1.ആദ്യപുസ്തകം Quiz


ബൈബിൾ ക്വിസ് തയ്യാറാക്കിയത്


Pranuja Kurian
St.Thomas SS, Mazhuvannoor

  

 ആദ്യപുസ്തകം



അദ്ധ്യായം 1

1. ആദിയിൽ ഭൂമി എങ്ങിനെയുള്ളതായിരുന്നു?

ഉ: ഭൂമി ശൂന്യവും, രൂപരഹിതവുമായിരുന്നു.

2. എന്താണ് വെള്ളങ്ങളുടെ മേൽ പൊരുന്നി ആവസിച്ചുകൊണ്ടിരുന്നത്?

ഉ: ദൈവത്തിന്റെ റൂഹാ 9ആത്മാവ്) വെള്ളങ്ങളുടെ മേൽ പൊരുന്നി ആവസിച്ചുകൊണ്ടിരുന്നു. 

3. പകലും രാത്രിയും വേർതിരിക്കുവാൻ ദൈവം എന്താണ് ഉണ്ടാക്കിയത്?

ഉ: വാനവിരിവിൽ ജ്യോതിസ്സുകൾ

4. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എത്രാമത്തെ ദിവസമാണ്?

ഉ: ആറാമത്തെ ദിവസം (6)

അദ്ധ്യായം 2

1. ഏതു ദിവസത്തെയാണ് ദൈവം അനുഗ്രഹിച്ച് വിശുദ്ധീകരിച്ചത്?

ഉ: ഏഴാം ദിവസത്തെ (7)

2. ഭൂതലത്തെ ഒക്കെയും നനച്ചിരുന്നത് എന്ത്?

ഉ: ഭൂമിയിൽ നിന്ന് ഒരു ഉറവ പൊങ്ങി ഭൂതലത്തെ ഒക്കെയും നനച്ചിരുന്നു.

3. ആദാമിനെ മെനയാൻ ദൈവമായ കർത്താവ് എവിടെ നിന്നാണ് മണ്ണെടുത്ത്?

ഉ: ഒാദോംതോയിൽ നിന്ന്

4. ഏദനിൽ നിന്ന് പുറപ്പെട്ട നദിയുടെ നാല് ശാഖകൾ ഏവ?

ഉ: 1. പീശോൻ 2. ഗീഹോൻ 3. ദെക്കിലാസ് 4. ഫ്രാത്ത്

5. ആ ദേശത്തെ പൊന്ന് വിശിഷ്ടമാണ് ഏത് ദേശത്തെ?

ഉ: ഹവീലാ ദേശത്തെ

6. നല്ലതല്ല് എന്ന ദൈവം കണ്ടതെന്ത്?

ഉ: ആദാം ഏകനായിരിക്കുന്നത് നല്ലതല്ല.

അദ്ധ്യായം 3

1. ദൈവമായ കർത്താവ് ഉണ്ടാക്കിയ ജീവികളിൽ തന്ത്രശാലി ആര്?

ഉ: പാമ്പ്

2. ആദാമും, ഭാര്യയും തങ്ങൾക്ക് അരയാടകൾ ഉണ്ടാക്കിയത് എന്ത് ഉപയോഗിച്ചാണ്?

ഉ: അത്തിയിലകൾ കൂട്ടിത്തുന്നി

3. ആദാം തന്റെ ഭാര്യക്ക് എന്ത് പേര് വിളിച്ചു?

ഉ: ഹവ്വാ (സകലരുടെയും മാതാവ്)

4. ദൈവമായ കർത്താവ് ആദാമിനും, ഭാര്യയ്ക്കും എന്ത് ഉപയോഗിച്ച് ഉടുപ്പുണ്ടാക്കി?

ഉ: തോൽകുണ്ട്

5. ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കേണ്ടതിന് ദൈവം ആരെ കാവൽ നടത്തി?

ഉ: ക്രൂബകളെ ജ്വലിക്കുന്നതും ചുറ്റിത്തിരിയുന്നതുമായ വാളുമായി കാവൽ നിർത്തി.

അദ്ധ്യായം 4

1. ആരുടെ കാഴ്ചയിൽ ആണ് കർത്താവ് പ്രസാദിച്ചത്?

ഉ: ഹാബേലിലും, അവന്റെ കാഴ്ചയിലും

2. നീ ഇർഷ്യപ്പെടുന്നതെന്തിന്? ആര് അരോട് ചോദിച്ചു?

ഉ: കർത്താവ് കായേനോട്

3. ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരൻ ആണോ? ആര് ആരോട് ചോദിച്ചു?

ഉ: കായേൻ കർത്താവിനോട്

4. കായേനെ കൊല്ലുന്നവർക്ക് കർത്താവ് എത്ര ഇരട്ടി പകരം കൊടുക്കും?

ഉ: ഏഴിരട്ടി (7)

5. കായേൻ തന്റെ മകന്റെ പേരിൽ പ്രകാരം ഒരു പട്ടണം പണിത് അതിനിട്ട പേരെന്ത്?

ഉ: ഹനൂക്ക്

6. കൂടാര വാസികൾക്കും, ആടുമാടുകൾ ഉള്ളവർക്കു പിതാവായതാര്?

ഉ: യോബേൻ

7. വീണയും, കിന്നരവും പ്രയോഗിക്കുന്നവർക്ക് പിതാവായിത്തീർന്നതാര്?

ഉ: യൂബേൽ

അദ്ധ്യായം 5

1. ആദാമിന്റെ ആകെ ആയുഷ്ക്കാലം എത്ര?

ഉ: തൊള്ളായിരത്തി മുപ്പത് വർഷം (930)

2. ദൈവം അവനെ എടുത്തുകൊണ്ടതിനാൽ പിന്നെ അവൻ ഇവിടെ ഇല്ലാതായി?

ഉ: ഹാനോക്ക്

3. ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്ന വ്യക്തി ആര്

ഉ: മതുശാലഹ്

4. നോഹയുടെ പിതാവാര്

ഉ: ലേമേക്

5. ലാമേകിന്റെ ആയുഷ്ക്കാലം എത്ര?

ഉ: എഴുനുറ്റി എഴുപത്തേഴ് വർഷം (777)




അദ്ധ്യായം 6

1. മുഷ്യന്റെ ദിവസങ്ങൾ എത്രവർഷമായിത്തീരും എന്നാണ് ദൈവം പറഞ്ഞത്?

ഉ: നൂറ്റിയിരുപത് വർഷം (120)

2. കർത്താവിന്റെ കണ്ണുകളിൽ കരുണ കണ്ടെത്തിയതാര്?

ഉ: നോഹ്

3. നീതിമാനും തന്റെ തലമുറയിൽ പരമാർത്ഥിയും ആയിരുന്നവൻ ആര്?

ഉ: നോഹ്

4. നോഹ പെട്ടകം ഉണ്ടാക്കിയ മരം ഏത്?

ഉ: അർക്കാമരം

5. പെട്ടകത്തിന്റെ അകത്തും പുറത്തും തേക്കണമെന്ന് പറഞ്ഞതാര്?

ഉ: കീൽ

6. പെട്ടകത്തിന്റെ വലുപ്പം എപ്രകാരമായിരുന്നു.

ഉ: നീളം മുന്നൂറ് മുഴം, വീതി അമ്പത് മുഴം, പൊക്കം 30 മുഴം

അദ്ധ്യായം 7

1. ജലപ്രളയം ഉണ്ടായപ്പോൾ നോഹിന് എത്രവയസ്സായിരുന്നു?

ഉ: അറുനൂറ് (600)

2. ഭൂമിയിൽ എത്രനാൾ മഴയുണ്ടായി?

ഉ: നാല്പത് പകലും, നാല്പത് രാവും

3. വലിയ അഗാധത്തിന്റെ ഉറവകൾ തുറന്നതെന്ത്?

ഉ: നോഹിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം ദിവസം.

4. ആരാണ് പെട്ടകത്തിന്റെ വാതിൽ അടച്ചത്

ഉ: ദൈവം

5. വെള്ളം ഉയർന്ന മലകൾക്കുമീതെ എത്രമുഴം ഉയർന്നു.?

ഉ: പതിനഞ്ച് മുഴം (15)

6. എത്രദിവസം വെള്ളം ശക്തിപ്പെട്ടുകൊണ്ടിരുന്നു.?

ഉ: നൂറ്റമ്പത് ദിവസം (150)

അദ്ധ്യായം 8

1. ദൈവം ഭൂമിമേൽ എന്ത് വരുത്തിയപ്പോഴാണ് പ്രളയം ശമിച്ചത്?

ഉ: കാറ്റ്

2. പെട്ടകം ഉറച്ചതെവിടെ? എന്ത്?

ഉ: കർദു (അറാറാത്ത്) ഏഴാംമാസം, പതിനേഴാം ദിവസം

3. എന്നാണ് പർവ്വതങ്ങളുടെ അഗ്രങ്ങൾ കാണാതായത്?

ഉ: പത്താംമാസം ഒന്നാം ദിവസം

4. നോഹ പെട്ടകത്തിൽനിന്ന് ആദ്യം അയച്ച പക്ഷി ഏത്?

ഉ: കാക്ക

5. പ്രാവ് ഏത് ഇലകൊത്തികൊണ്ടാണ് പെട്ടകത്തിനകത്തേയ്ക്ക് വന്നത്?

ഉ: സൈത്തിന്റെ ഒരില

6. ഭൂമി ഉണങ്ങിയതെന്ന്?

ഉ: രണ്ടാം മാസം ഇരുപത്തേഴാം ദിവസം

അദ്ധ്യായം 9

1. ദൈവവും നോഹയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമെന്ത്?

ഉ: മേഘങ്ങളിൻമേൽ വില്ല് കാണും.

2. കനാന്റെ പിതാവാര്?

ഉ: ഹാം

3. ആദ്യമായി മുന്തിരിതോട്ടം നട്ടുണ്ടാക്കിയതാര്?

ഉ: നോഹ്

4. തന്റെ സഹോദരൻമാർക്ക് ദാസ•ാരുടെ ദാസനായിത്തീരും എന്ന് നോഹ് പറഞ്ഞതാരെകുറിച്ച്?

ഉ: കനാൻ

5. നോഹയുടെ ആയുഷ്ക്കാലം എത്ര?

ഉ: തൊള്ളായിരത്തമ്പത് വർഷം (950)

അദ്ധ്യായം 10


1. ഭൂമിയിലെ ആദ്യവീരൻ ആര്?

ഉ: നിമ്രോദ്

2. നിമ്രോദിന്റെ പിതാവാര്?

ഉ: കൂശ്

3. ആരുടെ കാലത്താണ് ഭൂമി വിഭജിക്കപ്പെട്ടത്?

ഉ: പോലേഗ്

4. ഫേലെഗിന്റെ സഹോദരൻ ആര്?

ഉ: യൊക്താൻ


 


അദ്ധ്യായം 11-20


1. മനുഷ്യർ കിഴക്കുദിക്ക് പുറപ്പെട്ട ്ഒരു സമഭൂമി നടത്തിയത് എവിടെ? 

ഉ: സെനഒാർ ദേശത്ത് (11:12)

2. മനുഷ്യർ ഉണ്ടാക്കിയ പട്ടണവും, ഗോപുരവും കാൺമാൻ                                             ഇറങ്ങിവന്നതാര്.

ഉ: കർത്താവ് (11:9)

3. കാർത്താവ് സർവ്വഭൂമിയിലേയും ഭാഷ വിഭജിച്ച് കളഞ്ഞത് എവിടെവച്ച്?

ഉ: ബാബേൽ (11:9)

4. ശേമിന്റെ ആദ്യജാതൻ ആര്?

ഉ: അർപ്പക്ശാദ് (11:11)

5. പിതാവായ തേരഹ് ജീവിച്ചിരിക്കെ ജ•ദേശത്ത്വച്ച് മരിച്ച അവന്റെ മകൻ         ആര്?

ഉ: ഹാറാൻ (11:28)

6. നാഹോമിന്റെ ഭാര്യ ആര്?

ഉ: മിൽക്കാ (11:29)

7. തേരഹിന്റെ ആയുഷ്ക്കാലം എത്ര?

ഉ: ഇരുനൂറ്റിയഞ്ച് വർഷം (205) (11:32)

8. ഹാവനിൽനിന്ന് പുറപ്പെടുമ്പോൾ  അബ്രാം                            എത്രവയസ്സുള്ളവനായിരുന്നു?

ഉ: എഴുപത്തഞ്ച് (75) (12:4)

9. ഭൂമിയിലെ സകല വംശങ്ങളും നിന്നാലും, സന്തതിയാലും                                   അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് പറഞ്ഞത് ആരോട്?

ഉ: അബ്രാമിനോട് (12:3)

10. അബ്രാമിന്റെ ഭാര്യ സാറനിമിത്തം കർത്താവ് മാറാരോഗങ്ങളാൽ                        ശിക്ഷിച്ചതാരെ?

ഉ: ഫറവോനേയും അവന്റെ കുടുംബാംഗങ്ങളെയും

11. ആടുമാടുകളിലും, സ്വർണ്ണത്തിലും, വെള്ളിയിലും മഹാധനികൻ                        ആയിരുന്നതാര്?

ഉ: അബ്രാം (13:2)

12. ദൈവം സോദോമും, ആമൂറായും നശിപ്പിക്കുന്നതിന് മുമ്പ്                                         ദൈവത്തിന്റെ പറൂദീസ് പോലെ ആയിരുന്ന സ്ഥലം ഏത്?

ഉ: യോർദ്ദാൻ പ്രദേശം (13:10)

13. എവിടുത്തെ ജനങ്ങൾ ആണ് ദൈവം മുമ്പാകെ ദുഷ്ട•ാരും,                                         മഹാപാപികളും ആയിരുന്നത്?

ഉ: സോദോമിലെ (13:13)

14. അബ്രാം ഹെബ്രാനിൽ പാർത്തതെവിടെ?

ഉ: മമ്രേയുടെ സമതലങ്ങളിൽ (13:18)

15. സോവാറിന്റെ വേറൊരു പേരെന്ത്?

ഉ: ബോലാ (14:2)

16. നാല് രാജാക്ക•ാർ, അഞ്ച് രാജാക്ക•ാരോട് യുദ്ധം ചെയ്തത് എവിടെവച്ച്?

ഉ: സോദാമിന്റെ താഴ്വരയിൽ (14:9)

17. അബ്രാം എത്രയോദ്ധാക്കളേയും കൂട്ടികൊണ്ടാണ് ലോത്തിനെ                                വീണ്ടെടുക്കാൻ പോയത്?

ഉ: മുന്നൂറ്റിപതിനെട്ട് (318) (14:14)

18. രാജാക്ക•ാരുടെ താഴ്വര എന്ന് അറിയപ്പെടുന്ന താഴ്വര  ഏത്?

ഉ: ശോവേ താഴ്വര (14:17)

19. ശാലേം രാജാവാര്?

ഉ: മൽക്കീസദേക്ക് (14:18)

20. അബ്രാം മൽക്കീസദേത്തിന് നൽകിയതെന്ത്?

ഉ: സകലത്തിലും ദശാംശം കൊടുത്തു (14:20)

21. തനിക്ക് മക്കളില്ലാത്തതിനാൽ തന്റെ അനന്തരാവകാശി                                          ആരായിരിക്കും എന്നാണ് അബ്രാം കർത്താവിനോട് പറഞ്ഞത്?

ഉ: ദമസ്ക്കോസുകാരൻ എലിയാസാർ (15:2)

22. എപ്പോഴാണ് അബ്രാമി•േൽ ഒരു നിദ്ര വീണ് ഭീതിയും, വലിയ                                  അന്ധകാരവും അവനുണ്ടായത്?

ഉ: സൂര്യൻ അസ്തമിക്കാറായപ്പോൾ (15:12)

23. മഹാനദി ഏത്?

ഉ: യൂഫ്രട്ടീസ് (15:18)

24. സാറായിയുടെ മെസ്രേത്യ ദാസി ആര്?

ഉ: മെസ്രേന്യ ദാസി (16:1)

25. സാറായിയുടെ അടുത്തുനിന്ന് ഒാടിപ്പോയ ഹാഗറിനെ കർത്താവിന്റെ           മാലാഖ കണ്ടത് എവിടെവച്ച്?

ഉ: ഗദാറിലേയ്ക്കുള്ള വഴിയിൽ മരുഭൂമിയിലെ നീരുറവിങ്കൽ (16:7)

26. അവൻ മനുഷ്യരിലെ ഒരു കാട്ടുകഴുത ആയിരിക്കും ആര്?

ഉ: ഇശ്മായേൽ (16:12)

27. തന്റെ സഹോദര•ാരുടെ അതിർത്തിയിൽ പാർക്കും ആര് ?

ഉ: ഇശ്മായേൽ (16:12)

28. ബെസ്റ്ക്കേമിനിക്ക ഗോദറിനും ഇടയ്ക്കുള്ള നീരുറുവ ഏത്?

ഉ: ബീറോ ദ്ഹായേ ഹ്സോൻ (16:14)

29. ഹാഗാർ ഇശ്മായേലിനെ പ്രസവിക്കുമ്പോൾ അബ്രാമിന്                                                എത്രവയസ്സായിരുന്നു?

ഉ: എൺപത്താറ് (86) (16:16)

30. അബ്രഹാമും, ദൈവവും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം എന്ത്?

ഉ: പരിചേ്ഛദന (17:11)

31. എല്ലാ തലമുറയിലും അബ്രഹാമിന്റെ വംശത്തിലുള്ള                                                ആൺകുഞ്ഞുങ്ങൾ പരിച്ഛേദന ഏൽക്കേണ്ട പ്രായം എത്ര?

ഉ: എട്ട്ദിവസം പ്രായമാകുമ്പോൾ (17:12)

32. അവൻ പന്ത്രണ്ടു പ്രഭുക്ക•ാരെ ജനിപ്പിക്കും ആര്?

ഉ: ഇശ്മായേൽ (17:20)

33. പരിച്ഛേദന ഏറ്റപ്പോൾ അബ്രാഹാമിന് എത്രവയസ്സായിരുന്നു.?

ഉ: തൊണ്ണൂറ്റൊമ്പത് (17:24)

34. ഒരേദിവസം പരിച്ഛേദനം ഏറ്റ അപ്പനും മകനും ആരെല്ലാം?

ഉ: അബ്രാഹാമും, ഇശ്മായേലും (17:26)

35. കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്ന അബ്രാഹാം എത്ര പുരുഷ•ാർ           നിൽക്കുന്നതാണ് കണ്ടത്?

ഉ: മൂന്ന് പുരുഷ•ാർ (18:2)

36. പൊടിയും, ചാരവുമായവൻ എന്ന് സ്വയം വിശേഷിപ്പിച്ചതാര്?

ഉ: അബ്രഹാം (18:27)

37. രണ്ട് മാലാഖമാർ സോദോമിൽ എത്തിയപ്പോൾ ലോത്ത്                                             എവിടെയായിരുന്നു.? 

ഉ: പട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു (19:1)

38. പുളിപ്പില്ലാത്ത അപ്പം ചുട്ടതായി പറയപ്പെടുന്ന ആദ്യ വ്യക്തി ആര്?

ഉ: ലോത്ത് (19:3)

39. ലോത്ത് എവിടെ കടന്നപ്പോഴാണ് സൂര്യൻ ഉദിച്ചത്?

ഉ: സോവാറിൽ (19:23)

40. സോദോമിനേയും, ആമൂറായേയും നശിപ്പിക്കാൻ കർത്താവ്                                    ആകാശത്തനിന്ന് വർഷിച്ചതെന്ത്?

ഉ: ഗന്ധകവും, തീയും (19:24)

41. സോവാർ എന്നതിന്റെ അർത്ഥം എന്ത്?

ഉ: ചെറിയത് (19:22)

42. തങ്ങളുടെ പിതാവിനാൽ ഗർഭം ധരിച്ചവർ ആരെല്ലാം?

ഉ: ലോത്തിന്റെ പുത്രിമാർ (19:36)

43. മോവാബ്യരുടെ പിതാവാര്?

ഉ: മോവാബ് (19:37)

44. അമോന്യരുടെ പിതാവാര്?

ഉ: ബാർആം (19:38)

45. ഗോദാർ രാജാവ് ആര്?

ഉ: അബീമേലേക്ക് (20:2)

46. അബീമേലേക്ക് അബ്രഹാമിന് കൊടുത്ത നാണയങ്ങൾ എത്ര?

ഉ: ആയിരം നാണയം (20:16)

47. "കർത്താവെ നിർദ്ദോഷികളായ ജാതിയേയും നീ കൊല്ലുമോ'' എന്ന്                       ചോദിച്ചതാര്?

ഉ: അബീമേലേക്ക് (20:4)

48. അബീമേലേക്കിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചതാര്?

ഉ: അബ്രഹാം (20:17)

49. "നിന്റെ സഹോദരന് ഞാൻ ആയിരം നാണയം കൊടുത്തിട്ടുണ്ട്' ആര്                ആരോട് പറഞ്ഞവാക്കുകളാണിത്?

ഉ: അബീമേലേക്ക് സാറയോട് (20:16)

50. ആരുടെ നിമിത്തമാണ് കർത്താവ് അബീമേലേക്കിന്റെ ഭവനത്തിലെ               ഗർഭപാത്രമുഖമെല്ലാം അടച്ചുകളഞ്ഞത്?

ഉ: അബ്രഹാമിൻരെ ഭാര്യ സാറാ നിമിത്തം (20:18)



Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !