Class-10 Notes
Prepared by : Kunnakkurudy District
👉Download Class X Note-1
ഉള്ളടക്കം
പാഠം പേജ്
ഭാഗം 1 പഴയനിയമം
1 പഞ്ചഗ്രന്ഥക്രോഡീകരണം 2
2 സങ്കീർത്തനങ്ങൾ 5
3 സദൃശവാക്യങ്ങൾ 7
4 സഭാപ്രസംഗി 9
5 ഉത്തമഗീതം 10
6 ഇതരകാനോനിക ഗ്രന്ഥങ്ങൾ 11
ഭാഗം 2 - പുതിയ നിയമം
7 വി. പൗലോസിന്റെ ലേഖനങ്ങൾ 12
8 പ്രാരംഭ ലേഖനങ്ങൾ 14
9 സുവിശേഷപ്രബോധന ലേഖനങ്ങൾ 14
10 കാരാഗൃഹ ലേഖനങ്ങൾ 16
11 ഇടയലേഖനങ്ങൾ 17
12 എബ്രായർക്കെഴുതിയ ലേഖനം 18
13 കാതോലിക ലേഖനങ്ങൾ -1 19
14 കാതോലിക ലേഖനങ്ങൾ - 2 20
15 വെളിപ്പാട് പുസ്തകം 21
16 കർത്താവിന്റെ രണ്ടാം വരവ് 22
ഭാഗം 3 - വിശ്വാസ സത്യങ്ങൾ
17 ത്രിയേക ദൈവം 22
18 ഏക പരിശുദ്ധൻ 23
19 മാലാഖമാർ
20 വി. സഭ
ഭാഗം 4 സഭാചരിത്രം
21 ആദിമ കൈ്രസ്തവ സഭ 26
22 സഭകൾ വഴി പിരിയുന്നു 30
23 സുറിയാനി ഒാർത്തഡോക്സ് സഭ 31
24 കോപ്റ്റിക് സഭ 33
25 അർമ്മീനിയൻ ഒാർത്തഡോക്സ് സഭ 34
26 എത്യോപ്യൻ ഒാർത്തഡോക്സ് സഭ 34
27 എക്യുമെനിക്കൽ പ്രസ്ഥാനം 35
ഭാഗം 5
28 ആരാധനാ ഒരു പഠനം 36
ഭാഗം 6
8, 9 ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ള എല്ലാ പ്രാർത്ഥനകളും, വി. കുർബ്ബാന ഗീതങ്ങളും, സുറിയാനി ഭാഗങ്ങളും
ഭാഗം 1 പഴയ നിയമം
പാഠം 1 പഞ്ചഗ്രന്ഥ ക്രോഡീകരണം
1. വാഗ്ദത്ത നാട് ഏതാണ്?
കനാൻ നാട്
2. ………. ചരിത്രമാണ് പഞ്ചഗ്രന്ഥത്തിന്റെ ഇതിവൃത്തം.
ഇസ്രായേലിന്റെ
3. ………. പൂർത്തിയാകാത്ത ഒരു പുസ്തകമാണ്.
പഞ്ചഗ്രന്ഥം
4. ………. ഭൂമിയേക്കുറിച്ചുള്ള വാഗ്ദാനമാണ് അതിൽ ശ്രേഷ്ഠം.
വാഗ്ദത്ത ഭൂമിയേക്കുറിച്ചുള്ള
5. പഞ്ചഗ്രന്ഥം യഥാർത്ഥത്തിൽ ചൂണ്ടി നിൽക്കുന്നത് ………. ലേക്കാണ്.
ക്രിസ്തുവിലേക്ക്
6. എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാകുന്നത് ………. ലാണ്.
ക്രിസ്തുവിലാണ്
7. ………. യഥാർത്ഥ സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകമാണ്
കനാൻ
8. ക്രിസ്തുവിൽ പൂർത്തിയാകുന്ന രക്ഷാകര ചരിത്രത്തിന്റെ ആദ്യഘട്ടം ആണ് ……….ചിത്രീകരിക്കുന്നത്.
പഞ്ചഗ്രന്ഥം
9. ………. പുസ്തകങ്ങൾ എന്നാണ് പൊതുവെ പഞ്ചഗ്രന്ഥം അറിയപ്പെടുന്നത്.
മോശയുടെ
10. വാമൊഴിപ്രമാണങ്ങളും പ്രമാണരേഖകളും എല്ലാം ചേർന്നുള്ളതിനെയാണ് ………. എന്ന് പറയുന്നത്.
സ്രോതസ്
11. ………. പാരമ്പര്യങ്ങളുടെ സമുച്ചയമാണ് പഞ്ചഗ്രന്ഥം.
നാല്
12. ആവർത്തിച്ചുകാണുന്നതിനെ പറയുന്ന പേര്?
ഡബ്ലറ്റുകൾ
13. സാറയുടെ മിസ്രയീമ്യ ദാസി?
ഹാഗാർ
14. പഞ്ചഗ്രന്ഥത്തിലെ ഏറ്റവും പുരാതനമായ പാരമ്പര്യം?
യാഹ്വിസ്റ്റ്
15. യാഹ്വിസ്റ്റ് പാരമ്പര്യത്തിൽ ദൈവത്തെ ………. എന്ന് വിളിക്കുന്നു.
യാഹ്വെ
16. യാഹ്വിസ്റ്റ് പാരമ്പര്യത്തിന്റെ പകുതിയിലധികവും കാണുന്ന പുസ്തകം?
ഉത്പ്പത്തി
17. ആവർത്തന പുസ്തകത്തിൽ കാണുന്ന ഏക യാഹ്വിസ്റ്റ് പാരമ്പര്യ സംഭവം?
മോശയുടെ മരണം
18. യാഹ്വിസ്റ്റ് പാരമ്പര്യത്തിൽ ഒരു വാക്കു പോലും ഇല്ലാത്ത പുസ്തകം?
ലേവ്യ
19. മോശയുടെ മരണം ഏതു പാരമ്പര്യമാണ്?
യാഹ്വിസ്റ്റ് പാരമ്പര്യം
20. യാഹ്വിസ്റ്റ് പാരമ്പര്യത്തിലെ പ്രധാന വ്യക്തി?
അബ്രഹാം
21. യാഹ്വിസ്റ്റ് പാരമ്പര്യത്തിന്റെ രചനാ സ്ഥലവും രചനാ കാലവും?
യെരുശലേം പരിസരങ്ങൾ (ബി.സി 10-9 നൂറ്റാണ്ടുകൾ)
22. യാഹ്വിസ്റ്റ് പാരമ്പര്യത്തിന്റെ മുഖ്യ പ്രമേയം?
പിതാക്ക•ാർക്കുള്ള ആശീർവാദം
23. പഞ്ചഗ്രന്ഥത്തിന്റെ രണ്ടാം ഘട്ടം എഴുതിയ വ്യക്തി?
ഏലോഹിസ്റ്റ്
24. E-പാരമ്പര്യത്തിൽ ദൈവത്തെ വിളിക്കുന്ന പേര്?
ഏലോഹിം
25. E-പാരമ്പര്യത്തിന്റെ പകുതിയിലധികവും കാണുന്ന പുസ്തകം?
ഉത്പ്പത്തി
26. E-യുടെ ഒരു വാക്കുപോലും ഇല്ലാത്ത പുസ്തകം?
ലേവ്യ
27. E-പാരമ്പര്യത്തിലെ പ്രധാന വ്യക്തികൾ?
യാക്കോബ്, ജോസഫ്, മോശ
28. E-യുടെ രചനാകാലവും രചനാ സ്ഥലവും?
വടക്കൻ സാമ്രാജ്യം (ബി.സി 8-ാം നൂറ്റാണ്ട്)
29. E-യുടെ മുഖ്യ പ്രമേയം?
മോശ വഴിയുള്ള ഉടമ്പടി
30. ഡ്യൂട്രോണമിക്ക് പകരം പദം?
ആവർത്തനം
31. D-പാരമ്പര്യം കാണുന്ന ഏക പുസ്തകം?
ആവർത്തനം പുസ്തകം
32. D-പാരമ്പര്യത്തിൽ ഉള്ള ആവർത്തന ഭാഗം?
ആവർത്തനം 1-30
33. JEP പാരമ്പര്യങ്ങളിൽ കാണുന്ന ആവർത്തന ഭാഗം?
ആവർത്തനം 31-34
34. ആരാധനക്രമങ്ങളെക്കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്ന പാരമ്പര്യം?
ഡ്യൂട്രോണമിക്ക് പാരമ്പര്യം
35. E പാരമ്പര്യവുമായി ……….യ്ക്ക് പലവിധ സാമ്യങ്ങളുണ്ട.്
ഉ
36. D പാരമ്പര്യത്തിന്റെ പ്രധാന വ്യക്തി?
മോശ
37. D പാരമ്പര്യത്തിന്റെ രചനാ സ്ഥലവും രചനാ കാലവും?
വടക്കൻ സാമ്രാജ്യമായ ഇസ്രായേൽ (ബി.സി 7-ാം നൂറ്റാണ്ട്)
38. D പാരമ്പര്യത്തിലെ മുഖ്യ പ്രമേയം?
ശാശ്വതമായ ഉടമ്പടിക്കുവേണ്ടി ഇസ്രായേലിനെ തിരഞ്ഞെടുക്കുന്നത്
39. വടക്കൻ സാമ്രാജ്യം?
ഇസ്രായേൽ (ശേഖേം)
40. തെക്കൻ സാമ്രാജ്യം?
മീയഹൂദ്യ (യരുശലേം)
41. ഉല്പത്തിയുടെ ചരിത്രം മുതൽ ………. തുടങ്ങുന്നുണ്ട്?
P
42. P- പാരമ്പര്യത്തിലെ പ്രധാന വ്യക്തികൾ?
ആദാം, നോഹാ, അബ്രഹാം, മോശ
43. P പാരമ്പര്യത്തിന്റെ രചനാകാലവും രചനാ സ്ഥലവും?
ബാബിലോൺ, തെക്കൻ സാമ്രാജ്യത്തിലെ യെരുശലേം (ബി.സി 6-5 നൂറ്റാണ്ട്)
44. P പാരമ്പര്യത്തിലെ മുഖ്യ പ്രമേയം?
ആരാധനാ ജീവിതം
45. പഞ്ചഗ്രന്ഥം ആരുടെ പുസ്തകമാണ്?
മോശയുടെ
46. പഞ്ചഗ്രന്ഥത്തിൽ ആവർത്തിച്ചു വരുന്ന സംഭവങ്ങൾ അറിയപ്പെടുന്ന പേര്?
ഡബ്ലറ്റ്
47. E, J പാരമ്പര്യങ്ങൾ ഇല്ലാത്ത പഞ്ചഗ്രന്ഥ പുസ്തകം?
ലേവ്യ
48. യാഹ്വിസ്റ്റ് പാരമ്പര്യം എവിടെവച്ച് എഴുതി?
യെരുശലേം പരിസരങ്ങൾ
49. ആവർത്തന പുസ്തകത്തിൽ മാത്രം കാണുന്ന പാരമ്പര്യം?
ഡ്യൂട്രോണമിക്ക് പാരമ്പര്യം
50. യരുശലേമിലെ പുരോഹിത•ാർ രചിച്ച പാരമ്പര്യം?
പ്രീസ്റ്റിലി
51. ഏലോഹിസ്റ്റ് പാരമ്പര്യത്തിലെ മുഖ്യ പ്രമേയം?
മോശ വഴിയുള്ള ഉടമ്പടി
പാഠം - 2 സങ്കീർത്തനങ്ങൾ
1. ഇസ്രായേൽ ജനതയുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന പ്രാർത്ഥനാഗീതങ്ങളാണ് ………..
സങ്കീർത്തനങ്ങൾ
2. ഏറ്റവും വലിയ പുസ്തകം?
സങ്കീർത്തനങ്ങൾ
3. ബി.സി ………. ന് മുമ്പ് എഴുതപ്പെട്ട പഴയനിയമത്തിന്റെ ഗ്രീക്ക് ഭാഷാന്തരത്തിൽ ഇൗ 150 സങ്കീർത്തനങ്ങളും ഇന്നത്തെ രൂപത്തിൽ ചേർത്തിട്ടുണ്ട്
ബി.സി 200
4. എത്ര അദ്ധ്യായങ്ങൾ?
150
5. എത്ര ഭാഗമായി തിരിക്കാം?
5
6. ഒന്നാം പുസ്തകത്തിൽ എത്ര സങ്കീർത്തനങ്ങൾ?
41
7. 41-ാം സങ്കീർത്തനത്തിന്റെ മുഖ്യ ആശയം?
ദരിദ്രനെ കടാക്ഷിക്കുന്നവൻ ഭാഗ്യവാൻ
8. 1-ാം പുസ്തകത്തെ വിളിക്കുന്ന പേര്?
ആരാധന ഗീതങ്ങൾ
9. 1-ാം പുസ്തകം ബന്ധപ്പെട്ടുകിടക്കുന്ന പഞ്ചഗ്രന്ഥ പുസ്തകം?
ഉൽപ്പത്തി (ആദ്യ പുസ്തകം)
10. മനുഷ്യ സൃഷ്ടിയുടെ മഹത്വത്തെ വർണിക്കുന്ന സങ്കീർത്തനം?
8-ാം
11. പ്രപഞ്ച സൃഷ്ടിയേയും മനുഷ്യ സൃഷ്ടിയേയും പറ്റി പ്രതിപാദിക്കുന്ന സങ്കീർത്തനം?
19-ാം
12. ഒന്നാം പുസ്തകം ക്രോഡീകരിച്ചത് ആര്?
ദാവീദ് മഹാരാജാവ്
13. രണ്ടാം പുസ്തകത്തെ വിളിക്കുന്നതെന്ത്?
രാജ്യസ്നേഹ ഗീതങ്ങൾ
14. രണ്ടാം പുസ്തകവുമായി ബന്ധപ്പെട്ടു കിടക്കുന്ന പഞ്ചഗ്രന്ഥ പുസ്തകം?
പുറപ്പാട്
15. രണ്ടാം പുസ്തകം ക്രോഡീകരിച്ചതാര്?
ഹെസകിലാ രാജാവോ, യോശിയാ രാജാവോ
16.മൂന്നാം പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്ന ഗണം?
രാജ്യസ്നേഹ ഗീതങ്ങൾ
17. ലേവ്യാ പുസ്തകവുമായി ബന്ധപ്പെട്ടുകിടക്കുന്ന പുസ്തകം?
മൂന്നാം പുസ്തകം
18. ആരാധനയ്ക്കും ശുദ്ധീകരണത്തിനും പ്രാധാന്യം നൽകുന്ന പുസ്തകം?
3-ാം
19. മൂന്നാം പുസ്തകം ക്രോഡീകരിച്ചതാര്?
ഹെസകിലാ രാജാവോ യോശിയാ രാജാവോ
20. നാലാം പുസ്തകത്തിന്റെ മറുപേര്?
സ്തുതിഗീതങ്ങൾ
21. നാലാം പുസ്തകത്തിലെ സങ്കീർത്തനങ്ങളെ ……….. സങ്കീർത്തനങ്ങൾ എന്നാണ് പറയുന്നത്.
അജ്ഞാതഗണത്തിൽ പെട്ട
22. മോശയുടെ പ്രാർത്ഥന എന്നറിയപ്പെടുന്ന സങ്കീർത്തനം?
90-ാം
23. 101 ഉം 103 ഉം സങ്കീർത്തനങ്ങൾ ആരുടെ പേരിലാണ് അിറയപ്പെടുന്നത്?
ദാവീദിന്റെ
24. സംഖ്യാ പുസ്തകവുമായി ബന്ധപ്പെട്ടു കിടക്കുന്ന സങ്കീർത്തനഭാഗം?
4-ാം
25. നാലാം പുസ്തകം ക്രോഡീകരിച്ചതാര്?
എസ്രാ-നെഹമ്യാമാർ
26. അജ്ഞാതഗണത്തിൽ പെട്ട സങ്കീർത്തനങ്ങൾ അറിയപ്പെടുന്ന പേര്?
സ്തുതിഗീതങ്ങൾ
27. 5-ാം പുസ്തകവും ………. സങ്കീർത്തനങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
അജ്ഞാതഗണത്തിൽ പെട്ട
28. 5-ാം പുസ്തകം ബന്ധപ്പെട്ടു കിടക്കുന്ന പഞ്ചഗ്രന്ഥ പുസ്തകം.
ആവർത്തനം
29. ഒരു സന്ധ്യാപ്രാർത്ഥന?
നാലാം സങ്കീർത്തനം
30. മറ്റൊരു സന്ധ്യാ പ്രാർത്ഥന?
133-ാം
31. 42-ാം സങ്കീർത്തനം ദൈവത്തിനായി ദാഹിക്കുന്ന ഒരു ………. ന്റെ പ്രാർത്ഥനയാണ്?
ഭക്തന്റെ
32. 5-ാം പുസ്തകം ക്രോഡീകരിച്ചതാര്?
എസ്രാ - നെഹമ്യാമാർ
33. സങ്കീർത്തനങ്ങൾ എല്ലാം തന്നെ ………. മായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ക്രിസ്തുവുമായി
34. സേലാ എന്ന പദം വി. വേദപുസ്തകത്തിൽ എത്ര തവണ കാണാം?
71
35. കർതൃത്ത്വം ആരുടേതെന്നറിയാത്ത സങ്കീർത്തനങ്ങളുടെ പേര്?
അജ്ഞാതഗണത്തിൽ പെട്ട സങ്കീർത്തനങ്ങൾ
36. ………. സങ്കീർത്തനം ദൈവത്തിനായി ദാഹിക്കുന്ന ഒരു ഭക്തന്റെ പ്രാർത്ഥനയാണ്.
42-ാം
37. സേലാ എന്ന പദം ………. ൽ ഇല്ല.
വി. ഗ്രന്ഥത്തിൽ
പാഠം 3 സദൃശവാക്യങ്ങൾ
1. സദൃശവാക്യങ്ങൾ ………. ഗ്രന്ഥ വിഭാഗത്തിൽ പെടുന്നു.
വിജ്ഞാന
2. ജ്ഞാനം കുറഞ്ഞവർക്ക് വേണ്ടി മാത്രമല്ല ജ്ഞാനികൾക്കും വേണ്ടി എഴുതപ്പെട്ട പുസ്തകം?
സദൃശവാക്യങ്ങൾ
3. ജ്ഞാനികളിൽ ജ്ഞാനി?
ശലോമോൻ
4. സദൃശവാക്യങ്ങൾ എഴുതിയ വ്യക്തി?
ശലോമോൻ
5. ശലോമോന്റെ കാലത്തിനു മുമ്പും മദ്ധ്യപൂർവ്വദേശത്ത് ………. നില നിന്നിരുന്നു
സദൃശവാക്യങ്ങൾ
6. സദൃശവാക്യങ്ങൾ ഒറ്റ പുസ്തകമായി ക്രോഡീകരിച്ച കാലം?
ബി.സി 350
7. സദൃശവാക്യങ്ങളിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
31
8. സദൃശവാക്യങ്ങളെ എത്ര ഭാഗങ്ങളാക്കി തിരിക്കുന്നു?
7
9. സദൃശവാക്യങ്ങൾ ഒന്നാം ഭാഗം അറിയപ്പെടുന്ന പേര്?
ജ്ഞാനകീർത്തനങ്ങൾ
10. 'ജ്ഞാനത്തിന്റെയും ഭോഷത്വത്തിന്റെയും ഗുണദോഷങ്ങളെ' കുറിച്ച് വിവരിക്കുന്ന അദ്ധ്യായം?
9-ാം
11. ശലോമോന്റെ സദൃശവാക്യങ്ങൾ ഒന്നാം സഞ്ചിക അറിയപ്പെടുന്ന പേര്?
ജ്ഞാനകീർത്തനങ്ങൾ
12. നീതിയെക്കുറിച്ചുള്ള വിസ്താരം ധാരാളമായി കാണുന്ന സദൃശവാക്യങ്ങൾ?
ശലോമോന്റ് സദൃശവാക്യങ്ങൾ (2-ാം സഞ്ചിക)
13. സദൃശവാക്യ പുസ്തകത്തിലെ 2-ാം ഗണം അറിയപ്പെടുന്ന പേര്?
ശലോമേന്റെ സദൃശവാക്യങ്ങൾ (2-ാം സഞ്ചിക)
14. സദൃശവാക്യ പുസ്തകത്തിലെ 3-ാം ഗണം അറിയപ്പെടുന്ന പേര്?
ജ്ഞാനികളുടെ വചനങ്ങൾ
15. ഒരു ഇൗജിപ്ഷ്യൻ ജ്ഞാനഗ്രന്ഥം?
അമെനൊപ്
16. നാലാം ഭാഗം അറിയപ്പെടുന്ന പേര്?
ജ്ഞാനികളുടെ വചനങ്ങൾ 2-ാം ഭാഗം
17. 5-ാം ഭാഗം അറിയപ്പെടുന്ന പേര്?
ശലോമോന്റെ സദൃശവാക്യങ്ങൾ മൂന്നാം സഞ്ചിക
18. 5-ാം ഭാഗം എഴുതിയതാര്?
ഹെസക്കിയ രാജാവിന്റെ സ്നേഹിത•ാർ
19. ആഗൂറിന്റെ പിതാവ്?
യാക്കി
20. 6-ാം ഭാഗം അറിയപ്പെടുന്ന പേര്?
ആഗൂറിന്റെ വചനങ്ങൾ
21. 30 വാക്യങ്ങളിലുള്ള 20-ാം അദ്ധ്യായം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
ആഗൂർ
22. 7-ാം ഭാഗം അറിയപ്പെടുന്ന പേര്?
മുയേൽ രാജാവിന്റെ വചനങ്ങൾ
23. 7-ാം ഭാഗം ഏത്?
31-ാം
24. ജ്ഞാനത്തെക്കുറിച്ച് പറയുന്ന സദൃശവാക്യം?
8-ാം
25. സകല സൃഷ്ടിയുടെയും ഉറവിടം ………. ആണ്.
ജ്ഞാനം
26. ജ്ഞാനം ക്രിസ്തു തന്നെയാണ് എന്ന് പറഞ്ഞതാര്?
വി. പൗലോസ് അപ്പൊസ്തലൻ
27. ഏതു ലേഖനങ്ങളിൽ?
കൊലോസ്യർ, കൊരിന്ത്യർ
28. ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കുന്നു. പക്ഷെ ………. പെറ്റമ്മയെ നിന്ദിക്കുന്നു.
മൂഢനോ
29. ജ്ഞാനമുള്ള മകൻ പിതാവിനെ സന്തോഷിപ്പിക്കുന്നു. ………. മകൻ അമ്മയ്ക്കു വ്യസനഹേതുവാകുന്നു.
ഭോഷനായ
പാഠം - 4
സഭാപ്രസംഗി
1. എബ്രായ വേദപുസ്തകത്തിന്റെ കൊഹ്ലാത്ത് എന്ന് അറിയപ്പെടുന്ന പുസ്തകം?
സഭാപ്രസംഗി
2. കൊഹ്ലാത്ത് എന്ന വാക്കിന്റെ അർത്ഥം?
സഭയിൽ പ്രസംഗിക്കുന്നവൻ
3. സഭാപ്രസംഗിയെ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിരിക്കുന്ന പേര്?
എക്ലിസിയാസ്റ്റസ്
4. എക്ലിസിയാസ്റ്റസ് എന്ന പദത്തിന്റെ അർത്ഥം?
സഭയിലുള്ളവൻ, സഭയിൽ പ്രസംഗിക്കുന്നവൻ
5. സഭാപ്രസംഗിയുടെ ഗ്രന്ഥകർത്താവ്?
ശലോമോൻ
6. എത്ര അദ്ധ്യായങ്ങൾ?
12
7. മുഖ്യ ചിന്താവിഷയം?
വ്യർത്ഥതയും ദൈവഭക്തിയും
8. സഭാപ്രസംഗിയുടെ പിതാവ്?
ദാവീദ്
9. ഏറ്റവും വലിയ സുഖം എന്താണ്?
ദൈവവുമായുള്ള ബന്ധത്തിൽ നിന്നും ലഭിക്കുന്നത്.
10. നാം എന്തിനാണ് ശ്രമിക്കേണ്ടത്?
ദൈവപ്രസാദം നേടാൻ
11. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ഏക ഇടയൻ നൽകുന്ന ………. ആണ്.
നിത്യജീവൻ
12. ദൈവത്തെ കൂടാതെയുള്ള ജ്ഞാനസമ്പാദനം ………..
വ്യർത്ഥമാണ്.
13. സഭാപ്രസംഗിയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രവൃത്തി ഏത്?
ദൈവജ്ഞാനവും ദൈവിക സമ്പത്തും പ്രാപിക്കുക.
പാഠം - 5 ഉത്തമഗീതം
1. ഉത്തമഗീതത്തിൽ എത്ര പാട്ടുകൾ ഉണ്ട്?
6 പാട്ടുകൾ
2. ………. ദിവസം ഉത്തമഗീതത്തിലെ പാട്ടുകൾ പള്ളിയിൽ പാടുന്ന ഒരു പതിവ് യഹൂദ•ാരുടെ ഇടയിൽ ഉണ്ടായിരുന്നു.
പെസഹാ പെരുന്നാളിന്റെ 8-ാം ദിവസം
3. ആദിമ കൈ്രസ്തവർ ………. ഉം ………. ഉം തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ കാണുന്നത്.
ക്രിസ്തുവും സഭയും
4. ഉത്തമഗീതത്തിന്റെ ഗ്രന്ഥകർത്താവ്?
ശലോമോൻ
5. ………. ലാണ് ഇന്നത്തെ രൂപത്തിലുള്ള ഉത്തമഗീതം ക്രോഡീകരിച്ചതെന്ന് ആധുനിക പണ്ഡിത•ാർ അഭിപ്രായപ്പെടുന്നുണ്ട്.
ബി.സി 3-ാം നൂറ്റാണ്ടിൽ
6. ഉത്തമഗീതത്തിലെ മണവാട്ടി?
ശൂലേംകാരി സ്ത്രീ
7. മണവാളൻ ആര്?
ശലോമോൻ രാജാവ്
8. മണവാട്ടിയുടെ തോഴിമാർ?
യെരുശലേം പുത്രിമാർ
9. വടക്ക് ………. മുതൽ തെക്ക് ………. വരെ നീണ്ടു കിടക്കുന്നു ഇൗ രംഗസജ്ജീകരണങ്ങൾ.
വെബനോൻ മുതൽ ഇൗജിപ്ത്
10. പഴയ നിയമത്തിൽ ………. കർത്താവിന്റെ മണവാട്ടിയാണ്.
ഇസ്രായേൽ
11. പുതിയ നിയമത്തിൽ ………. യേശു ക്രിസ്തുവിന്റെ മണവാട്ടിയാണ്.
ക്രിസ്തീയ സഭ
പാഠം - 6 ഇതര കാനോനിക ഗ്രന്ഥങ്ങൾ
1. പ്രൊട്ടസ്റ്റന്റ് വേദപുസ്തകം പകരം പദം?
സത്യവേദ പുസ്തകം
2. ………. സഭകൾ ഇതര കാനോനിക ഗ്രന്ഥങ്ങളെ വേദപുസ്തകത്തിന്റെ ഭാഗമായി കണക്കാക്കുന്നില്ല.
പ്രൊട്ടസ്റ്റന്റ്
3. അപ്പോക്രീഫാ അർത്ഥം?
രഹസ്യമായ, മറഞ്ഞിരിക്കുന്ന
4. തൂബീദിന്റെ ഗോത്രം?
നഫ്താലി
5. തൂബീദിനെ നാടുകടത്തിയത് എങ്ങോട്ട്? എന്ന്?
നിനുവെ (ബി.സി 721-ൽ)
7. ബി.സി 2-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അപ്പോക്രീഫാ ഗ്രന്ഥം?
യൂദിത്ത്
8. യൂദിത്ത് വധിച്ച പടനായകൻ?
എൽഫർണസ്
9. സൈന്യം വളഞ്ഞ ഇസ്രായേൽ പട്ടണം?
ബെതുലിയ
10. യഹുദ•ാരെ നശിപ്പിക്കുവാനുള്ള കൽപന രാജാവിന്റെ പേരിൽ തയ്യാറാക്കിയ വ്യക്തി?
ഹാമാൻ
11. ബി.സി 1-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കനോനിക ഗ്രന്ഥം?
മഹാജ്ഞാനം
12. മഹാജ്ഞാനം ആരുടെ പേരിലാണ് അിറയപ്പെടുന്നത്?
ശലോമോൻ
13. സിറാക്കിന്റെ ജ്ഞാനം എന്നറിയപ്പെടുന്ന പുസ്തകം?
യേശൂബാർ ആസീറേ
14. എക്ലിസീയാറ്റിക്കസ്, പ്രഭാപ്പകൽ എന്നെല്ലാം അറിയപ്പെടുന്ന പുസ്തകം?
യെശുബാർ ആസീറേ
15. ബാർ ആസീറേയുടെ പൂർണനാമം?
യേശൂബാർ ശെമവൂൻ
16. മക്കാബിയരുടെ കാലത്ത് ജീവിച്ചിരുന്ന കാനോനിക ഗ്രന്ഥകർത്താവ്?
യേശൂബാർ ആസീറെ
17. യേശൂബാർ ആസീറെ ഏതു പുസ്തകവുമായി ബന്ധപ്പെട്ടു കിടക്കുന്നു?
സദൃശവാക്യങ്ങൾ
18. ബാബിലോണിൽ അടിമകളായിരുന്ന പ്രവാസികളായ യഹൂദ•ാർക്ക് വേണ്ടി എഴുതിയ ലേഖനം?
ഏറമിയായുടെ ലേഖനം
19. ഉടനീളം വിഗ്രഹങ്ങളുടെ അശക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന ലേഖനം?
ഏറമിയായുദെ ലേഖനം
20. ബറൂക്കിന്റെ പിതാവ്?
നേറി
22. ഏറമിയ പ്രവാചകന്റെ കൂട്ടാളി?
ബറൂക്ക്
23. ………. തന്റെ പ്രവചനങ്ങളെല്ലാം ബാറൂക്കിന് പറഞ്ഞുകൊടുത്ത് എഴുതിച്ചു എന്ന് കരുതപ്പെടുന്നു.
ഏറമിയ
24. പെശീത്താ ബൈബിളിൽ മാത്രം കാണുന്ന കാനോനിക ഗ്രന്ഥം?
ബറൂക്ക് 1
25. ദാനിയേലിന്റെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പെൺകുട്ടിയുടെ പേര്?
ശൂശാൻ
26. അലക്സാണ്ടർ ചക്രവർത്തിക്കു ശേഷം രാജാവായതാര്? എന്ന്?
അന്തിയാക്കോസ് എഫിഫാനസ് നാലാമൻ, ബി.സി 175
27. സെലൂക്യസ് നിക്കേറ്റർ രാജാവിന്റെ യഥാർത്ഥ പേര്?
അന്തിയാക്കോസ് എഫിഫാനസ് നാലാമൻ
28. മക്കാബ്യരുടെ തലവൻ?
യൂദാമക്കാബി
29. യൂദാമക്കാബിയുടെ പിതാവ്?
മത്യാസ് (മത്തത്തിയാസ്)
30. മരണാന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസം ഏറ്റവും കൂടുതൽ കാണുന്ന ഒരു പുസ്തകം?
മക്കാബ്യരുടെ പുസ്തകം
31. സത്യവേദപുസ്തകത്തിൽ ഇല്ലാത്തതും വി. ഗ്രന്ഥത്തിൽ ഉൾപ്പെട്ട പുസ്തകങ്ങൾ ………. പേരിൽ അറിയപ്പെടുന്നു?
ഇതര കാനോനിക ഗ്രന്ഥങ്ങൾ
32. സെലൂക്കസ് നിക്കേറ്റർ രാജാവിനോട് പോരാടിയ യഹൂദർ?
മക്കാബ്യർ
33. വിഗ്രഹ ആരാധനയ്ക്കെതിരെ പ്രബോധനം നടത്തുന്ന ഗ്രന്ഥം?
ഏറമിയായുടെ ലേഖനം
ഭാഗം - 2 പുതിയ നിയമം
പാഠം - 7 വി. പൗലോസിന്റെ ലേഖനങ്ങൾ
1. പുതിയ നിയമത്തിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?
27
2. എത്ര സുവിശേഷങ്ങൾ?
4
3. എത്ര ലേഖനങ്ങൾ?
21
4. വി. പൗലോസിന്റെ ലേഖനങ്ങൾ എത്ര?
14
5. പൊതുവിലുള്ള ലേഖനങ്ങൾ എത്ര?
7
6. പൊതുവിലുള്ള ലേഖനങ്ങളുടെ മറ്റൊരു പേര്?
കാതോലിക ലേഖനങ്ങൾ (സാർവത്രിക ലേഖനങ്ങൾ)
7. കൈ്രസ്തവ സഭയുടെ ഏറ്റവും വിലപ്പെട്ട സമ്പത്ത്?
വി. പൗലോസിന്റെ ലേഖനങ്ങൾ
8. പുതിയ നിയമത്തിലെ ആദ്യത്തെ ലേഖനം?
തെസലോനിക്യർക്കുള്ള ലേഖനം
9. സുവിശേഷ പ്രബോധന ലേഖനങ്ങളുടെ മറ്റൊരു പേര്?
പ്രധാന ലേഖനങ്ങൾ
10. വി. പൗലോസ് കാരാഗൃഹത്തിൽ കിടന്നപ്പോൾ എഴുതിയ ലേഖനങ്ങൾ അറിയപ്പെടുന്ന പേര്?
കാരാഗൃഹ ലേഖനങ്ങൾ
11. വി. പൗലോസിന്റെ മറ്റു ലേഖനങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന ലേഖനം?
എബ്രായർക്കുള്ള ലേഖനം
12. വി. പൗലോസിന്റെ വേദശാസ്ത്രം ………. കേന്ദ്രീകൃതമാണ്.
ക്രിസ്തു
13. സുവിശേഷം എന്ന പദം പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് … ………. ആണ്.
വി. പൗലോസ്
14. പൊതുവിലുള്ള ലേഖനങ്ങളുടെ മറ്റൊരു പേര്?
സാർവത്രിക ലേഖനങ്ങൾ
15. ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള ബന്ധം സുസാധ്യമാക്കുന്ന കൂദാശ?
വി. കുർബ്ബാന
16. പൗലോസ് സ്ഥാപിച്ച സഭകളുടെ അദ്ധ്യക്ഷ•ാർക്കെഴുതിയ ലേഖനം?
ഇടയ ലേഖനങ്ങൾ
17. വി.പൗലോസിന്റെ ആദ്യത്തെ ലേഖനം?
1 തെസലോനിക്യർ
പാഠം - 8 പ്രാരംഭ ലേഖനങ്ങൾ
1. മാസിഡോണിയ പ്രദേശത്തെ ഒരു മനോഹര നഗരം?
തെലസലോനിക്യ
2. തെസലോനിക്യ നഗരത്തിന്റെ ഇപ്പോഴത്തെ പേര്?
സലോനിക്കി
3. വി. പൗലോസ് തന്റെ എത്രാമത്തെ മിഷനറി യാത്രയ്ക്കിടയിലാണ് തെസലോനിക്യയിൽ എത്തിയത്?
2-ാം
4. വി. പൗലോസിന്റെ പ്രഥമ ലേഖനം?
തെസലോനിക്യർക്കുള്ള 1-ാം ലേഖനം
5. വി. പൗലോസ് തെസലോനിക്യർക്കുള്ള ലേഖനങ്ങൾ എഴുതിയ വർഷം?
എ.ഡി 52-ൽ
6. തെസലോനിക്യ സഭയ്ക്കും വി. പൗലോസിനും ഇടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിച്ചതാര്?
തീമോത്തെയോസ്
7. മരിച്ചുപോയവരുടെ പുനരുത്ഥാനത്തെപ്പറ്റി ഉറപ്പു കൊടുക്കുന്ന വി. പൗലോസിന്റെ ലേഖനം?
1 തെസലോനിക്യർ
8. കർത്താവിന്റെ പുനരാഗമനം ആ തലമുറയിൽ സംഭവിക്കുമെന്ന് വി. പൗലോസ് രേഖപ്പെടുത്തിയ ലേഖനം?
1 തെസലോനിക്യർ
പാഠം - 9 സുവിശേഷ പ്രബോധന ലേഖനങ്ങൾ
1. വി. പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റവും വലുത്?
റോമർക്കുള്ള ലേഖനം
2. വാണിജ്യപരമായി ലോക തലസ്ഥാനമായിരുന്ന നഗരം?
റോമാ നഗരം
3. റോമർക്കുള്ള ലേഖനം എഴുതിയതെവിടെ വച്ച്?
കോരിന്തിൽ വച്ച്
4. റോമർക്കുള്ള ലേഖനം കൊടുത്തയച്ചതാരുടെ പക്കൽ?
ഫൂബി
5. താൻ സ്ഥാപിക്കുകയോ സന്ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത സഭയ്ക്ക് വി. പൗലോസ് എഴുതിയ ലേഖനം?
റോമർക്കുള്ള ലേഖനം
6. കൻക്രിയാസ് സഭയുടെ ശുശ്രൂഷക്കാരി?
ഫൂബി
7. വി. പൗലോസ് "പുറജാതികളുടെ ശ്ലീഹ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലേഖനം?
റോമർക്കുള്ള ലേഖനം
8. ………. നഗരം ഗ്രീസിലെ അതിപ്രധാനമായ വാണിജ്യകേന്ദ്രവും തുറമുഖവുമായിരുന്നു.
കോരിന്ത് നഗരം
9. കോരിന്ത്യർക്കുള്ള രണ്ടാം ലേഖനം കൊടുത്തയച്ചത് ആരുടെ പക്കൽ?
തീത്തോസ്
10. പല സഭകൾക്കായി എഴുതിയ ലേഖനം?
ഗലാത്യർക്കുള്ള ലേഖനം
11. അബദ്ധ സുവിശേഷ പ്രവർത്തകരെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം?
ഗലാത്യർ
12. പുറജാതികളുടെ ശ്ലീഹ?
വി. പൗലോസ്
13. റോമാ ലേഖനത്തിലെ പ്രധാന ചിന്താവിഷയം?
വിശ്വാസത്താലുള്ള നീതികരണം
14. ജൂലിയസ് സീസർ പുതുക്കി പണിത ഗ്രീക്ക് പ്രദേശത്തെ റോമാ ഗവൺമെന്റിന്റെ ആസ്ഥാനം?
കോരിന്ത്
15. കോരിന്ത് സഭയിലെ തൃപ്തികരമല്ലാത്ത ചില വിവരങ്ങൾ വി. പൗലോസ് അറിഞ്ഞത് ആരു മുഖാന്തിരം?
ക്ലോവെയുടെ ആളുകൾ
16. ഗലാത്യ ലേഖനത്തിലെ പ്രധാന ചിന്താവിഷയം?
കൃപയാലുള്ള രക്ഷയും വിശ്വാസത്താലുള്ള നീതികരണം
17. കോരിന്ത് സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പൗലോസ് അയച്ച ശിഷ്യൻ?
തീത്തോസ്
18. ക്രിസ്തുവിലൂടെ ലഭിക്കുന്ന ………. മൂലം മാത്രമെ പാപിയായ മനുഷ്യന് ദൈവമുമ്പാകെ നീതീകരണം ലഭിക്കുകയുള്ളു.
പാപക്ഷമ
പാഠം - 10 കാരാഗൃഹ ലേഖനങ്ങൾ
1. വി. പൗലോസ് കാരാഗൃഹത്തിൽ കഴിഞ്ഞത് എവിടെയായിരുന്നു?
റോമിൽ
2. വി. പൗലോസിന്റെ കാരാഗൃഹവാസ കാലം?
എ.ഡി 60-62
3. കാരാഗൃഹ ലേഖനങ്ങൾ എഴുതിയത് എന്ന്?
എ.ഡി 60-62
4. ഏഷ്യ മൈനറിലെ ഒരു പ്രധാനപ്പെട്ട നഗരം?
എഫേസോസ്
5. തീമോത്തെയോസ് മെത്രാപ്പോലീത്തയായിരുന്ന സഭ?
എഫേസോസ്
6. എഫേസ്യർക്കുള്ള ലേഖനം കൊടുത്തയച്ചത് ആരുടെ വശം?
തുഹിക്കോസ്
7. ക്രിസ്ത്യാനിയുടെ പഴയ നില?
മരിച്ച അവസ്ഥ
8. ക്രിസ്ത്യാനിയുടെ പുതിയ നില?
ജീവിക്കുന്നവർ
9. അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവ്?
ഫിലിപ് ചക്രവർത്തി
10. ഫിലിപ്പീയ നഗരം സ്ഥാപിച്ചത് ആരം?
ഫിലിപ് ചക്രവർത്തി
11. യൂറോപ്പ് വൻകരയിൽ വി. പൗലോസ് ഒന്നാമത് സഭ സ്ഥാപിച്ചത് എവിടെ?
ഫിലിപ്പ്യ
12. വി. പൗലോസ് ഫിലിപ്പ്യർക്കുള്ള ലേഖനം കൊടുത്തയച്ചത് ആരുടെ പക്കൽ?
എപ്പപ്രോദോത്ത്
13. വി. പൗലോസിന് പണം എത്തിച്ച് കൊടുത്ത വ്യക്തി?
എപ്പപ്രോദോത്ത്
14. പഴയനിയമത്തിലെ ഒറ്റ ഉദ്ധരണികൾ പോലും ഇല്ലാത്ത ലേഖനം?
ഫിലിപ്പ്യർക്കുള്ള ലേഖനം
15. കുറ്റാരോപണങ്ങൾ കുറവായും പ്രശംസ വാചകങ്ങൾ കൂടുതലായും കാണുന്ന ലേഖനം?
ഫിലിപ്പ്യർ
16. ഏഷ്യമൈനറിലെ ഫ്രൂഗിയായോടു ബന്ധപ്പെട്ട നഗരം?
കൊലോസ്യ
17. കൊലോസ്യ സഭ സ്ഥാപിച്ചതാര്?
എപ്പഫ്രാസ്
18. ദൂതാരാധന നടത്തിയിരുന്ന സഭ?
കൊലോസ്യ സഭ
19. വി. പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റവും ചെറുത്?
ഫിലമോനുള്ള ലേഖനം
20. ഫിലമോന്റെ ദേശം?
കൊലോസ്യ
21. ഒടുവിൽ രക്തസാക്ഷിയായിതീർന്ന കൊലോസ്യ സഭയിലെ എപ്പിസ്കോപ്പ?
ഫിലമോൻ
22. ഫിലമോന്റെ അടിമ?
ഒനേസിമോസ്
23. വി. പൗലോസ് ഒനേസിമോസിനൊപ്പം അയച്ച വ്യക്തി?
തുഹിക്കോസ്
24. വിശ്വാസികൾക്ക് ക്രിസ്തു മൂലം ലഭിക്കുന്ന പാപക്ഷമയെ ………. ദൃഷ്ടാന്തത്തിലൂടെ വി. പൗലോസ് ചിത്രീകരിക്കുന്നു.
ഫിലമോന്റെ
25. ………. ന്യായപ്രമാണ പ്രകാരം ശിക്ഷാർഹനെങ്കിലും കൃപയാൽ രക്ഷ പ്രാപിക്കുന്നു.
ഒനേസിമോസ്
26. വി. പൗലോസിന്റെ ശിഷ്യനായിരുന്ന ………. മെത്രാപ്പോലീത്തയായി എഫേസോസിലെ സഭയെ നയിച്ചിരുന്നു.
തീമോത്തെയോസ്
27. സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന വി. പൗലോസിന്റെ ലേഖനം?
എഫേസ്യർക്കുള്ള ലേഖനം
28. ഫിലമോനുള്ള ലേഖനത്തിൽ എത്ര വാക്യങ്ങൾ?
25
പാഠം - 11 ഇടയലേഖനങ്ങൾ
1. ………. നൂറ്റാണ്ട് മുതലാണ് ഇടയലേഖനങ്ങൾ എന്ന പേര് ഉപയോഗിക്കുവാൻ തുടങ്ങിയത്.
18-ാം നൂറ്റാണ്ടു മുതൽ
2. വി. പൗലോസിന്റെ ആദ്യ സുവിശേഷ യാത്രയിൽ ലൂസ്ത്രയിലെ പ്രവർത്തനഫലമായി ക്രിസ്ത്യാനിയായ കുടുംബം ആരുടെ?
തീമോത്തെയോസിന്റെ
3. തീമോത്തെയോസിന്റെ അമ്മയുടെ പേര്?
യൂനിക്ക
4. തീമോത്തെയോസിന്റെ വലിയമ്മ?
ലോവാസ്
5. വി. പൗലോസിന്റെ ഉറ്റ മിത്രങ്ങൾ?
തീമോത്തെയോസും, ലൂക്കോസും
6. രക്തസാക്ഷിയായി തീർന്ന എഫേസോസിലെ എപ്പിസ്കോപ്പ?
തീമോത്തെയോസ്
7. 1 തീമെത്തെയോസ് എഴുതിയ വർഷം?
എ.ഡി 66-ൽ
8. 2 തീമോത്തെയോസ് എഴുതിയ വർഷം?
എ.ഡി 66-ൽ
9. വി. പൗലോസിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനിയായ ഗ്രീക്കുകാരൻ?
തീത്തോസ്
10. ക്രേത്തയിലെ എപ്പിസ്കോപ്പ?
തീത്തോസ്
11. തീത്തോസിനുള്ള ലേഖനം എഴുതിയ വർഷം?
എ.ഡി 65-ൽ
12. പൗരോഹിത്യ സ്ഥാനികളുടെ യോഗ്യതകളെപ്പറ്റി പ്രതിപാദിക്കുന്ന വി. പൗലോസിന്റെ ലേഖനം?
1 തീമോത്തെയോസ്
13. വി. പൗലോസ് വാഴിച്ച ക്രേത്തയിലെ എപ്പിസ്കോപ്പ?
തീത്തോസ്
പാഠം - 12 എബ്രായർക്കെഴുതിയ ലേഖനം
1. പാലസ്തീനിലുള്ള യഹൂദ ക്രിസ്ത്യാനികൾക്കായി എഴുതിയ ലേഖനം?
എബ്രായർക്കെഴുതിയ ലേഖനം
2. ക്രിസ്തു യഹൂദ മതത്തെക്കാൾ ഉന്നതനാണ് എന്ന് തെളിയിക്കുന്ന ലേഖനം?
എബ്രായർക്ക് എഴുതിയ ലേഖനം
3. ക്രിസ്തുവിനെ മോശയെക്കാളും ന്യായപ്രമാണത്തെക്കാളും ഉന്നതനായി കാണിച്ചിരിക്കുന്ന വി. പൗലോസിന്റെ ലേഖനം?
എബ്രായർക്കെഴുതിയ ലേഖനം
4. വി. പൗലോസിന്റെ ലേഖനങ്ങളിൽ നിന്നും വ്യത്യസ്തമായ വി. പൗലോസിന്റെ ലേഖനം?
എബ്രായർക്കെഴുതിയ ലേഖനം
5. എബ്രായർക്കുള്ള ലേഖനം എന്ന് എഴുതി?
എ.ഡി 67-ൽ
6. ഏതു ഭാഷയിൽ എഴുതി?
എബ്രായ ഭാഷയിൽ
7. എവിടെ വച്ച് എഴുതി?
ഇറ്റലിയിൽ
8. എബ്രായർക്കുള്ള ലേഖനം ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
വി. ലൂക്കോസ്
9. ക്രിസ്തു ………. ന്റെ ക്രമ പ്രകാരം എന്നേക്കുമായി മഹാപുരോഹിതനാണെന്ന് വി. പൗലോസ് എബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നു.
മൽക്കിസദേക്കിന്റെ
10. പഴയനിയമം പുതിയനിയമത്തിന്റെ നിഴലായിരുന്നു എന്ന് പ്രതിപാദിക്കുന്ന ലേഖനം?
എബ്രായർക്കെഴുതിയ ലേഖനം
11. വി. പൗലോസിന്റെ അഭിപ്രായത്തിൽ ക്രിസ്തു ആരുടെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ ആണ്?
മൽക്കിസദേക്കിന്റെ
പാഠം - 13 കാതോലിക ലേഖനങ്ങൾ - 1
1. ഏതെങ്കിലും ഒരു സ്ഥലത്തെ സഭയ്ക്കു വേണ്ടിയോ വ്യക്തിക്കും വേണ്ടിയോ എഴുതിയതല്ലാത്ത ലേഖനങ്ങൾ അറിയപ്പെടുന്ന പേര്?
കാതോലിക ലേഖനങ്ങൾ
2. പൊതുവിലുള്ള ലേഖനങ്ങൾക്ക് കാതോലിക ലേഖനങ്ങൾ എന്ന പേര് നൽകിയതാര്?
സഭാ പിതാവായ യൗസേബിയോസ്
3. പുതിയനിയമത്തിൽ ………. യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ട്.
5
4. യൂദാശ്ശീഹായുടെ പിതാവ്?
യാക്കോബ്
5. ഉൗർശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനും പുണ്യവാനും ശ്ലീഹായും സഹദായും?
വി. യാക്കോബ്
6. മോർ യാക്കോബിനെ ഒാർക്കുന്ന തുബ്ദേൻ?
5-ാം തുബ്ദേൻ
7. ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കായി എഴുതിയിരിക്കുന്ന ലേഖനം?
വി. യാക്കോബിന്റെ ലേഖനം
8."പുതിയനിയമത്തിലെ സദൃശവാക്യങ്ങൾ' എന്ന് വിളിക്കപ്പെടുന്ന ലേഖനം?
വി. യാക്കോബ് എഴുതിയ ലേഖനം
9. കാതോലിക ലേഖനങ്ങളിൽ പ്രാരംഭകാലം മുതൽ ആധികാരികമായും അംഗീകാരം ലഭിച്ച ലേഖനം?
വി. പത്രോസിന്റെ ഒന്നാം ലേഖനം
10. പ്രവാസികളായ വിശുദ്ധർക്കു എഴുതിയ ലേഖനം?
വി. പത്രോസിന്റെ ഒന്നാം ലേഖനം
11. 1 പത്രോസ് എഴുതിയത് എവിടെ വച്ച്?
റോമിൽ
12. പത്രോസിന്റെ ഒന്നാം ലേഖനം എഴുതിയതാര്?
സിൽവാനോസ്
13. കള്ള ഉപദേഷ്ടാക്കളെ വെള്ളമില്ലാത്ത കിണറുകൾ, കൊടുങ്കാറ്റിൽ ഉലയുന്ന മേഘങ്ങൾ എന്നിവയോടു ഉപമിച്ചിരിക്കുന്ന ലേഖനം?
വി. പത്രോസിന്റെ രണ്ടാം ലേഖനം
14. തന്റെ മരണം അടുത്തിരിക്കുന്നതായി വി. പത്രോസ് സൂചന നൽകുന്ന ലേഖനം?
വി. പത്രോസിന്റെ രണ്ടാം ലേഖനം
പാഠം - 14 കാതോലിക ലേഖനങ്ങൾ - 2
1. യേശുക്രിസ്തുവിന്റെ വത്സല ശിഷ്യൻ?
വി. യോഹന്നാൻ ശ്ലീഹ
2. ദുരുപദേശകരെ "വ്യാജ മ്ശിഹമാൻ', "കള്ള പ്രവാചക•ാർ' എന്ന് ചിത്രീകരിച്ചിരിക്കുന്ന ലേഖനം?
വി. യോഹന്നാന്റെ 1-ാം ലേഖനം
3. സ്നേഹത്തിന്റെ അപ്പൊസ്തലൻ?
വി. യോഹന്നാൻ ശ്ലീഹ
4. വി. യോഹന്നാന്റെ സുവിശേഷവുമായി ബന്ധപ്പെട്ടു കിടക്കുന്ന ലേഖനം
1 യോഹന്നാൻ
5. കൂറിയ എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം?
സ്ത്രീ
6. മ്ശിഹാ ജഡത്തിൽ വന്നു എന്ന് ഏറ്റു പറയാത്തവരെ "വഞ്ചക•ാർ' എന്ന് വിളിച്ചത് ആര്? ഏതു ലേഖനത്തിൽ?
വി. യോഹന്നാൻ, 2 യോഹന്നാൻ
7. വി. യോഹന്നാൻ ശ്ലീഹ തന്റെ മൂന്നാം ലേഖനം ആരെ സംബോധന ചെയ്തുകൊണ്ടാണ് എഴുതിയത്?
ഗായോസ്
8. വി. യാക്കോബിന്റെ സഹോദരനായിരുന്ന ലേഖന കർത്താവ്?
വി. യൂദ
9. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം വിശ്വാസികളായവർ?
വി. യാക്കോബും വി. യൂദായും
10. വി. യൂദായുടെ ലേഖനവുമായി പരസ്പര ബന്ധം ഉള്ള ലേഖനം?
2 പത്രോസ്
11. വി. യൂദായുടെ ലേഖനത്തിൽ ഏതു അപ്പോക്രീഫാ ഗ്രന്ഥങ്ങളുടെ ആശയങ്ങളും ഉദ്ധരണികളുമാണ് കാണുന്നത്?
ഫാനോക്കിന്റെ പുസ്തകം, മോശയുടെ ആരോഹണം
12. ദുരുപദേഷ്ടാക്കളെ കായീനോടും ബിലെയാമിനോടും കോഹരിനോടും ഉപമിച്ചിരിക്കുന്ന ലേഖന കർത്താവ്?
വി. യൂദാശ്ലീഹ
13. വി. യോഹന്നാന്റെ 1-ാം ലേഖനത്തിലെ മുഖ്യ ചിന്താവിഷയം?
ദൈവവുമായുള്ള സജീവ എെക്യം
14. വി. യോഹന്നാന്റെ 3-ാം ലേഖനത്തിലെ മുഖ്യ ചിന്താവിഷയം?
സത്യത്തിൽ നടക്കുക
15. ദൈവത്തിന് സ്തോത്രം അർപ്പിച്ച് ഉപസംഹരിക്കപ്പെട്ടിരിക്കുന്ന ലേഖനം?
വി. യൂദായുടെ ലേഖനം
പാഠം - 15 വെളിപ്പാട് പുസ്തകം
1. വെളിപ്പാട് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ്?
വി. യോഹന്നാൻ ശ്ലീഹ
2. വി. യോഹന്നാൻ ശ്ലീഹായെ നാടു കടത്തിയ ചക്രവർത്തി?
ഡൊമിഷ്യൻ ചക്രവർത്തി
3. ഡൊമിഷ്യൻ ചക്രവർത്തിയുടെ ഭരണകാലം?
എ.ഡി 90-95
4. വി. യോഹന്നാനെ നാടുകടത്തിയത് എങ്ങോട്ട്?
പത്മോസ് ദ്വീപ്
5. പത്മോസ് ദ്വീപ് ഏതു കടലിലാണ്?
ഇൗജിയൻ
6. വി. യോഹന്നാൻ മോചിതനായ വർഷം?
എ.ഡി 96-ൽ
7. വെളിപ്പാട് പുസ്തകം എഴുതിയതെവിടെ വച്ച്? എന്ന്?
എഫേസോസിൽ (എ.ഡി 96-ൽ)
8. വെളിപ്പാട് പുസ്തകം എഴുതിയതാർക്ക്?
ആസ്യായിലെ ഏഴു സഭകൾക്ക്
9. അപ്പോകാലിപ്സ്സ് എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം?
അനാവരണം ചെയ്യുക
10. സുറിയാനിയിലെ ആദ്യ അക്ഷരം?
ഒാലാഫ്
11. അവസാന അക്ഷരം?
താവ്
12. യേശുവിനെ "പ്രകാശമുള്ള ഉദയ നക്ഷത്രം' എന്ന് വിളിക്കുന്നത് ഏത് പുസ്തകത്തിൽ?
വെളിപ്പാട് പുസ്തകത്തിൽ
13. ഒരു ഉടമ്പടി പോലെ അവസാനിക്കുന്ന പുസ്തകം?
വെളിപ്പാട് പുസ്തകം
14. എല്ലാം ന•യും തി•യും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകാത്മകമായ വ്യാഖ്യാനം ആണെന്ന് പ്രസ്താവിക്കുന്ന കാഴ്ചപ്പാട്?
എെഡിയലിസ്റ്റ് കാഴ്ചപ്പാട്
പാഠം - 16 കർത്താവിന്റെ രണ്ടാം വരവ്
1. കർത്താവിന്റെ രണ്ടാം വരവിന് ഗ്രീക്ക് ഭാഷയിൽ പറയുന്ന പേര്?
പറൂസീയ
2. പറൂസീയ എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം?
കർത്താവിന്റെ രണ്ടാം വരവ്
3. ആ ദിവസത്തെക്കുറിച്ചും ആ നാഴികയെക്കുറിച്ചും ………. മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ മാലാഖമാർ പോലും അറിയുന്നില്ല.
പിതാവ്
ഭാഗം - 3 വിശ്വാസ സത്യങ്ങൾ
പാഠം - 17 ത്രിയേക ദൈവം
1. ………. ലൂടെ മാത്രമെ ദൈവത്തിന്റെ ഇൗ അത്ഭുത സ്വഭാവത്തെപ്പറ്റി അല്പമെങ്കിലും മനസ്സിലാക്കാൻ കഴിയുകയുള്ളു.
വിശ്വാസത്തിലൂടെ
2. ക്നൂമാ എന്ന വാക്കിന്റെ അർത്ഥം?
ആളത്വം
3. ദൈവത്തെക്കുറിച്ച് പറയുമ്പോൾ ………. എന്നാണ് പറയുന്നത്?
ത്രിയേക ദൈവം
4. ………. എന്ന ഒരു വാക്ക് വി. വേദപുസ്തകത്തിൽ ഇല്ല.
ത്രിത്വം
5. ദൈവത്തിൽ എത്ര ക്നൂമാകൾ ഉണ്ട്?
മൂന്ന്
പാഠം - 18 ഏക പരിശുദ്ധൻ
1. മിസ്രേമിലെ അടിമത്തത്തിൽ നിന്നും മോചിക്കപ്പെട്ട് കനാനിലെത്തിയ എബ്രായർക്ക് ………. മുഖാന്തിരം ന്യായപ്രമാണം നൽകപ്പെട്ടു.
മോശ
2. ………. കർമ്മാനുഷ്ഠാനങ്ങളിൽ താൽപര്യമില്ലാത്തവരായിരുന്നു.
പ്രവാചക•ാർ
3. ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള മനുഷ്യൻ ശുദ്ധനല്ലെന്ന് പറഞ്ഞതാര്?
ഏശായ
4. ""അവൻ അട്ടഹസിച്ചുകൊണ്ട് നസ്രായനായ യേശുവേ ഞങ്ങൾക്കും നിനക്കും എന്ത്? ഞങ്ങളെ നശിപ്പിക്കുവാൻ നീ വന്നിരിക്കുന്നു. നീ ആരെന്ന് എനിക്ക് അറിയാം. നീ ദൈവത്തിന്റെ പരിശുദ്ധൻ.'' ആര് ആരോട്?
അശുദ്ധാത്മാവ് യേശുവിനോട്
5. ………. നീതിമാനും പരിശുദ്ധനുമാണെന്നറിയുകയാൽ ഹെറോദേസ് അവനെ ഭയപ്പെട്ടു.
യോഹന്നാൻ (സ്നാപക യോഹന്നാൻ)
6. ഗോത്രപിതാവ് ആര്?
അബ്രാഹാം
7. ""പിതാവേ നിന്റെ വചനം സത്യമാകയാൽ അങ്ങയുടെ സത്യം കൊണ്ട് അവരെ വിശുദ്ധീകരിക്കണമേ''. ആര് ആരോട് പറഞ്ഞു?
യേശു പിതാവിനോട്
8. ""ഭൂമിയിലെ സകല വംശങ്ങളും നിന്നാലും നിന്റെ സന്തതിയാലും അനുഗ്രഹിക്കപ്പെടും.'' ആര് ആരോട്?
ദൈവം അബ്രാഹാമിനോട്
9. സകല പാപവും പോക്കി വിശുദ്ധീകരിക്കപ്പെട്ട മനുഷ്യരെ ………. എന്ന് വിളിക്കുന്നു.
വിശുദ്ധർ
10. ""നിന്റെ ദേശത്തുനിന്നും നീ ജനിച്ചിടത്തുനിന്നും നിന്റെ പിതാവിന്റെ ഭവനത്തിൽ നിന്നും ഞാൻ നിന്നെ കാണിക്കുന്ന ദേശത്തേക്കു നീ പോവുക.'' ആര് ആരോട്?
കർത്താവ് അബ്രാഹാമിനോട്
11. വിശുദ്ധീകരണം ദൈവം നിർവഹിക്കുന്നത് ആരിലൂടെയാണ്?
കർത്താവായ യേശുക്രിസ്തുവിലൂടെ
12. ""ഞാൻ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിക്കണം.'' ആര് ആരോട്?
ദൈവം മനുഷ്യരോട്
പാഠം - 19 മാലാഖമാർ
1 . സ്വർഗ്ഗീയ ജീവികളാണ്?
മാലാഖമാർ
2. സൃഷ്ടിക്കപ്പെടതിന്റെ ശേഷം മരണമില്ലാത്തതാർക്ക്?
മാലാഖമാർ
3. "മൂന്ന് പുരുഷ•ാർ' എന്ന് പറഞ്ഞിരിക്കുന്നത് ആരെ?
മാലാഖമാരെ
4. ………. ആണ് മാലാഖമാരെ സൃഷ്ടിച്ചത്?
ദൈവം
5. ""എന്റെ മകന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം തന്റെ മാലാഖയെ നിനക്ക് മുമ്പായി അയയ്ക്കും.'' ആര് ആരോട്?
അബ്രാഹാം തന്റെ ദാസനോട്
6. ""നീ കൈസറിന്റെ മുമ്പിൽ ചെന്നു നിൽക്കും.'' ആര് ആരോട്?
ദൈവത്തിന്റെ മാലാഖ വി. പൗലോസിനോട്
7. ""നിന്റെ കൂടെ യാത്ര ചെയ്യുന്ന എല്ലാവരേയും ദൈവം നിനക്ക് ദാനമായി തന്നിരിക്കുന്നു.'' ആര് ആരോട്?
ദൈവത്തിന്റെ മാലാഖ വി. പൗലോസിനോട്
8. മാലാഖമാർ നശിപ്പിച്ച നഗരം?
സോദോം
9. മാലാഖമാർ ശപിച്ച നഗരം?
മേരോസ്
10. മാലാഖ ശിക്ഷിച്ചതുമൂലം പുഴുത്തരിച്ച് മരിച്ചതാര്?
അവൻ (ഫെറോദേസ്)
11. ""നിങ്ങൾ ഭയപ്പെടേണ്ട ക്രൂശിക്കപ്പെട്ട യേശുവിനെയത്രെ നിങ്ങൾ അന്വേഷിക്കുന്നത്.'' ആര് ആരോട്?
മാലാഖ സ്ത്രീകളോട്
12. തൂബീദിനെയും തോബിയാസിനെയും സഹായിക്കുന്ന മാലാഖ?
റഫായേൽ മാലാഖ
13. ………. ന്റെ പാരമ്പര്യം അനുസരിച്ച് മൂന്ന് ഗണങ്ങൾ വീതം ഉൾക്കൊള്ളുന്ന മൂന്ന് സംഘങ്ങളായി മാലാഖമാർ വിഭജിക്കപ്പെട്ടിരിക്കുന്നു.
മോർ ദിവന്നാസിയോസ്
14. എത്ര ഗണം മാലാഖമാർ ഉണ്ട്?
9
15. എത്ര സംഘം മാലാഖമാർ ഉണ്ട്?
3
16. ഏശായ ദീർഘദർശി കണ്ട മാലാഖ?
സോപ്പേ•ാർ (അഗ്നിമയ•ാർ)
17. സ്തുതിപാഠക•ാരും കാവൽക്കാരുമായ മാലാഖമാർ?
കെരൂബുകൾ
18. മാലാഖമാർ രണ്ടു ഗണങ്ങളായി നിന്ന് ദൈവത്തെ സ്തുതിക്കുന്നത് ദർശനത്തിൽ കണ്ടതാര്?
ഇഗ്നാത്തിയോസ് നൂറോനോ
19. വാഴ്ചകൾ പകരം പദം?
അർക്കാവോസേ•ാർ
മാലാഖമാർ മറുപേര്
സെറാഫുകൾ സ്രോപ്പ•ാർ
കെരൂബുകൾ ക്രോബേ•ാർ
ത്രോണോയികൾ മദത് സേ•ാർ
കർതൃത്വങ്ങൾ മോറാവോസേ•ാർ
ശക്തികൾ ഹൈലാവോസേ•ാർ
അധികാരങ്ങൾ ശൂൽത്തോനേ•ാർ
വാഴ്ചകൾ അർക്കാവോസേൻമാർ
പ്രധാന മാലാഖമാർ റീശൈ മാലാഖ
ദൂത•ാർ മാലാഖ
20. പ്രധാന മാലാഖമാർ ഏത്?
റീശൈ മാലാഖ
21. സ്രേപ്പേ•ാരെ ………. എന്നും പറയാറുണ്ട്
അഗ്നിമയ•ാർ
22. ദൈവത്തിന്റെ ദൂതൻ, ദൂതൻ എന്നൊക്കെ അറിയപ്പെടുന്നതാര്?
മാലാഖമാർ
23. അധികാരങ്ങൾ പകരം പദം?
ശൂൽത്തോനേ•ാർ
പാഠം - 20 വി. സഭ
1. കർത്താവായ യേശുക്രിസ്തു തലയും രക്ഷിതാവുമായിരിക്കുന്ന വിശ്വാസികളുടെ സമൂഹത്തെയാണ് …………. എന്നു പറയുന്നത്.
സഭ
2. പഴയ നിയമ സഭ നിഴലും പുതിയ നിയമ സഭ ……….. ഉം ആണ്.
പൊരുളും
3. ………. വഴി രക്ഷാകര സുവിശേഷം അറിയിച്ചു.
അപ്പോസ്തല•ാർ
4. ………. കാലം മുതൽ യേശുക്രിസ്തുവിന്റെ കാലം വരെ ജീവിച്ച വിശ്വാസികളുടെ സമൂഹത്തെയാണ് പഴയ നിയമ സഭ എന്ന് പറയുന്നത്.
ആദാമിന്റെ
5. വിശ്വാസികളുടെ പിതാവ്?
അബ്രാഹം
6. പഴയ നിയമ സഭ എന്നു പറയുമ്പോൾ യേശുക്രിസ്തുവിന് മുമ്പു വരെയുള്ള ………. നെയാണ് വിവക്ഷിച്ചിക്കുന്നത്.
ഇസ്രായേൽ ജനതയെ
7. പഴയ നിയമ സഭ "ശാരീരിക'മാണ്, പുതിയ നിയമ സഭ ………. ആണ്.
ആത്മീകം
8. നാം ക്രിസ്തുവിന്റെ ശരീരത്തിന്റെ ………. ആകുന്നു.
അവയവങ്ങൾ
9. ക്രിസ്തു ………. എന്ന ശരീരത്തിന്റെ തലയാകുന്നു.
സഭ
10. കാതോലികം - അർത്ഥം പറയുക?
സാർവ്വത്രികം
11. ശ്ലീഹ•ാരുടെ തലവൻ?
വി. പത്രോസ്
12. ………. സ്ഥാപിച്ച് അപ്പൊസ്തല•ാരാൽ പരിപാലിച്ച് വളർത്തപ്പെട്ട വിശ്വാസികളുടെ സമൂഹമാണ് പുതിയ നിയമ സഭ.
യേശുക്രിസ്തു
13. ""ജനങ്ങൾ മനുഷ്യപുത്രനെ ആരെന്ന് പറയുന്നു.'' ആര് ആരോട്?
യേശു തന്റെ ശിഷ്യ•ാരോട്
14. ""അങ്ങു ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹാ ആകുന്നു.'' ആര് ആരോട്?
ശീമോൻ പത്രോസ് (വി. പത്രോസ്) യേശുവിനോട്
ഭാഗം - 4 സഭാചരിത്രം
പാഠം - 21 ആദിമ കൈ്രസ്തവ സഭ
എ.ഡി 30-70 (അപ്പൊസ്തല കാലഘട്ടം)
എ.ഡി 70-110 (അപ്പൊസ്തല ശിഷ്യ കാലഘട്ടം)
1. അപ്പൊസ്തല പ്രവൃത്തികൾ എഴുതിയതാര്?
വി. ലൂക്കോസ്
2. ആരുടെ രക്തസാക്ഷിത്വത്തോടുകൂടി കൈ്രസ്തവർ ഒരു പ്രത്യേക സമൂഹമായി അറിയപ്പെട്ടു തുടങ്ങി?
വി. സ്തേഫാനോസ്
3. കൈ്രസ്തവ വിശ്വാസത്തിന്റെ ഏറ്റവും ശക്തമായ പിൻബലം?
യേശുത്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
4. പുനരുത്ഥാനത്തിൽ വിശ്വസിക്കാത്തവർ?
സാദൂക്യർ
5. ശൗലിന്റെ (പൗലോസ്) ജ•ദേശം?
തർസോസ്
6. യരുശലേം സുന്നഹദോസ് നടന്ന വർഷം?
എ.ഡി 51
7. ……….…ൽ റോമൻ സൈന്യം യരുശലേം പൂർണമായും നശിപ്പിച്ചു.
എ.ഡി 70-ൽ
8. എ.ഡി 55-ലെ റോമൻ ചക്രവർത്തി?
നീറോ
9. എ.ഡി 313-ലെ റോമൻ ചക്രവർത്തി?
ഡയോക്ലീഷൻ
10. ഏത് ചക്രവർത്തിയുടെ മരണശേഷമാണ് റോമൻ സാമ്രാജ്യം വിഭജിക്കപ്പെട്ടത്?
ഡയോക്ലീഷൻ
11. കുസ്തന്തീനോസ് ചക്രവർത്തി ദർശനം കണ്ടത് എവിടെ വച്ച്?
മെൽവിഷൻ പാലം
12. ""ഇതിനാൽ നീ വിജയിക്കും.'' ആര് ആരോട്?
ഒരു അശരീരി കുസ്തന്തീനോസിനോട്
13. മിലാൻ വിളംബരം നടന്ന വർഷം?
എ.ഡി 313-ൽ
14. മിലാൻ വിളംബരം ക്രിസ്ത്യാനികളെ എങ്ങനെ സഹായിച്ചു?
ജനങ്ങൾക്ക് പരിപൂർണ മതസ്വാതന്ത്യം നൽകി.
ഞായറാഴ്ച പൊതു ഒഴിവുദിവസമായി പ്രഖ്യാപിച്ചു.
15. ആദ്യത്തെ സാർവ്വത്രിക സുന്നഹദോസ്? നടന്ന വർഷം?
നിഖ്യാ സുന്നഹദോസ് (എ.ഡി 325)
16. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയതാര്?
കുസ്തന്തീനോസ് ചക്രവർത്തി
17. നിഖ്യാ സുന്നഹദോസിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
മോർ ഒസ്താത്തെവോസ് പാത്രിയർക്കീസ്
18. നിഖ്യാ സുന്നഹദോസ് ചർച്ച ചെയ്ത വേദവിപരീതം ആരുടെ?
അറിയോസിന്റെ
19. അറിയോസിന്റെ വേദവിപരീതം എന്തായിരുന്നു?
യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നത്. പുത്രൻ തമ്പുരാൻ പിതാവിനോട് സമനല്ല.
20. സത്യവിശ്വാസ സംരക്ഷണത്തിനായി ദൈവം എഴുന്നേൽപ്പിച്ചതാരെ?
വി. അത്താനാസിയോസിനെ
21. നിഖ്യാ സുന്നഹദോസിന്റെ തീരുമാനങ്ങൾ?
വേദവിപരീതികളുടെ മാമ്മോദീസ സ്വീകാര്യമല്ല
ഉയിർപ്പു പെരുന്നാൾ തിയതി മാത്രം കണക്കാക്കാതെ ഞായറാഴ്ചകളിൽ തന്നെ ആചരിക്കണം.
22. കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവ്?
ഹെലനി രാജ്ഞി
23. കർത്താവിന്റെ കുരിശ് കണ്ടെടുത്തത് ആര്?
ഹെലനി രാജ്ഞി
24. കർത്താവിന്റെ കുരിശ് കണ്ടെടുത്തതിന്റെ ഒാർമ്മ?
സ്ലീബാ പെരുന്നാൾ (സെപ്റ്റംബർ 14)
25. കുസ്തന്തീനോസ് പോലീസിന്റെ പഴയ പേര്?
ബൈസാന്റിയ (ബുസന്തിയ)
26. കുസ്തന്തീനോസ് പോലീസിന്റെ ഇപ്പോഴത്തെ പേര്?
ഇൗസ്റ്റാംബൂൾ
27. കുസ്തന്തീനോസ് പോലീസിലെ വേദവിപരീതം ആയ മെത്രാൻ?
മക്കദോനിയോസ്
28. മക്കദോനിയോസിന്റെ വേദവിപരീതം?
പുത്രൻ തമ്പുരാൻ പിതാവിനോട് ഏക സാരാംശമുള്ളവനെങ്കിലും പരിശുദ്ധ റൂഹ പിതാവിനോടും പുത്രനോടും സമനല്ല.
29. രണ്ടാമത്തെ പൊതു സുന്നഹദോസ് ഏത്? എന്ന്?
കുസ്തന്തീനോസ് പോലീസ് (എ.ഡി 381)
30. കുസ്തന്തീനോസ് പോലീസ് സുന്നഹദോസിന്റെ പ്രധാന സംഘാടകൻ?
തേവോദോസ്യോസ് ചക്രവർത്തി
31. കുസ്തന്തീനോസ് പോലീസ് സുന്നഹദോസിന്റെ അദ്ധ്യക്ഷൻ?
മോർ മിലിത്തിയോസ്
32. സുന്നഹദോസിന്റെ ഇടയ്ക്ക് കാലം ചെയ്ത അദ്ധ്യക്ഷൻ?
മോർ മിലിത്തിയോസ്
33. മോർ മിലിത്തിയോസിനു പകരം അദ്ധ്യക്ഷത വഹിച്ചതാര്?
വി. നക്താറിയോസ്
34. കുസ്തന്തീനോസ് പോലീസിലെ പാത്രിയർക്കീസ്?
നെസ്തോർ
35. നെസ്തോറിന്റെ വേദവിപരീതം എന്തായിരുന്നു?
മനുഷ്യസ്വഭാവം, വേദവിപരീതം എന്നീ രണ്ട് സ്വഭാവങ്ങളും മനുഷ്യൻ, ദൈവം എന്നീ രണ്ട് ആളത്വങ്ങളും ക്രിസ്തുവിൽ ഉണ്ടായിരുന്നു എന്നും, കഷ്ടമനുഭവിച്ചത് മനുഷ്യനായ യേശു ആണെന്നും അതുകൊണ്ട് വി. മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത് തെറ്റാണ്.
36. നെസ്തോറിന്റെ വേദവിപരീതത്തിനെതിരെ ശബ്ദം ഉയർത്തിയവരിൽ പ്രധാനി?
വി. കൂറിലോസ്
37. മൂന്നാം സാർവ്വത്രിക സുന്നഹദോസ് ഏത്? എന്ന്?
എഫേസോസ് (എ.ഡി 431)
38. എഫേസോസ് സുന്നഹദോസിന്റെ അദ്ധ്യക്ഷൻ?
മോർ കൂറിലോസ്
39. എഫേസോസ് സുന്നഹദോസിന്റെ നിശ്ചയങ്ങൾ?
പുത്രൻ തമ്പുരാനിൽ ഒരു ആളത്വവും പൂർണ ദൈവത്വവും പൂർണ മനുഷ്യത്വവും യോജിച്ച ഒരു സ്വഭാവം ആണ് ഉള്ളതെന്നും കന്യകമറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത് ശരിയാണെന്നും നിശ്ചയിച്ചു.
40. രണ്ടാം എഫേസോസ് സുന്നഹദോസ് എന്ന്?
എ.ഡി 449-ൽ
41. രണ്ടാം എഫേസോസ് സുന്നഹദോസിൽ ചർച്ച ചെയ്ത വേദവിപരീതം ആരുടെ?
എവുത്തിക്കോസ്
42. രണ്ടാം എഫേസോസ് സുന്നഹദോസിന്റെ അദ്ധ്യക്ഷൻ?
മോർ ദീയസ്ക്കോറോസ്
43. സഭകൾ പിരിയുന്നതിനു കാരണമായി തീർന്ന സുന്നഹദോസ് ഏത്? എന്ന്?
കൽക്കിദോൻ (എ.ഡി 451-ൽ)
44. കൽക്കിദോൻ സുന്നഹദോസ് വിളിച്ചുകൂട്ടിയതാര്?
മർക്കിയാൻ ചക്രവർത്തി
45. കൈ്രസ്തവ സഭയുടെ പ്രാരംഭഘട്ടം അറിയപ്പെടുന്നത് ഏതു പേരിൽ?
അപ്പൊസ്തല കാലഘട്ടം
46. അപ്പൊസ്തല കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ബൈബിൾ പുസ്തകം?
അപ്പൊസ്തല പ്രവൃത്തികൾ
47. വി. പൗലോസിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമായ സുന്നഹദോസ്?
യരുശലേം സുന്നഹദോസ്
48. മിലാൻ വിളംബരം നടത്തിയതാര്?
കുസ്തന്തീനോസ് ചക്രവർത്തി
49. ക്രിസ്ത്യാനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാര്?
കുസ്തന്തീനോസ് ചക്രവർത്തി
50. ഉയിർപ്പു പെരുന്നാൾ ഞായറാഴ്ച തന്നെ ആചരിക്കണം എന്ന് തീരുമാനിച്ച സുന്നഹദോസ്?
നിഖ്യാ സുന്നഹദോസ്
51. പരിശുദ്ധ റൂഹ പിതാവിനോടും പുത്രനോടും സമനല്ല എന്ന് പ്രചരിപ്പിച്ചതാര്?
മക്കദോനിയോസ്
52. ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനി എന്ന പേര് കിട്ടിയത് എവിടെ വച്ച്?
അന്ത്യോഖ്യാ
പാഠം - 22 സഭകൾ വഴി പിരിയുന്നു
1. റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
റോമാ പട്ടണം
2. ഏറ്റവും വലിയ നഗരം?
റോമാ പട്ടണം
3. കിഴക്കൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം?
കുസ്തന്തീനോസ് പോലീസ്
4. ആരുടെ കാലത്തോടുകൂടിയാണ് ക്രിസ്ത്യാനികളുടെ പീഡനങ്ങൾ അവസാനിച്ചത്?
കുസ്തന്തീനോസ് ചക്രവർത്തിയുടെ
5. 2-ാം എഫേസോസ് സുന്നഹദോസ് ചർച്ച ചെയ്ത വേദവിപരീതം ആരുടെ?
എവുത്തിക്കോസ്
6. വേദശാസ്ത്ര രംഗത്ത് മുൻപന്തിയിൽ നിന്നിരുന്ന സഭ?
അലക്സാന്ത്രിയാ
7. "ജഡാധാരണം ചെയ്ത വചനത്തിന്റെ ഏക സ്വഭാവം' എന്ന് കർത്താവിന്റെ സ്വഭാവത്തെ വിശദീകരിച്ചതാര്?
മോർ കൂറിലോസ് (ജഡധാരണ വിശ്വാസ പ്രമാണ പണ്ഡിതൻ)
8. "ഒരു സ്വഭാവ വാദികൾ' എന്ന് വിളിച്ചിരുന്നത് ആരെ?
ഒാറിയന്റൽ ഒാർത്തഡോക്സ് സഭകളെ
9. ക്രിസ്തു വിജ്ഞാനീയം സംബന്ധിച്ച "സംയുക്ത കല്പന' പുറപ്പെടുവിച്ചത് എന്ന്?
എ.ഡി 1982-ൽ
10. വിശ്വാസൈക്യത്തിൽ നിന്നിരുന്ന കൈ്രസ്തവസഭ ………. മുഖാന്തരം രണ്ടായി വേർപിരിഞ്ഞു.
കൽക്കിദോൻ സുന്നഹദോസ്
11. "ബൈസന്റയിൻ സഭകൾ' എന്ന് വിളിക്കുന്നത് ഏതു സഭകളെ?
പൗരസ്ത്യ ഒാർത്തഡോക്സ് സഭകളെ
12. "അബിസീനിയൻ ഒാർത്തഡോക്സ്' എന്നറിയപ്പെടുന്നത് ഏതു സഭയാണ്?
എത്യോപ്യൻ സഭ
പാഠം - 23 സുറിയാനി ഒാർത്തഡോക്സ് സഭ
1. ഏറ്റവും പൗരാണികത്വമുള്ള സഭ ഏത്?
സുറിയാനി ഒാർത്തഡോക്സ് സഭ
2. "അന്ത്യോഖ്യയുടെ ലഘുചരിത്രം' എന്ന ഗ്രന്ഥം എഴുതിയതാര്?
ഇ.എസ് ബൂർച്ചിയെർ
3. ഗ്രീക്കു വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു …
അന്ത്യോഖ്യാ
4. അന്ത്യോഖ്യാ സ്ഥാപിച്ചതാര്? എന്ന്?
സെലൂക്കസ് നിക്കേറ്റർ ചക്രവർത്തി (ബി.സി 300-ൽ)
5. അന്ത്യോഖ്യായിൽ ഭൂമികുലുക്കം ഉണ്ടായതെന്ന്?
6-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ
6. അന്ത്യോഖ്യായിൽ പേർഷ്യൻ ആക്രമണം ഉണ്ടായതെന്ന്?
എ.ഡി 538-ൽ
7. അറബികൾ അന്ത്യോഖ്യാ ആക്രമിച്ച് കീഴടക്കിയതെന്ന്?
എ.ഡി 638-ൽ
8. മോർ സേവേറിയോസ് പാത്രിയർക്കീസ് കാലം ചെയ്ത വർഷം?
എ.ഡി 538
9. ആരുടെ കാലശേഷമാണ് സിംഹാസനം അന്ത്യോഖ്യായിൽ നിന്നും മാറ്റപ്പെട്ടത്? എന്ന്?
മോർ സേവേറിയോസ് പാത്രിയർക്കീസ് (എ.ഡി 538-ൽ)
10. ………. നൂറ്റാണ്ടു മുതലെങ്കിലും സന്ന്യാസ പ്രസ്ഥാനം സുറിയാനി ഒാർത്തഡോക്സ് സഭയിൽ വളരുവാൻ തുടങ്ങി.
3-ാം നൂറ്റാണ്ട്
11. മദ്ധ്യകാലഘട്ടത്തിലെ അറിയപ്പെടുന്ന ഒരു വിജ്ഞാന കേന്ദ്രമായിരുന്നു ………. ദയറാ.
മോർ മത്തായിയുടെ ദയറാ
12. പത്താം നൂറ്റാണ്ടു മുതൽ വളരെ കാലത്തോളം ഇത് മപ്രിയാനമാരുടെ ആസ്ഥാനം ആയിരുന്നു. ഏത്?
മോർ മത്തായിയുടെ ദയറാ
13. ബാർ എബ്രായ ഏറെക്കാലം ജീവിച്ചതും പല ഗ്രന്ഥങ്ങൾ രചിച്ചതും എവിടെ വച്ചാണ്?
മോർ മത്തായിയുടെ ദയറാ
14. മോർ ബർസൗമ കാലം ചെയ്ത വർഷം?
എ.ഡി 457-ൽ
15. 2-ാം എഫേസോസ് സുന്നഹദോസിൽ സംബന്ധിച്ച മേല്പട്ടക്കാരനല്ലാത്ത ഏക വ്യക്തി?
മോർ ബർസൗമ
16. മരിച്ചു പോയ പിതാക്ക•ാരെ ഒാർക്കുന്ന തുബ്ദേൻ?
5-ാം തുബ്ദേൻ
17. 5ാം തുബ്ദേനിൽ ഒാർക്കുന്ന മെത്രാപ്പോലീത്തയല്ലാത്ത വ്യക്തി?
മോർ ബർസൗമ (ദു:ഖിത•ാരിൽ തലവൻ)
18. നമ്മുടെ സഭയുടെ ചരിത്രം എഴുതിയ സുറിയാനിക്കാരൻ?
മീഖായേൽ
19. മപ്രിയാന സ്ഥാനം ഏൽക്കുന്നതിനു മുമ്പ് ബാർ എബ്രായ താമസിച്ചിരുന്ന ദയറാ?
മോർ ബർസൗമയുടെ ദയറാ
20. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ബർസൗമയുടെ ദയറാ ………. വംശജരാൽ നശിപ്പിക്കപ്പെട്ടു.
കുർദ്ദു
21. മർദ്ദീനിലെ മെത്രാപ്പോലീത്തയായിരുന്ന ദയറാ സ്ഥാപകൻ?
മോർ ഹനനിയാ
22. ഹനനിയാ ദയറാ സ്ഥാപിച്ചത് എന്ന്?
എ.ഡി 800-ൽ
23. 1293 വരെ പാത്രിയർക്കീസ് ബാവമാർ താമസിച്ചിരുന്ന ദയറാ?
മോർ ബർസൗമയുടെ ദയറാ
24. 1293 മുതൽ പാത്രിയർക്കീസ് ബാവമാർ താമസിച്ചിരുന്നത് എവിടെ?
മോർ ഹനനിയായുടെ ദയറായിൽ
25. തൂണുകളിൽ കയറി തപസ്സനിഷ്ഠിച്ചുകൊണ്ടിരുന്ന ആളുകളെ വിളിച്ചിരുന്നത് എന്ത്?
ദെസ്തുനാമാർ
26. ആദ്യത്തെ ദെസ്തുനൊ?
ശെമവൂൻ ദെസ്തുനൊ
27. അഞ്ചാം തുബ്ദേനിൽ പേരോർക്കുന്ന ദെസ്തുനൊ?
ശെമവൂൻ ദെസ്തുനൊ
28. ശെമവൂൻ ദെസ്തുനൊ കാലം ചെയ്ത വർഷം?
എ.ഡി 459-ൽ
29. ആറു മെത്രാപ്പോലീത്താമാരും അറുന്നൂറു സൈനികരും കാവൽ നിന്നത് ആരുടെ മൃതദേഹത്തിന്?
ശെമവൂൻ ദെസ്തുനോയുടെ
30. അന്ത്യോഖ്യായിലെ പാത്രിയർക്കീസുമാരുടെ ആസ്ഥാനത്തും അടക്കപ്പെട്ട ദെസ്തുനൊ?
ശെമവൂൻ ദെസ്തുനൊ
31. 105-ാം വയസ്സിൽ അന്തരിക്കുന്നതുവരെ തൂണിൽ നിന്ന് തപസ്സു ചെയ്ത വ്യക്തി?
മോർ മീഖായേൽ
32. ആദ്യത്തെ മപ്രിയാന?
മോർ മറൂഥ
33. ജീവിച്ചിരിക്കുന്ന പിതാക്ക•ാരെ ഒാർക്കുന്ന തുബ്ദേൻ?
1-ാം തുബ്ദേൻ
34. ദെസ്തുനോമാരിൽ പ്രധാനി?
ശെമവൂൻ ദെസ്തുനൊ
35. ………. മുൻപുള്ള കാലഘട്ടത്തിലെ മുസ്ലിം ആധിപത്യം ക്രിസ്ത്യാനികൾക്ക് പല ഗുണങ്ങളും ചെയ്തിട്ടുണ്ട്.
കുരിശുയുദ്ധത്തിനു
പാഠം - 24 കോപ്റ്റിക് സഭ
1. അലക്സാന്ത്രിയ സിംഹാസനത്തിൽ കീഴിലുള്ള സഭ?
കോപ്റ്റിക് സഭ
2. ബഹുഭൂരിപക്ഷം അംഗങ്ങളും ഇൗജിപ്റ്റുകാരായ സഭ?
കോപ്റ്റിക് സഭ
3. കോപ്റ്റിക് സഭ ആരാധനയ്ക്കുപയോഗിക്കുന്ന ഭാഷ?
കോപ്റ്റിക് ഭാഷ
4. കോപ്റ്റിക് ഭാഷ നിരോധിച്ച ഖലീഫ? വർഷം?
അബ്ദുൾ മാലിക് (എ.ഡി 705-ൽ)
5. മിസ്രയിം എന്ന സ്ഥലത്തിനറെ ഇപ്പോഴത്തെ പേര്?
ഇൗജിപ്റ്റ്
6. ………. മിസ്രയിമിൽ പോയി താമസിച്ചതായി വേദപുസ്തകത്തിൽ പരാമർശം ഉണ്ട്?
അബ്രഹാം
7. യിസ്രായേൽ ഒരു ജനതയായി വളർന്നത ………. ൽ വച്ചാണ്.
മിസ്രയിം
8. യൗസേഫും മറിയാമും ശിശുവായ യേശുവിനെ കൊണ്ടുപോയത് ………. ലേക്കാണ്.
മിസ്രയിം
9. ഇൗജിപ്റ്റിൽ സഭ സ്ഥാപിച്ചതാര്?
വി. മർക്കോസ്
10. വി. മർക്കോസ് ആരുടെ നിർദ്ദേശാനുസരണമാണ് സഭ സ്ഥാപിച്ചത്?
വി. പത്രോസ്
11. വിശ്വാസ തീക്ഷ്ണതയിലും ദയറാ പ്രസ്ഥാനത്തിന്റെ കാര്യത്തിലും ………. എന്നും മുൻപന്തിയിൽ തന്നെ ആയിരുന്നു.
കോപ്റ്റിക് സഭ
12. കോപ്റ്റിക് സഭയുടെ ആസ്ഥാനം?
കെയ്റോ
13. കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുന്നതെന്ന്?
ജനുവരി 6
പാഠം - 25 അർമീനിയൻ ഒാർത്തഡോക്സ് സഭ
1. ക്രിസ്തുമതത്തെ ഒൗദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ രാജ്യം? എന്ന്?
അർമീനിയ (എ.ഡി 301-ൽ)
2. അർമീനിയായിൽ ക്രിസ്തുമതം എത്തിച്ചതാര്?
വി. തദ്ദായി, വി. ബർത്തുൽമായി
3. നാലാം നൂറ്റാണ്ടു വരെ ലിപികൾ ഇല്ലാതിരുന്ന ഭാഷ?
അർമീനിയൻ
4. ഗ്രീക്കിലും സുറിയാനിയിലുമുള്ള വേദപുസ്തകങ്ങൾ ഉപയോഗിച്ചിരുന്ന സഭ?
അർമീനിയൻ സഭ
5. അർമീനിയൻ ഭാഷയ്ക്ക് ലിപികൾ ഉണ്ടാക്കിയ ഭരണകർത്താവ്?
വി. ഇസഹാക്ക്
6. അർമീനിയൻ സഭയ്ക്ക് ഒരു കാതോലിക്ക പാത്രിയർക്കീസിനെ വാഴിച്ചതാര്? എന്ന്?
ബെനഡിക്ട് തകഢ (എ.ഡി 1742-ൽ)
7. പുളിപ്പില്ലാത്ത അപ്പം കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന ഏക ഒാറിയന്റൽ ഒാർത്തഡോക്സ് സഭ?
അർമീനിയൻ ഒാർത്തഡോക്സ് സഭ
8. അർമീനിയൻ സഭ ക്രിസ്തുമസ് ആഘോഷിക്കുന്ന തിയതി?
ജനുവരി - 6
9. 157 ദിവസം നോമ്പാചരിക്കുന്ന സഭ?
അർമീനിയൻ സഭ
10. വീഞ്ഞിൽ വെള്ളം കലർത്തുന്ന രീതി ഇല്ലാത്ത സഭ?
അർമീനിയൻ സഭ
പാഠം - 26 എത്യോപ്യൻ ഒാർത്തഡോക്സ് സഭ
1. ഒാറിയന്റൽ ഒാർത്തഡോക്സ് സഭകളിൽ ഏറ്റവും വലുത്?
എത്യോപ്യൻ ഒാർത്തഡോക്സ് സഭ
2. എത്യോപ്യയിൽ ഏക ദൈവവിശ്വാസം എത്തിച്ചതാര്?
ശേബാ രാജ്ഞി
3. എത്യോപ്യൻ സഭയ്ക്ക് അടിസ്ഥാനമിട്ട കോപ്റ്റിക്ക് മിഷനറിമാർ?
ഫ്രൂമെന്റിയൂസ്, എഡേസിയൂസ്
4. അലക്സാന്ത്രിയാ പാത്രിയർക്കിസായിരുന്ന അത്താനാസ്യോസിനോട് എത്യോപ്യയ്ക്കുവേണ്ടി ഒരു മെത്രാപ്പോലീത്തായെ വാഴിക്കണമെന്ന് അപേക്ഷിച്ചതാര്?
ഫ്രൂമെന്റിയൂസ്
5. എത്യോപ്യായുടെ പ്രഥമ മെത്രാപ്പോലീത്ത?
ഫ്രൂമെന്റിയൂസ്
6. എത്യോപ്യൻ സഭയുടെ മെത്രാപ്പോലീത്തായുടെ സ്ഥാനപ്പേര്?
ആബൂന
7. ആദ്യമായി എത്യോപ്യക്കാരനെ ആബൂനയാക്കിയ വർഷം?
1948
8. എത്യോപ്യയിലെ ആദ്യത്തെ പാത്രിയർക്കീസ്? വർഷം?
ബേസിലിയസ് (എ.ഡി 1659)
9. എത്യോപ്യൻ സഭയിൽ യഹൂദാചാരങങൽ കൊണ്ടു വന്നതാര്?
മെനലിക് ഒന്നാമൻ
10. എത്യോപ്യയിലേക്ക് പോന്ന ശലോമോന്റ് മകൻ?
മെനലിക് ഒന്നാമൻ
11. യഹൂദ•ാരെപ്പോലെ ശനിയാഴ്ച ശാബതായി ആചരിക്കുന്ന സഭ?
എത്യോപ്യൻ സഭ
12. പ്രദക്ഷിണസമയത്ത് നൃത്തം ചെയ്യുന്നവരെ വിളിക്കുന്ന പേര്?
ദബ്റ്റെറസ്
13. എത്യോപ്യൻ സഭയിൽ എത്ര ദിവസമാണ് നോമ്പ്?
250 ദിവസം
14. എത്യോപ്യൻ സഭയുടെ ആരാധന ഭാഷ?
ഗ്രീസ്
15. എത്യോപ്യൻ സഭയിലെ സംസാര ഭാഷ?
അറാമിക്
16. എത്യോപ്യൻ സഭയുടെ ആസ്ഥാനം എവിടെ?
അഡിസ് അബാബ
17. എത്യോപ്യൻ സഭ ക്രിസ്തുമസ് ആഘോഷിക്കുന്ന തിയതി?
ജനുവരി - 7
പാഠം - 27 എക്യൂമെനിക്കൽ പ്രസ്ഥാനം
1. "ഒായിക്കോസ്' എന്ന ഗ്രീക്കുപദത്തിന്റെ അർത്ഥം?
ഗൃഹം, ആത്മീക ഗൃഹം, ആലയം
2. "എക്യൂമെനിസം' എന്ന വാക്കിന്റെ അർത്ഥം?
ലോകവ്യാപകമായ ക്രിസ്തീയ കൂട്ടായ്മ
3. ………. യുടെ ആരംഭത്തോടെയാണ് എക്യൂമെനിക്കൽ പ്രസ്ഥാനത്തിന് കാര്യമായ പ്രചോദനം ലഭിച്ചത്?
ബ്രിട്ടീഷ് പാരദേശിക ബൈബിൾ സൊസൈറ്റി
4. "ബ്രിട്ടീഷ് പാരദേശിക ബൈബിൾ സൊസൈറ്റി' ആരംഭിച്ചതെന്ന്?
1804-ൽ
5. "അമേരിക്കൽ ബൈബിൾ സൊസൈറ്റി' ആരംഭിച്ചത് എന്ന്?
1816-ൽ
6. ഥ.ങ.ഇ.അ ആരംഭിച്ചത് എവിടെ? എന്ന്?
ഇംഗ്ലണ്ടിൽ (1844-ൽ)
7. ഥ.ണ.ഇ.അ ആരംഭിച്ചത് എവിടെ? എന്ന്?
അമേരിക്കയിൽ (1872-ൽ)
8. ട.ഇ.അ എന്നാലെന്ത്? എന്ന് ആരംഭിച്ചു?
ലോക കൈ്രസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എ.ഡി 1895-ൽ)
9. ഒന്നാം അഖില ലോക സഭാ കൗൺസിൽ സമ്മേളിച്ചതെവിടെ? എന്ന്?
ആംസ്റ്റർ ഡാമിൽ (1948-ൽ)
10. അഖില ലോക സഭാ കൗൺസിലിന്റെ സമ്പൂർണ്ണ സമ്മേളനം നടന്നത് എവിടെ? എന്ന്?
ന്യൂഡൽഹിയിൽ (എ.ഡി 1961-ൽ)
11. എക്യൂമെനിക്കൽ പ്രസ്ഥാനത്തിന് പ്രചോദനം നൽകിയ വേദവാക്യം?
അപ്പൊസ്തല പ്രവൃത്തികൾ - 1:8
12. ഏതു സഭയുടെ നേതൃത്വത്തിലാണ് ബൈബിൾ സൊസൈറ്റി ഉടലെടുത്തത്?
ആംഗ്ലിക്കൻ സഭ
ഭാഗം 5
പാഠം - 28 ആരാധന ഒരു പഠനം
1. അന്നാഫോറ എന്ന വാക്കിന്റെ അർത്ഥം?
യാഗ ശുശ്രൂഷ
2. ഉൗർശ്ലേമിലെ ഒന്നാമത്തെ എപ്പിസ്ക്കോപ്പ?
മോർ യാക്കോബ്
3. കർത്താവിൽ നിന്ന് നേരിട്ട് പഠിച്ചിട്ടുള്ള തക്സ?
മോർ യാക്കോബിന്റെ തക്സ
4. മോർ യാക്കോബിന്റെ തക്സ നിർബന്ധമായും ഉപയോഗിക്കണം എന്ന് വി. സഭ നിഷ്കർഷ്ച്ചിട്ടുള്ള സന്ദർഭങ്ങൾ ഏവ?
മോറാനായ പെരുന്നാളുകൾ
പട്ടംകൊട
നവപൂജാർപ്പണം
5. മൂന്നു തക്സാകൾ?
മോർ യാക്കോബിന്റെ തക്സ
മോർ ദിവന്നാസിയോസിന്റെ തക്സ
മോർ ഇവാനിയോസിന്റെ തക്സ
6. തൂയോബൊ എന്ന വാക്കിന്റെ അർത്ഥം?
ഒരുക്ക ശുശ്രൂഷ
7. വി. കുർബ്ബാനയിലെ മർമ്മപ്രധാനമായ ഭാഗമാണ് ……….
അന്നാഫോറ
8. വി. മാമ്മോദീസ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്ക് മാത്രം പങ്കെടുക്കാവുന്ന വി. കുർബ്ബാന ഭാഗം?
അന്നാഫോറ
9. വി. കുർബ്ബാനയുടെ 3 ഭാഗങ്ങൾ?
തൂയോബോ (ഒരുക്ക ശുശ്രൂഷ)
വചനശുശ്രൂഷ
അന്നാഫോറ
10. വി. കുർബ്ബാനയിൽ ഒന്നാമത്തെ സമാധാനം ആശംസിക്കുന്നത് ………. വായിക്കുന്നതിന് മുമ്പാണ്.
വി. ഏവ്നഗേലിയോൻ
11. രണ്ടാമത്തെ സമാധാനം ആശംസിക്കുന്നത് പദിവിമേൽ കയറി നിന്നു കൊണ്ടുള്ള ………. പ്രാർത്ഥനക്ക് ശേഷമാണ്.
ആദ്യത്തെ
12. രഹസ്യങ്ങൾ മറുപദം?
അപ്പവീഞ്ഞുകൾ
13. ശോശപ്പ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു?
വി. പത്രോസ് ശ്ലീഹായ്ക്ക് സ്വർഗ്ഗത്തിൽ നിന്നും ഇറക്കിക്കൊടുത്ത തുപ്പട്ടി.
കർത്താവിന്റെ കബറിങ്കൽ വച്ച പാറ
ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്ക് പന്ത്രണ്ട് നദികൾ ഒഴുക്കിക്കൊടുത്ത തീക്കൽപ്പാറ.
14. റൂശ്മ എന്ന വാക്കിന്റെ അർത്ഥം?
കുരിശടയാളം
15. ………. കഴിഞ്ഞതിനു ശേഷം മാത്രമാണ് വി. കുർബ്ബാനയിൽ പട്ടക്കാരൻ കൈകൾ മേൽപ്പോട്ടുയർത്തി മലർത്തിപിടിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത്
ഒന്നാമത്തെ ത്രിത്യാശീർവാദം
16. വി. ബലി യഥാർത്ഥത്തിൽ അർപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ………. ലാണ്.
സ്വർഗ്ഗത്തിലാണ്
17. വി. കുർബ്ബാനക്ക് നാം ഉപയോഗിക്കുന്ന അപ്പം ………. ആണ്.
പുളിപ്പുള്ളതാണ്
18. യഹൂദന്റെ പെസഹാചരണത്തിന് ഉപയോഗിക്കുന്നത് ………. അപ്പമാണ്.
പുളിപ്പില്ലാത്ത
19. പുളിപ്പുള്ള അപ്പം മറുപദം?
ലഹമോ
20. പുളിപ്പില്ലാത്ത അപ്പം മറുപദം?
പത്തീറ
21. അപ്പമെടുത്തു അതിൽ ………. കുരിശടയാളം വരച്ചുകൊണ്ടാണ് അപ്പം വാഴ്ത്തുന്നത്.
മൂന്ന്
22. പരിശുദ്ധാത്മാവ് വി. കുർബ്ബാനയിൽ പരിവർത്തനം ചെയ്യുന്നതിനെ ബോധ്യമാക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ………. എന്നത്.
പൊരുന്നി ആവസിച്ച് ശുദ്ധീകരിക്കുന്ന
23. ആകാശത്തുനിന്ന് അഗ്നി ഇറങ്ങി താൻ ഒരുക്കിയിരിക്കുന്ന ബലിസാധനത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി ………. യഹോവയാം ദൈവത്തോടു പ്രാർത്ഥിച്ചു.
ഏലിയാ പ്രവാചകൻ
24. ………. തികവിനെ അഥവാ പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു.
മൂന്ന്
25. തൂബ്ദേൻ എന്ന വാക്കിന്റെ അർത്ഥം?
എന്നാൽ വീണ്ടും
26. ദിയാഫ്ത്തുക്കൊ എന്ന വാക്കിന്റെ അർത്ഥം?
മദ്ധ്യസ്ഥപ്രാർത്ഥന, തൂബ്ദേൻ
27. വി. കുർബ്ബാനയിൽ പേരുകൾ ഒാർത്തു പ്രാർത്ഥിക്കുന്ന അവസാന സന്ദർഭം?
തൂബ്ദേൻ
28. വി. കുർബ്ബാനയിൽ പേരുകൾ ഒാർത്തു പ്രാർത്ഥിക്കുന്ന സന്ദർഭങ്ങൾ എത്ര?
മൂന്ന്
29. ഒന്നാമത്തെ സന്ദർഭം?
തൂയോബൊയുടെ സമയം
30. രണ്ടാമത്തെ സന്ദർഭം?
വിശ്വാസപ്രമാണം ചൊല്ലുമ്പോൾ
31. ആദ്യത്തെയും അവസാനത്തെയും തൂബ്ദേനുകൾ ചൊല്ലുന്നതാര്?
പ്രധാന ശുശ്രൂഷകൻ
32. പ്രധാന ശുശ്രൂഷകൻ ………. തൂബ്ദേൻ വായിച്ച ശേഷം മാത്രം ത്രോണോസും കാപ്പായും മുത്തുന്നു.
6-ാമത്തെ
33. കുറിയേലായിസോൻ എന്ന വാക്കിന്റെ അർത്ഥം?
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമെ
34. ലുത്തിയാനകൾ എന്ന വാക്കിന്റെ അർത്ഥം?
അപേക്ഷകൾ
35. ………. സൂര്യൻ അസ്തമിച്ചിതിനെ സൂചിപ്പിക്കുന്നു.
മറയിടുന്നത്
36. മദ്ബഹായിൽ നിന്നും കേൾക്കുന്ന കൈമണിയുടേയും മറുവഹസാകളുടെയും കിലുക്കം മ്ശിഹായുടെ ………. സൂചിപ്പിക്കുന്നു.
ഉയിർപ്പിനെ
37. 5-ാമത്തെ സമാധാനാശംസ എപ്പോൾ?
വി. രഹസ്യങ്ങൾ ഉയർത്തി കാണിക്കുന്നതിനു മുമ്പ്
38. പീലാസായും കാസായും പട്ടക്കാരൻ കൈകളിലെടുത്ത് മുകളിലേക്ക് ഉയർത്തി ആഘോഷിക്കുന്നത് യേശുക്രിസ്തുവിന്റെ ………. സൂചിപ്പിക്കുന്നു.
സ്വർഗ്ഗാരോഹണത്തെ
39. ………. ആഘോഷങ്ങൾക്ക് ശേഷം പട്ടക്കാരൻ ദർഗായിൽ നിന്നും ഇറങ്ങി നിന്നുകൊണ്ട് ധൂപപ്രാർത്ഥന നടത്തുന്നു.
രഹസ്യങ്ങളുടെ
40. ………. പരിശുദ്ധ•ാർ, പട്ടക്കാർ, വിശ്വാസികൾ ഇങ്ങനെ ക്രമത്തിലാണ് ധൂപപ്രാർത്ഥന നടത്തന്നത്
വി. ദൈവമാതാവ്
41. ശുബ്ക്കോനോ അർത്ഥം?
സമാധാനം (മോചനം)
42. പട്ടക്കാരൻ വലതു കൈയ്യിൽ ………. ഉം ഇടതു കയ്യിൽ………. ഉം പിടിച്ചുകൊണ്ട് രഹസ്യങ്ങളുടെ എഴുന്നള്ളിപ്പ് നടത്തുന്നു.
പീലാസായും
കാസായും
43. രഹസ്യങ്ങൾ ത്രോണോസിൽ വച്ച ശേഷം ………. നോട് കൃതജ്ഞതാ പ്രാർത്ഥന നടത്തുന്നു.
പിതാവാം ദൈവത്തോട്
44. വി. കുർബ്ബാനയിൽ എത്ര സമാധാനാശംസകൾ ഉണ്ട്?
ആറ്
45. വി. കുർബ്ബാനയിൽ പട്ടക്കാരൻ നടത്തുന്ന അവസാനത്തെ പ്രാർത്ഥന?
പുത്രനോടുള്ള കൃതജ്ഞതാ പ്രാർത്ഥന
46. ഹൂത്തോമോ അർത്ഥം?
സമാപനം
47. ………. പാപപരിഹാരത്തിനുള്ള കൂദാശയാണ്.
വി. കുമ്പസാരം
48. ഹൂസോയോ പ്രാർത്ഥന അർത്ഥം?
പാപപരിഹാര പ്രാർത്ഥന
49. വി. കുർബ്ബാന അനുഭവിക്കുന്നതിനു മുമ്പ് പട്ടക്കാരനിൽ നിന്നും ………. സ്വീകരിക്കണം.
ഹൂസോയോ പ്രാർത്ഥന
50. വി. കുർബ്ബാന നൽകാൻ ഏറ്റവും ഉചിതമായ സമയം?
പിരിച്ചു വിടൽ ആശീർവാദം കഴിഞ്ഞ ഉടൻ
51. നമ്മളിൽ നിന്നും വാങ്ങിപ്പോയവരെ ഒാർത്തു പ്രാർത്ഥിക്കുന്ന പ്രാർത്ഥന?
ആനീദെ പ്രാർത്ഥന
52. ………. രാവിലെ ദൈവാലയത്തിൽ പോയി നമുക്ക് മാതൃക കാട്ടി തന്നിട്ടുണ്ട്.
യേശു തമ്പുരാൻ
53. തർവോദോ ഗ്മൂർത്തോയോടു കൂടിയെടുത്തു കുരിശാകൃതിയിൽ പിടിച്ച് വലതുവശത്തോടുകൂടി കാണിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു.
യേശുക്രിസ്തുവിന്റെ പെട്ടെന്നുള്ള രണ്ടാമത്തെ വരവിനെ
54. അപ്പ വീഞ്ഞുകളെ വാഴ്ത്തിയതിനു ശേഷമുള്ള പ്രാർത്ഥന ആരോട്?
പുത്രൻ തമ്പുരാനോട്
55. കൊഹനൊമയ്ക്കറോ അർത്ഥം?
ബഹുമാനപ്പെട്ട പട്ടക്കാരാ
56. ആബൂൻ മലിയോനെ അർത്ഥം?
ശ്രേഷ്ഠ പിതാവെ
57. ആനീദെ അർത്ഥം?
വാങ്ങിപ്പോയവരെ ഒാർത്തു പ്രാർത്ഥിക്കുന്ന പ്രാർത്ഥന.
ഖണ്ഡികകൾ
ഖണ്ഡികകൾ
1. ഡബ്ലറ്റ്
നാലു പാരമ്പര്യങ്ങളുടെ സമുച്ചയമാണ് പഞ്ചഗ്രന്ഥം. അതുകൊണ്ട് തന്നെ ചിലപ്പോൾ ഒരു സംഭവം ഒന്നിൽ കൂടുതൽ പാരമ്പര്യങ്ങളിൽ കാണാൻ കഴിയും. ഇങ്ങനെ ആവർത്തിച്ചു കാണുന്നതിനെയാണ് ഡബ്ലറ്റുകൾ എന്നു പറയുന്നത്. ഒന്ന് മറ്റൊന്നിന്റെ തനിപ്പകർപ്പല്ല. ആശയത്തിൽ നിന്നും സാരമായ വ്യത്യാസങ്ങളില്ലാതെ ശൈലിയിലും ആവിഷ്ക്കരണരീതിയിലും തനതായ വ്യത്യാസങ്ങൾ അവ വെച്ചുപുലർത്തുന്നുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത ഗ്രന്ഥകാര•ാരാലും വ്യത്യസ്ത കാലഘട്ടത്തിലും രചിക്കപ്പെട്ടവയായതുകൊണ്ടാണ് ഇൗ വ്യത്യാസങ്ങൾ കാണുന്നത്.
ഉദാഹരണം: 1. ഹാഗാറിന്റെ പലായനം
2. ഇസഹാക്കിന്റെ ജനനത്തെക്കുറിച്ചുള്ള അരുളപ്പാട്.
2. ക്രിസ്തുവും സങ്കീർത്തനങ്ങളും
സങ്കീർത്തനങ്ങൾ എല്ലാം തന്നെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്രിസ്തുവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മ്ശിഹായെക്കുറിച്ചുള്ള സങ്കീർത്തനങ്ങളെ പൊതുവെ അഞ്ചു ഗണങ്ങളായിട്ട് തിരിക്കാം.
(ശ) മ്ശിഹായെപറ്റി നേരിട്ട് ബന്ധിപ്പിക്കുന്നവ
ഇൗ ഗണത്തിൽപ്പെട്ട സങ്കീർത്തനങ്ങൾ മ്ശിഹായെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.
ഉദാഹരണം: സങ്കീർത്തനങ്ങൾ - 69:9
(ശശ) മ്ശിഹായെപ്പറ്റി വ്യക്തമായി പ്രവചിക്കുന്നവ
ഇൗ സങ്കീർത്തനങ്ങളിൽ സങ്കീർത്തനക്കാരൻ തന്റെ അനുഭവങ്ങളാണ് വിവരിക്കുന്നതെങ്കിലും ആത്യന്തികമായി സൂചിപ്പിക്കുന്നത് മ്ശിഹായിൽ നിറവേറ്റപ്പെടുന്ന കാര്യങ്ങളെപ്പറ്റിയാണ്.
ഉദാഹരണം: സങ്കീർത്തനങ്ങൾ - 22:1
(ശശശ) മ്ശിഹായെപ്പറ്റി പരോക്ഷമായി പ്രവചിക്കുന്നവ
ഇൗ സങ്കീർത്തനങ്ങൾ പ്രഥമദൃഷ്ട്യാ ഇസ്രായേലിലെ ഒരു ഭരണാധികാരിയെ, പ്രത്യേകിച്ചും ദാവീദു രാജാവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും നിറവേറ്റപ്പെടുന്നത് മ്ശിഹായിൽ ആണ്.
ഉദാഹരണം: സങ്കീർത്തനങ്ങൾ - 2:45
(ശ്). പുനരാഗമനത്തെപ്പറ്റി സൂചിപ്പിക്കുന്നവ
ഇൗ പ്രവചനങ്ങൾ അന്ത്യന്യായവിധിയെക്കുറിച്ചും ദൈവം വാഴുന്ന പുതിയ ആകാശത്തേയും പുതിയ ഭൂമിയെ പറ്റിയും സൂചിപ്പിക്കുന്നു.
ഉദാഹരണം: സങ്കീർത്തനങ്ങൾ - 96:1
(്) മ്ശിഹായിൽ പൂർത്തിയായ പ്രവചനങ്ങൾ
സങ്കീർത്തനങ്ങളിൽ പറഞ്ഞിരിക്കുന്ന അനേകം പ്രവചനങ്ങൾ മ്ശിഹായിൽ പൂർത്തിയായിട്ടുണ്ട്.
ഉദാഹരണം: സങ്കീർത്തനങ്ങൾ - 2:6 - ഇത് പൂർത്തിയായതായി വി. മത്തായി ശ്ലീഹാ പറയുന്നു.
3) ക. ജ്ഞാനിയുടെ വചനങ്ങൾ
സദൃശവാക്യപുസ്തകത്തിലെ 3-ാം ഗണത്തെ ജ്ഞാനികളുടെ വചനങ്ങൾ എന്നു പറയുന്നു. ഇങ്ങനെ ഒരു പേരു വരുവാൻ കാരണം 22:17-ാം വാക്യമാണ്., "നിന്റെ ചെവി പായിച്ച് വിജ്ഞരുടെ വചനങ്ങൾ കേൾക്കുക.' ഇൗ ഭാഗത്തെ വചനങ്ങളും ഇൗജിപ്ഷ്യൻ ജ്ഞാന ഗ്രന്ഥമായ "അമെനൊപ്' ൽ കാണുന്ന വചനങ്ങളും തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. രണ്ട് ശേഖരങ്ങളും ഒരു പൊതുസ്രോതസ്സിൽ നിന്നും ശേഖരിച്ചതുകൊണ്ടായിരിക്കാം രണ്ടും തമ്മിൽ ഇൗ സാമ്യമെന്ന് വേദപണ്ഡിത•ാർ അഭിപ്രായപ്പെടുന്നു. ഇൗ ഭാഗത്തെ വാക്യങ്ങളുടെ ക്രോഡീകരണത്തിൽ പ്രത്യേക മാനദണ്ഡമൊന്നും കാണാൻ കഴിയുകയില്ല. നല്ല അയൽപക്ക ബന്ധത്തിനും ക്ഷമയോടെയുള്ള പെരുമാറ്റത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നതാണ് ഇൗ ഭാഗം. ഉദാഹരണം: (സദൃശവാക്യങ്ങൾ - 22:21) ""ഒരുവൻ ദരിദ്രനായിപ്പോയി എന്നതുകൊണ്ട്, നീ ദരിദ്രനെ ഉപദ്രവിക്കരുത് അനാഥനെ നിന്റെ പടിവാതിൽക്കൽ വച്ച് അവഗണിക്കുകയും അരുത്.'' (സദൃശവാക്യങ്ങൾ - 22:27) ""നിന്റെ പിതാക്ക•ാർ പണ്ട് മുതൽക്കേ നിശ്ചയിച്ചിട്ടുള്ള അതിര് നീ മാറ്റരുത്.'' (സദൃശവാക്യങ്ങൾ - 24:17). ""നിന്റെ ശത്രുവിന്റെ പതനത്തിൽ നീ സന്തോഷിക്കരുത്, അവൻ മറിച്ചിടപ്പെടുമ്പോൾ നിന്റെ മനസ്സ് ആഹ്ളാദിക്കുകയുമരുത്.''
കക മുയേൽ രാജാവിന്റെ വചനങ്ങൾ
സദൃശവാക്യപുസ്തകത്തിലെ 31 വാക്യങ്ങളുളള 31-ാം അദ്ധ്യായം ആണ് മുയേൽ രാജാവിന്റെ വചനങ്ങൾ എന്നറിയപ്പെടുന്നത്. ഇൗ ഭാഗത്ത് പ്രധാനപ്പെട്ട രണ്ട് സംഗതികളെക്കുറിച്ചാണ് പറയുന്നത്. 1-ാം ഭാഗത്ത് രാജാവിനുള്ള ഉപദേശങ്ങളാണ.് 2-ാം ഭാഗത്ത് ബുദ്ധിയും സാമർത്ഥ്യവുമുള്ള ഭാര്യയെക്കുറിച്ച് വിശദീകരിക്കുന്നു. രാജാക്ക•ാർ മദ്യപ•ാരാകരുതെന്നും അന്യസ്ത്രീകളുമായി സംസർഗ്ഗം പാടില്ലെന്നും ഉപദേശിക്കുന്നതോടൊപ്പം വായ് തുറന്ന് നിതിയോടെ ന്യായം വിധിക്കുവാനും എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തു കൊടുക്കണം എന്നും ഉപദേശിക്കുന്നു. സാമർത്ഥ്യമുള്ള ഭാര്യയുടെ വില സാമ്യമില്ലാത്ത രത്നങ്ങളെക്കാൾ വലിയതാണെന്നും ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നുവെന്നും അവൾ കഠിനാദ്ധ്വാനിയാകുന്നുവെന്നും കുടുംബകാര്യങ്ങൾ ശ്രദ്ധയോടെ നോക്കുന്നവളും ജ്ഞാനത്തോടെ സംസാരിക്കുന്നവളാണെന്നും ദരിദ്രരോടും എളിയവരോടും ദയയുള്ളവളാണെന്നും ദൈവഭക്തിയുള്ളവളാണെന്നും ബഹുമാനിതയായിരിക്കുമെന്നും വ്യക്തമാക്കുന്നു.
കകക സദൃശവാക്യത്തിലെ ക്രിസ്തുദർശനം
സദൃശവാക്യങ്ങൾ 8-ാം അദ്ധ്യായം ജ്ഞാനത്തെക്കുറിച്ചാണ് പറയുന്നത്. സകലസൃഷ്ടിയുടെയും ഉറവിടം ജ്ഞാനമാകുന്നുവെന്ന് വ്യക്തമാക്കുന്നു. ആത്മിക ഭൗതിക ജീവിതത്തിന്റെ ഉറവിടം ഇൗ ജ്ഞാനമാണ്. ഇൗ ജ്ഞാനമാണ് മനുഷ്യന്റെ ഉൽകൃഷ്ടമായ ജ്ഞാനത്തിനും ധാർമ്മികതയ്ക്കും നിത്യജീവനും ആധാരമായിരിക്കുന്നത്. ഇൗ ജ്ഞാനമാണ് ക്രിസ്തു എന്ന് വി. പൗലോസ് കൊലോസ്യർക്കുള്ള ലേഖനത്തിലും, ഇൗ ജ്ഞാനം ക്രിസ്തു തന്നെയാണ് എന്ന് കൊരിന്ത്യർക്കുള്ള ലേഖനത്തിലും വ്യക്തമാക്കുന്നു. ഉദാഹരണം: (കൊലോസ്യർ - 2:3), (1 കൊരിന്ത്യർ - 1:30)
5) ക. ഉത്തമഗീതത്തിലെ ആത്മീക തലവും ക്രിസ്തുദർശനവും
പഴയ നിയമം യിസ്രായേൽ കർത്താവിന്റെ മണവാട്ടിയാണ്. മണവാളൻ മണവാട്ടിയിൽ അനുരക്തനാണെന്നും മണവാട്ടി മണവാളനിൽ മാത്രം അനുരക്തയും വിശ്വസ്തയും ആയിരിക്കണമെന്നും അങ്ങനെയെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവൾക്ക് മണവാളനിൽ ലയിക്കുവാൻ കഴിയുമെന്നും വ്യക്തമാക്കുന്നു. അതുപോലെ തന്നെ പുതിയ നിയമസഭ ക്രിസ്തു മണവാളന് വിവാഹം നിശ്ചയിക്കപ്പെട്ട അതിസുന്ദരിയും ശ്രേഷ്ഠയുമായ കന്യകയാണ്. മണവാളന്റെ ആഗമനത്തിനായി മാലിന്യമേൽക്കാതെ, പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ തന്നെത്തന്നെ സൂക്ഷിച്ച് കാത്തിരിക്കണമെന്നും മണവാളന്റെ വരവിനായി പ്രാർത്ഥിക്കണമെന്നും ഉദ്ബോധിപ്പിക്കുന്നതാണ് ഇൗ കൃതി. ഉത്തമഗീതത്തിലെ ശുലേംകാരി സ്ത്രീയും മണവാളനായ ശലോമോൻ രാജാവും സഭയേയും മണവാളനായ യേശു ക്രിസ്തുവിനേയും പ്രതിനിധാനം ചെയ്യുന്നു. പഴയനിയമത്തിൽ യിസ്രായേൽ കർത്താവിന്റെ മണവാട്ടിയാണ്. പുതിയനിയമത്തിൽ ക്രിസ്തീയ സഭ യേശുക്രിസ്തുവിന്റെ മണവാട്ടിയാണ്. ഉത്തമഗീതം ഇത് രണ്ടിനേയും വ്യക്തമാക്കുന്നു.
7) വി. പൗലോസിന്റെ വേദശാസ്ത്രം
വി. പൗലോസിന്റെ വേദശാസ്ത്രം ക്രിസ്തു കേന്ദ്രീകൃതമാണ്. മനുഷ്യാവതാര സംഭവങ്ങളെക്കാൾ ക്രിസ്ത്യാനുഭവത്തിനാണ് വി. പൗലോസിന്റെ ചിന്തയിൽ പ്രാധാന്യം. സുവിശേഷം എന്ന പദം പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് വി. പൗലോസാണ്. വി. പൗലോസ് ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോൾ കർത്താവ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ മിക്ക ലേഖനങ്ങളിലും യേശു ദൈവപുത്രൻ തന്നെയാണ് എന്ന് സമർത്ഥിക്കുന്നു. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിൽ വി. പൗലോസ് കൂടുതൽ പ്രാധാന്യം നൽകുന്നത് പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവയ്ക്കാണ്. ക്രിസ്തുവിന്റെ ഇൗ മനുഷ്യാവതാര രഹസ്യത്തിൽ പങ്കാളിയാകുന്നതോടെ ഒരുവൻ ക്രിസ്തുവിൽ ആകുന്നുവെന്നും അതാണ് ക്രിസ്തുവിലുള്ള ജീവിതം എന്നും വി. പൗലോസ് പഠിപ്പിക്കുന്നു. ശരീരത്തിൽ ഒന്നാകുന്ന ബന്ധമാണ് ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ വേണ്ടത് എന്നും ഇൗ ബന്ധം സുസാദ്ധ്യമാക്കുന്ന കൂദാശയാണ് വി. കുർബ്ബാനയെന്നും വി. പൗലോസ് ചൂണ്ടിക്കാട്ടുന്നു.
9) ക. റോമർക്കുള്ള ലേഖനത്തിലെ മുഖ്യ ചിന്താവിഷയം
വിശ്വാസത്താലുള്ള നീതീകരണം എന്നതാണ് റോമർക്കുള്ള ലേഖനത്തിലെ പ്രധാന ചിന്താവിഷയം. ന്യായപ്രമാണ ആചരണത്തിലൂടെ മാത്രം ദൈവമുമ്പാകെ പരിപൂർണ്ണ നീതീകരണം ലഭിക്കുകയില്ലെന്നും ക്രിസ്തുവിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ എന്നും വി. പൗലോസ് ഇൗ ലേഖനത്തിലൂടെ പഠിപ്പിക്കുന്നു. ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമ മൂലം മാത്രമെ പാപിയായ മനുഷ്യന് ദൈവമുമ്പാകെ നീതീകരണം ലഭിക്കുകയുള്ളു. സ്വന്തം പ്രവൃത്തികളാൽ ആർക്കും നീതിമാനായ ദൈവമുമ്പാകെ നീതീകരണം ലഭിക്കുകയില്ല. തന്റെ നീതിയാലും പാപ പരിഹാരബലിയാലും തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും നീതീകരണം നേടികൊടുത്ത രക്ഷകനായി യേശുവിനെ ഇൗ ലേഖനത്തിലൂടെ വി. പൗലോസ് അവതരിപ്പിക്കുന്നു.
കക. ഗലാത്യർക്കുള്ള ലേഖനത്തിലെ ചിന്താവിഷയം
കൃപയാലുള്ള രക്ഷയും വിശ്വാസത്താലുള്ള നീതീകരണവുമാണ് ഗലാത്യർക്കുള്ള ലേഖനത്തിലെ പ്രധാന ചിന്താവിഷയങ്ങൾ. രക്ഷ ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തിലല്ല, പിന്നെയോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ന്യായപ്രമാണം മനുഷ്യരെ കുറ്റക്കാരെന്ന് വിധിക്കുകയും ബന്ധനത്തിലകപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസമാകട്ടെ, ക്രിസ്തുമൂലമുള്ള കൃപ അനുഭവിക്കാനായി അവരെ സ്വതന്ത്രരാക്കുന്നു. ഇൗ സ്വാതന്ത്ര്യമാകട്ടെ, ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ളതാണ്.
10) ക. കാരാഗൃഹ ലേഖനങ്ങൾ, തെളിവുകൾ
വി. പൗലോസ് കാരാഗൃഹത്തിൽ തടവുകാരനായി കിടന്നപ്പോൾ എഴുതപ്പെട്ട ലേഖനങ്ങളെയാണ് കാരാഗൃഹ ലേഖനങ്ങൾ എന്ന് പറയുന്നത്. എഫേസ്യർ, ഫിലിപ്യർ, കൊലോസ്യർ, ഫിലമോൻ എന്നിവർക്കായി എഴുതിയതാണിവ. എ.ഡി 60-62 കാലഘട്ടത്തിൽ റോമിലെ കാരാഗൃഹ വാസക്കാലത്താണ് ഇവ എഴുതിയത്. (എഫേസ്യർ - 3:1, 4:1), (ഫിലിപ്യർ - 1:7, 13,17) (കൊലോസ്യർ - 4:3, 10, 18), (ഫിലമോൻ - 1:1, 9, 13, 23) എന്നീ വാക്യങ്ങൾ ഇൗ ലേഖനങ്ങൾ കാരാഗൃഹത്തിൽ വച്ച് എഴുതി എന്നതിന് തെളിവാണ്.
കക. ക്രിസ്തു ഫിലിപ്പിയാ ലേഖനത്തിൽ
വി. പൗലോസ് ക്രിസ്തുവിനെ തന്റെ ജീവിതം തന്നെയായി കാണിക്കുന്നു. ക്രിസ്തുവിനെ യഥാർത്ഥ താഴ്മയുടെ മാതൃകയായി ചിത്രീകരിക്കുന്നു. ഉദാഹരണം (ഫിലിപ്യർ 2:5) ""യേശുമ്ശിഹായുടെ അതേ ഭാവം നിങ്ങൾ മനസ്സിൽ വിചാരിക്കണം.'' നമ്മുടെ താഴ്മയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തിന് അനുരൂപമാക്കി രൂപാന്തരപ്പെടുത്തുന്നവനായി ക്രിസ്തുവിനെ വിവരിക്കുന്നു. ഏത് സാഹചര്യത്തിലും നമ്മുടെ വിജയം നൽകുന്ന ശക്തി സ്രോതസ്സായി യേശുമ്ശിഹായെ ചൂണ്ടിക്കാട്ടുന്നു. (ഫിലിപ്യർ - 4:13)'' എന്നെ ശക്തിപ്പെടുത്തുന്നവനായ മ്ശിഹാ മൂലം ഞാൻ സകലത്തിനും പ്രാപ്തനാണ്.
11) ക. ഇടയലേഖനങ്ങൾ
വി. പൗലോസ് തീമോത്തെയോസിന് എഴുതിയ രണ്ട് ലേഖനങ്ങളും തീത്തോസിന് എഴുതിയ ലേഖനവുമാണ് ഇടയലേഖനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. 18-ാം നൂറ്റാണ്ട് മുതലാണ് ഇടയലേഖനങ്ങൾ എന്ന പേര് ഇൗ മൂന്നു ലേഖനങ്ങൾക്കുമായി പൊതുവായി ഉപയോഗിക്കുവാൻ തുടങ്ങിയത്. സഭയിൽ അജപാലന ദൗത്യം നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അനുശാസനങ്ങളും ഉൾക്കൊള്ളുന്നതിനാൽ ആണ് പ്രസ്തുത ലേഖനങ്ങൾക്ക് ഇൗ പേര് നൽകിയിരിക്കുന്നത്.
കക. തീമോത്തെയോസ്
ഏഷ്യാമൈനറിലെ ലൂസ്ത്രയിൽ ഒരു ഗ്രീക്കുകാരന്റെയും യഹൂദാസ്ത്രീയുടെയും പുത്രനായിരുന്നു തീമോത്തെയോസ്. വി.പൗലോസിന്റെ ആദ്യ സുവിശേഷ യാത്രയിൽ ലൂസ്ത്രയിലെ പ്രവർത്തനഫലമായി തീമോത്തെയോസിന്റെ കുടുംബം മുഴുവൻ ക്രിസ്ത്യാനികളായി തീമോത്തെയോസിന്റെ അമ്മ യൂനിക്കയും വലിയമ്മ ലോവാസും സത്യവിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നവരാണെന്ന് വി. പൗലോസ് ശ്ലീഹ സാക്ഷ്യപ്പെടുത്തുന്നു. തീമോത്തെയോസിനെ "വിശ്വാസത്തിൽ യഥാർത്ഥ പുത്രൻ', "ദൈവത്തിന്റെ മനുഷ്യൻ', "മകൻ', "വൽസല പുത്രനും കർത്താവിൽ വിശ്വസ്തനും' എന്നെല്ലാമാണ് വി. പൗലോസ് വിശേഷിപ്പിച്ചിരിക്കുന്നത്. എഫേസോസിൽ ദീർഘനാൾ എപ്പിസ്കോപ്പയായി പ്രവർത്തിച്ച ശേഷം രക്തസാക്ഷിയായി മരണം പ്രാപിച്ചതായാണ് പാരമ്പര്യം.
കകക. തീത്തോസ്
ഒരു ഗ്രീക്കുകാരനായിരുന്ന തീത്തോസ് വി. പൗലോസിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനിയായി മാനസാന്തരത്തിന് ശേഷം വി.പൗലോസിന്റെ സഹപ്രവർത്തകനായി പല സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. എന്നാൽ പ്രവർത്തികളുടെ പുസ്തകത്തിൽ തീത്തോസിനെ കുറിച്ച് യാതൊരു പരാമർശങ്ങളും ഇല്ല. വി. പൗലോസ് തീത്തോസിനെ "എന്റെ സഹോദരൻ,' "പൊതുവിശ്വാസത്തിൽ യഥാർത്ഥ പുത്രൻ' എന്നെല്ലാമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹം വി. പൗലോസിനാൽ ക്രേത്തയിലെ എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടിരുന്നു.
13) കാതോലിക ലേഖനങ്ങൾ
പുതിയ നിയമത്തിലെ 21 ലേഖനങ്ങളിൽ വി. പൗലോസിന്റെ 14 ലേഖനങ്ങൾ ഒഴിച്ചുള്ള 7 ലേഖനങ്ങളെയാണ് കാതോലിക ലേഖനങ്ങൾ എന്ന് വിളിക്കുന്നത്. ഇൗ ലേഖനങ്ങൾ ഒന്നും തന്നെ ഏതെങ്കിലും ഒരു സ്ഥലത്തെ സഭയ്ക്കു വേണ്ടിയോ വ്യക്തിക്കു വേണ്ടിയോ എഴുതപ്പെട്ടവയല്ല. ഇവ സഭകൾക്കു പൊതുവായി എഴുതപ്പെട്ടവയായതിനാൽ ഇൗ 7 ലേഖനങ്ങൾ "കാതോലിക ലേഖനങ്ങൾ', അഥവാ "സാർവത്രിക ലേഖനങ്ങൾ' അഥവാ "പൊതുവിലെഴുതിയ ലേഖനങ്ങൾ' എന്നെല്ലാം അറിയപ്പെടുന്നു. സഭ പിതാവായ യൗസേബിയോസ് ആണ് "കാതോലിക ലേഖനങ്ങൾ' എന്ന പേര് നൽകിയത്. വി. യാക്കോബ്, വി. പത്രോസ്, വി. യോഹന്നാൻ, വി. യൂദാ എന്നിവർ എഴുതിയ ലേഖനങ്ങളാണ് ഇൗ കൂട്ടത്തിൽ പെടുന്നത്.
15) ക. വെളിപ്പാടു സാഹിത്യം
ദൈവത്തിന് മാത്രം അറിയാവുന്ന കാര്യങ്ങൾ ദൈവം നേരിട്ടോ സന്ദേശവാഹകർ വഴിയോ മനുഷ്യനെ അറിയിക്കുന്നതിനാണ് വെളിപ്പാട് എന്ന് പറയുന്നത്. നിഗൂഢമായ ഭാവി കാര്യങ്ങളുടെ വെളിപ്പെടുത്തൽ ആണിത്. മിക്കവയും ദർശനങ്ങളിലൂടെ ദൈവം വെളിപ്പെടുത്തുന്നു. ദർശനം ലഭിച്ചവൻ അതു രേഖപ്പെടുത്തി മറ്റുള്ളവരെ അറിയിക്കുന്നു. പ്രതീക സമ്പന്നമായിരിക്കും ഇതിലെ ഭാഷ. ഇതിനെയാണ് വെളിപ്പാട് സാഹിത്യം എന്ന് പറയുന്നത്. പ്രവാചക•ാരുടെ കാലത്തിന്റെ അവസാനത്തോടുകൂടിയാണ് ഇൗ ശാഖ വളർച്ചയാരംഭിച്ചത്. വെളിപ്പാട് പുസ്തകം മുഴുവൻ ഇൗ സാഹിത്യ ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇതിലെ ഭാഷ പ്രതീക സമ്പന്നമായതിനാൽ ഇതിൽ വിവരിക്കുന്ന ദർശനങ്ങളെ അക്ഷരാർത്ഥത്തിലെടുക്കാൻ സാധിക്കില്ല.
കക. വെളിപ്പാട് പുസ്തകത്തിന്റെ വ്യാഖ്യാനങ്ങൾ
നൂറ്റാണ്ടുകളായി വെളിപ്പാട് പുസ്തകത്തെ നാലുവിധത്തിൽ വ്യാഖ്യാനിച്ചു വരുന്നു. നാലുവിധത്തിലുള്ള വ്യാഖ്യാതാക്കൾക്കും നിരവധി അനുയായികൾ ഉണ്ടെങ്കിലും ഒന്നും അതിൽ തന്നെ ഇൗ പുസ്തകത്തെ പൂർണ്ണമായി വ്യാഖ്യാനിക്കുവാൻ പര്യാപ്തമല്ല.
(ശ) പ്രീടെറിസ്റ്റ് കാഴ്ചപ്പാട്
വെളിപ്പാട് പുസ്തകത്തിലുള്ള പ്രവചനങ്ങളെല്ലാം നിവൃത്തീകരിക്കപ്പെട്ടു കഴിഞ്ഞുവെന്ന അഭിപ്രായം റോമാ സാമ്രാജ്യത്തിന്റെ കീഴിൽ മതപീഡനമേറ്റു കൊണ്ടിരുന്നവർക്ക് ധൈര്യം നൽകാനായിട്ട് വി. യോഹന്നാൻ ഇതെഴുതി എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു.
(ശശ) ഫ്യൂച്ചറിസ്റ്റ് കാഴ്ചപ്പാട്
പുസ്തത്തിൽ പറഞ്ഞിട്ടുള്ള ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സംഭവിക്കാനിരിക്കുന്നതേയുള്ളു എന്ന അഭിപ്രായം.
(ശശശ) ഹിസ്റ്റോറിക് കാഴ്ചപ്പാട്
ഇതൊരു ചരിത്ര പുസ്തകം മാത്രമാണെന്ന കാഴ്ചപ്പാട്. വി. യോഹന്നാന്റെ കാലം മുതൽ കർത്താവിന്റെ വരവും അതു കഴിഞ്ഞുമുള്ള കാര്യങ്ങളുടെ ചരിത്രാവിഷ്കരണമാണെന്നുള്ള സമീപനം.
(ശ്) എെഡിയലിസ്റ്റ് കാഴ്ചപ്പാട്
പ്രായോഗികമായി നടക്കുന്ന ഒന്നും വിവരിക്കുന്നില്ല എന്നും ചരിത്ര പ്രാധാന്യമോ ചരിത്ര നിവൃത്തിയോ ഇതിലില്ല എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. എല്ലാം ന•യും തി•യും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകാത്മകമായ വ്യാഖ്യാനം മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം.
16) ക. രണ്ടാം വരവിനെപ്പറ്റിയുള്ള പ്രസ്താവനകൾ
(ശ) പിതാവിന്റെ മഹത്വത്തിൽ വരും
എന്തെന്നാൽ മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ വി. മാലാഖമാരോടുകൂടി വരുവാനിരിക്കുന്നു. (വി. മത്തായി. - 16:27)
(ശശ) വാനമേഘങ്ങളിൽ വരും
മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്വത്തോടും കൂടി വാനമേഘങ്ങളിൽ വരും. (വി. മത്തായി - 24:30)
(ശശശ) കള്ളനെപ്പോലെ വരും
മോഷ്ടിക്കാൻ വരുന്ന കള്ളൻ മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് വരുന്നതുപോലെ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് തികച്ചും അപ്രതീക്ഷിതമായിരിക്കും. (1 തെസ്സലോനിക്യർ - 5:2)
(ശ്) മാലാഖമാരുടെ അകമ്പടിയോടെ വരും
മനുഷ്യപുത്രൻ തന്റെ സകല വിശുദ്ധ മാലാഖമാരുമായി തന്റെ മഹത്വത്തിൽ വന്ന് മഹത്വ സിംഹാസനത്തിൽ ഇരിക്കും. (വി. മത്തായി - 25:31)
കക. രണ്ടാം വരവിന്റെ ഉദ്ദേശ്യം:
(ശ) വാഗ്ദത്ത പൂർത്തീകരണത്തിന്
"നിങ്ങൾക്കായി സ്ഥലമൊരുക്കുവാൻ ഞാൻ പോകുന്നു. ഞാൻ പോയാൽ നിങ്ങൾക്കായി ഞാൻ സ്ഥലമൊരുക്കും. എന്റെ അടുക്കലേക്ക് നിങ്ങളെ ഞാൻ കൂട്ടികൊണ്ടുപോകും'. (വി. യോഹന്നാൻ - 14:3)
(ശശ) തിരഞ്ഞെടുക്കപ്പെട്ടവരെ കൂട്ടിചേർക്കാൻ
മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്വത്തോടും കൂടി വാനമേഘങ്ങളിൽ വരുന്നത് അവർ കാണും. അവൻ തന്റെ മാലാഖമാരെ വലിയ കാഹളത്തോടെ അയയ്ക്കും. അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ അറ്റം മുതൽ അറ്റം വരെ നാല് കാറ്റുകളിൽ നിന്നുമായി കൂട്ടിച്ചേർക്കും. (വി. മത്തായി - 24:31)
(ശശശ) ജാതികളെ ന്യായം വിധിക്കാൻ
മനുഷ്യപുത്രൻ തന്റെ സകല വിശുദ്ധ മാലാഖമാരുമായി തന്റെ മഹത്വത്തിൽ വന്ന് മഹത്വ സിംഹാസനത്തിൽ ഇരിക്കും. സർവ്വജാതികളും അവന്റെ മുമ്പാകെ ആനയിക്കപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നും വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർ തിരിക്കും. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും. (വി. മത്തായി - 25:31-33)
(ശ്) ഒാരോരുവനും പ്രവർത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കുവാൻ (വി. മത്തായി - 16:27)
അപ്പോൾ അവൻ ഒാരോ മുഷ്യനും തൻരെ പ്രവൃത്തികൾ അനുസരിച്ച് പ്രതിഫലം നൽകും.
(്) മരിച്ചവരെ ഉയിർപ്പിക്കാൻ
എന്തെന്നാൽ യേശു മരിക്കയും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നുവെങ്കിൽ അപ്രകാരം തന്നെ ദൈവം യേശുവിൽ നിദ്രപ്രാപിച്ചവരെയും അവനോടു കൂടെ കൊണ്ടുവരും. (1 തെസ്സലോനിക്യർ - 4:14)
കകക. രണ്ടാം വരവിന്റെ സമയം
രണ്ടാം വരവിന്റെ കൃത്യസമയം കർത്താവ് പറഞ്ഞിട്ടില്ല. എന്നാൽ ചില സൂചനകൾ തന്നിട്ടുണ്ട്.
(ശ) ആ സമയം അജ്ഞാതമാണ്
ആ ദിവസത്തെക്കുറിച്ചും ആ നാഴികയെക്കുറിച്ചും പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ മാലാഖമാർ പോലും അറിയുന്നില്ല. (വി. മത്തായി - 24:27)
(ശശ) ഭൂലോകമെങ്ങും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടണം
സർവ്വജാതികളുടെയും സാക്ഷ്യത്തിനായി ഭൂലോകമെങ്ങും രാജ്യത്തിന്റെ ഇൗ സുവിശേഷം പ്രസംഗിക്കപ്പെടും, അപ്പോൾ അന്ത്യം വരും. (വി. മത്തായി - 24:14)
(ശശശ) അധമ മൂർത്തി പ്രത്യക്ഷപ്പെട്ടശേഷം
ആദ്യമെ വിശ്വാസത്യാഗം സംഭവിക്കുകയും നാശത്തിന്റെ പുത്രനായ പാപത്തിന്റെ മനുഷ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്യും. (2 തെസലോനിക്യർ - 2:3)
(ശ്) നോഹയുടെ കാലം പോലെ സംഭവിക്കും
നോഹയുടെ കാലം എപ്രകാരമായിരുന്നോ അപ്രകാരമായിരിക്കും മനുഷ്യപുത്രന്റെയും വരവ്. (വി. മത്തായി - 24:37)
കഢ വിശ്വാസികളുടെ ഒരുക്കം
കർത്താവിന്റെ രണ്ടാമത്തെ വരവ് അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമാകയാലും ആ സമയത്തെക്കുറിച്ച് മനുഷ്യർക്ക് യാതൊരു നിശ്ചയവുമില്ലാത്തതിനാലും വിശ്വാസികൾ അനുഷ്ഠിക്കേണ്ട ചില സംഗതികളുണ്ട്.
(ശ) ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കണം
""നിങ്ങളോ നമ്മുടെ കർത്താവേശു മ്ശിഹായുടെ പ്രത്യക്ഷതയ്ക്കായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.'' (കൊരിന്ത്യർ - 1:7)
(ശശ) ഒരുക്കമുള്ളവരായിരിക്കണം
""നിങ്ങൾ വിചാരിക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുമെന്നതിനാൽ നിങ്ങളും ഒരുങ്ങിയിരപ്പിൻ.'' (വി. മത്തായി - 24:44)
(ശശശ) കർമ്മ നിരതരായിരിക്കണം
ഇൗ ഭാഗത്ത് കർത്താവ് ശിഷ്യ•ാരോട് ഒരു ഉപമയാണ് പറഞ്ഞിരിക്കുന്നത്. കർത്താവിന്റെ രണ്ടാമത്തെ വരവ് വരെ വിശ്വാസികൾ കർമ്മനിരതരായിരിക്കണമെന്ന് ഇൗ ഭാഗം വ്യക്തമാക്കുന്നു. ഉപമ.
(ശ്) വരവിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം
""അതേ കർത്താവായ യേശുവെ വേഗം വരണമെ. ഇതായിരിക്കണം വിശ്വാസികളുടെ പ്രാർത്ഥന.'' (വെളിപ്പാട് - 22:20)
21) മിലാൻ വിളംബരം
റോമാ സാമ്രാജ്യത്തിന്റെ മുഴുവൻ ചക്രവർത്തിയായി അവരോധിക്കപ്പെട്ട കുസ്തന്തീനോസ് ചക്രവർത്തി ക്രിസ്ത്യാനികളുടെ മേൽ തന്റെ മുൻഗാമികൾ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചുകൊണ്ട് ഇറ്റലിയിലെ മിലാൻ നഗരത്തിൽ വച്ച് ഒരു പ്രഖ്യാപനം നടത്തി. ചരിത്ര പ്രസിദ്ധമായ ഇൗ മിലാൻ വിളംബരം രാജ്യത്തെ എല്ലാ ജനങ്ങൾക്കും പരിപൂർണ്ണ മതസ്വാതന്ത്ര്യം നൽകി. ഞായറാഴ്ച പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്ത്യാനികൾ ഞായറാഴ്ച പകൽസമയം ആരാധനയ്ക്കായി നിശ്ചയിച്ച് നടപ്പിൽ വരുത്തി.
22) ക. അന്ത്യോഖ്യായുടെ പതനം
5-ാം നൂറ്റാണ്ടു മുതൽ അന്ത്യോഖ്യായിലെ കൈ്രസ്തവസഭയും അന്ത്യോഖ്യാ നഗരവും ക്ഷയിക്കുവാൻ തുടങ്ങി. പ്രധാനമായും നാല് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
(ശ) കർത്തിദോൻ സുന്നഹദോസിനെ തുടർന്ന് ഇരുസ്വഭാവവാദികളിൽ നിന്നുണ്ടായ പീഡ.
(ശശ) 6-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുണ്ടായ ഭൂമികുലുക്കം.
(ശശശ) എ.ഡി 538-ൽ ഉണ്ടായ പേർഷ്യൻ ആക്രമണം. നഗരം ഏതാണ്ട് പൂർണമായിത്തന്നെ ഇൗ ആക്രമണത്തിൽ തകർക്കപ്പെട്ടു.
(ശ്) 638-ൽ അറബികൾ അന്ത്യോഖ്യാ ആക്രമിച്ച് കീഴടക്കിയതോടുകൂടി അന്ത്യോഖ്യാ മറ്റ് കൈ്രസ്തവലോകത്തു നിന്നും ഒറ്റപ്പെട്ടു.
കക. മുസ്ലീം ആധിപത്യകാലത്ത് ക്രിസ്ത്യാനികൾക്ക് ലഭിച്ച പരിഗണനകൾ
മുസ്ലീം ആധിപത്യം ക്രിസ്ത്യാനികൾക്ക് പല ഗുണങ്ങളും ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികളുടെ പാണ്ഡിത്യം പ്രയോജനപ്പെടുത്തുന്നതിൽ മുസ്ലീം ഭരണാധികാരികൾ ബദ്ധശ്രദ്ധരായിരുന്നു. പേർഷ്യ, സിറിയ, മെസ്സൊപ്പൊട്ടോമിയ തുടങ്ങിയ പ്രദേശങ്ങൾ രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ടതിനാൽ അതുവരെ സുവിശേഷമെത്താതിരുന്ന പല പ്രദേശങ്ങളിലും സുവിശേഷ പ്രവർത്തനം നടത്തുന്നതിനു സാധിച്ചു. രാജകീയ പിൻതുണയില്ലാതെ ഇരു സ്വഭാവ വാദികളുടെ ശക്തി ക്ഷയിച്ചതിനാൽ ഇരു സ്വഭാവ വാദികളോട് എതിരിടേണ്ട ആവശ്യം സഭയ്ക്കില്ലാതെയായി. മറ്റു മേഖലകളിൽ കൂടുതൽ പഠനം നടത്തുവാൻ ഇൗ സമാധാന അന്തരീക്ഷം സഹായകമായി. ക്രിസ്ത്യാനികൾ അറബികളെക്കാൾ കൂടുതൽ വിദ്യാസമ്പന്നരായിരുന്നതിനാൽ ഇക്കാലത്ത് ഖലീഫമാരുടെ കീഴിൽ പല ഉയർന്ന സ്ഥാനങ്ങളും വഹിക്കാൻ സുറിയാനിക്കാർക്ക് സാധിച്ചു. വ്യാപാര രംഗത്ത് ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന സ്ഥാനം സാമ്പത്തികമായും അവർച്ച് ഉയർച്ച നൽകി.
26) എത്യോപ്യൻ സഭാംഗങ്ങളുടെ വിശ്വാസാചാരങ്ങൾ
(മറ്റ് മുന്ന് ഒാറിയന്റൽ ഒാർത്തഡോക്സ് സഭകൾ അംഗീകരിക്കുന്ന മൂന്നു പൊതുസുന്നഹദോസുകൾ മാത്രമാണ് എത്യോപ്യൻ സഭയും അംഗീകരിക്കുന്നത്.) ത്രിത്വം, യേശുക്രിസ്തുവിലെ സ്വഭാവങ്ങളുടെ യോജിപ്പ് ഇവ സംബന്ധിച്ചും കോപ്റ്റിക്, അർമീനിയൻ, സിറിയൻ എന്നീ ഒാർത്തഡോക്സ് സഭകളുമായി വിശ്വാസഎെക്യമുണ്ട്. എങ്കിലും ആചാരപരമായ കാര്യങ്ങളിൽ തനതായ പ്രത്യേകതകൾ എത്യോപ്യൻ സഭയ്ക്കുണ്ട്. യഹൂദ•ാരെപ്പോലെ എത്യോപ്യൻ സഭയും ശനിയാഴ്ച ശാബതായി ആചരിക്കുന്നു. ന്യായപ്രമാണമനുസരിച്ചുള്ള പരിഛേദന, ശുദ്ധീകരണം, വിലക്കപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ വർജ്ജനം എന്നിവ ഇന്നും നിലനിൽക്കുന്നു. പെട്ടകത്തിനു മുൻപിൽ ലേവ്യർ നൃത്തം ചെയ്തിരുന്നതു പോലെ ദബ്റ്റെറസ് എന്നു വിളിക്കപ്പെടുന്ന ആളുകൾ പ്രദക്ഷിണസമയത്ത് നൃത്തം ചെയ്യാറുണ്ട്. ഇടതുകൊയിൽ ഠ ആകൃതിയിലുള്ള വടിയും വലതു കൈയ്യിൽ ഒരു തരം സംഗീത ഉപകരണവും പിടിച്ചുകൊണ്ടാണ് ഇവർ നൃത്തം ചെയ്യുന്നത്. വർഷത്തിൽ 250 ദിവസത്തോളം സഭയ്ക്ക് നോമ്പുദിവസമാണ്. ജനുവരി 7-നാണ് എത്യോപ്യൻ സഭ ക്രിസ്തുമസ് ആചരിക്കുന്നത്.
27) എക്യുമെനിക്കൽ പ്രസ്ഥാനം
""ലോക വ്യാപകമായ ക്രിസ്തീയ കൂട്ടായ്മ'' എന്ന അർത്ഥവ്യാപ്തിയിലാണ് 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി എക്യൂമെനിസം എത്തിച്ചേർന്നത്. ആധുനികലോകത്ത് സാർവ്വത്രിക കൈ്രസ്തവ എെക്യം നേടുവാനുള്ള കൈ്രസ്തവ സഭകളുടെ പരിശ്രമത്തേയും ഭൂമിയുടെ അറ്റത്തോളവും തന്റെ സാക്ഷികളാകാനുള്ള അഭിലാഷത്തേയും എക്യൂമെനിക്കൽ പ്രസ്ഥാനം വിഭാവനം ചെയ്യുന്നു. വിവിധ സഭകളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ പരസ്പരം യോജിക്കാവുന്ന രംഗങ്ങളിലെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും വിശ്വാസവുമാണ് ആധുനിക കാലത്ത് എക്യുമെനിക്കൽ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. ബ്രിട്ടീഷ് പാരദേശിക ബൈബിൾ സൊസൈറ്റിയുടെ ആരംഭത്തോടെയാണ് (1804) എക്യുമെനിക്കൽ പ്രസ്ഥാനത്തിന് കാര്യമായ പ്രചോദനം ലഭിച്ചത്. 1816-ൽ അമേരിക്കൻ ബൈബിൾ സൊസൈറ്റി ആരംഭിച്ചു. ഥ.ങ.ഇ.അ പ്രസ്ഥാനം 1844-ൽ ഇംഗ്ലണ്ടിൽ ആരംഭിക്കുകയും താമസിയാതെ അമേരിക്കയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. 1872-ൽ അമേരിക്കയിലാരംഭിച്ച ഥ.ണ.ഇ.അ യും ലോകവ്യാപകമായി പ്രവർത്തിച്ചു തുടങ്ങി. 1895-ൽ ലോക കൈ്രസ്തവ വിദ്യാർത്ഥി പ്രസ്ഥാനവും ഉടലെടുത്തു. ഇവയൊക്കെ വിവിധ സഭകൾ തമ്മിലുള്ള വിഭാഗീയ ചിന്തകൾക്ക് അതീതമായാണ് പ്രവർത്തിച്ചത്. 1948-ൽ ആംസ്റ്റർഡാമിൽ ഒന്നാമത്തെ അഖില ലോക സഭ കൗൺസിൽ സമ്മേളിച്ചു. റോമൻ കത്തോലിക്ക സഭ ഒഴികെ പ്രധാനപ്പെട്ട എല്ലാ സഭകളും ഇവിടെ പ്രതിനിധികളെ അയച്ചു. ഇങ്ങനെ ചരിത്രത്തിൽ ആദ്യമായി സഭകളുടെ ഒരു സ്ഥിര ഒൗദ്യോഗിക സ്വതന്ത്ര കൂട്ടായ്മ നിലവിൽ വന്നു. അഖില ലോക സഭ കൗൺസിലിന്റെ ഒരു സമ്പൂർണ്ണ സമ്മേളനം 1961-ൽ ന്യൂഡൽഹിയിൽ വച്ച് നടത്തപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി എക്യുമെനിസം എന്ന പദത്തിന് ലോകവ്യാപകമായ ക്രിസ്തീയ കൂട്ടായ്മ എന്ന അർത്ഥവ്യാപ്തി കൈവന്നു. വിഭജിക്കപ്പെട്ടു നിൽക്കുന്ന കൈ്രസ്തവരുടെ മദ്ധ്യേ എെക്യത്തിനു വേണ്ടിയുള്ള താത്പര്യത്തെയാണ് ഇൗ പദം കൊണ്ട് വിവക്ഷിക്കുന്നത്.
28) ക. തൂബ്ദേൻ
"എന്നാൽ വീണ്ടും' എന്നാണ് തൂബ്ദേൻ എന്ന വാക്കിന് അർത്ഥം. ദിയാഫ്ത്തുക്കൊ എന്നും ഇതിന് പേരുണ്ട്. മദ്ധ്യസ്ഥപ്രാർത്ഥന എന്നാണ് ഇതർത്ഥമാക്കുന്നത്. വി. കുർബ്ബാനയിൽ ഉപയോഗിക്കുന്ന തൂബ്ദേനുകൾ ആറ് എണ്ണമാണ്. ആദ്യത്തെ 3 എണ്ണം ജീവനോടിരിക്കുന്നവരേയും അവസാനത്തെ 3 എണ്ണം വാങ്ങിപ്പോയവരേയും അനുസ്മരിക്കുന്നു. 1-ാമത്തേത് ജീവനോടെയിരിക്കുന്ന ആത്മീയ പിതാക്ക•ാർക്ക് വേണ്ടിയും രണ്ടാമത്തേതു ജീവനോടിരിക്കുന്ന വിശ്വാസികൾക്ക് വേണ്ടിയും 3-ാമത്തേതു ജീവനോടിരിക്കുന്ന വിശ്വാസികളായ ഭരണകർത്താക്കൾക്ക് വേണ്ടിയുമുള്ളതാണ്. 4-ാമത്തേത് വി. ദൈവമാതാവിന്റെയും പരിശുദ്ധ•ാരുടെയും ഒാർമ്മയാണ്. 5-മത്തേത് നിദ്ര പ്രാപിച്ച ആത്മീയ പിതാക്ക•ാരുടെയും മൽപാ•ാരുടെയും ഒാർമ്മയാണ്. 6-ാമത്തേത് നിദ്ര പ്രാപിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ളതാണ്. വി. കുർബ്ബാനയിൽ പേരുകൾ ഒാർത്ത് പ്രാർത്ഥിക്കാനുള്ള മൂന്നാമത്തേയും ഒടുവിലത്തേയും സന്ദർഭമാണ് തൂബ്ദേൻ വായന.
കക. വി. കുർബ്ബാനാനുഭവത്തിനുള്ള ഒരുക്കം
വി. കുർബ്ബാന അനുഭവിക്കുന്നതിന് നല്ലവണ്ണം ഒരുങ്ങണം. തലേ ദിവസം തന്നെ വി. കുർബ്ബാന അനുഭവിക്കുന്ന കാര്യം തീരുമാനിക്കണം. കുളിച്ചൊരുങ്ങി പ്രാർത്ഥനകൾ എല്ലാം തികയ്ക്കണം. പ്രഭാതപ്രാർത്ഥനകൾ വീട്ടിൽ വച്ച് ചൊല്ലിയിട്ടില്ലെങ്കിൽ തീർച്ചയായും പള്ളിയിൽ പ്രഭാതപ്രാർത്ഥനയിൽ സംബന്ധിക്കുവാൻ തക്കവണ്ണം എത്തണം. ഏവൻഗേലിയോൻ വായനയിലൂടെയാണ് അന്നേദിവസം നമ്മളോട് പറയാനുള്ളത് കർത്താവ് പറയുന്നത്. ഇത് കേൾക്കാൻ വരാത്തവർ യാതൊരു കാരണവശാലും അന്ന് വി. കുർബ്ബാന അനുഭവിക്കരുത്. വി. കുർബ്ബാനാനുഭവത്തിന് മുമ്പ് കുമ്പസാരിച്ചിരിക്കണം. ഇത് പാപരഹിതമായി വി. കുർബ്ബാന അനുഭവിക്കുന്നതിനാണ്. ഒരിക്കൽ സത്യകുമ്പസാരം നടത്തിയാൽ പിന്നെ 40 ദിവസം വരെ കുമ്പസാരിക്കാതെ വി.കുർബ്ബാന അനുഭവിക്കാൻ ചില വ്യവസ്ഥകളോടെ സഭ അനുവദിച്ചിട്ടുണ്ട്. വി. കുർബ്ബാന അനുഭവിക്കുന്നതിന് മുമ്പ് പട്ടക്കാരനിൽ നിന്നും ഹൂസോയോ പ്രാർത്ഥന സ്വീകരിച്ചിരിക്കണം. മന:പൂർവ്വമല്ലെങ്കിലും ചിലപ്പോൾ ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം അറിയാതെ ചെയ്തുപോയ പാപങ്ങളെ ക്ഷമിക്കുന്നതിനാണ് ഇത്. ഭക്ഷണം കഴിക്കാതെ വേണം വി. കുർബ്ബാന അനുഭവിക്കുവാൻ.
ഉപന്യാസം
1) കർത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രസ്താവനകളും വരവിന്റെ ഉദ്ദേശ്യവും വരവിന്റെ സമയവും വിശ്വാസികളുടെ ഒരുക്കവും വിശദീകരിക്കുക.
കർത്താവിന്റെ രണ്ടാം വരവിന് ഗ്രീക്ക് ഭാഷയിൽ പറുദീസ എന്നാണ് പറയുന്നത്. രാജാക്ക•ാരുടേയും മറ്റും ഒൗദ്യോഗിക എഴുന്നള്ളത്തിനാണ് ഇൗ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ജൃലലെിരല, അൃൃശ്മഹ എന്നെല്ലാം ഇൗ വാക്കിന് അർത്ഥമുണ്ട്. പുതിയ നിയമത്തിൽ ഇൗ വാക്ക് ഉപയോഗിച്ചിരിക്കുന്നത് യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ വ്യക്തമാക്കാനാണ്.
ക. രണ്ടാം വരവിനെപ്പറ്റിയുള്ള പ്രസ്താവനകൾ
(ശ) പിതാവിന്റെ മഹത്വത്തിൽ വരും
എന്തെന്നാൽ മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ വി. മാരാഖമാരോടുകൂടി വരുവാനിരിക്കുന്നു. (വി. മത്തായി 16:27, 25:31)
(ശശ) വാനമേഘങ്ങളിൽ വരും
മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്വത്തോടും കൂടി വാനമേഘങ്ങളിൽ വരും. (വി. മത്തായി 24:30, 26:64)
(ശശശ) കള്ളനെപ്പോലെ വരും
മോഷ്ടിക്കാൻ വരുന്ന കള്ളൻ മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് വരുന്നതുപോലെ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് തികച്ചും അപ്രതീക്ഷിതമായിരിക്കും. (1 നെസ്സലോനിക്യർ 5:2)
(ശ്) മാലാഖമാരുടെ അകമ്പടിയോടെ വരും (വി. മത്തായി 25:31)
മനുഷ്യപുത്രൻ തന്റെ സകല വിശുദ്ധ മാലാഖമാരുമായി തന്റെ മഹത്വത്തിൽ വന്ന് മഹത്വ സിംഹാസനത്തിൽ ഇരിക്കും.
കക. വരവിന്റെ ഉദ്ദേശ്യം
(ശ) വാഗ്ദത്ത പൂർത്തീകരണത്തിന് (വി. യോഹന്നാൻ 14:3)
നിങ്ങൾക്കായി സ്ഥലമൊരുക്കുവാൻ ഞാൻ പോകുന്നു. ഞാൻ പോയാൽ നിങ്ങൾക്കായി ഞാൻ സ്ഥലമൊരുക്കും. വീണ്ടും ഞാൻ വരും. എന്റെ അടുക്കലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകും.
(ശശ) തിരഞ്ഞെടുക്കപ്പെട്ടവരെ കൂട്ടിചേർക്കാൻ (വി. മത്തായി 24:31)
മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്വത്തോടും കൂടി വാനമേഘങ്ങളിൽ വരുന്നത് അവർ കാണും. അവൻ തന്റെ മാലാഖമാരെ വലിയ കാഹളത്തോടെ അയയ്ക്കും. അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആകാശത്തിന്റെ അറ്റം മുതൽ അറ്റം വരെ നാല് കാറ്റുകളിൽ നിന്നുമായി കൂട്ടിച്ചേർക്കും.
(ശശശ) ജാതികളെ ന്യായം വിധിക്കാൻ (വി. മത്തായി 25:31-32)
മനുഷ്യപുത്രൻ തന്റെ സകല വിശുദ്ധ മാലാഖമാരുമായി തന്റെ മഹത്വത്തിൽ വന്ന് മഹത്വ സിംഹാസനത്തിൽ ഇരിക്കും. സർവ്വജാതികളും അവന്റെ മുമ്പാകെ ആനയിക്കപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നും വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും.
(ശ്) ഒാരോരുവനും പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കുവാൻ (വി. മത്തായി - 16:27)
അപ്പോൾ അവൻ ഒാരോ മനുഷ്യനും തന്റെ പ്രവൃത്തികൾ അനുസരിച്ച് പ്രതിഫലം നൽകും.
(്) മരിച്ചവരെ ഉയിർപ്പിക്കുവാൻ (1 തെസ്സലോനിക്യർ - 4:13-17)
എന്റെ സഹോദര•ാരേ, പ്രത്യാശയില്ലാത്ത മറ്റാളുകളെപ്പോലെ നിദ്ര പ്രാപിക്കുന്നവരെക്കുറിച്ച് നിങ്ങൾ ദു:ഖിക്കരുത് എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തെന്നാൽ യേശു മരിക്കുകയും ഉയിർക്കുകയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കിൽ അപ്രകാരം തന്നെ ദൈവം, യേശുവിൽ നിദ്ര പ്രാപിച്ചവരേയും അവനോട് കൂടെ കൊണ്ടുവരും. നമ്മുടെ കർത്താവിന്റെ വരവിങ്കൽ, ജീവിച്ച് ശേഷിച്ചിരിക്കുന്നവരായ നാം, നിദ്ര പ്രാപിച്ചവർക്കു മുമ്പിൽ കടക്കുകയില്ല എന്നുള്ള വസ്തുത നമ്മുടെ കർത്താവിന്റെ വചനത്തിൽ ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ നമ്മുടെ കർത്താവ് കല്പനയോടും പ്രധാന മാലാഖയുടെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളനാദത്തോടും കൂടി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരും. മ്ശിഹായിൽ മരിച്ചവർ ആദ്യം ഉയിർക്കും. അപ്പോൾ ജീവിച്ച് ശേഷിച്ചിരിക്കുന്ന നാം ആകാശത്തിൽ നമ്മുടെ കർത്താവിനെ എതിരേൽപ്പാനായി അവരോടൊരുമിച്ച് മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും നമ്മുടെ കർത്താവിനോടു കൂടെ ആയിരിക്കും.
കകക. രണ്ടാം വരവിന്റെ സമയം
രണ്ടാം വരവിന്റെ കൃത്യസമയം കർത്താവ് പറഞ്ഞിട്ടില്ല. എന്നാൽ ചില സൂചനകൾ തന്നിട്ടുണ്ട്.
(ശ) ആ സമയം അജ്ഞാതമാണ് (വി. മത്തായി - 24:27, 36)
ആ ദിവസത്തെക്കുറിച്ചും, ആ നാഴികയെക്കുറിച്ചും പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ മാലാഖമാർ പോലും അറിയുന്നില്ല.
(ശശ) ഭൂലോകമെന്നും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടണം (വി. മത്തായി 24:14)
ഗർവ്വജാതികളുടെയും സാക്ഷ്യത്തിനായി ഭൂലോകമെങ്ങും രാജ്യത്തിന്റെ ഇൗ സുവിശേഷം പ്രസംഗിക്കപ്പെടും.
(ശശശ) അധമ മൂർത്തി പ്രത്യക്ഷപ്പെട്ടശേഷം (2 തെസ. 2:3)
ആദ്യമെ വിശ്വാസത്യാഗം സംഭവിക്കുകയും നാശത്തിന്റെ പുത്രനായ പാപത്തിന്റെ മനുഷ്യൻ പ്രത്യക്ഷപ്പെടും.
(ശ്) നോഹയുടെ കാലം പോലെ സംഭവിക്കും (വി. മത്തായി 245:37, 47)
നോഹയുടെ കാലം എപ്രകാരമായിരുന്നോ അപ്രകാരമായിരിക്കും മനുഷ്യപുത്രന്റെ വരവ്.
കഢ. വിശ്വാസികളുടെ ഒരുക്കം
കർത്താവിന്റെ രണ്ടാമത്തെ വരവ് അപ്രതീക്ഷിതവും പെട്ടെന്നുമുള്ളതാകയാലും ആ സമയത്തെക്കുറിച്ച് മനുഷ്യർക്ക് യാതൊരു നിശ്ചയവുമില്ലാത്തതിനാലും വിശ്വാസികൾ അനുഷ്ഠിക്കേണ്ട ചില സംഗതികളുണ്ട്.
(ശ) ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കണം (1 കൊരി. 1:7)
നമ്മൾ യേശുവിന്റെ പ്രത്യക്ഷതക്കായി പ്രതീക്ഷിച്ചുകൊണ്ടിരിക്കണം.
(ശശ) ഒരുക്കമുള്ളവരായിരിക്കണം (വി. മത്തായി 24:44)
നിങ്ങൾ വിചാരിക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുമെന്നതിനാൽ ഒരുങ്ങിയിരിക്കണം.
(ശശശ) കർമ്മനിരതരായിരിക്കണം (വി. ലൂക്കോസ് 19:13-27)
മനുഷ്യപുത്രന്റെ വരവുമായി ബന്ധപ്പെടുത്തി യേശു ഒരു ഉപമയാണ് പറഞ്ഞത്. രാജ്യത്വം പ്രാപിക്കാനായി ദൂരദേശത്തേക്ക് പോയ മനുഷ്യൻ താൻ തിരികെ വരുവോളം വ്യാപാരം ചെയ്യുന്നതിനായി താലന്തുകൾ ദാസ•ാരെ ഏൽപ്പിച്ചുകൊണ്ട് അവരോടു പറഞ്ഞു. "ഞാൻ വരുന്നതുവരെ വ്യാപാരം ചെയ്തുകൊൾവിൻ.' പ്രതീക്ഷിക്കാത്ത സമയത്ത് യജമാനൻ വന്ന് കണക്ക് പരിശോധിച്ചു. ഒാരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നൽകി. അലസരായവരെ ശിക്ഷിച്ച് അന്ധകാരത്തിൽ തള്ളി. ഇൗ ഭാഗം കർത്താവിന്റെ രണ്ടാമത്തെ വരവുവരെ വിശ്വാസികൾ കർമ്മനിരതരായിരിക്കണം എന്ന് വ്യക്തമാക്കുന്നു.
(്) വരവിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം (വെളിപ്പാട് 22:20)
അതേ കർത്താവായ യേശുവെ വേഗം വരേണമെ. ഇതായിരിക്കണം വിശ്വാസികളുടെ പ്രാർത്ഥന.
ആകയാൽ ആ ദിവസവും സമയവും അറിയാത്തതിനാൽ നാം ഉണർന്ന് യേശുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങണം.