Class -1 NOTES
ഉള്ളടക്കം
1. ദൈവം നമ്മുടെ സ്രഷ്ടാവ്
2. വിശ്വാസികളുടെ പിതാവ്
3. യൗസേഫും സ്വപ്നവും
4. മോശക്കുഞ്ഞ്
5. ശമുവേൽ ബാലൻ
6. ദാവീദും ഗോല്യാത്തും
7. യേശുവിന്റെ അമ്മ
8. ക്രിസ്തുമസ്
9. മാതാപിതാക്കളെ അനുസരിക്കുന്ന യേശു
10. യേശു പള്ളിയിൽ
11. കുട്ടികളെ മാറോടണയ്ക്കുന്ന യേശു
12. പ്രാർത്ഥന പഠിപ്പിക്കുന്ന യേശു
13. പൈതൽ സ്നേഹം
സത്യവിശ്വാസം
പ്രാർത്ഥന
വി. കുർബ്ബാന ഗീതങ്ങൾ
പാഠം - 1 ദൈവം നമ്മുടെ സ്രഷ്ടാവ്
പേര്പറയുക
1. സകലവും സൃഷ്ടിച്ചത് ആരാണ്?
2. ആദ്യ മനുഷ്യന്റെ പേരെന്ത്?
3. ദൈവം ആദാമിന് ഭാര്യയായി നൽകിയത് ആരെ?
4. ദൈവം ആദാമിനെ താമസിപ്പിച്ചത് എവിടെ.
5. നമ്മെ സൃഷ്ടിച്ചത് ആര്?
6. ആറാം ദിവസം ദൈവം സൃഷ്ടിച്ചത് എന്ത്?
7. ദൈവം സ്വന്തം സ്വരൂപത്തിൽ സൃഷ്ടിച്ചത് ആരെ?
പൂരിപ്പിക്കുക
1. ആദിയിൽ ദൈവം ആകാശവും .............................. സൃഷ്ടിച്ചു.
2. ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യന് .............................. എന്ന് പേരിട്ടു.
3. ആദാമിനെ ദൈവം .............................. എന്ന തോട്ടത്തിൽ പാർപ്പിച്ചു.
4. .............................. എന്ന് ദൈവം പറഞ്ഞപ്പൾ എല്ലാം ഉണ്ടായി.
ആര് ആരോടു പറഞ്ഞു
1. ""ഏദൻ തോട്ടത്തിലെ എല്ലാ ജീവജാലങ്ങളെയും നിങ്ങൾകാത്ത് പരിപാലിക്കണം''
ഉത്തരം പറയുക
1. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെ.
2. ദൈവം സൃഷ്ടിച്ചിതിനെ എങ്ങനെ പരിപാലിക്കാം
ഉത്തരം
പേര് പറയുക
1. ദൈവം
2. ആദാം
3. ഹവ്വാ
4. ഏദൻതോട്ടത്തിൽ
5. ദൈവം
6. മനുഷ്യനെ
7. മനുഷ്യനെ
പൂരിപ്പിക്കുക
1. ഭൂമിയും
2. ആദാം
3. ഏദൻ
4. ഉണ്ടാകട്ടെ
ആര് ആരോടു പറഞ്ഞത്
1. ദൈവം മണ്ണ് കുഴച്ച് മനുഷ്യന്റെ രൂപം ഉണ്ടാക്കി മൂക്കിൽ ജീവശ്വാസം ഉൗതി
മനുഷ്യന് ജീവൻ നൽകി.
2. ചെടികൾക്ക് വെള്ളമൊഴിക്കുക
മരങ്ങൾ മുറിക്കരുത്
മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുക
പാഠം - 2 വിശ്വാസികളുടെ പിതാവ്
പേര്പറയുക
1. വിശ്വാസികളുടെ പിതാവ്?
2. അബ്രാഹം യാത്ര പുറപ്പെട്ട സ്ഥലം?
3. അബ്രഹാമിന്റെ ഭാര്യയുടെ പേര്?
4. അബ്രഹാമിന്റെയും സാറയുടെയും മകന്റെ പേര് എന്ത്?
5. ഇസഹാക്ക് ജനിച്ചപ്പോൾ അബ്രഹാമിന്റെ വയസ്സ് എത്ര?
6. ഇസഹാക്ക് ജനിച്ചപ്പോൾസാറക്ക് എത്ര വയസ്സായിരുന്നു.
7. അബ്രഹാം എത്തിച്ചേർന്ന് എവിടെ?
8. മക്കൾ ആരുടെ ദാനമാണ്?
9. ഇസഹാക്ക് എന്ന പേരിന്റെ അർത്ഥം എന്ത്?
പൂരിപ്പിക്കുക
1. തേനും പാലും ഒഴുകുന്ന ദേശമാണ് .......................
ആര് ആരോട് പറഞ്ഞു
1. ""നീ നിന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് പിരിഞ്ഞ് ഞാൻ നിന്നെ കാണിക്കുവാൻ പോകുന്ന നാട്ടിലേയ്ക്ക് പോകുക''
ഉത്തരം പറയുക
1. കനാൻ നാടിന്റെ സവിശേഷത എന്തെല്ലാം?
2. ദൈവം അബ്രഹാമിന് നൽകിയ ഉറപ്പ് എന്തായിരുന്നു.
ഉത്തരം
പേര് പറയുക
1. അബ്രഹാം
2. ഉൗർ
3. സാറ
4. ഇസഹാക്ക്
5. 100
6. 90
7. കനാൻ
8. ദൈവത്തിന്റെ
9. ചിരി
പൂരിപ്പിക്കുക
1. കനാൻ
ആര് ആരോട് പറഞ്ഞു
1. ദൈവം അബ്രഹാമിനോട്
ഉത്തരം പറയുക
1. തേനും പാലും ഒഴുകുന്ന നാടാണ്
അവിടുത്തെ ഫലങ്ങൾ വലുതും രുചിഉള്ളതുമാണ്
അവിടുത്തെ കാലാവസ്ഥയും മണ്ണും നല്ലതായിരുന്നു.
2. ഞാൻ നിനക്ക് മകളെ നൽകും
നിന്റെ പേര് പ്രസിദ്ധമാക്കും
നിന്നെ അനുഗ്രഹിക്കും
പാഠം - 3 യൗസേഫും സ്വപ്നവും
പേര് പറയുക
1. യൗസേഫിന്റെ പിതാവിന്റെ പേര് എന്ത്?
2. യാക്കോബിന്റെയും മക്കളുടെയും ജോലി എന്തായിരുന്നു.?
3. യാക്കോബിന്റെ മക്കളിൽ സ്വപ്നം കാണാൻ കഴിവുള്ളവൻ ആരായിരുന്നു.
4. യാക്കോബിന് എത്ര ആൺമക്കൾ ഉണ്ടായിരുന്നു.
5. യൗസേഫ് എത് ദേശത്തെ പ്രധാനമന്ത്രിയായിരുന്നു.
6. യൗസേഫിനെ സഹോദര•ാർ ഭയന്ന് അവനോട് ചെയ്തതെന്ത്?
7. കിണറ്റിൽനിന്നും കയറ്റിയ യൗസേഫിനെ സഹോദര•ാർ വിറ്റത് ആർക്കായിരുന്നു.
8. എത്ര വെള്ളികാശിനാണ് യൗസേഫിനെ വിറ്റത്.
9. യൗസേഫിന്റെ സഹോദര•ാർ എവിടെയാണ് ധാന്യം തേടി എത്തിയത്.
ഉത്തരം പറയുക
1. യൗസേഫ് കണ്ട ഒരു സ്വപ്നം പറയുക.
2. യൗസേഫിന്റെ സ്വഭാവഗുണങ്ങൾ എന്തെല്ലാം
ഉത്തരം
പേര് പറയുക
1. യാക്കോബ്
2. കൃഷി
3. യൗസേഫ്
4. 12
5. മെസ്രേൻ
6. അവനെ പൊട്ടകിണറ്റിൽ ഇട്ടു.
7. അറേബ്യൻ കച്ചവടക്കാർക്ക് വിറ്റു.
8. ഇരുപത് (20)
9. യൗസേഫിന്റെ ധാന്യപ്പുരയിൽ
ഉത്തരം പറയുക
1. സൂര്യൻ, ചന്ദ്രൻ, പിതനൊന്ന് നക്ഷത്രങ്ങൾ യൗസേഫിനെ നമസ്ക്കരിക്കുന്നു.
2. മുടങ്ങാതെ പ്രാർത്ഥിക്കുന്നവനായിരുന്നു.
സൽസ്വഭാവിയായിരുന്നു.
എല്ലാവരെയും സ്നേഹിക്കുന്നവനായിരുന്നു.
സ്വപ്നവും അതിന്റെ അർത്ഥവും പറയുന്നവനായിരുന്നു.
പാഠം - 4 യൗസേഫും സ്വപ്നവും
പേര് പറയുക
1 മോശകുഞ്ഞിന്റെ മാതാപിതാക്കളുടെ പേര്?
2 മോശകുഞ്ഞിന്റെ ചേച്ചിയുടെ പേരെന്ത്?
3 മേസ്രേനിലെ രാജാവിന്റെ സ്ഥാനപ്പേര്?
4 മോശകുഞ്ഞിനെ ഒഴുക്കുവാനുള്ള പെട്ടി ഉണ്ടാക്കിയത് എന്തുകൊണ്ട്?
5 മോശയെകാത്ത് പരിപാലിച്ച്ത് ആരിലൂടെ?
6 മോശ എന്ന വാക്കിന്റെ അർത്ഥം?
7 മോശകുഞ്ഞ് ജനിച്ചത് എവിടെ?
8 മോശകുഞ്ഞ് വളർന്നത് എവിടെ?
9 മോശകുഞ്ഞിനെ രാജകുമാരിക്ക് വേണ്ടി വളർത്തിയതാര്?
പൂരിപ്പിക്കുക
1. യിസ്രായേൽക്കാർക്ക് ജനിക്കന്ന എല്ലാ ആൺകുഞ്ഞുങ്ങളെയും ...........................
എറിയണം.
ആര് ആരോട് പറഞ്ഞു
1. യിസ്രായേൽക്കാർക്ക് ജനിക്കുന്ന എല്ലാ ആൺകുഞ്ഞുങ്ങളെയും നദിയിൽ
എറിയണം.
ഉത്തരം
പേര് പറയുക
1. അമ്രാം, യോഖോബോർ
2. മറിയം
3. ഫറവോ
4. ഞാങ്ങണ
5. മെസ്രേൻ രാജകുമാരിയിലൂടെ
6. വെള്ളത്തിൽ നിന്ന് വലിച്ചെടുക്കപ്പെട്ടവൻ
7. മെസ്രേനിൽ
8. ഫറവോ രാജാവിന്റെ കൊട്ടാരത്തിൽ
9. മോശയുടെ അമ്മ (യോഖോബോർ)
പൂരിപ്പിക്കുക
1. നദിയിൽ
ആര് ആരോട് പറഞ്ഞു
1. ഫറവോ രാജാവ് ഇസ്രായേൽ ജനത്തോട്.
പാഠം - 5 ശാമുവേൽ ബാലൻ
പേര് പറയുക
1 ശമുവേലിന്റെ മാതാപിതാക്കൾ ആരെല്ലാം?
2. എൽക്കാനയുടെ ഭാര്യയുടെ പേര്?
3. ശമുവേലിനെ മാതാപിതാക്കൾ ആരുടെ അടുത്താണ് ആക്കിയത്?
4. ശമുവേലിനെ വിളിച്ചത് ആരായിരുന്നു?
5. ശമുവേൽ പിന്നീട് എവിടുത്തെ പ്രവാചകനായി ആണ് മാറിയത്.
ആര് ആരോട് പറഞ്ഞു
1. ""ദൈവമേ അരുളി ചെയ്യണമേ അടിയൻ
2. ""മകനെ നിന്നെ ഞാൻ വളിച്ചില്ലല്ലോ.''
ഉത്തരം പറയുക
1. ഹന്ന കണ്ണുനീരോടെ പ്രാർത്ഥിച്ചത് എന്തിന് വേണ്ടി?
2. ദൈവം വിളികേൾക്കാൻ നമുക്ക് എങ്ങനെ ഒരുങ്ങആം.
3. ഹന്ന ദൈവത്തിന് കൊടുത്ത വാക്ക എന്തായിരുന്നു.
ഉത്തരം
പേര് പറയുക
1. ഏൽക്കാനയും ഹന്നയും
2. ഹന്ന
3. ദൈവത്തോട് ചോദിച്ച് വാങ്ങി
4. ദൈവം
5. ഏലി പുരോഹിതന്റെ അടുത്ത്
6. ഇസ്രായേലിന്റെ
ആര് ആരോട് പറഞ്ഞു
1. സണുവേൽ ദൈവത്തോട്
2. ഏലി പുരോഹിതൻ ശമുവലിനോട്
ഉത്തരം പറയുക
1. ഒരു മകനുവേണ്ടി
2. പ്രാർത്ഥിക്കും
സണ്ടേസ്കൂളിൽപോകും
മതാപിതാക്കളെ ബഹുമാനിക്കും
മുടങ്ങാതെ പള്ളിയിൽ പോകും
2. എനിക്ക് ഒരു മകനെ തന്നാൽ അവനെ ഞാൻ ദൈവത്തിന് കൊടുത്തുകൊള്ളാം.
പാഠം - 6 ദാവീദും ഗോല്യാത്തും
പേര് പറയുക
1 ദാവീദിന്റെ പിതാവിൻരെ പേര്?
2 ഇൗശായിക്ക് എത്ര മക്കളുണ്ടായിരുന്നു.?
3 ഇസ്രായേൽ സൈന്യം പേടിച്ച് വിറച്ചത് ഏത് മല്ലനെ ആയിരുന്നു.?
4 മല്ലനെ തോൽപ്പിച്ച ബാലന്റെ പേരെന്ത്?
5 എത് താഴ്വരയിലായിരുന്നു ദാവീദിന്റെ സഹോദരങ്ങൾ യുദ്ധം ചെയ്തുകൊണ്ടിരുന്നത്?
6 ഇസ്രായേലിന്റെ രാജാവ് ആരായിരുന്നു.?
7 ദാവീദിന്റെ ജോലി എന്തായിരുന്നു?
ആര് ആരോട് പറഞ്ഞു
1. ""ആരുണ്ടെന്നെ തോൽപ്പിക്കാൻ''
2. ""കല്ലും കവണയുമായി എന്നോട് യുദ്ധംചെയ്യുവാൻ ഞാൻ വെറും നായയോ''
3. ""യഹോവ ഇന്ന് നിന്നെ എന്റെ കൈയ്യിൽ എൽപ്പിക്കും
പൂരിപ്പിക്കുക
1. യഹോവ എന്റെ ................................... എന്റെ പരിചയവുമാകുന്നു.
ഉത്തരം പറയുക
1. ദാവീദിന്റെ ആയുധങ്ങൾ എന്തെല്ലാം?
2. ഗോല്യാത്തിന്റെ അയുധങ്ങൾ എന്തെല്ലാമായിരുന്നു?
3. ദാവീദ് ഗോല്യാത്തിനെ തോൽപ്പിച്ചത് എങ്ങനെ?
ഉത്തരം
പേര് പറയുക
1 ഇൗശായി
2 (8) എട്ട്
3 ഗോല്യാത്ത്
4 ദാവീദ്
5 ഏലാ
6 ശൗൽ
7 ആട്ടിടയൻ
ആര് ആരോട് പറഞ്ഞു
1. ഗോല്യാത്ത് ഇസ്രായേൽ ജനത്തോട്
2. ഗോല്യാത്ത് ദാവീദിനോട്
3. ദാവീദ് ഗോല്യാത്തിനോട്
പൂരിപ്പിക്കുക
1. ബലവും
ഉത്തരം പറയുക
1. കല്ലും, കവിണിയും
2. വാൾ, കുന്തം, പരിച
3. ദാവീദ് ഒരു കല്ല് കവണയിൽ വച്ചിട്ട് ഗോല്യാത്തിന്റെ നേരെ വീശി എറിഞ്ഞു അത് ഗോല്യാത്തിന്റെ നെറ്റിയിൽതന്നെ തറച്ചു. ഗോല്യാത്ത് വലിയ ശബ്ദത്തോടെ നിലത്ത് കമിഴ്ന്നുവീണു.
പാഠം - 7 യേശുവിന്റെ അമ്മ
പേര് പറയുക
1 യേശുവിന്റെ മാതാവ്?
2 ദൈവത്തിന്റെ ഇഷ്ടം മറിയമിനോട് അറിയിച്ച മാലാഖ.?
3 മറിയാമിന്റെ ജ•നാട്.?
4 മറയാമിന്റെ മാതാപിതാക്കൾ ആരെല്ലാം.?
5 മറിയമിന് വിവാഹം നിശ്ചയിച്ചത് ആർക്ക്?
6 ഇതാ ഞാൻ കർത്താവിന്റെ ദാസി എന്ന് പറഞ്ഞത് ആര്?
7 യൗസേഫിന്റെ തൊഴിൽ എന്തായിരുന്നു.?
8 സകലവും സാദ്ധ്യമായതാർക്ക്
ആര് ആരോട് പറഞ്ഞു
1. ""കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളേ കർത്താവ് നിന്നോട് കൂടെ''
2. ""മറിയമേ ഭയപ്പടേണ്ട ദൈവകൃപ നിന്റെ മേൽവരും നീ ഒരു പുത്രനെ പ്രസവിക്കും അവന് യേശു എന്നപേർ വിളിക്കണം''
3. ""ഇതാ ഞാൻ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എനിക്ക് ഭവിക്കട്ടെ''
ഉത്തരം പറയുക
1. മറിയാമിന്റെ സ്വഭാവ ഗുണങ്ങൾ എന്തെല്ലാം?
2. മറിയാമിന് ലഭിച്ച ഭാഗ്യം എന്തായിരുന്നു.
ഉത്തരം
പേര് പറയുക
1 മറായാം
2 ഗബ്രിയേൽ
3 നസ്രേത്ത്
4 യൂയാക്കിയും, ഹന്നയും
5 യൗസേഫ്
6 മറിയാം
7 മരപ്പണി
8 ദൈവത്തിന്
ആരോ ആരോട് പറഞ്ഞു
1. ഗബ്രിയേൽ മാലാഖാ - മാലാഖാമറിയാമിനോട്
2. ഗബ്രിയേൽ മാലാഖാ - മാലാഖാമറിയാമിനോട്
3. മറിയാമിനോട് - ഗബ്രിയേൽ മാലാഖ
ഉത്തരം പറയുക
1. വിനയം, താഴ്മ, സ്നേഹം
2. ദൈവപുത്രനെ പ്രസവിക്കാനുള്ള ഭാഗ്യം
പാഠം - 8 ക്രിസ്തുമസ്
പേര് പറയുക
1. ഏത് ചക്രവർത്തിയുടെ കല്പനപ്രകാരമാണ് യൗസേഫും മറിയാമും ബേത്ലഹേമിൽ
എത്തിയത്?
2. മറിയാം ദൈവപുത്രനെ പ്രസവിച്ചത് എവിടെ?
3. യേശു എന്ന വാക്കിന്റെ അർത്ഥമെന്താണ്?
4. എന്നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്?
5. എന്തിനാണ് യൗസേഫും മറിയാമും ബേത്ലഹേമിൽ എത്തിയത്.
6. യേശുവിന്റെ ജനനവാർത്ത ആദ്യം അറിയിച്ചത് ആരെയാണ്?
പൂരിപ്പിക്കുക
1. യേശുക്രിസ്തുവിന്റെ ...................................... നാം ക്രിസ്തുമസായി ആഘോഷിക്കുന്നത്
ആര് ആരോട് പറഞ്ഞു
1. ""ഭയപ്പെടേണ്ട, സർവ്വ ലോകത്തിനും ഉണ്ടാകുവാനുള്ള ഒരു സന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. യേശുവെന്ന രക്ഷകൻ ഇന്ന് നിങ്ങൾക്കായി ബേത്ലഹേമിൽ
ജനിച്ചിരിക്കുന്നു.""
ഉത്തരം പറയുക
1. എങ്ങനെയാണ് അട്ടിടയ•ാർ യേശുവിന്റെ ജനനം അറിഞ്ഞത്?
2 യേശുവിന്റെ ജനനവാർത്ത അറിഞ്ഞ അട്ടിടയ•ാർ എന്താണ് ചെയ്തത്?
3. സ്വർഗ്ഗത്തിൽ നിന്ന് മാലാഖമാർ കൂട്ടമായി പാടിയത് എന്താണ്?
ഉത്തരം
പേര് പറയുക
1 റോമാ ചക്രവർത്തി
2 ബേത്ലഹേമിലെ ഒരു ഗുഹയിൽ
3 രക്ഷകൻ
4 ഡിസംബർ 25
5 ജനസംഖ്യാ കണക്കെടുപ്പിന്
6 ആട്ടിടയ•ാരെ
പൂരിപ്പിക്കുക
1. ജ•ദിനമാണ്
ആരോ ആരോട് പറഞ്ഞു
1. മാലാഖ ആട്ടിടയ•ാരോട്
ഉത്തരം പറയുക
1. യേശു പിറന്ന ആ രാത്രിയിൽ ദൈവത്തിന്റെ മാലാഖ അവർക്ക് പ്രത്യക്ഷനായി യേശു
കുഞ്ഞിന്റെ ജനനം അവരെ അറിയിച്ചു.
2. വാർത്ത കേട്ട ആട്ടിടയ•ാർ രാത്രിയിൽ തന്നെ ബേത്ലഹേമിൽ എത്തി പുൽതൊട്ടിയിൽ
കിടത്തിയിരുന്ന ഉണ്ണിയേശുവിനെ കണ്ട് വന്ദിച്ചു. അവർ ദൈവത്തെ മഹത്വപ്പെടുത്തികൊണ്ട് മടങ്ങിപ്പോയി
3. ""അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സമാധാനം, മനുഷ്യർക്ക് സംപ്രീതി
പാഠം - 9 മാതാപിതാക്കളെ അനുസരിക്കുന്ന യേശു
പേര് പറയുക
1. യൗസേഫിന്റെ ജോലി എന്തായിരുന്നു.
2. വൃദ്ധനായ അപ്പനെ അനുസരിച്ച് മുന്തിരിത്തോട്ടിൽ വേലയ്ക്ക് പോകാൻ
തീരുമാനിച്ചത് ആരാണ്.
3. എന്താണ് ബലിയേക്കാൾ ശ്രേഷ്ഠമായത്?
പൂരിപ്പിക്കുക
1. .......................................... ബലിയേക്കാൾ ശ്രേഷ്ഠമാണ്
ആര് ആരോട് പറഞ്ഞു
1. നീ ഇന്ന് നമ്മുടെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ പോകാമോ.... എനിക്ക് തീരെ വയ്യാ
ഉത്തരം പറയുക
1. യേശുവിന് എങ്ങനെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതൽ ഇഷ്ടം.
2. മുന്തിരിതോട്ടത്തിൽ വേല ചെയ്യാൻ പോവുമോ എന്ന് ഇളയമകനോടു
ചോദിച്ചപ്പോൾ അവൻ എന്താണ് മറുപടി പറഞ്ഞത്.?
3. മൂത്തമകൻ തോട്ടത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചത് എന്തുകൊണ്ട്?
ഉത്തരം
പേരു പറയുക
1. മരപ്പണി
2. മൂത്തമകൻ
3. അനുസരണം
പൂരിപ്പിക്കുക
1. അനുസരണം
ആര് ആരോട് പറഞ്ഞു
1. പിതാവ് ഇളയമകനോട്
ഉത്തരം പറയുക
1. അനുസരിക്കുന്ന കുഞ്ഞുങ്ങളെയാണ് യേശുവിന് ഇഷ്ടം
2. ഞാൻ പൊയ്ക്കൊള്ളാം അപ്പാ.
3. അപ്പനോട് "പോകില്ല' എന്നു പറഞ്ഞതിൽ അവന് കുറ്റബോധം ഉണ്ടായി, അപ്പനെ
അനുസരിക്കേണ്ടതായിരുന്നുവെന്ന് മനസ്സിലാക്കിയ അവൻ തോട്ടത്തിൽ പോകാൻ
തീരുമാനിച്ചു.
പാഠം - 10 യേശു പള്ളിയിൽ
പേര് പറയുക
1. ഏത് ദൈവാലയത്തിലാണ് പെസഹാ പെരുന്നാൾദിനത്തിൽ യേശു ആരാധനക്കായി പോത്.?
2. ആരുടെ കൂടെയാണ് ബാലനായ യേശു ദൈവാലയത്തിൽ പോയത്? അന്ന് യേശുവിന് എത്ര
വയസ്സുണ്ടായിരുന്നു.
3. മായൽത്തൊ പെരുന്നാൾ സഭ ആഘോഷിക്കുന്നത് എന്താണ്?
4. യേശു ഏത് പെരുന്നാളിൽ സംബന്ധിക്കുവാനാണ് ദൈവാലയത്തിൽ പോയത്?
5. പള്ളിയിൽ പ്രാർത്ഥന മേശ ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ പേര് എന്താണ്.?
പൂരിപ്പുക്കുക
1. ്രെബഫുവരി 2-ാം തീയതിയാണ് ..................................... പെരുന്നാൾ സഭയിൽ
ആഘോഷിക്കുന്നത്?
ആര് ആരോട് പറഞ്ഞു
1. മകനേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ന്?
2. ്നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ആയിരിക്കേണ്ടത് ആകുന്നു.
ഉത്തരം പറയുക
1. യേശു ദൈവാലയത്തിൽ എന്ത് ചെയ്യുകയായിരുന്നു?
2. യേശുവിനെ അന്വേഷിച്ച് ചെന്ന മറിയാമിനോട് യേശു പറഞ്ഞു മറുപടി എന്ത്?
3. പള്ളിയിൽ പ്രവേശിക്കുമ്പോൾ നാം ചൊല്ലേണ്ട പ്രാർത്ഥന?
ഉത്തരം
പേരു പറയുക
1 യെരുശലേം ദൈവാലയം
2 മറിയാമിനോടും വളർത്തുപിതാവായ യൗസേഫിനോടും കൂടെ
3 ്രെബഫുവരി 2
4 പെസഹാ പെരുന്നാൾ
5 ഹൈക്കല
പൂരിപ്പിക്കുക
1. മായൽത്തൊ
ആര് ആരോട് പറഞ്ഞു
1. മറിയാം യേശുവിനോട്
2. യേശു മാതാപിതാക്കളായ മറിയാമിനോടും യൗസേഫിനോടും
ഉത്തരം പറയുക
1. യേശു ദൈവാലയത്തിൽ പുരോഹിത•ാരുടെ ഇടയിൽ ഇരുന്ന് ദൈവ വചനം സംസാരിക്കു കയായിരുന്നു.
2. നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്. എൻരെ പിതാവിന്റെ ഭവനത്തിൽ ഞാൻ അയിരിക്കേണ്ടത് ആകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ.
3. ബഹുമതിപൂർവ്വം ഞാൻ നിന്റെ ആലയത്തിലേക്ക് വന്ന് എന്റെ നേർച്ചകളെ കഴിക്കും.
പാഠം - 11 കുട്ടികളെ മാറോടണയ്ക്കുന്ന യേശു
പേര് പറയുക
1. യേശുവിന്റെ അടുക്കൽ വന്ന അമ്മമാരെയും കുഞ്ഞുങ്ങളെയും തടങ്ങത് ആര്?
2. യേശു എവിടെ വച്ചാണ് ജനങ്ങളെ ദൈവവചനം പഠിപ്പിച്ചത്്?
3. യേശു ഏറ്റവും അധികമായി സ്നേഹിക്കുന്നത് ആരെ്?
4. ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുന്നതിനുള്ള അധികാരം പരി. സഭയിൽ ആർക്കെല്ലാമാണ് നൽകിയിട്ടുള്ളത്
ആര് അരോട് പറഞ്ഞു
1. ""പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ സമ്മതിപ്പിൻ നിങ്ങ അവരെ വിലക്കരുത്''
ഉത്തരം പറയുക
1. യേശു ശിഷ്യ•ാരോട് എന്താണ് പറഞ്ഞത്.
2. യേശു എങ്ങിനെയാണ് കുഞ്ഞുങ്ങളെ അനുഗ്രഹിച്ചത്
3. നിങ്ങൾ തിരിഞ്ഞ് ആരോപോലെ ആകാനാണ് യേശു പറഞ്ഞത്.
ഉത്തരം
പേരു പറയുക
1. ശിഷ്യ•ാർ
2. യോർദ്ദാൻ
3. കുഞ്ഞുങ്ങളോട്
4. പുരോഹിത•ാർക്ക്
ആര് ആരോട് പറഞ്ഞു
1. യേശു ശിഷ്യ•ാരോട്
ഉത്തരം പറയുക
1. പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ സമ്മതിപ്പിൻ നിങ്ങൾ അവരെ വിലക്കരുത്
2. തലയിൽ കൈവച്ച്
3. പൈതങ്ങളെപ്പോലെ
പാഠം - 12 പ്രാർത്ഥന പഠിപ്പിക്കുന്ന യേശു
പേര് പറയുക
1. കർത്താവ് പഠിപ്പിച്ച പ്രാർത്ഥന ഏത്?
2. എത് വശം അഭിമുഖീകരിച്ചാണ് പ്രാർത്ഥിക്കേണ്ടത്്?
3. കർതൃപ്രാർത്ഥന പഠിപ്പിച്ചതാര്
ഉത്തരം പറയുക
1. എങ്ങിനെയാണ് നാം പ്രാർത്ഥിക്കേണ്ടത്
2. കുരിശ് വരയ്ക്കേണ്ടത് എങ്ങിനെയാണ്.?
3. നാം എപ്പോഴൊക്കെയാണ് പ്രാർത്ഥിക്കുന്നത്.
ഉത്തരം
പേരു പറയുക
1. കർതൃപ്രാർത്ഥന
2. കിഴക്ക്
3. കർത്താവ്
ഉത്തരംപറയുക
1. കൈകൾ നെഞ്ചത്തടക്കി, കിഴക്കോട്ട് തിരിഞ്ഞ് കുരിശ് വരച്ച് പ്രാർത്ഥിക്കണം.
2. പെരുവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നീ മൂന്ന് വിരലുകൾ ചേർത്ത് പിടിച്ച് നെറ്റിയിൽനിന്ന് നെഞ്ചിലേക്കും, ഇടത്തെ തോളിൽനിന്ന് വലത്തെ തോളിലേയ്ക്കും കുരിശ് വരയ്ക്കണം.
3. പ്രഭാതത്തിൽ ഉറങ്ങാൻ നേരത്ത്, യാത്രയിൽ സ്കൂളിൽ പോകുന്നതിന് മുമ്പ്.
സത്യവിശ്വാസം
നിന്നെ സൃഷ്ടിച്ചതാര്?
ഉത്തരം : ദൈവം.
ദൈവം നിന്നെ കാണുന്നുണ്ടോ?
ഉത്തരം : ഉവ്വ്, ദൈവം എല്ലായ്പ്പോഴും എന്നെ കാണുന്നു.
യേശുമിശിഹാ ആരാകുന്നു?
ഉത്തരം : യേശുമിശിഹാ ദൈവത്തിന്റെ ഏകജാതനായ പുത്രനാകുന്നു.
പരിശുദ്ധ സഭയുടെ പേരെന്ത് ?
ഉത്തരം : പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
പള്ളി എന്നാൽ എന്ത് ?
ഉത്തരം : ദൈവം വസിക്കുന്ന സ്ഥലമാകയാൽ പള്ളി ദൈവഭവനമാകുന്നു.
പള്ളിയകത്ത് പ്രവേശിച്ചാൽ എങ്ങനെയാണ് നിൽക്കേണ്ടത് ?
ഉത്തരം : എന്ന ദൈവം കാണുന്നു എന്നുള്ള ബോധത്തോടുകൂടി കിഴക്കോട്ട് മുഖമായി വണക്കത്തോടും അടക്കത്തോടും കൂടി നിൽക്കേണ്ടതാകുന്നു.
1.മോറാനീശോ കുരിശും നിൻ...
2.ശരണത്താലേ നിൻ കൃപയിൽ...