാഹാമിനോട്

13. അപ്പാ യാഗത്തിനുളള മൃഗം എവിടെ ? 

ഇസഹാക്ക് അബ്രാഹാമിനോട്

14. ‘ആട്ടിൻകുട്ടിയെ ദൈവം നോക്കിക്കൊളളും മകനെ’

അബ്രാഹാം ഇസഹാക്കിനോട് 

15. അബ്രാഹാമേ, അബ്രാഹാമേ, ബാലന്റെ മേൽ കൈ നീട്ടരുത്. അവനെ ഒന്നും ചെയ്യരുത് ? 

ദൈവം അബ്രാഹാമിനോട്.



പാഠം - 4 മോശ മുൾപ്പടർപ്പിൽ


മന:പാഠവാക്യം

“നിന്റെ കാലിൽ നിന്ന് ചെരുപ്പ് അഴിച്ചുകളയുക; എന്തെന്നാൽ നീ നിൽക്കുന്ന ആ സ്ഥലം വിശുദ്ധമാകുന്നു’’ (പുറപ്പാട് 3:5)

ക. ഉത്തരം പറയുക

1. ദൈവത്തിന്റെ ജനത്തെ ഫറവോന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് ദൈവം അയച്ചത് ആരെ?

മോശയെ

2. മോശ മിസ്രയീമിൽ നിന്ന് എവിടേക്കാണ് ഒാടിപ്പോയത് ?

മിദ്യാൻ

3. ഫറവോൻ ഏത് രാജ്യത്തെ രാജാവായിരുന്നു ? 

മിസ്രയീം

4. മോശയുടെ ജോലി എന്തായിരുന്നു?

ആടു മേയ്ക്കൽ

5. മോശയുടെ അമ്മായിയപ്പന്റെ പേര്?

യിത്രോ

6. മോശ കണ്ട അത്ഭുതം എന്തായിരുന്നു?

മുൾപ്പടർപ്പിൽ തീ കത്തുന്നുവെങ്കിലും അതു ദഹിച്ചു പോകുന്നില്ല.

7. നാം ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ ചെരുപ്പുകൾ പുറത്ത് ഉൗരി വയ്ക്കുന്നു

കാരണമെന്ത് ? 

ദൈവാലയം വിശുദ്ധസ്ഥലം ആയതുകൊണ്ട്

8. മോശയെ സഹായിക്കുവാൻ ദൈവം ആരെയാണ് ചുമതലപ്പെടുത്തിയത്?

സഹോദരനായ അഹരോനെ 

9. അത്ഭുതങ്ങൾ ചെയ്യേണ്ടതിന് ദൈവം മോശയ്ക്ക് നൽകിയത് ? 

വടി 

കക. പൂരിപ്പിക്കുക

10. ഇസ്രായേൽ ജനം മിസ്രയീമിലെ ................................. രാജാവിന്റെ അടിമകളായിരുന്നു.

ഫറവോൻ

11. ദൈവത്തിന്റെ പർവ്വതമെന്ന് അറിയപ്പെട്ടിരുന്ന മലയുടെ പേര് ....................

ഹോരേബ്

12. ........................ മോശയുടെ സഹോദരിയുടെ പേര്

മറിയാം

13. മോശ എന്ന പേരിന്റെ അർത്ഥം ..............................?

വെളളത്തിൽ നിന്നും വലിച്ചെടുത്തവൻ

14. ഇസ്രായേൽക്കാരെ ഫറവോന്റെ അടിമത്വത്തിൽ നിന്നും വിടുവിച്ച് ................................ ദേശത്ത് എത്തിക്കുവാൻ ദൈവം മോശയെ നിയോഗിച്ചു

കനാൻ

കകക. ആര് ആരോട് പറഞ്ഞു.

15. ഫറവോന്റെ അടുക്കൽ പോകുവാനും ഇസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്നും പുറപ്പെടുവിക്കുവാനും ഞാൻ ആര്?

മോശ ദൈവത്തോട്

16. നിന്റെ കാലിൽ നിന്നു ചെരിപ്പ് അഴിച്ചുകളയുക :എന്തെന്നാൽ നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.

ദൈവം മോശയോട്



 പാഠം 5     ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ



മന:പാഠവാക്യം

കർത്താവ് എന്നെ മേയിക്കും, എനിക്കു യാതൊരു മുട്ടും വരുത്തുകയില്ല:

(സങ്കീർത്തനം 23:1)

ക. ഉത്തരം പറയുക

1. ഇസ്രായേലിലെ ആദ്യത്തെ രാജാവ്?

ശൗൽ

2. ശൗലിന്റെ ഗോത്രം ?

ബെന്യാമിൻ

3. ശൗലിന്റെ പിതാവ് ?

കീശ്

4. ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപൻ ?

ശമുവേൽ പ്രവാചകൻ

5. ശമുവേൽ പ്രവാചകന്റെ മക്കൾ ആരെല്ലാം ?

യോവേൽ, അബിയാ

6. ശൗൽ രാജാവാകുന്നതിന് മുമ്പ് ഇസ്രായേലിൽ ഭരണം നടത്തിയിരുന്നതാര് ? 

ശമൂവേൽ പ്രവാചകന്റെ മക്കളായ യോവേലും, അബിയായും

7. ജനങ്ങൾ പുതിയ രാജാവിനെ വേണമെന്ന് ആവശ്യപ്പെടുവാനുണ്ടായ കാരണം എന്ത്?

ഇസ്രായേലിന്റെ ന്യായാധിപ•ാരായിരുന്ന യോവേലും, അബിയായും ദൈവത്തെ അനുസരിക്കാതെ ദുഷ്ട•ാരായി ഭരണം നടത്തിയത് കൊണ്ട്

കക. പൂരിപ്പിക്കുക

8. ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ് .................................... ആയിരുന്നു

ശൗൽ

9. ...................................... ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപ•ാർ

ശമുവേൽ പ്രവാചകൻ

കകക. ആര് ആരോട് പറഞ്ഞു.

10. ദൈവം തന്റെ അവകാശത്തിന് രാജാവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

ശമുവേൽ ശൗലിനോട്

11. ദൈവം രാജാവായി തിരഞ്ഞടുത്തവൻ ഇവനാകുന്നു.

ശമുവേൽ യിസ്രായേൽ ജനത്തോട്

12. ജനം അപേക്ഷിക്കുന്നത് ചെയ്തുകൊടുക്കുക ഇസ്രായേലിന്റെ ആദ്യത്തെ രാജാവായി വാഴിക്കപ്പെടേണ്ടവനെ നാളെ ഇൗ സമയത്ത് നിന്റെയടുക്കൽ അയയ്ക്കും അവന്റ പേര് ശൗൽ എന്നായിരിക്കും 

ദൈവം ശമൂവേലിനോട്

13. ഞാൻ ഇസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമിൻ ഗോത്രത്തിൽ നിന്നുളളവനാണ് നീ ഇപ്രകാരം എന്നോട് കല്പിക്കുന്നത് എന്ത് ?

ശൗൽ ശമൂവേലിനോട്



പാഠം - 6 ദാവീദും യോനാഥാനും


മന:പാഠവാക്യം

“ഒരുവൻ തന്റെ സ്നേഹിതർക്കുവേണ്ടി തന്റെ ജീവനെ വെച്ച് 

കൊടുക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” (വി.യോഹന്നാൻ 15:13)

ക. ഉത്തരം പറയുക

1. ശൗൽ രാജാവിന്റെ മകൻ?

യോനാഥൻ

2. ശൗൽ രാജാവിന് കിന്നരം വായിച്ചു കൊടുത്തതാര്?.

ദാവീദ്

3. ആരാണ് നല്ല സുഹൃത്ത്?.

ആപത്തിൽ സഹായിക്കുന്നവൻ

4. എങ്ങനെയാണ് ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിച്ചത്?.

കുന്തം എറിഞ്ഞ്

5. ദാവീദിന് മേലങ്കി നൽകിയത് ആര്?.

യോനാഥൻ

6. ശൗൽ ആയിരത്തെ കൊന്നപ്പോൾ ദാവീദ് എത്ര പേരെ കൊന്നു?.

പതിനായിരത്തെ

7. നല്ല കൂട്ടുകാരനുണ്ടായിരിക്കേണ്ട മൂന്ന് ഗുണങ്ങൾ പറയുക?.

ആപത്തിൽ സഹായിക്കും

ദു:ഖത്തിൽ ആശ്വസിപ്പിക്കും 

വിശന്നിരുന്നാൽ ഭക്ഷണം പങ്കിടും

പഠിക്കുവാൻ സഹായിക്കും 

കൂടെ കളിക്കും

8. ശൌൽ കൊല്ലാൻ ശ്രമിച്ചപ്പോൾ ദാവീദിനെ രക്ഷിച്ചത് ആര്?.

യഹോവ

9. ആരുടെമരണത്തോടെ ആണ് ഫെലിസ്ത്യ സൈന്യം തോറ്റത്?

ഗോലിയാത്തിന്റെ

10. ആരാണ് ദാവിദീനെ എതിരേറ്റ് ശൗലിന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് പോയത്?.

യിസ്രായേൽക്കാർ

കക പൂരിപ്പിക്കുക

11. .................................. പരസ്പരം പങ്കുവയ്ക്കണം.

ദൈവസ്നേഹം

12. ........................... ദാവീദിനെ സ്വന്ത പ്രാണനെപ്പോലെ സ്നേഹിച്ചു.

യോനാഥൻ

13. നീ വയലിൽ .............................. കല്ലിന്റെ അരികെ കാത്തിരിക്കണം.

‘ഏസെൽ’

കകക. ആര് ആരോട് പറഞ്ഞു.

14. എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു. നീ ഒളിച്ചു പാർക്കുക.

യോനാഥൻ ദാവീദിനോട്

15. കർത്താവ് എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി സമാധാനത്തോടെ 

പോകുക.

യോനാഥൻ ദാവീദിനോട്



പുതിയ നിയമം



പാഠം 7 നക്ഷത്രം കണ്ട വിദ്വാ•ാർ



മന:പാഠവാക്യം:

“എന്തെന്നാൽ എന്റെ കണ്ണുകൾ നിന്റെ  കരുണയെ കണ്ടിരിക്കുന്നു”    (ലൂക്കോസ് 2:30)

ഉത്തരം പറയുക

1. വിദ്വാ•ാർ യേശുവിനെ കണ്ട് നമസ്കരിച്ച സ്ഥലം?.

ബേത്ലഹേമിലെ പുൽത്തൊട്ടി.

2. വിദ്വാ•ാർ യേശുവിന് എന്തെല്ലാം കാഴ്ചയണച്ചു?.

പൊന്ന്, മൂര്, കുന്തരിക്കം

3. വിദ്വാ•ാർ യേശുവിനെ അന്വേഷിച്ചു ആദ്യം എത്തിചേർന്നത്?.

ഹെരോദാ രാജാവിന്റെ കൊട്ടാരത്തിൽ

4. യേശുവിന്റെ ജനനം വിദ്വാ•ാർ മനസ്സിലാക്കിയത് എങ്ങനെ?.

ദിവ്യ നക്ഷത്രം ഉദിച്ചിരിക്കുന്നത് കണ്ട്

5. വിദ്വാ•ാരെ വഴി കാണിച്ച നക്ഷത്രം ചെന്നു നിന്നത് എവിടെ?.

ബേത്ലഹേമിലെ പൂൽക്കൂടിന് മുകളിൽ

6. എന്തുകൊണ്ടാണ് വിദ്വാ•ാർ മറ്റൊരു വഴിയിലൂടെ സ്വന്തം ദേശത്തേക്ക് 

മടങ്ങിപ്പോയത്?.

ദൈവം പ്രത്യക്ഷപ്പെട്ട് ഹെരോദാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകരുത് എന്ന് പറഞ്ഞതുകൊണ്ട്.

7. ക്രിസ്തുമസ്സിന് അലങ്കരിക്കുന്ന നക്ഷത്രവിളക്കുകൾ എന്തിനെ സൂചിപ്പിക്കുന്നു?.

വിദ്വാ•ാരെ വഴികാണിച്ച ദിവ്യനക്ഷത്രത്തെ സൂചിപ്പിക്കുന്നു

കക പൂരിപ്പിക്കുക

8. യേശുക്കുഞ്ഞിനെ വണങ്ങി വിദ്വാ•ാർ മടങ്ങിപ്പോകുവാനായി തുടങ്ങിയപ്പോൾ .......................................... അവർക്ക് പ്രത്യക്ഷപ്പെട്ടു.

ദൈവം

9. വിദ്വാ•ാർ നക്ഷത്രത്തെ പിൻ തുടർന്ന് ......................... എത്തി.

ബേത്ലഹേമിൽ

കകക  ആര് ആരോട് പറഞ്ഞു

10. യഹൂദിയായിലെ ബേത്ലഹേമിൽ യഹൂദ•ാരുടെ രാജാവായി ക്രിസ്തു 

ജനിച്ചിരിക്കുന്നു.

പുരോഹിത•ാർ ഹെരോദാ രാജാവിനോട്

11. എന്താ നിങ്ങളുടെ വരവിന്റെ ഉദ്ദേശ്യം?.

ഹെരോദാ രാജാവ് വിദ്വാ•ാരോട്

12. ഹെരോദാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകരുത്?.

ദൈവം വിദ്വാ•ാരോട്

13. ശിശുവിനെ കണ്ടെത്തിയാൽ നിങ്ങൾ വന്ന് എന്നെ അറിയിക്കണം എനിക്കും ചെന്ന് 

അവനെ അവനെ നമസ്കരിക്കാമല്ലോ.

രാജാവ് വിദ്വാ•ാരോട്

13. യഹൂദ•ാരുടെ രാജാവായി പിറന്നവൻ എവിടെ? 

വിദ്വാ•ാർ ഹെരോദാ രാജാവിനോട്




പാഠം- 8  യേശുവിന്റെ മാമ്മോദീസ



മന:പാഠവാക്യം:

“ഞാൻ ഏവനിൽ പ്രസാദിച്ചിരിക്കുന്നുവോ 

ആ എന്റെ പ്രിയ പുത്രൻ ഇവനാകുന്നു.” വി.മത്തായി 3:17

ക. ഉത്തരം എഴുതുക

1. യേശുവിന്റെ മുന്നോടി?

യോഹന്നാൻ സ്നാപകൻ

2. യോഹന്നാൻ സ്നാപകന്റെ മാതാപിതാക്കൾ ആരെല്ലാം?

പിതാവ് - സ്കറിയ പുരോഹിതൻ

മാതാവ് - എലിസബത്ത്

3. പരിശുദ്ധാത്മാവ് ഇറങ്ങി വന്നത് ഏത് രൂപത്തിലായിരുന്നു?

പ്രാവിന്റെ രൂപത്തിൽ

4. യേശുവിന്റെ മാമ്മോദീസ വി.സഭ ആഘോഷിക്കുന്നത് എന്ന്?

ജനുവരി 6 (ദനഹാ പെരുന്നാൾ)

5. യേശുവിന് മമ്മോദീസ നൽകിയത് ആര്? 

യോഹന്നാൻ സ്്നാപകൻ

6. യോഹന്നാൻ സ്നാപകന്റെ ആഹാരം എന്തായിരുന്നു? 

കംമ്പയും കാട്ടുതേനും

7. ദനഹാ എന്ന വാക്കിന്റെ അർത്ഥം?.

ഉദയം

8. ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന് പ്രസംഗിച്ചതാര്? 

യോഹന്നാൻ സ്നാപകൻ

9. യേശുവിന്റെ മാമ്മോദീസ സമയത്ത് സ്വർഗ്ഗത്തിൽ നിന്നും ഉണ്ടായ ശബ്ദം എന്ത്?.

ഞാൻ ഏവനിൽ പ്രസാദിച്ചിരിക്കുന്നുവോ 

ആ എന്റെ പ്രിയ പുത്രൻ ഇവനാകുന്നു.

10. യോഹന്നാൻ സ്നാപകൻ സ്നാനം നൽകിയത് എവിടെ? 

യോർദ്ദാൻ നദിയിൽ

കക. പൂരിപ്പിക്കുക

11. യോഹന്നാൻ സ്നാപകന്റെ ഉടുപ്പ് .............................. കൊണ്ടുളളതായിരുന്നു?.

ഒട്ടകരോമം

12. യോഹന്നാൻ സ്നാപകന്റെ അരയിലെ കെട്ട് ............................................ കൊണ്ട് ഉണ്ടാക്കിയതായിരുന്നു

മൃഗത്തിന്റെ തോൽ

13. ................................. യോഹന്നാൻ സ്നാപകൻ സ്വർഗ്ഗ രാജ്യത്തെക്കുറിച്ച് പ്രസംഗിച്ചു.

യഹൂദ്യ നാട്ടിൽ



പാഠം- 9 കാനായിലെ കല്യാണം



മന:പാഠവാക്യം

“അവൻ നിങ്ങളോട് പറയുന്നതു പ്രകാരം 

  നിങ്ങൾ ചെയ്യണം” (വി.യോഹന്നാൻ 2:5)

ക. ഉത്തരം പറയുക

1. യേശുവിന്റെ ശിഷ്യ•ാർ ആരെല്ലാം? 

പത്രോസ് (ശെമഒാൻ കീപ്പ), അന്ത്രയോസ്, യാക്കോബ് (സെബദിയുടെ മകൻ), 

യോഹന്നാൻ, ഫിലിപ്പോസ്, ബർത്തുൽമായ്, തോമ, മത്തായി, യൂദാ തദ്ദായി, 

യാക്കോബ് (ഹൽപായിയുടെ മകൻ), കനാന്യനായ ശെമഒാൻ, സ്കറിയോത്ത യൂദ

2. യേശു പച്ചവെളളത്തെ വീഞ്ഞാക്കി മാറ്റിയത് എവിടെ വച്ച്?.

ഗലീലയിലെ പട്ടണമായ കൊത്ത്നെയിൽ (കാനാവിൽ)

3. ആരാണ് വീഞ്ഞ് രുചിച്ചു നോക്കി മേൽത്തരം വീഞ്ഞാണെന്ന് പറഞ്ഞത്? 

പന്തി പ്രമാണി

4. യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവർത്തി എന്തായിരുന്നു? 

കാനാവിലെ കല്യാണത്തിന് പച്ചവെളളത്തെ വീഞ്ഞാക്കി മാറ്റി

5. വീഞ്ഞു തീർന്നു എന്നറിഞ്ഞപ്പോൾ യേശു പരിചാരകരോട് എന്താണ് കല്പിച്ചത്? 

യേശു പരിചാരകരോട് അവിടെ ഉണ്ടായിരുന്ന ആറ് കൽഭരണികളിൽ വെളളം കോരി

നിറപ്പിൻ എന്ന് കൽപിച്ചു.

6. ആരുടെ അപേക്ഷ കേട്ടിട്ടാണ് യേശു വെളളത്തെ വീഞ്ഞാക്കി മാറ്റിയത്? 

യേശുവിന്റെ അമ്മയായ മറിയയുടെ

7. എത്ര പാത്രങ്ങളിലാണ് വേലക്കാർ വെളളം നിറച്ചത്.

6 കൽഭരണികളിൽ

കക. പൂരിപ്പിക്കുക

8. ............................. അസാദ്ധ്യമായി ഒന്നുമില്ല

ദൈവത്തിന്

9. ....................................മദ്ധ്യസ്ഥത ദൈവം നിറവേറ്റും.

ദൈവ മാതാവിനോടുളള 

കകക. ആര് ആരോട് പറഞ്ഞു.

10. കോരിയെടുത്ത് പന്തിപ്രമാണിക്ക് കൊണ്ടുപോയി കെടുപ്പിൻ? 

യേശു വേലക്കാരോട്

11. സ്ത്രീയേ, എനിക്കും അവിടുത്തേക്കും എന്ത്? എന്റെ സമയം ഇതുവരെ വന്നിട്ടില്ല.

യേശു അമ്മയായ മറിയയോട്.

12. അവൻ നിങ്ങളോട് പറയുന്നത് പ്രകാരം നിങ്ങൾ ചെയ്യണം.

മറിയാം പരിചാരകരോട്




പാഠം -10 വിശക്കുന്നവന് ആഹാരം നൽകുന്ന യേശു



മന:പാഠവാക്യം

“നീതിക്കായി വിശന്നും ദാഹിച്ചും ഇരിക്കുന്നവർ 

  ഭാഗ്യവാ•ാർ; അവർ തൃപ്തരാകും” (വി.മത്തായി 5:6)

ക. ഉത്തരം പറയുക

1. ബാലന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടായിരുന്നു? 

അഞ്ച് യവ അപ്പവും രണ്ട് മീനും

2. യേശു അയ്യായിരം പേരെ പോഷിപ്പിച്ചത് എങ്ങനെ? 

അഞ്ച് യവ അപ്പവും രണ്ട് മീനും എടുത്ത് വാഴ്ത്തി ഭക്ഷണത്തിന് ഇരുന്നവർക്കായി വേണ്ടുവോളം വിഭാഗിച്ചു കൊടുത്തു.

3. മിച്ചം വന്ന അപ്പക്കഷണങ്ങൾ അവർ എന്ത് ചെയ്തു? 

12 കുട്ടകളിൽ നിറച്ചു ശേഖരിച്ചു.

4. ഭക്ഷണത്തിന് മുമ്പുളള പ്രാർത്ഥന ചൊല്ലുക? 

കർത്താവേ നിന്റെ കൃപയാൽ ഭക്ഷിപ്പാനും പാനം ചെയ്യുവാനും നീ ഞങ്ങൾക്ക് നൽകിയിട്ടുളള ആഹാരത്തേയും നിന്റെ കൃപയേയും ഒാർത്ത് നിന്നെ സ്തുതിക്കുകയും വന്ദിക്കുകയും ചെയ്യുവാൻ ഞങ്ങളെ യോഗ്യ•ാരാക്കണമേ.  ആമേൻ.

കക. പൂരിപ്പിക്കുക

5. നീതിക്കായി വിശന്നും ദാഹിച്ചും ഇരിക്കുന്നവർ ................................... അവർ തൃപ്തരാകും

ഭാഗ്യവാ•ാർ

6. ............................... തരുന്നത് ദൈവമാണ് അത് പാഴാക്കരുത്.

ആഹാരം

കകക. ആര് ആരോട് പറഞ്ഞു.

7. ഇവരെല്ലാം ഭക്ഷണം കഴിക്കത്തക്കവണ്ണം നാം എവിടെ നിന്നും അപ്പം വാങ്ങും.

യേശു ശിഷ്യനായ ഫിലിപ്പോസിനോട്

8. ഇവിടെ ഒരു ബാലനുണ്ട് അവന്റെ പക്കൽ അഞ്ച് യവ അപ്പവും രണ്ടു മീനുമുണ്ട്.

ശിഷ്യനായ അന്ത്രയോസ് യേശുവിനോട് പറഞ്ഞു.



പാഠം- 11 കരുണമയനായ യേശു



മന:പാഠവാക്യം

“കരുണാമാനസർ ഭാഗ്യവാൻമാർ 

അവരുടെ മേൽ കരുണയുണ്ടാകും”.    (വി.മത്തായി 5:7)

ക. ഉത്തരം പറയുക.

1. ആരാണ് യരീഹോ നാട്ടിലെ വഴിയരികിൽ ഭിക്ഷ യാചിച്ചു കൊണ്ടിരുന്നത്?.

തിമായിയുടെ മകനായ ബർതിമായി

2. എന്താണ് ബർതിമായി യേശുവിനോട് വിളിച്ചു പറഞ്ഞത്?.

ദാവീദുപുത്രാ .............. എന്നോട് കരുണ തോന്നണമേ   ....

3. ബർതിമായിക്ക് എങ്ങനെയാണ് കാഴ്ച ലഭിച്ചത്? 

യേശുവിലുള്ള ഉറച്ച വിശ്വസം കൊണ്ട്

4. നമുക്ക് സഹജീവികളോട് എങ്ങനെ കരുണ കാണിക്കാം? 

രോഗികളെ ശുശ്രൂഷിക്കാം

ദു:ഖത്തിലിരിക്കുന്നവരെ ആശ്വസിപ്പിക്കാം 

ജ•ദിനത്തിൽ അനാഥർക്ക് ഭക്ഷണം നൽകാം 

സഹായിക്കാം 

5. കരുണയുളളവർക്ക് എന്താണ് പ്രതിഫലം ലഭിക്കുക?

കരുണ ലഭിക്കും

കക. പൂരിപ്പിക്കുക

6. ................................. കരുണാമയനാണ്?.

യേശു

7. നാം സഹജീവികളോട് .................................... കാണിക്കണം

കരുണ

കകക. ആര് ആരോട് പറഞ്ഞു

8. നിനക്ക് ഞാൻ എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? 

യേശു യാചകനായ ബർതിമായോട്

9. ആരാണ് എന്നെ വിളിച്ച് കരയുന്നത്? അവനെ ഇവിടെ കൊണ്ടുവരിക? 

യേശു പുരുഷാരത്തോട്

10. പൊയ്ക്കൊളളുക, നിന്റെ വിശ്വാസം നീന്നെ ജീവിപ്പിച്ചിരിക്കുന്നു? 

യേശു ബർതിമായോട്



പാഠം- 12  നല്ല സ്നേഹിതൻ


മനപാഠവാക്യം

“ഒരുവൻ തന്റെ സ്നേഹിതർക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കുന്ന 

  തിനേക്കാൾ വലിയ സ്നേഹമില്ല’’.

ക. ഉത്തരം പറയുക

1. യഹൂദൻ ആക്യമിക്കപ്പെട്ടത് എങ്ങോട്ട് പോകുമ്പോൾ ആയിരുന്നു?

യെരുശലേമിൽ നിന്ന് യരീഹോയിലേക്ക് പോകുമ്പോൾ

2. യഹൂദൻ വീണുകിടന്ന വഴിയിലൂടെ ആദ്യം വന്നത് ആര്? 

യഹൂദാ പുരോഹിതൻ

3. മുറിവേറ്റു കിടന്ന യഹൂദനെ സഹായിച്ചത് ആര്?.

ശമര്യാക്കാരൻ

4. ശമര്യാക്കാരൻ മുറിവേറ്റ മനുഷ്യനെ സഹായിച്ചത് എങ്ങനെ? 

മുറിവുകൾ കഴുകി എണ്ണ പുരട്ടി അവനെ ശുശ്രൂഷിച്ച് കഴുതപ്പുറത്ത് കിടത്തി ഒരു 

സത്രത്തിൽ  എത്തിച്ച് താമസിക്കുന്നതിനുളള ക്രമീകരണം ചെയ്തു.

5. മുറിവേറ്റുകിടന്ന യഹൂദനെ കണ്ടിട്ടും സഹായിക്കാതെ പോയവർ ആരെല്ലാം? 

യഹൂദാ പുരോഹിതനും ദൈവാലയത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യനും.

6. യഹൂദ•ാർ ശമര്യാദേശക്കാരെ എങ്ങനെ കരുതിയിരുന്നു? 

യഹൂദ•ാർ, ശമര്യാക്കാരെ അവജ്ഞയോടെയാണ് കരുതി പോന്നത്.

കക. പൂരിപ്പിക്കുക 

7. ............................. സ്നേഹിക്കുമ്പോൾ ദൈവത്തെയാണ് നാം സ്നേഹിക്കുന്നത്.

സഹജീവികളെ

8. ആവശ്യത്തിൽ സഹായിക്കുന്നവനാണ്....................................

യഥാർത്ഥ സൂഹൃത്ത്.



പാഠം - 13  അതിരുകളില്ലാത്ത സ്നേഹം


മന:പാഠവാക്യം

“എന്റെ കല്പന ഇതാകുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ 

  നിങ്ങൾ അന്യോന്യം സ്നേഹിക്കണം.’’ (വി.യോഹന്നാൻ 15:12)

ക. ഉത്തരം എഴുതുക

1. ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത് എന്തിനുവേണ്ടി? 

മനുഷ്യരായ നമ്മെ പാപത്തിൽ നിന്ന് രക്ഷിക്കുവാൻ

2. കർത്താവായ യേശുക്രിസ്തു നമ്മോടുളള സ്നേഹം വെളിപ്പെടുത്തിയത് എങ്ങനെ? 

കാൽവറിയിൽ അവസാന തുളളി രക്തവും പകർന്നു നൽകിയും പാപത്തിൽ നിന്ന് 

നമ്മെ  രക്ഷിച്ചും

കക. പൂരിപ്പിക്കുക.

3. ......................................... ജീവിതത്തിൽ പാലിക്കണം

ദൈവകല്പ്പന

4. ഞാൻ യാഥർത്ഥ ................................ ആകുന്നു.

മുന്തിരിവളളി.



സത്യവിശ്വാസം


ചോദ്യോത്തരങ്ങൾ

1. ദൈവം ആരാകുന്നു? 

ദൈവം സകലത്തേയും സൃഷ്ടിക്കുന്നവനും പരിപാലിക്കുന്നവനും ആകുന്നു.

2. ത്രീയേക ദൈവം എന്നു പറഞ്ഞാൽ എന്ത് മനസ്സിലാക്കുന്നു? 

പിതാവ്, പുത്രൻ, പരിശുദ്ധ റൂഹ എന്നിവർ ചേർന്ന ഏകദൈവം

3. യേശുമിശിഹാ ആരാകുന്നു? 

യേശുമിശിഹാ ദൈവത്തിന്റെ ഏകപുത്രനും നമ്മുടെ രക്ഷകനുമാകുന്നു.

4. യേശുമിശിഹാ എന്ന പേരിന്റെ അർത്ഥം എന്ത്? 

യേശു എന്നാൽ രക്ഷകൻ എന്നും മിശിഹാ എന്നാൽ അഭിഷേകം ചെയ്യപ്പെട്ടവൻ 

എന്നും അർത്ഥമാകുന്നു

5. ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തത് എന്തിന് വേണ്ടി? 

മനുഷ്യരായ നമ്മെ പാപത്തിൽ നിന്ന് രക്ഷിക്കുവാൻ.

6. മിശിഹാ തമ്പുരാൻ ഇനിയും ലോകത്തിലേക്ക് വരുമോ? 

വരും തന്റെ ഇഷ്ടം ചെയ്ത് ജീവിക്കുന്നവരെ കൂട്ടിച്ചേർക്കുന്നതിനായി മിശിഹാ 

തമ്പുരാൻ  വീണ്ടും വരും

7. യേശുമിശിഹാ മനുഷ്യരായ നമ്മെ വീണ്ടെടുത്ത് രക്ഷിച്ചത് എങ്ങനെ?.

ക്രൂശുമരണവും, ഉയിർപ്പുംവഴി.

8. കിഴക്കോട്ട് അഭിമുഖമായി നിന്ന് പ്രർത്ഥിക്കണമെന്ന് വി.സഭ കല്പ്പിക്കുന്നതെന്തു 

കൊണ്ട്?

മിശിഹാ തമ്പുരാന്റെ രണ്ടാമത്തെ വരവ് കിഴക്ക് നിന്നാകയാൽ.

9. വി.സഭയിലെ പട്ടത്വസ്ഥാനികൾ ആരെല്ലാം?.

മേൽപ്പട്ടക്കാർ, പട്ടക്കാർ, ശെമ്മാശ•ാർ

അർത്ഥം പറയുക

കുറിയേലായിസോൻ = കർത്താവേ കരുണ ചെയ്യേണമേ.

ആമ്മീൻ = അങ്ങനെ തന്നെ സത്യം

ബാറെക്മോർ = കർത്താവേ അനുഗ്രഹിക്കണമേ.

സഭാചരിത്രം

1. വി.സഭയുടെ സഥാപകൻ ആരാകുന്നു?.

കർത്താവായ യേശുമിശിഹാ

2. വി.സഭയുടെ പ്രധാന തലവൻ ആരാകുന്നു?.

പാത്രിയർക്കീസ് ബാവ

3. നമ്മുടെ ഇടവക/മേഖല മെത്രാപ്പോലീത്ത ആര്?.

മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത

(അതത് ഇടവക മെത്രാപ്പോലീത്തയുടെ പേര് എഴുതുക)

4. ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനി എന്ന പേര് ലഭിച്ചത് എവിടെ വച്ച്?.

അന്ത്രോഖ്യായിൽ

1. ഭൂവിലശേഷം ദൈവത്താൽ...



2. പരിശുദ്ധന്മാരെ നിങ്ങൾ പ്രാർത്ഥിപ്പിൻ...



3. കാഴ്ചയതിൽ കർത്താവെ...



Prepared by : Soumya Binu 
St Thomas SS Mazhuvannoor
Kunnakkurudy District










Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !