5. പ്രക്സീസ് Quiz

  

   ബൈബിൾ ക്വിസ് തയ്യാറാക്കിയത്


PI.John 
St.Mary's Sunday School 
Thattamugal
Kunnakkurudy District



പ്രക്സീസ് അതായത് ധന്യരായ സ്ലീഹ•ാരുടെ ചരിത്രം

1. പ്രക്സീസ് അഥവ ധന്യരായ സ്ലീഹ•ാരുടെ ചരിത്രം എഴുതിയതാര്?
ഉ. വി. ലൂക്കോസ്

2. പ്രക്സീസ് ൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്? 
ഉ. 28

3. ആരെ അഭിസംഭോധന ചെയ്തുകൊണ്ടാണ് പ്രക്സീസ് ആരംഭിക്കുന്ന്ത?
ഉ. തേയോഫീലോസിനെ 1:1

4. ""അവസാനകാലത്ത് സർവ്വ ജഡത്തിൻമേലും എന്റെ ആത്മാവിനെ ഞാൻ വർഷിക്കും  നിങ്ങളുടെ പുത്ര•ാരും പുത്രികളും പ്രവചിക്കും'' ഇൗ വാക്യം എത് പ്രവചന  പുസ്തകത്തിൽ നിന്നു എടുത്തിരിക്കുന്നു.
ഉ. യോവേൽ - 2:16,17

5. ജ•നാ മുടന്തനായ ഒരുവനെ ഭിക്ഷ യാചിക്കുവാൻ കൊണ്ടുവന്ന് ഇരുത്തിയിരുന്ന ദൈവാലയത്തിന്റെ വാതിൽ ഏതുപേരിൽ വിളിക്കപ്പെട്ടിരുന്നു.?
ഉ. സുന്ദരം - 3:2

6. ""ആകയാൽ മറ്റൊരുവനിലും രക്ഷയില്ല. രക്ഷപ്രാപിപ്പാൻ മനുഷ്യന് ആകാശത്തിൻ കീഴിൽ നൽകപ്പെട്ടിട്ടുള്ള മറ്റൊരു നാമവുമില്ല.'' അദ്ധ്യായം വാക്യം പറയുക?
ഉ. പ്രക്സീസ് - 4:12

7. ""പൊന്നും വെള്ളിയും എനിക്കില്ല. എനിക്കുള്ളത് ഞാൻ നിനക്ക് തരാം. നസ്രായനായ യോശുമ്ശീഹായുടെ നാമത്തിൽ നീ എഴുന്നേറ്റ് നടക്കുക.'' ആര് ആരോട് പറഞ്ഞു.?
ഉ. പത്രോസ് സ്ലീഹ മുടന്തനോട് 3:6

8. സർവ്വജനത്താലും ബഹുമാന്യനായ ന്യായപ്രമാണ ഉപദേഷ്ടാവും പരീശനുമായ വ്യക്തി ആര്?
ഉ. ഗമാലിയേൽ 5:34

9. പരിശുദ്ധാത്മാവിനോട് അഥവ ദൈവത്തോട് വ്യാജം കാണിച്ചതുവഴി മരണപ്പെട്ട ദമ്പതികൾ ആര്?
ഉ. അനന്യാസ്, ശഫീര 5:1

10. യാക്കോബ് ഉൾപ്പെടെ മെസ്രേനിൽ എത്തിയ ഇസ്രായേല്ല്യർ എത്ര?
ഉ.  75 (7:14)

11. ""കർത്താവെ, ഇവർക്ക് ഇൗ പാപം നിറുത്തരുതെ'' എന്ന് ഉച്ചത്തിൽ അട്ടഹസിച്ചുകൊണ്ട് നിദ്രപ്രാപിച്ച വ്യക്തി?
ഉ. വി. സ്തേഫാനോസ് 7:60

12. യിസ്രായേൽ മക്കളുടെ മരുഭൂവാസം എത്രകാലം? 
ഉ. 40 വർഷം 7:36

13. എല്ലാവരും സൂക്ഷിച്ച് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുഖം ഒരു മാലാഖയുടെ മുഖംപോലെ കണ്ടു. ആരുടെ മുഖം?
ഉ. വി. സ്തേഫാനോസിന്റെ 6:15

14. 'സാക്ഷിയിൽ കൂടാരം' നിലനിന്നത് ആരുടെ കാലംവരെ വരെ
ഉ. ദാവീദിന്റെ - 7:46

15. യിസ്രായേല്യരുടെ മെസ്രേൻ അടിമത്വം എത്ര വർഷം?
ഉ.  400, 7:6

16. ദൈവത്തിന്റെ നൽവരമായ പരിശുദ്ധാത്മാവിനെ ലൗകീക ധനം കൊണ്ട് സമ്പാദിക്കാമെന്ന് വിചാരിച്ചവൻ?
ഉ. സീമോൻ 8:18

17. എത്യോപ്യക്കാരനായ ഷണ്ഡനെ സ്നാനപ്പെടുത്തിയ കർത്തൃ ശിഷ്യൻ?
ഉ. ഫിലിപ്പോസ് 8:38

18. ആഭിചാര പ്രവർത്തികൾമൂലം ശമറയ ജനത്തെ വഴിതെറ്റിച്ച്പോന്നിരുന്നവൻ?
ഉ. സീമോൻ 8:9.10

19. ദമസ്കോസ് പട്ടണത്തിൽ ശൗൽപാർത്ത യഹൂദായുടെ ഭവനം സ്ഥിചെയ്തിരുന്ന തെരുവിന്റെ പേര്. ?
ഉ. നേർവീഥി 9:17

20. ശൗലിന്റെ കണ്ണുകൾ തുറക്കപ്പെടേണ്ടതിനായി അവന്റെ മേൽ കൈവച്ച വ്യക്തി
ഉ. ഹാനനിയ 9:17

21. യോപ്പോ പട്ടണത്തിൽ പത്രോസ് സ്ലീഹ ഉയർപ്പിച്ച കർതൃശിഷ്യ ആര്?
ഉ. തബീത്ത 9:36

22. ശതാധിപനായ കൊർന്നല്യോസ് ഉദ്യോഗസ്ഥനായിരുന്ന സൈന്യവിഭാഗം ഏത്? 
ഉ. ഇത്താലിക്കീ 10:1

23. ""എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യൻ തന്നെ'' എന്നുപറഞ്ഞ് അദ്ദേഹം അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ആര്? ആരെ?
ഉ. പത്രോസ് സ്ലീഹ കൊർന്നല്യോസിനെ 10:26

24. ജീവനുള്ളവരുടേയും മരിച്ചവരുടേയും ന്യായാധിപതിയായി ദൈവത്താൽ വേർതിരിക്കപ്പെട്ടവൻ?
ഉ. യേശുക്രിസ്തു - 10:42

25. വചനം കേട്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവ് ആവസിച്ച സ്ഥലം?
ഉ. പുറജാതിക്കാരനായ കൊർന്നല്യോസിൻരെ ഭവനം 10:44

26. നീതിമാനും ദൈവഭക്തനും യഹൂദജനത മുഴുവനിലും നിന്നു നല്ല സാക്ഷ്യമുള്ളവനും ശതാധിപനുമായ വ്യക്തി?
ഉ. കൊർന്നല്യോസ് - 10:22

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !